ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, January 28, 2012

ചോറ്റുപാറ സ്കൂളില്‍ രക്ഷിതാക്കള്‍ക്ക് ആവേശം

(ചൂണ്ടുവിരല്‍ ഈ ലക്കം മുതല്‍ പങ്കാളിത്ത പ്രകാശനം തുടങ്ങുന്നു. ഇന്ന് തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥി ആയ അമല്‍ തന്റെ  ടീച്ചിംഗ് പ്രാക്ടീസ് കാലയളവില്‍ അനുഭിച്ച ഒരു വിദ്യാലയത്തെ പരിചയപ്പെടുത്തുന്നു. ഫോട്ടോയും അമല്‍ എടുത്തത് )
ചോറ്റുപാറ  സ്കൂളില്‍   രക്ഷിതാക്കള്‍ക്ക് ആവേശം
- അമല്‍ . പി. സി
  • സ്കുളിലെ  രക്ഷിതാവ്
  • ചര്‍ച്ചയില്‍ പങ്കാളിയാകുന്ന രക്ഷിതാവ് 
  • ഒരു മത്സരത്തില്‍ ചേരുന്ന ന രക്ഷിതാവ് 
  • അവസനം സ്കൂളിലേ പഠിതാവാകുന്ന  രക്ഷിതാവ്...
എന്ത് മനോഹരം. ഇതൊക്കെ നടക്കുമോ ?
എന്നാല്‍ ഇതും നടക്കും എന്ന് തെളിയിച്ചിരിക്കുന്ന സ്കൂള്‍ ആയി മാറിയിരിക്കുകയാണ്  നെടുംകണ്ടം - 
ചോറ്റു പറയില്‍ സിഥിതി ചെയ്യുന്ന ന്ന രാജേന്ദ്ര പ്രസാദ് മെമ്മോറിയല്‍ LP SCHOOL
നമുക്ക് ഈ സ്ക്കൂളിലക്ക് ഒന്ന് കടന്നു ചെല്ലാം...
എനിക്ക് ഒട്ടേറെ നല്ല അനുഭവങ്ങളാണ് ഈ സ്കൂളില്‍ നിന്നും ലഭിച്ചത്.തീര്‍ച്ചയായും സമൂഹം സ്നേഹിക്കുന്ന ഒരു സ്കൂള്‍ ആണിത്. സമൂഹത്തെ സ്നേഹിക്കുന്ന സ്കൂളുമാണ്.
രക്ഷാകര്തൃ ദിനം 
കുട്ടികളായിരുന്നു സംഘാടകര്‍ . രജിസ്ട്രേഷനും ഒരുക്കങ്ങളും മാര്കിടീലും പ്രോത്സാഹിപ്പിക്കലും  ഒക്കെ അവരുടെ നേതൃത്വത്തില്‍ നടന്നു.കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളാണ് ജനുവരി പത്താം തീയതി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയത്.
അതിന്റെ ഏതാനും ചിത്രങ്ങള്‍ നോക്കൂ ...
ആവേശത്തോടെ അമ്മമാരും അച്ചന്മാരും ഫൈനലിലേക്ക് കടന്നപ്പോള്‍ കുട്ടികള്‍ അത് ആസ്വദിച്ചു പ്രോത്സാഹിപ്പിച്ചു.


