ജിഎൽപിഎസ് മലയാറ്റൂർ, അങ്കമാലി സബ്ജില്ല, എറണാകുളം
അധ്യാപികയുടെ പേര്:ശ്രീജ എം. എസ്.
ക്ലാസിലെ കുട്ടികൾ:-11
ഇന്ന് വന്നവർ :-7
- കുട്ടികൾക്കായി മൂന്ന് പാട്ടുകളാണ് തിരഞ്ഞെടുത്തത്. പാത്തുമ്മയുടെ പാട്ട്, മുല്ലപ്പൂവിനെ പാട്ട്, അയ്യട മഴവെള്ളം
- എല്ലാ കുട്ടികൾക്കും പാട്ട് മൂന്നും പഠിക്കാൻ നൽകി.
- ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികൾ അതിൽ നോക്കി പാടുകയാണ് ചെയ്തത്.
- വായനയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരസ്പരം സഹായിച്ചും പാട്ടുകൾ ആദ്യം വായിച്ചു നോക്കി. പിന്നീടാണ് ക്ലാസിൽ അവതരിപ്പിച്ചത്.
- പലഹാരം പാട്ട് ബോർഡിൽ എഴുതിയത് കുട്ടികൾ നോക്കി പാടി. കൈകൊട്ടിയും ഡസ്കിലടിച്ചും വടികൊണ്ട് താളമിട്ടും ബോക്സ് കുലുക്കിയും പാട്ടുകൾക്ക് താളം കണ്ടെത്തി.
- എല്ലാ കുട്ടികളും വളരെ ആവേശത്തിൽ ആയിരുന്നു. പാട്ടരങ്ങിനെ പറ്റി കേട്ടപ്പോൾ ഇത്രയും നന്നായി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കും എന്ന് കരുതിയില്ല 🥰
ജി എൽപിഎസ് മലയാറ്റൂർ
അങ്കമാലി സബ്ജില്ല, എറണാകുളം
- ഒന്നാം ക്ലാസിലെ കുട്ടികൾ രണ്ട് പത്രമാണ് തയ്യാറാക്കിയത്.
- കിളക്കൊഞ്ചൽ, മഴവില്ല് എന്നീ പേരുകളാണ് നൽകിയത്.
- കുട്ടികൾക്കായി പല വിഷയങ്ങളും ചർച്ച ചെയ്തു. അതിൽ നിന്ന് കുട്ടികൾ തന്നെ തെരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റി ചർച്ച നടത്തി.
- മലയാറ്റൂർ കാർണിവൽ, കൂട്ടുകാരന് മുറിവ് പറ്റിയത്, പായസ വിതരണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം, ശിശുദിനം തുടങ്ങിയ വിഷയങ്ങൾ.
- ക്ലാസ്സിൽ കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും രണ്ടു വിഷയങ്ങളെപ്പറ്റി എഴുതി.
- എഴുതാൻ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മറ്റുള്ള കുട്ടികൾ ചിഹ്നങ്ങളും അക്ഷരങ്ങളും പറഞ്ഞുകൊടുത്ത് എഴുതിച്ചു.
- ചില വാക്കുകളിലെ അക്ഷരങ്ങൾ കിട്ടാതിരുന്നത് അധ്യാപികയോട് ചോദിച്ചു എഴുതി.
- കുട്ടികൾ തന്നെ വായിച്ച് തെറ്റുതിരുത്തി.
- പിന്നീട് അധ്യാപിക എഡിറ്റിംഗ് നടത്തി.
- നല്ലൊരു പേപ്പറിലേക്ക് എഴുതുകയും ചാർട്ടിൽ ഒട്ടിക്കുകയും ചെയ്തു
No comments:
Post a Comment