കൊട്ടാരക്കര:
ഗവ. റ്റൗൺ യു പി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ കുട്ടികളുടെ ചാനലാണ്
'പാലക്കുഴിവിഷൻ'.
അക്കാദമിക മാസ്റ്റർ പ്ലാൻ ചർച്ചകളിൽ രൂപം കൊണ്ട
ഒരാശയമായിരുന്നു ഇത്. കുട്ടികളിലെ സർഗ്ഗാത്മക വാസനകളെ
പ്രോത്സാഹിപ്പിക്കാനും സ്കൂളിലെ പ്രവർത്തനങ്ങൾ
പൊതുജനങ്ങളിലെത്തിക്കാനുമുള്ള ഒരു മാധ്യമമായി ചാനലിനെ മാറ്റുക എന്നതാണ്
ലക്ഷ്യം.
- കുട്ടികൾ തന്നെ വാർത്തകളും പ്രോ ഗ്രാമുകളും കണ്ടെത്തുന്നു.,
- സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്നു,
- ഷൂട്ട് ചെയ്യുന്നു,
- എഡിറ്റിംഗ് നിർവഹിക്കുന്നു .
- പരിശീലനത്തിനായി ശില്പശാലകൾ സംഘടിപ്പിച്ചു.
- പ്രാദേശിക മാധ്യമ പ്രവർത്തകരും അധ്യാപകരും ശില്പശാലകൾ നയിച്ചു.
- ഓരോ വിഭാഗത്തിലും അഭിരുചിക്കനുസരിച്ച് ടീമുകൾ രൂപപ്പെടുത്തി.
- ക്ലാസ് മുറികളെയും, സ്കൂൾ കാമ്പസിനെയും സർഗ്ഗാത്മകതയുടെ ഇടമാക്കി പൊതു ജനസമക്ഷത്തിലെത്തിക്കുകയാണ് പാലക്കുഴി വിഷന്റെ വിഷൻ.
2018 ഫെബ്രുവരി 12-ാം തീയതി ബഹു.എം.എൽ.എ അഡ്വ.ഐ ഷാ പോറ്റി അക്കാദമിക
മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പാലക്കുഴിവിഷൻ ചാനൽ സമർപ്പണം കൊട്ടാരക്കര
മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബി.ശ്യാമളയമ്മ നിർവഹിച്ചു.
കുട്ടികൾ തയ്യാറാക്കുന്ന ഈ ചാനൽ പ്രക്ഷേപണം ചെയ്യുന്നത് മൂന്ന് വിധത്തിലാണ്
1.പ്രൊജക്റ്ററുപയോഗിച്ച് എല്ലാ കുട്ടികളെയും ബിഗ് സ്ക്രീനിൽ കാണിക്കുന്നു '.
2. യൂ ട്യൂബ്, ഫെയ്സ് ബുക്ക് ,വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു ജനങ്ങളിലെത്തിക്കുന്നു .
3. ലോക്കൽ ചാനലിന്റെ സഹായത്തോടെ കൂടുതൽ ജനങ്ങളിലെത്തിക്കുന്നു '
ആഴ്ചയിൽ ഒന്ന് എന്ന രീതിയിലായിരിക്കും സംപ്രേഷണം.
സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരിക്കും ഈ സംരംഭത്തിന്റെ മുഖമുദ്ര.
ആദ്യവാരത്തിലെ പ്രോ ഗ്രാമുകൾ
1 .സ്കൂൾ വാർത്തകൾ
2 .വ്യത്യസ്ത കഴിവുകളുടെ ഉടമയായ കാശിയുടെ ദക്ഷിണ കൊറിയൻ വാദ്യോ പ ക ര ണ മാ യ ' ജിമ്പേ ' വായന
3. ചികിത്സാ സഹായം തേടുന്ന വിദ്യാർത്ഥിനിയുടെ നൊമ്പരങ്ങൾ
4. പറമ്പിക്കുളം - പഠനയാത്ര... തുടങ്ങിയവയാണ് ഈ ആഴ്ചത്തെ പ്രധാന വിഭവങ്ങൾ
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി കുട്ടികളുടെ ഈ സംരംഭത്തെ പ്രചോദിപ്പിക്കുമെന്ന പ്രത്യാശയോടെ -
പാലക്കുഴി വിഷന് വലിയൊരു സാധ്യത മുന്നോട്ട് വെക്കുകയാണ്. എല്ലാ ആഴ്ചയിലും സംപ്രേഷണം ചെയ്യണമെങ്കില്‍ എല്ലാ ആഴ്ചയിലും മികവുണ്ടാകണം. അതില്‍ കൊട്ടാരക്കരക്കാര്‍ക്ക് ആശങ്കയുണ്ടാകാനിടയില്ല. വിഷയവൈവിധ്യവും പ്രധാനമാണ്.എല്ലാ വിഷയങ്ങള്‍ക്കും പ്രാതിനിധ്യം വരുകയും വേണം. കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരാകുന്നുവെന്നത് അവരുടെ ഭാഷാപരമായ കഴിവിന്റെ വികാസതലം കൂടിയാണ്. എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കും വിധം ഇത് ചിട്ടപ്പെടുത്തുകയാണെങ്കില്‍ മൂല്യനിര്‍ണയദൗത്യം കൂടി ഇതിന് നിര്‍വഹിക്കാനാകും.കഴിഞ്ഞവര്‍ഷം എസ് എസ് എ നടത്തിയ ദേശീയമികവില്‍ മൂന്നു വിദ്യാലയങ്ങള്‍ ഇത്തരം ഇടപെടല്‍ നടത്തിയതിന്റെ അനുഭവം പങ്കിട്ടിരുന്നു. കുട്ടികളുടെ കഴിവുകള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ പൊതുവിദ്യാലയത്തില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. പാലക്കുഴി വിഷന്‍ ശ്രദ്ധേയമാകുന്നത് ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പഠനതന്ത്രമെന്ന നിലയിലും ടാലന്റ് ലാബ് എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിലെ സാധ്യതയെന്ന നിലയിലും വിദ്യാലയത്തെ വിലയിരുത്താനുളള സുതാര്യമായ സന്ദര്‍ഭമായുമെല്ലാമാണ്. വിദ്യാലയത്തിന് ആശംസകള്‍.
No comments:
Post a Comment