ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, April 28, 2025

മികവഴക്- ഒന്നാം ക്ലാസ് അധ്യാപകരുടെ സംസ്ഥാന സംഗമം 2025

അനുഭവക്കുറിപ്പുകളിലൂടെ മികവഴകിനെ അറിയാം

1

"തൻ്റെ ക്ലാസ് മുറിയിലെ അധ്യാപന അനുഭവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും ആ ഒന്നാം ക്ലാസുകാരികളായ അധ്യാപകർക്ക് വിളിച്ചു പറയണമായിരുന്നു. പറയാനുള്ള വേദി ഇത്രമേൽ ആസൂത്രിതവും സർഗാത്മകവും അംഗീകാരം നൽകുന്നതുമാവുമെന്ന് ഈ അധ്യാപകരൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. എത്ര ഹൃദ്യമായിരുന്നു ആ ദിനം.ഓരോ അധ്യാപകരും തൻ്റെ വിഭവങ്ങളുമായി തലയുയർത്തി നടന്നു വരുമ്പോൾ പൊതുവിദ്യാലയങ്ങളുടെ സൗരഭ്യമാണ് പടർന്നത്.ഒന്നാം ക്ലാസിലെ ഇൻറഗ്രേഷൻ്റെ ക്ലാസ് റൂം പ്രക്രിയയുമായി ബന്ധപ്പെട്ട് പലർക്കും പല  അഭിപ്രായങ്ങൾ ഉണ്ടെന്നിരിക്കെ.ഇത്തരം ഒരു തുറന്ന വേദിയിൽ ഒന്നാം ക്ലാസിലെ പഠന ലക്ഷ്യങ്ങൾ "സുസാധ്യം " എന്ന് *ഒന്നഴക്* അധ്യാപക സംഗമത്തിന് വന്ന അധ്യാപകർ തെളിയിച്ചു കൊണ്ടിരുന്നു.

  • തികച്ചും ശിശു സൗഹൃദമായ ഉദ്ഘാടന ചടങ്ങ് ശങ്കരിയെ പോലുള്ള കൊച്ചു മിടുക്കികളും ജനപ്രതിനിധികളും പ്രൗഢോജ്വലമാക്കി.
  • മൂന്ന്നിറങ്ങളിലുള്ള ബാഗുകൾ തന്ന് അധ്യാപകരെ മൂന്ന് ഗ്രൂപ്പുകളാക്കി. 
  • വേദി ഒന്നിലെ (മെറൂൺ) പ്രബന്ധാവതരണത്തിൻ്റെ മോഡറേറ്ററാവാൻ എനിക്ക് ഭാഗ്യം ലഭിച്ചു.....
  • മെറൂൺ ബാഗിലെ എല്ലാപ്രബന്ധങ്ങളുടെയും ഉള്ളടക്കമുള്ള ഒരു പുസ്തകം" മികവഴക്" ബാഗിൽ...എത്ര ഹൃദ്യമാണീ പേരുകൾ... എത്ര ശ്രേഷ്ഠമാണീ ആസൂത്രണം...

ചില കൂടിച്ചേരലുകൾ നമ്മെ തന്നെ ആക്ടിവേറ്റ് ചെയ്യും. അത്തരം ഒരു പ്രവർത്തനമാണ് ഒന്നഴകിൻ്റെ അധ്യാപക സംഗമത്തിൽ നടന്നത്.

  • 15 പ്രബന്ധാവതാരകരാണ് ആദ്യ വേദിയിൽ ഉണ്ടായത്.
  • ആസൂത്രണത്തിൻ്റെ ഗോപുരമായ കലാധരൻ മാഷിൻ്റെ നിർദ്ദേശങ്ങളോടെയാണ് അവതരണം തുടങ്ങിയത്.


കേരളത്തിലങ്ങോളമിങ്ങോളമുള്ള ജില്ലകളിൽ നിന്നും മനോഹരമായ അനുഭവങ്ങൾ പങ്കിട്ടവർ- ക്ലാസ് മുറികളിലെ രസക്കൂട്ടുകൾ പങ്കുവെച്ചവർ -തങ്ങളുടെ  കുഞ്ഞുങ്ങളുടെ സർഗസൃഷ്ടികൾ പ്രകാശനം ചെയ്യാനായി മത്സരിച്ചവർ -

  • ഭാഷ പൂക്കുന്ന കുഞ്ഞിടങ്ങളുമായി ഇഞ്ചക്കാട് സ്കൂളിലെ ശിവതാര ടീച്ചർ
  • പ്രീ പ്രൈമറി അനുഭവമില്ലാത്തവരുടെ കുഞ്ഞു വായനാ വിശേഷങ്ങളുമായി ബേള സ്കൂളിൽ നിന്ന് ബിന്നി ഐരാറ്റിൽ ടീച്ചർ
  •  ക്ലാസിലെ ബഹുമുഖ പ്രതിഭകളെ അഭിമാനത്തോടെ പരിചയപ്പെടുത്തിയ മമ്പാട് സി.എ.യു.പിയിലെ രമ്യമോൾ ടീച്ചർ
  • പഠനോത്സവ പരിപാടിയിൽ ക്ലാസിലെ 58 കുട്ടികളുടേയും അവതരണം ഉറപ്പാക്കിയ കടമ്പൂർ സ്കൂളിലെ ലത ടീച്ചർ
  • ചാലോട് ടൗണിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ പാട്ടരങ്ങ് സംഘടിപ്പിച്ച വേശാല സ്കൂളിലെ വിജയകുമാരി ടീച്ചർ, 
  • പo ന നേട്ടങ്ങൾക്കപ്പുറത്ത് സ്നേഹപ്പെട്ടിയും, മൂല്യബോധവും കുട്ടികളിലേക്ക് പകർന്ന ആന്തൂർ സ്കൂളിലെ പ്രിയ വന്ദന ചന്ദ്രൻ ടീച്ചർ
  • കൃത്യമായ വാർഷിക പ്ലാനിൽ നിന്നും പഠനത്തെളിവുകളുടെ ഗ്രാഫ് വരച്ച പുല്ലുണ്ടശേരി സ്കൂളിലെ വത്സല ടീച്ചർ
  • അവധി കാലങ്ങളിൽ തന്നെ ക്ലാസ് വിഭവങ്ങൾ ഒരുക്കിക്കൊണ്ട് തൻ്റെ മുഴുവൻ കുട്ടികളേയും സ്വതന്ത്ര വായനക്കാരാക്കിയ അമ്മന്നൂർ സ്കൂളിൻ്റെ അഭിമാനം ഫാത്തിമത്ത് സുഹറ ടീച്ചർ
  • സ്വതന്ത്രമായ അന്തരീക്ഷം ഓരോ നിമിഷവും ഉറപ്പുവരുത്തി കുട്ടികൾക്ക് ഒന്നാന്തരം അനുഭവമൊരുക്കിയ തിരുവള്ളൂർ സ്കൂളിലെ ഡാലിയ ടീച്ചർ
  • തൻ്റെ കുട്ടികളെ  പൊതുവേദികളിലെ മിന്നും താരങ്ങളാക്കിയ വലിയഴീക്കൽ സ്കൂളിലെ പ്രീജ ടീച്ചർ
  • ഒന്നഴകിൻ്റെ പ്രവർത്തനങ്ങൾ മുഴുവൻ ഏറ്റെടുത്ത് അധ്യ പനത്തിൻ്റെ ഏറ്റവും അഭിമാനകരമായ വർഷമാണിതെന്ന് പറഞ്ഞ അമയന്നൂർ സ്കൂളിലെ ബിന്ദു.എസ്.ശർമ ടീച്ചർ
  • തൻ്റെ കുട്ടികളുടെ രചനകൾ ജനകീയ വായനശാലക്ക് സംഭാവന ചെയ്ത പൊൻകുന്നം സ്കൂളിലെ ഷേർലി ടീച്ചർ
  • അന്യസംസ്ഥാന കുട്ടികളെ നെഞ്ചോട് ചേർത്ത് അവരെ മുന്നോട്ടു നയിച്ച സുൽത്താൻ പേട്ടയിലെ സാക്കി റാബാനു ടീച്ചർ
  • ഉദിനൂരിൻ്റെ മികവായി ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങളെ പങ്കിട്ട സുനിത, സ്മിത.

മറ്റു രണ്ട് വേദികളിലും ഇത് പോലെ മിടുക്കുതെളിയിച്ച അധ്യാപകർ... തത്സമയം..... അനുഭവിക്കാത്തത് അതിമധുരമുള്ള അനുഭവങ്ങളാണ് - തീർച്ച.

സ്നേഹത്തോടെ - അഭിമാനത്തോടെ എല്ലാ അധ്യാപകരേയും ഞാൻ ഓർക്കുന്നു.

നേമം സ്കൂളിലെ പ്രഥമാധ്യാപകൻ മൻസൂർ മാഷിൻ്റെ ഇടപെടലിന് വലിയൊരു കയ്യടി.സ്കൂളിലെ മറ്റ് അധ്യാപകരും  എത്ര സന്തോഷമായാണ് എല്ലാവരോടും ഇടപഴകുന്നത്?

ഇതുവരെ കേരളത്തിൽ നടക്കാത്ത ഇത്തരം പ്രവർത്തനങ്ങളിൽ പഠിക്കേണ്ടതെന്താവാം?

1. ചെയ്ത ആശയങ്ങൾ പങ്കിടാനും ചർച്ച ചെയ്യാനും എല്ലാ അധ്യാപകർക്കും ആഗ്രഹമുണ്ട്.

2. വരുന്ന ക്ലസ്റ്ററിൽ ഒരു സെഷൻ ഒന്നാം ക്ലാസിൽ സെമിനാർ ആക്കുന്നത് ആലോചിക്കാം

3. 180 അധ്യാപകർക്കേ മികവഴക്  കണ്ടെത്തി യുള്ളൂ. ആയിരക്കണക്കിന് അധ്യാപകരേക്കൂടി ഈ കൂട്ടത്തിൽ ചേർക്കേണ്ടതായിട്ടുണ്ട്.

3. നിരന്തര മൂല്യനിർണയത്തിൻ്റെ അടയാളപ്പെടുത്തലിൻ്റെ സാധ്യത അന്വേഷിക്കാം

4. ഒന്നഴക് കൂട്ടായ്മയുടെ നിരന്തര പിന്തുണ അധ്യാപകരുടെ പ്രവർത്തനങ്ങൾക്ക് ഏകീകൃത സ്വഭാവം വരുത്തുന്നുണ്ട്. സർഗാത്മക അധ്യാപന തന്ത്രങ്ങളിലൂടെ പുത്തൻ പOന തെളിവുകൾ ക്ലാസ് മുറികളിൽ സൃഷ്ടിക്കുന്നതിനുള്ള സ്വതന്ത്രമായ  അവസരങ്ങൾ ഓരോ അധ്യാപകനും നൽകേണ്ടതുണ്ട് .

5. രണ്ടാം ക്ലാസിലും സമാനമായ പഠ നനേട്ടങ്ങൾ ഉറപ്പു വരുത്താനുള്ള സാധ്യതകൾ കണ്ടെത്തണം .

പഠനം ആനന്ദ പ്രദമായ ഒരു പ്രക്രിയ ആയി മാറുന്ന ഇത്തരം അധ്യാപക കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് ഏവർക്കും ലക്ഷ്യം പ്രാപ്യമാക്കുന്നതിനുള്ള പദ്ധതികൾ സംവിധാനം തന്നെ ഏറ്റെടുക്കണം.

ഒന്നഴകിൻ്റെ സംഘാടനവും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതും അധ്യാപനനൈപുണീ വികസനത്തിൻ്റെ പ്രതിഫലനങ്ങൾ തന്നെ.. 

എനിക്കും കിട്ടി.. ഒരു അവാർഡ്

"ഏപ്രിൽ 10ന് മുഴുവൻ സമയവും ഞങ്ങളോടൊപ്പം വേണം " എന്ന കലാധരൻ മാഷിൻ്റെ ക്ഷണം തന്നെയാണ് എനിക്കുള്ള അവാർഡ്.

പ്രേംജിത്ത് മാഷിനെ കാണാൻ സാധിച്ചത് മറ്റൊരു  സന്തോഷം..

സൈജ ടീച്ചർ... തുടരുക... അനുമോദനങ്ങൾ!!

നിഷ പന്താവൂർ,

ഡയറ്റ് മലപ്പുറം

2. ഞാൻ ഒരുപാട് അഭിമാനിക്കുന്നു.

ഒന്നഴക് സംഘടിപ്പിച്ച മികവഴക് എന്ന പരിപാടി നേമം ഗവൺമെന്റ് UPS ൽ വച്ചായിരുന്നു. ഒന്നാം ക്ലാസിലെ മികച്ച അധ്യാപകൻ / അധ്യാപിക അവരുടെ ക്ലാസ് അനുഭവങ്ങൾ പങ്കിടുന്ന ഒരു വേദിയായിരുന്നു അത്. പ്രബന്ധാതവതരണത്തിന് 50ൽ പരം അവതാരകർ ഉണ്ടായിരുന്നു. മൂന്ന് വേദികളിൽ ആയിട്ടായിരുന്നു അവതരണം. ഞാനിരുന്നത്  മെറൂൺ കളർ വേദിയിലായിരുന്നു. ക്ലാസ് അനുഭവങ്ങൾ അവതരിപ്പിച്ചവരിൽ മിക്കവരും ഹൃദയം കൊണ്ട് സംസാരിച്ചവരായിരുന്നു. ഞാൻ എന്ന അധ്യാപികയ്ക്ക് ഒരുപാട് കാര്യങ്ങൾ അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. അതിൽ ചിലതൊക്കെ കുറിക്കാം എന്ന് കരുതി. സുഹ്റ ടീച്ചറും ബിന്നി ടീച്ചറും ഒക്കെ മുതിർന്ന ടീച്ചർമാരാണ്. ഷെർലി ടീച്ചർ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുകയാണ്. കാസർഗോഡ് നിന്നു വന്ന ബിന്നി ടീച്ചറിന്റെ കുട്ടികൾക്ക് ഭാഷ പഠിക്കാനുള്ള ആകെ അവസരം ബിന്നി ടീച്ചറിന്റെ  ക്ലാസ് മുറി മാത്രമായിരുന്നു. മാത്രവുമല്ല, അവർക്കൊന്നും തന്നെ പ്രീ പ്രൈമറി അനുഭവങ്ങളും ഇല്ല. അവർ സംസാരിക്കുന്നത് കന്നട തുളു ഒക്കെയാ. ടീച്ചർ സ്വന്തമായി പ്രിന്റർ ഒക്കെ വാങ്ങി കുട്ടികളുടെ ബുക്കുകൾ അച്ചടിച്ചു കൊണ്ടുവന്നു. അതും മലയാളത്തിൽ! ടീച്ചർ സൂപ്പർ അല്ലേ....... മലയാളം നല്ല രീതിയിൽ സംസാരിക്കാനറിയാതിരുന്ന കുട്ടികൾ മലയാളത്തിൽ പുസ്തകങ്ങൾ എഴുതി. സുഹറ ടീച്ചറുടെ കുട്ടികളാകട്ടെ, കൂട്ടുകാരി കുട്ടിയുടെ കുപ്പായത്തിലെ തണ്ണിമത്തൻ ആകാൻ ആഗ്രഹിച്ച കഥ.ആ ഡ്രസ്സിലെ തണ്ണിമത്തനായി സാങ്കല്പികമായി കണ്ട് ഡയറി തയ്യാറാക്കിയ ആ കുട്ടിയെ കുറിച്ച് ടീച്ചർ വാതോരാതെ  സംസാരിച്ചു. അത് ടീച്ചർ പറയുമ്പോൾ സത്യത്തിൽ ഞാൻ സുഹ്റ ടീച്ചറിന്റെ ക്ലാസിലെ ഒരു കുട്ടിയായിമാറുകയായിരുന്നു. ഓരോരുത്തരും അനുഭവങ്ങൾ പങ്കിടുമ്പോൾ അവരുടെ കണ്ണിൽ അത് കാണാൻ കഴിയുന്നുണ്ടായിരുന്നു. എന്നെ ഏറെ സ്വാധീനിച്ചത് കണ്ണൂരിൽ നിന്നും വന്ന വന്ദന ചന്ദ്രൻ എന്ന ടീച്ചർ ആണ്. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ആ ടീച്ചറെ കാണാൻ തന്നെ എന്തൊരു പോസിറ്റിവിറ്റി ആണെന്നോ! ടീച്ചർ പറഞ്ഞ ചില കാര്യങ്ങൾ ഞാൻ കുറിച്ച് എടുത്തു. സ്നേഹപ്പെട്ടി എന്ന ആശയം..... അതെന്നെ വല്ലാതെ സ്വാധീനിച്ചു. കുട്ടികൾ അവരുടെ പോസിറ്റീവ് സൈഡുകൾ കണ്ടെത്തി എഴുതി സ്നേഹപ്പെട്ടിയിൽ നിക്ഷേപിക്കുന്നു. നല്ല ശീലങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആ സ്നേഹപ്പെട്ടി വഴി സാധിക്കും. ഇതിലൂടെ എല്ലാ കുട്ടികളും കൂട്ടുകാരുടെ പോസിറ്റീവ് വശങ്ങൾ കണ്ടെത്താൻ തുടങ്ങും.... കൊള്ളാല്ലേ..... എന്തൊരു ചിന്തയാ. ഞാനൊന്നും ചിന്തിച്ചിട്ട് കൂടിയില്ല. ഈ അധ്യയന വർഷത്തിൽ തന്നെ ആ സ്നേഹ പെട്ടി എന്റെ ക്ലാസിലും വയ്ക്കാൻ ഒരു ഇടം ഞാൻ കണ്ടെത്തും. ടീച്ചർ പറഞ്ഞ മറ്റൊരു കാര്യം നമ്മൾ കുട്ടികളോട് നെഗറ്റീവ് പറയരുത് എന്നതാണ്. ഉദാഹരണവും ടീച്ചർ തന്നെ പറഞ്ഞു. "മോനേ കള്ളം പറയരുത്  " എന്നു പറയുമ്പോൾ അത് നെഗറ്റീവ് ആണെന്നും പകരം " മോനേ സത്യം മാത്രമേ പറയാവൂ " എന്നു പറയുമ്പോൾ അത് പോസിറ്റീവ് സൈഡ് ആണെന്നും ടീച്ചർ പറഞ്ഞു മനസ്സിലാക്കി തന്നു. പിന്നീട് ടീച്ചർ പറഞ്ഞത് ഉച്ചഭക്ഷണ ഇടവേളകളിൽ ടീച്ചർ പതിഞ്ഞ ശബ്ദത്തിൽ മ്യൂസിക് ഇട്ടു കൊടുക്കാറുണ്ട് കുട്ടികൾക്ക്. ഈ സമയം കുട്ടികളെ ക്ലാസ്സിൽ കണ്ണടച്ചു കിടത്തും എന്നും എന്നിട്ട് കുട്ടികളോട് ടീച്ചർ പറയും നമുക്ക് ഒരു പക്ഷിയാകാം എന്നിട്ട് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പാറി പറന്നു നടന്നാലോ? പാറിപ്പറന്ന് നടക്കുന്നതായി ഓരോ കുട്ടിയും സങ്കൽപ്പിക്കണം. അങ്ങനെ അവർ സങ്കൽപ്പിക യാത്ര നടത്തും. അവർ കണ്ട കാര്യങ്ങളൊക്കെ ഓരോരുത്തരായി പറയും. അപ്പോൾ അവരുടെ സങ്കല്പത്തിന് അതിരുകൾ ഉണ്ടാകില്ല. ഇതിലൂടെ കുട്ടികൾക്ക് റിലാക്സേഷൻ കിട്ടുന്നതിനോടൊപ്പം അവരുടെ ഭാവനയും വളരും. എന്തു രസാ..... ടീച്ചറിന്റെ ഓരോ നൂതനാശയങ്ങൾ. മികവഴകിൽ പോയിട്ട് ഞാൻ ഒരു ടീച്ചറിന്റെ നമ്പർ മാത്രമാണ് വാങ്ങിയത് അത് വന്ദന ടീച്ചറിന്റെ ആയിരുന്നു. മങ്കട നിന്ന് വന്ന പ്രസന്ന ടീച്ചർ കുട്ടികളുടെ സംഭാഷണശകലങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ' കുഞ്ഞു വർത്തമാനങ്ങൾ' എന്ന പുസ്തക പ്രകാശനം ഈ ചടങ്ങിനെ മികവുറ്റതാക്കി. പിന്നെയും ഉണ്ട് ടീച്ചർമാർ. കേരളത്തിന്റെ അങ്ങേയറ്റത്ത് കാസർഗോഡ് നിന്ന് വന്ന ഒന്നാംതരത്തിലെ രണ്ട് അധ്യാപികമാർ. ഒരേ സ്കൂളിൽ നിന്നും വരുന്നവർ. സത്യത്തിൽ നമ്മൾ കേട്ടിരുന്നു പോകും അവരുടെ ഹൃദയം തൊട്ടുള്ള പങ്കിടൽ . ഓരോ അവതരണം കഴിയുമ്പോഴും പിന്തുണ നൽകിയും സംശയനിവാരണം നടത്തിയും  കട്ടക്ക് തന്നെ സൈജ ടീച്ചറും കലാധരൻ  മാഷും നിന്നത് അവർ നന്ദിയോടെ ഓർക്കുന്നതു കേൾക്കാമായിരുന്നു. എന്റെ റബ്ബേ....... ഈ സൈജ ടീച്ചർ ഉറക്കമില്ലാതെ കുത്തിയിരുന്ന് ഇവരെല്ലാവരെയും വിളിച്ചോ എന്ന് ഞാൻ വിചാരിച്ചു. ടീച്ചറിനെ പണ്ടുമുതലേ എനിക്ക് അറിയാവുന്നതാണ്. എന്റെ മോന്റെ ക്ലാസ് ടീച്ചർ കൂടിയായിരുന്നു സൈജ ടീച്ചർ. എന്റെ റോൾ മോഡൽ. ടീച്ചറെ കണ്ടിട്ടാണ് ആദ്യമായിട്ട് എനിക്കൊരു ടീച്ചർ ആകണം എന്ന് ആഗ്രഹമുണ്ടാകുന്നത്  . എനിക്കുറപ്പാ ടീച്ചർ അത് ചെയ്തു കാണും. അല്ലെങ്കിൽ പിന്നെ പല ജില്ലകളിലായി ആരും അറിയാതെ കിടന്ന ഇത്രയും അധ്യാപകർ ഇവിടെ ഇങ്ങനെ ഒത്തുചേരുമോ. മടിച്ചിരുന്ന പലർക്കും ടീച്ചറുടെ ഭാഗത്തുനിന്നും നല്ല രീതിയിൽ സപ്പോർട്ട് കിട്ടി എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഈ പരിപാടി ഇത്രയും മികച്ചതായതിന്റെ പിന്നിൽ നേമം ഗവൺമെന്റ് യുപിഎസിലെ പ്രധാന അധ്യാപകന്റെയും, മറ്റ് അധ്യാപകരുടെയും പിടിഎക്കാരുടെയും ഒക്കെ സഹകരണം പറയാതെ വയ്യ. എന്റെ ക്ലാസിലെ 20 കുട്ടികളുടെയും സ്വതന്ത്ര രചനകളും, അവരുടെ ഡയറിയും കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും കലാധരൻ  മാഷ്  പ്രകാശനം ചെയ്തു. ഇത്തവണത്തെ പ്രകാശനം  മികവഴക് വേദിയിൽ ആയിരുന്നു എന്നതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.

അൻസി

കിളിമാനൂര്‍ ജി എല്‍ പി എസ് 


3.

കൂട്ടുകാരേ,

മികവഴകിലേയ്ക്ക് ഞാനും husband ഉം ഒട്ടേറെ ആശങ്കകളോടെയാണ് എത്തിയതെങ്കിലും റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ സൗഹൃദപ്പൂക്കളുമായി മൂന്നു കുടുംബമെത്തി. പുലർച്ച 4 മണിക്ക് തൈക്കാട് സ്കൂളിലെത്തിയ ഞങ്ങളെ , അതിഥികളെ കാത്തു കാത്തിരിക്കുന്ന സന്തോഷത്തോടെ സൈജ ടീച്ചറും കലാധരൻ സാറും സ്വീകരിച്ചു. അവരെ കണ്ടപ്പോൾ - അവരുടെ കൂടെ നിന്ന് ഒരു Photo എടുത്തപ്പോൾ ത്തന്നെ എന്റെ യാത്രയുടെ പകുതി ഭാഗം സാർത്ഥകമായ ഒരു അവസ്ഥയായിരുന്നു. പിന്നീടങ്ങോട്ട് ഞങ്ങൾ അധ്യാപകർ ഒന്നാം ക്ലാസ് കുട്ടികളായി -കലപില കൂട്ടി .തൈക്കാട് സ്കൂളിൽ താമസമൊരുക്കിത്തന്ന അവിടത്തെ അധ്യാപകർക്ക്🙏🙏🙏 രാവിലെ ഭക്ഷണമന്വേഷിച്ചുള്ള യാത്ര ഞങ്ങൾ തൈക്കാടു താമസക്കാർ മറക്കാൻ വഴിയില്ല😂

ഒരു രക്ഷിതാവിനെപ്പോലെ - ഒരു സഹോദരനെപ്പോലെ - . മികവഴകിന്റെ ഓരോ ഘട്ടങ്ങളിലും [സമയബന്ധിതമായി തീർക്കാൻ , ഞങ്ങളെ വണ്ടിയിൽ കയറാൻ, ഇറക്കാൻ , പരിപാടികൾ തുടങ്ങാൻ , തീർക്കാൻ.........] എന്നിവയ്ക്കെല്ലാം സൗമ്യമായി - എന്നാൽ ഏവർക്കും അനുസരിയ്ക്കാൻ തോന്നത്തക്ക രീതിയിൽ ഇടപെട്ടു പ്രവർത്തിച്ച കലാധരൻ സാറിന്🙏🙏🙏

സാറിന്റെയൊപ്പം സാറിന്റെ വലംകൈയും ഇടംകൈയുമായി - ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്ന് പ്രവർത്തിച്ച സൈജ ടീച്ചർക്ക്🙏🙏🙏

നേമം സ്കൂളിലെത്തിയപ്പോൾ - അവിടെ ഞങ്ങൾക്കായ് ഒരുക്കിയ അറിവിന്റെ വിഭവങ്ങൾ എന്നെ സന്തോഷിപ്പിച്ചു. കാസർഗോഡു മുതലുള്ള അധ്യാപകരെ എതിരേൽക്കാൻ നേമം സ്കൂളിലെ അധ്യാപകർ എത്ര ദിവസം അവരുടെ അവധി ദിനങ്ങൾ പ്രവൃത്തി ദിനങ്ങളാക്കിയിരിക്കും? നേമം സ്കൂളിലെ എല്ലാവർക്കും🙏🙏🙏 കൂട്ടത്തിൽ കുഞ്ഞുമക്കളുടെ കാര്യവും...... അവരുടെ സൃഷ്ടികൾ, കലാ വിരുന്ന് എല്ലാം സൂപ്പറായിരുന്നു. അവർക്കും❤️❤️❤️

ഭക്ഷണം - വയറു നിറയെ -🙏🙏🙏🙏

അടുത്തതായി ഞാൻ പങ്കു വയ്ക്കുന്നത് -

ഞാൻ എന്തിനാണോ വന്നത്..... അത് ഞാൻ നേടിയോ എന്നാണ്.

പല പല ജില്ലക്കാർ - മലയാളമെങ്കിലും നീട്ടലും കുറുക്കലുമായി - പ്രാദേശികമായി - ഭാഷയിലുള്ള മാറ്റം - പ്രായവ്യത്യാസം - സാഹചര്യങ്ങളിലെ വ്യത്യാസം -

ഇവയെല്ലാം എന്റെയും മറ്റു അധ്യാപകരുടെയും വ്യത്യസ്തമായിരുന്നു. പക്ഷേ മനോഭാവം മാത്രം  ഒന്ന്;

"തന്റെ ഒന്നാം ക്ലാസ്സിനെ ഒന്നാന്തരമാക്കണം''

ഇതിനായി ചെയ്ത കാര്യങ്ങൾ ഓരോ അധ്യാപകരും പങ്കു വച്ചു. എന്നിലെ അധ്യാപികയ്ക്കത് ഒരു മുതൽക്കൂട്ടായിരുന്നു.

👉എന്നിലെ കുറവുകൾ ഞാൻ തിരിച്ചറിഞ്ഞു.

👉 എന്നിലെ ഗുണങ്ങളും തിരിച്ചറിയാൻ കഴിഞ്ഞു.

👉 എങ്ങനെയാവണം ഒരു അധ്യാപിക എന്ന തിരിച്ചറിവ് എന്നിലുണ്ടാക്കി.

👉 പലരുടേയും പ്രവർത്തനങ്ങൾ കേട്ടപ്പോൾ ഞാൻ ഇതു ചിന്തിച്ചില്ലല്ലോ - ഞാനിങ്ങനെയൊന്നും ചെയ്തില്ലല്ലോ എന്നു തോന്നിപ്പോയി

👉 ചിലരുടെ പ്രവർത്തനങ്ങൾ കേട്ടപ്പോൾ ഞാനും ഇതെല്ലാം ചെയ്തതാണല്ലോ.... പക്ഷേ എഴുതിയില്ല , പറഞ്ഞതുമില്ല.... നിരാശ തോന്നി.

👉 പ്രബന്ധ പുസ്തകം കൈയിൽ കിട്ടിയതിൽ സന്തോഷം തോന്നി. മറ്റുള്ളവരുടെ അനുഭവങ്ങൾ ഇടയ്ക്കിടെ നോക്കാമല്ലോ.

👉 ഡിജിറ്റൽ അറിവിൽ ഞാൻ  ഇപ്പോഴും  ഒന്നിലാണ്.ഈ വെക്കേഷൻ കഴിയുമ്പോഴേക്കും ഞാനിതിൽ രണ്ടാം ക്ലാസ്സിലേയ്ക്കെങ്കിലും ജയിച്ചിരിക്കും. ഉറപ്പ്.

👉 ഗ്രൂപ്പിൽ ഇനി സംശയങ്ങൾ ചോദിക്കാനും മറ്റും കൂടുതൽ ഇഴയടുപ്പമായി.

👉 സമ്മാനം കിട്ടിയപ്പോഴുള്ള സന്തോഷം പറയാൻ വാക്കുകളില്ല. സാധാരണ നമ്മൾ അധ്യാപകർക്ക് സമ്മാനങ്ങൾ കൊടുത്തല്ലേ ശീലമുള്ളൂ. കുട്ടികൾ കൊണ്ടുവരുന്ന സ്നേഹ സമ്മാനങ്ങൾ പോലും പല പല കാരണങ്ങളാൽ സേനഹ ഭാഷയിൽ - അവരെ വിഷമിപ്പിക്കാതെ നിരസിക്കുന്നവരല്ലേ നമ്മൾ?

👉 ധാരാളം നല്ല കൂട്ടുകാരെ ഈ സംഗമ വേദിയിൽ നിന്നും ലഭിച്ചു.

👉 പ്രാദേശിക യാത്ര അധ്യാപകരുടെ ഹൃദയത്തിൽ എന്നുമുണ്ടാകും. യാത്രാവേളയിൽ ഒന്നിച്ചു പാട്ടു പാടിയത് മറക്കില്ല❤️❤️❤️❤️

👉 അടുത്ത വർഷം ഇതിനേക്കാൾ നന്നായി പ്രവർത്തിക്കണം എന്നാണ് എന്റെ മനസ്സ് പറയുന്നത്❤️❤️

അതു തന്നെയായിരിക്കും എല്ലാവരുടേയും ചിന്ത❤️❤️❤️❤️

❤️❤️ ആശങ്കയിൽ വന്ന ഞാൻ ആശങ്കയൊഴിഞ്ഞ മനസ്സുമായി -

" മികവഴക് "ബാഗിൽ സ്വപ്നങ്ങൾ നിറച്ച്............ വന്ദേ ഭാരതിന്റെ സീറ്റിലിരുന്ന് ഇതു കുറിക്കുമ്പോൾ -

ഈ സ്വപ്നങ്ങളെയെല്ലാം യാഥാർഥ്യമാക്കി -

അടുത്ത മികവഴകിലേയ്ക്ക് വരാം എന്ന പ്രത്യാശയുമുണ്ടു കൂടെ .

ഏവർക്കും

ഒരുപാടൊരുപാടു സ്നേഹത്തോടെ ,

ലത ടീച്ചർ

ബി.വി. എ.എൽ.പി.സ്കൂൾ , കടമ്പൂർ ,

പാലക്കാട്.

❤️❤️❤️🙏🙏🙏🙏🙏

 4.


20 വർഷത്തെ എന്റെ സർവീസിനിടയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്നേഹാദരം. ഇതിനെന്നെ പ്രാപ്തരാക്കിയത് കലാധരൻ മാഷും സൈജ ടീച്ചറും ആണ്. എല്ലാ വർഷവും പുതുമായാർന്ന പ്രവർത്തനങ്ങൾ ചെയ്തിരുന്നു എങ്കിലും അത് ക്ലാസ്സ്‌ റൂമിൽ മാത്രം ഒതുങ്ങി പോകുമായിരുന്നു. ഒന്നഴക് ഗ്രൂപ്പ്‌ വന്നതിനു ശേഷമാണ് ഒന്നാം ക്ലാസ്സ്‌ ടീച്ചേർസ് കൂടുതൽ ആക്റ്റീവ് ആകാൻ തുടങ്ങിയത്.കുട്ടികളുടെ മികവ് അവതരിപ്പിക്കുമ്പോൾ  വളരെ നല്ല പ്രോത്സാഹനം കിട്ടിയിരുന്നു.തിരക്ക് പിടിച്ച സമയത്തിനിടയിലും ഞങ്ങളുടെ കുട്ടികളുടെ രചനകൾ വായിച്ചു നോക്കാനും അഭിപ്രായം പറയാനും ഫേസ് ബുക്കിൽ ഷെയർ ചെയ്യാനുമുള്ള മനസ്സ് കാണിച്ച കലാധരൻ മാഷോടും സൈജ ടീച്ചറിനോടുമുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല."മികവഴക് 'വളരെ നല്ല  പരിപാടി ആയിരുന്നു. നല്ല ആസൂത്രണത്തോടെയും ചിട്ടയോടെയും അച്ചടക്കത്തോടെയും, നടത്തിയ പരിപാടി എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.ഉച്ചക്കുള്ള ആഹാരവും ചായയും പ്രാദേശിക യാത്രയും എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ.ഇങ്ങനെയുള്ള പരിപാടികൾ നടത്തുന്നത് ടീച്ചേഴ്സിന് കൂടുതൽ ആത്മവിശ്വാസവും ഊർജവും പകരുവാൻ സഹായിക്കുന്നു.

രമ്യമോള്‍

5

 പ്രിയമുള്ളവരേ,

 *ഒന്നഴകിൽ* നിന്നും *മികവഴകിലേക്കുള്ള* യാത്ര മനസ്സിൽ എന്നും ഓർമ്മിക്കാവുന്ന ഒത്തിരി അനുഭവങ്ങൾ നിറഞ്ഞതായിരുന്നു🥰

 ഒന്നഴകിൽ നിറഞ്ഞുനിന്നിരുന്ന പ്രഗൽഭരായ അധ്യാപകരെ നേരിട്ട് കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഞാനും കൗതുകത്തോടെ നോക്കി നിന്നു. അവരോടൊപ്പം കൂട്ടുകൂടാൻ സാധിച്ചത് ഹൃദ്യമായ അനുഭവമായി ❣️❣️

 കനത്ത ചൂടിലും മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കി *നേമം* സ്കൂളും മൻസൂർ സാറും അവിടുത്തെ അധ്യാപകരും  ഞങ്ങളെ ഒന്നടങ്കം അത്ഭുതപ്പെടുത്തി.

 സർവീസിൽ നിന്നും വിരമിക്കാൻ പോകുന്ന അധ്യാപകർ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരുടെ അവതരണം കേട്ടപ്പോൾ കണ്ണും കാതും മനസ്സും നിറഞ്ഞു❣️

 മികച്ച ഭക്ഷണം, അതിലും മികച്ച ഒരു യാത്ര....

