ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, December 5, 2023

ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ വളരെ അധികം തൃപ്തയാണ് ,അതിലുപരി അഭിമാനവും

 

ഞാൻ അധ്യാപക സേവനത്തിലേക്ക് കാൽവെച്ചിട്ട് 3 വർഷമേ ആയിട്ടുള്ളു .ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ കൂടെയാണ് എന്റെ അധ്യാപന ജീവിതവും വളരുന്നത് .
എന്നെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച അധ്യാപികയുടെ കൂടെ തന്നെ അതെ സ്കൂളിൽ ഞാനും ഒന്നാം ക്ലാസ് അധ്യാപികയാവുന്നു . അത്‌ കൊണ്ട്‌ ആദ്യ ചുവട് വെപ്പ് എനിക്ക്‌ സന്തോഷം നിറഞ്ഞതായിരുന്നു .

  • പക്ഷെ കഴിഞ്ഞ 2 വർഷത്തേക്കാളും  എനിക്ക്‌ കുട്ടികളുടെ അക്കാദമിക  നിലവാരത്തിൽ വലിയ വ്യത്യാസം ഈ വർഷം വരുത്താൻ സാധിച്ചു .
  • സംയുക്ത ഡയറിയും സചിത്ര ബുക്കും രചനോത്സവവും എന്നെ അതിനു ഒരുപാട് സഹായിച്ചു .
  • ആദ്യമൊക്കെ സംശയമായിരുന്നു ,പാഠഭാഗങ്ങൾ സമയബന്ധിതമായി കഴിയുമോ ,രക്ഷിതാക്കളുടെ സഹകരണം എത്രത്തോളം ഉണ്ടാകും ,പല നിലവാരത്തിലുള്ള കുട്ടികളിൽ എത്രത്തോളം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രായോഗികമാക്കാൻ സാധിക്കും  എന്നിങ്ങനെ ഒരു പാട് ആശങ്കകൾ എനിക്കുണ്ടായിരുന്നു .
  • ഇന്ന് , ഒന്നാം ക്ലാസ്സിന്റെ പകുതിയിൽ എത്തിനിൽക്കുമ്പോൾ

    അഭിമാനത്തോടെയും സന്തോഷത്തോടെയും നിൽക്കുന്നതിന് ഒരു കാരണം അന്നത്തെ ആശങ്കകൾ മാറ്റി വെച്ചു കുട്ടികൾക്ക് മികച്ച ഒന്നാം ക്ലാസ് അനുഭവവും നിലവാരവും കിട്ടട്ടെ എന്ന് കരുതി രക്ഷിതാക്കളുടെയും മറ്റു അധ്യാപകരുടെയും സഹകരത്തോടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ്സിൽ പ്രയോഗിച്ചത് കൊണ്ടാണ് .
  • എന്റെ കൂടെ നിൽക്കുന്ന രക്ഷിതാക്കൾ ഉള്ളത് കൊണ്ട്‌ എനിക്ക്‌ കൂടുതൽ സുഖകരമാക്കാൻ സാധിച്ചു .
  • ക്ലാസ്സിലെ കുട്ടികൾക്ക് വായനയോടുള്ള ഇഷ്ടം വർധിച്ചു , 

  • സ്വന്തമായി ആശയങ്ങൾ എഴുതാൻ കഴിയുന്നു ,
  • അമ്മമാരോട് അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു സംയുക്ത ഡയറി എഴുതാൻ കഴിയുന്നു തുടങ്ങി ഒരുപാട് കഴിവുകൾ എന്റെ മക്കൾക്ക് ലഭിച്ചു 😊😊

സംയുക്ത ഡയറിയിലും സചിത്ര ബുക്കിലും രചനോത്സവത്തിലും ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ വളരെ അധികം തൃപ്തയാണ് ,അതിലുപരി  അഭിമാനവും 😊


IMALP സ്കൂൾ ANAPPAMKUZHI യിലെ ഒന്നാം ക്ലാസ് ടീച്ചർ മുര്ഷിദ




No comments: