ഡി
വി എല്‍ പി എസ് പൂതക്കുളം
സ്കൂളിലെ ശ്രീലത ടീച്ചര്‍
ഗണിതവിജയത്തെക്കുറിച്ച്
എന്നോട് പറയുമ്പോള്‍
അക്കാദമികസംതൃപ്തിയുടെ
പ്രകാശം ഞാന്‍ കണ്ടു
ടീച്ചര്‍
പറഞ്ഞുതുടങ്ങി
" അഭിജിത്ത്...
അവന്‍
അധികം സംസാരിക്കില്ല.
ക്ലാസില്‍
പ്രതികരിക്കില്ല.
ഒറ്റപ്പെട്ടുനടക്കാനിഷ്ടം,
ഉച്ചഭക്ഷണസമയത്ത്
ഏറ്റവും അവസാനം ഭക്ഷണം
വാങ്ങാനെത്തുന്നവന്‍.
അവനിലേക്കൊതുങ്ങിക്കഴിയുന്ന
പ്രകൃതം
ഗണിതപരമായ
പിന്നാക്കാവസ്ഥയും.
ഗണിതവിജയം
പരിപാടിയില്‍ പങ്കെടുത്തതോടെ
അവന്റെ രീതി ആകെ മാറി.
ഉത്തരം
എല്ലാവരേക്കാളും മുന്നില്‍
പറയാന്‍ അവന്‍ ഉത്സാഹം കാട്ടി.
കുട്ടികളുമായി
ഇടപഴകി. ഗണിതമത്സരങ്ങളില്‍
പങ്കെടുത്തു. വര്‍ക്
ഷീറ്റുകള്‍ കൃത്യമായി
പൂരിപ്പിച്ചു. രാവിലെ
ടീച്ചറെ കാത്തു നില്‍ക്കും.
"ടീച്ചറേ
എന്റെ വര്‍ക് ഷീറ്റ് നോക്കിത്താ"
മൂന്നാം
ദിവസം രക്ഷിതാക്കളുടെ
യോഗമുണ്ടായിരുന്നു
പതിനാറ്
പേരില്‍ പന്ത്രണ്ട് രക്ഷിതാക്കള്‍
എത്തി
അഭിജിത്തിന്റെ
മുഖം വാടി. അവന്റെ
വീട്ടില്‍ നിന്നും ആരും
വന്നില്ല
വന്ന
രക്ഷിതാക്കള്‍ അവരുടെ മക്കളുടെ
പഠനോല്പന്നങ്ങള്‍ കൈതുകത്തോടെ
നോക്കുന്നത് കണ്ട അവന്റെ
കണ്ണു നിറഞ്ഞു
അഭിജിത്
പൊട്ടിക്കരഞ്ഞു
"എന്താ
മോനേ?” ശ്രീലത
ടീച്ചര്‍ ചോദിച്ചു
"എന്റെ
വീട്ടീന്നാരും വന്നില്ല.”
ടീച്ചര്‍
ഫോണ്‍ വിളിച്ചു. അവസാനം
കുഞ്ഞമ്മ വന്നു
രക്ഷിതാവിന്റെ
പേരിനുപകരം കുഞ്ഞമ്മയുടെ
പേരെഴുതി ഒപ്പിട്ടു.
അഭിജിത്തിന്റെ
മുഖം പൂര്‍ണതൃപ്തി പ്രകടിപ്പിച്ചില്ല.
പിറ്റെ
ദിവസം അവന്റെ ചേച്ചി അടുത്തുളള
വീട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയും
കൂട്ടി വന്നു
അവന്‍
അവരെ പഠനോല്പന്നങ്ങള്‍
കാണിച്ചു. വിശദീകരിച്ചു.
ശ്രീലത ടീച്ചറും
അവന്റെ മാറ്റം സാക്ഷ്യപ്പെടുത്തി
ഉച്ചയായപ്പോള്‍
കുട്ടികള്‍ പറഞ്ഞു "ടീച്ചറേ
അഭിജിത്തിന്റെ അമ്മ വരുന്നു"
അതെ
അവന്റെ അമ്മ.!
അവന്‍
പൂര്‍ണമായി തെളിഞ്ഞു.
അമ്മയെ എല്ലാ
പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി.
കിട്ടിയ
അംഗീകാരങ്ങള്‍ , തയ്യാറാക്കിയ
ചാര്‍ട്ട്, സംഖ്യാമാലയില്‍
പൂമ്പാറ്റയെ ഇരുത്തിയത്,
ബാങ്കില്‍
പോയി ചെക്ക് മാറിയത്....
അമ്മ
നിറഞ്ഞു
"എന്തേ
ഇന്നലെ വന്നില്ല?”ടീച്ചര്‍
ചോദിച്ചു
"അതിന്നലെ
അവന്‍ വീട്ടില്‍ വന്ന് വലിയ
കരച്ചിലായിരുന്നു.
അടുക്കളയിലെ
പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞു.
തറയില്‍
വീണുരുണ്ടു. പി
ടി എ യോഗത്തില്‍ ആരും വന്നില്ലാന്ന്
പറഞ്ഞാണ് കരച്ചില്‍..”
അതിന്റെ
ഫലമായിട്ടാണ് അമ്മയും
ചേച്ചിയുമെല്ലാം സ്കൂളില്‍
വന്നത്
അഭിജിത്തിന്റെ
ഗണിതതാല്പര്യവും നേട്ടവും
മാറ്റവും അമ്മയ്ക്
അവിശ്വസനീയമായിരുന്നു
അമ്മ
കരഞ്ഞു
അതു
കണ്ട അഭിജിത്തും.
ടീച്ചറുടെ
കണ്ണിലും നനവ്.
2
അരുണ്‍
ഉത്സവക്കമ്പക്കാരന്‍
അരുണ്‍
സ്ഥിരമായി ക്ലാസില്‍ വരുന്ന
പ്രകൃതക്കാരനല്ല. ഉത്സവമോ
കല്യാണമോ വന്നാല്‍ അതിന്റെ
പേരില്‍ വരില്ല.
കുട്ടികള്‍
പറഞ്ഞു "ടീച്ചറേ
ഇന്ന് അരുണ്‍ വരില്ല"
"എന്തേ?”
"അത്
അവരെല്ലാം ഉത്സവത്തിനു പോയി"
"കടയ്കലാ,
അച്ഛന്റെ
കുടുംബക്ഷേത്രത്തിലെ ഉത്സവമാ"
"ഇനി
ഒരാഴ്ച അവനെ നോക്കണ്ട"
"ഇന്നലെ
വൈകിട്ടാ പോയത്"
പത്തുമണി
കഴിഞ്ഞപ്പോള്‍ സ്കൂള്‍
മുറ്റത്ത് ഒരു ഓട്ടോ വന്നു
നിന്നു
അരുണും
കുടുംബവുമാണ്
അവന്‍
അമ്പലത്തിലെ ഉത്സവത്തിനേക്കാള്‍
ഗണിതവിജയത്തിന് പ്രാധാന്യം
നല്‍കി
പഠിക്കാന്‍
പോണം എന്നു നിര്‍ബന്ധിച്ചു
പത്തുമണിക്ക്
മുമ്പ് സ്കൂളിലെത്തണം എന്നവന്‍
വാശിപിടിച്ചു. പിന്നെ
ഓട്ടോ പിടിച്ചുപുറപ്പെടുകയല്ലാതെ
മറ്റ് മാര്‍ഗമുണ്ടിയിരുന്നില്ല
ആ രക്ഷിതാക്കള്‍ക്ക്
അമ്പത്
കിലോമീറ്റര്‍ ദൂരം അവന്
പ്രശ്നമായില്ല
രക്ഷിതാക്കള്‍
അവന്റെ ആവശ്യം മാനിച്ചു
എല്ലാ
കുട്ടികളും കൈയടിച്ച് അവനെ
വരവേറ്റു
വന്ന
പാടെ അവന്‍ ചുറ്റും ഒന്നു
നോക്കി
എല്ലാവരുടെ
കൈയിലും വര്‍ക് ഷീറ്റ്
"ടീച്ചറേ
ഏനിക്കും വര്‍ക് ഷീറ്റാ താ.
ഞാന്‍ വേഗം
ചെയ്തുതരാം"
അവന്റെ
ഉത്സാഹം , താല്പര്യം
ഇത്തരം
ധാരാളം ചെറിയ അനുഭവങ്ങള്‍
പങ്കിടാനുണ്ട് ലക്ഷ്മിയുടെ
കാര്യം പറയട്ടെ......”
ശ്രീലത ടീച്ചറും ആവേശത്തിലാണ്
ശ്രീലത ടീച്ചറും ആവേശത്തിലാണ്
അധ്യാപനജീവിതത്തില്‍
അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍
എഴുതിച്ചേര്‍ത്ത പരിപാടിയാണ്
ഗണിതവിജയം എന്ന് അവര്‍
സാക്ഷ്യപ്പെടുത്തി.
ഗണിത
വിജയം സംസ്ഥാനത്തെ ഓരോ ബി
ആര്‍ സിയിലും നടപ്പിലാക്കി
കൊല്ലം
പൂതക്കുളം പഞ്ചായത്തിലെ
എല്ലാ വിദ്യാലയങ്ങളിലും.
പൂതക്കുളം
പഞ്ചായത്ത് മൂന്ന് നാല്
ക്ലാസുകളില്‍ ഗണിതപിന്നാക്കാവസ്ഥയുളള
കുട്ടികളില്ലാത്ത സംസ്ഥാനത്തെ
ആദ്യ പഞ്ചായത്തായി
പ്രഖ്യാപിക്കപ്പെട്ടു
തൃശൂര്‍
ജില്ലയിലെ എല്ലാ പഞ്ചായത്തിലും
ഓരോ വിദ്യാലയത്തില്‍ വീതം
ഗണിത വിജയം നടപ്പിലാക്കി
ജില്ല
|
ഗണിതവിജയം
നടപ്പിലാക്കിയ വിദ്യാലയങ്ങള്‍
|
ഗണിതവിജയത്തിനു
വിധേയരായ വിദ്യാര്‍ഥികള്‍
|
ഗണിതവിജയം
പരിപാടി വിജയകരമായി
പൂര്‍ത്തീകരിച്ചവരുടെ
ശതമാനം
|
|
7
|
114
|
75
|
|
15
|
220
|
90
|
|
15
|
225
|
85
|
|
29
|
445
|
85
|
|
15
|
241
|
86
|
|
13
|
204
|
85
|
|
112
|
1750
|
പൂര്‍ത്തിയായില്ല
|
|
15
|
236
|
81
|
|
8
|
82
|
97.5
|
|
13
|
195
|
87
|
|
11
|
169
|
83
|
|
11
|
114
|
92
|
|
22
|
350
|
87
|
|
12
|
193
|
78
|
ഗണിതവിജയം
ചില അനുഭവസാക്ഷ്യങ്ങള്‍ കൂടി
വായിക്കുക
1.
വട്ടത്തിലിരിക്കുന്ന
കുട്ടികൾക്കു മുന്നിൽ വ്യത്യസ്ത
വലിപ്പത്തിലുള്ള സംഖ്യാസ്ട്രിപ്പുകൾ
കമിഴ്ത്തിവെച്ചിരിക്കുന്നു.
കൂട്ടത്തിൽ
നിന്ന് നാലക്ക സംഖ്യ,
മൂന്നക്ക
സംഖ്യ, രണ്ടക്ക
സംഖ്യ, ഒരക്ക
സംഖ്യ എന്നിങ്ങനെ നാലു വീതം
സ്ട്രിപ്പുകൾ ഓരോ കുട്ടിയും
എടുക്കണം. ഇതാണ്
അധ്യാപിക നൽകിയ ടാസ്ക്.
സംഖ്യകൾ
എഴുതിയത് നോക്കാതെ എല്ലാവരും
സ്ട്രിപ്പുകൾ എടുത്ത് ടീച്ചറെ
കാണിച്ചു.''നിർദേശിച്ചതു
പോലെ തന്നെ എല്ലാവരും
എടുത്തിരിക്കുന്നു."ടീച്ചർ
പറഞ്ഞപ്പോഴാണ് കുട്ടികൾ
എടുത്തതിന്റെ യുക്തി എനിക്ക്
പിടി കിട്ടിയത്. ( നേരത്തേ
പരിചയപ്പെട്ട സ്ട്രിപ്പുകൾ
ആയതിനാൽ വലുപ്പം നോക്കി എത്ര
അക്ക സംഖ്യയാണെന്ന് തിരിച്ചറിയാൻ
അവർക്ക് കഴിയും.) ഇനി
അടുത്ത ടാസ്ക് ."നിങ്ങൾക്ക്
കിട്ടിയ 4 സംഖ്യകളും
കൂട്ടിയാൽ കിട്ടുന്ന സംഖ്യ
എത്രയാണെന്ന് കണ്ടെത്തി
കണിക്കൂ.. " നിമിഷ
നേരം കൊണ്ട് എല്ലാവരും
സ്ട്രിപ്പുകൾ ചേർത്ത് വെച്ച്
സംഖ്യ നിർമ്മിച്ചു കാണിച്ചു.
എല്ലാവർക്കും
ശരി! പിന്നീട്
ടീച്ചർ നൽകിയ ചെറിയ കടലാസിൽ
കൂട്ടിക്കിട്ടിയ സംഖ്യ എഴുതി.
" എ.ടി.എം
കൗണ്ടറിൽ നിന്ന് ഇത്രയും രൂപ
എടുത്തോളൂ." ഇതായിരുന്നു
അടുത്ത ടാസ്ക് .കേൾക്കേണ്ട
താമസം, എല്ലാവരും
ക്ലാസ്സ് മുറിയിലെ എ.ടി.എം.കൗണ്ടറിനു
മുന്നിൽ ക്യൂ നിന്നു.
കൃഷ്ണശ്രീയായിരുന്നു
മുന്നിൽ.1000, 100, 10, 1 എന്നിങ്ങനെ
നിശ്ചിത എണ്ണം നോട്ടുകൾ
എണ്ണിയെടുത്ത് അവൾ ടാസ്ക്
വിജയകരമായി പൂർത്തിയാക്കിയപ്പോൾ
ഞാൻ അവൾക്ക് കൈ കൊടുത്തു
പറഞ്ഞു, ''Very good." ഇന്നലെ
വരെ ഗണിതത്തിൽ അല്പം
പിന്നാക്കമായിരുന്ന അവൾ
ഇന്ന് മുന്നിലെത്തിയിരിക്കുന്നു,
ഒന്നാമതായി
!
അവൾ
മാത്രമല്ല 3, 4 ക്ലാസ്സുകളിലെ
താരതമ്യേന പിന്നാക്കക്കാരായിരുന്ന
16 കുട്ടികളും
ഇപ്പോൾ മുന്നാക്കക്കാരായിരിക്കുന്നു,
സർവശിക്ഷ
അഭിയാൻ ആസൂത്രണം ചെയ്ത 'ഗണിത
വിജയം' ട്രൈ
ഔട്ട് ക്ലാസ്സിലൂടെ.
ചെറുവത്തൂർ
ബി.ആർ.സിയിലെ
കയ്യൂർ ഗവ: എൽ.പി.സ്കൂളിലാണ്
4 ട്രെയിനർമാരുടെ
നേതൃത്യത്തിൽ 10 നാൾ
നീളുന്ന ഗണിത വിജയം പരിപാടി
നടന്നു വരുന്നത്.7 ദിവസത്തെ
പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾത്തന്നെ
കുട്ടികൾ ഏറെ മുന്നേറിയിരിക്കുന്നുവെന്ന്
അവരുടെ പ്രകടനം സാക്ഷ്യപ്പെട്ടുത്തുന്നു.
( നാരായണന്‍
ഒയോളം)
2
*ഇനി
നമുക്ക് കണക്ക് പഠിച്ചാൽ
മതി*
സാധാരണയായി
വിദ്യാർത്ഥികൾ അലോസരമായി
കാണുന്ന വിഷയമാണ് കണക്ക്.
എന്നാൽ കണ്ടോത്ത്
എ.എൽ.പി.സ്കൂളിലെ
കുട്ടികളോട് നഗരസഭ ചെയർമാൻ
അഡ്വ.ശശി
വട്ടക്കൊവ്വൽ നിങ്ങൾക്ക്
കണക്ക് ഇഷ്ടമാണോ എന്ന്
ചോദിച്ചപ്പോൾ കുട്ടികൾ ഒറ്റ
സ്വരത്തിൽ പറഞ്ഞു.
ഞങ്ങൾക്ക്
ഇനി കണക്ക് പഠിച്ചാൽ മതി.
രക്ഷിതാക്കളും
അധ്യാപകരും ഇത് ശരി വെച്ചു.
കുട്ടികൾക്കിപ്പോൾ
കണക്ക് ഏറെ ഇഷ്ടമാണ്.വീട്ടിലെത്തിയ
യുടൻ ഗണിതത്തിലെ പ്രവർത്തനങ്ങൾ
പൂർത്തിയാക്കിയിട്ടേ മറ്റെ
ന്തും ചെയ്യൂവെന്ന് ശിവദയുടെ
അമ്മ സാക്ഷ്യപ്പെടുത്തുന്നു.
3
വന്യ
വശ്യതയാൽ മനോഹരമായ എച്ചിപ്പാറ
സ്കൂളിലായിരുന്നു ആദ്യ
സന്ദർശനം .ഗണിത
വിജയം പ്രവർത്തനങ്ങൾ തലേന്നു
തന്നെ കഴിഞ്ഞിരുന്നുവെങ്കിലും
RP മാർ
ചില പരിഹാര ബോധനങ്ങൾക്കായി
വീണ്ടുമെത്തിയിരുന്നു .പല
തരത്തിൽ കുട്ടികളുമായി
ആശയവിനിമയം നടത്തിയപ്പോൾ
ഒട്ടുമിക്ക ഗണിത ശേഷികളും
ആർജ്ജിച്ചതായി കണ്ടെത്താൻ
കഴിഞ്ഞു .നാടൻ
താളത്തിലുള്ള ഒരു ഗണിതപ്പാട്ടിൽ
കൂടി ചോദ്യവും ഉത്തരവും
മത്സരമായ് പെയ്തിറങ്ങി .ഒന്നാം
ക്ലാസ്സിൽ ലൈബ്രറിയും വായന
പരിശോധിക്കാൻ കയറി ആ
കൊച്ചുപുലിക്കുട്ടികൾ
ഞെട്ടിച്ചു കളഞ്ഞു .നല്ല
വായനക്കാരും പ്രതികരണ ശേഷിയും
ജീവനുമുള്ള കുട്ടികളെ കാണാൻ
കഴിഞ്ഞു. കഥയും
പാട്ടും കവിതയുമായ് നേരം
പോയതറിഞ്ഞില്ല. തൊട്ടടുത്ത
മുറിയിൽ പരീക്ഷയാണ് എട്ടാം
ക്ലാസ്സുകാർക്ക് .ഒരൊറ്റ
ഹൈസ്കൂൾ അദ്ധ്യാപകർ പോലുമില്ലാതെ
UP അദ്ധ്യാപകർ
ഒരു വർഷക്കാലം അവരെ പഠിപ്പിച്ച്
തീർത്തിരിക്കുന്നു .ജോലിഭാരത്തിന്റെ
ദൈന്യത വിളമ്പുന്ന അദ്ധ്യാപകർ
ഇവിടെ വന്ന് ഇതൊന്ന് കാണണം
.അറിയാതെ
കൈകൾ കൂമ്പിപ്പോകും ഇവരെ
നമസ്ക്കരിക്കാൻ .പ്രശസ്തമായ
കോടാലി സ്കൂളായിരുന്നു
അടുത്തയിടം. അനുദിനം
പെരുകുന്ന കുട്ടികളെ ഉൾക്കൊള്ളാൻ
കഴിയാതെ വീർപ്പുമുട്ടുകയാണ്
സ്കൂൾ അധികൃതർ .H M ജോസ്
മാഷുടെയും അദ്ധ്യാപകരുടെയും
വേവലാതികൾക്ക് മറുപടിയില്ല.
പിൻതുണ മാത്രം
ബാക്കി.ഗണിത
ലാബിൽ ചില പരീക്ഷണങ്ങൾ നടത്തി
കുട്ടികളുടെ നിലവാരം കണ്ടെത്തി
.തൊണ്ണൂറ്
ശതമാനം ശേഷികളും നേടിയിട്ടുണ്ട്.