 പങ്കെടുത്ത എല്ലാവർക്കും ആസ്വാദ്യം 👌

 അല്പം ഗൗരവം മുഖത്ത് സൂക്ഷിക്കുന്ന പ്രിയ *കലാധരൻമാഷും* , ഒന്നാം ക്ലാസിലെ കുഞ്ഞിനെപ്പോലെ തുള്ളിച്ചാടി നടക്കുന്ന പ്രിയപ്പെട്ട *സൈജ* ടീച്ചറും, പ്രിയങ്കരനായ *പ്രേംജിത്ത്സാറും* , *മൻസൂർസാറും* *നിഷടീച്ചറും* അരങ്ങ് തകർത്താടിയ അധ്യാപകരും എന്റെ ഹൃദയത്തിൽ ഇടം പിടിച്ചു ❣️

 മറക്കാനാവാത്ത നല്ലൊരു ദിനം സമ്മാനിച്ച *മികവഴക്* ടീമിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു🌟🌟

 ഒപ്പം *മികവഴക്2026*

 കാത്തിരിക്കുന്നു

സന്ധ്യ. LK 

GMLPS Veykal 

6/

വറ്റി വരണ്ട ഭൂമിയിൽ പതിച്ച വേനൽ മഴ യായിരുന്നു ഇന്നലെ നേമം സ്കൂളിൽ പെയ്തൊഴിഞ്ഞത്...മറക്കാൻ പറ്റാത്ത ഒരു പാട് അനുഭവങ്ങൾ പങ്ക് വെച്ച സ്‌നേഹനിധികളും കർമ്മ നിരതരുമായ അധ്യാപകർ...ഓരോ അനുഭവവും ഓരോ കുട്ടിയെയും വാർത്തെടുത്തു തിളക്കമാക്കിയതിന്റെ തെളി വുകൾ...വെറും അക്കാദമിക പരമായ കൂടിച്ചേരൽ മാത്രമല്ല

സ്‌നേഹത്തിന്റെയും കരുതലിന്റെയും
കൂട്ടായ്‌മയുടെയും ഒരു ഉയിർത്തെഴുന്നേൽപ്പ് തന്നെയായിരുന്നു 'മികവഴക് '.

ചിലർ സ്വയം കത്തി ജ്വലിക്കുന്ന തീ ഗോളങ്ങൾ...

ആ പ്രഭാപൂരത്തിൽ പ്രകാശിക്കുന്നവരായി ചുറ്റുമുള്ള അധ്യാപകരും !

മാഷ് നൽകുന്ന  ആത്മസമർപ്പണം  ജീവിതത്തിൽ പകർത്തിവരാണ്  ഇന്നലെ വന്നെത്തിയ

അധ്യാപകർ...

ചില സന്തോഷങ്ങൾ  വാക്കുകൾ കൊണ്ട്   പങ്ക് വെയ്ക്കാവുന്നതിലും അപ്പുറം...ഇന്നലെ കഴിഞ്ഞ പരിപാടിയെ പറ്റി  ഒറ്റ വാക്കിൽ പറഞ്ഞാൽ അതി ഗംഭീരം!

ഒന്നാം ക്ലാസ്സ്‌ കേരളത്തിൽ   കത്തി ജ്വലിച്ചു നിൽക്കുവാൻ  മാഷ് എന്നും നേതൃസ്ഥാനത്തു നിന്നു തന്നെ പ്രവർത്തിക്കണം. മാഷിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

സൈജടീച്ചറുടെ   കരുതലും ഉത്തരവാദിത്വവും മികവഴകിന് അഴക് കൂട്ടി..

നേമം ജി യൂ പി സ്കൂൾ ഹെഡ്മാസ്റ്റർ മൻസൂർ മാഷ്  നെടും തൂ ണാ യി  പ്രവർത്തിച്ചു.. താമസസൗകര്യം ഒരുക്കിയ  സുനിത ടീച്ചറും സ്കൂളും   മികവഴകിന് അഴക് കൂ ട്ടിയവർ തന്നെ...

 പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.. ❤️

അശ്വതി ,TCR

 

7.
പ്രീയ അംഗങ്ങളെ
. മികവഴക് അഴകായി തന്നെ ഒരു പിടി നല്ല ഓർമ്മകൾ ഇപ്പഴും അവിടെ നിന്നും വന്നതിനു ശേഷം എന്തോ ഒരു നഷ്ടബോധം സത്യം പറഞ്ഞാൽ ഒന്നാം ക്ലാസിലെ കുട്ടിയെപ്പോലെ തന്നെയായിരുന്നു 50 വയസ്സ് കഴിഞ്ഞിട്ടും മനസ്സിൽ ഒരു തുള്ളൽ. രാവിലെ സമയത്തെത്താൻ കഴിഞ്ഞില്ലെങ്കിലോ എന്നു വിചാരിച്ചാണ് തലേ ദിവസം തന്നെ നേമത്തുള്ള എൻ്റെ കൂട്ടുകാരി അമ്പിളിയുടെ വീട്ടിലെത്തിയതും ഒപ്പം ശിവതാരയും . ആ വീട്ടിൽ നിന്നും ഞങ്ങൾ നടന്നാണ് സ്ക്കൂളിലെത്തിയത് റോഡിനപ്പുറമുള്ള സ്ക്കൂളിൽ എത്തിയപ്പോൾ ഞങ്ങളെ കണ്ടപ്പഴേ തൂത്തു കൊണ്ടു നിന്ന കുട്ടി പെട്ടെന്ന് ചൂല് താഴെയിട്ടിട്ട് ചിരിച്ചു കൊണ്ട് നമസ്തേ പറഞ്ഞു എന്നിട്ട് underground പാത കാണിച്ചുതന്നു ആദ്യമായിട്ടാണ് ഇങ്ങിനെയൊരു പാത കാണുന്നതു തന്നെ .സ്ക്കൂളിൻ്റെ ഗേറ്റിൽ തന്നെ മിക മികവഴകിൻ്റെ Poster കൾ .  സ്ക്കൂൾ ഗേറ്റ് കടന്ന് ചെന്നപ്പഴേ ആദ്യം കണ്ടത് ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്ന കൂനയിൽ സന്തോഷ് സാറിനേയും പ്രേംജിത്ത് മാഷിനേയും മൻസൂർ സാറിനേയും.  കലാധരൻമാഷിനേയും സൈജടീച്ചറിനേയും കണ്ടു ആദ്യമായി പ്രoജിത്ത് മാഷിനെകണ്ടതിൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. FB യിൽ Like Comnents മാത്രമുള്ള ബന്ധം നേരിൽ കണ്ടപ്പോൾ സാറിനും സന്തോഷമായി . കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു. അപ്പോഴേയ്ക്കും മൻസൂർസാറിൻ്റെ മനോഹരമായ ഓഫീസിലേക്ക് സാർ എല്ലാവരെയും ക്ഷണിച്ചു. മൻസൂർ സാറിൻ്റെ സ്കൂളിലെ ഓരോ ഇടങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു കാരണം ഒരുപാട് നാളായി നേരിട്ട് കാണാൻ ആഗ്രഹിച്ച സ്കൂളായിരുന്നു. മികവഴകിലേക്ക് കടന്നപ്പോൾ എന്തെല്ലാമാണ് ഒരുക്കിയിരിക്കുന്നത് കുഞ്ഞെഴുത്തുകൾ ഡയറികൾ പുതിയ മനോഹരമായ തോരണങ്ങൾ ദീപങ്ങൾ എല്ലാം നല്ല അടുക്കും ചിട്ടയോടും അത് Registration നടത്തിയപ്പോൾ തന്നെ മനസ്സിലായി. മനോഹരമായ കുഞ്ഞു നൃത്താവിഷ്ക്കാരത്തോടു തുടങ്ങിയ മികവഴക് ഉദ്ഘാടനത്തിൽ ഏറ്റവും ശ്രദ്ധേയമായത് Anchoring ഉം ഒന്നാം ക്ലാസുകാരുടെ അവതരണങ്ങളും . പഞ്ചായത്ത് മെമ്പറുടെയും പ്രസിഡൻ്റിൻ്റേയും സ്ക്കൂളിലുള്ള ഇടപെടലുകൾ എത്ര മാത്രമുണ്ടെന്ന് മനസ്സിലായി. 3 group ആയി തിരിഞ്ഞ് 50 അവതരണങ്ങൾ. ആത്മവിശ്വാസവും വിജയഭാവവും മുഖത്ത് തുളുമ്പുന്ന ഒന്നാം ക്ലാസ് അധ്യാപകരെയാണ് ഓരോരുത്തരിലും കണ്ടത്. എല്ലാവരുടേയും അവതരണങ്ങൾ ഒന്നിനൊന്നു മെച്ചം നൂതനാശയങ്ങൾ, കുഞ്ഞുമക്കളുടെ വിശേഷങ്ങൾ, അധ്യാപകരുടെ ആത്മസമർപ്പണം ഇതെല്ലാം കണ്ടും കേട്ടുമിരുന്നപ്പോൾ തോന്നിയത് ചുമ്മാതല്ല ഒന്നാം ക്ലാസ് ഒന്നാന്തരമായത്. ഓരോ അവതരണത്തിനും അപ്പഴപ്പോൾ വിലയിരുത്തൽ ശ്രദ്ധേയമായി.  മൻസൂർ സാറിൻ്റെ നേതൃത്വത്തിൽഏറെ രുചികരമായ ഉച്ചഭക്ഷണം ഇഷ്ടം പോലെ വീണ്ടും വീണ്ടും വിളസി കൊടുക്കുന്നു. അവിടെയും മൻസൂർ സാർ ഞെട്ടിച്ചു. എത്ര ആളുകൾ വന്നാലും ഉച്ചഭക്ഷണം റെഡി. അതിനുശേഷം നടന്ന സമാപന യോഗത്തിൽ ജയപ്രകാശ് സാറും രാജേഷ് വള്ളിക്കോട് സാറും അമുൽ റോയി സാറും CR മാഷും എല്ലാവരും ഒന്നാം ക്ലാസിലെ അധ്യാപകരെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളും സംഘാടക മിക വിനെക്കുറിച്ചും ഒക്കെ പറയുമ്പോൾ ഞങ്ങളും അഭിമാനത്തോടെയാണ് അതിലുപരി സന്തോഷത്തോടെയാണ് ഓരോ വാക്കുകളും കേട്ടതും അനുഭവിച്ചറിഞ്ഞതും. ഏതൊരു അംഗീകാരത്തിനേക്കാളും അവാർഡിനേക്കാളും മികവേറിയതായിരുന്നു ഒന്നാം ക്ലാസ് അധ്യാപകർക്കു അവിടെ നിന്നും കിട്ടിയ സമ്മാനങ്ങൾ . അതിനു ശേഷമുള്ള ആഴിമലയിലേക്കുള്ള ഉല്ലാസയാത്ര ആഴിമലയെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു കൺനിറയെ കണ്ടു. അതിലേറെ സന്തോഷം എല്ലാവരും ഒത്തൊരുമിച്ചുള്ള യാത്ര അതാണ് ഹൃദ്യമായി തോന്നിയത്. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം നമ്മുടെ കൊച്ചു കേരളത്തിൽ ഇങ്ങിനെ ഒരു ഒത്തുചേരൽ ഇതിനു വേണ്ടി എത്രയോ ദിവസത്തെ പ്രവർത്തനങ്ങളാണ് നടത്തിയത്. മികവഴക് ഗംഭീരമാക്കാൻ മാത്രമല്ല ഒന്നാം ക്ലാസ് പാഠപുസ്തകം Hand Book നിർമ്മാണം പിന്നെ കഴിഞ്ഞ വർഷത്തെ SRG മുതൽcluster വരെ പിന്നെ അന്നു മുതൽ ഇന്നുവരെ ഒന്നാം ക്ലാസ് അധ്യാപകർക്കൊപ്പം നിന്ന കലാധരൻ മാഷും സൈജ ടീച്ചറും ഉൾപ്പെടെയുള്ള ടീം വർക്കിന് ഒരായിരം അഭിനനനങ്ങൾ ഒന്നാം ക്ലാസിൽ 20 വർഷമായി അധ്യാപികയായി പ്രവർത്തിക്കുന്ന അടുത്ത വർഷം ഹെഡ്മിസ്ട്രസ് ആകാൻ പോകുന്ന എനിക്ക് ഈ അക്കാദമിക വർഷത്തിൻ്റെ അവസാനം കിട്ടിയ  മികവഴക് സമ്മാനം ഏറെ സന്തോഷം നൽകി. ഒരു ഹെഡ്മാസ്റ്റർ എങ്ങനയൊക്കെ ഒരു സ്കൂളിനെ മികവുറ്റതാക്കാം അതിന് ഉത്തമോദാഹരണമായിരുന്നു മൻസൂർ സാറിൻ്റെ സ്കൂളിലെ ടീം വർക്ക്.ഹെഡ്മാസ്റ്റർക്ക് ഒപ്പം നിൽക്കുന്ന അധ്യാപകരും PTA യും തിരിച്ച് അധ്യാപകർക്കും PTA യ്ക്കും ഒപ്പം നിൽക്കുന്ന HM എല്ലാ രീതിയിലും മികവായിരുന്നു മികവഴക് : Congrats Team .... -
വീണാറാണി കൊല്ലം

8. 

 ഈ അവസരം ലഭിച്ചതിന് നിമിത്തമായ @⁨Sheeja njavakkad⁩ trക്കും വരുന്നില്ല എന്ന് വിചാരിച്ചിരുന്ന എന്നെ വിളിച്ച് ധൈര്യം തന്ന @⁨SAIJA KLM⁩ trക്കും ആശങ്കകൾക്ക് വിരാമം ഇട്ടു കൂടെ നിന്ന @⁨Dr Kaladharan TP⁩ sirനും ഒറ്റ ദിവസം കൊണ്ട്‌ ഒരു ആയുസ്സിന്റെ സ്നേഹം തന്ന സഹ അധ്യാപകര്‍ക്കും നന്ദി. അടുത്ത വര്‍ഷം ഇതിലേറെ മികച്ച 2 ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴേ ഞാന്‍ കാത്തിരിക്കുന്നു!

വാണിടീച്ചര്‍

9. 

നമ്മുടെ മികവഴക് ഇത്രയും പ്രൗഡഗംഭീരമാക്കിയ,, അണിയറ ശില്പികൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,, പേരെടുത്തു പറയത്തത് ആരെയെങ്കിലും വിട്ടു പോയാലോ എന്നു കരുതിയാണ് എന്റെ 34 വർഷത്തേ സ്ക്കൂൾ അനുഭവത്തിൽ കിട്ടാത്ത ഒത്തിരി കാര്യങ്ങൾ ഇന്നലെത്തേ ഒറ്റദിവസം കൊണ്ട് കിട്ടി,, പങ്കെടുത്തഎല്ലാവരോടും ഒത്തിരി സ്നേഹം നന്ദി,,, കലാധരൻ മാഷേ,, മൺസൂർ മാഷേ, 🙏🙏🙏🙏🙏🙏🙏

ഷീജടീച്ചര്‍

ഞാവക്കാട് 

10.

 

 ഏറെ സന്തോഷവും അഭിമാനവും തോന്നിയ  ദിവസങ്ങളായിരുന്നു കടന്ന് പോയത്. അധ്യാപക ജീവിതത്തിലെ ആദ്യ വർഷം തന്നെ പ്രതിഭകളായ ഒരുപാട് അധ്യാപകരുടെ കൂടെ സമയം ചെലവഴിക്കാനും മികവഴക് പുരസ്‌കാരം ഏറ്റുവാങ്ങാനും സാധിച്ചത് ജീവിതഭാഗ്യമായി കാണുന്നു..🙏

തീർച്ചയായും ആ ജീവിതഭാഗ്യം നേടാൻ വഴികാട്ടിയായത് ഒന്നഴക് കൂട്ടായ്മയും ഗുരു തുല്യരയ കലാധരൻ മാഷും സൈജ ടീച്ചറുമാണ്. അവരോടുള്ള സ്നേഹവും കടപ്പാടും ഹൃദയത്തിൽ എന്നുമുണ്ട്.. ❤️

മികവഴക് പരിപാടി അഴകുള്ളതാക്കി തീർത്ത നേമം സ്കൂൾ ഹെഡ് മാസ്റ്ററോടും മറ്റ് എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏..

@⁨Dr Kaladharan TP⁩ 

@⁨SAIJA KLM⁩ 

@⁨Mansoor⁩

സഞ്ജയ്

മാച്ചേരി ന്യൂ യു പി എസ് 

11

 അധ്യാപന ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിനമാണ് കഴിഞ്ഞു പോയത്. ഏറെ മികവാർന്ന അധ്യാപകരെ പരിചയപ്പെടാനും അവരുടെ അനുഭവങ്ങൾ കേട്ടറിഞ്ഞതിലൂടെ വരും വർഷത്തിൽ പുതിയ ഊർജം ഉൾക്കൊണ്ട്‌ പ്രവർത്തിക്കാനുള്ള ആവേശത്തോടെയാണ് മടങ്ങിയത്. ഈ ഒരു വർഷം മുഴുവൻ ഞങ്ങൾക്കുവേണ്ടി മുഴുവൻ പിന്തുണയും നൽകിയ കലാധരൻ മാസ്റ്റർക്കും, ഷൈജ ടീച്ചർക്കും ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം ഒന്നാം ക്ലാസ്സ്‌ അധ്യാപകരുടെ സംഗമം ഒരുക്കിയ എല്ലാ സംഘടകർക്കും ഏറെ സ്നേഹവും അറിയിക്കട്ടെ🌹

 Bini Rahim:

12,

 എന്റെ പ്രിയപ്പെട്ടവരെ, കാത്തിരുന്നു കാത്തിരുന്നു ആ സുദിനം കഴിഞ്ഞു, എല്ലാവരോടൊപ്പം ഒരു യാത്ര അതു എത്ര മനോഹരം ആണെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല, 🥰ഉള്ളിൽ ഒരു കടലോളം നീറുന്ന വേദന നിറച്ചാണ് ഞാൻ ആ കൂടിചേരലിൽ എത്തിയത😢(സഹപ്രവർ ത്തകന്റെ മരണം),എന്നാൽ ഞാൻ ആദ്യം എത്തിയപ്പോൾ തന്നെ എന്റെ പ്രിയപ്പെട്ട sajila ടീച്ചറിന്റെ ചിരിക്കുന്ന മുഖം ആയി എന്റെ അരികിൽ വന്നപ്പോൾ തന്നെ മനസ് ഒന്ന് തണുത്തു, സജില tr, കലാധരൻ മാഷ്, മൻസൂർ മാഷ്, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരുടെയും പരിശ്രമം നമുക്ക് ഒന്നഴക് ആക്കി മാറ്റാൻ സാധിച്ചു.നമുക്ക് എല്ലാം മറന്നു ഒരു യാത്ര അതു ഗംഭീരം ആയിരുന്നു,, അധ്യാപകരുടെ തമാശകൾഅവരുടെ ചേർത്ത് നിർത്തൽ, ഞാൻ ശരിക്കും ആസ്വദിച്ചു 🥰ജീവിതയാത്രയിൽ എന്നും മറന്നുപോകാതെ ഓർത്തു വെക്കുവാൻ ഒരു ദിവസം നൽകിയതിൽ ഇതിന്റെ മുന്നിലും പിന്നിലും നിന്നു പ്രവർത്തിച്ചവർക്ക് 🤝🙏ഒരു വാക്കിൽ മാത്രം ഒതുങ്ങുന്ന നന്ദി അല്ല എന്ന് അറിയാം എങ്കിലും എല്ലാത്തിനും നന്ദി 🥰🥰🥰

സുഭി സുരേന്ദ്രൻ 

SBLPS തെള്ളിയൂർ പത്തനംതിട്ട

 13

പ്രിയപ്പെട്ടവരെ ,

മികവുകൾ മിന്നി തിളങ്ങിയ ഒരു ദിനം.

ഓരോ അധ്യാപകരും തന്റെ ക്ലാസ് റും പ്രവർത്തനങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.

വരും വർഷങ്ങളിൽ  നമ്മുടെ ക്ലാസ് റൂമുകളിൽ പ്രാവർത്തികമാക്കാനുള്ള ഒരു പിടി  ഐഡിയയുമായാണ് തിരിച്ച് പോന്നത്. ഓരോ അവതരണവും ഒന്നിനെന്ന് മികച്ചതായിരുന്നു.

സംഘാടന സമിതിയുടെ പ്രവർത്തനം മാതൃകാ പരമായിരുന്നു. കലാധരൻ മാഷിന്റെ ഒരു വർഷം നീണ്ടു നിന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അധ്യാപക സമൂഹത്തെ എങ്ങനെ മാറ്റി എടുത്തു എന്നതിന്റെ നേർക്കാഴ്ചയായിരുന്നു മികവഴക് . ചിരിയോടെ ഓരോരുത്തർക്കും  വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുന്ന ഷൈജ ടീച്ചർ മികവഴകിനെ കൂടുതൽ മികവുറ്റതാക്കി.

ഇങ്ങനെയും ഹെഡ്മാസ്റ്റർമാരുണ്ടാവോ.... ന് തോന്നി മൻസൂർ മാഷിനെ കണ്ടപ്പോ.....😊

ആദിത്യമര്യാദ കൊണ്ട് ഏവരേയും മനസ്സ് കീഴടക്കി. മുഴുവൻ സമയവും സ്മാർട്ടായിരിക്കുന്ന അധ്യാപകൻ.

എങ്കിലും ഒരു കുഞ്ഞു സങ്കടം തന്റെ ക്ലാസ് റൂം മികവുകൾ അവതരിപ്പിക്കാൻ കഴിയാത്തതിൽ . ലഭിച്ച മികവനുഭങ്ങൾ ഉൾകൊണ്ട് ഒരു മികച്ച ക്ലാസ് റൂം അനുഭവങ്ങളുമായി അടുത്ത വർഷം ഞാനും വരും.....🔥

ഈ മികവനുഭവത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം

മികച്ച ഒന്നാം ക്ലാസ് അധ്യാപകരെ പരിചയപ്പെടാൻ കഴിഞ്ഞതിൽ 

സന്തോഷം ...

തുടരണം മികവാർന്ന ഇത്തരം പരിപാടികൾ ...

ഫൗസിയ കെ.പി

 

14.

 സ്നേഹം നിറഞ്ഞ കൂട്ടുകാരെ,

 ഒരുവർഷക്കാലത്തെ നമ്മുടെ ക്ലാസ്സ്‌ അനുഭവങ്ങൾ 7 മിനിറ്റിൽ ഒതുക്കി പറഞ്ഞതിലും ബുദ്ധിമുട്ട് തോന്നുന്നു ഇന്നലെ ഒരു ദിവസത്തെ അനുഭവങ്ങൾ ചുരുക്കി പറയാൻ..

അതെ, അനുഭവങ്ങളാണ് *പാഠങ്ങളാണ്* എല്ലാം. ജീവിതാവസാനം വരെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കും. *അഭിമാനത്തോടെ*  

ഏറെ നന്ദിയോടെ സ്മരിക്കുന്നു @⁨Dr Kaladharan TP⁩ @⁨SAIJA KLM⁩ @⁨Mansoor⁩ ഞങ്ങളുടെ HM ശ്രീമതി അജിത പടാരിൽ ടീച്ചർ, എനിക്കൊപ്പം TVM വരെ വന്ന എന്റെ സഹോദരി @⁨~bindiyashine⁩ പിന്നെ മികവാർന്ന അധ്യാപന അനുഭവങ്ങൾ പങ്കിട്ട എന്റെ എല്ലാ കൂട്ടുകാരെയും 🙏🏻

             ഡാലിയ. ടി. എ VVKMMGLPS THIRUVALLUR

 15.

മികവഴക് അധ്യാപന ജീവിതത്തിൽ എല്ലാവരുടെയും മികവ് വർദ്ധിപ്പിക്കും എന്നത് നിസംശയം പറയാം . ക്ലാസ് റൂമിൽ പ്രയോഗിക്കാവുന്ന

 പുതിയ ആശയങ്ങൾ പകുത്തു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും നന്ദി 🙏🙏🙏

 ഒന്നാം ക്ലാസുകാരുടെ മികവിനായി കൂടെ നിന്ന് കലാധരൻ മാഷിനും സൈജ ടീച്ചർക്കും🫡🫡 സമർപ്പണ മനോഭാവത്തെ വർണ്ണിക്കാൻ വാക്കുകളില്ല🙏🙏🙏🙏. ഒരുപാട് പേരുടെ രാപ്പകലില്ലാത്ത പരിശ്രമ മാണ് ഈ വേദിയെ ഇത്രയും മനോഹരമാക്കിയത് അതിനായി പ്രവർത്തിച്ച സംഘാടകസമിതിക്കും അവധി ദിനങ്ങളെ പ്രവർത്തി ദിവസങ്ങൾ ആക്കി മാറ്റിയ മൻസൂർ സാറിനും സാറിന്റെ സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും പ്രത്യേക നന്ദി 🌹🌹🌹🙏

സക്കീറബാനു

16.

മികവില്ലാത്തത് കൊണ്ടല്ല അവതരിപ്പിക്കാത്തത്. ഒന്നാം ക്ലാസിലെ കുഞ്ഞു മക്കളുടെ ക്ലാസ് റൂം മികവുകൾ എല്ലാം തന്നെ ഒന്നഴക് ഗ്രൂപ്പിലും, ഫേസ്ബുക്കിലും പോസ്റ്റ്‌ ചെയ്തു എന്ന് തെളിവോടെ പറയാൻ കഴിയും.

നമ്മുടെ ഒന്നഴക് ഗ്രൂപ്പിലെ കുറച്ചു പേരെങ്കിലും കാണാനും അവരുടെ മികവാർന്ന പ്രവർത്തനങ്ങൾ കാണാനും ഞാൻ ചെയ്തിട്ടില്ലാത്ത പ്രവർത്തനങ്ങൾ മനസിലാക്കാനും അത് ക്ലാസ് റൂമിൽ കുഞ്ഞ് മക്കൾക്ക് നൽകാനും ഉള്ള അതിയായ ആഗ്രഹം കൊണ്ട് തന്നെയാണ് ഇന്നലെ 8.45 ന് നേമം സ്കൂളിൽ എത്തിയതും എല്ലാവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാനും ശ്രമിച്ചത്.

അഭിനന്ദനങ്ങൾ പ്രിയ അധ്യാപകരെ.... 

31 വർഷത്തെ അധ്യാപന ജീവിതത്തിൽ 19 വർഷവും തുടർച്ചയായി ഒന്നാം ക്ലാസിലെ കുഞ്ഞു മക്കളോട് തന്നെയാണ് സന്തോഷത്തോടെ ആടിയും പാടിയുംകഥ പറഞ്ഞും കുഞ്ഞു മക്കളുടെ കൊഞ്ചലും കവിതയും കഥയും കേട്ട് കഴിഞ്ഞത്. എന്നുംഞാൻ ഒരു ഒന്നാം ക്ലാസിലെ അധ്യാ പികയാണെന്ന് അഭിമാനത്തോടെയാണ് പറയുന്നത്. ഇനിയും അങ്ങനെ തന്നെ.

ഒന്നഴകിൽ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമായി കരുതുന്നു.

ശ്യാമ... ഒന്നാം ക്ലാസിലെ ടീച്ചർ. ഗവ. ജെ. ബി. എസ്. നെയ്യാറ്റിൻകര.

🙏🙏🙏🙏🙏🙏🙏

 17.

മികവഴക് എന്നതിലൂടെ പ്രവർത്തനങ്ങളെ വിലയിരുത്തി കുഞ്ഞു കുട്ടികളോടുള്ള 

ആ ത് മാർ ത്ഥ ത ക്കും ത്യാഗത്തിനും കിട്ടിയ പ്രതിഫലത്തിനും അംഗീകാരത്തിനും വളരെ ഏറെ സന്തോഷമുണ്ട് .ഈ അംഗീകാരം തന്നു 

മറ്റു എല്ലാവരും അറിയാൻ ഇടയാക്കിയ ശ്രീ കലാധരൻ സാറിനും സൈജ ടീച്ചർക്കും എന്റെ സ്നേഹവും  നന്ദി യും  അറിയിക്കുന്നു .

സുഗന്ധി

 18

പ്രിയ സുഹൃത്തുക്കളെ 

നമ്മുടെ ഗവേഷണാത്മക അധ്യാപനം,അത് തുടങ്ങിയിട്ടുള്ള കുഞ്ഞുങ്ങൾ ഇപ്പോൾ മൂന്നാം ക്ലാസിൽ എത്തി.

NAS നേരിടാൻ ഒരുങ്ങി യിരിക്കുന്ന കുഞ്ഞുങ്ങൾ.

 അടുത്തവർഷം എൽപി സ്കൂളിൽ നിന്നും ടിസി വാങ്ങിപ്പോകേണ്ട നാലാം ക്ലാസുകാർ ആയി മാറി.അവരെയും ചേർത്തുപിടിക്കുന്ന രീതിയിലാകണം ഇനി നമ്മുടെ ചർച്ചകൾ. എങ്കിലേ നമ്മുടെ പൊതു വിദ്യാഭ്യാസത്തിൽ ഇപ്പോൾ കൊണ്ടുവന്ന നേട്ടങ്ങൾ വിജയത്തിൽ എത്തി എന്ന് നമുക്ക് ശബ്ദമുയർത്തി പറയാൻ കഴിയൂ.

അതുപോലെ ഇപ്പോൾ നമ്മുടെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഇനി രണ്ടിലേക്ക് ആണ് പോകുന്നത്. അവിടെ അവർക്ക് ഇനി കിട്ടാൻ പോകുന്നതിലെ ഉയർന്ന ശേഷികളെ കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്.

 ഒപ്പം ഇത് നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പുതിയ ഒന്നാം ക്ലാസ്സിനെ കുറിച്ചും ഇനിയും കരുത്തുറ്റതാക്കാനുള്ള പുതിയ ചിന്തകളും... ഈ കൂട്ടായ്മയിൽ നിന്നുതന്നെ വരേണ്ടതുണ്ട്.

 ഒരേ മനസ്സോടുകൂടി ഇറങ്ങിത്തിരിച്ച ഈ മികവ ഴക് ടീമിന് അതിനും കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു. വഴികാട്ടിയായി മുന്നിൽ നിൽക്കാൻ കലാധരൻ സാറിനും സൈജ ടീച്ചർക്കും കഴിയും എന്നതിൽ സംശയമില്ല. പൊതു വിദ്യാഭ്യാസത്തിൽ നല്ല മാറ്റങ്ങൾ വരാൻ ഈ കൂട്ടായ്മയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

സുധിമ

19,

 ഒന്നഴകിൽ നിന്നും മിക മികവഴകിലേക്കുള്ള യാത്ര കിട്ടിയ അംഗീകാരം വളരെ അഭിമാനകരമായ ഒരു നേട്ടമായി തോന്നി. വരണമെന്ന് ആദ്യം തീരുമാനിച്ചിരുന്നില്ല പിന്നീടാണ് എത്ര ദൂരെയായാലും പോകാം എന്ന് തീരുമാനിച്ചത്. കാസർഗോഡിൽ നിന്നും തിരുവനന്തപുരം വരെ യാത്രചെയ്ത് വരണ്ടേ എന്ന് ആലോചിച്ച് ആദ്യം പിന്നോട്ട് വലിഞ്ഞതാണ് വന്നില്ലായിരുന്നെങ്കിൽ വളരെ നല്ല അനുഭവങ്ങൾ നഷ്ടമായേനെ. കലാധരൻ മാഷേയും ടീച്ചറെയും നമ്മുടെ ഉദിനൂർ സ്കൂളിലേക്ക് ഈ വർഷം കൊണ്ടുവരണമെന്ന് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. മികവഴകിൽ പങ്കെടുത്തതിലൂടെ ഒരുപാട് നല്ല നല്ല അധ്യാപകരുടെ അഭിപ്രായങ്ങൾ കേൾക്കാനും അവരുടെ ക്ലാസിലെ നല്ല നല്ല അനുഭവങ്ങൾ അറിയാനും സാധിച്ചു. ആദ്യം തയ്യാറെടുപ്പുകൾ ഒന്നും ഇല്ലായിരുന്നു പക്ഷേ മികവഴകിലെ നല്ല നല്ല അനുഭവങ്ങൾ അധ്യാപകർ പറയുന്നത് കേട്ട് ഞങ്ങൾക്ക് വളരെ നന്നായി അവതരിപ്പിക്കാൻ സാധിച്ചു. നമ്മുടെ മോഡറേറ്ററുടെ നല്ല നല്ല വാക്കുകൾ ഞങ്ങൾക്ക് പ്രചോദനമായി. തുടർന്ന് പ്രമുഖരായ നല്ല വ്യക്തികളെയും കാണാൻ സാധിച്ചു. കലാകാരൻ മാഷും സൈജ ടീച്ചറും നമുക്ക് നല്ല സപ്പോർട്ട് ആയിരുന്നു. കാസർഗോഡ് ജില്ലയിൽ നിന്നും നമ്മെ സപ്പോർട്ട് ചെയ്തത് ബിന്നി ടീച്ചറാണ്. നേമം സ്കൂളിൽ നിന്നും നമുക്ക് ലഭിച്ച സ്വീകരണവും വളരെ വലുതാണ്. അവിടുത്തെ എച്ച് എം എല്ലാവരെയും സൽക്കരിക്കുന്നത് എത്ര മനോഹരമായിട്ടാണ്. മികവ് അഴകിന്റെ ഈ പുരസ്കാരം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പുരസ്കാരമായി കാണാനും അവിടുന്ന് കിട്ടിയ അറിവുകൾ നമ്മുടെ മക്കളിലേക്ക് പകർന്നു നൽകാനും ഞങ്ങൾ ശ്രമിക്കും. ഇവിടെ നിന്നും ഇത്രയും ദൂരം വരാൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ഞങ്ങൾക്ക് എല്ലാ സഹകരണവും നൽകിയ മികവഴകിലെ എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി ഇനിയും ഇതുപോലുള്ള പരിപാടികളിൽ ഞങ്ങളെയും പരിഗണിക്കും എന്ന പ്രതീക്ഷയോടെ 🥰🥰🥰

സ്മിത. കെ.വി, സുനിത. കെ.വി 

എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ കാസർഗോഡ്

 20

അഭിമാന വിദ്യാലയത്തിലെ അഭിമാന നിമിഷങ്ങൾ

🌹🌹🌹🌹🌹

 മികച്ച സംഘാടകൻ കൂടിയായ പ്രധാനാധ്യാപകൻ ശ്രീ. മൻസൂർ മാഷിന്റെ നേതൃത്വത്തിൽ ശ്രീ. പ്രേംജിത്ത് മാഷ്, ഡോ. ടി.പി. കലാധരൻ മാഷ്, സൈജ ടീച്ചർ മറ്റു ബഹുമുഖ മഹദ്‌ വ്യക്തിത്വങ്ങൾ എന്നിവർഎത്ര മനോഹരമായിട്ടായിരുന്നു ഈ വേറിട്ട അധ്യാപക സംഗമം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് !! നേരിൽ കാണണമെന്ന് ഒരുപാട് നാളായി ആഗ്രഹിച്ചിരുന്ന  പ്രേംജിത്ത് മാഷിനെ കാണാനും സംസാരിക്കാനും സാധിച്ചു'. ശ്യാമ ടീച്ചർ .വീണാറാണി ടീച്ചർ ,സ്മിത ടീച്ചർ, ദീപ ടീച്ചർ തുടങ്ങി സോഷ്യൽ മീഡിയയിലൂടെ മാത്രം പരിചയമുള്ള ഒട്ടേറെ അധ്യാപകരെ കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും കഴിഞ്ഞു.

 3 വേദികളിലയി 46 പ്രബന്ധങ്ങൾ !!  ഈ പ്രബന്ധങ്ങളുടെ സമാഹാരം *മികവഴക്* എന്ന പേരിൽ പ്രിന്റ്  ചെയ്ത് പങ്കെടുത്ത മുഴുവൻ വിതരണം ചെയ്തത് മാതൃകാപരമായി .ഓരോ വേദികളിലും  മോഡറേറ്റർമാരായി യഥാക്രമം തിരൂർ ഡയറ്റ് ഫാക്കൽറ്റി നിഷപന്താവൂർ മാഡം,  എസ്. എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ  അമുൽ റോയ് സർ,  ശ്രീ സന്തോഷ് സാർ എന്നിവരായിരുന്നു . 

🌹🌹🌹🌹🌹 ഒന്നാം ക്ലാസിൽ ചേർന്നത് മുതൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടിയ ഭാഗ്യതാരയുടെ സംസാരം അതീവ ഗംഭീരമായി. 

🌹🌹🌹🌹🌹രജിസ്ട്രേഷൻ മുതൽ   ഓരോ സെഷനുകളും എത്രമാത്രം കൃത്യതയോടെയാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്!  ഒട്ടേറെ മികവുകളും മികച്ച മാതൃകകളും കാണാൻ കഴിഞ്ഞു എന്നതിനോടൊപ്പം സൗഹൃദം പുതുക്കൽ കൂടിയായി .ഈ അവധിക്കാലത്തും  തിരക്കുകൾ മാറ്റിവെച്ച് പങ്കെടുത്ത മുഴുവൻ അധ്യാപകരെയും അഭിനന്ദിക്കുന്നു. ഒന്നാം ക്ലാസിലെ അധ്യാപകർ മാത്രമല്ല, ഷീജ ടീച്ചർ (ആലപ്പുഴ), ഉണ്ണി രാജൻ മാഷ് (കാസർഗോഡ്), സഹീർ മാഷ് (കണ്ണൂർ) തുടങ്ങിയ ഒട്ടേറെ പ്രധാനാധ്യാപകരും ഈ പ്രോഗ്രാമിൽ മുഴുവൻ സമയവും പങ്കെടുത്തതും ശ്രദ്ധേയമായി. സ്വന്തം വിദ്യാലയത്തെ മികവിലേക്കുയർത്താൻ നൂതനാശയങ്ങൾ തേടുന്നവർ!

🌹🌹🌹🌹🌹സ്വാദുള്ള ഭക്ഷണമൊരുക്കിയവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ!

 പങ്കാളികളുടെ മനം നിറച്ചത് പോലെ അതിനേക്കാൾ സ്വാദിഷ്ടമായ ഭക്ഷണവും കൂടി ഒരുക്കി നേമം സ്കൂൾ മാതൃകയായി .രാവിലെ മുതൽ വൈകിട്ട് പരിപാടികൾ അവസാനിക്കും വരെയും പുഞ്ചിരിയോടെ കൂടെ നിന്ന് എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകി മൻസൂർ മാഷ് പ്രധാനാധ്യാപകന്റെ റോൾ ഗംഭീരമാക്കി.  ഏതു പ്രവർത്തനവും വളരെ ഇഷ്ടത്തോടെ ഏറ്റെടുത്ത് വളരെ ഭംഗിയായി ആസൂത്രണം ചെയ്തു നടപ്പിലാക്കാനുള്ള മാഷിന് ബിഗ് സല്യൂട്ട്! 🌹 പ്രധാനാധ്യാപകനോടൊപ്പം ഒറ്റക്കെട്ടായി നിലകൊണ്ട സഹപ്രവരത്തകർ, പി.ടി.എ ഭാരവാഹികൾ, കുഞ്ഞുമക്കൾ, നാട്ടുകാർ, മറ്റു സംവിധാനങ്ങൾ ...... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

ഇത്രയും വലിയൊരു ട്രോഫി കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. സാക്ഷ്യപത്രവും ഈ മികവഴക് പുരസ്കാരവും ഹൃദയത്തോട് ചേർക്കുന്നു. ഒപ്പം വരും വർഷങ്ങളിൽ കൂടുതൽ ആവേശത്തോടെ ഒന്നാം ക്ലാസിൽ തന്നെ തുടരും

ഫാത്തിമത്ത് സുഹറ.കെ

ഒന്നാം ക്ലാസിലെ അധ്യാപിക,

എ.എൽ.പി.എസ്.അമ്മനൂർ, പട്ടാമ്പി സബ് ജില്ല,

പാലക്കാട്

21

 മികവഴക് ❤️ ഞാനിപ്പോഴും ഇന്നലെയിൽ തന്നെ തങ്ങി നിൽക്കുകയാണ്.  ഒന്നാം ക്ലാസ്സിലെ കുട്ടികൾ മാത്രമല്ല അധ്യാപകരും അദ്ഭുതമാണ്.

 കണ്ടിട്ടില്ലാത്ത നാടുകളിലെ സ്കൂളുകളിലെ ഒന്നാം ക്ലാസ്സ്‌ മുറികളിലേക്ക്, അവിടുത്തെ കുഞ്ഞുമക്കളുടെയരുകിലേക്ക്  വാക്കുകളിലൂടെ അനായാസമായി കൊണ്ടു പോകുന്ന അദ്ഭുതം.

എത്രയെത്ര അനുഭവങ്ങൾ ആശയങ്ങൾ, ഒന്നഴകിൽ പങ്കിടുന്ന മികവുകളിൽ നിന്ന് എന്നൊക്കെയോ മനസിലേക്ക് കയറിയ ചില അധ്യാപകരുണ്ട്. അവരൊക്കെയൊക്കെ നേരിട്ട് കാണാനായ സന്തോഷം.

 അധ്യയന വർഷത്തിന്റെ തുടക്കം മുതൽ കലാധരൻ മാഷിന്റെയും സൈജ ടീച്ചറിന്റെയും പിന്തുണ💪🏻❤️ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്ന മികവുകൾക്കുള്ള പ്രതികരണങ്ങൾ, പ്രോത്സാഹനങ്ങൾ  മനസ്സിൽ നിറച്ച പോസിറ്റീവ് എനർജി ചെറുതൊന്നുമല്ല. ഏതൊരു സംശയത്തിനും  സമയം പോലും നോക്കാതെ വിശദമായി മറുപടി  തരുന്ന സൈജ ടീച്ചർ. ഞാനോർത്തിട്ടുണ്ട് ടീച്ചറിതൊക്കെ എങ്ങനെ ചെയ്യുന്നുവെന്ന്. സൈജ ടീച്ചറുമൊരദ്ഭുതമാണ്. അതുകൊണ്ടാണ് ഞങ്ങളും അങ്ങനെയായത്. 👍🏻

എന്റെ കുട്ടികൾ തനിച്ചെഴുത്തുകാരും സ്വതന്ത്രവായനക്കാരുമായി. അടുത്ത വർഷം രണ്ടിലേക്ക് ടീച്ചർ തന്നെ വരണമെന്ന് കുട്ടികളും രക്ഷിതാക്കളും പിന്നെയും പിന്നെയും പറയുന്നു. HM നോട്‌ റിക്വസ്റ്റ് ചെയ്യുന്നു. ഞാനൊരു മികച്ച അധ്യാപികയാണ് എന്നെനിക്കുറപ്പാണ്. പക്ഷേ ഒന്നഴക് ഗ്രൂപ്പിൽ ഓരോ ദിവസവും കാണുന്ന പോസ്റ്റുകൾ ഞാനിനിയും മുന്നോട്ടു പോകാൻ ഏറെയുണ്ടെന്ന് പറഞ്ഞു കൊണ്ടേയിരുന്നു.

കുട്ടികൾക്കായി പാലപ്പം ഉണ്ടാക്കിക്കൊണ്ട് ക്ലാസ്സിലേക്ക് പോകുന്ന അധ്യാപിക, കുഞ്ഞു വർത്തമാനങ്ങൾ പുസ്തകമാക്കിയ അധ്യാപിക, കാഴ്ചപരിമിതിയുള്ള കുഞ്ഞിനെ എഴുത്തുകാരനാക്കിയ അധ്യാപിക... അങ്ങനെയങ്ങനെ..


ഇവരൊക്കെ എത്ര സർഗ്ഗാത്മകമായാണ് കുഞ്ഞുങ്ങളെ ചേർത്തു നിർത്തുന്നത്. എത്ര ഭംഗിയേറിയതായിരിക്കും അവരുടെ ഹൃദയം. കുരുന്നുമക്കൾക്ക് അധ്യാപികമാരാകാൻ വേണ്ടി ജനിച്ചവർ..

അവരുടെയൊക്കെ മുന്നിൽ എന്റെയൊരു പ്രബന്ധവുമായി വരുന്നതിനേക്കാൾ അവരെ, അനുഭവങ്ങളെ കാണാനും,കേൾക്കാനും എനിക്ക് തോന്നിയത്. ഏറ്റവും നന്നായി എല്ലാം ചെയ്താലും ഏറ്റവും ഉയർന്ന ലക്ഷ്യത്തിൽ എത്തിയാലും ഇനിയും ചെയ്യാനുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഈ കൂട്ടായ്മ അതുമൊരദ്ഭുതമാണ്❤️.

എന്റെ പ്രബന്ധവും  അംഗീകരിക്കപ്പെട്ടപ്പോൾ,

ഇന്നലെ  വിശിഷ്ടാധ്യാപനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ സമ്മാനം വാങ്ങുന്ന ഒരു ഒന്നാം ക്ലാസുകാരിയെപ്പോലെ തന്നെ ഞാനും നിറഞ്ഞു സന്തോഷിച്ചു. ഇത്രയും മികച്ചവർക്കൊപ്പം ഞാനും.  അടുത്ത വർഷത്തേക്കുള്ള ഊർജ്ജം നൽകിയാണ്, സ്വപ്നം നിറച്ചാണ് മികവഴക് ഇന്നലെ പിരിഞ്ഞത്.

സഹപ്രവർത്തകരെ ഇത്രയും ചേർത്തു നിർത്തുന്ന,  ഇത്രയും സജ്ജരാക്കി കുഞ്ഞുങ്ങളുടെയരുകിലേക്ക് അയയ്ക്കുന്ന, ഇത്രയും അംഗീകരിക്കുന്ന ഒരു നേതൃത്വം 👍🏻👍🏻👍🏻❤️❤️❤️...  ഒരാണ്ട് മുഴുവൻ  വസന്തമായിരുന്നു ഹൃദയത്തിൽ. ❤️

 വീണ ടീച്ചർക്കൊപ്പം  നേമം U.P. സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് കയറുമ്പോൾ മൻസൂർ സാറും പ്രേംജിത് മാഷും ഉൾപ്പെടുന്ന ഒരു ചെറു സംഘം ഹൃദ്യമായി ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്യുന്നു.അപരിചിതത്വവും അതിന്റൊരു ഉൾവലിവും എനിക്ക് നന്നായുണ്ടായിരുന്നു.
 കുറച്ചു  വർഷങ്ങളായി ഫെയ്സ്ബുക്കിൽ പ്രേംജിത് മാഷിനെ ഫോളോ ചെയ്തു പോസ്റ്റുകൾ വായിക്കുന്ന, share ചെയ്യുന്ന ഒരാളാണ് ഞാൻ. മാഷിനെന്നെ അറിയില്ലെങ്കിലും മാഷിനെയും ചുണ്ടവിളാകം സ്കൂളിനെയും മാഷ് പരിചയപ്പെടുത്തുന്ന സ്കൂളുകളെയും അധ്യാപകരെയും പിന്നെ മാഷിന്റെ വീക്ഷണങ്ങളുമൊക്കെ വായിച്ചും കണ്ടും മാഷെനിക്ക് അത്രേം പരിചിതനാണ്. 
 അവരെയൊക്കെ കേട്ടു കൊണ്ട് മിണ്ടാതെ നിൽക്കുമ്പോൾ നിറഞ്ഞ ചിരിയോടെ മൻസൂർ സർ എന്നോട് പേരും സ്കൂളും തിരക്കി.അവരുടെ ചർച്ചയിൽ ഭാഗമാക്കി.സത്യത്തിൽ അപ്പോഴാണ് എനിക്കൊരു ധൈര്യം വന്നത്.ഔപചാരികതകളുടെ ഭാരമില്ലാത്ത ഇടപെടലുകളിലൂടെ എത്ര പെട്ടെന്നാണ് നേമം സ്കൂളിന്റെ നേതൃത്വം നമ്മളെ അവരിലൊരാളാക്കിയത്. എത്രയോ കാലം കൊണ്ട് പരിചിതരായ അടുത്ത ബന്ധുവിന്റെ വീട്ടിലെ ആഘോഷത്തിലേക്ക് ചെന്നു ചേർന്ന പോലെ.
 എത്ര ഭംഗിയായാണ് സ്കൂൾ ഒരുങ്ങിയിരുന്നത്.?എത്ര തവണയാണ് പത്ര വാർത്തകളിൽ നേമം UPS. കടന്നു കൂടിയത്?
അങ്ങനെ വന്നവരുടെയൊക്കെ മനസ്സിൽ നേമം സ്കൂളിനെ അടയാളപ്പെടുത്തുന്നതിൽ മൻസൂർ സാറും ടീമും വിജയിച്ചിരിക്കുന്നു. മികവുകൾ കൊണ്ടും ഇടപെടൽ കൊണ്ടും ഹൃദ്യമായിരുന്നു നേമം സ്കൂളിന്റെ ആതിഥേയത്വം.
 രജിസ്ട്രേഷനും സ്റ്റേജ് ക്രമീകരണങ്ങളും ഉച്ചഭക്ഷണവും എന്ന് വേണ്ട എല്ലാം ഒന്നിന്നൊന്ന് മികച്ച രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ കുഞ്ഞു കാര്യത്തിൽ പോലും അവരുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു.എന്റെ സാക്ഷ്യപത്രത്തിലെ ചെറിയൊരു തിരുത്ത് വരുത്തേണ്ടതിൽ വരെ മൻസൂർ സർന്റെ ശ്രദ്ധയെത്തിയെന്നുള്ളതാണ് എനിക്ക് അദ്ഭുതം.
കേരളത്തിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെയുള്ളവരെയും ഒരുപോലെ നേമം സ്കൂൾ സംതൃപ്തരാക്കി. വന്നവർ ഒന്നടങ്കം നേമം സ്കൂൾ അഭിമാന വിദ്യാലയം തന്നെയെന്ന് സംശയമേതുമില്ലാതെ പറയും.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത കുഞ്ഞുമക്കൾക്ക്   പിന്തുണ നൽകി വേദിയിലേക്ക് കയറ്റി വിടുമ്പോളുള്ള പ്രേംജിത് മാഷിന്റെ ആവേശം ശ്രദ്ധിച്ചിരുന്നു ഞാൻ. നന്നായി ചെയ്തു തിരിച്ചിറങ്ങുമ്പോൾ കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങളും നൽകുന്നുണ്ടായിരുന്നു.
 വിരമിക്കാൻ സമയമടുത്തു എന്ന് ആശ്വാസം കൊള്ളുന്ന മുതിർന്ന നിരവധി അധ്യാപകരെ കണ്ടിട്ടുണ്ട്. അവരുടെ ഇടയിൽ മതി വരാതെ ജീവ ശ്വാസമായി അധ്യാപനത്തെ ഹൃദയത്തിലേറ്റുന്ന താങ്കളോളം പ്രചോദനം ഞങ്ങൾക്ക് മറ്റെന്താണ് മാഷേ 🙏🏻❤️.

ചുറ്റുമുള്ളവർക്ക് അറിവ് പകരാൻ സ്വയമൊരു പാഠപുസ്തകമായി മാറുന്നവർ.ജീവിതം തന്നെ സന്ദേശമാക്കിയവർ.
മികവഴക് വേദി ഞങ്ങൾ പുതിയ അധ്യാപകർക്ക് സമ്മാനിച്ചത് പ്രേംജിത് മാഷ്, കലാധരൻ മാഷ്, മൻസൂർ സർ, സൈജ ടീച്ചർ, നിഷ ടീച്ചർ.  അങ്ങനെ അർപ്പണ ബോധമുള്ള അധ്യാപകവ്യക്തിത്വങ്ങളെ അറിയാനുള്ള അവസരം കൂടിയായിരുന്നു.👏🏻
ശിവതാര
കൊല്ലം❤️
22.
എന്തെഴുതണം എങ്ങനെ എഴുതണം എന്നൊന്നും അറിയില്ല,
 പറഞ്ഞറിയിക്കാനാവാത്ത അത്രയും സന്തോഷമുണ്ട്. 
 സ്കൂളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ എത്രയ അധികമായി പിന്തുണയും അഭിനന്ദനങ്ങളും സൈജ ടീച്ചറിൽ  @⁨SAIJA KLM⁩ നിന്നും കലാധരൻ @⁨Dr Kaladharan TP⁩  സാറിൽ നിന്നും ഈ ഗ്രൂപ്പിൽ നിന്നുമെല്ലാം ലഭിക്കുന്നു...
 2023 ൽ D.El.Ed കഴിഞ്ഞ്, യാതൊരു മുൻവിധികളും മുന്നറിവുകളുമില്ലാതെ ഇക്കഴിഞ്ഞ ജൂണിൽ അധ്യാപനത്തിലേക്ക് കാലെടുത്തുവച്ച എനിക്ക് കൂട്ടായി നിന്നത് ഒന്നഴക് കൂട്ടായ്മയും, ഇത്രയേറെ മികച്ച നമ്മുടെ ടീച്ചിങ് മാനുവലും  പുതിയ പാഠപുസ്തകവും ആണ്. ടീച്ചിങ് മാനുവലിനും പാഠപുസ്തകനും പുറമെ ക്ലാസ്സ് സർഗാത്മകമാക്കുവാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നത് ചൂണ്ടിക്കാണിച്ചത് ഒന്നഴക് കൂട്ടായ്മയാണ്. സൈജ ടീച്ചറിൽ നിന്നും കലാധരൻ സാറിൽ നിന്നും ലഭിക്കുന്ന പ്രശംസകൾ എത്രയേറെ വിലപ്പെട്ടതാണെന്നും അതിൽനിന്നും ലഭിക്കുന്ന ഊർജ്ജം എത്രത്തോളം ആത്മവിശ്വസം നൽകുനുവെന്നും എങ്ങനെ പറഞ്ഞറിയിക്കാൻ കഴിയും....
 പ്രബന്ധം തയ്യാറാക്കി നൽകിയപ്പോൾ സൈജ ടീച്ചർ വിളിച്ചു " എന്തെ ബാക്കി കാര്യങ്ങൾ ഒന്നും ഉൾപ്പെടുത്താത്തത്? ഒരു പ്രബന്ധം ഇങ്ങനെയാ തയ്യാറാക്കാ..? "  പ്രബന്ധത്തിൽ ഉൾപ്പെടുത്തുവാൻ ഞാൻ ചെയ്ത ഓരോ കാര്യങ്ങളും ടീച്ചർ എണ്ണിയെണ്ണി പറഞ്ഞു തന്നു.. 
 പിന്നീട് കലാകാരൻ സാർ മെസ്സേജ് അയച്ചു "കുട്ടികൾക്ക് ഉല്പന്ന ഫയൽ കൈമാറിയില്ലേ?
അതിൻ്റെ വിവരം ഇല്ലല്ലോ ഇതിൽ?"
ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളും  ടീച്ചറും  സാറും ഓർത്തുവയ്ക്കുന്നു എന്നത് എത്ര സന്തോഷം നൽകിയെന്നോ.... 
 തുടക്കക്കാരിയായ എന്നെ ഇത്രയധികം ചേർത്ത് നിർത്തിയതിന്...
പിന്തുണയും ആശംസകളും നൽകിയതിന്...  
 പുത്തൻ അറിവുകൾ പകർന്നു നൽകിയതിന്...
എന്റെ സംശയങ്ങൾക്ക് ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നതിന്... 
ഓർത്തുവച്ചതിന്....
കെട്ടിരുന്നതിന്... 
വേദിയിലേക്ക് എത്തുവോളം നയിച്ചതിന്....
അങ്ങനെ അങ്ങനെ അങ്ങനെ എല്ലാറ്റിനും 

