പല സ്കൂളുകളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുട്ടികളുടെ നിലപാടുകള്‍ പ്രതിഷേധം ഇവയൊക്കെ പലവിധത്തില്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചു.നല്ലത് തന്നെ .
പക്ഷെ കുട്ടികള്‍ ഈ വിഷയം മനസ്സിലാക്കിയിട്ടാണോ പ്രതികരിച്ചത്? അതിനുള്ള അവസരം നല്‍കിയോ ?
ഒരു കുട്ടി പത്രം വായിച്ചിട്ട് അമ്മയോട് ചോദിച്ചു :_"അമ്മെ ഈ നൂറ്റി ഇരുപത്താറു അടി ഉയരം എന്ന് പറഞ്ഞാല്‍ എത്രയാ ?"
ഒരു കുട്ടി പത്രം വായിച്ചിട്ട് അമ്മയോട് ചോദിച്ചു :_"അമ്മെ ഈ നൂറ്റി ഇരുപത്താറു അടി ഉയരം എന്ന് പറഞ്ഞാല്‍ എത്രയാ ?"
- നിങ്ങളായിരുന്നു ആ അമ്മയെങ്കില്‍ എന്ത് മറുപടി നല്‍കുമായിരുന്നു?
- ഇത് ഒരു ഗണിത പഠന പ്രശ്നം ആണോ?
- എങ്ങനെ ഗണിതാശയം രൂപീകരിക്കും?
വെള്ളം നൂറ്റി ഇരുപതില്‍ നിന്നും നൂറ്റി മുപ്പത്താറിലേക്കു ഉയര്‍ന്നാല്‍ എന്താ കുഴപ്പം ?
അധ്യാപിക ചെയ്യേണ്ടത്
കുട്ടിയുടെ ഭാവനയില്‍ കാണാന്‍ കഴിയുന്നതും അനുഭവപരിധിയില്‍ ഉള്ളതുമായ ഒന്നുമായി താരതമ്യം ചെയ്യാന്‍ അവസരം നല്‍കണം.
ഒരാള്‍ ഇങ്ങനെ ചെയ്തു .
ഒരടി എന്നാല്‍ ഇത്രയും ഉണ്ട് .ഒരു വലിയ സ്കെയില്‍ കാണിച്ചു വ്യക്തമാക്കുന്നു. ഒരു മീറ്റര്‍ എന്നാല്‍ ....അടി. എങ്കില്‍ നൂറ്റി ഇരുപതു അടി എത്ര മീട്ടരാ? അത്രയും ഉയരം വരും..
മറ്റൊരാള്‍ ചെയ്തത് ഇങ്ങനെ
നോക്കൂ ഈ മുറിയുടെ ഉയരം എത്രയാ ? പത്തടി ( എത്ര മീറ്റര്‍ ഉണ്ടെന്നു അളന്നു കണ്ടു പിടിക്കാമോ? )
ഒരു നിലയ്ക്ക് പത്തടി ഉയരം ..അപ്പോള്‍ നൂറ്റി ഇരുപതടി ഉയരം എന്ന് പറഞ്ഞാല്‍.. എത്ര നിലയുള്ള കെട്ടിടത്തിന്റെ ഉയരം കാണും ?
ഒരു പന്ത്രണ്ടു നിലയുള്ള കെട്ടിടം കുട്ടിയുടെ മനസ്സിലേക്ക് വരുന്നു.അത്രയും ഉയരത്തില്‍ ജലം ! എത്ര പരപ്പില്‍ എന്ന് കൂടി പറഞ്ഞാലോ .. ജലം ഉയരത്തില്‍ നില്‍ക്കുന്ന ജലം തകര്‍ന്നാലോ ?
(ഈ രണ്ടു രീതികളില്‍ ഇതാണ് നിങ്ങള്‍ സ്വീകരിക്കുക? രണ്ടാമത്തെ രീതി കൂടുതല്‍ കുട്ടിയുടെ മനസ്സിനോട് അടുക്കുന്നു.
ഇത് പോലെയാണ് നമ്മുടെ അധ്യാപകരും. ചിലര്‍ കുട്ടിയുടെ ഭാവനയെ മനസ്സിനെ കാണില്ല .കണക്കു മാത്രം കാണും . ഫലമോ ഗണിതം വരണ്ടു പോകും. കുട്ടിയും വരളും . )
- ഡാമിന്റെ മൊത്തം ഉയരം 154 അടി .
- പ്രധാന ഡാമിന്റെ മൊത്തം നീളം 1200 അടി
- വീതി 21 അടി .
- അടിത്തട്ടിന്റെ ഘനം 145 അടി .
- വൃഷ്ടി പ്രദേശം 624 ചതുരശ്ര അടി .
റോഡ് ഗണിതം
ഒരു കിലോ മീറ്റര്‍ റോഡ് ടാര്‍ ചെയ്യാന്‍ എത്ര രൂപ വേണ്ടി വരും?
നിങ്ങളുടെ പഞ്ചായത്തില്‍ എത്ര കി മി റോഡ് ഉണ്ട് ?
ഈ വാര്‍ത്ത നോക്കൂ .
- നല്ല നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ കുറഞ്ഞത് 25ലക്ഷം രൂപ .
- എങ്കില്‍ നിങ്ങളുടെ പഞ്ചായത്തിലെ എല്ലാ റോഡുകളും ടാര്‍ ചെയ്തതിനു എത്ര ലക്ഷം/കോടി രൂപാ ആയിക്കാണും?
- ഇത്രയും രൂപ ചിലവാകുമെന്നു നിങ്ങള്ക്ക് അറിയാമായിരുന്നോ ?
- സ്വന്തം നാട്ടിലെ വികസന കാര്യങ്ങള്‍ കൂടി കുട്ടി അറിഞ്ഞാല്‍ എന്താ നല്ലതല്ലേ ? .
ഗണിതത്തെ പുസ്തകത്തില്‍ മാത്രം ഒതുക്കരുതെ.
ചുറ്റുമുള്ള ജീവത്തായ കാര്യങ്ങളിലെ ഗണിതം കണ്ടെത്തൂ.
നല്ല ഗണിത വീക്ഷണത്തോടെ പത്രം വായിച്ചാലും മതി.
ഗണിതം സാമൂഹികാവബോധ വികാസത്തിനും
1 comment:
കൂട്ടുകാരുടെ ഗണിതപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനും ഗണിത പ്രവര്‍ത്തനങ്ങളോട് താല്പര്യം വളര്‍ത്തുന്നതിനും ഏറ്റവും നല്ല മാര്‍ഗം സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുക എന്നതാണ് . സാധാരണ അദ്ധ്യാപകന്‍ പാഠ പുസ്തകത്തിലെ ഗണിത പ്രശ്നങ്ങളെ യാന്ത്രികമായി കുട്ടികളെ അടിച്ചല്‍പ്പിക്കുകയാണ് ചെയ്യുന്നത് . ഇതുമൂലം മറ്റൊന്നിലേയ്ക്കും അവന്റെ ചിന്ത വളരുന്നില്ല . പഠനത്തിന്റെ വേദ പുസ്തകമായി പാഠപുസ്തകം മാറുന്നു .ഇവിടെ കുട്ടി എന്ത് ഗണിതപരമായ കഴിവ് നേടി എന്നതിനല്ല പ്രാധാന്യം മറിച്ച് എത്ര ഗണിത ക്രിയകള്‍ ചെയ്തു എന്നതാണ് . സ്വയം കണ്ടെത്താനും പ്രയോഗിച്ചു നോക്കാനും ഞാനടക്കമുള്ള അധ്യാപകര്‍ തയ്യാറായാല്‍ മാത്രമേ ചൂണ്ടുവിരല്‍ മുന്നോട്ടു വയ്ക്കുന്ന ഇത്തരം ആശയങ്ങള്‍ പ്രാവര്ത്തികമാകൂ ......
Post a Comment