ക്ലാസ് പി ടി എ
എല്ലാ മാസവും മുടങ്ങാതെ നടക്കുന്നുണ്ട്.കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.പ്രശ്നങ്ങളെ രണ്ടായി തിരിക്കും- പഠനപരവും അല്ലാത്തതും .ഏതെങ്കിലും ഒരു വിഷയം തീം ആയി എടുത്തു ചര്‍ച്ചാ കുറിപ്പ് നല്‍കിയുള്ള ചര്ച്ചയും നടത്തുന്നു. അത് ഒരു പ്രശ്നം മനസ്സിലാക്കാനും അതില്‍ എങ്ങനെ ഇടപെടണം എന്ന് തിരിച്ചറിയാനും സഹായിക്കും. EFFECTIVE PARENTNIG ആയിരുന്നു ഒരു വിഷയം. അതിനു ഒരു ചെക്ക് ലിസ്റ്റ് ആണ് നല്‍കിയത്. പതിനഞ്ചു ചോദ്യപ്രസ്താവനകള്‍ .രക്ഷിതാവ് യോജിക്കുന്ന പ്രസ്താവനകള്‍ക്ക് നേരെ ശരി ഇടണം. ചോദ്യങ്ങള്‍ ഇങ്ങനെ 
  • സ്കൂള്‍ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സമയം കണ്ടെത്തും
  • ഹോം വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നത് കണ്ടാല്‍ സഹായിക്കും....
  •  ......
  •  
ഓരോ ചോദ്യത്തിനും സ്കോര്‍ ഉണ്ട്. അത് രക്ഷിതാവ് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ചു നല്‍കും .കൂട്ടി നോക്കുമ്പോള്‍ അറിയാം POWERFUL PERENT , CARING PARENT ,ENCOURAGING PARENT ഇവയില്‍ ഏതാണെന്ന്.പിന്നെ അതിന്മേലുള്ള ചര്‍ച്ചയും തീരുമാനവും.
പ്രാദേശിക യോഗം
 രക്ഷിതാക്കളെ സ്കൂളുമായി സഹകരിപ്പിക്കുക അടുപ്പിക്കുക എന്ന ആശയത്തിലൂടെ ആണ് ഈ സ്കൂള്‍ പ്രാദേശിക യോഗം എന്ന പരിപാടി രൂപപ്പെടുത്തിയത്.ഞാന്‍ അന്വേഷിച്ചപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ വീടുകളില്‍ പോയി രക്ഷിതാക്കളെ കാണുകയായിരുന്നു അധ്യാപകര്‍ ചെയ്തിരുന്നത്.ക്രമേണ ഒരു പ്രദേശത്തെ രക്ഷിതാക്കളെ ഒന്നിച്ചു ഒരിടത്ത്  വെച്ച് കാണുക എന്നായി. അവരുടെ കൂടി സൗകര്യം പരിഗണിച്ചു അത് യോഗം ആയി മാറി. കുട്ടികളുടെ പഠന നിലവാരം ചര്‍ച്ച ചെയ്യുന്ന 'പ്രാദേശിക വിദ്യാഭ്യാസ സദസായി.'
ഈ ഒത്തുചേരലില്‍ സമൂഹത്തിലെ ചില പ്രശ്നങ്ങളും സമകാലിക വിഷയങ്ങളും കൂടി ചര്‍ച്ച ചെയ്യണം എന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക യോഗങ്ങള്‍  സംവാദ സദസ്സുകള്‍ കൂടി ആയി മാറി .രാമക്കല്‍ മേട്ടില്‍ വെച്ച് നടന്ന പ്രാദേശിക യോഗത്തിന്റെ  രണ്ടു ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്. ഞാനും അതില്‍ പങ്കെടുത്തു.ഒരു പക്ഷെ കേരളത്തിലെ ഒരു ടി ടി സി വിദ്യാര്‍ഥിക്കും കിട്ടാത്ത ഒരു' പ്രാക്ടീസ്' ആയിരിക്കും ഇത്. ഈ സ്കൂളില്‍ പോകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ.


" ഇലക്ട്രോണിക്സ് -ജീവിതത്തെ നയിക്കുമോ നശിപ്പിക്കുമോ?"
ജനുവരി പന്ത്രണ്ടാം തീയതി ആയിരുന്നു രാമക്കല്‍ മേട്ടിലെ പ്രാദേശിക യോഗം.ഇലക്ട്രോണിക്സ് -ജീവിതത്തെ നയിക്കുമോ നശിപ്പിക്കുമോ എന്നതായിരുന്നു സംവാദ വിഷയം. രക്ഷിതാക്കള്‍ പുതിയ അറിവ് നേടുന്നു.അവര്‍ പഠിതാക്കള്‍ ആകുന്നു. ഈ അനുഭവം പുതിയ പഠനരീതിയുടെ പരിചയപ്പെടല്‍ കൂടി ആണല്ലോ.
സ്കൂള്‍ അസംബ്ലി 
കുട്ടികള്‍ വെയിലത്ത് നില്‍ക്കുന്നില്ല.അതതു ക്ലാസിന്റെ മുന്നിലുള്ള വരാന്തയില്‍ നിന്നാല്‍ മതി.കുട്ടികള്‍ അസംബ്ലി നടത്തും.ഇനങ്ങള്‍ 
  • വായനക്കുറിപ്പിന്റെ  അവതരണം
  • അനുഭവക്കുറിപ്പ് 
  • ഡയറി വായന.
  • ഇവ ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളില്‍ 
  • ഒരു ദിവസവും ഓരോ ക്ലാസിനാണ് ചുമതല
  • അപ്പോള്‍ ആ ക്ലാസിന്റെ ചാര്‍ജുള്ള അധ്യാപിക പ്രഭാത സന്ദേശം നല്‍കണം.
ബാലസഭ
ഇതും പുറത്താണ് നടക്കുക .അസംബ്ലിക്ക് ചേരുന്ന ത സ്ഥാനത്ത് വരണം.ഇപ്പോള്‍ ഇരുന്നാല്‍ മതി. മൈക്ക് വെച്ചാണ് പരിപാടി സ്കൂള്‍ യുവജനോത്സവത്തിനെ പ്രാധാന്യമാണ് കുട്ടികള്‍ ഓരോ വെള്ളിയാഴ്ചയും നടക്കുന്ന ഈ പ്രോഗ്രാമിന് നല്‍കുന്നത് .ബാലസഭ ഒരു കുട്ടിയും മറക്കില്ല .ഒട്ടേറെ വിശേഷങ്ങള്‍ ഈ സ്കൂളിനെ കുറിച്ച് പറയാനുണ്ട്. അത് പിന്നീടോരിക്കലാകാം.

 പഠനത്തണല്‍
 -----------------------------------------------------------------------------
പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 
ടീച്ചിംഗ് പ്രാക്ടീസ് നല്‍കുന്ന സ്കൂള്‍ അനുഭവങ്ങള്‍ ഭാവിയിലെ അധ്യാപകരെ പ്രചോദിപ്പിക്കുന്നുണ്ടോ?
വരും ദിനങ്ങളില്‍ അമലിന്റെ  സഹപാഠികള്‍ അനുഭവങ്ങള്‍ പങ്കിടും..  അത് കൂടി വായിക്കാന്‍ എത്തുമല്ലോ. നിങ്ങള്‍ക്കും മാറ്റര്‍ അയക്കാം 
-ചൂണ്ടുവിരല്‍


8 comments:

Unknown said...

:)

drkaladharantp said...

ഇടുക്കിയിലെ തമിഴ് നാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് സ്കൂള്‍ . നല്ല ടേ൩മ് സപിരിട്ടോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ .
സമൂഹത്തെ വിശ്വാസത്തില്‍ എടുക്കുകയും പ്രവര്‍ത്തനങ്ങള്‍ അവരുമായി പങ്കിടുകയും ചെയ്തപ്പോള്‍ എല്ലാ വര്‍ഷവും കുട്ടികെളുടെ എണ്ണം കൂടുന്ന അവസ്ഥ ഈ സ്കൂളില്‍ ഉണ്ടായി ,
അതൊരു അംഗീകാരമായി സ്കൂള്‍ കരുതുന്നു.

സുജനിക said...

സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നിടത്താണ്` വിജയം. എസ്.എസ്.എല്‍.സി.ക്ക് പഠിക്കുന്ന മകനെ സഹായിക്കാന്‍ ശ്രമിച്ച് അടുത്തപ്രാവശ്യം എസ്.എസ്.എല്‍.സി [പ്രൈവറ്റ്] പരീക്ഷയെഴുതി ജയച്ച അഛന്‍... കേട്ടിട്ടുണ്ട്.. സ്കൂള്‍ രക്ഷിതാവിന്റെയാവണം.

ramakrishnanmash said...

