ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, September 17, 2017

മൊറാഴ സ്കൂളില്‍ നിന്നും മൂല്യമുളള അനുഭവങ്ങള്‍



കണ്ണൂര്‍ ജില്ലയിലെ മൊറാഴ സൗത്ത് എ എല്‍ പി സ്കൂളിന്റെ മുന്നിലെത്തിയപ്പോള്‍ ഡോ പുരുഷോത്തമന്‍ പറഞ്ഞു. ഈ സ്കൂള്‍ അറിയുമോ? ടിജിയുടെ സ്കൂളാണ്. ടി. ഗംഗാധരന്‍മാഷ് പഠിപ്പിച്ചിരുന്ന വിദ്യാലയം. എന്നാല്‍ കയറുകതന്നെ.കയറി. നല്ല ഒരു അക്കാദമികാനുഭവം.
ഇംഗ്ലീഷ് തീയറ്റര്‍
ഈ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് തീയേറ്ററിനായി പ്രത്യേകം മുറികളുണ്ട്. അതിലൊന്നാണ് ഈ കാണുന്നത്. ഓരോ വിദ്യാലയവും പ്രാദേശിക കലാകാരന്മാരുടെ സേവനം പ്രയോജനപ്പെടുത്തി തനിമയുളളതാക്കാന്‍ പരമാവധി ശ്രമിച്ചു. ഈ റൂമില്‍ ഉച്ചയ്ക് കുട്ടികള്‍ ഒത്തുകൂടും. ഇംഗ്ലീഷില്‍ സ്കിറ്റുകളും കൊറിയോഗ്രാഫിയും ചെയ്യും .തത്സമയം അത് റിക്കാര്‍ഡ് ചെയ്യും. അതിനുളള സാങ്കേതികോപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. റിക്കാര്‍ഡ് ചെയ്യുന്നവ പിന്നീട് രക്ഷിതാക്കള്‍ക്കും മറ്റുകുട്ടികള്‍ക്കും കാണുന്നതിന് അവസരമൊരുക്കും. കുട്ടികള്‍ ആവേശത്തോടെയാണ് ഇംഗ്ലീഷിലുളള ആവിഷ്കാരസന്ദര്‍ഭത്തെ സമീപിക്കുന്നത്. അങ്ങനെ ആവിഷ്കാരം നടത്തണമെങ്കില്‍ പാഠഭാഗം നന്നായി സ്വാംശീകരിക്കണം. അതു മാത്രമല്ല അതിന്റെ സ്ക്രിപ്റ്റടക്കം എല്ലാം തയ്യാറാക്കണം. ആശയവിനമിയത്തിന്റെ വൈവിധ്യതലങ്ങളിലൂടെ കുട്ടികള്‍ കടന്നു പോകും.
പഠനോപകരണസമൃദ്ധി

എല്ലാ ക്ലാസുകളിലും രണ്ടോ മൂന്നോ ഡിവിഷന്‍ വീതമുണ്ട്.
ഒന്നാം ക്ലാസില്‍ രണ്ട് മലയാളം മാധ്യമഡിവിഷനുകള്‍
അതിലൊന്നാണ് ഈ കാണുന്നത്.
മാഷ് ക്ലാസാകെ പഠനോപകരണസമൃദ്ധമാക്കിയിരിക്കുന്നു
ഗണിതച്ചിത്രങ്ങള്‍, രൂപങ്ങള്‍, സിഡികള്‍, കട്ടൗട്ടുകള്‍, ബിഗ് പിക്ചറ്‍, വര്‍ക്ക് ഷീറ്റുകള്‍, ചിത്രങ്ങള്‍ എല്ലാമുണ്ട്. ആകര്‍ഷകമായിട്ടാണ് ക്രമീകരണം. ഗ്ലാസ് ഓടുകളിലൂടെ വെളിച്ചം ഒഴുകിയെത്തുന്നതിനാല്‍ ക്ലാസിനാകെ ഒരു പ്രസരിപ്പ്.

കുട്ടികളുടെ എണ്ണക്കൂടുതല്‍ ക്ലാസ് ക്രമീകരണത്തെ ബാധിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യത്തിന് സ്ഥലസൗകര്യമില്ല. പല വിദ്യാലയങ്ങളും നേരിടുന്ന പ്രശ്നമാണിത്. നിലവാരമുണ്ടെന്ന് സമൂഹത്തിനു തോന്നിയാല്‍ ആ വിദ്യാലയത്തിലേക്ക് ഒഴുക്കാണ്. പ്രവേശനം നിഷേധിക്കാനാകാതെ വരുന്നതിനാല്‍ എല്ലാവരേയും സ്വീകരിക്കും. ക്രമാതീതമായി കുട്ടികളെത്തിയാല്‍ അതിനനുസരിച്ച് സൗകര്യം ഒരുക്കാന്‍ പ്രാദേശിക സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്നാം ടേമില്‍ ഒന്നാന്തരം നേട്ടം
 ഞാന്‍ ഒന്നാം ക്ലാസിലെ കുട്ടികളുമായി ചങ്ങാത്തം കൂടി. അവര്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു. ക്ലാസില്‍ കാണുന്ന ചിലതെല്ലാം അവരുണ്ടാക്കിയതാണത്രേ! വരച്ച പടങ്ങളൊക്കെ കാണിച്ചുതന്നു. അവരുടെ ഒരു അഭിമാനം കാണണം.
എന്താ ഇപ്പോ പഠിച്ചുകൊണ്ടിരിക്കുന്നത്?
അവര്‍ പാഠം കാണിച്ചു തന്നു
വായിച്ചു കേള്‍പ്പിക്കാമോ?
പിന്നെന്താ
നല്ല ഒഴുക്കോടെ വായനയും ആരംഭിച്ചു.
ഒന്നാം ക്ലാസിലെ ഒന്നാം ടേം പൂര്‍ത്തിയായിട്ടില്ല. അപ്പോഴേക്കും കുട്ടികള്‍ വലിയ ഖണ്ഡികകള്‍ വായിക്കാന്‍ കഴിവു നേടിയിരിക്കുന്നു. മറ്റുളളവര്‍ക്കും വായിച്ചു കേള്‍പ്പിക്കണം. അവര്‍ പുരുഷോത്തമന്‍മാഷിനെയും അശോകന്‍മാഷിനെയും വായിച്ചു കേള്‍പ്പിച്ചു.
ജനകീയവിദ്യാലയം
ഞാന്‍ ഓഫീസില്‍ കയറിയപ്പോഴേക്കും   പ്രഥമാധ്യാപിക ഗിരിജടീച്ചര്‍ ഒത്തിരി ഫയലുകള്‍ എനിക്ക് കാണാന്‍തന്നു.
പി ടി എ അവാര്‍ഡ് കഴിഞ്ഞ ഏഴുവര്‍ഷമായി തുടര്‍ച്ചയായി വാങ്ങുന്ന വിദ്യാലയമാണ്. കുട്ടികളെ കേന്ദ്രീകരിച്ചുളള പഠനരീതിയാണ് വിജയത്തിനു പിന്നിലെന്ന് ഗിരിജടീച്ചര്‍ പറഞ്ഞു
"അഞ്ച് ഫീഡിംഗ് ഏരിയായില്‍ മാതൃകൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. അഞ്ചുമണിക്ക് ശേഷമാണ് ഒത്തുചേരുക. സകുടുംബം വരും. ചില പരിശീലനവും നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം അവിടെ നടത്തും. അഞ്ചു വര്‍ഷമായി ഇത് നടക്കുന്നു.
ഒരു പൂര്‍വവിദ്യാര്‍ഥി ഒന്നര ലക്ഷം രൂപയ്ക് ലൈബ്രറി സജ്ജമാക്കിത്തന്നു
ഞങ്ങള്‍ ഇലയറിവ് എന്ന പരിപാടി നടത്തി. എല്ലാത്തരം ഇലകളുടെയും പ്രദര്‍ശനം, ഇലക്കറികള്‍, ചിത്രപ്രദര്‍ശനം, ഇലകൊണ്ടുളള ഗുണങ്ങള്‍, ഇലയുടെ ശാസ്ത്രം, ഇലയും സംസ്കാരവും എന്നിങ്ങനെ വൈവിധ്യമുളള പഠനാനുഭവമായിരുന്നു അത്
ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തിന് അഞ്ചുവയസ് 
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചായിരുന്നു സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. കഴി‍ഞ്ഞ അഞ്ചു വര്‍ഷമായി ഈ രീതി പിന്തുടരുന്നു."

കുട്ടികള്‍ക്കായി രചനാക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്
എല്ലാം വിപുലമായ ജനപങ്കാളിത്തത്തോടെ മാത്രമേ നടത്തൂ
ശതാബ്ദി ആഘോഷത്തിന്റെ നോട്ടീസ് എനിക്ക് നല‍്‍കി. അതാകട്ടെ പ്രാദേശകസമൂഹത്തിലാകെ വിദ്യാഭ്യാസ പ്രവര്‍ത്തനം വ്യാപിപ്പിച്ചുളള അതിവിപുലമായ പ്രവര്‍ത്തനസംസ്കാരത്തിന്റെ കണ്ണാടിയായിരുന്നു

 ഒന്നാന്തരം പ്രഥമാധ്യാപിക
ഗിരിജടീച്ചര്‍ ഒന്നാം ക്ലാസിലെ അധ്യാപികയാണ്. സാധാരണ പ്രഥമാധ്യാപകര്‍ രണ്ടാം ക്ലാസാണെടുക്കുക.
 എങ്ങനെയോ വന്നുപെട്ട ആചാരമാണത്.  
അടിസ്ഥാനമുറയ്കേണ്ട ക്ലാസില്‍ കൂടുതല്‍ അനുഭവപരിചയമുളളവര്‍ ചുമതല ഏല്‍ക്കുന്നതിന് അത്തരത്തില്‍ ഗുണമുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം പല പ്രഥമാധ്യാപകര്‍ക്കും ക്ലാസ് വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. 
അപ്പോഴാണ് ഗിരിജടീച്ചര്‍ ഒന്നാം ക്ലാസിന്റെ ചാര്‍ജ് ഏറ്റെടുത്തിരിക്കുന്നത്.
ടീച്ചര്‍ പറഞ്ഞു. മാഷെ എന്റെ ക്ലാസ് വിട്ട് വേറൊരു പണിക്ക് ഞാന്‍ പോകില്ല.  
കുട്ടികളെ കാര്യായിട്ട് നോക്കീല്ലെങ്കില്‍ ശരിയാകില്ല.
ഞാന്‍ ടീച്ചറുടെ ക്ലാസില്‍ ചെന്നു
അവിടെ ധാരാളം ചാര്‍ട്ടുകള്‍
എല്ലാം അധ്യാപിക തയ്യാറാക്കിയ പ്രാദേശികപാഠങ്ങള്‍. 
അവധിക്കാല പരിശീലനത്തില്‍ ചര്‍ച്ച ചെയ്തത്.
കുഞ്ഞുകുഞ്ഞു വായനാസാമഗ്രികള്‍
ചെറിയ വാക്യങ്ങള്‍
കൗതുകമുളള ചിത്രങ്ങള്‍
വടിവില്‍ എഴുതിയിരിക്കുന്നു
 പച്ചത്തുളളാനു നേരെ പറന്നുവരുന്ന കിളിയോട് ഞാന്‍ ഒരിലകൂടി തിന്നോട്ടെ എന്നു പറയുന്ന നിഷ്കളങ്കത നോക്കുക
എത്ര മനോഹരമായ പാഠങ്ങള്‍
മറ്റു പല വിദ്യാലയങ്ങളിലും കാണാത്തത്.
വിദ്യാലയത്തിന്റെ മുറ്റത്ത് കുട്ടികളുടെ പാര്‍ക്ക്
ജനാലയ്കരുകില്‍ ഒരു വലിയദിനോസര്‍
റോഡിനേട് ചേര്‍ന്ന് നിരനിരയായി വര്‍ണക്കൊടികള്‍
   
 
 
 




3 comments:

രാജേഷ്‌ .എസ്.വള്ളിക്കോട് said...

ആഹ്ലാദം
അഭിമാനം
വിദ്യാലയ പ്രവർത്തനങ്ങളിൽ
ഏറെ മുന്നേറുവാൻ ആശംസകളും

Dr. P V Purushothaman said...

ടീച്ചര്‍ക്ക് പഠിപ്പിക്കലിനോളം ആഹ്ലാദകരമായി മറ്റൊന്നില്ല. സ്കൂള്‍ കഴിഞ്ഞേ ഉള്ളൂ മറ്റു കാര്യങ്ങള്‍. പരിശീലനങ്ങളില്‍ ടീച്ചര്‍ കാണിക്കുന്ന താത്പര്യവും പങ്കാളിത്തവും നമ്മെ അത്ഭുതക്കെടുത്തും. ദേഛീയ അവാര്‍ഡ് നേടിയ ഗോപാലന്‍ മാസ്റ്റര്‍, ജനങ്ങളും അക്കാദമിക സമൂഹവും എന്നോ അവാര്‍ഡ് നല്‍കിയ, എന്നാല്‍ അവാര്‍ഡ് ആഗ്രഹിക്കാത്ത സുരേശന്‍ പി പി യും ടി ‍ജി യും ഒക്കെ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ അവസരം കിട്ടിയ ഗിരിജട്ടീച്ചര്‍ക്ക് മറ്റൊരു മാതൃക ആവാനാവില്ല എന്നതാണ് സത്യം. കണ്ണൂര്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ സ്കൂള്‍ മാനേജര്‍ കൂലിപ്പണിയെടുത്ത് സ്കൂളിന് പണം കണ്ടെത്തിയതും മുമ്പൊരിക്കല്‍ വാര്‍ത്തയായിരുന്നു. ഇത്തരം ഒട്ടേറെ വിദ്യാലയങ്ങള്‍ ഇനിയുമുണ്ട് കണ്ണൂരില്‍ കലാധരന്‍ മാഷേ...

Unknown said...

congrats to those who are behind the scenes