ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, May 12, 2026

സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയ ഒന്നാംക്ലാസ് മാതൃക- മികവഴക് 2026

 മികവഴക് പുരസ്കാരം നേടിയ പ്രബന്ധം -2

വിജിഷടീച്ചര്‍ മികവഴകില്‍ ഏറ്റവും ശക്തമായ രണ്ട് അവതരണങ്ങളാണ് നടത്തിയത്. തന്റെ ക്ലാസിലെ മുഴുവന്‍കുട്ടികളെയും ബാഹ്യവിലയിരുത്തലിന് വിധേയമാക്കിയ ആ അധ്യാപനമികവിന് മികവഴക് പുരസ്കാരം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനം. കേരളത്തിലെ എല്ലാ ഒന്നാം ക്ലാസ് അധ്യാപകര്‍ക്കും വരും വര്‍ഷം മാതൃകയാക്കാവുന്ന ധീരമായ പ്രവര്‍ത്തനം. പ്രബന്ധം വായിക്കാം.

വര്‍ഷാദ്യലക്ഷ്യനിര്‍ണ്ണയവും മുന്നൊരുക്കവും

  • 2025 26 അധ്യായന വർഷത്തിൽഒന്നാം ക്ലാസിലെ മക്കളുടെ പഠന മികവേ സോഷ്യൽ ഓഡിറ്റിംഗിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് വര്‍ഷാദ്യം തന്നെ തീരുമാനിച്ചിരുന്നു. അതിനായി ചിട്ടയായ ഒരുക്കങ്ങൾ ജൂൺമാസം മുതൽ തന്നെ തയ്യാറാക്കിയിരുന്നു. ക്ലാസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി.

  • ആദ്യത്തെ മൂന്നുമാസത്തേക്ക് ഒരു ക്ലാസ് മാസ്റ്റർ പ്ലാൻ

  • അടുത്ത മൂന്നുമാസത്തേക്ക് അതിൻറെ തുടർച്ചയായി വളരുന്ന ക്ലാസ് മാസ്റ്റർ പ്ലാൻ അങ്ങനെ മൂന്നാം ടേമിലേക്കും അതിൻറെ വളർച്ച.

  • ക്ലാസ്സിൽ 26 കുട്ടികൾ. ആശയ അവതരണ രീതിയുടെ പ്രക്രിയ ഘട്ടങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ നടന്നു.

  • ജൂലായ് 15ന് ശേഷമാണ് സംയുക്ത ഡയറി തുടങ്ങിയത് 50 ദിവസമായപ്പോഴും നൂറു ദിവസം ആയപ്പോഴും പ്രോത്സാഹനം നൽകുകയും ചെയ്തു

  • എല്ലാ മാസവും കുട്ടികളുടെ വളർച്ച രക്ഷിതാക്കളെ ബോധ്യപ്പെടുത്തി..

  • ഒന്നാമത്തെ പരീക്ഷയിൽ ഡയറി എഴുതാൻ ക്ലാസിലെ മുഴുവൻ കുട്ടികളും തയ്യാറായത് ഏറെ അഭിമാനം തന്നു.

  • കുട്ടികൾ തയ്യാറാക്കിയ കുട്ടിപ്പാട്ടുകൾ ഉപയോഗിച്ചുകൊണ്ട് വായനക്കാർഡുകൾ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പിൽ നൽകി. ക്ലാസിൽ വായിപ്പിച്ചു അത് വായനയെ ഏറെ പ്രോത്സാഹിപ്പിച്ചു സ്വന്തമായി എഴുതിയ പാട്ടുകൾ മറ്റുള്ളവരുടെ മുമ്പിൽ അഭിമാനത്തോടെ വായിക്കുന്നത് ക്ലാസ് രക്ഷിതാക്കൾ ഏറെ കൗതുകത്തോടെയാണ് കണ്ടത്.

  • ഭാഷോത്സവം വളരെ കൃത്യമായി ചെയ്യാൻ സാധിച്ചു തീയേറ്ററും കുട്ടിപ്പത്രവും. എല്ലാം വളരെ മികച്ച രീതിയിൽ ക്ലാസിൽ നടത്തി.

  • രണ്ടാമത്തെ ടേം കഴിഞ്ഞപ്പോൾ പാഠപുസ്തകങ്ങൾ എല്ലാം തന്നെ കുട്ടികൾ തനിയെ വായിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തി.

  • ഇതരമാതൃഭാഷക്കാരിയായ കുട്ടി (ബീഹാറി കുട്ടി), മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു രക്ഷിതാവിൻറെ കുട്ടി എന്നിവരും വളരെ മികച്ച രീതിയിൽ രണ്ടാം ടൈം ആയപ്പോൾ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വാർഷിക പരീക്ഷയിൽ കുട്ടികളെല്ലാവരും തനിയെ ചോദ്യപേപ്പർ വായിച്ച് പരീക്ഷ എഴുതി


സോഷ്യല്‍ ഓഡിറ്റിംഗ് അറിയിപ്പ്

  • അവധിക്കാലത്താണ് സോഷ്യൽ ഓഡിറ്റിംഗ് നടത്തിയത് എല്ലാ രക്ഷിതാക്കൾക്ക് വരാനും ഏറെ അധ്യാപകരെ ഇതിലേക്ക് പങ്കെടുപ്പിച്ചുകൊണ്ട് സബ്ജില്ലയിൽ ആകമാനം സോഷ്യൽ ഓഡിറ്റിന്റെ പ്രസക്തി എത്തിക്കുവാനും മറ്റുള്ള വിദ്യാലയങ്ങളിൽ ഇത് ഏറ്റെടുത്ത് നടത്തുവാനും വേണ്ടിയാണ് അവധിക്കാലം സെലക്ട് ചെയ്തത്.

  • അധ്യാപകർക്കായി മാർച്ച് മാസത്തിൽ തന്നെ ഗൂഗിൾ ഫോം നൽകി .

  • ജി എം എൽ പി എസ് പരപ്പനങ്ങാടി ടൗൺ സ്കൂളിലെ ഒന്നാം ക്ലാസിലെ മക്കളെ സോഷ്യൽ ഓഡിറ്റിംഗ് ചെയ്യുന്നതിനായി പരപ്പനങ്ങാടി സബ് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും വിവിധങ്ങളായ സ്കൂളുകളിലെ ഒന്നാം ക്ലാസിലെ അധ്യാപകരെ ക്ഷണിച്ചുകൊണ്ട് ഒരു അറിയിപ്പും നൽകി.

  • വരുമ്പോൾ കുട്ടികൾക്ക് വായിക്കാനുള്ള വായനക്കാർഡുകളും പറ്റിയപുസ്തകങ്ങളും കൈയിൽ കരുതണം എന്ന നിർദ്ദേശം മാത്രമാണ് നൽകിയത് അവർക്ക് ഇഷ്ടമുള്ളത് വായിപ്പിക്കാം അവർക്ക് ഇഷ്ടമുള്ളത് എഴുതിപ്പിക്കാം എന്നതായിരുന്നു അജണ്ട.

സോഷ്യല്‍ ഓഡിറ്റിംഗിന്റെ പ്രക്രിയ

  • 2026 ഏപ്രിൽ ഏഴാം തീയതി എൻറെ സ്കൂളിൽ മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽഡോക്ടർ രാകേഷ് കെ പി സോഷ്യൽ ഓഡിറ്റിംഗ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡയറ്റ് സീനിയർലക്ചർ ആയ ശ്രീമതി നിഷ പന്താവൂർ സോഷ്യൽ ഓഡിറ്റിങ്ങിനു നേതൃത്വം വഹിച്ചു.

  • ഏപ്രിൽ ഏഴിന് കൃത്യം 10 മണിക്ക് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

  • മറ്റ് വിദ്യാലയങ്ങളില്‍ നിന്നും ഏകദേശം 25 അധ്യാപകർ വന്നു. AEO ബിന്ദു ടീച്ചർ, ബി ആർസി പ്രതിനിധികൾ, വിവിധ ഒന്നാം ക്ലാസ് അധ്യാപകർ, രക്ഷിതാക്കൾ, മറ്റു നാട്ടുകാർ, സ്കൂൾ HM, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി

ഇംഗ്ലീഷില്‍ തത്സമയവിലയിരുത്തല്‍


  • ആദ്യ സെഷൻ നിഷ ടീച്ചർ പ്രാധാന്യം നൽകിയത് ഇംഗ്ലീഷിൽ ആയിരുന്നു. കുട്ടികളോട് ഇംഗ്ലീഷിൽ സംസാരിച്ചു. തിരിച്ചും കുട്ടികൾ ഇംഗ്ലീഷിൽ ടീച്ചറോട് പ്രതികരിച്ചു

  • അതിനുശേഷം കുട്ടികൾക്ക് ഇംഗ്ലീഷ് ആക്ഷൻ സോങ് നൽകി അഭിനയിച്ച് ചൊല്ലിച്ചു.

  • ചാർട്ടിൽ ഇംഗ്ലീഷ് ടെക്സ്റ്റുകൾ എഴുതിക്കൊണ്ട് ഗ്രൂപ്പ് അടിസ്ഥാനത്തിൽ കുട്ടികളെ വായിപ്പിച്ചു.

  • ടീച്ചർ ഇംഗ്ലീഷിൽ ഒരു സ്റ്റോറി പറഞ്ഞുകൊടുത്തു. ആ സ്റ്റോറിയിൽ കേട്ട കാര്യങ്ങൾ കുട്ടികളോട് എഴുതുവാൻ പറഞ്ഞു.കുട്ടികൾ അവർക്ക് മനസ്സിലായ കാര്യങ്ങൾ ഇംഗ്ലീഷിൽ എഴുതുകയും ചെയ്തു.20 -25 വാക്യങ്ങൾ കുട്ടികൾ എഴുതി പിന്തുണ വേണ്ട കുട്ടികൾ അഞ്ച് വാക്യങ്ങളും എഴുതി പിന്നീട് നടന്നത് വലിയ ഒരു റാലിയായിരുന്നു. അവതരണ റാലി എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. കുട്ടികൾ ചിത്രം വരച്ച് എഴുതിയത് കൊണ്ടുവന്ന് മേശയ്ക്ക് ചുറ്റും നിന്ന് ബന്ധപ്പെട്ട അധികാരികളെ കാണിക്കുകയും എഴുതിയത് വായിക്കുകയും അവർ വിവരിച്ചു നൽകുകയും ആയിരുന്നു . പൊതുവിദ്യാലയത്തിലെ മക്കൾ മാതൃഭാഷയിൽ മാത്രമല്ല, ഇംഗ്ലീഷിലും പ്രാവീണ്യം നേടിയ മക്കളാണ് എന്ന് പൊതുസമൂഹത്തിന്റെ മുന്നിൽ തെളിയിക്കപ്പെടുകയായിരുന്നു. ഒന്നരമണിക്കൂർ നീണ്ട ഈ പ്രവർത്തനത്തിന് ശേഷം മാതൃഭാഷയിലേക്ക് കടന്നു.


മാതൃഭാഷയില്‍ ബാഹ്യവിലയിരുത്തല്‍

  • മലപ്പുറം ഡയറ്റ് സീനിയർ ലെക്ചർ ശ്രീമതി നിഷാ പന്താവൂർ, പങ്കെടുത്ത അധ്യാപകരെ ചുമതലപ്പെടുത്തി.

  • അവർ കൊണ്ടുവന്ന വായന കാർഡുകളും പുസ്തകങ്ങളും എടുത്തു കൊണ്ട് വേദിയിലേക്ക് വരുവാൻ ആവശ്യപ്പെട്ടു

  • ഒരു അധ്യാപികയ്ക്ക് രണ്ടു കുട്ടികളെ വീതം നൽകി .

  • അധ്യാപകർ അവർ കൊണ്ടുവന്ന പുസ്തകങ്ങൾ, ബാല മാസികകൾ, വായന ക്കാർഡുകൾ എന്നിവ മുഴുവനും കുട്ടികളെ കൊണ്ടും വായിപ്പിച്ചു.

  • കൂടാതെ പരപ്പനങ്ങാടി കൊട്ടൻതല എ എം എൽ പി സ്കൂളിലെ പ്രഥമ അധ്യാപികയായ സീമ ടീച്ചറും ആ സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയായ പ്രീതി ടീച്ചറും ആശയഗ്രഹണ വായനയ്ക്കുള്ള പ്രവര്‍ത്തനവും നടത്തി. അതുകണ്ട് മറ്റു അധ്യാപകരും എല്ലാ കുട്ടികൾക്കും ആശയ ഗ്രഹണ വായനയും നടത്തി. എൻറെ ക്ലാസിലെ ബീഹാറി പെൺകുട്ടി അയിഷ പർവീണും രക്ഷിതാവിന് എഴുത്തു വായനയും അറിയാത്ത അൻഫാൻ മോനും അംഗനവാടിയിൽ പോവാത്ത പ്രിയ മോളും ഏറ്റവും പിന്തുണ വേണ്ട സൽമാൻ മോനും എല്ലാം അത്യുത്സാഹത്തോടെയാണ് വായിച്ചത്. വീണ്ടും വീണ്ടും വീണ്ടും വായിക്കാൻ മത്സരിക്കുകയായിരുന്നു . ബീഹാർ പെൺകുട്ടി അയിഷ പർവീണിൻ്റെ വായന അവളുടെ കോഡിനേറ്റർ ആയ ടീച്ചർ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. അവള്‍ ആസ്വദിച്ചു വായിക്കുകയാണ് ചെയ്തത് .

  • മലപ്പുറം ഡയറ്റ്പ്രിൻസിപ്പൽ രാകേഷ് സർ, മലപ്പുറം ഡയറ്റ് സീനിയർ ലെക്ചർ ശ്രീമതി നിഷ പന്താവൂർ ,പരപ്പനങ്ങാടി AEO ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ എല്ലാ കുട്ടികളെയും വായിപ്പിക്കുകയും ചെയ്തു.

  • ക്ലാസിലെ മുഴുവൻ മക്കളും ഇവരോടൊപ്പം വട്ടം നിന്നുകൊണ്ട് വീണ്ടും വീണ്ടും വായിപ്പിക്കുവാൻ തിടുക്കം കുട്ടി. അതിനുശേഷം അവർ പറഞ്ഞ വാക്യങ്ങൾ കുട്ടികൾ നോട്ടുബുക്കിൽ എഴുതുകയും ചെയ്തു.

പ്രതികരണങ്ങള്‍- "എൻറെ സർവീസിലെ അഭിമാന നിമിഷം"

  • ഇങ്ങനെ വളരെ രസകരമായി ഒരു സോഷ്യൽ ഓഡിറ്റിംഗ് നടത്താൻ കഴിഞ്ഞു. പത്താം ക്ലാസിലെ കുട്ടികൾ വരെ എഴുതാൻ അറിയില്ല എന്ന് മുഖ്യധാര മാധ്യമങ്ങൾ പറയുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു സാധാരണ എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ ഇത്രത്തോളം വായിക്കുകയും എഴുതുകയും ചെയ്യുമ്പോൾ അത് പൊതുസമൂഹത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ നന്മയുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് പരിപാടിയുടെ അവസാനം പരിപാടിയെ വിലയിരുത്തിക്കൊണ്ട് ഡയറ്റ് പ്രിൻസിപ്പൽ രാകേഷ് സാർ പറഞ്ഞത്. എൻറെ സർവീസിലെ അഭിമാന നിമിഷം കൂടിയാണ് ഇത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഞങ്ങളും വരും വര്‍ഷം ഏറ്റെടുക്കും

  • പങ്കെടുത്ത അധ്യാപകരെല്ലാവരും തങ്ങളുടെ വിദ്യാലയത്തിലും ഈ പ്രവർത്തനം അടുത്തവർഷം ചെയ്യും എന്നു പറഞ്ഞു.

രക്ഷിതാക്കള്‍ക്ക് ആനന്ദക്കണ്ണീര്‍

  • രക്ഷിതാക്കൾ നിറകണ്ണുകളോടെയാണ് ഈ മൂന്നു മണിക്കൂർ പരിപാടിയെ നോക്കി കണ്ടത് സർക്കാർ വിദ്യാലയമല്ലാതെ മറ്റെന്ത് എന്നാണ് അവരുടെ നിറകണ്ണുകളിൽ ഞാൻ വായിച്ചെടുത്തത്.

എന്റെ വിദ്യാലയം എൻറെ അഭിമാനം

  • ഇതെല്ലാം കാണുമ്പോൾ എനിക്കും തോന്നും പൊതുവിദ്യാലയത്തിലെ അധ്യാപിക ആയതാണ് എൻറെ ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷം .

No comments: