"ദൈനംദിന പാഠാസൂത്രണ രേഖയാണ് ടീച്ചിംഗ് മാന്വൽ.
പoനനേട്ടങ്ങങ്ങളെ ലക്ഷ്യമാക്കി പാഠപുസ്തകത്തിലും ടീച്ചർടെക്സ്റ്റിലും നൽകിയിട്ടുള്ള പ്രവർത്തനങ്ങളെ തൻ്റെ ക്ലാസ്സിലെ കുട്ടികൾക്ക് യോജിച്ച രീതിയിൽ വഴക്കത്തോടെ മാറ്റങ്ങൾ വരുത്തിയും കൂട്ടിച്ചേർത്തും വികസിപ്പിച്ചെഴുതുന്ന ഒന്നായിരുന്നു ടീച്ചിംഗ് മാന്വൽ .
എന്നാൽ മാറിയ സാഹചര്യത്തിൽ ഇതിനും മാറ്റം ആവശ്യമായി വന്നിരിക്കുന്നു.
ടീച്ചിംഗ് മാന്വൽ മുൻകൂട്ടി തയ്യാറാക്കുന്ന രീതിയായിരുന്നു ലോക്ക് ഡൗൺ കാലം വരെ നമ്മൾ പിന്തുടർന്നിരുന്നത്.
ഇവിടെ കുട്ടിയെ നിൽക്കാൻ പഠിപ്പിക്കുന്ന വിദ്യയാണ് "ഫസ്റ്റ് ബെല്ലി"ലൂടെ നൽകുന്നതെങ്കിൽ അതെ കുട്ടിയെ നടത്താനും ഇരുത്താനും ആവശ്യമെങ്കിൽ ഓടാനും ഉള്ള അറിവാണ് ടീച്ചിംഗ് മാന്വൽ എന്ന ആയുധത്തിൻ്റെ സഹായത്തോടു കൂടി അധ്യാപകർ ചെയ്യുന്നത്.
ഓരോ ഫസ്റ്റ് ബെൽ ക്ലാസ്സിലും നൽകിയ പ്രവർത്തനങ്ങൾ ഏത് പoനനേട്ടം ആർജിക്കാനാണ് ഉതകുന്നത് എന്ന് കണ്ടെത്തി അതിൽ ഊന്നൽ നൽകി പഠന പ്രവർത്തനങ്ങൾ ടീച്ചിംഗ് മാന്വലിൽ രേഖപ്പെടുത്തണം.
എല്ലാ നിലവാരക്കാർക്കും യോജിക്കുന്ന രീതിയിൽ പ0നപ്രവർത്തനങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. കൂടാതെ പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഓൺലൈൻ പoനസാമഗ്രികൾ ഉചിതമായ വർക്ക് ഷീറ്റുകൾ എന്നിവ ടീച്ചിംഗ് മാന്വലിൽ ഉൾച്ചേർക്കണം.
ഈ വർക്ക് ഷീറ്റുകൾ കുട്ടികൾ കൃത്യമായും വ്യക്തമായും ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം അവർക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ഫീഡ്ബാക്കും മാന്വലിൽ ഉൾപ്പെടുത്തണം. ഇങ്ങനെ ഓരോ ദിവസവും നടപ്പിലാക്കിയ പoനപ്രവർത്തനങ്ങളുടെ വിലയിരുത്തലിലൂടെ രൂപീകരിക്കപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘുവായ പ്രതിഫലനക്കുറിപ്പ് ടീച്ചിംഗ് മാന്വലിൽ ഉണ്ടായിരിക്കണം.
ഈ ദുരന്തക്കാലം നമ്മളോട് ആവശ്യപ്പെടുന്ന പലതും ഉണ്ട്.
പല സങ്കൽപ്പങ്ങളും അവബോധങ്ങളും ഈ ദുരിതവേളയിൽ മാറി മറിയുന്നത് നാം കണ്ടു. അധ്യാപകവിദ്യാർത്ഥി അഥവാ വ്യവസ്ഥാപിത ചിട്ടവട്ടങ്ങൾക്കും സ്വാഭാവികമായി മാറ്റം വന്നു. ഏതൊരു ദുരിതാവസ്ഥയേയും ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ഗൗരവമായ ഒരിടപെടലാണ് വിദ്യാഭ്യാസ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആ നിലയിൽ ടീച്ചിംഗ് മാന്വൽ എന്ന അധ്യാപകായുധം
അനിവാര്യമാണെന്ന് തന്നെയാണ് എന്റെ മതം."
ദിൽഷാന ബഷീർ
എ.എം.എൽ.പി. എസ് നാട്യമംഗലം
പട്ടാമ്പി ( subdt)
അനുബന്ധം
ദില്‍ഷാനടീച്ചറുടെ ടീച്ചിംഗ് മാന്വല്‍ കുട്ടികളും കാണും.അവരെ കാണിക്കും. എങ്ങനെയാണ് സ്വന്തം രേഖപ്പെടുത്തല്‍ ആകര്‍ഷകമാക്കുന്നത് എന്നതിന് തെളിവ്. ഇതു കാണുന്ന കുട്ടികള്‍ അവരുടെ നോട്ടുബുക്കും മെച്ചപ്പെട്ടതാക്കും. ഓരോരുത്തരും മത്സരിക്കും . തങ്ങളുടെ നോട്ട് ബുക്ക് ടീച്ചറുടെ നോട്ടിനേക്കാള്‍ ഉളളടക്കസമഗ്രതയും ക്രമീകരണമേന്മയും ആരെയും ആകര്‍ഷിക്കുന്നതും ആക്കിമാറ്റാനഉളള ശ്രമമാണത്.കുട്ടികളെക്കൂടി കണ്ട് ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കുന്ന അധ്യാപിക എന്ന നിലയില്‍ ദില്‍ഷാന ടീച്ചര്‍ ടീച്ചിംഗ് മാന്വലിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
ടീച്ചിംഗ് നോട്ട് കൂടെപ്പിറപ്പെന്നാണ് ദില്‍ഷാനടീച്ചര്‍ വിശേഷിപ്പിച്ചത്. ആ ഉപജില്ലയിലെ എല്ലാവര്‍ക്കും അറിയാം ടീച്ചറുടെ മാന്വലിന്റെ പെരുമ.
ര
16 comments:
നല്ലെഴുത്ത്.. തീർച്ചയായും
ദിൽഷാനടീച്ചർ മാതൃകാപരം...
ദിൽഷാനടീച്ചർ... ഞങ്ങളുടെ വഴിവിളക്ക്.. നാലാം ക്ലാസ് സംസ്ഥാന കൂട്ടായ്മയുടെ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഞങ്ങളുടെ മാർഗദർശി ആണെന്നതിൽ അഭിമാനിക്കുന്നു ...
ദിൽഷാന ടീച്ചറുടെ പ്രവർത്തനങ്ങൾ എന്നും എപ്പോഴും ഊർജം നിറഞ്ഞതാണ്, ഏതൊരു പ0ന പ്രവർത്തനവും ചെയ്തു പരീക്ഷിക്കാൻ എപ്പോഴും സന്നദ്ധയാണ് ഈ അധ്യാപിക.. കൈ പിടിച്ച് കൂടെ നടത്താൻ കഴിഞ്ഞതിൽ അഭിമാനം
ദിൽഷാന പാലക്കാട് ജില്ലയിലെ പ്രൈമറി അധ്യാപകർക്ക് ഊർജ്ജവും മാതൃകയുമാണ്. ഞങ്ങളുടെ ഡയറ്റിലെ വിദ്യാർത്ഥിനി. എല്ലാ വിജയാശംകളും..
Super.... super...
ഓൺലൈൻ ക്ലാസ്സ് എടുക്കുന്നവർ തങ്ങളുടെ ആസൂത്രണം ഇതേ പോലെ രേഖപ്പെടുത്തി, വർക്ക് ഷീറ്റ്, തുടർ അവതരണ സാധ്യതകൾ എന്നിവ ഉൾപ്പെടെ ടീച്ചിംഗ് മാന്വൽ ക്ളാസിൻടെ അവസാന ഭാഗത്ത് അപ്‌ലോഡ് ചെയ്യുന്നത് ഗുണകരമാണ്. ഉചിതമായ കൂട്ടിച്ചേർക്കലുകൾ നടത്തി അധ്യാപകർക്കും മറ്റ് സന്നദ്ധ വൊളണ്ടിയർമാർക്കും അത് പ്രയോജനം ചെയ്യും. അഭിനന്ദനങ്ങൾ
ദിൽഷാ ന ടീച്ചർ Super
മാതൃകാപരം .. അഭിനന്ദനങ്ങൾ ടീച്ചർ. ..
great
സമഗ്രമായ മനോഹരമായ എഴുത്ത്.
Nice and soundable
നല്ലത്❤️
മിടുക്കി,മാതൃകാപരം
Great my dear friend
പ്രതിഫലനക്കുറിപ്പിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണം എന്ന് പറയാമോ
Post a Comment