വീഡിയോകള്‍ കണ്ടല്ലോ, ഓരോ ഭാഗത്തെക്കുറിച്ചുമുളള വിശദാംശങ്ങളാണ് ചുവടെ
ഭാഗം ഒന്ന്
ഗീതടീച്ചറെ ഞാന്‍ പരിചയപ്പെടുന്നത് 2014 സെപ്തംബറില്‍ മാവേലിക്കര ഉപജില്ലയിലെ റിസോഴ്സ് പേഴ്സണ്‍സിന്റെ ശില്പശാലയില്‍ വെച്ചാണ്. ചെറുമുഖ എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ നോട്ടു ബുക്കുകളുടെ ഫോട്ടോ കാണിച്ച് വരയും എഴുത്തും സമന്വയിപ്പിക്കുന്നതിന്റെ സാധ്യത പരിചയപ്പെടുത്തിയപ്പോഴാണ് ഗീത ടീച്ചര്‍ പറഞ്ഞത് എന്റെ ക്ലാസും ഇപ്രകാരം ആണെന്ന്
അതിത്രത്തോളം വരുമെന്ന് ഞാന്‍ കരുതയിതേയില്ല
"ടീച്ചര്‍ കുട്ടികള്‍ പടം വരയ്ക്കുമ്പോള്‍ സ്ഥലവിന്യാസത്തില്‍ വളരെ അച്ചടക്കം പാലിക്കുന്നല്ലോ? എങ്ങനെ ഇതു സാധ്യമായി?""
"അതോ, ഞാന്‍ മൂന്നാം ക്ലാസുകാരേയും ഒന്നാം ക്ലാസുകാരേയും ഉള്‍പ്പെടുത്തി പടം വരപ്പിച്ചു. മുതിര്‍ന്ന കുട്ടികളുടെ പടങ്ങള്‍ ഒന്നാം ക്ലാസുകാര്‍ക്ക് പാഠങ്ങളാക്കി.
പിന്നെ ക്ലാസില്‍ ചര്‍ച്ച നടക്കാറുണ്ട്.നിറത്തെപ്പറ്റിയും വലുപ്പത്തെക്കുറിച്ചുമൊക്കെ. കു ട്ടികള് നമ്മളേക്കാള്‍ ശ്രദ്ധാലുക്കളാണ്. വര ഏറ്റെടുത്താന്‍ കൂടുതല്‍ സൂക്ഷ്മതയലേക്കു പോകും"
നോക്കൂ ഒന്നാം ക്ലാസിലെ കുട്ടികള്‍ വരച്ച മനോഹരമായ ചിത്രങ്ങള്‍
ചില വിരുതന്മാര്‍ നിറങ്ങല്‍ മാറ്റിയടിക്കും. മരം ചുവപ്പിക്കും. ചോര ഒലിച്ചു നില്‍ക്കുന്നുവെന്ന് വിശദീകരിക്കും. അവര്‍ക്കറിയാം തവി്ട്ട് നിറമാണ് നല്‍കേണ്ടിയിരുന്നതെന്ന്. പക്ഷേ തെറ്റിയടിക്കും. എന്നിട്ടോ ന്യായീകരണം കണ്ടെത്തും. ചിലരാകട്ടെ അറിഞ്ഞുകൊണ്ടാവും നിറമാറ്റം നടത്തുക. അവയെല്ലാം പരീക്ഷണങ്ങളാണ്. തിരുത്തപ്പെടേണ്ടതല്ല.
ഗീതടീച്ചര്‍ പറയുന്നത് ഓല, ഓമ, ഓടി എന്നിങ്ങനെ ആവര്‍ത്തിച്ച് ചില അക്ഷരങ്ങളില്‍ അഭ്യാസം നല്‍കുന്നതിനേക്കാള്‍ നല്ലത് ചിത്രീകരണമാണെന്നാണ്. ആശയരൂപീകരണചിന്തയും ഭാഷയും ആവിഷ്കാരബോധവും കൂട്ടുചേര്‍ന്ന് ലേഖനശേഷിയും വായനാശേഷിയും വികസിപ്പിക്കും.
ക്ലാസുകള്‍ സര്‍ഗാത്മകമാകട്ടെ. കുട്ടികളുടെ സര്‍വവിധ കഴിവുകളും വികസിപ്പിച്ച് പൊതുവിദ്യാലയങ്ങളെ കരുത്തുറ്റതാക്കുക എന്നതാണ് വെല്ലുവിളി. അതിന് ഇത്തരം അനുഭവങ്ങള്‍ പ്രേരകമാകട്ടെ.
ചമ്പക്കുളത്തെ റോസ്ലി ടീച്ചറുടെ നാലാം ക്ലാസിലെ കുട്ടികളുടെ നോട്ടുബുക്കുകള്‍ ആരെയും ആകര്‍ഷിക്കും. ബുക്കുകളുടെഭൂരിഭാഗം പേജുകളിലും ചിത്രങ്ങള്‍(വെട്ടി ഒട്ടിച്ചിരിക്കുന്നതോ വരച്ചതോ ആയവ).
മറ്റ് സ്കൂളുകളില്‍ നിന്നും വിഭിന്നമായ കാഴ്ച. ഒരു പ്രവര്‍ത്തനത്തില്‍ പല കുട്ടികളുടെ ബുക്കിലും വ്യത്യസ്ത ചിത്രങ്ങള്‍.
നോട്ട് ബുക്ക് വളരെ ആകര്‍ഷകം.
- തുടക്കത്തില്‍ ടീച്ചര്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു.
- അവര്‍ അത് പേജുകളില്‍ വിന്യസിച്ചു
- ഓരോ ദിനവും ചിത്രം ശേഖരിച്ച് ഒട്ടിക്കുന്നതില്‍ കൂട്ടികള്‍ താല്പര്യം കാട്ടി.
- എല്ലാ ദിവസവും വീട്ടില്‍ വന്നാല്‍ പടം വെട്ടി ഒട്ടിക്കലാണ് .പഠനമല്ല വീട്ടില്‍ നടക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതി പറയാന്‍ തുടങ്ങി,
- ചിത്രം ഒട്ടിക്കല്‍ ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. ഒട്ടിക്കാനുളള സ്ഥലം ഒഴിച്ചിട്ടു
- ഉളളടക്കത്തെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിലേ അനുയോജ്യമായ ചിത്രം കണ്ടെത്തി ഒട്ടിക്കാനാകൂ എന്ന് രക്ഷിതാക്കള്‍ മനസിലാക്കുന്നു
- കുട്ടികള്‍ക്ക് പഠനത്തോട് താല്പര്യം കൂടി വരുന്നതും.
- ക്രമേണ രക്ഷിതാക്കള്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ ശേഖരിച്ചും വരച്ചും ശേഖരിക്കാന്‍ സഹായിച്ചും വരയെ പ്രോത്സാഹിപ്പിച്ചും പിന്തുണ നല്‍കി.
- ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് സ്വയം വരച്ച ചിത്രങ്ങളിലേക്ക് റോസിലി ടീച്ചര്‍കുട്ടികളെ നയിച്ചു.
- ഇപ്പോള്‍ കുട്ടികള്‍ ചിത്രങ്ങള്‍ സ്വയം വരച്ചു നിറം നല്‍കുന്നു.
- ആകര്‍ഷകമായി ലേ ഔട്ട് ചെയ്യുന്നു.
( ഡയറ്റില്‍ സോവനമനുഷ്ടിച്ച കാലത്തെ സ്വന്തം ഡോക്യുമെന്റേഷനില്‍ നിന്നുമാണ് ഈ വീഡിയോകള്‍. ആലപ്പുഴ ജില്ലയിലെ പ്രഥമാധ്യാപക പരിശീലനത്തിലും ഉപയോഗിച്ചിരുന്നു. )
No comments:
Post a Comment