ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, January 29, 2015

ക്ലാസ് പത്രപ്രദര്‍ശനം പരിശീലനാനുഭവമായി


 പ്രഥമാധ്യാപകര്‍ക്ക് വേണ്ടി മാവേലിക്കര ഉപജില്ലയില്‍ നടത്തിയ പരിശീലനപരിപാടിയിലെ ആദ്യ സെഷന്‍ പുതുമയയുളളതായി.  
വിവിധ വിദ്യാലയങ്ങള്‍ പ്രസിദ്ധീകരിച്ച ക്ലാസ് പത്രങ്ങളുടേയും സ്കൂള്‍ പത്രങ്ങളുടേയും പ്രദര്‍ശനമാണ് പരിശീലന തന്ത്രമെന്ന നിലയില്‍ വിജയം കണ്ടത്. 
50 പത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.
നവംബര്‍മാസം ഡയറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമാധ്യാപകപരിശീലനത്തിലാണ് ക്ലാസ് പത്രങ്ങളുടെ സാധ്യത പരിചയപ്പെടുത്തിയത്

  • ക്ലാസ് മികവുകള്‍ സമൂഹത്തിലെത്തിക്കുന്നതിന്
  • ക്ലാസ് പി ടി എ യില്‍ പങ്കിടുന്നതിന്
  • വിദ്യാര്‍ഥികളുടെ രചനാപരമായ കഴിവ് വികസിപ്പിക്കുന്നതിന്
  • എഡിറ്റിംഗിലുളള നൈപുണി വികസിപ്പിക്കുന്നതിന്
  • വായനയിലെ പിന്നാക്കാക്കാര്‍ക്ക് താല്പര്യജനകമായ വായനാസാമഗ്രി എന്ന നിലയില്‍ ഉപയോഗിക്കുന്നതിന്
  • പ്രാദേശികപാഠമെന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന്
  • വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്
  • വിദ്യാലയമികവുകള്‍ അക്കാദമിക യോഗങ്ങളില്‍ പങ്കിടുന്നതിന്
  • കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുളള അധ്യാപകരുടെ ശേഷി വികസിപ്പിക്കുന്നതിന്
വൈവിധ്യമുളള പത്രങ്ങളാണ് വിദ്യാലയങ്ങള്‍ പങ്കിട്ടത്

  • പോസ്റ്ററുകളുടെ മറുപുറത്തുളള കൈയെഴുത്തു പത്രം

  • എ ഫോര്‍ സൈസ് കൈയെഴുത്തു പത്രം
  • ബഹുഭാഷാ പത്രം
  • അധ്യാപകര്‍ ടൈപ്പ് ചെയ്ത് അച്ചടിച്ച എ ഫോര്‍/ എ ത്രീ സൈസ് പത്രം
  • അച്ചടിച്ച നാലുപേജ് പത്രം
  • ഇംഗ്ലീഷ് പത്രം
  • വിദ്യാലയത്തിലെ എല്ലാ ക്ലാസുകളുടേയും പത്രം
  • ഒന്നാം ക്ലാസുകാരുടെ കുട്ടിപ്പത്രങ്ങള്‍
  • ലേ ഔട്ടിലും മറ്റും ഒറിജിനല്‍ പത്രങ്ങളെ വെല്ലുന്ന കൈയെഴുത്തു പത്രങ്ങള്‍
പത്രരൂപീകരണരീതിയും പത്രപ്രസിദ്ധീകരണ കാലയളവും വ്യത്യസ്തമാണ്
  • ഉച്ചനേരം ഗ്രൂപ്പ് രചന എന്ന നിലയില്‍ എല്ലാ ദിവസവും
  • ക്ലാസ് വിശേഷങ്ങളുള്‍പ്പെടുത്തി പ്രതിവാരപത്രങ്ങള്‍
  • ക്ലാസ് സ്കൂള്‍ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിമാസ പത്രങ്ങള്‍
  • ടേം പത്രങ്ങള്‍
  • അധ്യാപകരും കുട്ടികളും തയ്യാറാക്കുന്ന വാര്‍ത്തകളുളളവ
  • എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്ത് വാര്‍ത്തകള്‍ തീരുമാനിക്കുന്നവ
  • സ്കൂള്‍ പത്രാധിപസമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നവ
പ്രഥമാധ്യാപകര്‍ പരസ്പരം വിലയിരുത്തുകയും പത്രങ്ങള്‍ കൂടുതല്‍ മികവുളളതാക്കി മാറ്റുന്നതിന് തീരുമാനമെടുക്കുകയും ചെയ്തു
ആലപ്പുഴ ജില്ലയില്‍ മറ്റു ഉപജില്ലകളിലും അധ്യാപകര്‍ ടൈപ്പ് ചെയ്ത പത്രങ്ങള്‍ ധാരാളമായി പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.
അര ദിവസത്തെ പരിശീലനം കൊണ്ട് മലയാളം ടൈപ്പിംഗ് പഠിക്കാനും പ്രയോഗിക്കാനും കഴിയുമെന്ന് അധ്യാപകരും ഡയറ്റും തെളിയിക്കുന്നു.

1 comment:

jayasree.k said...

വിദ്യാലയങ്ങള്‍ പത്രം ഇറക്കുന്നത്‌ കേമം .അത് അധ്യാപകര്‍ തന്നെ ടൈപ്പ് ചെയ്ത് ഇറക്കുന്നു വെങ്കില്‍ കെങ്കേമം .അര ദിവസത്തെ പരിശീലനം മതി എന്നുള്ളത് വേറിട്ട കാഴ്ച !!!ഐടി @ സ്കൂള്‍ നല്‍കിയ അധ്യാപക പരിശീലനവും ഇതും തമ്മില്‍ രീതി ശാസ്ത്രത്തില്‍ വ്യത്യാസമുണ്ടാവും അല്ലെ ? മാവേലിക്കര ഉപജില്ലയിലെ പത്രം ഇറക്കിയ എല്ലാ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ !