ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, February 4, 2018

വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇങ്ങനെയാകണം


മാടായി ഉപിജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ക്ലാസ് ഫെബ്രുവരി ഒമ്പതാംതീയതി ഒമ്പതു മുപ്പതിനാരംഭിക്കും
ശനിയാഴ്ച രാവിലെ ഒമ്പതു മുപ്പതിന് അവസാനിക്കും
ഇരുപത്തിനാല് മണിക്കൂര്‍ ക്ലാസ്
വിഷയം ജ്യോതി ശാസ്ത്രം
കമ്പ്യൂട്ടറൈസ്ഡ് ട്രാക്കിംഗ് ടെലസ്കോപ്പിന്റെ സഹായത്തോടെയാണ് ക്ലാസ്
ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പങ്കാളികളാകും
ഗവ ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളാണ് വേദി
കേരളത്തിലെ വിദ്യാഭ്യാസ ഓഫീസര്‍മാരില്‍ പലരും അക്കാദമിക കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന ചോദ്യം സമൂഹത്തിലുണ്ട്.
പ്രമോഷന്‍ രീതിയില്‍ നിയമിതരായവരും അല്ലാതെ നിയമിതരായവരും ഉണ്ട്.
പക്ഷേ മികിവിന്റെ വഴിവെട്ടുന്നവര്‍ കുറവ്
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തന്റെ ചുമതലയുളള ഉപജില്ലയില്‍ വലിയ ഇടപെടലാണ് നടത്തിയത്. ശാസ്ത്രാവബോധം സൃഷ്ടിക്കാനുളള പരിപാടി തയ്യാറാക്കി. അത് കല്യാശേരി സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കി എം എല്‍ എ പ്രഖ്യാപിച്ചു. അക്കാദമിക നേതൃത്വം പൂര്‍ണമായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഏറ്റെടുത്തു.
എന്തെല്ലാം പരിപാടികളാണ് അവിടെ നടന്നത്?
ജൂലൈ ഇരുപത്തിയൊന്നിന് ചാന്ദ്രദിനത്തില്‍ സെലസ്റ്റിയ ആരംഭിച്ചു
പ്രവര്‍ത്തനകലണ്ടര്‍ എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു ( ബഹുവര്‍ണത്തിലുളളത് തൂക്കിയിടാവുന്നത്)
ശാസ്ത്രക്ലാസ്

വീഡിയോ പ്രദര്‍ശനം
വിദ്യാഭ്യാസ പ്രദര്‍ശനം
ആഗസ്റ്റ് രണ്ടിന് സൂരന്‍ കണ്ണൂരിന് മുകളില്‍ എത്തുന്ന സമയം സൗരകേരളം പരിപാടി
ഐ എസ് ആര്‍ ഒയുടെ പ്രദര്‍ശനം
ശാസ്ത്രക്വിസ്
ശാസ്ത്രചിത്രരചന
ഉപന്യാസരചന
വാനനിരീക്ഷണ ക്യാമ്പുകള്‍
എല്ലാവരെയും കൂട്ടിയോജിപ്പിച്ചുളള പ്രവര്‍ത്തനമാണ് നടന്നത്
ഉപജില്ലാ സയന്‍സ് ക്ലബ്ബ്,
സാമൂഹികശാസ്ത്രക്ലബ്ബ്
എസ് എസ് എ എല്ലാവരും ഈ പരിപാടിയുടെ വിജയത്തിനായി അണിനിരന്നു

ഇത്തരം സാധ്യതകള്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രയോജനപ്പെടുത്തണം. അക്കാദമിക നേതാവായി മാറണം. എം എല്‍ എ മാര്‍ , തദ്ദേശസ്വയം ഭരണസംവിധാനങ്ങള്‍ എല്ലാം സന്നദ്ധമാണല്ലോ.
ആലപ്പുഴ ഡി ഇ ഒ
ശ്രീ കൃഷ്ണദാസ് പുതുവഴി വെട്ടുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്.
അമ്പലപ്പുഴ ഉപജില്ലാ ഓഫീസറായിരുന്ന കാലത്ത് എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കിയ ക്ലാസ്റൂം ലൈബ്രറി സംവിധാനം ഈ വര്‍ഷം കേരളം മാതൃകകയായി സ്വീകരിച്ചു.
മലയാളത്തിളക്കം പരിപാടി ചേര്‍ത്തല ഹൈസ്കൂളിലെ പത്താം ക്ലാസില്‍ പ്രയോഗിച്ചു നോക്കി. വിജയപ്രദമെന്നു ബോധ്യപ്പെട്ട അദ്ദേഹം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എന്റെ മലയാളം ഭാഷാപരിപോഷണ പരിപാടിയായി വികസിപ്പിച്ച് നടപ്പിലാക്കി.
വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തിയത്. അധ്യാപകസംഘടനകളുടെ യോഗം വിളിച്ചു പിന്തുണ തേടി. ഹെഡ്മാസ്റ്റേഴ്സ് ഫോറത്തെ മുന്നില്‍ നിറുത്തി. അധ്യാപകരെ പ്രചേദിപ്പിച്ചു. വിദ്യാലയങ്ങള്‍ 
നിരന്തരം സന്ദര്‍ശിച്ചു. പ്രഥമാധ്യാപകയോഗങ്ങളില്‍ അധ്യാപകരുടെ അനുഭവങ്ങള്‍ നിരന്തരം പങ്കിട്ടു.എസ് സി ഇ ആര്‍ ടി, എസ് എസ് എ എന്നിവയുടെ സഹകരണം ഉറപ്പാക്കി.എസ് സി ഇ ആര്‍ ടി കുട്ടികള്‍ക്ക് വായനാസാമഗ്രികള്‍ നല്‍കി.ഇടക്കാല വിലയിരുത്തല്‍ നടത്തി. ഘട്ടം ഘട്ടമായിട്ടാണ് നടപ്പിലാക്കിയത്. ആദ്യം പതിനാറ് വിദ്യാലയങ്ങളിലെ പത്താം ക്ലാസ്. പിന്നീട് എല്ലാ വിദ്യാലയങ്ങളിലെയും പത്താം ക്ലാസ്. വിജയപൂര്‍ത്തീകരണത്തെ തുടര്‍ന്ന് എട്ട് ഒമ്പ്ത് ക്ലാസുകള്‍, പിന്നെ യു പി വിഭാഗം. മൂവായിരത്തി മുന്നൂറ് കുട്ടികളാണ് എണ്‍പത്താറ് വിദ്യാലയങ്ങളില്‍ ഉണ്ടായിരുന്നത്. അവരെയെല്ലാം വിജയലക്ഷ്യത്തിലെത്തിച്ചു. ഇന്നലെ അതിന്റെ പ്രഖ്യാപനമായിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും പ്രഥമാധ്യാപകരുടെോയും അനുഭഭവസാക്ഷ്യങ്ങള്‍ .
ഡി ഇ ഒ കൃഷ്ണദാസ് ഈ വര്‍ഷം പെന്‍ഷനാവുകയാണ്.
അതിനു മുമ്പ് ചില മാതൃകകള്‍ കൂടി സൃഷ്ടിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്.
അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്താകുന്ന വിദ്യാഭ്യാസ ഓഫീസര്‍മാരില്‍ ഒരാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായത് വലിയൊരു സൗഭാഗ്യമായി ഞാന്‍ കരുതുന്നു

No comments: