ഈ
പൂത്തുമ്പി ഒരു മാതൃകയാണ്.
മറുപടിയാണ്.
സാധ്യതയാണ്.
ഒന്നാം
ക്ലാസിലെ കുട്ടികള്‍ക്കുളള
അംഗീകാരമാണ്
കുട്ടികള്‍
എഴുതുമോ വായിക്കുമോ എന്നൊക്കെ
മഹാകവികളും കഥയെഴുത്തുകാരും
കളിയെഴുത്തുകാരം ആശങ്കപ്പെടുന്ന
സന്ദര്‍ഭത്തിലാണ് ഈ ഓണ്‍
ലൈന്‍ മാഗസിന്റെ പ്രകാശനം.
നാല്‍പ്പത്തിയൊന്നു
കുട്ടികളാണ് ക്ലാസിലുളളത്.
അവരെല്ലാം
നല്ല വായനക്കാരും എഴുത്തുകാരുമാണ്.
കുട്ടികള്‍
ഭാവനയുളളവരാണ്.
അവര്‍
അവരുടേതായ തലത്തില്‍ സര്‍ഗാത്മക
രചനകള്‍ നടത്തുന്നു.
ഭാവിയില്‍
അവര്‍ കേന്ദ്രസാഹിത്യഅക്കാദമി
പുരസ്കാരം വാങ്ങും എന്നല്ല
ഇതിനര്‍ഥം.
വായനയും
എഴുത്തും സര്‍ഗാത്മക വികസനവും
ആസ്വാദനവും ഒന്നിച്ചു
പരിഗണിക്കുന്ന രചനാസന്ദര്‍ഭങ്ങളെ
പ്രയോജനപ്പെടുത്തിയാണ്
പൂത്തുമ്പി പാറുന്നത്.
ക്ലാസ്
റൂം പ്രക്രിയയുടെ ഭാഗമായി
കഥയും കവിതയും വിവരണവും
വര്‍ണനയുമെല്ലാം എഴുതുന്ന
കുട്ടികളില്‍ നിന്നും അവ
ശേഖരിച്ചാണ് പൂത്തുമ്പിയിലെ
വിഭവങ്ങള്‍ ഒരുക്കിയിട്ടുളളത്.
ടേം പരീക്ഷകളില്‍
സര്‍ഗാത്മകശേഷി വികസിപ്പിക്കുന്നതിനുളള
ചോദ്യങ്ങളുണ്ട്.
അതും
കുട്ടികള്‍ക്ക് പ്രചോദനമായി.
പൂത്തുമ്പി
ടീം പറയുന്നതു നോക്കുക
"പൂത്തുമ്പി
ഒന്നാം തരത്തിലെ കൂട്ടുകാർ
ഒരുക്കിയ സർഗസൃഷ്ടിയാണ്.
നമ്മുടെ
സിലബസിൽ ഒന്നാം തരത്തിലെ
കുട്ടികൾക്ക് പോലും കവിതയ്ക്ക്
വരി കണ്ടെത്താനും കഥയുടെ
ബാക്കി പൂരിപ്പിക്കാനും
മറ്റ് സർഗാത്മ ചിന്തയ്ക്കുള്ള
അവസരം ഏറെ നൽകുന്നു എന്നത്
വളരെ പ്രശംസനീയമാണ്.
ശരിക്കും
ഒന്നാം തരത്തിൽ നിന്ന് തന്നെ
നമ്മുടെ കുട്ടികളുടെ സർഗാത്മക
ചിന്തകൾ ക്ലാസിൽ നിന്ന്
കണ്ടതാണ് പൂത്തുമ്പിയുടെ
പിറവിക്ക് പ്രധാന കാരണം.
മികച്ച
ഒട്ടേറെ കുട്ടികളെ ക്ലാസിനകത്ത്
കാണാൻ കഴിഞ്ഞു.
ഇത്തരത്തിലൊരാശയം
പറഞ്ഞപ്പോൾ
രക്ഷിതാക്കൾ വലിയ
പിന്തുണ പ്രഖ്യാപിച്ചു.
തങ്ങളുടെ
കുട്ടികളുടെ കഥയും കവിതയും
ചിത്രങ്ങളും മറ്റും കണ്ടപ്പോൾ
ആശ്ചര്യഭരിതരായി.
രക്ഷിതാക്കൾ
പൊതുവിദ്യാലയത്തിന്റെ ഊർജമാണ്.
Online മാഗസിൻ
എന്ന ആശയം നടപ്പിലാക്കുന്നത്
ഈ കുട്ടികളുടെ അച്ഛന്മാർ 50
% ഗൾഫിൽ ജോലി
ചെയ്യുന്നവരാണ്.
അവർക്കും
തങ്ങളുടെ കുട്ടികളുടെ മികവ്
കാണാനും മറ്റുള്ളവരെ ഗൾഫിൽ
നിന്ന് തന്നെ കാണിക്കാനും
വേണ്ടിയാണ് Online
മാഗസിൻ
തയ്യാറാക്കിയത്.
പൂർവ്വ
വിദ്യാർത്ഥിയായ വാഹിദ് ഗൾഫിൽ
ഡിസൈനറാണ്.അദ്ദേഹമാണ്
ഈ രചനകൾ ഗൾഫിൽ വെച്ച് ടൈപ്പ്
ചെയ്ത് പുസ്തക രൂപത്തിലാക്കിയത്.
മികച്ച
സന്തോഷത്തോടെ ...."ടീം
തരിശ്
ഇന്നലെ
(29/03/2019) നായിരുന്നു
പൂത്തുമ്പിയുടെ പ്രകാശനം
കേരളത്തിലെ
ഒന്നാം ക്ലാസുകള്‍ക്കാകെ
പ്രകാശം നല്‍കുന്ന നടപടി
ലോകത്തിന്റെ
ഏതു ഭാഗത്തിരുന്നും വിദ്യാലയമികവ്
വിലയിരുത്താനുളള അവസരം
ഹൈടെക്
സാധ്യത കുട്ടികളുടെ നേട്ടങ്ങള്‍
പങ്കിടാനും ഉപയോഗിക്കാമെന്നതിനുളള
തെളിവ്
എല്ലാ
ആശംസകളും നേരുന്നു
പൂത്തുമ്പിയില്‍
രചനകള്‍ നിര്‍വഹിച്ച തുമ്പികളേ
നിങ്ങള്‍ അഭിമാനതാരങ്ങള്‍
ചുവടെ ലിങ്ക് .ഓരോ പേജും പുസ്തകത്തിലെതെന്നപോലെ മറിച്ച് വായിക്കൂ
1 comment:
agen bola terpercaya
situs sbobet88 asia
sbobet888
sbobet indonesia
sbobet88
daftar sbobet88
bandar bola online
Post a Comment