മടങ്ങാൻ നേരം
സീതമ്മയെന്ന പരുന്തിനെ
കൈയിലിരുത്തി ഓമനിക്കാനും
കഴിഞ്ഞു.പ്രതീക്ഷിത
നിലവാരത്തിലേക്കുയരാൻ കൊടകര
GLPS ഏറെ
പരിശ്രമിക്കേണ്ടി വരുന്ന
കാഴ്ച്ചയാണ് അടുത്ത സെൻറ റിൽ
കണ്ടത്. ചാലക്കുടി
BRC യിലെ
ചാലക്കുടി SH ,പോട്ട
,അന്നനാട്
എന്ന സെന്ററുകൾ സന്ദർശിച്ചു.
ഗണിത വിജയത്തെ
അന്നനാട് സ്കൂളിലെ HM ഉം
അദ്ധ്യാപകരും കുട്ടികളും
ആവേശത്തോടെ ഏറ്റെടുത്ത
കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
മറ്റ് രണ്ട്
സെന്ററുകളും ശരാശരി നിലവാരം
മാത്രമേ പുലർത്തി യുള്ളു
.നയിച്ചവർക്കും
പങ്കെടുത്തവർക്കും എല്ലാ
വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.
ഇന്ന് യാത്രയിൽ
അനുഗമിച്ച നന്ദകുമാർ മാഷ്
,ആനി
ടീച്ചർ എന്നിവരുടെ സഹകരണത്തിനും
,സാന്നിദ്ധ്യത്തിനും
നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു.
(പ്രകാശ്
ബാബു. ജില്ല
പ്രോഗ്രാം ഓഫീസർ.)
4.
നീലേശ്വരം:
ഗണിതപഠനത്തിൽ
കൊടുമുടി കീഴടക്കിയ ആഹ്ലാദാരവത്തോടെ
കുട്ടികൾ. മക്കളുടെ
ആഹ്ലാദത്തികവിൽ വിസ്മയത്തോടെ
രക്ഷിതാക്കൾ. ഗണിതക്കളിമൂലയിൽ
ലക്ഷ്യസ്ഥാനത്തേക്ക് കളിത്തോക്കു
കൊണ്ട് വെടിയുണ്ടയുതിർത്തുംകണക്കിനെ
ഇഷ്ടവിഷയമായി നെഞ്ചോടു
ചേർത്തും ഗണിതവിജയം ജില്ലാതല
വിജയപ്രഖ്യാപനം. സർവശിക്ഷാ
അഭിയാൻ ആവിഷ്ക്കരിച്ച് ലക്ഷ്യം
കൈവരിച്ച ഗണിത വിജയം പദ്ധതിയുടെ
ജില്ലാതല വിജയപ്രഖ്യാപനവും
ട്രൈ ഔട്ട് ക്ലാസുകളുടെ
പ്രദർശനവും സെമിനാറുമാണ്
വിദ്യാഭ്യാസ മേഖലയിലെ പുതിയ
ഉണർവിന്റെ നിദർശനമായി മാറിയത്.
-
ഗണിതത്തെ കൂടുതൽ ആസ്വാദ്യകരമായ വിഷയമാക്കിത്തീർക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമായി ഈ അധ്യയന വർഷം തുടക്കമിട്ട പദ്ധതിയാണ് ഗണിത വിജയം.
-
ഗണിത ആശയങ്ങൾ കുട്ടികളിലേക്ക് എളുപ്പം കടന്നു ചെല്ലാൻ പഠനോപകരണങ്ങൾക്ക് ഏറെ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമായി രൂപപ്പെട്ടതാണ് പദ്ധതി.
-
അതിനായി ഓരോ ബി ആർ സി പരിധിയിലെയും ഒരു എൽ പി സ്കൂളിൽ ഗണിത പ ഠ നോപകരണങ്ങൾ നിർമിച്ച് ഗണിത ലാബുകൾ ആരംഭിക്കുകയും ചെയ്തു.ജില്ലാതലത്തിൽ ബി ആർ സി പരിശീലകർക്ക് അഞ്ചു നാൾ നീണ്ട ട്രൈ ഔട്ട് ക്ലാസും തുടർച്ചയായി ജില്ലയിലെ ഏഴ് ഉപജില്ലയിലെയും ഗണിത ലാബിൽ പത്തുനാൾ നീണ്ട ട്രൈ ഔട്ട് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല വിജയപ്രഖ്യാപനം സംഘടിപ്പിച്ചത്.
-
സംഖ്യാബോധം, സംഖ്യാ വ്യാഖ്യാനം, സങ്കലനം,വ്യവകലനം, ഗുണനം,ഹരണം, പ്രായോഗിക പ്രശ്ന പരിഹരണം എന്നിങ്ങനെയുള്ള പഠന നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള 42 പ്രവർത്തനങ്ങൾ ഉൾപ്പെട്ടതായിരുന്നു പത്തുനാൾ നീണ്ട പാക്കേജ്.
-
എസ് എസ് എ പരിശീലകരുടെ നേതൃത്വത്തിലായിരുന്നു ഗണിത ലാബുകൾ സജ്ജീകരിച്ച് ക്ലാസുകൾ കൈകാര്യം ചെയ്തത്. ലാബിലെ പഠനോപകരണങ്ങൾ ഉപയോഗിച്ചു മാത്രമായിരുന്നു പ്രത്യേക പാക്കേജ് നടപ്പിലാക്കിയത്.
-
പ്രീ ടെസ്റ്റ്, ഇടക്കാല വിലയിരുത്തൽ, അന്തിമ വിലയിരുത്തൽ എന്നിവയ്ക്കു ശേഷം ഗണിതത്തിൽ വളരെ പിന്നോക്കക്കാരായ, ഗണിതത്തിൽ തീരെ താൽപര്യമില്ലാത്തവരുമായ 3, 4 ക്ലാസുകളിലെ വിദ്യാർഥികളിൽ പുതിയ താൽപര്യവും ഉണർവും സജീവതയും പത്തുനാൾ കൊണ്ടു തന്നെ ദൃശ്യമായതായി വിജയ പ്രഖ്യാപന ചടങ്ങിലെത്തിയ രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തി.
-
ഈ രീതിശാസ്ത്രം അടുത്ത അവധിക്കാല പരിശീലനത്തിൽ അധ്യാപകരെ പരിചയപ്പെടുത്തിയും തുടർന്ന് പരിശീലകരുടെ നേതൃത്വത്തിൽ തൽസമയ പിന്തുണയൊരുക്കിയും എല്ലാ ക്ലാസുകളിലും ഗണിത വിജയം പാക്കേജ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
-
സർവശിക്ഷാ അഭിയാന്റെ ഈ മാതൃകാപദ്ധതി കണ്ടറിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തങ്ങളുടെ കീഴിലെ മുഴുവൻ വിദ്യാലയങ്ങളിലും ഗണിത ലാബ് ഒരുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
-
പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേകശ്രദ്ധ നൽകിയും സാമ്പ്രദായിക രീതികൾക്കു പകരം താൽപര്യപ്രദമായ കളി പ്രവർത്തനങ്ങൾ ഒരുക്കിയുമാണ് ഗണിത വിജയം മുന്നേറുന്നത്.
3 comments:
കണക്കും കണ്ണീരും എന്ന അവസ്ഥക്ക് ബദല്‍ ആയി ഗണിതം മധുരം ആണെന്ന് ബോധ്യപ്പെടുത്തി വിജയിപ്പിച്ച സര്‍വ ശിക്ഷാ അഭിയാന് അഭിനന്ദനങ്ങള്‍ ! മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക ആവും വിധം ഇത് പടര്‍ന്ന് പന്തലിക്കട്ടെ .ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയ കലാധരന്‍ സര്‍ ഗണിത ചരിത്രത്തില്‍ ഒരു പുത്തന്‍ അദ്ധ്യായം രചിച്ചിരിക്കുന്നു .
ഞാനല്ല. ഇതിനു പിന്നില്‍ നിലമ്രൂരിലെ ഷേര്‍ളിചീട്ടര്‍, ഇല്യാസ, കണ്ണരിലെ ശശി, ഉണ്ണി, സജീവന്‍, കൊല്ലം ഡയറ്റിലെ ഷീജ,. ബി പി ഒ ശ്രീകുമാ്‍ എന്നിവരും പിന്നെ കുറേ നല്ല അധ്യാപകരും കൂടിയാണ് ഗണിതവിജയം രൂപപ്പെടുത്തിയത്. ഞാനും ചെറിയ തോതില്‍ പങ്കുവെച്ചു
ISL Schedule 2018
ISL 2018 Schedule
ISL 2018 Point Table
ISL Schedule 2018-2019
Post a Comment