അമലിന്റെ അനുഭവങ്ങള്‍ തുടക്കക്കാര്‍ക്കും പഴക്കക്കാര്‍ക്കും ഒരുപോലെ പ്രചോദനകരം. ചുറ്റും ആരുമറിയാതെ ഒരുപാട് കൊച്ചുകാര്യങ്ങള്‍ നടക്കുന്നു. അതു കാണാനുള്ള കാഴ്ചയും ഈ കൊച്ചു കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനുള്ള കാഴ്ചപ്പാടും അമല്‍ എന്ന തുടക്കക്കാരന് ഉണ്ടായല്ലോ. വളരെ സന്താഷം !

krishiyidam said...

സ്കൂള്‍ കുട്ടികള്‍ക്ക്‌ മാത്രമല്ല, എന്ന്‍ തെളിയിച്ചു.
notebook

RPM family said...

We are the builders of whole Society which molding the Power of our Nation......Join with us.....Jai Jai RPM...

jayasree.k said...

ചൂണ്ടുവിരലിന്റെ പുതിയ സംരംഭമായ പങ്കാളിത്ത പ്രകാശനത്തിന് ഭാവുകങ്ങള്‍ !!!അത് പ്രീ സര്വീാസ് അനുഭവം ആയതിന് പ്രത്യേക അഭിനന്ദനങ്ങള്‍ .സാധാരണ ചര്ച്ചതകളില്‍ പ്രീ സര്വീകസ് പരിശീലത്തെ ക്കുറിച്ചോ ,അതിന്റെ ഗുനമെന്മയെക്കുരിച്ചോ പരാമര്ശിപക്കുക പോലും പതിവില്ല.
ആര്‍.ടി.ഇ നടപ്പാക്കുന്ന ഈ വേളയില്‍ അധ്യാപകരുടെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഉണ്ട് .ഇന്‍ സര്വിപസ് പരിശീലനം പോലെ തന്നെയോ അതിലേറെയോ പ്രധാനമാണ് പ്രീ സര്വീനസ് പരിശീലനം .കേരളത്തിലെ ട്രെയിനിംഗ് സ്കൂളുകളില്‍ ലഭിച്ചു വരുന്ന അനുഭവങ്ങള്‍ ഭാവി അധ്യാപകരെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമാണോ എന്ന് അന്വേഷിക്കേണ്ടി യിരിക്കുന്നു .
എന്തായാലും തൊടുപുഴ ഡയറ്റിലെ അമലിന്റെ ടീച്ചിംഗ് പ്രാക്ടീസ് അനുഭവം ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല . ടീച്ചിംഗ് പ്രാക്ടീസിനായി സ്കൂളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന പരോക്ഷ സൂചനയും പോസ്റ്റ്‌ തരുന്നു.കൂടുതല്‍ അനുഭവങ്ങള്ക്കാമയി കാത്തിരിക്കുന്നു

premjith said...

അമലിന്റെ അനുഭവം ചില ചിന്തകള്‍ ഉണര്‍ത്തുന്നു ......കേരളത്തിലെ എല്ലാ അധ്യാപക വിദ്യാര്ത്ധിക്കും ഇത്തരം അനുഭവങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട് ....നല്ല ക്ലാസ് അനുഭവങ്ങള്‍ നേരില്‍ കാണാന്‍ കഴിയുക തന്നെ ഒരു നല്ല പരിശീലനമാണ് . എന്നെപ്പോലുള്ള പ്രൈമറി അധ്യാപകരുടെ മുതല്‍ കൂട്ട് തന്നെ വര്‍ഷങ്ങളുടെ അധ്യാപന പരിചയമാണ് . ഓരോ ക്ലാസ്സും പഠനത്തിനു വഴി തെളിക്കുന്നു . അതിലൂടെ നേടുന്ന ഊര്‍ജം അധ്യാപനത്തെ മുന്നോട്ടു നയിക്കും . ഇത്തരം നല്ല അനുഭവങ്ങള്‍ സര്‍ഗധനരായ അധ്യാപകരെ സൃഷ്ടിക്കും ......അമലിനും കൂട്ടുകാര്‍ക്കും ആശംസകള്‍ .