ബെസ്റ്റി പൗലോസ്
23
: *പ്രിയപ്പെട്ടവരെ എല്ലാവർക്കും നമസ്കാരം*🥰

*16 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും ഏറ്റവും സന്തോഷം നിറഞ്ഞതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതുമായ ഒന്നായിരുന്നു 2024 25 അധ്യായന വർഷം. മുൻവർഷങ്ങളിൽ ഒന്നും ലഭിക്കാത്ത തരത്തിലുള്ള പിന്തുണയാണ്  ഈ വർഷം ബഹുമാനപ്പെട്ട കലാകാരൻ മാഷും സൈജ ടീച്ചറും നമുക്ക് നൽകിയത്. ക്ലാസിൽ ചെയ്യുന്ന പ്രവർത്തനങ്ങളും രക്ഷിതാക്കളുടെ അഭിപ്രായവും ഒക്കെ ഗ്രൂപ്പിൽ ഷെയർ ചെയ്തു എങ്കിലും ഇങ്ങനെയൊരു സംസ്ഥാന അവാർഡിന് അർഹരാകാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഞങ്ങൾ തയ്യാറാക്കിയ ഒന്നാം ക്ലാസിന്റെ മികവ് നമ്മുടെ സബ്ജില്ലാതലത്തിൽ പോലും സമയം ദൈർഘ്യം കൂടിപ്പോയി എന്ന കാരണത്താൽ പൂർണ്ണമായും കാണാൻ കൂട്ടാക്കിയില്ല. എന്നാൽ കലാധരൻ മാഷിന് അത് അയച്ചു കൊടുത്തപ്പോൾ സാർ തന്നെ എഡിറ്റ് ചെയ്ത് അത് 5 മിനിറ്റിൽ ആക്കി തരികയും ഓരോ പ്രവർത്തനങ്ങളും സംസ്ഥാനതലത്തിൽ ഒരുപാട് സ്കൂളുകൾ ഉള്ളതിൽ നിന്നും ഞങ്ങളുടെ സ്കൂളിലെ പ്രവർത്തനങ്ങളും ഓരോന്നും എടുത്തുപറഞ്ഞ് ശ്രദ്ധിക്കപ്പെടുകയും ചെയ്തതിൽ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. പ്രബന്ധം അയച്ചു കൊടുത്തപ്പോൾ മറ്റെന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ വിട്ടുപോയ ഒരുപാട് കാര്യങ്ങൾ ഓരോരുത്തരുടെയും പ്രബന്ധ അവതരണത്തിലൂടെയാണ് ഞങ്ങളുടെ മനസ്സിലേക്ക് വന്നത്. ഓരോ കുട്ടിക്കും ഓരോ ഫയൽ, വിദ്യാലയം വീട്ടിലേക്ക്, ജന്മദിനത്തിൽ വായന പുസ്തകങ്ങൾ സ്കൂളിലേക്ക് സമ്മാനമായി നൽകൽ,ക്ലാസ് ബേസ് അസംബ്ലികൾ അങ്ങനെ അങ്ങനെ ഒരുപാട് പ്രവർത്തനങ്ങൾ. ഓരോ വിദ്യാലയത്തിലെയും അധ്യാപകരുടെ പ്രവർത്തനങ്ങൾ, മികവുകൾ മനസ്സിലാക്കി അവർക്ക് ആവശ്യമായ പിന്തുണയും ആദരവും സംസ്ഥാനതലത്തിൽ നൽകിയപ്പോൾ എനിക്ക് തോന്നുന്നു എല്ലാ അധ്യാപകർക്കും കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്നും,ഞങ്ങൾക്കും ഇതൊക്കെ സാധിക്കും എന്നും, തങ്ങളെ അംഗീകരിക്കുന്നു എന്നൊരു ബോധവും സന്തോഷവും ഉണ്ടാക്കുവാനും ഈ അധ്യാപക സംഗമത്തിന് സാധിച്ചു എന്ന്.*
*മറ്റ് അധ്യാപകരോടൊപ്പം പ്രാദേശിക ട്രിപ്പിൽ പങ്കെടുക്കാൻ കഴിയാഞ്ഞത് വലിയൊരു നഷ്ടമായി കരുതുന്നു. ഇനിയും ഇത്തരത്തിലുള്ള അധ്യാപക സംഗമങ്ങൾ ഉണ്ടായാൽ ഓരോ അധ്യാപകർക്കും കൂടുതൽ പ്രചോദനമാവും. ഒരുപാട് അനുഭവസമ്പത്തുള്ള അധ്യാപക സുഹൃത്തുക്കളുടെ ക്ലാസ് പ്രവർത്തനങ്ങൾ കേട്ടപ്പോൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടത് ഉണ്ടെന്നും അവയൊക്കെ എങ്ങനെ ക്ലാസ്സിൽ നടപ്പിലാക്കണമെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.*
*ഞങ്ങൾക്ക് അവിടെ വന്ന് താമസിക്കാൻ ആവശ്യമായ സൗകര്യം തയ്യാറാക്കി തന്ന നേമം സ്കൂളിലെ എച്ച് എം മൻസൂർ സാറിന് ഒരുപാട് നന്ദി*.🥰🙏

*ഞങ്ങളുടെ സ്കൂളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി ഒരു അവാർഡിന് അർഹത നേടിത്തന്ന പ്രിയപ്പെട്ട കലാധരൻ മാഷിനും സൈജ ടീച്ചറിനും ഒരുപാട് നന്ദി...*🥰🙏

*വീണ്ടും ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ നമുക്ക് കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ,* 

*ഇടുക്കിയിൽ നിന്നും ടീം ആർ പി എം...*

*അശ്വതി,ബിന്ദു, പ്രനീഷ..*CHOTTUPARA, IDUKKY
24
 2023-24 ആണ് സാർ ഞാൻ  സർവീസിൽ കയറിയത് (എയ്ഡഡ് സ്കൂൾ)അന്നും ഇന്നും  ഒന്നാം ക്ലാസിൽ തന്നെയാണ്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസ് മാറ്റി തരണേന്ന് പറഞ്ഞ ഞാൻ പക്ഷേ ഇപ്രാവശ്യം പറയുന്നത് എനിക്ക് ഒന്നാം ക്ലാസ് തന്നെ മതി എന്നാണ്. 
കാരണം ഞാൻ 41-ാം വയസിൽ അധ്യാപിക എന്ന സ്വപ്നം നേടിയെടുത്തയാളാണ്. ഞാൻ ആഗ്രഹിച്ച പോലെ ഞങ്ങളുടെ സ്കൂളിലെ സൂപ്പർ സ്റ്റാറുകൾ ഇന്ന് ഒന്നാം ക്ലാസുകാരാണ്. ഒന്നഴകിലൂടെ നമ്മുക്ക് ലഭിച്ച പിൻതുണ എന്നെ സംബന്ധിച്ച് വളരെ വലുത് തന്നെയാണ് സർ🙏🏻 ഇത്രയും നാൾ ഞാൻ കാത്തിരുന്നത് വെറുതെയായില്ല.

പ്രബന്ധം വയ്ക്കാതെ  പോയത് വലിയ നഷ്ടമായിപ്പോയി.
അടുത്ത തവണ പൂർവ്വാധികം ശക്തിയോടെ ഞാനും ഉണ്ടാകും
 Aneesa Sudheer:🙏
25
 പ്രിയമുള്ളവരേ.., നമസ്കാരം 🙏🏻

മികവഴക് അധ്യാപക സംഗമം കഴിഞ്ഞപ്പോൾ ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി. ഒരു നിർവൃതി.. ഒരു ലയനം. ജോലി കിട്ടിയതു മുതൽ ഇന്നേവരെ വാങ്ങിയ ആകെ ശമ്പളത്തെക്കാൾ വലിയ എന്തോ ഒന്ന് നമുക്ക് കിട്ടി. അത് ആ മെമെന്റൊയോ സാക്ഷ്യപത്രമോ ആണോ? അല്ല. അതിലും വലുത് എന്തോ ആണ്.  ഒന്നാം ക്ലാസ്സിൽ ഒരു നിമിഷം പോലും വിശ്രമിക്കാതെ പഠനപ്രവർത്തനങ്ങൾ നടത്തുമ്പോഴും ആഗ്രഹിച്ചിട്ടില്ല ഒരു പ്രതിഫലവും. ചിന്തിച്ചിട്ടില്ല ഒരു അംഗീകാരത്തെപ്പറ്റിയും. പത്താം തീയതി മുതൽ ഈ നിമിഷം വരെ മനസ്സ് നിശ്ചലമാണ്. ഒരു ആനന്ദാവസ്ഥ.
ഓരോ ടീച്ചർമാരും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത് കേട്ടപ്പോഴാണ് എത്രമാത്രമാണ് ഓരോരുത്തരും തന്റെ മുൻപിലിരിക്കുന്ന കുട്ടിയ്ക്ക് വേണ്ടി അധ്വാനിക്കുന്നത് എന്ന്! എത്രമാത്രം സ്വയം സമർപ്പിച്ചിരിക്കുന്നു എന്ന്! എന്തൊരു ത്യാഗികളാണ് ഈ അധ്യാപകർ എന്ന്! കാശിനു കണക്ക് നോക്കാതെ, ലാഭം നോക്കാതെ മുന്നിലിരിക്കുന്ന കുട്ടിയ്ക്ക് വേണ്ടി അക്ഷീണം അധ്വാനിക്കുന്ന കുറേ വ്യത്യസ്ത വ്യക്തിത്വങ്ങൾ ! അവതരണങ്ങൾ കേൾക്കുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു... കരയാതിരിക്കാൻ പ്രയാസപ്പെടുകയായിരുന്നു. എത്രമാത്രം പ്രതിബന്ധങ്ങളെയാണ് ഓരോരുത്തരും സർവശക്തിയും ഉപയോഗിച്ച് തരണം ചെയ്ത് വിജയം കൈവരിച്ചത്! ആ സമർപണത്തിന് പകരം വെക്കാൻ എന്തുണ്ട്? ഈ പുരസ്കാരം അധ്യാപനത്തിൽ മാത്രമല്ല ജീവിതത്തിലെ ഏത് രംഗത്തും ഊർജം നൽകും.
എന്തൊരു സന്തോഷം ഓരോ ടീച്ചർമാർക്കും പുരസ്കാരം കിട്ടിയപ്പോൾ! ഒന്നിലെ കുട്ടികൾ ഒരു സ്റ്റിക്കർ കിട്ടിയാൽ അത് ഓമനിക്കുംപോലെ, അവരുടെ കണ്ണിലെ തിളക്കം പോലെ, ഓരോ ടീച്ചർമാരുടെയും മുഖം തിളങ്ങുകയായിരുന്നു മെമെന്റോ കിട്ടിയപ്പോൾ. അവതരണസമയത്ത് ആർക്കും സമയം തികഞ്ഞിട്ടില്ല. കാരണം അത്രമാത്രം ഉണ്ട് അവർക്ക് പറയാൻ ജൈത്രയാത്രയെപ്പറ്റി.
അധ്വാനിക്കുന്നവനും അല്ലാത്തവനും വേറെ തന്നെ ആണ്. അധ്വാനിക്കുന്നവൻ അംഗീകാരം കിട്ടിയില്ലെങ്കിലും അധ്വാനിക്കും. പക്ഷെ അംഗീകാരം നൽകിയാൽ productivity എത്രയോ മടങ്ങായിരിക്കും.
അധ്വാനിച്ചു കിട്ടുന്ന അംഗീകാരത്തിനാണ് അഴക്. മധുരം. അത് അപ്രതീക്ഷിതമായി കിട്ടുമ്പോൾ അതിമധുരം. ഈ സെമിനാറിൽ അങ്ങനെ ആത്മാർത്ഥതയുള്ള, അർപ്പണമനോഭാവമുള്ള, സന്നദ്ധതയുള്ള, ലക്ഷ്യം നേടാൻ ത്യാഗം ചെയ്യുന്ന ഒരുപാട് ആത്മ സഹോദരങ്ങളെ കാണാനും അവരുടെ പ്രവർത്തന മികവുകൾ അറിയാനുമായി. അത് നമ്മളെ കൂടുതൽ സമ്പന്നമാക്കി.
കലാധരൻ സാറിനെയും സൈജ ടീച്ചറെയും കുറിച്ച് എന്താണ് പറയുക! എന്ത് പറഞ്ഞാലാണ് മതി വരുക! എന്തൊരു ലാളിത്യം! എന്തെല്ലാം അന്വേഷണങ്ങൾ ഓരോരുത്തരോടും! എന്തൊരു ചേർത്തു നിർത്തൽ! ഓരോരുത്തർക്കും തോന്നിയിട്ടുണ്ടാകും അവർ അവരവരുടെ സ്വന്തമെന്ന്. ഓരോരുത്തരുടെയും സന്തോഷവും സമാധാനവും സംതൃപ്തിയും സൗകര്യങ്ങളും എല്ലാം ഉറപ്പ് വരുത്തി. ഒന്നിനും കുറവ് വരുത്തിയില്ല, ഒരു പരാതിക്ക് ഇട വന്നില്ല ഈ വലിയൊരു പരിപാടിയിൽ. എന്തൊരു മികച്ച സംഘാടനം!
പരിപാടി കഴിയും വരെ മുഖം ക്ഷീണിച്ചു കണ്ടില്ല രണ്ടു പേരുടെയും. എല്ലാം കഴിഞ്ഞ് രാത്രി 9 മണിക്ക് ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തു പോകുമ്പോൾ നിഷ ടീച്ചറെ യാത്രയാക്കി തിരിച്ചു വരുന്നു ഇവർ. എന്തെല്ലാം ഉത്തരവാദിത്തങ്ങൾ! ഒന്നും ചെറുതായി കണ്ടില്ല.
കുഞ്ഞുവർത്തമാനങ്ങൾ വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. എല്ലാം കലാധരൻ സാർ നേതൃത്വം കൊടുത്തു ഈ തിരക്കിനിടയിൽ. എനിക്ക് അധികമൊന്നും അറിയേണ്ടി വന്നില്ല.
എന്തായിരിക്കും ഇങ്ങനെ അക്ഷീണം പ്രയത്നിക്കുന്നതിന്റെ പിന്നിൽ? എന്താണ് ഇതിന് പ്രചോദനം നൽകുന്നത്? ഒരു ക്ലാസ്സിലെ ഒരു സംസ്ഥാനത്തെ മുഴുവൻ അധ്യാപകരെയും ഒരു കുടക്കീഴിൽ നിർത്തി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അവരുടെ അധ്യാപനത്തിലെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം കണ്ടെത്തിത്തരുകയും ചെയ്യുക! ഇതെന്ത് അമാനുഷികതയാണ്! തീർച്ചയായും നമ്മളൊക്കെ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും കാണുമ്പോൾ ഉള്ള സംതൃപ്തി മാത്രമാണ് ഇതിന്റെയെല്ലാം ഊർജം.
അധ്യാപകർക്ക് ആശ്രയിക്കാൻ ഒരിടമുണ്ട്, പരാതി കേൾക്കാൻ കാതുകളുണ്ട്, പരിഹരിക്കാൻ ഹൃദയമുണ്ട്... ഇതൊക്കെയാണ് കലാധരൻ സാറും സൈജ ടീച്ചറും. ഞങ്ങളുടെയെല്ലാം ആശ്വാസവും ധൈര്യവും.. ഞങ്ങളിലെ അധ്യാപന മികവുകളെ കണ്ടെത്തി സമൂഹത്തിൽ വാരി വിതറിയിരിക്കുന്നു. ഞങ്ങളുടെ മൂല്യം സംസ്ഥാനം മുഴുവൻ ബോധ്യപ്പെടുത്തി ഈ മികവഴക് സെമിനാർ.
നേമം സ്കൂൾ സ്വന്തം സ്കൂൾ പോലെ ആണ് തോന്നിയത്. ആരുടെയും അടുത്ത് നിന്ന് അന്യരാണെന്ന് തോന്നുന്ന ഒരു അനുഭവവും ഉണ്ടായില്ല. ആരുടെ മുഖത്തും പിരിമുറുക്കമില്ല. എല്ലാവരും സന്തോഷത്തോടെ അവരവരുടെ ഡ്യൂട്ടിയിൽ വ്യാപൃതരായിരിക്കുന്നു. വിളക്ക് കത്തിക്കാൻ മെഴുകുതിരി കൊണ്ടു വന്ന കുട്ടികൾ അടക്കം എത്ര കൃത്യവും സമയബന്ധിതവുമായാണ് പ്രവർത്തിച്ചത്!കലാധരൻ സാർ സൈജ ടീച്ചർ, മൻസൂർ സാർ, പ്രേം ജിത്ത് സാർ, പഞ്ചായത്ത്‌ ഭാരവാഹികൾ, SCERT ഉദ്യോഗസ്ഥർ... എല്ലാവരും ഞങ്ങൾക്ക് ഒരു കുറവുമില്ലാതെ ഇത്രയും വലിയൊരു വിരുന്നൊരുക്കി. എല്ലാവർക്കും സംതൃപ്തി!  മികച്ച സംഘാടനം.. നേതൃത്വം.. ഹൃദയം നിറഞ്ഞ സന്തോഷം... അഭിനന്ദനങ്ങൾ..! നന്ദി..!
പ്രസന്ന എ.പി 
GLPS പലകപ്പറമ്പിൽ
മങ്കട, മലപ്പുറം

 26.
കഴിഞ്ഞ ദിവസം സർക്കാർ സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപകരുടെ സംസ്ഥാന സമ്മേളനമായ "മികവഴക്" എന്ന പരിപാടിയിൽ ഒരു രക്ഷകർത്താവ് എന്ന നിലയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. സത്യം പറഞ്ഞാൽ, ഈ പരിപാടി എന്റെ പ്രതീക്ഷകളെയും കടത്തിവെട്ടുന്ന ഒരനുഭവമായിരുന്നു. നമ്മുടെ കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്ന ഈ അധ്യാപകരുടെ കഴിവും ആത്മാർത്ഥതയും നേരിട്ടറിഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി.
പരിപാടിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഓരോ അധ്യാപകരും അവരുടെ ക്ലാസ് റൂമുകളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന നൂതനമായ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാൻ അതിശയകരമായിരുന്നു. ഓരോ അവതരണവും അവരുടെ കഠിനാധ്വാനത്തിന്റെയും സർഗ്ഗാത്മകതയുടെയും തെളിവായിരുന്നു.
ചില അധ്യാപകർ കളികളിലൂടെയും പാട്ടുകളിലൂടെയും അക്ഷരങ്ങളും വാക്കുകളും പഠിപ്പിക്കുന്ന രീതി വിശദീകരിച്ചു. മറ്റു ചിലർ കഥപറച്ചിലിന്റെ മാന്ത്രികതയിലൂടെ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും, അവരെ ചിന്താശേഷിയുള്ളവരും സർഗ്ഗാത്മകതയുള്ളവരുമാക്കുന്നതും വിവരിച്ചു. പ്രകൃതിയുമായി ബന്ധിപ്പിച്ചുള്ള പഠനരീതികൾ, ചിത്രകലയിലൂടെയും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലൂടെയുമുള്ള പഠനം എന്നിങ്ങനെ ഓരോ അധ്യാപകരും അവരവരുടെ ക്ലാസ്സുകളിൽ പരീക്ഷിക്കുന്ന വ്യത്യസ്തവും ഫലപ്രദവുമായ രീതികളെക്കുറിച്ച് പങ്കുവെച്ചത് എന്നെ ശരിക്കും ഞെട്ടിച്ചു.
ഓരോ അധ്യാപകരുടെയും വാക്കുകളിൽ അവരുടെ തൊഴിലിനോടുള്ള സ്നേഹവും കുട്ടികളോടുള്ള വാത്സല്യവും നിറഞ്ഞുനിന്നിരുന്നു. ഒരു ഒന്നാം ക്ലാസ് അധ്യാപകൻ/അധ്യാപിക എന്ന ജോലി എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും, കുട്ടികളുടെ ജീവിതത്തിലെ ഈ നിർണായക ഘട്ടത്തിൽ അവർ എത്രമാത്രം ശ്രദ്ധയും കഴിവും അർപ്പിക്കുന്നുണ്ടെന്നും എനിക്ക് ബോധ്യമായി.
ഈ സമ്മേളനം വെറും പ്രസംഗങ്ങൾക്കപ്പുറം, അധ്യാപകർക്ക് അവരുടെ അനുഭവങ്ങളും ആശയങ്ങളും പരസ്പരം പങ്കുവെക്കാനുള്ള ഒരു വേദിയായി മാറിയിരുന്നു. ഓരോരുത്തരുടെയും അനുഭവങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് പഠിക്കാനും പുതിയ പ്രചോദനം നേടാനും ഇത് സഹായിച്ചു.
ഒരു രക്ഷകർത്താവ് എന്ന നിലയിൽ, "മികവഴക്" എനിക്ക് വളരെയധികം സന്തോഷവും ആശ്വാസവും നൽകി. എന്റെ കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകരും ഇതേപോലെ ആത്മാർത്ഥതയോടെയും കഠിനാധ്വാനത്തോടെയുമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് ഞാൻ മനസിലാക്കുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്ത ഓരോ അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ ഈ അർപ്പണബോധത്തിന് ഞങ്ങളുടെ കുട്ടികളുടെ ഭാവി ശോഭനമാക്കാൻ കഴിയും എന്നതിൽ എനിക്ക് സംശയമില്ല.
ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ പ്രത്യേക നന്ദി. അധ്യാപകരുടെ ഇത്തരം അനൗപചാരിക കൂടിച്ചേരലുകൾ ..... അവരുടെ അധ്യാപന കർമ്മത്തോടുള്ള ആത്മാർത്ഥതയുടെ ഏറ്റവും വലിയ തെളിവുകളാണ്...
അനുഭവങ്ങളുടെ പങ്കുവയ്ക്കൽ ഒരു  പരിശീലനത്തേക്കാൾ ഗുണം ചെയ്യുമെന്ന് ബോധ്യപ്പെട്ടു .....
രക്ഷിതാക്കളുടെ പ്രതിനിധികളെയും ഇത്തരത്തിലുള്ള കൂടിച്ചേരലിൻ്റെ ഭാഗമാക്കണം എന്നാണ് എൻ്റെ അഭിപ്രായം

ഇനിയും ഇങ്ങനെയുള്ള സമ്മേളനങ്ങൾ ഉണ്ടാകുകയും, നമ്മുടെ അധ്യാപകർക്ക് അവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രചോദനമാകുകയും ചെയ്യട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ഡോ. ആര്യ
( ശങ്കരിയുടെ അമ്മ )


27.

+അതെ എനിക്കും ഓർമകൾ ഇന്നലെ യിൽ ആയിരുന്നു. മനസ്സിൽ എന്നും ഓർക്കാൻ ഒത്തിരി കാര്യങ്ങൾ 😍 ആരും അപരിചിതർ അല്ല 🙏 നമ്മുടെ കുഞ്ഞു മക്കളുടെ മിന്നുന്ന മിക വാനുഭവങ്ങൾ പങ്കു വെക്കാനും അതിലേറെ അഴകുള്ള അനുഭവങ്ങൾ മനസ്സിൽ തട്ടാനും കഴിഞ്ഞു എന്നതിൽ സന്തോഷം ഉണ്ട്. പ്രിയപ്പെട്ട കലാധരൻ മാഷ്, എന്തു സംശയം ചോദിക്കുമ്പോഴും അപ്പോൾ തന്നെ മറുപടി തന്നിരുന്ന സൈജ ടീച്ചർ  🥰എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏

91 94460 60321: 

 

 ഏപ്രിൽ 10. സന്തോഷം നിറഞ്ഞ ദിവസം. ഇത്തവണയും മികവഴക് അധ്യാപക കൂട്ടായ്മയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് എന്ന് പറയുന്നതിനോടൊപ്പം തന്നെ ഒരു കേൾവിക്കാരിയായി ഇരിക്കേണ്ടിവന്നു എന്നതിൽ  വളരെയധികം സങ്കടവും ഉണ്ട്. കഴിഞ്ഞതവണ ഞാൻ ഒന്നാം ക്ലാസ്സിൽ ആയിരുന്നു. എന്നാൽ ഇത്തവണ നവംബർ അവസാനവാരത്തിൽ സ്കൂൾ മാറിയതിന്റെ ഫലമായി എനിക്ക് ലഭിച്ചത് രണ്ടാം ക്ലാസാണ്. തൃശ്ശൂരിൽ വച്ച് നടന്ന ആദ്യ കൂട്ടായ്മയിൽ വച്ചുതന്നെ അടുത്ത അധ്യാപക സംഗമത്തിൽ ഞാനും  അവതാരക എന്ന രീതിയിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചിരുന്നതാണ്. എന്നാൽ ഇത്തവണയും എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. അടുത്ത അധ്യയനവർഷത്തിൽ ഒന്നാം ക്ലാസാണ് ഞാൻ ചോദിച്ചു വാങ്ങിയിട്ടുള്ളത്. രണ്ടു വർഷങ്ങളിലെ അധ്യാപക സംഗമത്തിൽ  ലഭിച്ച വ്യത്യസ്തങ്ങളായ  അനുഭവങ്ങളും തന്ത്രങ്ങളും ഉൾക്കൊണ്ട് അടുത്ത വർഷം മികച്ച ക്ലാസ്സ്‌ റൂം അനുഭവങ്ങളുമായി ഞാനും പങ്കെടുക്കും.

ഒന്നാം ക്ലാസ്സ്‌ അധ്യാപകർക്ക് കരുത്തേകി കൂടെ നിന്ന് പിന്തുണയ്ക്കുന്ന കലാധരൻ സാറിനും സൈജ ടീച്ചർക്കും അഭിനന്ദനങ്ങൾ.....🌹🌹🌹കൂടാതെ മികവഴക്  കൂട്ടായ്മയെ കൂടുതൽ മികവുറ്റതാക്കിയ മൻസൂർ സാറിനും നേമം സ്കൂളിലെ അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.... 🙏🙏🙏😍😍

പ്രസീത.

 ജി എൽ പി എസ് പെരുമ്പറമ്പ് മൂടാൽ 

 മലപ്പുറം

 28.

ഒന്ന് ഒന്നഴക്  മികവ് മികവഴക്

ഒരു അദ്ധ്യയനകാലത്തെ മികവഴകെല്ലാം കോർത്തിണക്കി  പരസ്പരം പങ്കിടാൻ പരസ്പരം ആനന്ദിച്ച് ആഹ്ളാദിക്കാൻ ഒരു മാസത്തെ  കാത്തിരിപ്പിനൊടുവിൽ സാക്ഷാത്കരിക്കപ്പെട്ടു.

അതും  അഭിമാനവിദ്യാലയമായ മൻസൂർ  സാറിന്റെ  നേമം സ്ക്കൂളിൽ ആയപ്പോൾ കുറച്ചു കൂടി ഗമ കൂടി.

മികവ് തലങ്ങൾ

-----------------------------

*നല്ല സംഘാടനം

* സ്നേഹാദരങ്ങളോടെയുള്ള വരവേൽപ്പ് (കല്യാണങ്ങളിൽ ചെയ്യുന്നപോലെ  തോന്നി.  )

*പ്രായം ഒന്നിനും തടസ്സമല്ല.

മനസാണ് കാര്യം

*മികച്ച രീതിയിലുള്ള രജിസ്ട്രേഷൻ കൗണ്ടർ.

*അടുത്ത മികവിന് ഊർജ്ജം

* പരസ്പരം പങ്കുവയ്ക്കൽ

*നൻമ പകർത്താൻ  അവസരം .

*സ്വാദിഷ്ടമായ ഊണ്

*മികവുറ്റ ഉദ്ഘാടനം

*കുഞ്ഞു മകളുടെ മൂല്യം ഉയർത്തിപിടിച്ച  കഥാവതരണം

*കൃത്യവും വ്യക്തവുമായ ആസൂത്രണം,

*അഴകാർന്ന  സമാപനസമ്മേളനം

* ഇടവേളകളിൽ ചായ, കടി 

*ഉയർന്ന മൂല്യം ഉള്ള മികവഴകിന്റെ സംസ്ഥാന അവാർഡ്

* നേമം സ്കൂളിന്റെ  വരവേൽപ്പ്, അകമഴിഞ്ഞ  സഹായസഹകരണങ്ങൾ

*സൗഹൃദ സംഭാഷണത്തിനുള്ള അവസരം

* മനസു തുറന്ന യാത്ര 

*നല്ല ഒത്തുച്ചേരൽ

*നല്ല ഫോട്ടോഗ്രാഫി

*കൂടുതൽ സുഹൃദ്ബന്ധങ്ങൾ

*ചൂടിനെ തണുപ്പിക്കാൻ വെള്ളക്കുപ്പി 

*50 പ്രബന്ധങ്ങളുടെ സമാഹാരം പ്രിന്റ്  ചെയ്ത് വിതരണം

*പ്രത്യേക  വ്യക്തിത്വത്തിന് ഉടമ- കലാധരൻ സാർ,ശൈല ടീച്ചർ ,മൻസൂർ സാർ, നിഷ ടീച്ചർ,നേമം സ്ക്കൂൾ അധ്യാപകർ,പ്രേംജിത്ത് സാർ, തൈക്കാട് സ്ക്കൂൾ അംഗങ്ങൾ. സചീന്ദ്രൻ സാർ.....എല്ലാവരോടും 

ഹൃദയം നിറഞ്ഞ  സ്നേഹം. 

അഭിപ്രായങ്ങൾ

*അടുത്ത വർഷം  അവതരണം ഒരേ വേദിയിൽ

ആദ്യം ജില്ലാതലം, തെരഞ്ഞെടുത്തവരെ സംസ്ഥാനതലത്തിൽ .  ഇങ്ങനെയാകുമ്പോൾ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം. 

കൂടുതൽ ആളുകളിലേക്ക് ഊർജ്ജം എത്തിക്കാം.

2 ദിവസ പരിപാടിയാക്കാം

മികവ് വ്യത്യസ്ത  തന്ത്രങ്ങളിലൂടെ  അധ്യാപകർ അവതരിപ്പിക്കാം(കൊളാഷ്,

പത്രം,പോസ്റ്റർ......) ഇതെല്ലാം ഒരു അഭിപ്രായം മാത്രം.

 നന്ദി എങ്ങനെ ചൊല്ലേണ്ടു ഞാൻ? പകരം വയ്ക്കാൻ ഒന്നുമില്ല. നല്ല ഓർമകൾ മാത്രം

ഇനിയൊരു മികവ് അവതരണത്തിന്  കഴിയില്ലല്ലോ എന്ന തേങ്ങലോടെ.....(വിരമിക്കൽ) അവശേഷിപ്പിച്ചുകൊണ്ട് 

    അകമഴിഞ്ഞ നന്ദി🙏

 Lalitha:

29.

*ഒന്നഴകിൻ മികവഴക്  ആശയാവതരണ രീതിയുടെ വിജയഴക് *

     നേമം സ്കൂളിൽ വെച്ചു നടന്ന മികവഴക് പരിപാടി പേരുപോലെതന്നെ മികവുറ്റതും പുതുമ നിറഞ്ഞതുമായിരുന്നു.സാധാരണ പാഠപുസ്തക രചയിതാക്കൾ ഫീൽഡിൽ ഇറങ്ങി ഇതുപോലെ അധ്യാപകരുടെ അനുഭവങ്ങൾക്കോ വിലയിരുത്തലുകൾ കേൾക്കാനോ അറിയാനോ മുതിരാറില്ല. എന്നാൽ ചരിത്രത്തിൽ ആദ്യമായി ബഹുമാന്യനായ കലാധരൻ മാഷും പ്രിയ സൈജ ടീച്ചറും അതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നു. പുസ്തകം കൈകളിൽ എത്തിയ അന്നുമുതൽ ഇന്നുവരെ ഓരോ നിമിഷവും ഓരോ പ്രവർത്തനങ്ങളുംഒന്നാം ക്ലാസുകാർ എങ്ങനെ ഏറ്റെടുത്തുവെന്ന് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് ആവശ്യമായ പിന്തുണകൾ നൽകി, സംശയങ്ങൾക്ക് ഉത്തരം നൽകി, വിമർശനങ്ങൾക്ക് ക്ഷമാപൂർവം മറുപടി നൽകി ഞങ്ങൾ ഒന്നാം ക്ലാസുകാർക്കൊപ്പം നടന്നും ഓടിയും തളരാതെ രണ്ടു പാഠപുസ്തക രചയിതാക്കൾ. സമാനതകളില്ലാത്ത ഒന്നഴക് മോഡൽ. *Hat's of you dear ones 💕🌹*


സംഘാടന മികവുമായി മൻസൂർ സാറും ഒന്നിച്ചപ്പോൾ മികവഴകിന് വീണ്ടും മാറ്റ് കൂടി. ഞങ്ങൾ ഭാഗ്യം സിദ്ധിച്ച ഒന്നാന്തരം അധ്യാപകരാണ്. സ്വന്തം പഞ്ചായത്തിലെ കൂടിപ്പോയാൽ സബ്ജില്ലയിലെ അധ്യാപകരെ മാത്രം കണ്ടറിഞ്ഞിരുന്ന കാലത്തിൽ നിന്നും എത്ര പെട്ടെന്നാണ് സംസ്ഥാന തലത്തിൽ തന്നെ പരിചയപ്പെടാനും അനുഭവങ്ങൾ പങ്കുവെക്കപ്പെടാനും സാധിച്ചത്.അധ്യാപക ജീവിതത്തിലെ *സുവർണ കാലഘട്ട*ത്തിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

    ഉദ്ഘാടനം മുതൽ സമാപനം വരെ സമയ നിഷ്ഠയാലും സംഘാടന മികവിനാലും തിളങ്ങിനിന്നു വേദി. ഔദ്യോഗിക പരിപാടിയല്ലാതിരുന്നിട്ടു കൂടി സമയത്തിനെതിച്ചേർന്ന് മുഴുവൻ അധ്യാപകർക്കും വിശിഷ്ട പുരസ്‌കാരം സമ്മാനിക്കാൻ സന്മനസ്സുകാണിച്ച SCERT ഡയറക്ടർ ശ്രീ. ജയപ്രകാശ് സാർ ഏറെ അഭിനന്ദനമർഹിക്കുന്നു. കലാധരൻ സാറിനും സൈജ ടീച്ചർക്കുമെല്ലാം ഇവരുടെ മനസ്സിലെ സ്ഥാനം എത്രത്തോളമുണ്ടെന്ന് വിളിച്ചോതുന്ന ഒരു കാര്യം കൂടിയായിരുന്നു അത്.സമാനതകളില്ലാത്ത ഇത്തരം ഒരു വേദിയിൽ അനേകം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ SCERT ഡയറക്ടറിൽ നിന്ന് ഈ ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം 💐

  ഒന്നഴകിൻ ജ്വാല ഇനിയും നന്നായി ജ്വലിക്കട്ടെ. അത് കേരളത്തിലെ മുഴുവൻ ഒന്നാം ക്ലാസുകളിലും ആളിപ്പടരട്ടെ. വിദ്വേഷത്തിൻ വിത്തുകൾ കത്തിച്ചാമ്പലാവട്ടെ. മികവഴകിൻ നറുമണം എങ്ങും പരക്കട്ടെ 💕💕💕🌹🌹🌹

   ഏറെ സ്നേഹത്തോടെ 

മലപ്പുറത്തു നിന്നും ഷാഹിന ടീച്ചർ 🥰🥰🥰

 30.

കൂടുതൽ കരുത്തോടെ മുന്നേറാൻ ആവേശമായി മികവഴക്

പുരസ്കാരം ഏറ്റു വാങ്ങിയതിൽ അഭിമാനം. സന്തോഷം' സംസ്ഥാനത്തൊ ട്ടാകെയുള്ള ആത്മാർത്ഥതയുള്ള ഒരു കൂട്ടം ഒന്നാം ക്ലാസ് അധ്യാപകരുടെ വാക്കുകൾ കേൾക്കാനിടയായത് അതിലുപരി സന്തോഷം. ഓരോ അധ്യാപകരും അവരവരുടെ പ്രവർത്തനങ്ങൾ ആവേശത്തോടെ അവതരിപ്പിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ടാവുകയായിരുന്നു. പലരിൽ നിന്നും വിമർശനങ്ങൾ ഉണ്ടാകുമ്പോൾ എന്തിന് കഷ്ടപ്പെടുന്നു എന്ന ചിന്ത പലപ്പോഴും വന്നിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുന്നിലെത്തുമ്പോൾ പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ അത് കുട്ടികളിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. ഇനി എന്ത് വിമർശനം ഉണ്ടായിക്കോട്ടെ ഒന്നഴക് എന്നോടൊപ്പം ഒന്നാം ക്ലാസിനൊപ്പം ഉണ്ട്.70 മിനിട്ടിലും 700 മിനിട്ടിലും പറഞ്ഞുതീരാൻ ആവാത്ത കാര്യങ്ങൾ ഏഴു മിനിറ്റിൽ ചുരുക്കിയതിൻ്റെ വിഷമത്തിൽ ആയിരുന്നു ഞാൻ ഉൾപ്പെടെയുള്ള ഓരോരുത്തരും. മറ്റൊരു വേദിയിലും ഇത് പറഞ്ഞിട്ട് കാര്യമില്ല. കാരണം അവർ വെറും കേൾവിക്കാർ മാത്രമായിരിക്കും. ഒന്നാം ക്ലാസിലെ കുട്ടികളെ അറിയുന്ന ഒന്നിലെ അധ്യാപകരുടെ പൾസറിയുന്ന വേദിയിലെ മികവവതരണം വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കാൻ ഓരോരുത്തർക്കും പ്രചോദനമായിരുന്നു. എന്നും എവിടെയും ഒന്നാമതായിക്കും ഒന്നാം ക്ലാസ്സ് കുട്ടികളും അധ്യാപകരും. നമ്മുടെ ഈ ശ്രമം വിജയിക്കണമെങ്കിൽ രണ്ടിലും തുടർ ക്ലാസുകളിലും ഇതേ രീതിയിൽ പ്രവർത്തനങ്ങൾ തുടരണം.

