ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, October 27, 2017

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ (AMP) എന്ത്? എങ്ങനെ?


An organized set of decisions made by one person or a team of people about how to do something in the future
-Cambridge dictionary

An Academic Master Plan (AMP) describes the academic mission of an institution, which is used to drive the future of the school.

എന്തു ധര്‍മമാണ് അക്കാദമിക മാസ്റ്റര്‍ പ്ലാനിന് വഹിക്കാനുളളത്?
  • അത് വിദ്യാലയത്തിന്റെ ദര്‍ശനം സംബന്ധിച്ച ധാരണ പ്രതിഫലിപ്പിക്കും
  • വിദ്യാലയത്തിന്റെ ദൗത്യപൂര്‍ത്തീകരണത്തിനായി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കും
  • അക്കാദമിക പുരോഗതിയിലേക്കുളള പാത ചൂണ്ടിക്കാട്ടും
  • അക്കാദമിക വിഭവവിനിയോഗം ,സാങ്കേതികവിദ്യയുടെ ഉപയോഗം , വിദ്യാലയഅക്കാദമികാസൂത്രണം, കുട്ടികള്‍ക്ക് ലഭിക്കുന്ന സവിശേഷ അവസരങ്ങള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുളള മാര്‍ഗരേഖയാണ്
  • എന്തെല്ലാമായിരിക്കണം വിദ്യാലയത്തിന്റെ മുന്‍ഗണനകള്‍ എന്ന് മാസ്റ്റര്‍ പ്ലാന്‍ പറഞ്ഞുതരും
  • വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനുളള അയവുളള ചട്ടക്കൂടായി പ്രവര്‍ത്തിക്കും
അതായത് വിദ്യാലയത്തിന്റെ ദര്‍ശനം ( കാഴ്ചപ്പാട്) അക്കാദമിക ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍, വിഭവവിനിയോഗം, പ്രവര്‍ത്തന പരിപാടികള്‍ ഇവെല്ലാം ചേരുന്നതായിരിക്കണം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ (AMP)
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മനസിലുണ്ടാകേണ്ട ചോദ്യങ്ങള്‍

Tuesday, October 24, 2017

മരിച്ചകുട്ടി ചോദിക്കുന്നു അടച്ചുപൂട്ടാത്തതെന്തേ ചോരമണക്കുന്ന കരുതിപ്പാഠശാലകളെ?

മരണം ഒരു ചോദ്യചിഹ്നം അവശേഷിപ്പിക്കുന്നു
കരുതിപ്പാഠശാലകള്‍ എന്ന വിഭാഗത്തിലേക്ക്  പ്രവേശനഫോറം പൂരിപ്പിക്കാന്‍ മടിയില്ലാത്ത കേരളത്തോട്
രക്ഷിതാക്കളോട്
അധ്യാപകരോട്
ഭരണാധികാരികളോട്
കൊല്ലം വിദ്യാലയം അവസാനത്തെ വാര്‍ത്തയാകട്ടെ
അണ്‍എയ്ഡഡ് വിദ്യാഭ്യാസ കച്ചവടത്തിന്റെ മേല്‍ ഏതു മതത്തിന്റെ വിശുദ്ധവസ്തരം പുതപ്പിച്ചാലും അതിന് ശവക്കച്ചയുടെ രൂപമായിരിക്കും
ചില കുട്ടികള്‍ ജനാധിപത്യവഴക്കങ്ങളുടെ കാര്യത്തില്‍ അകാലമരണത്തിനു വിധിക്കപ്പെടുന്നു
ചിലരാകട്ടെ സൗഹൃദത്തിന്റെ കാര്യത്തില്‍ ബാല്യക്കുരുതിയില്‍
മറ്റു ചിലരാകട്ടെ മാതൃഭാഷയുടെ നാവരിഞ്ഞ് ആജീവനാന്ത തടവു ശിക്ഷയില്‍
ഇനിയും ചിലര്‍ പത്താം ക്ലാസില്‍ വെച്ച് പുറത്താക്കപ്പെട്ട് അപമാനിതരാകുന്നു
പ്രതികരണശേഷി വന്ധ്യംകരിച്ചുളള ഏര്‍പ്പാടിനെ പഠിപ്പ് എന്ന് പറയാമോ?
രക്ഷിതാക്കള്‍ കറവക്കൂട്ടങ്ങളല്ലാതെ ഇത്തരം വിദ്യാലയങ്ങളില്‍ എന്തു പി ടി എ ?
മാന്യമായ വേതനം കൊടുക്കാതെ അധ്യാപകരെക്കൊണ്ട് അടിമപ്പണിചെയ്യിക്കുന്ന വിദ്യാലയങ്ങളില്‍ മനോതൃപ്തിയില്ലാത്ത അധ്യാപകര്‍ അവരുടെ പ്രതിഷേധങ്ങള്‍ കുട്ടികളോട് തീര്‍ക്കുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ
സാംസ്കാരികരോഗങ്ങളുടെ കൂടാരങ്ങളാണ് ഇവ
അടച്ചുപൂട്ടണം
മക്കളെ വിട്ടുകൊടുക്കരുത്
പണ്ട് തിരുവന്തപുരം കാര്‍മലില്‍ നിന്നാണ് ഒരു ചോദ്യചിഹ്നമുണ്ടായത്.തിരുവനന്തപുരം കാര്‍മല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന വന്ദനയെ സ്ക്കൂള്‍ അധികൃതര്‍ ഒന്‍പതാം ക്ലാസില്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതില്‍ മനംനോന്ത് ആത്മഹത്യ ചെയ്ത അമ്മയാണ് രമണീ മേനോന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്. കാര്‍മല്‍ സ്ക്കൂളില്‍ നൂറു ശതമാനം ഫസ്റ്റ് ക്ലാസ് കിട്ടുക എന്ന ലക്ഷ്യം നേടാന്‍, ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് ഉറപ്പില്ലാത്ത വന്ദനയെ (ജയിക്കുമെന്ന ഉറപ്പല്ല, ഫസ്റ്റ് ക്ലാസ് നേടുമെന്ന ഉറപ്പ്) മനപ്പൂര്‍വം തോല്‍പിക്കുകയായിരുന്നത്രേ!
പിന്നീട് എത്രയോ പേര്‍
തലമുട്ടയടിക്കപ്പെട്ടവര്‍
മുണ്ടുടുത്തതിനു ഫൈന്‍ കൊടുത്തവര്‍
മലയാളത്തിനു പിഴക്കാശടച്ചവര്‍
പുറത്താക്കപ്പെട്ടവര്‍
തോല്‍പ്പിച്ചതിനു കോടതിയില്‍ പോയവര്‍
പട്ടിക്കൂട്ടില്‍ കഴി‍ഞ്ഞവര്‍
സ്കൂളില്‍ പോകാതെ വീട്ടിലിരുന്നവര്‍
ഇടിമുറികളും കണ്ടേക്കാം
വര്ഗീയപാഠാവലി മറക്കരുത്
വാര്‍ത്തകള്‍ ദുഖഭരിതമായിരുന്നു
എന്നിട്ടും വ്യാപകമായ പ്രലോഭനം
ഈ വാര്‍ത്തകളും ലേഖനങ്ങളും പങ്കിടുകയാണ്
സന്തുഷ്ടവിദ്യാലയം എന്ന സങ്കല്‍പം മാതൃഭൂമി അവതരിപ്പിക്കുന്നു. ചര്‍ച്ചയാകണം.
ചില വാര്‍ത്തകള്‍
1
 സ്‌കൂള്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് വര്‍ക്കല എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാലച്ചിറ മരക്കടമുക്ക് കിടാവിത്ത് വിളയില്‍ സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറിന്റെയും ശാലിനിയുടെയും മകന്‍ അര്‍ജ്ജുന്‍(16) ആണ് മരിച്ചത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അങ്ങ് ഗോരഖ് പൂരിലെ കോണ്‍വെന്റില്‍ മരണത്തിനു മുമ്പ് കുട്ടി എഴതിയ കത്ത് കേരളത്തിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു
2

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് ഇന്നലെ വിഷം കഴിച്ച് മരിച്ചത്. അച്ഛനെഴുതിയ ആത്മഹത്യാ കുറിപ്പിലാണ് നവനീത് ടീച്ചറുടെ ക്രൂരത വിവരിച്ചത്.
ആദ്യ പരീക്ഷാ ദിനമായ സെപ്തംബര്‍ 15ന് മണിക്കൂറുകറോളം ടീച്ചര്‍ തന്നെ കരയിച്ചെന്നും ഇരിക്കാന്‍ അനുവദിച്ചില്ലെന്നും കുറിപ്പില്‍ നവനീത് എഴുതി. അധ്യാപികയെ പ്രീണിപ്പിക്കാത്തതിനായിരുന്നു ശിക്ഷ. ഇന്നലെ മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിന് മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.
ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയണമെന്നത് തന്റെ അന്ത്യാഭിലാഷമാണെന്നും നവനീത് എഴുതി വെച്ചു.




വര്‍ക്കല: എം.ജി.എം. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അര്‍ജുന്റെ മരണകാരണം കണ്ടെത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് വി. ജോയി എം.എല്‍.എ. ആവശ്...

Read more at: http://www.mathrubhumi.com/thiruvananthapuram/malayalam-news/varkkala-1.1801586


















Sunday, October 22, 2017

ഗണിതപഠനത്തിന് കഥകളുമാകാം


ഗണിതപഠനം ആസ്വാദ്യമാക്കുക എന്നത് വെല്ലുവിളിയാണ്. ആസ്വാദ്യമായാല്‍ മാത്രം പോര ഗണിതാശയരൂപീകരണവും നടക്കണം
ഗണിതധാരണമാത്രം കൊണ്ട് അത് സാധ്യമാകില്ല.
ബോധനശാസ്ത്രപരമായി പുസ്തകം മാത്രം വായിച്ചു് അറിവുളളയാള്‍ക്കും ഇത് വഴങ്ങില്ല
കുട്ടിയുടെ മനസുകൂടി അറിയണം.
ഈ മൂന്നുകാര്യങ്ങളിലും നിലമെച്ചപ്പെടുത്താനാഗ്രഹിക്കുന്നവര്‍ക്ക് ഗണിതം ഫലപ്രദമായി വിരസതയില്ലാതെ പഠിക്കുന്ന കുട്ടികളുടെ മാഷാകാം.
പുതിയപാഠ്യപദ്ധതി രൂപീകരണസമയത്താണ് കണക്ക് കുട്ടികള്‍ക്ക് സരസമായി പഠിക്കാനുളള രീതികളെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നത്. അക്കാലത്തെ സൈദ്ധാന്തിക ചര്‍ച്ചകളും ശാസ്ത്രസാഹിത്യപരിഷത്തില്‍ ഏറെക്കാലം ബാലവേദിരംഗത്ത് പ്രവര്‍ത്തിച്ചുളള അനുഭവപരിചയവും വേറിട്ട വഴികള്‍ തുറന്നിട്ടുതന്നു.
ഗണിതപഠനവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ അക്കാലത്ത് വായിച്ചു.
ചില പ്രായോഗിക രീതികള്‍ കൂട്ടായി വികസിപ്പിച്ചു. അധ്യാപകര്‍ അത് സ്വീകരിക്കുകയും ചെയ്തു.
എസ് എസ് എയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഗണിതം ലളിതം എന്ന പരിപാടി നൂറ്റുക്കുനൂറ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിരുന്നു. അതിന്റെ ഭാഗമായ ചിന്തകള്‍ വളരെ പ്രധാനപ്പെട്ട തിരിച്ചറിവുകള്‍ നല്‍കി. എന്തുകൊണ്ടോ പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ പ്രതിഫലിച്ചില്ല.
പിന്നീട് ഇടുക്കി ഡയറ്റില്‍ ചെല്ലുമ്പോഴാണ് വീണ്ടും ഗണിതത്തിലേക്ക് ശ്രദ്ധിക്കുന്നത്. തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ നൂതനാന്വേഷണങ്ങളുടെ ഭാഗമായിരുന്നു അത്
ഒന്നോ രണ്ടോ ദിവസം കുട്ടികളെ ഗണിത പ്രവര്‍ത്തനങ്ങളിലൂടെ കടത്തിവിട്ടു. ഗണിതവര്‍ഷാചരണത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ .
ഈ വര്‍ഷം മാരാരിക്കുളം ടി എം പി എല്‍ പി എസില്‍ ഗണിതസൗഹൃദം നടപ്പിലാക്കുന്നതില്‍ പങ്കാളിയായപ്പോള്‍ കൂടുതല്‍ കൃത്യതയോടെ പ്രായോഗികമായ പഠനരീതികള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞു. ( അതിനെക്കുറിച്ച് അടുത്ത ലക്കത്തില്‍ )
കഥകളുടെ സാധ്യത ഗണിതപഠനത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്ന ആലോചന ശക്തമായത് ഈ സാഹചര്യത്തിലാണ്
യുറീക്കയില്‍ കഴിഞ്ഞ മൂന്നു ലക്കങ്ങളായി ഗണിതകഥകള്‍ പങ്കിടുന്നുണ്ട്
ഞാന്‍ സ്വീകരിച്ച നിലപാടുകള്‍
  1. കുട്ടിക്ക് മുമ്പാകെ കഥയിലൂടെ ഗണിതം അവതരിപ്പിക്കണം
  2. കഥയില്‍ ഗണിതമുണ്ടെങ്കിലും കഥാംശം ആണ് ആദ്യവായനയില്‍ മുന്നിട്ടു നില്‍ക്കേണ്ടത്
  3. കഥ പരിസ്ഥിതിയുടെയോ സാമൂഹിക പ്രശ്നങ്ങളുടെയോ ഏതെങ്കിലും തലത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കണം
  4. കഥ ആസ്വദിച്ച ശേഷം വിശകലനം ആകാം
  5. തുടര്‍ന്ന് ഗണിതപ്രവര്‍ത്തനം. അതാകട്ടെ കഥയില്‍ പരമാര്‍ശിക്കപ്പെട്ട ഗണിതാശയത്തെ അടിസ്ഥാനമാക്കിയാകണം
  6. പ്രായോഗിക പ്രവര്‍ത്തനം ഉണ്ടാകണം. പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കണം. നല്‍കിയ കഥയിലേയും കഥയ്കു പുറത്തുളളതും അന്വേഷിക്കണം
  7. ഒരു ഗണിതാശയത്തില്‍ മാത്രം ഊന്നേണ്ടതില്ല
  8. ഗണിതേതര തുടര്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യത അടയ്കേണ്ടതില്ല
അങ്ങനെ എഴുതിയ ഒരു കഥയാണ് മാമ്പഴച്ചക്ക
മാമ്പഴച്ചക്ക

മാവിന്റെ കൊമ്പില്‍ ചുവന്ന് തുടുത്ത് ഒരു മാമ്പഴം
കൊതിയോടെ നോക്കി
അപ്പോള്‍ അത് അരമീറ്റര്‍ താണു
നാവില്‍ വെളളമൂറി
വീണ്ടും അത് അരമീറ്റര്‍ താഴേക്ക്
ആര്‍ത്തിയോടെ നാവുനുണഞ്ഞ് മാമ്പഴത്തെ നോക്കി കെഞ്ചി
മാമ്പഴം ഒരുമീറ്റര്‍ കൂടി പിന്നെയും താണു
അഞ്ചുപേര്‍ ഇതു കണ്ടു
നാലുദിക്കില്‍ നിന്നും നാലു പേര്‍ വന്നു. പറന്നു വന്നു.
കിഴക്കുനിന്നും കുയില്‍
തെക്കു നിന്നും കരിങ്കാക്ക
വടക്കു നിന്നും കട്ടുറുമാന്‍
പടിഞ്ഞാറു നിന്നും കാക്കത്തമ്പുരാട്ടി
അഞ്ചാമത്തെയാള്‍ അണ്ണാറക്കണ്ണന്‍ മൂകളില്‍ നിന്നും ഊര്‍ന്നിറങ്ങി
നാലു മിനിറ്റുകൊണ്ട് എല്ലാവരും രണ്ടു മീറ്റര്‍ അടുത്തെത്തി
കുട്ടി എത്തിക്കുത്തി കൈകള്‍ നീട്ടി
അണ്ണാന്‍ കുഞ്ഞ് പഴത്തിനു നേരെ പാഞ്ഞു. കിളികളും .
ഒരു മാമ്പഴം. ആറ് ആവശ്യക്കാര്‍
മാവിന് അപകടം പിടികിട്ടി
ഒരു മിനിറ്റിനുളളില്‍ കൂട്ടിയിടി നടക്കും. കൂര്‍ത്തചുണ്ടുകള്‍ അണ്ണാന്റെ ദേഹം മുറിക്കുമോ?. കിളികള്‍ പസ്പരം മുറിവേല്‍പ്പിക്കുമോ?. കുട്ടി പേടിക്കുമോ?
പെട്ടെന്ന് മാമ്പഴം വലിയ മാമ്പഴച്ചക്കയായി. ചക്കയുടെ വലുപ്പം , ചക്കയുടെ പുറത്തെപ്പോലെ മുളളുകള്‍, പക്ഷേ ആകൃതിമാത്രം മാങ്ങയുടേത്.
മാമ്പഴച്ചക്കയ്കുളളിലോ മാമ്പഴച്ചുളകള്‍!
എല്ലാവര്‍ക്കും രണ്ടു മാമ്പഴച്ചുളകള്‍ വീതം കിട്ടി.
പക്ഷേ ഓരോരുത്തര്‍ക്കും ഓരോ രുചി
കാക്ക പറഞ്ഞു "കസ്തൂരിമാങ്ങായ്കെന്തു രുചി!"
കുയില്‍ പറ‍ഞ്ഞു. "പഞ്ചാരമാങ്ങയ്കെന്തു നല്ല സ്വാദ്!"
അണ്ണാന്‍ കുഞ്ഞിനു പുളിയന്‍ മാങ്ങ തിന്നു മുഖം ചുളിച്ചു
മൂവാണ്ടന്‍ തിന്ന കാക്കത്തമ്പുരാട്ടി പറഞ്ഞു "ഒന്നു കൂടി കിട്ടിയിരുന്നെങ്കില്‍!”
കട്ടുറുമ്മാന്‍ തത്തച്ചുണ്ടന്‍മാങ്ങ കൊതിയോടെ കൊത്തിത്തിന്ന.
ുട്ടിക്ക് കിട്ടിയത് മൈലാപ്പൂവന്‍ .
സംഭവം നാട്ടിലാകെ അറിഞ്ഞു.
കേട്ടവര്‍ കേട്ടവര്‍ കൂട്ടമായെത്തി.
മാമ്പഴച്ചക്കയ്കായി കിളിയായ കിളികളെല്ലാമെത്തി.
ജീവികളായ ജീവികളെല്ലാമെത്തി.
പഴകച്ചവടക്കാരായവരെല്ലാം വന്നു. ആര്‍ത്തിമൂത്തവര്‍.
ആദ്യം സ്നേഹം, പിന്നെ ശകാരം, ഭീഷണി..
മാവു കുഴങ്ങി.
മാവു കരഞ്ഞുണങ്ങി ആവിയായിപ്പോയി.
കണ്ടെത്താം
  1. വൃത്തത്തിന്റെ ചിത്രം കണ്ടല്ലോ. ഒത്ത നടുവിലാണ് മാങ്ങ. കിളികള്‍ തുല്യ അകലത്തില്‍. കാക്ക, കുയില്‍, കട്ടുറുമ്മാന്‍, കാക്കത്തമ്പുരാട്ടി എന്നിവരുടെ സ്ഥാനങ്ങള്‍ ദിക്കു പാലിച്ച് വൃത്തത്തില്‍ അടയാളപ്പെടുത്തുക.
  2. ചതുരത്തിന്റെ പടം കണ്ടല്ലോ. അതിന്റെ ഒത്ത നടുക്ക് മാങ്ങയുടെ ചിത്രം വരയ്കാമോ?
  3. എത്രതരം മാങ്ങളെക്കുറിച്ചാണ് ഇതില്‍ പറയുന്നത്?
  4. എത്ര ചുളകളാണ് എല്ലാവര്‍ക്കും കൂടി കിട്ടിയത്?
  5. കുട്ടിയുടെ നേരെ മൂന്നു തവണയും കൂടി ആകെ എത്ര മീറ്റര്‍ മാമ്പഴം താണു?
  6. കൈ ഉയര്‍ത്തി നീട്ടിയാല്‍ എത്രമീറ്റര്‍ ഉയരത്തിലുളള വസ്തുവിനെ നിങ്ങള്‍ക്ക് തൊടാന്‍ കഴിയും?


 ( യുറീക്കാ ലക്കങ്ങളില്‍ നിന്നും മറ്റുളളവ വായിക്കാം)



Tuesday, October 3, 2017

ടാലന്റ് ലാബ്- വര്‍ക്കല മാതൃക സൃഷ്ടിക്കുന്നു.

ഓരോ വിദ്യാലവും ടാലന്റ് ലാബ് ആകണം എന്ന ആശയം അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ ചുവടു പിടിച്ച് പ്രതിഭോത്സവം തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടത്തി. എങ്കിലും അതിന്റെ പ്രായോഗികരൂപം വികസിച്ചുവന്നില്ല. വര്‍ക്കല ബി ആര്‍ സിയിലെ പ്രവര്‍ത്തകര്‍ ഈ ആശയം സാക്ഷാത്കരിക്കാന്‍ ഗവേഷണാത്മക പരിപാടി ഏറ്റെടുത്തു.

തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്
അതിന്റെ പ്രക്രിയ ചുവടെ നല്‍കിയിരിക്കുന്നു
  1. മുന്‍കൂട്ടി തയ്യാറാക്കിയ ഫോര്‍മാറ്റ് ഉപയോഗിച്ച് വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തുന്നു
  2. ക്ലാസ് ടീച്ചറും വിവിധ വിഷയാധ്യാപകരും ചേര്‍ന്നാണ് ഇത് നിര്‍ണയിക്കുക
  3. സമാന അഭിരുചിയുളളവരെ ചേര്‍ത്ത് ടാലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു
  4. ഓരോ ടാലന്റ് ഗ്രൂപ്പിനും നടത്തിപ്പു ചുമതലയ്ക് ഓരോ കമ്മറ്റി വീതം രൂപീകരിക്കുന്നു
  5. പതിനഞ്ചുമണിക്കൂര്‍ നേരത്തെ കുറയാത്ത പരിശീലനാനുഭവം എല്ലാവര്‍ക്കും നല്‍കുന്നതിനു പരിപാടി രൂപപ്പെടുത്തുന്നു
  6. വിദഗ്ധരെ കണ്ടെത്തുന്നു
  7. ആവശ്യമായ ഉപകരണങ്ങള്‍, മറ്റു ചെലവുകള്‍ എന്നിവയ്കുളള ധനസമാഹരണം സ്പോണ്‍സറിംഗിലൂടെ കണ്ടെത്തുന്നു ( ഓരോ മേഖലയ്ക്കും അയ്യായിരം രൂപ) ഇരുപത്തിയഞ്ച് മേഖലകള്‍ക്കായി ഒന്നേകാല്‍ ലക്ഷം രൂപ . തുക പൂര്‍ണമായും സമൂഹപങ്കാളിത്തത്തോടെ സമാഹരിക്കും. എസ് എസ് എ ഫണ്ട് ഉപയോഗിക്കുന്നതല്ല.
  8. നാലുമണിക്ക് ശേഷമോ, ഒഴിവുദിനങ്ങളിലോ പരിശീലനം ക്രമീകരിക്കുന്നു
  9. അഞ്ചുവിദഗ്ധരുടെ സേവനം ഓരോ ഗ്രൂപ്പിനും ലഭ്യമാകുന്ന വിധമാണ് ടാലന്റ് പരിപോഷണം
  10. സവിശേഷ പ്രതിഭയുളളവര്‍ക്ക് ബി ആര്‍ സി തലത്തില്‍ തുടര്‍ പരിശീലനം

ടാലന്റ് മേഖലകള്‍ ഇനിയും കൂട്ടാവുന്നതേയുളളൂ
ഈ ഇടപെടല്‍ അഭിനന്ദനീയം
ഒരു ബി ആര്‍ സി ശരിക്കും ആ പേരിന് ആര്‍ഹമാവുകയാണ്
ബി പി ഒ ശ്രീ അജയനും ബി ആര്‍ സിയിലെ ടീമിനും അഭിമാനിക്കാം
കേരളത്തിനാകെ മാതൃകസൃഷ്ടിച്ചതില്‍

Sunday, October 1, 2017

കിഡ്സ് അത്ലറ്റിക്സിലൂടെ കായികവിദ്യാരംഭം കുറിച്ച് പ്രീതികുളങ്ങര സ്കൂള്‍


കുട്ടികളോട് ഞാന്‍ ചോദിച്ചു "എങ്ങനെയുണ്ടായിരുന്നു?"

"സൂപ്പര്‍"
"അടിപൊളി"
"ഇനിയുമുണ്ടാകുമോ?"
അവര്‍ ആവേശത്തിരയിലാണ്
കിഡ്സ് അത് ലറ്റിക്സ് അത്രമാത്രം അവര്‍ക്ക് ഹരമായി
ധനമന്ത്രി ഡോ തോമസ് ഐസക് ചോദിച്ചു
"കിഡ്സ് അത് ലറ്റിക്സ് മറ്റു വിഷയങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാനാകും?"
ഗണിതസാധ്യത ഞാന്‍ ചൂണ്ടിക്കാട്ടി
"ഇംഗ്ലീഷും പറ്റും. അതുമാലോചിക്കൂ".  
അദ്ദേഹം നിര്‍ദേശിച്ചു
കിഡ്സ് അത് ലറ്റിക്സിലൂടെ പ്രീതിക്കുളങ്ങര വിദ്യാലയത്തില്‍ കായികവിദ്യാരംഭം.
ഈ വര്‍ഷം ഒന്നാം ടേമിലെ ഓരോ മാസവും ഓരോ സവിശേഷ പരിപാടിയാണ് പ്രീതിക്കുളങ്ങര ഏറ്റെടുത്തത്
  1. രണ്ടാം ക്ലാസ് മുതലുളള എല്ലാ കുട്ടികള്‍ക്കും മാതൃഭാഷയില്‍ അടിസ്ഥാന ശേഷി ഉറപ്പാക്കിയ കേരളത്തിലെ ആദ്യ വിദ്യാലയം
  2. ക്ലാസ് ഗണിതലാബുകള്‍ എല്ലാ ക്ലാസുകളിലും ഒരുക്കിയ ആദ്യവിദ്യാലയം
  3. അടിസ്ഥാനഗണിതശേഷി ലക്ഷ്യമിട്ട് ഗണിതസൗഹൃദം നടപ്പിലാക്കി വിജയിപ്പിച്ച ആദ്യ വിദ്യാലയം
  4. കിഡ്സ് അത് ലറ്റിക്സിലൂടെ കായികവിദ്യാഭ്യാസരംഗത്ത് വേറിട്ട പാതവെട്ടിത്തെളിയിക്കുന്ന വിദ്യാലയം
ഇവ കൂടാതെ ഒന്നാന്തരം വായനക്കാര്‍ പരിപാടി നടക്കുന്നുണ്ട്. നവംബര്‍ ഒന്നിന് ഒന്നാം ക്ലാസിലെ മുഴുവന്‍കുട്ടികളും പൂര്‍ണവാക്യങ്ങളില്‍ വിവരണമെഴുതുകയും ചെറുപുസ്തകങ്ങള്‍ വായിക്കുകയും ചെയ്ത് അടിസ്ഥാനഭാഷാശേഷി നേടിയവരായി സമൂഹത്തിനു മുമ്പാകെ പ്രഖ്യാപിക്കും
എന്താണ് കിഡ്‌സ് അത്‌ലറ്റിക്‌സ്
പുതിയ വേഗങ്ങളിലേക്കും ഉയരങ്ങളിലേക്കും ദൂരങ്ങളിലേക്കും കുരുന്നുകളെ ശാസ്ത്രീയമായ പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാനാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് 2005ല്‍ തുടങ്ങി.
2013-ലാണ് ഇന്ത്യയില്‍ നടപ്പാക്കിയത്.
ഫെഡറേഷനിലെ 212 അംഗ രാജ്യങ്ങളില്‍ 120 രാജ്യങ്ങള്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് ഏര്‍പ്പെടുത്തി
ലോക കായികരംഗത്ത് ചെറിയകുട്ടികളുടെ തലത്തിലുളള ഏറ്റവും വലിയ കായികവികസനപദ്ധതിയാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്

സ്​പ്രിന്റിങ് ആന്‍ഡ് റണ്ണിങ്, ജംപിങ്, ത്രോയിങ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.
എല്ലാ ഇനങ്ങളിലും ടീമായാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്.
ഓരോ വിഭാഗത്തിലും പല ഇനങ്ങളില്‍ മത്സരമുണ്ടാകും.
ടീമിലെ ഓരോ കുട്ടിയുടെയും പ്രകടനമികവ് കണക്കിലെടുത്ത് നല്‍കുന്ന പോയന്റുകളുടെ അടിസ്ഥാനത്തിലാകും വിജയികളെ കണ്ടെത്തുന്നത്.
ഒറ്റ ഇനത്തിലെ മികവിന് പകരം വിവിധ ഇനങ്ങളിലെ അടിസ്ഥാനപഠനത്തിലൂടെ മികച്ച കായികതാരമായി വളരുക എന്നതാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് വിഭാവനം ചെയ്യുന്നത്.
ഏഴു മുതല്‍ എട്ടുവരെ, ഒമ്പതുമുതല്‍ പത്തുവരെ, പതിനൊന്ന് മുതല്‍ പന്ത്രണ്ടുവരെ പ്രായ വിഭാഗങ്ങളിലാണ് കിഡ്‌സ് അത്‌ലറ്റിക്‌സില്‍ മത്സരങ്ങളുണ്ടായിരിക്കുക
പ്രീതികുളങ്ങര കിഡ്സ് അത് ലറ്റിക്സ് 
കേരളത്തില്‍ ചില വിദ്യാലയങ്ങളില്‍ കിഡ്സ് അത് ലറ്റിക്സ് മത്സരം നടത്തിയിട്ടുണ്ടെങ്കിലും അതിന് തുടര്‍ച്ചയില്ലായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു കായിയപരിശീലന പാഠ്യപദ്ധതിയുടെ ഭാഗമായി കിഡ്സ് അത് ലറ്റിക്സ് നടപ്പിലാക്കുന്ന ദൗത്യമാണ് പ്രീതികുളങ്ങര സ്കൂള്‍ ഏറ്റെടുത്തിരിക്കുന്നത്. അത്തരമൊരു സംരംഭം കേരളത്തില്‍ അറിവില്‍പെട്ടിടത്തോളം ആദ്യത്തേതാണ്. പ്രീതികുളങ്ങര വിദ്യാലയം സ്വന്തമായ പ്രവര്‍ത്തനപുസ്തകം തയ്യാറാക്കി എല്ലാ ആഴ്ചയിലും ഓരോ മണിക്കൂര്‍ എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മൂന്ന്, നാല് ക്ലാസുകള്‍

ചൊവ്വ, ബുധന്‍ തീയതികളില്‍ രണ്ടാം ക്ലാസുകാര്‍
വ്യാഴം ഒന്നാം ക്ലാസുകാര്‍
അമ്പതു കുട്ടികള്‍ക്കാണ് ഒരേ സമയം പങ്കെടുക്കാവുന്നത്.
മുന്നൊരുക്കം പരിശീലനം
ഇതിനുളള മുന്നൊരുക്കത്തെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്
സ്ഥലം നിരപ്പാക്കിക്കഴിഞ്ഞു. ഇനി പഞ്ചാരമണ്ണ് ഇടണം
അധ്യാപകരെ പരിശീലിപ്പിക്കണം. ഇപ്പോള്‍ത്തന്നെ ആകാമെന്ന് അധ്യാപകര്‍
പിന്നെ കേരള അത് ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫസര്‍ബാബുവും സംഘവും മറ്റൊന്നാലോചിച്ചില്ല
സാധനസാമഗ്രികള്‍ നിരത്തി
സ്കൂളിലെ അധ്യാപകര്‍ക്ക് കേരള അതലെട്ടിക്സ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫസര്‍ ബാബു, കൊഴിഞ്ഞാമ്പാറ ഗവണ്മെന്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ രാജേഷ്‌ എന്നിവര്‍ പരിശീലനവും നടത്തി.

അപ്പോഴാണ് അറന്തക്കുളങ്ങര സ്കൂളിലെ പ്രഥമാധ്യാപകനായ ശ്രീ രാജന്‍ ‍ഡി ബോസും റാന്നിയില്‍ നിന്നും രാജ്മോഹന്‍ തമ്പിയും വിദ്യാലയത്തില്‍ അക്കാദമിക സന്ദര്‍ശനത്തിനെത്തിയത്. അവര്‍ക്കും പരിപാടി നന്നേ ഇഷ്ടമായി
ലക്ഷ്യം കായകക്ഷമതയുളള തലമുറ
കായികമേളയ്കുളള പരിശീലനമല്ല ഇവിടെ നടത്തുക
എല്ലാവര്‍ക്കും പ്രായത്തിനനുസരിച്ചുളള കായികക്ഷമത ഉറപ്പാക്കുക എന്നാതുകൂടിയാണ് ലക്ഷ്യം. എല്ലാവരുടെയും ഉയരവും തൂക്കവും അടുത്തയാഴ്ച രേഖപ്പെടുത്തും
വിദ്യാലയത്തിലേക്കുളള വരവ് സ്കൂള്‍ വാഹനത്തിലായതു കാരണം കുട്ടികള്‍ക്ക് നടക്കാനുളള അവസരം കൂടി നഷ്ടപ്പെടുകയാണ്. ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതിനുളള ഉപകരണങ്ങളുടെ അഭാവമാണ് മറ്റൊരു പ്രശ്നം. കേരളത്തിലെ കായികവിദ്യാഭ്യാസ പാഠ്യപദ്ധതി കിഡ്സ് അത് ലറ്റിക്സ് ഇനങ്ങള്‍ നിര്‍ദേശിച്ചെങ്കിലും അതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിരുന്നില്ല
ഒരു വിദ്യാലയത്തിന് ഏകദേശം മുപ്പതിനായിരം രൂപയുടെ ഉപകരണങ്ങള്‍ വേണ്ടിവരും

അത് സജ്ജമാക്കിയാണ് പ്രീതിക്കുളങ്ങര സ്കൂള്‍ ഈ പരിപാടി ഏറ്റെടുക്കുന്നത്
മറ്റൊന്ന് മഴക്കാലത്ത് എന്തു ചെയ്യുമെന്നുളളതാണ് ചെറിയ ഒരു ഹാള്‍ ലഭിക്കുമെങ്കില്‍ ആ പ്രശ്നവും പരിഹരിക്കാം
കുട്ടികള്‍ ടീമായി മത്സരത്തിലേര്‍പ്പെട്ട് കായിക പരിശീലനം നേടുന്നു എന്നതാണ് ഈ പ്രോഗ്രമിന്റെ സവിശേഷത. അതിനാല്‍ അവര്‍ മുഷിയുന്നില്ല.
കായികപരിശീലനം അവരുടെ ശരീരത്തെ ഉഷാറാക്കും. അത് പഠനത്തെയും അനുകൂലമായി സ്വാധീനിക്കും.
കായികപരിശീലനം ആകര്‍ഷകമാക്കുക
പരിശീലനാവസരം എല്ലാവര്‍ക്കും പ്രാപ്യമാക്കുക
എന്നിവയ്ക് ഊന്നല്‍ നല്‍കുന്നു

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പങ്കെടുക്കുന്നതിനാല്‍ അവസരതുല്യതയുടെ വലിയപാഠവും ഇതിലുണ്ട്.
എസ് എം സിയുടെ നേതൃത്വം
എസ് എം സി ചെയര്‍മാന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു
"ഈ വര്‍ഷം മെയ്‌ 29-നാണ് സ്കൂള്‍ എസ്.എം.സീ. അംഗങ്ങള്‍ പ്രശസ്തമായ കോതമംഗലത്തെ സെന്റ്‌. ജോര്‍ജ് സ്കൂള്‍ കായിക പരിശീലന ഗ്രൌണ്ട് സന്ദര്‍ശിക്കുന്നത്. തികച്ചും യാദൃച്ചികമായ ഒരു സന്ദര്‍ശനം. കോതമംഗലം കൂവപ്പടി ബി.ആര്‍.സീ.യിലെ ഡാമി മാഷാണ് സ്കൂളിനെ പരിചയപ്പെടുത്തിയത്. കേരളത്തിലെ സ്കൂള്‍ കായിക രംഗത്തെ മികച്ച സ്കൂളിന്റെ ചിത്രം ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞുനിന്നു. കലാധരന്‍ മാഷുടെ നിര്‍ദേശ പ്രകാരം ഡാമി മാഷുമൊത്തു കേരള അതലെട്ടിക്സ് അസോസിയേഷന്‍ സെക്രട്ടറി, കോതമംഗ ലത്തെ പ്രൊഫസര്‍ ബാബു മാഷെ കണ്ടതോടെയാണ് " കിഡ്സ്‌ അതലെട്ടിക്സ് "എന്ന ആശയത്തിന്റെ പ്രയോഗ സാധ്യത മൊട്ടിട്ടത്.
പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് തികച്ചും സുരക്ഷിതമായി ഉപയോഗിക്കുവാന്‍ കഴിയുന്ന നിരവധി കളി ഉപകരണങ്ങള്‍. സ്പോര്‍ട്സ് രംഗത്തെ പ്രഗല്‍ഭരും കലാധരന്‍ മാഷുള്‍പ്പടെയുള്ള വിദ്യാഭ്യാസ വിചഗ്ദ്ധരും ഒത്തുചെരുന്നതോടെ സ്കൂള്‍ കായിക രംഗത്ത് കൃത്യമായ, ദിശാബോധമുള്ള പ്രവര്‍ത്തന പരിപാടി രൂപപ്പെടും എന്നത് ഉറപ്പാണ്‌.
ഈ മാസം തന്നെ പ്രീതികുളങ്ങര കിഡ്സ് അത് ലറ്റിക്സ് പരിപാടിക്ക് പ്രവര്‍ത്തനപുസ്തകം തയ്യാറാക്കും
കേരള അതലെട്ടിക്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ഡാമി പോളടക്കം ഇത്തരം കാര്യങ്ങളില്‍ താല്പര്യമുളള ബി ആര്‍ സി പരിശീലകര്‍, ബി ആര്‍ സികളിലെ കായിക പരിശീലകര്‍, അക്കാദമിക പ്രവര്‍ത്തകര്‍, പ്രീതികുളങ്ങര സ്കൂളിലെ അധ്യാപകര്‍ എന്നിവരാണ് അതിന് നേതൃത്വം നല്‍കുക
അടുത്ത വര്‍ഷം ഇത്  കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് കഴിയണം. അതിനാല്‍ത്തന്നെ പ്രീതികുളങ്ങര സ്കൂളും കേരള അതലെട്ടിക്സ് അസോസിയേഷനും ഏറ്റെടുക്കുന്ന ചരിത്രപ്രാധാന്യമുളള ഒരു സംരംഭമാണിത് എന്ന് പറയേണ്ടിയിരിക്കുന്നു
അഞ്ചരക്കോടി രൂപ മുടക്കി സ്കൂളിനോട് ചേര്‍ന്ന് ഒരു പൊതുസ്റ്റേഡിയം നിര്‍മിക്കാാന്‍ പോവുകയാണ്. കായകപരിശീലനാന്തരീക്ഷത്തിന്റെ ഈ സാന്നിധ്യത്തില്‍ വളരുന്ന പ്രീതികുളങ്ങര സ്കൂളിലെ കുട്ടികള്‍ കായകരംഗത്തും ശോഭിക്കേണ്ടതുണ്ട്.