- അതിൽ എഴുതുവാനും വായിക്കുവാനും മുന്നേറിവന്ന കുട്ടികളായിരുന്നു .
- ഗ്രൂപ്പിൽ ഒരു കുട്ടി ഒരു വിഷയം എഴുതി ചിത്രം വരച്ചു നിറം നൽകി . അങ്ങനെ 9 വിഷയം എഴുതി .
- പത്രം തയ്യാറാക്കി .
- അവർ വളരെ ഉത്സാഹിതരായി .
- അവർ എഴുതിയ കാര്യം അവർ തന്നെ വായിച്ചു
- ടീച്ചർ സഹായത്തോടെ തെറ്റുകൾ തിരുത്തി .
- ഇവിടെ അധികം പ്രയാസം നേരിട്ടില്ല .
- അൽപ്പം പിന്നോട്ടുള്ള കുട്ടികൾക്കും ക്ലാസ്സിൽ വരാൻ കഴിയാത്ത കുട്ടികൾക്കും ഈ പ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ടായതായി മനസിലാക്കിയതാണ് രണ്ടാമതായി എല്ലാവരെയും ഉൾപ്പെടുത്തി പത്രം തയ്യാറാക്കാൻ തീരുമാനിക്കുകയും ഇന്ന് അതിന് സാധിക്കുകയും ചെയ്തു .
18കുട്ടികളെ 6ഗ്രൂപ്പ് ആക്കി
ഒരു ഗ്രൂപ്പിൽ 3കുട്ടികൾ വീതം
ഓരോ ഗ്രൂപ്പിനും വിഷയം കൊടുത്തു .
ഒരു വാക്യം വീതം ഓരോ കുട്ടിയും എഴുതാൻ പറഞ്ഞു .
എഴുതാൻ കഴിവുള്ള കുട്ടികൾ പിന്നോക്കത്തിലുള്ളവരെ സഹായിച്ചു അക്ഷരങ്ങൾ കൂട്ടി എഴുതാൻ ചുരുക്കം പേരെ പിന്നിലേക്ക് മാറ്റി ബാക്കി എല്ലാവരും മിടുക്കരാണ് .
കൂട്ടെഴുത്തു കഴിഞ്ഞു .
സ്വയം വായിച്ചു തെറ്റുകൾ തിരുത്താൻ ടീച്ചർ അവരെ സഹായിച്ചു
വലിയ ബുദ്ധി മുട്ട് അനുഭവപ്പെട്ടില്ല .എല്ലാവരും ഉത്സാഹത്തോടെ ചെയ്തു .ചിത്രം വരച്ചു നിറം നൽകി .
ഒട്ടിക്കാനും എല്ലാവരും ചേർന്ന് ചെയ്തു .
അശ്വിൻ എന്ന കൊച്ചു മിടുക്കൻ പത്രത്തിന് പൂ മണം എന്ന പേരിട്ടു ."
മെർലിഷ എന്ന കൊച്ചു മിടുക്കി സ്കൂൾ ചിത്രം വരച്ചു .
ഈ കൂട്ടെഴുത്തു പ്രവർത്തനം പിൻനോക്കക്കാർക്കും വലിയ ഉത്സാഹം ഉണ്ടാക്കിയിരുന്നു .എന്നതാണ് നേട്ടം .
ഗവ എൽ പി എസ് ഇഞ്ചിവിള
std 1
രണ്ടാം പത്രം തയ്യാറാക്കുമ്പോൾ
- ഒന്നാം പത്രത്തിന്റെ പരിമിതികൾ പരിഹരിക്കണം
- ഭൗതിക ഗുണത ഉയർത്തുക (കെട്ടും മട്ടും)
- കോളങ്ങൾ മുൻകൂട്ടി വരണം. ആ കർഷകമാകണം. അതിന് ചില മാതൃകകൾ ലഭ്യമാണ്. അവ സ്വീകരിക്കാം. ഉദാഹരണം
- എല്ലാ കുട്ടികളും എഴുതി എന്ന് ഉറപ്പാക്കുക.
- ചില പൊതു നിർദ്ദേശങ്ങൾ നൽകണം
- വാക്കകലം പാലിക്കൽ
- എഴുതുമ്പോൾ. പരസ്പരം സഹായിക്കൽ
- സാവധാന വായന
- കരട് എഴുത്ത്
- തിരുത്തൽ
- ടീച്ചറുടെ സഹായം തേടൽ
- എഡിറ്റിംഗ് മാർഗനിർദ്ദേശങ്ങൾ ലളിതമായി അവതരിപ്പിക്കൽ
- എല്ലാവരുടെയും ആശയം ഗ്രൂപ്പിൽ പങ്കിടുന്നതിൽ
- ഊഴമിട്ട് എഴുതുന്നതിൽ
- എഴുതിയത് വായിക്കുന്നതിൽ
- മറ്റ് ഗ്രൂപ്പുകാരുടെ വാർത്ത വായിക്കുന്നതിൽ, എഡിറ്റ് ചെയ്യുന്നതിൽ
- അധ്യാപികയുടെ പിന്തുണ നടത്തുന്നു
- കുട്ടികൾ വരുത്തുന്ന പ്രശ്നങ്ങൾ മനസ്സിലാക്കൽ
- ഗ്രൂപ്പിലെ ചുമതലാ വിഭാഗം
- എഡിറ്റിംഗ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതിൽ
- പൊതു ഫീഡ് ബാക്ക് നൽകുന്നതിൽ
ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനയിലെ പ്രശ്നങ്ങൾ ....
അധ്യാപകർ പങ്കിട്ടു
1. ചില കുട്ടികൾക്ക് ഭാഷയുണ്ട്. ആശയമില്ല.
2. കുട്ടികൾക്ക് ആശയ വ്യക്തതയോടെ പറഞ്ഞെഴുത്ത് നടത്താൻ പ്രയാസം നേരിടുന്നു.
3. കഥാസന്ദർഭങ്ങൾ ക്രമപ്പെടുത്തി എഴുതാൻ പ്രയാസം.
4. സ്വയം എഴുതുമ്പോൾ തെറ്റുവരുന്നു. പക്ഷെ അധ്യാപിക വാചകങ്ങൾ പറയുമ്പോൾ അത് കേട്ടെഴുതുമ്പോൾ തെറ്റു വരുന്നില്ല [ ചില കുട്ടികൾക്ക് ]
5. ഒരേ വാക്യത്തിൽ പദങ്ങളുടെ ആവർത്തനം വരുന്നു.
6. ചിത്ര വിവരണത്തിലേക്കാണ് കൂടുതൽ ചിന്ത പോകുന്നത് ...കഥയുടെ രൂപത്തിലേക്ക് വരുന്നത് കുറച്ച് പേർ ആണ്.
7. ഒരു വാക്യം പറഞ്ഞ ശേഷം അത് എഴുതുമ്പോൾ ചില വാക്കുകൾ വിട്ടു പോകുന്നു
8. ഒരു ആശയവുമായി ബന്ധപ്പെട്ട കുറച്ചു വാക്യങ്ങൾ പറഞ്ഞ ശേഷം അത് എഴുതുമ്പോൾ സ്വയം ഓർത്തെടുക്കാൻ കഴിയുന്നില്ല
9. അക്ഷരത്തെറ്റില്ലാതെ എഴുതുന്ന ചില കുട്ടികൾക്ക് ഭാവനാംശം കുറയുന്നു
10. നല്ല ഭാവനയുള്ള ചിലർക്ക് അത് എഴുതി ഫലിപ്പിക്കാൻ പ്രയാസപ്പെടുന്നു.
(ഇത്തരം ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും
സ്വതന്ത്രരചന കുട്ടികൾക്ക് വലിയ ഇഷ്ടമാണ്)
11.ചില കുട്ടികൾക്ക് എഴുതണമെങ്കിൽ ടീച്ചർ / രക്ഷിതാവ് ഓരോ അക്ഷരങ്ങളായി പറഞ്ഞു കൊടുക്കേണ്ടി വരുന്നു. എത്ര ശ്രമിച്ചിട്ടും അങ്ങനെയുള്ളവർ പറഞ്ഞുകൊണ്ട് എഴുതുന്നില്ല.
മനസിലുള്ള ആശയത്തെ ശരിയാക്കി എഴുതാൻ കഴിയാത്ത അവസ്ഥയുണ്ട്.
12. ചിലരുടെ തുടക്കം എഴുതി ആശയം പൂർത്തിയാക്കാതെ അടുത്ത ആശയത്തിലേക്ക് പോയതായും കണ്ടു
13. വാക്കകലം പാലിക്കുന്നില്ല.
ദ്വിത്വസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
1. രണ്ടു പദങ്ങൾ ചേർത്ത് എഴുതുമ്പോൾ ഇരട്ടിപ്പ് വേണ്ടുന്നിടത്ത് അത് നൽകുന്നില്ല.
ചേർക്കുമ്പോൾ
2. ഖരാക്ഷരങ്ങൾ (ക, ച, ട, ത, പ) ഇരട്ടിക്കുന്നില്ല
ഉദ: അമ്മുപൂമ്പാറ്റ എന്ന് അമ്മുപ്പൂമ്പാറ്റക്ക് പകരം എഴുതുന്നു)
3. ഇരട്ടിപ്പിക്കണമെന്ന് പറഞ്ഞാൽ പിന്നീട് ഇരട്ടിപ്പിക്കണമെന്ന്
(ഉദാ: പൂവ് വിരിഞ്ഞു.)
4. വിശേഷണവിശേഷങ്ങൾ ചേർത്തിട്ടില്ല.(ഉദാ അമ്മു പൂമ്പാറ്റ )
(ഉച്ചാരണവുമായി പൊരുത്തപ്പെടുത്താൻ കഴിയണം. എവിടെയൊക്കെ ദൃഢീകരിച്ച് ഉച്ചരിക്കുന്നുവോ അവിടെ ഇരട്ടിപ്പ് വേണം)
ആഗമസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
വഴിയിൽ - എന്നതിന് പകരം (വഴിൽ ) എന്ന് രേഖപ്പെടുത്തുന്നു.
5. കൂട്ടുകാർ + ആയി = കൂട്ടുകാർ യായി
ഇതും സാവധാനം പറഞ്ഞ് ബോധ്യപ്പെട്ട് എഴുതേണ്ടതാണ്, യ, വ എന്നിവയുടെ ആഗമം ആണ് ശ്രദ്ധിക്കേണ്ടത്.
6. പോയി എന്ന് ഒരിടത്ത് ശരി മറ്റൊരിടത്ത് പോ മാത്രം
(സ്വയം പരിശോധനാ ശീലം, പറഞ്ഞെഴുത്ത് എന്നിവ വേണം. )
വരിയുടെ അവസാനം ഒരക്ഷരം മാത്രം നിറുത്തി ബാക്കി അടുത്ത വരിയിൽ എഴുതുന്നു.
(നിർദ്ദേശത്തിന്റെ അഭാവം )
ചിഹ്നങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പം
1.(കൊ, കോ. അതുപോലെ പുഴ എന്ന് എഴുതുമ്പോൾ പൂഴ) വരുമ്പോൾ ചില കുട്ടികൾക്ക് പ്രയാസം നേരിടുന്നു.
2.ഏ ചിഹ്നം വേണ്ടിടത്ത് എ ചിഹ്നം ഇടുന്നു.
3. ഈ ,ഊ ചിഹ്നങ്ങൾ വേണ്ടിടത്ത് ഈ , ഈ ചിഹ്നങ്ങൾ
4. എ യുടെ ചിഹ്നം ശരിയായും തെറ്റായും എഴുതി
5.ര യും എ ചിഹ്നവും തമ്മിൽ മാറി പോകുന്നതായും കണ്ടു
6.എ, എ -ഒ, ഒ ഈ ചിഹ്നങ്ങൾ പരസ്പരം മാറിപ്പോകുന്നു.
7 യെ വരുന്ന സ്ഥലങ്ങളിൽ എന്ന് എഴുതുന്നു.
8.എന്ന അക്ഷരത്തിൽ തുടങ്ങുന്നിടത്ത് ഈ എന്ന് എഴുതിയ ശേഷം ഈ യുടെ ചിഹ്നം ഇടുന്നു.
9. കോട്ടയം എന്ന് എഴുതുന്നതിന് കോട്യം എന്ന് ചിഹ്നത്തിന് പകരം സ്വരം തന്നെ എഴുതുന്നു.
(ചിഹ്നങ്ങളുടെ പുനരനുഭവമുള്ള പാഠങ്ങൾ തുടർച്ചയായി വരണം.
ഉച്ചാരണ സാമ്യംമൂലമുള്ള ആശയക്കുഴപ്പം
10. നന്നി പറഞ്ഞു (ന്ദ അല്ല കുട്ടിയുടെ ഉച്ചാരണത്തിൽ. ന്നയാണ്)
സുന്ദരി എന്നുള്ളിടത്ത് ന്ദ.ന്തയായി മാറുന്നു.
11.കുട്ടികൾ അവർ ഉച്ചരിക്കും പോലെ എഴുതാൻ ശ്രമിക്കുന്നു. പഴം കുട എന്നത് പലപ്പോഴും പായം, കൊട എന്നിങ്ങനെ ആവുന്നുണ്ട്
ദിവസം - ദോ സം
കയറ്റും - കേറ്റും
ഇല- എല
12.'ഷ' വരുന്ന സ്ഥലത്ത് 'ശ' യും 'ശ' വേണ്ടിടത്ത് 'ഷ' യും വരുന്നു
വിശന്നു - വിശന്നു
നാട്ടുച്ചാരണവും എഴുത്തുഭാഷയും സംബന്ധിച്ച ആശയക്കുഴപ്പം
13. പ്രാദേശികമായ സംസാര ഭാഷ മിക്ക കുട്ടികളും എഴുതുന്നു. ഉദാഹരണമായി ഉമ്മന്റെ , അമ്മന്റെ , ഉപ്പന്റെ , മിൻഹന്റെ , തുടങ്ങിയവ.
എഴുത്തു സാമ്യതമൂലമുള്ള ആശയക്കുഴപ്പം
14. ഞ്ച , മ്പ, പോലുള്ള അക്ഷരങ്ങൾക്ക് പകരം ച്ച,പ്പ എന്നിങ്ങനെ ഉപയോഗിക്കുന്നുണ്ട്
15. ഞ്ഞ, ണ എന്നിവ എഴുതുമ്പോൾ ഒരു കഷണം കൂടി
16. ഘടന പാലിക്കുന്നില്ല (യ)
ചിഹ്നനം
17.ഒരു വാക്യം കഴിഞ്ഞാൽ പൂർണവിരാമം എന്നത് വേണ്ടിടത്ത് ഇടാതെ ചിലർ ഒരുപേജിന്റെ വരിയുടെ അവസാനം ഇടുന്നു.
18. രണ്ടോ മൂന്നോ വാക്കുകൾക്ക് ശേഷം യാന്ത്രികമായി പൂർണ വിരാമം ഇടുന്നു
കുട്ടികളുടെ കുറച്ചു രചനകൾ ചുവടെ ഉണ്ട്. രചനകൾ വിശകലനം ചെയ്ത് വ്യക്തിഗത ഫീഡ്ബാക്ക് നൽകാൻ അധ്യാപകർ ശീലിക്കേണ്ടതുണ്ട്. അതിലേക്ക് വെളിച്ചം വീശാൻ സഹായകമായ സൂചനകൾ ഇവിടെ ഉണ്ട്.
No comments:
Post a Comment