ഒരു പറ്റം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി നാടകരംഗത്ത് പുത്തന്‍ ചുവടുമായി കുറ്റ്യാടി എംഐയുപി സ്കൂളിലെ നാടകപ്പുര എട്ടാം വര്‍ഷത്തിലേക്ക്.
നാടകപ്പുരയുടെ തുടക്കംമുതല്‍ സബ്ജില്ല-റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി എംഐയുപി സ്കൂളിലെ നാടക കലാകാരന്മാര്‍ക്കാണ് ഒന്നാം സ്ഥാനവും നല്ല നടനും നടിക്കുമുള്ള അവാര്‍ഡുകളും ലഭിച്ചത്. ഇക്കഴിഞ്ഞ കുന്നുമ്മല്‍ സബ്ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും മികച്ച നടനും നടിക്കുമുളള അവാര്‍ഡും ലഭിച്ചു.
നാടകപ്പുരയുടെ തുടക്കംമുതല്‍ സബ്ജില്ല-റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി എംഐയുപി സ്കൂളിലെ നാടക കലാകാരന്മാര്‍ക്കാണ് ഒന്നാം സ്ഥാനവും നല്ല നടനും നടിക്കുമുള്ള അവാര്‍ഡുകളും ലഭിച്ചത്. ഇക്കഴിഞ്ഞ കുന്നുമ്മല്‍ സബ്ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും മികച്ച നടനും നടിക്കുമുളള അവാര്‍ഡും ലഭിച്ചു.
- പഠനത്തോടൊപ്പം കലാരംഗത്തും മികവ് പുലര്‍ത്തുന്ന കുറ്റ്യാടിയിലെ ഈ വിദ്യാലയത്തില്‍ ക്ലാസ് റൂം നാടകക്കളരി, നാടകരംഗത്തെ പ്രഗത്ഭരെ പങ്കെടിപ്പിച്ച് നാടക ക്യാമ്പുകള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്നു.
- നാടകപ്പുരയിലെ അഭിനേത്രിയായ തന്‍ഹതപസ്സു "പറഞ്ഞില്ലേ...കേട്ടുവോ"-എന്ന സിനിമയില്‍ മാളു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
- മഞ്ച് സ്റ്റാര്‍ സിംഗറില്‍ മികച്ച പ്രകടനം നടത്തിയ സി കെ ആതിരയും നാടകപ്പുരയുടെ സംഭാവനയാണ്.
- സ്നേഹസദനത്തിലെ അന്തേവാസികള്‍ , അഭയമീ ആകാശം, സ്നേഹപൂക്കള്‍ , നടന്‍ , ആല്‍ബം, സങ്കടക്കൂട്, ബാല്യകാലസഖി, ഉള്ളതുകൊണ്ട് ഓണംപോലെ തുടങ്ങിയ നാകങ്ങളിലൂടെ കഴിഞ്ഞ എട്ടു വര്‍ഷവും സബ്ജില്ലാ-റവന്യു ജില്ലാ കലോത്സവങ്ങളില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
- സാധാരണക്കാരന്റെ ജീവിതത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഇതിവൃത്തങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും നാടകപ്പുരയുടെ സംഘാടകരും കലാകാരന്മാരും ഏറെ ശ്രദ്ധ ചെലുത്തുന്നു. മത്സരരംഗങ്ങളില്‍ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്ന കലോത്സവ വേദികളില്‍ എംഐയുപിയുടെ സമൂഹസ്പൃക്കായ നാടകങ്ങള്‍ ഏറെ ശ്രദ്ധേയമാവുന്നു.
- നാടകം ഭാഷാ പഠനത്തിലെ ശക്തമായ ഒരു പ്രവര്‍ത്തനം ആണ്. കഥ കണ്ടെത്തുക. നാടകം രചിക്കുക ,നാടകീയ മുഹൂര്‍ത്തങ്ങളുടെ മരമം അറിയുക. ഭാവം ഉള്‍ക്കൊണ്ടു സന്ദര്‍ഭാനുസരണം ആശയാവിഷ്കാരം നടത്തുക. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുക. നാടകം കാണല്‍.അവലോകന ചര്‍ച്ച ..ഇങ്ങനെ ഒത്തിരി സാധ്യതകള്‍ .എല്ലാസ്കൂളുകള്‍ക്കും ക്ലാസുകള്‍ക്കും ആലോചിക്കാം .ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവനയും സമര്‍പ്പണ മനോഭാവവുമുള്ള അധ്യാപകര്‍ ഉണ്ടാകണം .. (ഇവയില്ലത്തവരെ അധ്യാപകരെന്നു വിളിക്കാമോ ?)
No comments:
Post a Comment