ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, December 17, 2015

ഒന്നാം ക്ലാസുകാരുടെ പുസ്തകക്കുറിപ്പുകള്‍

ഇപ്പോള്‍ ക്രിസ്തുമസ് പരീക്ഷ നടക്കുകയാണ്. കാണാപാഠം പഠിച്ച കാര്യങ്ങളാണ് പല അണ്‍ എയിഡഡ്
വിദ്യാലയങ്ങളിലെയും കുട്ടികള്‍ പരീക്ഷകളില്‍ എഴുതിവെക്കുക. ആശയം സ്വന്തമായി ക്രമീകരിച്ച് തന്റേതായ ഭാഷയില്‍ എഴുതാന്‍ അവരോട് ആവശ്യപ്പെടുന്നില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പിന്തുടര്‍ന്നുവരുന്ന ആശയാവതരണരീതി കുട്ടികളെ എഴുത്തുകാരും വായനക്കാരുമാക്കുന്നു. തറ, പറയ്കപ്പുറമുളള ഉയര്‍ന്ന പാഠങ്ങള്‍ വായിക്കാനും ഉയര്‍ന്ന രചനകള്‍ നിര്‍വഹിക്കാനും അവര്‍ക്കു കഴിയുമോ? ഒന്നാം ക്ലാസിലെ കുട്ടി വാക്യങ്ങളെഴുതുമോ? എന്നിങ്ങനെ സന്ദേഹങ്ങളാണ് ഇപ്പോഴും പലര്‍ക്കും. പഠനം ആസ്വാദ്യകരമാകുമ്പോള്‍ കുട്ടി എഴുത്ത് ഏറ്റെടുക്കും. വായിക്കാന്‍ വാശി പിടിക്കും. വായിച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ വായിക്കാന്‍ ആന്തരിക ചോദന ഉണരും. അപ്പോള്‍ അറിയാത്ത അക്ഷരങ്ങളെ സ്വന്തമാക്കേണ്ട ആവശ്യം വരും. ഈ അക്ഷരമേതമ്മേ? ഇതെങ്ങനെയാ വായിക്കുക തുടങ്ങിയ സംശയങ്ങള്‍ കുട്ടി ഉന്നയിക്കും. ആവശ്യാധിഷ്ഠിതമായ ഈ അന്വേഷണത്തില്‍ ക്ലാസിലാകെ പാലിക്കാവുന്ന ഒരു ക്രമം ബാധകമാവില്ല. വ്യക്ത്യാധിഷ്ഠിതമായ പിന്തുണ നല്‍കേണ്ടിവരും. എന്നാല്‍ എല്ലാവര്‍ക്കും നല്‍കുന്ന പാഠങ്ങളുണ്ടാകും അതിന്റെ കാര്യത്തില്‍ പൊതു പരിഗണനയും ക്രമീകരണവും ആവാം. ആശയാവതരണരീതിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയും രീതികള്‍ പാലിക്കുകയും കുട്ടിയുടെ വായനയിലും രചനയിലുമുണ്ടാകുന്ന തടസ്സങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുകയും വേണം. എങ്കില്‍ അത്തരം അധ്യാപകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.
വായനയുടെ സ്വര്‍ഗം
ഇവിടെ ഇന്നു പങ്കുവെക്കുന്നത് എം എം സുരേന്ദ്രന്‍ മാഷ് അയച്ചുതന്ന കുറേ രചനകളാണ്. എല്ലാം ഒന്നാം ക്ലാസുകാരുടേത്.

 കഥ സഹായത്തോടെ വായിച്ച ശേഷം ആരെല്ലാമാണ് കഥയിലുളളത് ? എന്താണ് ഈ കഥയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ചോദിക്കാം. അത് പറഞ്ഞുകഴിഞ്ഞാല്‍ എങ്കില്‍ അത്രയും എഴുതിയാല്‍ മതി. നമ്മുക്കെഴുതാം. അറിയാന്‍ പാടില്ലാത്തത് ചോദിച്ചാല്‍ മതി പറഞ്ഞുതരാം.കുട്ടിയുടെ ഭാഷയില്‍ തന്നെ എഴുതാം. ഈ കുറിപ്പില്‍ വാക്യം തുടങ്ങിയത് എനിക്ക് ഈ കഥയില്‍ ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞാണ് വാക്യം അവസാനിപ്പിച്ചതും എനിക്ക് ഇഷ്ടപ്പെട്ടത് എന്ന രീതിയില്‍.ഈ സൂചന കുട്ടിയുടെ ചിന്തയും എഴുത്തുമാണ് ഇതെന്നാണ്. വാക്യതലത്തിലെ ആവര്‍ത്തനപ്രശ്നം ചെറിയ കുട്ടികള്‍ക്ക് സംഭവിക്കും. കണ്ടക്ടര്‍ എന്നത് തുടച്ചെഴുതയിരിക്കുന്നു. അതിനര്‍ഥം ആദ്യം സ്വന്തം രീതിയില്‍ എഴുതാന്‍ അനുവദിക്കപ്പെട്ടു എന്നതാണ്. ഈ സമീപനമാണ് പ്രധാനം. ആദ്യം തന്റെ അറിവു വെച്ച് എഴുതല്‍. പിന്നെ സംശയം പരിഹരിക്കാന്‍ മറ്റുളളവരുടെ സഹായം തേടല്‍. കുട്ടിയുടെ രചനയില്‍ ചുവന്ന മഷി വെച്ച് വെട്ടി അധ്യാപിക/ അമ്മ തിരുത്തി എഴുതിയിട്ടില്ല. മറ്റേതോ പേപ്പറില്‍ എഴുതിക്കാണിച്ചതാകും. ഇങ്ങനെ എഴുതിക്കാണിക്കുമ്പോള്‍ അക്ഷരങ്ങള്‍ വേര്‍തിരിച്ചറിയും വിധം സാവധാനം പറഞ്ഞെഴുതേണ്ടതാണ്. ക- ണ്ട-ക്ട-ര്‍ . എഴുതിക്കാണിച്ച ശേഷം കുട്ടിയുടെ സഹായത്തോടെ ഒന്നു വായിച്ച ശേഷം കുട്ടി എഴുതിയതുമായി താരതമ്യം ചെയ്ത് മാറ്റേണ്ടതെന്തെന്ന് പറയിക്കാം. എന്നിട്ട് മെച്ചപ്പെടുത്തി എഴുതാം. ഇഷ്ടപ്പെട്ടത് എന്ന് എഴുതിയത് ശ്രദ്ധിച്ചോ? ഇഷ്ടട്ടപ്പെട്ടത്. ഇതില്‍ 90% ശരിയുണ്ട്. ട്ട കയറിവന്നു . എങ്ങനെ പരിഹരിക്കാം. ഇതേ വാക്ക് മറ്റുളളവര്‍ എഴുതിയിട്ടുണ്ടാകും അത് ബോര്‍ഡ് എഡിറ്റിംഗിനു വിധേയമാക്കായാല്‍ മതി.
 ഗോപിക എഴുതിയത് നോക്കൂ. ഇഷ്ടപ്പെട്ട ഭാഗം പുസ്തകത്തില്‍ നിന്നും നോക്കി എഴുതിയതുപോലുണ്ട്. ഒന്നാം ക്ലാസിലെ പുസ്തകക്കുറിപ്പില്‍ അതും അനുവദനീയമാണ്. വരികള്‍ ചാഞ്ഞും ചരിഞ്ഞും പോകുന്ന പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടതെന്നു തോന്നുന്നു. പേപ്പറില്‍ നാലോ അഞ്ചോ മടക്കുപാടുകള്‍ വീഴ്ത്തിയാല്‍ അത് മാനിച്ച് നേരെ എഴുതാന്‍ സാധിക്കും. ഇഷ്ടം എന്ന് ഗോപിക എഴുതിയത് അതുല്യക്ക് പാഠമാക്കിമാറ്റാനാകും.
 എല്ലാ കുട്ടികളും ഞാന്‍ വായിച്ച പുസ്തകത്തിന്റെ പേര്, ഇത് എഴുതിയത്, കഥാപാത്രങ്ങള്‍, എനിക്കിഷ്ടപ്പെട്ടത് എന്നീ കാര്യങ്ങള്‍ എഴുതിയിരിക്കുന്നു. ഇതിനര്‍ഥം ക്ലാസില്‍ പുസ്തകക്കുറിപ്പിന്റെ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ്. ഒന്നാം ക്ലാസിലെ നിലവാരം പരിഗണിച്ചാണ് അധ്യാപിക തീരുമാനം എടുത്തിരിക്കുന്നത്.
  • ഞാന്‍ വായിച്ച പുസ്തകത്തിന്റെ പേര്, 
  • ഇത് എഴുതിയത്, 
  • കഥാപാത്രങ്ങള്‍, 
  • എനിക്കിഷ്ടപ്പെട്ടത് 
ഇത്രയും കുട്ടി നോക്കി എഴുതും.( യാന്ത്രികമായ പകര്‍ത്തെഴുത്തല്ല) അങ്ങനെ നോക്കി എഴുതാനായി നല്‍കുന്ന ഈ മാനദണ്ഡങ്ങളും ഒന്നാം ക്ലാസിലെ വായനാ പാഠമാണ്. നോക്കൂ എത്ര അക്ഷരങ്ങളാണ് ഈ വാക്യശകലങ്ങളിലുളളത്. കഥാപാത്രം എന്നതുപോലെ അല്പം കട്ടി തോന്നാവുന്ന പദങ്ങള്‍ . എങ്കിലും കുട്ടിക്ക് അത് പ്രശ്നമാകില്ല.  വായനയും ഉച്ചാരണവും എഴുത്തും നന്നായി നടക്കും.
 ചിത്രം വരയ്കുന്നത് പുസ്തകക്കുറിപ്പിന്റെ മാനദണ്ഡത്തില്‍ വരുമോ? ചെറിയ ക്ലാസുകളില്‍ ഏതു രചനയിലും ചിത്രീകരണം മാനദണ്ഡമാക്കുന്നത് ഏറെ ഗുണം ചെയ്യും. കുട്ടിക്ക് ആശയപ്രകാശനത്തെ മെച്ചപ്പെടുത്താനും ഇത് വാതില്‍ തുറന്നിടും. സര്‍ഗാത്മകമായ മുഴുകല്‍ ഉളളതിനാല്‍ പുസ്തക്കുറിപ്പിനോട് കുട്ടിക്ക് വല്ലാത്ത അടുപ്പമുണ്ടാവുകയും മൊത്തമായി മെച്ചപ്പെടുത്തണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്യും. സഹപാഠികളുടെ ചിത്രീകരണങ്ങളുടെ കൗതുകം ആ പുസ്തകങ്ങള്‍ വായിക്കുന്നതിലേക്കുളള ക്ഷണവുമാണ്.
