കൊടുവള്ളി ബി.ആർ സി യിലെ വിദ്യാലയങ്ങളിൽ സമ്പൂർണ്ണ
ക്ലാസ്സ് റൂം ലൈബ്രറി എന്ന ലക്ഷ്യം ലക്ഷ്യം സാർത്ഥകമാക്കുന്നതിന് പിന്നിൽ
പ്രവർത്തിച്ച പ്രധാനാധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ
സന്നദ്ധ സംഘടനകൾ നാട്ടുകാർ സുമനസ്സുകളെ അഭിനന്ദിക്കുന്നു.
- 87 വിദ്യാലയങ്ങളിലെ 942 ക്ലാസ്സ് മുറികളിലാണ് ബഹുജന പങ്കാളിത്തത്തോടെ ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കിയിരിക്കുന്നത്.
- 1 മുതൽ 7വരെയുള്ള മുഴുവൻ ക്ലാസ്സുകളിലും ലൈബ്രറികളാണ് സജ്ജമായി
- ഓരോ ക്ലാസ്സിലെ യും കുട്ടികളുടെ പ്രകൃതത്തിനും നിലവാരത്തിനും അനുയോജ് മായ 50 മുതൽ 150 വരെ പുസ്തകങ്ങൾ
- പുസ്തകഡിസ്പ്ലേ ബോർഡുകൾ ബുക്ക് ഷെൽഫുകൾ പുസ്തകവായന ഉറപ്പാക്കുന്നതിനുള്ള കാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന വിഭവങ്ങളാണ് ക്ലാസ്സ് മുറികളിൽ ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കിയിരിക്കുന്നത്.
- ഹൈസ്കൂൾ ക്ലാസ്സുകളിലെ 250 ക്ലാസ്സുമുറികളിലും അട്ടത്തഘട്ടത്തിൻ ക്ലാസ്സ് ലൈബ്രറികൾ പൂർത്തിയാക്കും.
- ജനുവരി 26 ന് ആവി ലോറ യു .പി സ്കൂളിൽ നടന്ന ഉത്ഘാടന ചടങ്ങിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രശസ്തർ പങ്കെടുത്തു.സംസ്ഥാനത്ത് ബഹുജന പിന്തുണയോടെ ഇത്രയധികം ക്ലാസ്സ് മുറികളിൽ ക്ലാസ്സ് ലൈബ്രറികളാരുക്കുന്നത് ഇതാദ്യമായാണ്.
- ബി ആര്‍ സി തല ആശയരൂപീകരണയോഗം
- ട്രെയിനര്‍മാര്‍ , സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് ചുമതലാവിഭജനം. സ്കൂളുകള്‍ ചുമതലപ്പെടുത്തി
- പ്രഥമാധ്യാപകരുടെയും പി ടി എ പ്രസിഡന്റുമാരുടെയും സംയുക്തശില്പശാല
- എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം ( ലൈബ്രറി മാതൃകകള്‍, പുസ്തകസമാഹണമാര്‍ഗങ്ങള്‍ )
- ഓരോ വിദ്യാലയവും പ്രാദേശികയോഗങ്ങള്‍ സംഘടിപ്പിച്ചു
- പുസ്തകവണ്ടി,പുസ്തകപ്പയറ്റ്, സ്മാരകലൈബ്രറി, ജന്മദിനലൈബ്രറി, അമ്മലൈബ്രറി സാധ്യതകള്‍ പ്രയോജനപ്പെടുത്തി
- ക്ലസ്റ്റര്‍തലത്തിലും പഞ്ചായത്ത് തലത്തിലും മാതൃകകള്‍ നവമാധ്യമപങ്കിടല്‍
- അവലോകനയോഗങ്ങള്‍
- സമ്പൂര്‍ണപ്രഖ്യാപനം
കൈപ്പമംഗലം നിയോജക മണ്ഡലം - മികച്ച ക്ലാസ് ലൈബ്രറികൾ
കണ്ടെത്താനായി MLA ET ടൈസൺ മാസ്റ്റർ നിർദ്ദേശിച്ച
പ്രകാരം ഒരു Team 78 വിദ്യാലയങ്ങളിലും സന്ദർശിച്ചു. Block പഞ്ചായത്ത്
K K ആബിദലി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ മാർ, ജില്ലാ പഞ്ചായത്തംഗം നൗഷാദ്
കൈതവളപ്പിൽ, വിദ്യാഭ്യാസ സ്റ്റാ.ചെയർമാൻമാർ, AE0 മാർ ,BP 0, Trainers, C
RCS, പ്രശസ്ത കവി ഇ.ജിനൻ, TBസുരേഷ് ബാബു, PK വാസു, Dr. UM മുസ്തഫ, CA നസീർ
മാസ്റ്റർ, പി ക്കാസോ ഉണ്ണി പവിഴം ടീച്ചർ, എന്നിവരായിരുന്നു - ടീമംഗങ്ങൾ.
- ഏറ്റവും മികച്ച ക്ലാസ് ലൈബ്രറി - Govt UP School പെരിഞ്ഞനം കദി ജാബി ടീച്ചറുടെ Std IV,
- രണ്ടാമത് 2 പേർ മതിലകം St Mary's LPട chool, 1 MUP School അഴീക്കോട്,
- മൂന്നാമത് G MLPSchool Amandoor
1 comment:
നല്ലൊരു പ്രവർത്തനം ..ക്ലാസ്സ് ലൈബ്രറിയെ ഇത്തരത്തിൽ ജനകീയ രീതിയിൽ നടപ്പിലാക്കുമ്പോൾ അത് അനുകരണീയം തന്നെ ....പിന്നെ മികച്ചവക്കുള്ള അംഗീകാരവും നന്നായിട്ടുണ്ട് ...എല്ലാക്ലാസ്സിലും ഉണ്ടാകണം ഇത്തരത്തിൽ നല്ല ലൈബ്രറികൾ ....
Post a Comment