എന്റെ
വരയും വരിയും യു പി ക്ലാസിലെ
ചിത്രകലാപിരീഡില്‍ നടന്ന
മാതൃകാപ്രവര്‍ത്തനമാണിത്.
ഇത്ചിത്രപുസ്തകങ്ങള്‍. കുട്ടികളുടെ ഓമനസൃഷ്ടികള്‍. ഒന്നും രണ്ടുമല്ല അറുപത്തിനാലെണ്ണം .
ഇത്ചിത്രപുസ്തകങ്ങള്‍. കുട്ടികളുടെ ഓമനസൃഷ്ടികള്‍. ഒന്നും രണ്ടുമല്ല അറുപത്തിനാലെണ്ണം .
ഡിസംബറിലാണ്
പ്രവര്‍ത്തനം ആരംഭിച്ചത്.
ലൈബ്രറികളില്‍
നിന്നും കടകളില്‍ നിന്നും
പുസ്തകങ്ങള്‍ എടുക്കുമ്പോള്‍
ചിത്രങ്ങള്‍ കൂടുതലുളളവയോട്
കുട്ടികള്‍ കൂടുതല്‍ താല്പര്യം
കാണിക്കുന്നു. എന്തുകൊണ്ട്
നമ്മള്‍ക്ക് തന്നെ ഇത്തരം
പുസ്തകം തയ്യാറാക്കിക്കൂടാ
എന്ന ചോദ്യമാണ് അധ്യാപകനായ
ജോഷി ഉയര്‍ത്തിയത്.
കുട്ടികള്‍ക്ക്
ആ ആശയം നന്നേ പിടിച്ചു.
ഞങ്ങള്‍ റെഡി.
ഞാനും റെഡി.
എങ്ങനെ
തുടങ്ങും?
ചര്‍ച്ചയില്‍
രൂപപ്പെട്ട കാര്യങ്ങള്‍
-
ചുറ്റുപാടുമുളള സാധാരണക്കാരെയും ജീവികളെയും സംഭവങ്ങളെയും മനസില്‍ കൊണ്ടുവരണം
-
ചെറിയ കഥകള്‍ മതി
-
എളുപ്പത്തില്‍ വായിക്കാവുന്നത്
-
ഒരു പേജില്‍ ഒന്നോ രണ്ടോ വാക്യങ്ങളും ചിത്രവും
-
ക്രയോണ്‍സ് ഉപയോഗിച്ചാവണം നിറം നല്‍കേണ്ടത്. ( വേഗം പൂര്‍ത്തീകരിക്കാം. ഉണങ്ങാനായി കാത്തു നില്‍ക്കേണ്ട)
-
വരയ്കാനറിയാവുന്നവര്‍ വരയ്കുക. എല്ലാ എഴുത്തുകാരും വരയ്കണമെന്നില്ല. പരസ്പരം സഹായിക്കണം.
-
പുസ്തകത്തിന്റെ സൈസ് ചതുരാകൃതിയിലായിരിക്കും. പുതുമ വേണം
-
ഗ്രൂപ്പടിസ്ഥാനത്തിലും എഴുതാം
-
എല്ലാവരും പങ്കാളികളാകണം
-
തെരഞ്ഞെടുത്തവ അച്ചടിക്കണം
പ്രവര്‍ത്തനത്തിന്
ദിശാബോധം നല്‍കുന്നതിനായി
അധ്യാപകന്‍ കുറേ പുസ്തകങ്ങള്‍
പരിചയപ്പെടുത്തി.
കെട്ടിലും
മട്ടിലും വ്യത്യസ്തത
പുലര്‍ത്തുന്നവ.
ആദ്യം
വരികള്‍ പിന്നെ വര
ചിത്രീകരണ
ശില്പശാല നടത്തി.
ചിത്രങ്ങള്‍
പിറന്നപ്പോള്‍ കഥ വീണ്ടും
കുറുകി. ചിത്രത്തിലുളളത്
വരികളായി വേണ്ടല്ലോ.
സംസാരിക്കുന്ന
ചിത്രങ്ങളായി പലതും.
കുട്ടികളുടെ
വരകള്‍ കൗതുകമുളളത് തന്നെ
വരികളും
കലാപഠനത്തെ
ഭാഷാപഠനമാക്കുന്നതിങ്ങനെയാണ്
അല്ലെങ്കില്‍
ഭാഷാപഠനത്തെ കലാപഠനമാക്കുന്നതിങ്ങനെയാണ്
ഇത്തരം
സാധ്യതകളാണ് നാം പ്രയോജനപ്പെടുത്തേണ്ടത്
ഒരു
വലിയ ആവിഷ്കാരസന്ദര്‍ഭത്തിനു
വേണ്ടി ഏറ്റെടുക്കുന്ന
പ്രോജക്ടാവണം കലാപ്രവര്‍ത്തനം.
കുട്ടികള്‍ തയ്യാറാക്കിയ ഡമ്മിപേജുകളാണ് ചുവടെ. അത് മനസിനു പിടിച്ചാല്‍ അടുത്തപടവിലേക്ക് പോകാം.
കുട്ടികള്‍ തയ്യാറാക്കിയ ഡമ്മിപേജുകളാണ് ചുവടെ. അത് മനസിനു പിടിച്ചാല്‍ അടുത്തപടവിലേക്ക് പോകാം.
എന്താണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണം?
കുട്ടികള്‍ ചിത്രകലയെ സ്നേഹിക്കും. ചിത്രരചനാരീതികള്‍ പരിചയപ്പെടാന്‍ താല്പര്യം പ്രകടിപ്പിക്കും. ജിവിതകാലം മുഴുവന്‍ ഈ തുടക്കം മനസില്‍ കൊണ്ടു നടക്കും. ആവിഷ്കാരത്തിന്റെ പുതിയതലങ്ങള്‍ അന്വേഷിക്കും. ലേ ഔട്ട് എങ്ങനെയെന്നു നിരന്തരം നിരീക്ഷിക്കും. ആ കഴിവും വളര്‍ത്തും
ഭാഷാപരമായ നേട്ടം വലുതാണ്. സര്‍ഗാത്മക രചനകളിലേക്ക് മനസ് തിരിയും. കൂടുതല്‍ വായന നടക്കും. ഭാഷാപരമായ എഡിറ്റിംഗ് ശേഷി വികസിപ്പിക്കും.രചനകളുടെ വിശകലനവും നടക്കും. ഭാഷാപഠനം താല്പര്യമുളള സര്‍ഗാത്മകപ്രവര്‍ത്തനമേഖലയായി മാറും
പുസ്തകങ്ങളിലേക്ക് നിങ്ങളെ ഈ പരസ്യവാക്യങ്ങള്‍ ക്ഷണിക്കുന്നില്ലേ? അതും പ്രധാനമാണ് എങ്ങനെ പുസ്തകക്ഷണക്കുറിപ്പ് തയ്യാറാക്കാം എന്നതും. അതും കുട്ടികള്‍ ചെയ്യട്ടെ

1 comment:
വേറിട്ട അന്വേഷണങ്ങള്‍ ! അത് കുഞ്ഞുങ്ങളുടെ ചിന്തകളില്‍ നിന്ന് തുടങ്ങട്ടെ !ആശംസകള്‍.ഞങ്ങളും ചിത്രകലാരംഗത്തെ വേറിട്ട ഇടപെടലുകള്‍ നടത്തുന്നുണ്ട് .അത് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരവും ആഹ്ലാദവും ചെറുതല്ല .ഇതര സംസ്ഥാനകുട്ടികള്‍ മലയാളം പഠിച്ചു തുടങ്ങിയത് ഇത്തരം കൊച്ചു ചിത്ര കഥാ പുസ്തകങ്ങള്‍ നിര്‍മ്മിച്ച് കൊണ്ടായിരുന്നു .
Post a Comment