 കുട്ടികളുടെ ചിത്രങ്ങള്‍ വളരെ ആകര്‍ഷകമാണ്. അതില്‍ അപൂര്‍ണതയുടെ ചന്തമുണ്ടാകും. അത് ആസ്വദിക്കണം. അതിനുപകരം പോലീസാകരുത്. വരച്ചപടത്തില്‍ കൈപ്പത്തിയും വിരലുകളുമില്ലല്ലോ എന്നൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചാല്‍ ദേവീകൃഷ്ണ പിന്നെ വരച്ചെന്നു വരില്ല. നോക്കൂ ഈ ചിത്രങ്ങളിലെ മുഖഭാവം. ഉടുപ്പിന്റെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന വ്യത്യസ്തമായ വേഷവിധാനം. ശരീരത്തിന്റെ അനുപാതം. കുട്ടികളുടെ വരയും എഴുത്തും ക്ലാസില്‍ മാനിക്കപ്പെടണം. അംഗീകരിക്കപ്പെടണം.ആഘോഷിക്കണം
 കുഞ്ഞുണ്ണിമാഷിന്റെ കുട്ടിക്കവിതയ്ക് ചിത്രീകരണം നല്‍കുകയാണ് അതുല്യ. വായനാപാഠങ്ങള്‍ക്ക് ചിത്രീകരണം നല്‍കുക എന്നത് ആശയഗ്രഹണവായനയിലേക്ക് നയിക്കുന്ന അത്യുഗ്രന്‍ പ്രവര്‍ത്തനമാണ്. പക്ഷേ ഈ സാധ്യത ചെറിയക്ലാസുമുതല്‍ വലിയ ക്ലാസുവരെ പ്രയോജനപ്പെടുത്തുന്നില്ല.
 ചില കുട്ടികള്‍ വളരെകുറച്ചു മാത്രമേ എഴുതൂ. കുട്ടകളല്ലേ എന്നു കരുതി കുറയ്കേണ്ട. വ്യക്തിഗത സഹായം , പ്രോത്സാഹനം ഇവ നല്‍കണം. കുട്ടിയെ വീണ്ടും ആ പുസ്തകത്തിലൂടെ കടത്തിവിടാം. സംയുക്ത വായന നടത്താം. ഉളളടക്കം പറയിക്കാം. അതില്‍ നിന്നും എഴുതേണ്ട കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ നിശ്ചയിക്കാം. അവയെല്ലാം എഴുത്തില്‍ വന്നിട്ടുണ്ടോ എന്നു പരിശോധിക്കാനസവരം നല്‍കാം. സഹായരചനയിലൂടെ കൂട്ടിച്ചേര്‍ക്കല്‍ നടത്താം. എഴുതിയത് വീണ്ടും വായിപ്പിച്ച് എല്ലാം ഉണ്ടെന്നുറപ്പു വരുത്തലും വായനപഠിക്കലാണേ.
 എലിക്കുഞ്ഞുങ്ങള്‍ പൂച്ചയെ എറിഞ്ഞ കഥയാണ് മിഥുന്‍ വായിച്ചത്. ഇവിടെ മിഥുന്‍ എലിക്കുഞ്ഞുങ്ങളുടെ പക്ഷത്താണ് . ജീവിതത്തില്‍ നാം എലികളുടെ പക്ഷത്തല്ല എന്നോര്‍ക്കണം. എലിവിഷവും എലിക്കെണിയും വെക്കുന്ന ലോകത്ത് ദേ മിഥുന്‍ എലികളോടൊപ്പം നിന്ന് പൂച്ചയെ ആക്രമിച്ചതിന്റെ ന്യായം മനസിലാക്കുന്നു. കുഞ്ഞുങ്ങളെയും ദുര്‍ബലരെയും കഷ്ടപ്പെടുത്താനാരെങ്കിലും വന്നാല്‍ അത് അനീതിയാണ്. അവരെ ചെറുക്കണം. ഇത്തരം മൂല്യസ്വാധീനം പുസ്തകങ്ങള്‍ക്ക് നല്‍കാനാകും. എന്താണ് ഈ കഥയുടെ ഗുണപാഠം എന്ന് ഒരിക്കലും കുട്ടികളോട് ചോദിക്കരുത്. മറിച്ച് ഏതു കഥാപാത്രത്തെ ഇഷ്ടപ്പെട്ടു? എന്തുകൊണ്ട് എന്നു ചോദിക്കാം. വിമര്‍ശനാത്മക വായനയിലേക്ക് അത് നയിക്കും. ഇവിടെ സുരേന്ദ്രന്‍മാഷ്ടെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ വിമര്‍ശനാത്മക വായനയുണ്ട് എന്ന് ഈ കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
 ശ്രീലക്ഷ്മിക്ക് ഒരു അബദ്ധം പറ്റി. തര്‍ജമ എന്ന ആളാണ് പുസ്തകം എഴുതിയത് എന്നാണവള്‍ കരുതുന്നത്. പുസ്തകത്തില്‍ രചയിതാവിന്റെ പേര് സാധാരണ എവിടെയാണ് വരിക എന്ന ധാരണയോടെ നോക്കിയപ്പോള്‍ അതാ അവിടെ
തര്‍ജമ
രേഖാമേനോന്‍
ഇക്കാലത്തെ പേരുകളുടെ സ്വഭാവമനുസരിച്ച് അങ്ങനെ ഒരു പേരും വരാം. ഇവിടെ ശ്രീലക്ഷ്മിയുടെ അബദ്ധം സാധ്യതയായി എടുക്കണം. മറ്റു ഭാഷയിലെ പുസ്തകങ്ങള്‍ കാട്ടണം. ഇംഗ്ലീഷിലുളള ഒരു ചെറിയ ചിത്രകഥാപുസ്തകം പരിചയപ്പെടുത്താം. വായിച്ചു കേള്‍പ്പിക്കാം. അത് മലയാളത്തിലേക്ക് മാറ്റി എഴുതിച്ച് അതിന്റെ താഴെ തര്‍ജമ എന്നെഴുതി അവരവരുടെ പേരും ചേര്‍ക്കാം. എന്നിട്ട് ശ്രീലക്ഷ്മിയോട് ചോദിക്കാം മോളേ ഈ പുസ്തകം എഴുതിയത് ആരാ?
ശ്രീലക്ഷ്മി എഴുതിയ ഈ വാക്യം ബോര്‍ഡില്‍ എഴുതാം
പൂവന്‍ കോഴി കരഞ്ഞുകൊണ്ടു പറഞ്ഞു "അങ്ങു വരുമോ?"
എപ്പോഴാണ് കരഞ്ഞുപറയേണ്ടി വരിക?
എന്തിനായിരിക്കും പൂവന്‍ കോഴി കരഞ്ഞു പറഞ്ഞത്?
ശ്രീലക്ഷ്മി ഒഴികെ ഈ പുസ്തകം വായിക്കാത്ത മറ്റുളളവര്‍ക്ക് ഊഹിച്ചുപറയാം. അവര്‍ പറഞ്ഞതാണോ ശരി എന്നറിയാനെന്താ വഴി? പുസ്തകം വായിക്കുക തന്നെ. അകെ കുട്ടികളെ പുസ്തകങ്ങളിലേക്ക് ക്ഷണിക്കാനുളള തന്ത്രങ്ങള്‍ കൂടി ഒരുക്കി വേണം പുസ്തകക്കുറിപ്പിലേക്ക് പോകേണ്ട വഴി വെട്ടേണ്ടത്.
കാനത്തൂര്‍ സ്കൂളിലെ ശാന്ത ടീച്ചറുടെ ഒന്നാം ക്ലാസിലെ വിഭവങ്ങളാണ് അന്ന് ആ സ്കൂളിലെ സഹാധ്യാപകനായ ശ്രീ എം എം സുരേന്ദ്രന്‍ ചൂണ്ടുവിരലിന് അയച്ചുതന്നത്. ആ ക്ലാസിലെ കുട്ടികളുടെ എഴുത്തിനെക്കുറിച്ച് സുരേന്ദന്‍ മാഷ്  കമന്റ് ബോക്സില്‍ എഴുതിയത്  ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു

.............................................
എന്താ നിങ്ങളുടെ തീരുമാനം?
ക്ലാസില്‍ വയനയുടെ വിവധതലങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
വായനയുടെ വഴി ഒരുക്കാം (39) ഈ ലിങ്കില്‍ ക്ലിക്  ചെയ്താല്‍ വായനയുമായി ബന്ധപ്പെട്ട 39 പോസ്റ്റുകള്‍ തെളിഞ്ഞുവരും. ചിലത് നിങ്ങള്‍ക്ക് പ്രയോജനപ്പെടാതിരിക്കില്ല.
 

4 comments:

M M Surendran said...

കാനത്തൂര്‍ സ്ക്കൂളിലെ ഒന്നാം ക്ലാസിലെ ശാന്ത ടീച്ചറുടെ ക്ലാസിലെ കുട്ടികളായിരുന്നു വായനാ കുറിപ്പുകള്‍ എഴുതിയത്.രണ്ടാം ടേം കഴിഞ്ഞ് ജനുവരി ആദ്യ വാരത്തിലാണ് ടീച്ചറുടെ ക്ലാസിലെ കുട്ടികള്‍ ഈ പ്രവര്‍ത്തനം ചെയ്തതെന്നാണ് എന്റെ ഓര്‍മ്മ.എല്ലാ അക്ഷരങ്ങള്‍ക്കും അവര്‍ക്ക് വേണ്ടത്ര തെളിവ് കിട്ടിയിരിക്കാന്‍ വഴിയില്ല.എന്നിട്ടും മുഴുവന്‍ കുട്ടികളും(ഇരുപത്തഞ്ചോ ഇരുപത്താറോ) സ്വതന്ത്രരചയിതാക്കളായി മാറിയിരിക്കുന്നതായി കാണാം.കുട്ടികള്‍ വായനാക്കുറിപ്പ് തയ്യാറാക്കുമ്പോള്‍ ഞാനും ക്ലാസിലുണ്ടായിരുന്നു.നല്ല താത്പര്യത്തോടെയായിരുന്നു കുട്ടികള്‍ ഈ പ്രവര്‍ത്തനം ചെയ്തത്.

ടീച്ചറുടെ ക്ലാസിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്.രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കുന്ന ക്ലാസിലെ ആദ്യ പരിപാടി പുസ്തകവായനയാണ്.എല്ലാ ദിവസവും ടീച്ചര്‍ കുട്ടികളെ അടുത്തിരുത്തി പുസ്തകം വായിച്ചു കൊടുക്കും.ഏതു പുസ്തകം വായിക്കണം എന്നു തീരുമാനിക്കുന്നത് കുട്ടികളാണ്. ക്ലാസ് ലൈബ്രറിയില്‍ display ചെയ്ത പുസ്തകമായിരിക്കും വായിച്ചു കൊടുക്കുക.വായിച്ചു കേട്ട പുസ്തകങ്ങള്‍ അവര്‍ വീണ്ടും വായിക്കും.കുട്ടികളെ വായനയിലേക്ക് കൊണ്ടു വരുന്നത് അങ്ങനെയാണ്(കാനത്തൂര്‍ പെരുമയിലെ ഒരു പോസ്റ്റില്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്.)ഈ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ പ്രിയപ്പെട്ടതാണ്.അവര്‍ നല്ല വായനക്കാരുമാണ്.

ഈ ക്ലാസിലെ ഒരു കുട്ടി പരീക്ഷാസമയത്ത് കരഞ്ഞ അനുഭവം ടീച്ചര്‍ പറയുകയുണ്ടായി.പരീക്ഷയക്ക് കഥയെഴുതാനുണ്ടായിരുന്നു.അവള്‍ക്ക് ഒരു പാട് എഴുതണം.പക്ഷേ.പരീക്ഷാപേപ്പറില്‍ അരപ്പേജ് മാത്രമേ സ്ഥലമുള്ളു.അവള്‍ കരയാതെ എന്തു ചെയ്യും?!ടീച്ചര്‍ അവള്‍ക്ക് അഡീഷണല്‍ പേപ്പര്‍ നല്‍കിയപ്പോഴാണത്രേ അവള്‍ കരച്ചില്‍ നിര്‍ത്തിയത്!

ajith said...

സന്തോഷം

UNIQUE 1 said...

I was spell-bound by the collection of book reviews written by Satha teacher's students (writers??) There were 3 or 4 collections of book reviews all written by these young writers. I went there to see these reviews personally 2 years back.

Unknown said...

👏👌👌👌👌