സൗമ്യ എസ് നായർ

ഠൗൺ യു പി എസ് കൊട്ടാരക്കര

 31

മികവഴക് പുരസ്‌കാരം എന്നെ വളരെ ഉയരങ്ങളിൽ എത്തിച്ചു.... മെമ്പർ Fb ഇൽ പോസ്റ്റ്‌ ഇട്ടു HM വല്ലാതെ പ്രശംസിച്ചു friends ബന്ധുക്കൾ trs.... വിളിക്കുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു PTA പ്രസിഡണ്ട്‌ പത്രവാർത്ത കൊടക്കുന്നു 150 ഇൽ അധികം പേർ മികവഴക് പുരസ്‌കാരം വാങ്ങുന്നത് സ്റ്റാറ്റസ് വെച്ചു എത്രയോ പേര് fb insta ഷെയർ ചെയ്തു.സ്റ്റാറ്റസ് വച്ചു ക്ലബ്ബ് രാഷ്ട്രീയ പാർട്ടി കൾ അനുമോദിക്കുന്നു.... വളരെ അധികം സന്തോഷം അഭിമാനം.... എല്ലാം തന്നത് ഇന്നലെ തന്ന പരിപാടി ആണ് കലാധരൻ മാഷോടും സൈജ ടീച്ചറോടും എത്ര നന്ദി പറഞ്ഞാലും മതി വരില്ല ഒരുപാട് ഇഷ്ടം സ്നേഹം... പ്രോഗ്രാം സൂപ്പർ ആയിരുന്നു ഒരുപാട് നല്ല നല്ല മാതൃകകൾ അവിടുന്ന് ലഭിച്ചു....  വരും വർഷങ്ങളിൽ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കണം നല്ല ഊർജ്ജം മികവഴകിൽ നിന്ന് ലഭിച്ചു.... പ്രോഗ്രാംന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും ഒരായിരം നന്ദി ഒത്തിരി ഇഷ്ടത്തോടെ 

 ഉഷ ടീച്ചർ 

CVNMAMLPS WEST CHATHALLUR 

AREEKODE 

MALAPPURAM

 32

 ഉള്ളിൽ തട്ടിയ അനുഭവം പരസ്പരം പങ്കുവയ്ക്കുമ്പോൾ ഉള്ള സന്തോഷം ആവോളം ആസ്വദിച്ച ഒരു ദിനമായിരുന്നു 2025 April 10.

ഈ വർഷത്തെ കേരള പാഠാവലിയുടെ ഓരോ യൂണിറ്റും ഓരോ പീരീഡും ഓരോ പ്രവർത്തനവും  ഓരോ നിമിഷവും കൃത്യമായി വിവരിക്കുന്ന HB തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ആത്മവിശ്വാസം ആയിരുന്നു. അതിലൂടെ കൃത്യമായി സഞ്ചരിച്ച് ഒന്നഴകിനെ മികവഴകാക്കിയ ഒരു കൂട്ടം അധ്യാപക സുഹൃത്തുകൾ ഒത്തുകൂടിയ ദിനം സമ്മാനിച്ചത് ഈ വർഷത്തിൻ്റെ ആത്മ സംതൃപ്തി മാത്രമല്ല , അടുത്ത വർഷത്തേക്കുള്ള ആർജവവും ഊർജവുമാണ്. പുതിയ അധ്യയന വർഷത്തെ ഒന്നാം ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കാൻ എൻ്റെ മനസ്സ് വെമ്പൽ കൊള്ളുകയാണ്. മികവഴക് സഞ്ചിയിൽ അതിനുള്ള ഒരു വലിയ നിധിയുണ്ട്. പ്രബന്ധാവതരണത്തിനുള്ള അവസരം പ്രയോജനപ്പെടുത്താഞ്ഞതിൻ്റെ നേരിയ നിരാശ ഉണ്ടെങ്കിലും മികവഴക് സഞ്ചിയെ നെഞ്ചോട് ചേർക്കുമ്പോൾ വല്ലാത്തൊരു വൈബ് കിട്ടുന്നുണ്ട്. കള്ളം പറയരുത് എന്ന ആജ്ഞയിൽ നിന്നും മക്കളേ സത്യം മാത്രമേ പറയാവൂ എന്ന സ്നേഹ വായ്പിനും ഇടയിലുള്ള ദൂരം എത്ര വലുതാണെന്ന് ഇരുത്തി ചിന്തിപ്പിച്ച നിമിഷവും മറ്റുള്ളവരുടെ നന്മകൾ എഴുതിയിടുന്ന സ്നേഹപ്പെട്ടി എൻ്റെ ക്ലാസിലും ചെയ്യാനുള്ള വ്യഗ്രതയും വരുംവർഷം എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ഡോക്യുമെന്റ് ചെയ്യണമെന്നുള്ള ഉറച്ച തീരുമാനവും അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ ഇന്നലത്തെ ഒരു പകൽ എന്നിലേക്ക് പകർന്നു.സൂപ്പർ ആയിരുന്ന നമ്മൾ ഒന്നാം ക്ലാസ് അധ്യാപകർ അടുത്തവർഷം അതിലും മേലെ സൂപ്പർ ആകും . തീർച്ച...കലാധരൻ മാഷും സൈജ ടീച്ചറും ഒന്നഴക് ടീമും ഒപ്പം ഉണ്ടല്ലോ...അതാണ് ഓരോ ഒന്നാം ക്ലാസ് അധ്യാപകരുടെയും അഭിമാനവും അഹങ്കാരവും...മറ്റൊരു ക്ലാസിനും ഈ കരുത്ത് ഇപ്പോൾ അവകാശപ്പെടാൻ ഇല്ലെങ്കിലും വരുംവർഷം എല്ലാ ക്ലാസ്സുകൾക്കും ഈ ഒരു പിന്തുണ കിട്ടിയിരുന്നെങ്കിൽ നമ്മുടെ പൊതു വിദ്യാലയത്തെക്കുറിച്ച് ഒരു കുറ്റവും പറയാൻ ഒരാൾക്കും സാധിക്കുകയില്ല.2019 ൽ സർവ്വീസിൽ കയറിയ ഞാൻ ആദ്യമായി അക്കാദമിക മികവുകൾ പങ്കുവെച്ചത് സൈജടീച്ചറും വെയിൽ ത്തുള്ളിയും ഒരുക്കിയ "പ്രതിധ്വനി "എന്ന പരിപാടിയിലാണ്. അന്നുമുതലേ മനസ്സിൽ കുറിച്ചിട്ടതാണ് കേരളത്തിൻറെ തെക്ക് മുതൽ വടക്ക് വരെയുള്ള ഓരോ വിദ്യാലയങ്ങളിലും ക്ലാസ് റൂമിൽ നടക്കുന്ന അനുഭവങ്ങൾ അറിയണം എന്നത്.ഒരു ദിവസത്തെ സംഗമത്തിലൂടെ മാത്രമല്ല ഒരു വർഷം നീണ്ടുനിന്ന ഗ്രൂപ്പ് പങ്കുവയ്ക്കലുകളിലൂടെയും നാം ഒന്നാം ക്ലാസ് അധ്യാപകർ ഒന്നാന്തരമായി മുന്നേറി.ഇട്ടാവട്ടം മാത്രം കാണുന്ന പൊട്ടക്കുളത്തിലെ തവളകൾ ആകാതെ അനുഭവം പങ്കുവെച്ചും അഭിനന്ദിച്ചും പ്രാവർത്തികമാക്കിയും മുന്നേറുവാൻ എല്ലാ ക്ലാസിലെ അധ്യാപകർക്കും അവസരം കിട്ടിയാൽ പൊതുവിദ്യാലയങ്ങൾ തന്നെ ഒന്നാന്തരമാകും.

നേമം സ്കൂളിൻ്റെ അന്തരീക്ഷവും അവിടെ എത്തിയ ഞങ്ങൾ ഓരോരുത്തർക്കും ഓരോ പാഠങ്ങൾ തന്നെയാണ് .ഒരു ദിവസം കൊണ്ട് മാത്രം ഞങ്ങളുടെ മനസ്സിനെ ഇത്രയേറെ സ്വാധീനിച്ച ഒരു HM .... അധ്യാപകരുടെ പ്രയത്നം.... കുഞ്ഞുമക്കളുടെ പ്രകടനങ്ങൾ...👏👏👏

സൂക്ഷമതലത്തിലുളള ആസൂത്രണത്തിൻ്റെ നേരഴക് മികവഴകിലൂടെ കാട്ടി തന്ന കലാധരൻ മാഷ്, സൈജ ടീച്ചർ, fb പോസ്റ്റുകളിലൂടെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ള പ്രേംജിത്ത് മാഷ്,  സംഘാടക സമിതി

ഏവർക്കും ഒരായിര നന്ദി

സിബി സലാം

ഗവ. ന്യൂ എൽ പി എസ്സ് ഇരവിപുരം , കൊല്ലം

33. 

മികവഴക് 2025@ നേമം

എന്നും മനസിൽ തങ്ങിനിൽക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങായിരുന്നു 2025 ഏപ്രിൽ പത്തിന് മികവിൻ്റെ വിദ്യാലയമായ നേമം ഗവ യു പി സ്കൂളിൽ വച്ച് നടന്ന ഒന്നഴക് അധ്യാപക പുരസ്ക്കാര പരിപാടി.

🌹🌹🌹

  • മൂന്ന് വേദികളിലായി മികവിൻ്റെ നേർസാക്ഷ്യങ്ങളായ അനുഭവത്തിൻ്റെ, ആത്മാർത്ഥതയുടെ ചൂരും ചൂടും നിറഞ്ഞ 46 അവതരണങ്ങൾ
  • കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള അധ്യാപകർ തിങ്ങി നിറഞ്ഞ സദസ്.
  • എസ് സി ഇ ആർ ടി ഡയറക്ടർ അടക്കമുള്ളവർ പങ്കെടുത്ത സമാപന സമ്മേളനം
  • മികച്ച പ്രവർത്തനങ്ങൾ അവതരിപ്പിച്ച 46 അധ്യാപകർക്ക് പ്രശസ്തിപത്രവും ട്രോഫിയും നൽകിയുള്ള അംഗീകാരം.
  • കേരളത്തിലെ പൊതു വിദ്യാലയത്തിൻ്റെ മികവുകൾ പൊതു സമൂഹത്തിൻ്റ മുമ്പിൽ അഭിമാനപുരസ്സരം കാഴ്ചവയ്ക്കുന്ന അവിസ്മരണീയ ഒരു പരിപാടിയായിരുന്നു മികവഴക് 2025.
  • 76 ഒന്നാം ക്ലാസുകാരുടെ സ്വതന്ത്ര രചനകളായിരുന്നു ഈ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടത്.
  • സംഘാടനമികവുകൊണ്ടും ഗാംഭീര്യം കൊണ്ടും ഈ പരിപാടി അവിസ്മരണീയമാക്കിയ കലാധരൻ മാഷിനും സൈജ ടീച്ചറിനും മൻസൂർ മാഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

🌹🌹🌹

ബിന്നി ഐരാറ്റില്‍ 

34.

ഈ വർഷം ഇതുവരെ മികച്ച രീതിയിലുള്ള അഡ്മിഷൻ നടന്നു കൊണ്ടിരിക്കുന്നു

 പ്രിയരേ ...... മികവഴക് പരിപാടി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴുള്ള രക്ഷിതാക്കളുടെ സ്വീകരണം ഏറെ ഹൃദ്യം....... 98 മുതൽ ഒന്നാം ക്ലാസധ്യാപികയായി ജോലി ചെയ്യുന്നു അന്നേ ഒന്നാം ക്ലാസിൽ പത്ത് കുട്ടികളാണുണ്ടായിരുന്നത്. തുടർന്നിങ്ങോട്ട് അഞ്ച് വർഷം മുൻപ് വരെ നീണ്ട 20 വർഷം സ്കൂൾ അൺ ഇക്കണോമിക്കായി തുടർന്നു 2020 ൽ 70 കുട്ടികളോടെ സ്കൂൾ ഇക്കണോമിക്കായി മാറി. അഞ്ച് വർഷമായി ഓരോ വർഷവും രണ്ടോ മൂന്നോ കുട്ടികളാണ് അധികമായി ചേരുന്നത് ...... വാഹന സൗകര്യമില്ലാത്ത ബസ് ഓടാത്ത ഒരു കൊച്ചു ഗ്രാമമാണ് വേശാല . വീടുകൾ തുലോം കുറവ് നമ്മുടെ നാട്ടിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികളൊന്നും പോകാറില്ല. പക്ഷെ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി പ്രവർത്തന മികവ് കൊണ്ടാവാം സ്കൂളിൻ്റെ വളരെ ദൂരത്ത് നിന്ന് വരെ  കുട്ടികൾ വന്നു ചേരുന്നു ഈ വർഷം ഇതുവരെ മികച്ച രീതിയിലുള്ള അഡ്മിഷൻ നടന്നു കൊണ്ടിരിക്കുന്നു എന്നെ ഈ  മികവിലേക്ക് കൈ പിടിച്ചുയർത്തിയ രണ്ടാളുകളെ പറ്റി പറഞ്ഞില്ലെങ്കിൽ ഞാൻ ഞാനല്ലാതാവും കലാധരൻ മാഷ്, സൈജ ടീച്ചർ ........ എന്നിലെ അധ്യാപികയെ തേച്ചു മിനുക്കി തിളക്കമുള്ളതാക്കി മാറ്റിയ പ്രതിഭകൾ  ഇന്ന് അധ്യാപികയെന്ന രീതിയിൽ എന്നെ പത്താളുകൾ തിരിച്ചറിയുന്നുണ്ടെങ്കിൽ അത് എൻ്റെ കഴിവിനെ മികവുറ്റതാക്കാൻ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളുമായ് എൻ്റൊപ്പം നിന്ന ഈ രണ്ട് ഗുരു ശ്രേഷ്ഠരാണ് ....... ഏത് സമയത്തും എൻ്റെ സംശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഒരു ഫോൺ കോളിൻ്റെ മറുതലക്കൽ മറുപടിയുമായ് നിന്ന പ്രിയ സൗഹൃദങ്ങൾ .......      പിന്നെ അടുത്ത വർഷം പ്രധാനധ്യാപിക ചാർജ് ഏറ്റെടുക്കുന്ന എനിക്ക് മാതൃകയാണ് മൻസൂർ മാഷ് .......      മികവിൻ്റെ കേന്ദ്രമാക്കാൻ എൻ്റെ സ്കൂളിന് മാതൃകയാണ്  ഗവ. യു.പി സ്കൂൾ നേമം ........ എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം ......❤️❤️

വിജയകുമാരി

വേശാല ഈസ്റ്റ് എല്‍ പി എസ്  

 നേമം  ഗവ യുപി സ്കൂളിൽ വച്ചു നടന്ന ഒന്നാം ക്ലാസുകാരുടെ അനുഭവംപങ്കിടൽ ഭാഗ്യ ദാര പറഞ്ഞതുപോലെ നമ്മുടെ മനസ്സിൽ എന്നും മായാതെ കിടക്കെട്ടെ. ഓരോ അനുഭവ ങ്ങളും കൗതുകം ഉണർത്തുന്നവയായിരുന്നു. ഒന്നഴകിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം സ്കൂളുകളും ഒരേ ചട്ട ക്കൂടിലുള്ള പ്രവർത്തനങ്ങൾ ആണ് ചെയ്തുവന്നത്. എന്നാൽ നടപ്പിലാക്കിയ പ്രവർത്തനരീതികൾ വ്യത്യസ്തവും ഓരോരുത്തർക്കും പുതുതായി പഠിക്കേണ്ടതുമാണ്. എത്ര മനോഹാരിതമായിട്ടും


ആത്മവിശ്വാസത്തോടെയും ആണ് അവിടെ എല്ലാവരും സംസാരിച്ചത്. നമ്മുടെ ഒന്നാം ക്ലാസ്സിന്റെ ഒരു വിജയഗാഥ തന്നെയായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. എന്റെ കൂടെ വന്ന രമ്യ ടീച്ചർ ഒരത്ഭുതത്തോടെയാണ് ഒന്നഴക്  കൂട്ടായ്മയെ നോക്കി കണ്ടത്. അധ്യാപക പ്രവർത്തനങ്ങൾസ്കൂളിൽ പറയണമെന്നും അടുത്തവർഷം നമ്മൾ ചെയ്യാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി ഒന്നാം ക്ലാസ് ഒന്നു കൂടി മെച്ചപ്പെടുത്തണമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. ഒന്നഴക് പരിപാടിയിൽ പങ്കെടുക്കാൻ അവസരം തന്ന എല്ലാവർക്കും നന്ദി. ഇനിയും ഞങ്ങൾക്ക് ശക്തിപകരാൻ ഒന്നഴക് കൂട്ടായ്മ  ഉണ്ടാകുമെന്ന സന്തോഷത്തോടെ

വിൻസി വി. കെ

മേപ്പയൂർ എ ൽ പി

കോഴിക്കോട്

*അവതാരകരും പങ്കാളികളും* 

തിരുവനന്തപുരം - 23
കൊല്ലം-17
പത്തനംതിട്ട-4
ആലപ്പുഴ-8
കോട്ടയം 3
ഇടുക്കി-4
എറണാകുളം-1
തൃശൂര്‍-9
പാലക്കാട്- 12
മലപ്പുറം-13
കോഴിക്കോട്-9
വയനാട്-1
കണ്ണൂര്‍-16
കാസറഗോഡ്-4

ആകെ -124

( സംഘാടകരും ക്ഷണിതാക്കളും ഒഴികെ)
 












 


 


 



 


 


 


 

 




2 comments:

ayshaaasuhana@gmail.com said...

വരും വർഷങ്ങളിലേക്കുള്ള ഊർജ്ജം !! മികച്ച വഴിവിളക്ക് !! മികവുകൾ പങ്കുവെയ്ക്കാനും അനുഭവിക്കാനുമുള്ള വേദികൾ ഇനിയും ഉണ്ടാകട്ടെ !!

ayshaaasuhana@gmail.com said...

ഫാത്തിമത്ത് സുഹറ.കെ
എ .എൽ .പി .എസ്.അമ്മനൂർ