ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 7, 2014

ഇങ്ങനെയായിരുന്നു ആദ്യ യൂണിറ്റ് ടെസ്റ്റ് (നിരന്തരവിലയിരുത്തല്‍ -ആനുഭവം)



അവധിക്കാല അധ്യാപക പരിശീലനത്തില്‍ അധ്യാപകരോട് നിരന്തര വിലയരുത്തല്‍ നടത്തണം, കുട്ടികളുടെ നോട്ട് ബുക്ക് സമഗ്രമാക്കണം,പ്രതികരണപ്പേജെഴുതണം,പ്രതിഫലനക്കുറിപ്പു തയ്യാറാക്കാണം,യൂണിറ്റ് ടെസ്ററ് നടത്തണം എന്നൊക്കെ പറ‍ഞ്ഞു. പറയാനെളുപ്പമാണ്.അതിന്റെ പ്രായോഗികത സ്വയം പരിശോധിക്കാതെ അധ്യാപകരോട് ഇക്കാര്യം സംസാരിക്കുന്നതില്‍ അര്‍ഥമില്ല

എനിക്ക് ടി ടി സി ക്ലാസാണ് ഉളളത് ( ഡി എഡ് എന്ന പുതിയ പേര്)

പഠിപ്പിക്കേണ്ട പേപ്പര്‍ -വിദ്യാഭ്യാസത്തിന്റെ ചരിത്രപരവും സാമൂഹികവും ദാര്‍ശനികവുമായ അടിത്തറ.

ഒന്നാം യൂണിറ്റ് വിദ്യാഭ്യാസസമൂഹശാസ്ത്രമായിരുന്നു. അധ്യാപകരോട് പറഞ്ഞതൊക്കെ എനി്ക്കും ബാധകമാണല്ലോ. അതിന്റെ അനുഭവം പങ്കിടാം.

നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍

  • റോള്‍ പ്ലേ

  • പുസ്തക റിവ്യൂ
  • ചര്‍ച്ച
  • ഫിലിം ക്ലിപ്പിംഗ് വിശകലനം
  • റഫറന്‍സ് ചാര്‍ട്ട്
  • ആശയഭൂപട നിര്‍മാണം
  • പത്രവാര്‍ത്തകളുടെ വിശകലനം
  • സ്വാനുഭവ വിശകലനം
  • ബന്ധച്ചാര്‍ട്ട്
  • അസൈന്‍മെന്റ്
  • ഇന്റര്‍ നെറ്റില്‍ നിന്നും വിവരം ശേഖരിക്കല്‍
  • സംവാദം



ഓരോ പ്രവര്‍ത്തനവും വിദ്യാഭ്യാസ സമൂഹശാസ്ത്രത്തിലെ ഏതെങ്കിലും ആശയവുമായി ബന്ധപ്പെട്ടാണ് വിശകലനം ചെയ്തത്. വൈവിധ്യമുളള പഠന തന്ത്രങ്ങള്‍ അധ്യാപക വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുക എന്നതും എന്റെ ലക്ഷ്യമായിരുന്നു.

നേരത്തേ ഈ അധ്യായം ഈ തന്ത്രങ്ങള്‍ ഉപയോഗിച്ച് പഠിപ്പിച്ച അനുഭവമില്ല. ഒരു ട്രൈ ഔട്ടാണെന്നു പറയാം. ഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും വിജയം കണ്ടു. മാതൃഭൂമി വാരികയില്‍
സുള്‍ഫത്തെഴുതിയ ലേഖനം (യുണിഫോമുമായി ബന്ധപ്പെട്ടത്) കുട്ടികള്‍ ചര്‍ച്ച ചെയ്തത് സമൂഹത്തിന്റെ കാഴ്ചപ്പാടും വിദ്യാഭ്യാസവും തമ്മിലുളള ബന്ധം വിശകലനം ചെയ്യുന്നതിനു സഹായകമായി.ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്.അസൈന്‍മെന്റ് നല്‍കിയപ്പോള്‍ എല്ലാവരും സഹായമില്ലാതെ ചെയ്യുമെന്നു കരുതി. അത് അവരുടെ രചനയെ ബാധിച്ചു.

നോട്ട് ബുക്കിന്റെ അവസ്ഥ

മുതിര്‍ന്ന കുട്ടികളായതിനാല്‍ തുടക്കത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയാല്‍ അവര്‍ മെച്ചപ്പെട്ട രീതിയില്‍ നോട്ടു ബുക്കില്‍ രേഖപ്പെടുത്തല്‍ നടത്തുമെന്നായിരുന്നു ഞാന്‍ കരുതിയത്. നാലു പ്രവര്‍ത്തനം കഴിഞ്ഞ് ഏതാനും ബുക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്ന്
അപൂര്‍ണമായ തരത്തില്‍ രേഖപ്പെടുത്തുന്ന രീതി ശ്രദ്ധയില്‍ പെട്ടു. ഒരു വര്‍ക്കിന്റെ ഭാഗമായ രേഖപ്പെടുത്തലുകള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ടോ മൂന്നോ ദിവസം വേണ്ടിവരും.പ്രത്യേകിച്ച് റഫര്‍ ചെയ്തെഴുതുന്നതിന്. അതിനിടയ്ക്ക പുതിയ പ്രവര്‍ത്തനം കയറി വരും.അതു കൊണ്ടു തന്നെ രേഖപ്പെടുത്തലിന് തുടര്‍ച്ചയില്ലാതെ വന്നു.

എല്ലാമുണ്ട്, ചിതറിക്കിടക്കുകയാണെന്നു മാത്രം. ഇത് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ല.(അധ്യാപകന്റെ പ്രശ്നമായി ഇതിനെ കാണണം) തുടര്‍ന്നുളള രേഖപ്പെടുത്തലിനായി കുട്ടികള്‍ക്ക് മൂന്നു തരത്തിലുളള ഫീഡ് ബാക്ക് നല്‍കി.

  • ഒന്ന് ഇതുവരെ ചര്‍ച്ച ചെയ്ത കാര്യങ്ങളിലെ ഉളളടക്ക സൂചനകള്‍ (ശീര്‍ഷകങ്ങളും ഉപശീര്‍ശകങ്ങളും ) സംഗ്രഹം എന്ന പേരില്‍ ടൈപ്പ് ചെയ്ത് ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.
  • ഒന്നൊന്നര പേജ് തളളി അടുത്ത പ്രവര്‍ത്തനം എഴുതാനും മുറിഞ്ഞു മുറിഞ്ഞുളള രേഖപ്പെടുത്തല്‍ സന്ദര്‍ഭം വന്നാല്‍ മാസികകളിലും മറ്റും കാണുന്നതു പോലെ -പേജില്‍ തുടരുന്നു,- പേജിന്റെ തുടര്‍ച്ച എന്നിങ്ങനെ എഴുതാനും ധാരണയായി.
  • ക്രയോണ്‍സ് ഉപയോഗിച്ച് ശീര്‍ഷകങ്ങള്‍ക്കും ഉപശീര്‍ഷകങ്ങള്‍ക്കും നിറപശ്ചാത്തലം നല്‍കുന്ന വിധം കാണിച്ചുകൊടുത്തു. ഇത് ആശയ ക്രമീകരണത്തെ സ്വാധീനിച്ചു.ബുക്കില്‍ കൃത്യമായ മാര്‍ജിനും ബോക്സും രേഖപ്പെടുത്തല്‍ ഭംഗിയും ഉണ്ടായി.

എല്ലാവരുടേയും നോട്ട് ബുക്ക് സമഗ്രവും ആകര്‍ഷകവുമാക്കാന്‍ അവര്‍ ശ്രമമാരംഭിച്ചു. മാസാവസാനം എല്ലാരുടേയും ബുക്കുകള്‍ ഞാന്‍ വിലയിരുത്തി. കുട്ടികള്‍ സൂക്ഷിക്കുന്ന അധ്യാപകന്റെ ബുക്ക് എന്ന വിശേഷണമാണ് അവരുടെ ബുക്കുകള്‍ക്ക് നല്‍കിയത്. എല്ലാവരുടേയും ആദ്യയൂണിറ്റിന്റെ രേഖപ്പെടുത്തലില്‍ വിട്ടു പോയത് ചൂണ്ടിക്കാട്ടി നിര്‍ദ്ദേശങ്ങള്‍ സഹിതവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ചിലകാര്യങ്ങള്‍ എഴുതി മാതൃക നല്‍കിയമുളള ഫീഡ് ബാക്കാണ്അവരുടെ ബുക്കില്‍ ഞാന്‍ കുറിച്ചത്. ഓരോ വിദ്യാര്‍ഥിയുടേയും ബുക്കില്‍ ഒരു പേജ് ഫീഡ് ബാക്കെഴുതാന്‍ ഉപയോഗിച്ചു.ബുക്കിലെ രേഖപ്പെടുത്തലിനു സ്കോറും നല്‍കി. ഉദ്ദേശിച്ചതിനേക്കാല്‍ കൂടുതല്‍ സമയം നോട്ട് ബുക്ക് വിശകലനത്തിനു വേണ്ടി വന്നു. എല്ലാവരും എഴുതിയതെല്ലാം സൂക്ഷ്മമായി വായിച്ചു. ഇരുപത് മുപ്പത് മിനിറ്റ് ഒരു ബുക്കിനു വേണ്ടി വന്നു. ഒരു മാസത്തെ രേഖപ്പെടുത്തല്‍ ഒന്നിച്ചു നോക്കുന്നതുമൂലമാണ് ഇത്രയും സമയം വേണ്ടിവന്നത്. (അടുത്ത മാസം രണ്ടു തവണയായി ബുക്ക് വിശകലനം ചെയ്യണം). കൊച്ചുകുട്ടികളുടെ നോട്ട് ബുക്ക് സമഗ്രമാക്കാന്‍ അധ്യാപിക കൂടുതല്‍ അധ്വാനിക്കേണ്ടി വരും. എനിക്കു തോന്നുന്നു അധ്യാപിക സമാന്തര നോട്ട് ബുക്ക് തയ്യാറാക്കി മാതൃക ഒരു (യൂണിറ്റിന്റെയെങ്കിലും) കാണിക്കുന്നത് നന്നാകുമെന്ന്.

യൂണിറ്റ് ടെസ്റ്റ്

ജൂണ്‍ മാസം ആദ്യം കലണ്ടര്‍ വെച്ച് ആകെ യൂണിറ്റിനു വേണ്ട സമയവും ഓരോ ആഴ്ചയിലും തീരേണ്ട ഭാഗവും സംബന്ധിച്ച് കുട്ടികളുമായി ധാരണയിലെത്തിയിരുന്നു. അതു പ്രകാരമുളള 'ഉളളടക്ക വിന്യാസ സമയപട്ടിക "ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു. തീയതി വെച്ച് പ്രവര്‍ത്തനം എഴുതാനും അധ്യാപകന്‍ വരാത്ത ദിവസവും നഷ്ടപ്പെട്ട സാധ്യായ മണിക്കൂറും രേഖപ്പെടുത്താനും നിര്‍ദ്ദേശിച്ചു.( എന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താനുളള ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്.)ഏതെങ്കിലും ദിവസം പീരിയഡ് നഷ്ടപ്പെട്ടാല്‍ അത് ആ ആഴ്ചയില്‍ തന്നെ കോമ്പന്‍സേറ്റ് ചെയ്തതു കാരണം ഓരോ ആഴ്ചയിലും കൃത്യമായ മണിക്കൂറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.തീരുമാനിച്ച ദിവസം തന്നെ യൂണിറ്റ് ടെസ്റ്റും നടത്തി.

ചോദ്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്നു

യൂണിറ്റ് ടെസ്റ്റ് അധ്യാപകന്‍ നടത്തണമോ അതോ നിങ്ങളിലുളള ആരെങ്കിലും നടത്തിയാല്‍ മതിയോ എന്ന ചോദ്യത്തിന് അവര്‍ തന്നെ ചോദ്യം ഉണ്ടാക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ആര്യ, സ്റ്റെഫി, അനില എന്നിവര്‍ ചോദ്യങ്ങള്‍ രഹസ്യസ്വഭാവം നിലനിറുത്തി തയ്യാറാക്കാമെന്നേറ്റു. അവര്‍ മൂവരും പരസ്പരം ആലോചിക്കാതെ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഞാനുമായി ചര്‍ച്ച ചെയ്തു. ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു.ഉത്തര സൂചികയും അവര്‍ തയ്യാറാക്കണമായരുന്നു. പരീക്ഷ ഗംഭീരമായി.ചോദ്യകര്‍ത്താക്കള്‍ക്ക് യൂണിറ്റ് ടെസ്റ്റ് വേണ്ടേ? എന്ന ചോദ്യമുണ്ടായി. അല്പം ക്ഷമിക്കാനാണ് അരോടു പറഞ്ഞത്.തുടര്‍ന്നുളളത് ആ സംശയത്തെ പരിഹരിച്ചു

പരീക്ഷയ്ക്കുത്തരം വീട്ടിലിരുന്നമെഴുതാനവസരമുളള പുതിയ ചോദ്യങ്ങള്‍

നാല്പതു സ്കോറിന്റെ ചോദ്യങ്ങളാണ് ആര്യ, സ്റ്റെഫി, അനില എന്നിവര്‍ യൂണിറ്റ് ടെസ്റ്റിനായി തയ്യാറാക്കിയത്. അമ്പതു സ്കോറിന്റെ പരീക്ഷയാണെന്നും ബാക്കി ചോദ്യങ്ങള്‍ അധ്യാപകന്‍ ഇടുമെന്നും പറഞ്ഞു. ആ പത്തു സ്കോറിന്റെ ചോദ്യങ്ങള്‍ പുതിയ രീതിയിലുളളതായിരുന്നു.

അവ ചുവടെ ചേര്‍ക്കുന്നു

  1. സ്വന്തം പഠനത്തെക്കുറിച്ച് യൂണിറ്റ് ടെസ്റ്റ് എഴുതിയപ്പോഴുളള തിരിച്ചറിവ് എന്താണ്? നാലു വാക്യത്തില്‍ വ്യക്തമാക്കുക
  2. ചോദ്യങ്ങള്‍ തയ്യാറാക്കിയത് സ്റ്റെഫിയും ആര്യയുമാണ്. അവരുടെ ചോദ്യങ്ങളെ വിലയിരുത്തി മൂന്നു വാക്യം എഴുതുക
  3. സ്റ്റെഫി, ആര്യ ,അനില എന്നിവരെ വിലയിരുത്താനായി മൂന്നു നല്ല ചോദ്യങ്ങള്‍ പ്രത്യേക ഷീററില്‍ തയ്യാറാക്കുക.അതിന്റെ ഉത്തര സൂചികയും ( യൂണിറ്റ് ടെസ്റ്റിലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്)

വീട്ടില്‍ വെച്ച് വ്യക്തിഗതമായി ഉത്തരമെഴുതാനാണ് ആവശ്യപ്പെട്ടത്. കുട്ടികള്‍ നല്ല ചോദ്യങ്ങളും ഉത്തര സൂചികയും തയ്യാറാക്കി വന്നു. (ഇതിനായി അവര്‍ നോട്ട് ബുക്കിലെ രേഖപ്പെടുത്തലുകള്‍ പല തവണ വിശകലനം ചെയ്തിട്ടുണ്ടാകും.അതൊരു പഠനമാണ്. ഉത്തര സൂചികതയ്യാറാക്കലും പ്രധാനമാണ്.) ചോദ്യമുണ്ടാക്കുക പരീക്ഷയായി മാറി.സ്വയം വിലയിരുത്താനും ചോദ്യത്തെ വിലയിരുത്താനുമുളള ശേഷിയും കണ്ടെത്താനായി.

ഡബിള്‍ മൂല്യനിര്‍ണയം

ഉത്തരക്കടലാസുകള്‍ ആരു പരിശോധിക്കും? കുട്ടികളെ ആറു പേരുളള ഗ്രൂപ്പാക്കി. ഒരു ഗ്രൂപ്പിലെ അംഗങ്ങളുടെ ഉത്തരക്കടലാസുകള്‍ അടുത്ത ഗ്രൂപ്പിനു കൈമാറി. ഇങ്ങനെ പരസ്പരം കൈമാറിയ ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്ന രീതി അവതരിപ്പിച്ചു.അതിങ്ങനെയായിരുന്നു

  • ഒരാള്‍ ഒരു ഉത്തരം വായിക്കും അതേ ചോദ്യത്തിനു മററുളള കുട്ടികള്‍ എഴുതിയ ഉത്തരവും തുടര്‍ന്ന് വായിക്കണം.
  • ഏതാണ് മികച്ച രീതിയില്‍ എഴുതിയ ഉത്തരം എന്നു കണ്ടെത്തണം. ആ ഉത്തരത്തില്‍ ഇനിയുമെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ എന്നു പരിശോധിക്കണം.(മററുളളവരുടെ ഉത്തരവും നിങ്ങളുടെ അറിവും പ്രയോജനപ്പെടുത്താം) എത്ര സ്കോര്‍ നല്‍കാമെന്നു തീരുമാനിക്കണം.ആ കുട്ടിക്ക് നല്‍കേണ്ട നിര്‍ദ്ദേശം മാര്‍ജിനില്‍ കുറിക്കണം
  • ഇതേ പോലെ മറ്റുളളവരുടെ ഉത്തരത്തിനും സ്കോറ്‍ നല്‍കുകയും ഫീഡ് ബാക്ക് കുറിക്കുകയും വേണം.
  • അവ്യക്തതയോ സംശയമോ തര്‍ക്കമോ വന്നാല്‍ അധ്യാകന്റെ സഹായം തേടണം

പ്രതീക്ഷിച്ചതിലും വിജയമായിരുന്നു ഈ പ്രവര്‍ത്തനം മറ്റുളളവരുടെ ഉത്തരം വിശകലനം ചെയ്ത് നിര്‍ദ്ദേശം കുറിക്കുക എന്നത് ഒരു പഠനപ്രക്രിയയായി മാറി. വിലയിരുത്തല്‍ പഠനമാകുന്ന പുതിയ സന്ദര്‍ഭം.താനെഴുതിയ ഉത്തരത്തിന്റെ പരിമിതികളെക്കുറിച്ച് മെച്ചത്തെക്കുറിച്ച് ആലോചിക്കാനും ഓരോരുത്തര്‍ക്കു ഇതവസരം നല്‍കി. സഹപാഠികളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം സ്വയം വിലയിരുത്തല്‍ കൂടിയായി.ഗ്രൂപ്പ് വിലയിരുത്തല്‍ സാധ്യത യൂണിറ്റ് ടെസ്റ്റില്‍ പ്രയോഗിക്കപ്പെട്ടു. ഓരോ കുട്ടിയും തങ്ങള്‍ നോക്കിയ ഉത്തരക്കടലാസില്‍ ഒരു ചെറുകുറിപ്പുകൂടി (സ്വയം വിലയിരുത്തല്‍) എഴുതി.

പിന്നീട് കുട്ടികള്‍ എങ്ങനെ വിലയിരുത്തി എന്നറിയാനും ഉത്തരങ്ങളുടെ നിലവാരം മനസിലാക്കാനും ഞാന്‍ എല്ലാ ഉത്തരക്കടലാസുകളും പുനര്‍ മൂല്യനിര്‍ണയത്തിനു വിധേയമാക്കി. അത്ഭതമെന്നു പറയട്ടെ രണ്ടോ മൂന്നോ പേര്‍ക്ക് ഒന്നോ രണ്ടോ സ്കോര്‍ കൂടുകയോ കുറയുകയോ ചെയ്തതല്ലാതെ വലിയ വ്യത്യാസം ഉണ്ടായില്ല.കുട്ടികള്‍ക്ക് യൂണിറ്റിലെ ഉളളടക്കം സംബന്ധിച്ച് വ്യക്തത കൈവരിക്കാന്‍ഗ്രൂപ്പ് വിലയിരുത്തല്‍ സഹായകമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പരീക്ഷയുടെ ഫീഡ് ബാക്ക്

ഉത്തരക്കടലാസ് വിശകലനം ചെയ്തപ്പോള്‍ കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ ഇവയായിരുന്നു

  • എല്ലാവര്‍ക്കും ആശയം ഉണ്ട്.എന്നാല്‍ ആശയം എഴുതുമ്പോള്‍ ചിലര്‍ക്ക് കൃത്യത ഇല്ലാത്ത അവസ്ഥയുമുണ്ട്. (ഉദാഹരണങ്ങളോ തെളിവുകളോ നല്‍കി ഉത്തരമെഴുിതായാല്‍ പരിഹരിക്കാവുന്നതേയുളളൂ.ഓരോ ഉത്തരവും തനിമയുളളതാക്കുക എന്നതാണ് പ്രധാനം)
  • എല്ലാവര്‍ക്കും മികവുകളും പരിമിതികളും ഉണ്ട്.(ഓരോ കുട്ടിക്കും ഫീഡ് ബാക്ക് അനിവാര്യം)
  • ചോദ്യത്തിന് ആവശ്യത്തിലധികം നീട്ടി ഉത്തരമെഴുതുന്നവരുമുണ്ട് (സമയ നഷ്ടം, കൂടുതല്‍ സ്കോര്‍ കിട്ടുകയുമില്ല.)
  • അപ്രസക്തമായസന്ദര്‍ഭത്തില്‍ ചില ആശയങ്ങള്‍ എഴുതുന്നു.സ്ഥാനം മാറ്റിയാല്‍ കൂടുതല്‍ മെച്ചപ്പെടും.
    ആശയക്രമീകരണം ശ്രദ്ധിക്കുന്നില്ല
  • കൂടുതല്‍ സ്കോര്‍ നേടാവുന്ന ചോദ്യം സമയം കിട്ടാത്തതു മൂലം പൂര്‍ത്തീകരിക്കാനാകുന്നില്ല ( സമയമാനേജ്മെന്റ് പരിശീലിക്കണം.മുന്‍ഗണന നിശ്ചയിക്കലും)
  • മറ്റൊരാള്‍ വായിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകുന്നില്ല. ( മറ്റൊരാള്‍ വായിക്കുന്നതായി സങ്കല്പിച്ച് ഉത്തരം ഒന്നു കൂടി വായിച്ചു നോക്കാമായിരുന്നു.)
  • ആശയങ്ങളുടെ ആവര്‍ത്തനം സംഭവിക്കുന്നു.
  • സ്കോര്‍ പരിഗണിച്ച് ആവശ്യമായ ആശയങ്ങള്‍ ഉള്‍പ്പെടുത്താത്തവരുണ്ട് ( ഇത്രയും മതി എന്നു നിശ്ചയിക്കുന്ന രീതി പുനപ്പരിശോധിക്കണം)
  • ചിലരെങ്കിലും ചോദ്യം നന്നായി മനസിലാക്കുന്നില്ല. സൂചനകള്‍കണ്ട് ചോദ്യം തെറ്റിദ്ധരിച്ച് ഉത്തരമെഴുതുന്നു

രണ്ടു മൂന്ന് ടിപ് ആക്ടിവിറ്റികളിലൂടെയും ഉത്തരക്കടലാസില്‍ തന്നെ ഫീഡ് ബാക്ക് കുറിപ്പുകള്‍ (എന്റെ വകയും കൂടി എഴുതി) നല്‍കിയും അവര്‍ക്ക് തന്നെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന ധാരണയുണ്ടാക്കാനവസരമൊരുക്കി.

ഇനി അഭിമുഖരീതിയിലുളള പരീക്ഷയുണ്ട്. യൂണിറ്റ് ടെസ്റ്റ് തയ്യാറാക്കിയ കുട്ടികളോടുളള മറ്റുളളവരുടെ ചോദ്യങ്ങള്‍.ക്ലാസ് മൂന്നു ഗ്രൂപ്പാകും. ഓരോ ഗ്രൂപ്പിന്റെയും മുമ്പാകെ ആവര്‍ മൂവരും മാറി മാറി എത്തണം, അഭിമുഖ രീതിയില്‍ ഉളളടക്കധാരണ വ്യക്തമാക്കണം.അതും പരസ്പര പഠനത്തിന്റെ വേദിയാകും.

ഓരോരുത്തരുമായി സംസാരിച്ച് അവരില്‍ നിന്നും അധ്യയനത്തെക്കുറിച്ച് ഫീഡ് ബാക്ക് ശേഖരിക്കല്‍ അരംഭിച്ചു.ഒരു മാസാന്ത്യ പങ്കാളിത്ത അവനോകനം നടത്തുന്ന രീതി വികസിപ്പിക്കണം.

തിരിഞ്ഞു നോക്കുമ്പോള്‍ പൊതുവേ തൃപ്തി തോന്നുന്നു.എങ്കിലും കൂടുതല്‍ മെച്ചപ്പെടുത്താനാകും. അടുത്ത യൂണിറ്റ് വ്യത്യസ്തവും സൂക്ഷ്മമാസൂത്രണത്തിന്റെ സ്വാധീനമുളളതുമായിരിക്കും.

......................................................................................

അനബന്ധം


.....................................................................................
1.തത്സമയ വിലയിരുത്തല്‍ കുറേ മുന്നോട്ടു പോയി. ഓരോരുത്തരേയും കുറിച്ച് ലാപ് ടോപ്പില്‍ ചെറു വിലയിരുത്തല്‍ കുറിപ്പുകള്‍ എഴുതി. ചിലര്‍ക്ക് മെച്ചപ്പെടാനവസരം ഒരുക്കി.സഹായമേഖലകള്‍ കണ്ടെത്താനുളള ശ്രമം പ്രധാനമാണെന്നു മനസിലായി. 

2.പരീക്ഷയ്ക്കു ശേഷം സിനിമ

യൂണിറ്റ് കഴിഞ്ഞപ്പോള്‍ അവരെ സിനിമ കാണിച്ചു. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍.ഈ ഇറാനിയന്‍ പടം അധ്യാപകവിദ്യാര്‍ഥികള്‍ കാണേണ്ടതുണ്ട്. അധ്യാപകരുടെ സമീപനവും വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളും അതിലുളളതിനാല്‍ വേറിട്ട കാഴ്ചയ്ക്കും സാധ്യത. മികച്ച ഇത്തരം ദൃശ്യപാഠങ്ങള്‍ (visual text) പാഠ്യപദ്ധതിയുടെ ഭാഗമാകണമായിരുന്നു.
ഇതുപോലെ നല്ല സിനിമകള്‍ കാണണമെന്നവര്‍ ആഗ്രഹിക്കുന്നു.
.................................................................
3.എന്റെ പ്രതിഫലനാത്മക ചിന്തകള്‍ ഈ അനുഭവക്കുറിപ്പിലുണ്ട്.

എന്താണ് എസ് ആര്‍ജിയിലേക്ക് പങ്കുവെക്കേണ്ടത് തീരുമാനിക്കാമല്ലോ



............................................................................

4.യൂണിറ്റ് ടെസ്റ്റ് -പരസ്പരം വിലയിരുത്തല്‍ സന്ദര്‍ഭമാക്കിയ (ഉത്തരക്കടലാസുകള്‍ പരസ്പരം കൈമാറി പരിശോധിച്ച് കുറിപ്പെഴുതുന്ന രീതി ) മോഹനനന്‍മാഷിന്റെ അനുഭവം ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തോടുളള കടപ്പാട് സൂചിപ്പിക്കുന്നു.







7 comments:

M M Surendran said...

Sir,excellent and inspiring

M M Surendran said...
This comment has been removed by the author.
brc chathannoor said...

ithoru sargatmaka clss thanne...aswadhanathilathishtithamaya itharam classukal ngangalkku valare gunam cheyyum... aa kungungal bhagyam chennavar.. mashinu.. asamsakal....

ali said...

ഓരോ വിദ്യാര്‍ഥിയുടേയും ബുക്കില്‍ ഒരു പേജ് ഫീഡ് ബാക്കെഴുതാന്‍ ഉപയോഗിച്ചു.ബുക്കിലെ രേഖപ്പെടുത്തലിനു സ്‌കോറും നല്‍കി.

വളരെ നല്ല ആശയം.
ഇനി മുതല്‍ ഞാനും ഈ രേഖപ്പെടുത്തല്‍ നടത്തും.

എല്ലാവരും എഴുതിയതെല്ലാം സൂക്ഷ്മമായി വായിച്ചു. ഇരുപത് മുപ്പത് മിനിറ്റ് ഒരു ബുക്കിനു വേണ്ടി വന്നു. ഒരു മാസത്തെ രേഖപ്പെടുത്തല്‍ ഒന്നിച്ചു നോക്കുന്നതുമൂലമാണ് ഇത്രയും സമയം വേണ്ടിവന്നത്. (അടുത്ത മാസം രണ്ടു തവണയായി ബുക്ക് വിശകലനം ചെയ്യണം). കൊച്ചുകുട്ടികളുടെ നോട്ട് ബുക്ക് സമഗ്രമാക്കാന്‍ അധ്യാപിക കൂടുതല്‍ അധ്വാനിക്കേണ്ടി വരും. എനിക്കു തോന്നുന്നു .

താങ്കളുടെ ക്ഷമയുടെ കാര്യത്തില്‍ മതിപ്പ് തോന്നുന്നു.
ഇത്രയും നോട്ടുകള്‍ നോക്കാന്‍ എത്രത്തോളം സമയം ചെലവഴിക്കണം.
ഇതെപ്പോള്‍ പരിശോധിച്ചു.?
ക്ലാസ് കഴിഞ്ഞ ശേഷമോ? അതോ വീട്ടില്‍ നിന്നോ?


അധ്യാപിക സമാന്തര നോട്ട് ബുക്ക് തയ്യാറാക്കി മാതൃക ഒരു (യൂണിറ്റിന്റെയെങ്കിലും) കാണിക്കുന്നത് നന്നാകുമെന്ന്.

നല്ല ആശയം.ഒരു മാതൃക പോസ്റ്റിയാല്‍ ഞങ്ങളെപോലുള്ളവര്‍ക്കും ഉപകാരപ്രദം.



അതു പ്രകാരമുളള 'ഉളളടക്ക വിന്യാസ സമയപട്ടിക യുടെ മാതൃക കൂടി കിട്ടിയിരുന്നെങ്കിലെന്ന് ആശിക്കുന്നു.


ഡബിള്‍ മൂല്യനിര്‍ണയം

ഡബിള്‍ മൂല്യനിര്‍ണയക്കാര്യത്തില്‍ രക്ഷിതാക്കളുടെ മറുപടിയെന്തായിരിക്കുമാവോ?

drkaladharantp said...

പ്രിയ അലിമാഷ്
ഇപ്പോള്‍ കുട്ടികള്‍ ബുക്കിലെ രേഖപ്പെടുത്തലുകളില്‍ വളരെ ശ്രദ്ധിക്കുന്നു. അവര്‍ക്കു നല്‍കിയ ഫീഡ് ബാക്ക് മാത്രമല്ല കാരണം.ക്ലാസ് ക്രമീകരണത്തില്‍ മാറ്റം വരുത്തി ഓരോ കുട്ടിയുടേയും അടുത്തു ചെല്ലാനും തത്സമയം കുറിപ്പുകള്‍ നോക്കാനും തുടങ്ങി.രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ അല്പനേര റിവ്യൂ.അതും ഗുണം ചെയ്യുന്നു. എന്തുസഹായവും കുട്ടിക്ക് നല്‍കുമെന്ന ബോധ്യപ്പെടലാണ് ആദ്യം ഉണ്ടാകേണ്ടത്. അവരെ കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ അരുത്. ഒപ്പം നില്‍ക്കണം.ഹാജരാകാത്ത് കുട്ടികളാരെന്നു കുറിച്ചുവെക്കണം.അവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം.പിന്നെ ഞാന്‍ ബുക്കുകളെല്ലാം വീട്ടിലേക്ക് കൊണ്ടുപോയി.ലോകകപ്പു കാണാന്‍ നാം എത്ര സമയം എടുക്കുന്നു.അതുപോലെ ആസ്വാദ്യകമായ ഒരു പ്രവര്‍ത്തമാണ് കുട്ടികളുടെ ബുക്കുകളില്‍ കൂടി കടന്നു പോകുന്നതും.സമയം നല്‍കുന്നത് നമ്മുടെ മനോഭാവമാണ്.

drkaladharantp said...

ഒന്നു രണ്ടു വിദ്യാലയങ്ങളില്‍ അധ്യാപകര്‍ പ്രയത്നിക്കുന്നുണ്ട്. കുട്ടികളുടെ ബുക്ക് മെച്ചപ്പെടുത്താന്‍,മാതൃക വൈകാതെ നല്‍കാനാകുമെന്നു കരുതുന്നു

ali said...

നന്ദി.
സന്തോഷം