ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 7, 2020

ഓണ്‍ലൈന്‍ കാലത്തെ പഠനവും പിന്തുണയും ( വിളയില്‍ മാതൃക)

ഒരു വിദ്യാലയം നാടിന്റെ ഹൃദയാലയമാകുന്നത് അക്കാദമിക ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുമ്പോഴാണ്. വിളയില്‍ എയ്ഡഡ് യു പി സ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങളാണ് മറുപടി എന്ന നിലപാടുളള ഒരു കൂട്ടം അധ്യാപകരുടെ സ്ഥാപനമാണ്. ആ വിദ്യാലയസന്ദര്‍ശനം എനിക്ക് ആവോളം ആവേശം പ്രദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ പല തവണ ഈ ബ്ലോഗില്‍ അവരുടെ മാതൃകാപരമായ പ്രവൃത്തനങ്ങള്‍ പങ്കിടാനും ഭാഗ്യമുണ്ടായി.അവിടെ നടക്കുന്ന ശ്രദ്ധേയമായ കാര്യങ്ങള്‍ എന്നെ അറിയിക്കാനുളള മഹാമനസ്കത അവരുടെ പ്രത്യേകതയാണ്. നല്‍കേണ്ടവയാണെങ്കിലും എല്ലാം ഞാന്‍ ബ്ലോഗില്‍ നല്കാറില്ല. കാരണം ബ്ലോഗ് ഒരു വിദ്യാലയത്തിന്റേതായി മാറിപ്പോകുമോ എന്ന ആശങ്കയാണ്.

ഓണ്‍ലൈന്‍ ക്ലാസ് നടന്നപ്പോള്‍ എത്ര കുട്ടികള്‍ ക്ലാസ് നിരീക്ഷിക്കുന്നു. നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. അവരുടെ പ്രയാസങ്ങളെന്ത് എന്നിങ്ങനെ കൃത്യമായ മോണിറ്ററിംഗ് നടത്തിയാണ് വി.പി..യു.പി. സ്കൂൾ വിളയിൽ‍ സംസ്ഥാനത്തിനാകെ മാതൃകയായിരിക്കുന്നത്. അത് വായിക്കാം.
618കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനവിധേയമാക്കിയതിന് ബിഗ് സല്യൂട്ട്. ഏറെ കുട്ടികളുളള വിദ്യാലയത്തില്‍ സാധ്യമാണെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും വിവരശേഖരണം സാധ്യമാണ്.വിവരത്തോടെ മാത്രമേ പ്രതികരിക്കാനാകൂ. വിവരത്തില്‍ ഒരു വരം ഉണ്ടല്ലോ.

ഓൺലൈൻ ക്ലാസ്-ഹാജർ വിശകലനം

  • മെയ് അവസാന ആഴ്ചയോടെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ തയ്യാറായിരുന്നു.
  • ജൂൺ 1 മുതൽ ഓൺലൈൻ ക്ലാസ് തുടങ്ങി. സ്കൂളിലെ അധ്യാപകർതന്നെ ക്ലാസ് എടുത്ത് വാട്സ് ഗ്രൂപ്പ് വഴി കുട്ടികൾക്ക് നൽകുകയായിരുന്നു.
  • ആഞ്ചാം ക്ലാസിൽ ജൂൺ 1, 2, 3 തീയതികളിലും കുട്ടികൾ ചേർന്നിരുന്നു. അതിനാലാണ് ആദ്യ ദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ ഹാജർ കുറവ് ഉണ്ടായത്.
  • പ്രവർത്തനങ്ങളും പൂർത്തിയാക്കിയ വർക്ക് ഷീറ്റുകളും കുട്ടികൾ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ തിരിച്ചയച്ചു.ക്ലാസ് അധ്യാപകർ ഹാജർ രേഖപ്പെടുത്തി.
  • പങ്കെടുക്കാത്ത കുട്ടികളെ ഫോണിൽ വിളിച്ചു.
  • സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് തൊട്ട് അയൽപക്കത്ത് അടുത്ത ബന്ധുകളുടെ ഫോണും സഹപാഠികളുടെ ഫോണും പ്രയോജനപ്പെടുത്തി.
  • അത്തരം സാധ്യതകളില്ലാത്ത 14 കുട്ടികൾക്ക് പ്രവർത്തനം നേരിട്ട് വിളിച്ച് പറഞ്ഞു കൊടുത്തു.
  • പിറ്റെ ദിവസം അടുത്ത വിഷയം നൽകുന്നതിന് മുമ്പ് തലേ ദിവസത്തെ പ്രവർത്തനത്തിന്റെ ടീച്ചേഴ്സ് വേർഷൻ നൽകുന്നുണ്ടായിരുന്നു.
  • കൈറ്റ് ക്ലാസുകളും ഈ ക്ലാസുകളുടെ കൂടെ നൽകി.
  • ഒരാഴ്ചയായി നടന്നു വരുന്ന പ്രവർത്തനത്തിന്റെ ഹാജർ വിശകലനമാണിത്.
  • (പി ഡി എഫ് ഫയലില്‍ നിന്നും സ്ക്രീന്‍ ഷോട്ടെടുത്തപ്പോള്‍ അല്പം മങ്ങലുണ്ടായിട്ടുണ്ട് )


  • ഈ വിദ്യാലയം ഓണ്‍ ലൈന്‍ പഠനത്തിനായി നടത്തിയ ആസൂത്രണ സൂക്ഷ്മത ചുവടെയുളള നിര്‍ദേശങ്ങള്‍ വായിച്ചാല്‍ മനസിലാകും

    ലോക്ഡൗണ്‍ കാലത്ത് മുപ്പത്തഞ്ചോളം പ്രവര്‍ത്തനങ്ങള്‍ വോട്സ്ആപ്പ് ഗ്രൂപ്പകളിലൂടെ നല്‍കുകയും വിലയിരുത്തുകയും പിന്തുടരുകയും പിന്തുണ നല്‍കുകയും രക്ഷിതോക്കളെയും കുട്ടികളെയും പ്രവര്‍ത്തനങ്ങളിലേക്ക് കോണ്ടുവരികയും ചെയ്ത് പരിചയിച്ച നമ്മുടെ വിദ്യാലയത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമോയി മുന്നോട്ടുകോണ്ടുപോവുന്നതിന് തീരെ പ്രയോസമുണ്ടോയില്ല. ഫലപ്രദമോയ ഒരു മാതൃക വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കോന്‍ നമുക്ക് കഴിയട്ടെ എന്നോശംസിക്കുന്നു.

    സ്നേഹപൂര്‍വം,

    എന്‍. ഉഷോദേവി ( ഹെഡ്മിസ്ട്രസ്)

    പി. വോസുദേവന്‍ ( SRG കണ്‍വീനര്‍)

    അധ്യാപകര്‍ക്കുള്ള പൊതു നിര്‍ദേശങ്ങള്‍

    - വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതും ഫീഡ്ബോക്ക് സ്വീകരിക്കുന്നതും.

    - 10 am മുതല്‍ 4pm വരെ കുട്ടിക്ക് ഫോണ്‍ ലഭ്യമാവും എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ രാവിലെ നല്‍കുകയും കുട്ടിയുടെ കണ്ടെത്തല്‍ അറിയിക്കുന്നതിന് ബോക്കി ദിവസം മുഴുവന്‍ സമയം നല്‍കുകയും വേണം.

    - ഒരു ദിവസം ഒരു വിഷയത്തിലെ ഒന്നോ രണ്ടോ പ്രവര്‍ത്തനം മാത്രമേ നല്‍കാവൂ. ഇതിനുള്ള ടൈംടേബിള്‍ തയ്യാറാക്കി നല്‍കും.

    - നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം പാഠഭാഗം അടിസ്ഥോനമാക്കിയുള്ളതാവണം. ഭാഷയിലും

    മലയാളം അടിസ്ഥാന പാഠാവലിയിലും ഒരേ ദിവസം ഓരോ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും.

    - അധിക പ്രവര്‍ത്തനങ്ങളോ വീട്ടിലും പരിസരത്തുമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങളോ നല്‍കരുത്. എല്ലാ പ്രവര്‍ത്തനത്തിലും കുട്ടിയുടെ പഠനതാല്‍പര്യം പരിഗണിക്കണം.

    - അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കരുത്.

    - നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ വിഷയഗ്രൂപ്പുകളില്‍ തീരുമാനിക്കണം. ഒരു സ്റ്റാന്റേഡിലെ എല്ലാ ഡിവിഷനുകളിലും ഒരു വിഷയത്തില്‍ ഒരേ പ്രവര്‍ത്തനമായിരിക്കണം നല്‍കേണ്ടതാണ്

    ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ക്കുപുറമെ ഓരോ സ്റ്റാന്റേഡിലും മലയാളം, ഉറുദ്, അറബിക്, സംസ്കൃതം വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ അതത് അധ്യാപകര്‍ ഉണ്ടാക്കണം. ടൈം ടേബിള്‍ അനുസരിച്ച് ഭാഷാ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത് ഈ ഗ്രൂപ്പുകളിലൂടെയായിരിക്കും.

    - പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിന് ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍, ടീച്ചറുടെ വീഡിയോ നിര്‍ദേശങ്ങള്‍, ക്ലാസ്സുകള്‍, സ്ലൈ‍ുഡുകള്‍, കുറിപ്പുകള്‍ തുടങ്ങി പല സങ്കേതങ്ങളും ഉപയോഗിക്കോം.

    - പ്രവര്‍ത്തനങ്ങളില്‍ പങ്കടുക്കാത്ത കുട്ടികളെയും പ്രത്യേക പഠനപിന്തുണ നല്‍കേണ്ട കുട്ടികളെയും നേരിട്ട് വിളിച്ച് ആവശ്യമായ പിന്തുണ നല്‍കണം. കുട്ടികളുടെ ഹാജരും വിലയിരുത്തലും രേഖപ്പെടുത്തണം.

    - പഠനത്തെളിവുകള്‍ പെന്‍ഡ്രൈവിലോ മറ്റോ ഫോള്‍ഡറുകളിലായി സൂക്ഷിക്കണം.

    - ഓരോ പ്രവര്‍ത്തനം കഴിയുമ്പോഴും ടീച്ചേഴ്സ് വേര്‍ഷന്‍ ഗ്രൂപ്പില്‍ നല്‍കി ആവശ്യമെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്താന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണം.

    - kite വഴി ലഭിക്കുന്ന ക്ലാസ്സുകള്‍ കുട്ടികള്‍ കാണുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.

    - ഒരു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ അന്നുതന്നെ പോസ്റ്റ് ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. പിന്നീടായോല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വരും. കുട്ടികളെ വിളിക്കുന്നതും ഗ്രൂപ്പില്‍ചര്‍ച്ച നടക്കുന്നതും പകല്‍ 10 നും 5 നും ഇടയില്‍ മാത്രമായിരിക്കണം. വിഷയങ്ങളെടുക്കുന്ന അധ്യാപകര്‍ക്ക് പ്രശ്നങ്ങള്‍ ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പരിഹാരം തേടാം.

    - എല്ലാ തീരുമാനങ്ങളും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള മാറ്റത്തിന് വിധേയമായിരിക്കും.

    ക്ലാസ് അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍

    - നിലവിലുള്ള 5, 6 ക്ലസ്സുകളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ 6, 7 ക്ലാസ്സ് അധ്യാപകര്‍ക്ക് കൈമാറുക.

    അവര്‍ എല്ലാ കുട്ടികളുടെയും പേരുകള്‍ save ചെയ്ത് ഗ്രൂപ്പ് പുതുക്കുക. ആ ക്ലാസ്സുകളിലേക്ക് ഏതെങ്കിലും കുട്ടികള്‍ പുതുതായി അഡ്മിഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം.

    - അഞ്ചാം ക്ലാസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് പുതിയ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ അതത് ക്ലാസ് അധ്യാപകര്‍ രൂപീകരിക്കണം.

    - കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പൊതുനിര്‍ദേശങ്ങള്‍ അറിയിക്കേണ്ടതും അവര്‍ അറിഞ്ഞെന്ന് ഉറപ്പുവരുത്തേണ്ടതും ക്ലാസ് അധ്യാപകരുടെ ചുമതലയാണ്. ആദ്യഘട്ടത്തില്‍ എല്ലാ രക്ഷിതാക്കളെയും നേരിട്ട് വിളിച്ച് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാമാന്യധാരണ നല്‍കണം.

    - ഓരോ ക്ലാസിലെയും വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആ ക്ലാസ്സില്‍ മറ്റു വിഷയങ്ങളെടുക്കുന്ന അധ്യാപകരെയും ഉള്‍പ്പെടുത്തണം.

    - ഏതെങ്കിലും കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍/നെറ്റ് ലഭ്യമല്ലെങ്കില്‍ ബദല്‍ സംവിധോനങ്ങള്‍ ആലോചിക്കണം. (ഉദോ : മറ്റോരു ഫോണ്‍ നിശ്ചിത സമയം ലഭ്യമാക്കല്‍, നേരിട്ടുവിളിച്ച് പ്രവര്‍ത്തനം പറഞ്ഞുകൊടുക്കല്‍, ഫോണ്‍ റീച്ചാര്‍ജ് ചെയ്യല്‍, ...)

    രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍

    - ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

    - വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതും കുട്ടിയുടെ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതും. പുതിയ അധ്യയനവര്‍ഷം കുട്ടി പഠിക്കേണ്ട പാഠഭോഗത്തിലെ പ്രവര്‍ത്തനങ്ങളായിരിക്കും ഗ്രൂപ്പിലൂടെ ലഭിക്കുന്നത്.

    - ഓരോ ദിവസവും ഓരോ വിഷയത്തില്‍ പ്രവര്‍ത്തനങ്ങളുണ്ടായിരിക്കും. കുട്ടിക്ക് കുറച്ചുസമയംകോണ്ട് പൂര്‍ത്തിയോക്കാവുന്ന പ്രവര്‍ത്തനങ്ങളെ ഉണ്ടാവുകയുള്ളു. സൗകര്യപ്രദമോയ സമയത്ത് ചെയ്തു തീര്‍ത്താല്‍ മതി. അന്നന്ന് പൂര്‍ത്തിയാക്കി പുസ്തകത്തില്‍ എഴുതി വെയ്ക്കാനും അയക്കാനും നിര്‍ദേശിക്കണം.

    ഒഴിച്ചുകൂടാനാവാത്ത സാചര്യങ്ങളില്‍ മാത്രമേ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാവൂ.

    - കുട്ടിയുടെ പഠനത്തില്‍ സഹായിക്കാ. പക്ഷേ കുട്ടി ചെയ്യേണ്ട പ്രവര്‍ത്തനം ഏറ്റെടുക്കരുത്. കുട്ടിക്കു പകരം മറ്റാരെങ്കിലും പ്രവര്‍ത്തനം ചെയ്ത് അയക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

    - ആവശ്യമോയ നോട്ടുപുസ്തകങ്ങള്‍ കുട്ടിക്ക് നല്‍കണം. ടെക്സ്റ്റ് പുസ്തകം സ്കൂളില്‍നിന്ന് ലഭിക്കും.

    അതുവരെ തല്‍ക്കാലം പഴയ പുസ്തകങ്ങള്‍ ലഭിക്കുമെങ്കില്‍ ഉപയോഗിക്കാം.

    - വീട്ടില്‍ കൂടുതല്‍ സമയം ഉണ്ടോവുന്ന സ്മോര്‍ട്ട് ഫോണ്‍ നമ്പറാണ് ക്ലാസധ്യാപകന് നല്‍കേണ്ടത്. കുട്ടി ഫോണ്‍ ദുര്‍വിനിയോഗം ചെയ്യാതെ ശ്രദ്ധിക്കണം.

    - വീട്ടില്‍ സ്മാര്‍ട്ട്ഫോണ്‍/നെറ്റ് ലഭ്യമല്ലെങ്കില്‍ തോട്ടടുത്ത് അതേ സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന കുട്ടിയുടെ സഹായം ലഭിക്കുമോ എന്ന് നോക്കണം. അങ്ങനെ ചെയ്യുമ്പോള്‍ മാസ്ക്, സാമൂഹിക അകലം തുടങ്ങി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.

    - ഇത്തരം സാധ്യതകളില്ലെങ്കില്‍ അധ്യാപകര്‍ ഫോണ്‍ വഴി നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നല്‍കും.

    - വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനല്‍ വഴി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണം. ഈ നിര്‍ദേശങ്ങളും ക്ലാസുകളും വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി അധ്യാപകര്‍ അറിയിക്കുകയും ചെയ്യും.

    - എന്നും രാവിലെ പ്രവര്‍ത്തനങ്ങള്‍ ലഭിക്കും. കഴിയുന്നതും നേരത്തെയോ വൈകുന്നേരത്തിനു മുമ്പോയോ ചെയ്ത് അയക്കാന്‍ നിര്‍ദേശിക്കണം. രാത്രി കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കേണ്ടതില്ല.

    - എന്തെങ്കിലും അവ്യക്തതകളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ക്ലാസ് അധ്യാപകനെ നേരിട്ട് വിളിക്കാം.

    - ഓരോ ദിവസവും കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രേഖപ്പെടുത്തലുകള്‍ സ്കൂളില്‍ സൂക്ഷിക്കും.

    കുട്ടിക്ക് ഹോജര്‍ രേഖപ്പെടുത്തും.

    - ഈ നിര്‍ദേശങ്ങളെല്ലോം കുട്ടിയെ അറിയിക്കുക.

    - എല്ലോ തീരുമാനങ്ങളും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള മാറ്റത്തിന് വിധേയമോയിരിക്കും.

    കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

    - രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നോക്കുക.

    - ഓരോ വിഷയവും ഓരോ നോട്ടുബുക്കിലാണ് എഴുതേണ്ടത്. പ്രവര്‍ത്തനങ്ങള്‍ ചെയ്ത് നോട്ടില്‍എഴുതി അയയ്ക്കണം. എങ്കിലേ പിന്നീടും അതിന്റെ തെളിവ് കൈവശമുണ്ടാവൂ. ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവകൂടി പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായേക്കോം. അപ്പോള്‍ പ്രത്യേക നിര്‍ദേശം തരും.

    - സ്കൂള്‍ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഈ നോട്ടുതന്നെ തുടര്‍ന്നും ഓരോ വിഷയങ്ങളിലും ഉപയോഗിക്കാം.

    - ദിവസവും പ്രവര്‍ത്തനം പൂര്‍ത്തിയാക്കണം. നോട്ടില്‍ എഴുതി ഫോട്ടോ എടുത്തോ സ്കോന്‍ ചെയ്തോ ഗ്രൂപ്പിലൂടെ അയക്കാം. ഓരോ പേജിലും തിയ്യതി, പേര്, ക്ലാസ് എന്നിവ എഴുതണം. അത് ഫോട്ടോയില്‍ ഉള്‍പ്പെടണം. മറ്റൊരു ദിവസമോണ് അയക്കുന്നതെങ്കില്‍ വിഷയവും എഴുതണം.

    - ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാട്സ് ആപ്പ് നമ്പറിന്റെ പ്രോഫൈല്‍ പിക്ചര്‍ സ്വന്തം ഫോട്ടോ ആക്കിമാറ്റാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക.

    - ഓരോ പ്രവര്‍ത്തനവും കഴിയുമ്പോള്‍ ടീച്ചര്‍ നല്‍കുന്ന കുറിപ്പുകള്‍ പരിശോധിച്ച് നിങ്ങള്‍ എഴുതിയതില്‍ മാറ്റം വരുത്തണമെങ്കില്‍ അത് വരുത്തി മെച്ചപ്പെടുത്തി എഴുതണം.

    - നല്‍കിയ പ്രവര്‍ത്തനവുമയി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വ്യക്തതക്കും നിങ്ങള്‍ക്ക് അധ്യാപകനെ നേരിട്ട് വിളിക്കുകയോ ഗ്രൂപ്പിലൂടെ സംശയം തീര്‍ക്കുകയോ ചെയ്യാം.

  • ഓണ്‍ലൈന്‍ SRG യോഗം - 3

    28 – 05 – 2020 വ്യാഴം 10.30 am

    വി.പി..യു.പി. സ്കൂള്‍ വിളയില്‍ - പറപ്പൂര്

    അജണ്ട

    1) ക്ലാസ്സ് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍

    2) വിഷയ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍

    3) ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍

    4) കോവിഡ് ഡ്യൂട്ടി

    5) അഡ്മിഷന്‍

    6) മറ്റു കോര്യങ്ങള്‍

    ഹാജര്‍

     PV ,UD ,AG

     AKK ,VK ,JJ

     CC, SJ, AV

     PS, CSR, ETS

     KM ,MTS, US

     RTP, FH, SH

     EF, VC ,RK

     KR, BS ,VB

    യോഗനടപടികളും തീരുമാനങ്ങളും

    യോഗം 10.30 am ന് തുടങ്ങി. ഓരോ ക്ലാസ് ടീച്ചറും ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

    അഡ്മിഷന്‍ വരാനുള്ള അഞ്ചാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളില്‍ വാട്സ് ആപ്പ്

    ഗ്രൂപ്പുകള്‍ തയ്യോറായി. വിഷയഗ്രൂപ്പുകളും തയ്യാറയിട്ടുണ്ട്

    തീരുമാനങ്ങള്‍

    1. അഞ്ചാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളെ എല്ലാ ക്ലാസുകളിലേക്കും വീതിച്ച് ഗ്രൂപ്പ് തിരിക്കും. തുടര്‍ന്ന് ചേരുന്ന കുട്ടികളെ അതത് ദിവസം ഡിവിഷന്‍ തിരിച്ച് വാട്സ്അപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം
    2. വിക്ടേഴ്സ് ചാനലില്‍ വരുന്ന ക്ലാസ്സും അധ്യാപകര്‍ തയ്യാറാക്കുന്ന ക്ലാസ്സും ഉള്‍പ്പടുത്തി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്‍കണം.
    3. രാത്രി ഓരോ പ്രവര്‍ത്തനത്തിന്റെയും ടീച്ചേഴ്സ് വേര്‍ഷന്‍ ഗ്രൂപ്പില്‍ നല്‍കണം
    4. ചില സാഹചര്യങ്ങളില്‍ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ പിറ്റെ ദിവസം രാവിലെ വരെ സമയം നല്‍കണം
    5. രാവിലെ 10 മണിക്ക് പ്രവര്‍ത്തനം ഗ്രൂപ്പില്‍ നല്‍കും. അതിനുമുമ്പ് ദിവസത്തെ ഹാജര്‍ പൂര്‍ത്തിയാക്കണം
    6. പങ്കെടുക്കാത്ത കുട്ടികളെ വിളിക്കുന്ന ചുമതല ക്ലാസ് അധ്യാപകനായിരിക്കും.
    7.  കോവിഡ് ഡ്യൂട്ടി ഉണ്ടെങ്കിലും ഓണ്‍ലൈന്‍ പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്തുവോന്‍ തീരുമാനിച്ചു.

    യോഗം 12 മണിക്ക് അവസാനിച്ചു.

    വിളയില്‍ സ്കൂള്‍ കൊവിഡ് കാലത്ത്  വികേന്ദ്രീകൃതമായ ഒരു സാധ്യത കാണിച്ചിരിക്കുകയാണ്. അവരവരുടെ അധ്യാപകരെ പൂര്‍ണമായും മാറ്റി  നിറുത്തിയുളള  കേന്ദ്രീകൃതരീതിയുടെ പരിമിതികള്‍ മറികടക്കാനുളള ചെറിയ ഇടപെടല്‍. വിദ്യാലയത്തിന്റെ അക്കാദമിക അന്വേഷണം തുടരട്ടെ. അനുകരണീയമാണ് ഈ മാതൃക എന്ന് നിസംശയം പറയാം.

2 comments:

Unknown said...

സാറിന്റെ പിന്തുണയും നിർദ്ദേശങ്ങളുമാണ് ഞങ്ങളുടെ ഊർജം. വളരെ നന്ദി സാർ.

illiasperimbalam said...

മികച്ച മാതൃക. വാസു മാഷിനും ടീമിനും ഇതു പങ്കു വെച്ച കലാധരൻ മാഷിനും അഭിനന്ദനങ്ങൾ