ആമുഖം
"ആരാണ് പുതിയഅധ്യാപകര്‍? സംശയം വേണ്ട എന്നും സ്വയം പുതുക്കുന്നവര്‍ തന്നെ. അല്ലാത്തവര്‍ പൂപ്പല്‍പിടിച്ചവര്‍"
ആധികാരികാനുഭവപഠനങ്ങള്‍
. അതിനാലാണ് ചികഞ്ഞുളള ഈ ചോദ്യം
"ആരാണ് പുതിയഅധ്യാപകര്‍? സംശയം വേണ്ട എന്നും സ്വയം പുതുക്കുന്നവര്‍ തന്നെ. അല്ലാത്തവര്‍ പൂപ്പല്‍പിടിച്ചവര്‍"
ആധികാരികാനുഭവപഠനങ്ങള്‍
ആലപ്പുഴയില്‍
നിന്നും ചേര്‍ത്തലയ്ക്
പോകുമ്പോള്‍ വളവനാട് കവലയില്‍
വലതുവശത്തായ് ഒരു ചെറിയ എല്‍
പി സ്കൂളുണ്ട്.
കുട്ടികള്‍
ധാരാളം
ഞാന്‍
ആ സ്കൂളില്‍ പ്രതീക്ഷകളോടെയാണ്
എത്തിയത്. എല്ലാ
വിദ്യാലയങ്ങളിലും അങ്ങനെ
തന്നെ.
സ്കൂളിലെത്തിയാല്‍
എനിക്ക് എല്ലാ ക്ലാസുകളുടേയും
വരാന്തയിലൂടെ ചുറ്റി
സന്ദര്‍ശനമുണ്ട്.
ചില അടയാളങ്ങള്‍
നമ്മെ ക്ലാസിലേക്ക് ക്ഷണിക്കും.
അത്തരം
അടയാളങ്ങള്‍ തീരെ നിസാരമായിരിക്കാം
മറ്റുളളവര്‍ക്ക്.
പി
ജെ എല്‍ പി സ്കൂളിലെ ജയശ്രീടീച്ചറുടെ
ക്ലാസിലെ ചുമരില്‍ ഒരു വലിയ
ഇന്‍ലാന്റ്.
അതില്‍
കത്തെഴുതിയിരിക്കുന്നു.
എനിക്ക്
ആ ക്ലാസിലേക്ക് കയറാന്‍ ഈ
കത്ത് നിമിത്തമായി.
ഞാന്‍
ടീച്ചറോടു ചോദിച്ചു.
ടീച്ചറേ
ഈ കത്തെന്തിനാ എഴുതിയത്?
ടീച്ചര്‍
പറഞ്ഞു
"ആര്‍ദ്രയുടെ
കത്തിനെക്കുറിച്ച് പാഠമുണ്ട്.
പക്ഷേ ഈ
കുട്ടികളാരും ഇന്‍ലാന്റ്
കണ്ടിട്ടില്ല.
ക്ലാസില്‍
സാങ്കല്പിക കത്തെഴുതിയ
അനുഭവമല്ലാതെ വീട്ടിലാരും
കത്തെഴുതുന്നതു കുട്ടികള്‍
കണ്ടിട്ടുപോലുമില്ല (
കാലം
മാറിയിരിക്കുന്നു.
ഫോണ്‍
വന്നപ്പോള്‍ കത്തെഴുത്ത്
മാഞ്ഞു) തപാല്‍
വകുപ്പിന്റെ സേവനത്തെക്കുറിച്ച്
നല്ല ധാരണയുമില്ല.കത്തെഴുതുമ്പോഴാകട്ടെ
രണ്ടോ മൂന്നോ വാക്യങ്ങള്‍
കഴിഞ്ഞാല്‍ കുട്ടികള്‍
തുടരാന്‍ പ്രയാസപ്പെടുന്നു.
ആത്മാംശമില്ല.
ഞാന്‍
എന്റെ പഴയകത്തുകളില്‍ ചിലത്
അവരെ വായിച്ചുകേള്‍പ്പിച്ചു.
സ്വന്തം
അനുഭവങ്ങളുടെ രേഖപ്പെടുത്തലുകള്‍ അവര്‍ പരിചയപ്പെട്ടു. കത്തെഴുത്തിലെ അനുഭവപരിമിതിക്ക് പരിഹാരമായി
ഇന്‍ലാന്റ് വാങ്ങി അധ്യാപികയ്ക്
കത്തെഴുതാന്‍ എല്ലാ കുട്ടികളും
തീരുമാനിച്ചു.
അവരെല്ലാം
എനിക്ക് വീട്ടിലേക്ക്
കത്തെഴുതി. നല്ല
ഒന്നാന്തരം കത്ത്.
ഞാനവര്‍ക്കെല്ലാം
മറുപടിയും അയച്ചു
പോസ്റ്റുമാനും
അത്ഭുതമായി.
എന്നും
ടീച്ചര്‍ക്ക് കത്ത് വരുന്നല്ലോ
എന്നു പറഞ്ഞു.
കുട്ടികള്‍ക്ക്
അവരുടെ ജീവിതത്തിലെ ആദ്യത്തെ
കത്ത് എന്റെ വകയാണ്.അവരെഴുതിയതും
എനിക്കാണ്. “
കത്തെഴുതാന്‍
പഠിക്കേണ്ടതിങ്ങനെ തന്നെയാണ്.
ആധികാരികാനുഭവ
പഠനം എന്നു വിളിക്കാം.
ഞാന്‍
കുട്ടികളുടെ കത്തുകള്‍
വായിച്ചു .
എന്തെല്ലാം
സ്വകാര്യങ്ങള്‍.
വീട്ടുകാര്‍
ടീച്ചറെക്കുറിച്ച്
പറയുന്നത്.ടീച്ചറുടെ
പഠിപ്പിക്കലിനെക്കുറിച്ച്,
സ്നേഹത്തെക്കുറിച്ച്,
സ്വന്തം
വീട്ടിലെ വിശേഷങ്ങളെപ്പറ്റി..
ഇരുപുറവും
നിറച്ചെഴുതിയിരിക്കുന്നു.മനസില്‍
നിന്നുളള ഒഴുക്ക് പ്രകടം.
എഴുത്തിന്റെ
ത്രില്‍.
അധ്യാപനസാധ്യതകളുടെ
വാതില്‍ തുറന്നിടണം അധ്യാപകര്‍
വരണ്ട
പ്രവര്‍ത്തനങ്ങളില്‍ നിന്നും
ക്ലാസിനെ മോചിപ്പിക്കുക
,കുട്ടികളേയും"എന്നൊരു
മുദ്രാവാക്യം എല്ലാ
വിദ്യാലയങ്ങളുടേയും സ്റ്റാഫ്
റൂമില്‍ വേണമെന്നു തോന്നുന്നു.
ടീച്ചറേ ഇതുപോലെ വേറെ എന്തെങ്കിലും ?