ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 12, 2012

സ്വയം വിമര്‍ശനത്തിന്റെ ഒരു കണ്ണാടി


സര്‍ഗാത്മക വിദ്യാലയം 13

സര്‍ഗാത്മക വിദ്യാലയം എന്ന  പേരില്‍ ചിന്തകള്‍ പങ്കു വെക്കുന്ന എനിക്ക് ഈ  വര്ഷം എന്ത് ചെയ്തു എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരും . അതെ ഇപ്പോഴും സ്വയം വിമര്‍ശനത്തിന്റെ ഒരു കണ്ണാടി കൊണ്ട് നടക്കണം.
അല്ലാതെ ഉപദേശിച്ചു മാത്രം നടന്നിട്ട് കാര്യമില്ല
ഈ വര്‍ഷം  എന്റെ സ്ഥാപനത്തിലെ ആദ്യ ദിനങ്ങള്‍ ആവേശകരം ആയിരുന്നു
മൂന്നു നാള്‍ ഗണിതോല്സവം
ടി ടി സി കുട്ടികള്‍ .ആവരോട് പറഞ്ഞു "നിങ്ങള്‍ ഒരിക്കല്‍ സ്കൂളുകളില്‍ ജോലി കിട്ടി അധ്യാപകര്‍ ആയേക്കാം. ഒന്നാം ദിവസം ഗംഭീരമായി പ്രവേശനോത്സവം നടത്തും ..പിന്നീടുള്ള മണിക്കൂറുകള്‍? 
കുട്ടികള്‍ക്ക് ആവേശകരമായ , ആത്മവിശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കണ്ടേ ?
അതിന്റെ സാധ്യത നാം പരിശോധിക്കുകയാണ്"
ഇത് കേട്ടപ്പോള്‍ അവര്‍ ഉഷാറായി
അങ്ങനെ ടി ടി സി ക്ളാസിന്റെ പുതുവര്‍ഷ ദിനങ്ങളില്‍ ഗണിതം നിറഞ്ഞു
ഞാന്‍ അവര്‍ക്ക് ഒരു പേപ്പര്‍ ഗ്ലാസ് കൊടുത്തു. 
ഇതിനെന്തെല്ലാം പ്രയോജനങ്ങള്‍ ? (ചര്‍ച്ച )
"ഇത് കൊണ്ട് പൂവുണ്ടാക്കാന്‍ അറിയാമോ ? ഒന്നാം ദിനം നമ്മള്‍ക്ക് പൂക്കള്‍ പരസ്പരം കൈമാറി ശുഭ വര്ഷം ആശംസിക്കാം ."
അവര്‍ക്ക് പൂവുണ്ടാക്കാന്‍ അറിയില്ലായിരുന്നു
ഞാന്‍ നിര്‍ദേശങ്ങള്‍ നല്‍കി
വായ്‌ വട്ടത്തില്‍ തുല്യ അകലത്തില്‍ ഏഴു അടയാളങ്ങള്‍ ഇടുക /  അഞ്ചു അടയാളങ്ങള്‍/മൂന്നു അടയാളങ്ങള്‍  ഇടുക 
(ഓരോരുത്തരും ഏഴു അഞ്ചു മൂന്നു എന്നിങ്ങനെ നമ്പര്‍ എടുത്തു .സ്വന്തം നമ്പര്‍ പ്രകാരം അടയാളം ഇട്ടാല്‍ മതി )
(അതൊരു ഗണിതപ്രശ്നമായി .എങ്ങനെ കണ്ടെര്ത്തും ?
 പല മാര്‍ഗങ്ങള്‍ സ്വീകരിച്ചു  .
  • ഊഹിച്ചുഅടയാളമിട്ടവര്‍ 
  • കടലാസ് മടക്കി കണ്ടെത്താന്‍ ശ്രമിച്ചവര്‍ 
  • നൂല് ഉപയോഗിച്ചവര്‍ 
  • ഡിഗ്രി കണക്കാക്കിയവര്‍ 
  • ഒരു അടയാളം ഇട്ട ശേഷം മറ്റൊരു കടലാസില്‍ ഗ്ലാസിന്റെ വക്ക് ഉരുട്ടി നീളം കണ്ടെത്തി ഭാഗിച്ചവര്‍ 
എനിക്ക് ആഹ്ലാദം .ഇതല്ലേ പ്രശ്നപരിഹരണ ചിന്ത 
ചര്‍ച്ച - ഒടുവില്‍ കൃത്യതയോടെ കണ്ടെത്തി.
അവര്‍ കണക്കു പഠിക്കുന്നു എന്നറിയാതെ അളവുകളുടെ മേല്‍ സഞ്ചരിച്ചു.
ഒത്തു നോക്കലും എളുപ്പ വഴിയും മില്ലി മീറ്ററും ഭാഗവും ഒക്കെ കടന്നു വന്നു
"ഇനി വക്കിലെ ഓരോ അടയാളത്തില്‍ നിന്നും ചുവട്ടിലേക്ക്‌ ഓരോ നേര്‍ രേഖ വരയ്ക്കൂ "
പിന്നെ  കത്രിക ഉപയോഗിച്ച് ആ വരചാലിലൂടെ മുറിക്കല്‍
ദളങ്ങള്‍ വെട്ടാന്‍ ഉള്ള ഗണിത വഴി പറഞ്ഞു കൊടുത്തു.
ക്രയോണ്‍സ് കൊണ്ട്  നിറം കൊടുത്തു.
അവരുടെ സൌന്ദര്യ ബോധം 
ഈ പൂക്കളുടെ ദളങ്ങള്‍ ക്രമീകരിചിരിക്കുന്നത്  ഒറ്റ സംഖ്യകളില്‍ ആണോ ഇരട്ട സംഖ്യകളില്‍ ആണോ?
പരിസര പഠനം കടന്നു വന്നു ( തെളിവുകള്‍ ശേഖരിക്കാന്‍ തീരുമാനം )
ഗ്ലാസിന്റെ ചുവടു വൃത്തവും ദളങ്ങളുടെ തുംപുകളിലെ ബിന്ദുക്കളില്‍  കൂടി വരച്ചാല്‍ കിട്ടുന്ന വൃത്തവും എങ്ങനെ താരതമ്യം ചെയ്യാം ?
പല പരിഗണനകള്‍ അവതരിപ്പിക്കപ്പെട്ടു (ഏട്ട്  കാര്യങ്ങള്‍ അവര്‍ പറഞ്ഞു )
സംഖ്യാ ബോധം എന്ന് പറയുമ്പോലെ വൃത്ത ബോധം ചര്‍ച്ച ചെയ്തു .എല്ലാവര്ക്കും വിശദീകരിക്കേണ്ടി വന്നു 

പൂക്കള്‍ക്ക് തണ്ട് വെച്ച് ചുമരുകളില്‍ ഫിറ്റ്‌ ചെയ്തു.
അപ്പോള്‍ അവരോടു ചോദിച്ചു -"നിങ്ങള്‍ എന്താണ് പഠിച്ചത്?"
മറുപടി-" പൂക്കള്‍ നിര്‍മിക്കാന്‍"
അത് എന്നെ സന്തോഷിപ്പിച്ചു
ഗണിതം അല്ല ജീവിതത്തിലെ സര്‍ഗാത്മക  ഇടപെടലാണ് പഠിക്കുന്നത്.അതില്‍ ഗണിതം ഉണ്ടാകും .അതും പഠിക്കും
(ആശാരി ഒത്ത ഒരു കതകു നിര്‍മിക്കുന്നു. അതൊരു സര്‍ഗാത്മക പ്രവര്‍ത്തനം ആണ്.അതില്‍ അളവുകള്‍ ലയിച്ചു നില്‍ക്കും]
കുട്ടികള്‍ ഗണിതത്തില്‍ ലയിക്കണം .എങ്കില്‍ ഗണിതം അവരിലും ലയിക്കും 

ഇങ്ങനെ അടുത്ത പ്രവര്‍ത്തനത്തിലേക്ക് കടന്നു.ഒരു പന്ത് കളി.
പിന്നെ ഉണ്ണി മാഷും  കൂടി
മൂന്നു ദിവസത്തെ ഈ ഗണിതാനുഭവങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇനങ്ങള്‍ അടുത്ത സ്കൂളിലെ രണ്ടു ദിവസത്തെ ഗണിതോല്സവം ആക്കി .  (ഗണിത പാക്കേജ്  ആര്‍ക്കെങ്കിലും വേണോ ? ഇ മെയിലില്‍ ആവശ്യപ്പെടുക .ഒരു പ്രവര്‍ത്തനം എനിക്ക് അയച്ചു തരികയും വേണം. ചിന്ത പങ്കിടാം  )
അവരുടെ ഈ വര്‍ഷത്തെ ആദ്യ ടീച്ചിംഗ് പ്രാക്ടീസ്
അതെ ഞാനും  നിങ്ങള്‍ക്കൊപം ഉണ്ടെന്നു പറയാന്‍ എന്റെ അനുഭവം കൂട്ടുന്ന ആലോചനയില്‍ ആണ്
...................................
രണ്ടാം ക്ലാസിലെ പഠനോപകരണങ്ങളുടെ ലിസ്റ്റ് സജി മാഷ്‌ ആവശ്യപ്പെട്ടു
തീര്‍ച്ചയായും അത് പ്രതീക്ഷിക്കാം .
അതിനു മുന്‍പ് നാലാം ക്ലാസിലെ എങ്ങനെ പ്രയോജനപ്പെടുത്തി  എന്ന് പങ്കു വെച്ചെങ്കില്‍
..............................................


സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ചുവടെ ഉള്ള ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക

3 comments:

upkaram said...

സര്‍ ഞാന്‍ ഹെഡ്‌മാസ്റ്റര്‍ ആണ്.സാറിന്റെ സര്‍ഗ്ഗാത്മക വിദ്യാലയത്തിന്റെ മുഴുവന്‍ പോസ്റ്റും ഇതുവരെ വായിച്ചു കഴിഞ്ഞ്ഞ്ഞു സ്കുള്‍ തുറക്കുന്നതിനു മുന്‍പുതന്നെ പരിശോധന തുടങ്ങിയിരുന്നു.അതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ എസ്സ.ആര്‍.ജി യില്‍ വേര്‍ഡ്‌ഡോക്കുമെന്റാക്കി അവതരിപ്പിച്ചു. കുട്ടത്തില്‍ ഗണിതം, ഒന്നാം ക്ലാസ് ,സാമുഹ്യം എല്ലാം തന്നെ ഉള്‍പ്പെടുത്തി.വെക്കേഷന്‍ ട്രെയിനിംഗ് കിട്ടാത്ത അധ്യാപകര്‍ക്ക്‌ അതൊരു വലിയ സഹായകമായി.വളരെ നന്ദി.എനിക്ക് മുന്നാം ക്ലാസ്സാണ്.ആരംഭ തിരക്കില്‍ ഒന്നും കഴിഞ്ഞ്ഞ്ഞില്ല.ഒന്നും.സത്യം.സൌജന്യ യുണിഫോം ,പതിനാലാം ദിന എണ്ണം,തിഇരില്ല സാറേ ഈ ദുരിതം .മുന്നിലെയും രണ്ടിലെയും ഉപകരണം മാത്രമല്ല .കരുതെന്ടവ എല്ലാം വേണം.മുഴുവന്‍ അധ്യാപകരുമായി പങ്കു വെയ്ക്കുകയാണ്.നല്ലതിന് മാത്രം .

upkaram said...

സര്‍ ഞാന്‍ ഹെഡ്‌മാസ്റ്റര്‍ ആണ്.സാറിന്റെ സര്‍ഗ്ഗാത്മക വിദ്യാലയത്തിന്റെ മുഴുവന്‍ പോസ്റ്റും ഇതുവരെ വായിച്ചു കഴിഞ്ഞ്ഞ്ഞു സ്കുള്‍ തുറക്കുന്നതിനു മുന്‍പുതന്നെ പരിശോധന തുടങ്ങിയിരുന്നു.അതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ എസ്സ.ആര്‍.ജി യില്‍ വേര്‍ഡ്‌ഡോക്കുമെന്റാക്കി അവതരിപ്പിച്ചു. കുട്ടത്തില്‍ ഗണിതം, ഒന്നാം ക്ലാസ് ,സാമുഹ്യം എല്ലാം തന്നെ ഉള്‍പ്പെടുത്തി.വെക്കേഷന്‍ ട്രെയിനിംഗ് കിട്ടാത്ത അധ്യാപകര്‍ക്ക്‌ അതൊരു വലിയ സഹായകമായി.വളരെ നന്ദി.എനിക്ക് മുന്നാം ക്ലാസ്സാണ്.ആരംഭ തിരക്കില്‍ ഒന്നും കഴിഞ്ഞ്ഞ്ഞില്ല.ഒന്നും.സത്യം.സൌജന്യ യുണിഫോം ,പതിനാലാം ദിന എണ്ണം,തിഇരില്ല സാറേ ഈ ദുരിതം .മുന്നിലെയും രണ്ടിലെയും ഉപകരണം മാത്രമല്ല .കരുതെന്ടവ എല്ലാം വേണം.മുഴുവന്‍ അധ്യാപകരുമായി പങ്കു വെയ്ക്കുകയാണ്.നല്ലതിന് മാത്രം .

ranjith said...

sir,
this article gives a rejuvenation.....