ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, January 30, 2017

കല്ലടയും കോലഞ്ചേരിയും പൊതുവിദ്യാഭ്യാസസംരക്ഷണവും


കോലഞ്ചേരിയിലെ ഈ നോട്ടീസില്‍ നിന്നും കല്ലടയിലെ പരസ്യബോര്‍ഡിലേക്ക് വരാം
കല്ലടയിലെ ഒമ്പത് പൊതുവിദ്യാലയങ്ങളുടെ മുമ്പാകെ പൊതുവിദ്യാഭ്യാസ  സംരക്ഷണദിനത്തില്‍  പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് ചുവടെയുളളത്.

  • ഇതു വായിച്ചപ്പോള്‍ നവകേരളസൃഷ്ടിയും പൊതുവിദ്യാഭ്യാസസംരക്ഷണവും എന്ന പൊതു ചിന്തയില്‍ നിന്നും അണ്‍ എയ്ഡഡ് സ്കൂളില്‍ മക്കളെ വിടുന്ന അധ്യാപരിലേക്കും ജനപ്രതിനിധികളിലേക്കും ചര്‍ച്ച മാറിപ്പോകുന്നുണ്ടോ?
  • ഈ വിദ്യാലയത്തില്‍ വികസനസമിതിയോഗം വിളിച്ചാല്‍ ജനപ്രതിനിധി പങ്കെടുക്കാന്‍ സാധ്യതയുണ്ടോ?
  • അംഗീകൃത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുമോ?
  • ആ യോഗത്തില്‍ ആരെങ്കിലും എഴുന്നേറ്റ് നിന്ന് ഈ ബോര്‍ഡിനെ അടിസ്ഥാനമാക്കി ഇവിടുത്തെ അധ്യാപകര്‍ ആദ്യം മക്കളെ തിരിച്ചുകൊണ്ടു വാ എന്നിട്ടാകാം ചര്‍ച്ച എന്നു പറഞ്ഞാല്‍ യോഗം അലമ്പിപ്പോകില്ലേ?
    • NCMLPS മുട്ടം സ്കൂളില്‍ മാത്രമേ പൊതുവിദ്യാഭ്യാസസംരക്ഷണത്തിന് അര്‍ഹതയുളളവരുളളൂ.
    • LMSLPS, GMGLPS എന്നിവിടങ്ങളിലെ എഴുപത്തഞ്ചു ശതമാനം പേരും പൊതുവിദ്യാഭ്യാസനവീകരണത്തില്‍ ഏര്‍പ്പെട്ടുകൂടാ എന്നാണ് ബോര്‍ഡ് പറയുന്നത്.
    • സി പി എം (50%  ) സി പി ഐ(45%), കോണ്‍ഗ്രസ് ( 65%), ബി ജെ പി (54%) അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണ് മക്കളെ വിടുന്നത് അതിനാല്‍ നിങ്ങളാരും സംരക്ഷണത്തില്‍ വരേണ്ട എന്നും ബോര്‍ഡ് പറയുന്നു.
2
ഇതാണോ സംരക്ഷണത്തിനായി തുടക്കത്തില്‍ നടത്തേണ്ട ഇടപെടല്‍ സമീപനം?
എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പോതുവിദ്യാഭ്യാസ സംരക്ഷണം ആരംഭിച്ചപ്പോള്‍ ചില കോണുകളില്‍ നിന്നും അതിനെ തുരങ്കം വെക്കുന്ന നടപടികളാണോ ഉണ്ടാകുന്നത്?.
ചിലത് സദുദ്ദേശത്തോടെയും ചിലത് കലക്കവെളളത്തില്‍ മീന്‍ പിടിക്കാനായിട്ടുമുളളതാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ഒരു ശബ്ദരേഖ തൊണ്ണൂറ്റാറു മുതലുളള പരിഷ്കാരമാണ് എല്ലാത്തിനും കാരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. മറ്റൊന്ന് പൊതുവിദ്യാലയങ്ങളില്‍ ആരൊക്കെ മക്കളെ വിടുന്നു എന്നതിന്റെ പട്ടികയാണ്. ഈ പട്ടിക നവമാധ്യമങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന രീതി കാണുമ്പോള്‍ അതു ഉന്നയിക്കുന്ന ധാര്‍മികത മാനിച്ചുകൊണ്ടു ചോദിക്കട്ടെ വിപരീത സ്വാധീനം ചെലുത്തിനിടയുണ്ടോ?.
  • ഈ പട്ടികയില്‍ സ്കൂള്‍ നടത്തിപ്പുകാരെ പരിഗണിച്ചിട്ടില്ല. ആരാണ് ഇത്തരം സ്കൂളുകള്‍ നടത്തുന്നവര്‍? എന്തേ മതത്തിനും ജാതിക്കുമെതിരേ പറയാനാവാതെ പോയത്? സര്‍വജാതി മതസ്ഥരും പണക്കച്ചവടത്തിന്റെ പിന്നാലെ വിദ്യാഭ്യാസത്തെ നയിച്ചത് നിസാരവത്കരിക്കാനാകുമോ?
  • നമ്മുക്കറിയാം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താഴേ തലം മുതല്‍ മേലേ തലം വരെയുളള പലരുടെയും മക്കള്‍ അണ്‍ എയി‍‍ഡഡ് വിദ്യാലയങ്ങളില്‍ , സ്വാശ്രയ കോളജുകളില്‍ പഠിച്ചവരാണ്. അല്ലെങ്കില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരാണ്.
  • ജനപ്രതിനിധികളില്‍ ഒരു വിഭാഗവും ഈ കൂട്ടത്തില്‍ പെടും. ( പുതുതായി തെരഞ്ഞെടുത്തവരെ വിടുക. അവര്‍ ജനപ്രതിനിധിയാകും മുമ്പ് എടുത്ത തീരുമാനം, പുതിയ സാഹചര്യത്തില്‍ ഭൂതകാലത്തിലേക്ക് പോയി തിരുത്താനാകുമോ? തെരഞ്ഞെടുക്കാന്‍ നേരം ഇക്കാര്യം അവരോടു പറഞ്ഞിരുന്നുവോ?)
  • മക്കളെ പൊതുവിദ്യാലയത്തില്‍ തിരികെ ചേര്‍ത്താലേ നിങ്ങളെ പൊതുവിദ്യാഭ്യാസസംരക്ഷണത്തില്‍ പങ്കാളികളാക്കൂ എന്ന നിലപാട് സ്വീകരിക്കേണ്ടതുണ്ടോ? ഭൗതികസൗകര്യ വികസനത്തിലും എല്ലാം സഹായം സ്വീകരിക്കുമ്പോഴും ഇതു ബാധകമാക്കുമോ?
  • നല്ലൊരു കൂട്ടം അധ്യാപകരും മക്കളെ പൊതുവിദ്യാലയത്തിലല്ല പഠിപ്പിക്കുന്നത്. ( ചിലര്‍ പൊതുവിദ്യാലയത്തിനകത്ത് അണ്‍ എയ്ഡഡ് സംസ്കാരം വളര്‍ത്തുന്ന സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവഷനില്‍ മക്കളെ പഠിപ്പിക്കുന്നു,ചിലര്‍ സെന്‍ട്രല്‍ സ്കൂളില്‍ പഠിപ്പിക്കുന്നു. ഇവരും വിമര്‍ശനവിധേയരാകുന്നില്ല)ഇവരെല്ലാം മാറിചിന്തിക്കുക തന്നെ വേണം. മൂന്നു ഭാഷകളില്‍ ആശയവിനിമയശേഷി ലക്ഷ്യമിടുന്ന സംരക്ഷണയജ്ഞം  മലയാളം മാധ്യമവിദ്യാഭ്യാസത്തെയാണ് പിന്തുണയ്കുന്നതെന്നു ഞാന്‍ കരുതുന്നു. ഉടന്‍ സമാന്തര ഡിവിഷനുകള്‍ അടച്ചുപൂട്ടണമെന്നു പറയാമോ? ഇംഗ്ലീഷില്‍ നല്ല പഠിപ്പുണ്ടാകും വരെ സമാന്തരം തുടരും. നല്ല പഠിപ്പിന്നു പണി ചെയ്യുകയല്ലേ വേണ്ടത്?
എന്തുകൊണ്ടാണ് അണ്‍ എയ്ഡഡ് മേഖല വളര്‍ന്നത്? അതിന്റെ  കാരണം കണ്ടെത്തി ചികിത്സിക്കുകയല്ലേ വേണ്ടത്?
  • കാലാകാലങ്ങളായി പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത ജനമനസില്‍ നിന്നും തുടച്ചുകളയുന്നതിനുളള ആസൂത്രിതമായ നീക്കം ഉണ്ടായി.  
    ചില സര്‍ക്കാരുകളുടെ കാലത്ത് അനംഗീകൃത വിദ്യാലയങ്ങളെ അംഗീകൃത വിദ്യാലയങ്ങളാക്കുന്നതിന് മുന്‍തൂക്കം ലഭിച്ചു. പൊതുവിദ്യാലയങ്ങളുടെ മൂക്കിനു കീഴില്‍ ഇത്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു. നേതാക്കള്‍ അവരുടെ വിശിഷ്ട അതിഥികളായി.
  • കുട്ടികളെ പട്ടിക്കൂട്ടിലടച്ചാല്‍ പോലും ആ വിദ്യാലയത്തിനു വേണ്ടി വാദിക്കാന്‍ രക്ഷിതാക്കളുണ്ടായി. നിയമങ്ങള്‍ മരവിച്ചു നിന്നു. മൊട്ടയടീം. ആത്മഹത്യയും നൂറ്റൊന്നെഴുത്തുമെല്ലാം മലയാളി താല്കാലിക പ്രതികരണങ്ങളില്‍ ഒതുക്കി.
  • പളളിക്കാരും അമ്പലക്കാരും ജാതിക്കാരും സ്കൂളുതുടങ്ങി. അവര്‍ ഇപ്പോഴും വിശുദ്ധരാണ്. അവരുടെ സ്വാധീനം, സമ്മര്‍ദം .
  • അണ്‍ എയ്ഡഡ് സ്കൂളില്‍ മാന്യമായ ശംബളം കൊടുക്കുന്നില്ല. എന്നിട്ടും ഒരു വിശ്വാസിയും മതമേധാവികളുടെ ചൂഷണത്തിനെതിരായി വിരല്‍ ചൂണ്ടുന്നില്ല.
  • വിധേയസംസ്കാരം , നമ്മുടെ മതം , ജാതി ചിന്തകള്‍ , അധസ്ഥിതരോടുളള മനോഭാവവും എല്ലാം അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ചേര്‍ക്കുവാന്‍ വഴിയൊരുക്കി.
  • ബന്ദും ഹര്‍ത്താലും വന്നപ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ ഒഴിവാക്കി. ജാതിമത സമുദായ പ്രീണന അവധികളിലും ഇവര്‍പെട്ടില്ല. വെളളിയാഴ്ച പ്രാര്‍ഥനയ്കു സമയം കൊടുത്തില്ല. ശനിയാഴ്ചയക്ലാസിനു വിലക്കുണ്ടായില്ല.
  • സ്കൂളില്‍ പഠിച്ചപ്പോള്‍ ഇംഗ്ലീഷിലും ഗണിതത്തിലും പിന്നാക്കമായി പോയവരും അവരുടെ അധ്യാപകര്‍ മൂലം ഉണ്ടായ പ്രതികൂലബോധം നിമിത്തം പൊതുവിദ്യാലയങ്ങളെ നിരാകരിച്ചിട്ടുണ്ട്. ഡ്രോയിംഗ് മാഷെക്കൊണ്ട് ഇതര വിഷയങ്ങള്‍ പഠിപ്പിച്ച നാടാണ് കേരളം
  • സമയത്തിന് അധ്യാപകരെ നിയമിക്കാതെയും നേരെ ചൊവ്വെ വിദ്യാലയം നടത്താതെയും സമൂഹത്തെ അകറ്റി നിറുത്തിയും വിദ്യാലയത്തെ അനാകര്‍ഷകമാക്കിയും കുറേ പേര്‍ തളര്‍ത്തിയിട്ടുണ്ട്.
  • എന്റെ ആദര്‍ശധീരരായ പല സുഹൃത്തുക്കളും പ്രഥമാധ്യാപരായപ്പോള്‍ മലയാളം മീഡിയത്തെ കൊന്ന് പത്തുകുട്ടികളേ ഉളളുവെങ്കിലും സമാന്തര ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇങ്ങനെ സ്കൂള്‍ നിലനിറുത്താന്‍ ആദര്‍ശം പണയപ്പെടുത്തിയവര്‍ക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്.
  • ആശയപരമായ പ്രചരണം കുറഞ്ഞു വന്നു.
  • അക്കാദമിക ഉദാസീനത വര്‍ധിച്ചു
  • പൊതുവിദ്യാലയങ്ങളെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളേപ്പോലെയാക്കണമെന്ന് ആഗ്രഹിക്കുന്നവരും പ്രസംഗിക്കുന്നവരും ഉണ്ട്.
  • സാമ്പ്രദായിക രീതികളില്‍ നിന്നും പുരോഗമനാത്മകമായ രീതികളിലേക്ക് പരിഷ്കാരം കൊണ്ടുവരുമ്പോള്‍ എതിര്‍ക്കുന്ന പ്രവണത കേരളത്തില്‍ ശക്തമാണ്.
  • നിരന്തര വിലയിരുത്തലും ഗ്രേഡിംഗ് രീതിയും കുറ്റമറ്റതാക്കുന്നതിനേക്കാള്‍ വെളളം ചേര്‍ക്കുന്നതിനാണ് കൂടുതല്‍ വിദ്യാലയങ്ങളും ശ്രമിച്ചത്. ഇത് അവമതിപ്പുണ്ടാക്കി.
  • അധ്യാപകപരിശീലനം, അക്കാദമിക മോണിറ്ററിംഗ് ഇവയെ എതിര്‍ക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്യുന്ന അധ്യാപക സംഘടനകള്‍ സമൂഹത്തിന് മുമ്പില്‍ വിമര്‍ശനപാത്രങ്ങളായത് കാണാതിരുന്നുകൂടാ.
  • എല്ലാ കുട്ടികള്‍ക്കും പഠനനേട്ടം ഉറപ്പാക്കുന്ന രീതിയില്‍ ബോധനരീതി മെച്ചപ്പെടുത്താതെ പതിവു ചാലില്‍ കൂടി സഞ്ചരിക്കുന്ന അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ ചില പൊതുവിദ്യാലയങ്ങളില്‍ മക്കളെ വിട്ടവര്‍ക്ക് സംതൃപ്തി നല്‍കിയില്ല.
  • പിടി എ കമ്മറ്റിയംഗമായാല്‍ ആദ്യം പൊതുവിദ്യാലയത്തെ അണ്‍ എയ്ഡഡ് വത്കരിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.
  • ഇനിയും സംസ്കാരിക രംഗത്തുളളവരുടെ കാര്യമോ? സാഹിത്യകാരുടെ കാര്യമോ? അവരില്‍ ചിലരും സ്വന്തം കാര്യം വന്നപ്പോള്‍ മറുകണ്ടം ചാടി.
  • മാധ്യമങ്ങളും അവബോധസൃഷ്ടിയില്‍ വഹിച്ച പങ്ക് എന്താണ്? ഒരു പ്രമുഖപത്രം എല്ലാ വര്‍ഷവും സ്കൂള്‍ പ്രവേശനസമയത്ത് പൊതുവിദ്യാഭ്യാസത്തെ ഇകഴ്ത്തി പരമ്പര പ്രസിദ്ധീകരിക്കാറുണ്ട്.
  • പൊതുവിദ്യാലയങ്ങളെ തളര്‍ത്തുക എന്നതിന് ഊന്നല്‍ നല്‍കുന്ന മനസ്ഥിതിയുളളതിനാലും പൊതുവായതൊന്നും നന്നാവില്ല എന്ന ധാരണ പുലര്‍ത്തുന്നതിനാലും സാധ്യതയുടെ വാതില്‍തുറക്കാത്തവരുണ്ട്.
  • മതവിദ്വേഷം ചീറ്റുന്ന പാഠപുസ്തകം പഠിപ്പിച്ച വിദ്യാലയത്തോട് എന്ത് ഉദാരമായ സമീപനമാണ് കേരളം കാട്ടിയത്?


3
ഫേസ് ബുക്ക് ചര്‍ച്ച
ഫേസ് ബുക്ക് ചര്‍ച്ചകളില്‍ നിന്നും ചിലത് 
Gopakumar M K Nelliyadukkam
Gopakumar M K Nelliyadukkam ജി.എൽ പി.എസ് മുക്കുട്വി വികസന സെമിനാറിൽ പങ്കെടുത്ത ഒരാൾ സ്കൂൾ പ്ലാനിങ്ങ് കേട്ടപ്പോൾ പറഞ്ഞത്രേ എന്റെ രണ്ടു മക്കൾ ഭേദപ്പെട്ട ആൺ എയിഡഡിലാണ്. അടുത്ത വർഷം അവർ ഈ വിദ്യാലയത്തിൽ പഠിക്കും.ഈ ഒരു മാറ്റം പട്ടികയിലെ എത്ര മഹാന്മാർ കാണിക്കും?
 Anoop Kallath
Anoop Kallath  ആദ്യം നമ്മുടെ എം.പിമാർ തീരുമാനിക്കട്ടെ ഒരു പൊതു പ്രവർത്തകന്റെ മക്കൾക്കും / പേരമക്കൾക്കും എം.പി ക്വാട്ടയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ സീറ്റ് തരപ്പെടുത്തി കൊടുക്കില്ലാന്ന്..

Mahesh Sarang
Mahesh Sarang ഇവിടെ പലർക്കും പ്രഖ്യാപനങ്ങളിലാണ് താല്പര്യം. അതു കൊണ്ട് ചെറിയൊരു തിരുത്ത്..... പ്രഖ്യാപനത്തിന് പകരം അക്കാദമിക അന്തസ് പ്രവർത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തുക... ആ ബോധ്യപ്പെടുത്തൽ മേൽഘടകത്തിൽ നിന്നു കൂടി പ്രതീക്ഷിക്കുന്നു
 Narayanan Oyolam K വീട്ടിനടുത്ത് മികച്ച അക്കാദമിക നിലവാരമുള്ള പൊതു വിദ്യാലയങ്ങൾ ഉണ്ടായിട്ടും, അവിടെയൊന്നും മക്കളെ വിടാതെ കേന്ദ്രീയങ്ങളും, ചെറുപുഷ്പങ്ങും, ക്രൈസ്ററുകളും, ആംഗലേയ മാധ്യമങ്ങളും തേടിപ്പോവുക മാത്രമല്ല അവയുടെ പ്രചാരകർ കൂടിയായി മാറിയ അധ്യാപകരെയും, ജീവനക്കാരെയും, രാഷ്ട്രീയ നേതാക്കളെയും എനിക്കും പരിചയമുണ്ട്... ഒന്നല്ല, ഒരുപാടൊരുപാട് .... ഇവരൊന്നും തിരിച്ചു വരുന്നവരല്ല... ഇവർ മക്കളെ എവിടെ വേണേലും വിട്ടോട്ടെ ... പക്ഷെ, പൊതു പ്രേമം പ്രസംഗിച്ച് നമ്മളെയൊന്നും ബോധവൽക്കരിക്കാൻ വരരുത് ... അത് പായാനുള്ള സ്വാതന്ത്ര്യം ഞാൻ ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യസ സംരക്ഷണ പ്രർത്തകർക്കുണ്ട് .. അത് പറയുക തന്നെ ചെയ്യും.
Narayanan Oyolam K ..തെറ്റിദ്ധരിക്കപ്പെട്ട് അൺ എയിഡഡിലേക്ക് മക്കളെ അയച്ചവർ ധാരാളുണ്ട് .. ഈ യജ്ഞത്തിലൂടെ അവരെ പൊതു വിദ്യാലയങ്ങളിൽ തിരിച്ചെത്തിക്കാൻ നമുക്ക്‌ കഴിയണം.. കഴിയും.
 ഈ ചര്‍ച്ചകളിലൊന്നും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുളള കര്‍മപരിപാടികള്‍ വരുന്നില്ല. മറിച്ച് ആരെയെല്ലാം പങ്കെടുപ്പിച്ചുകൂടാ എന്ന ചര്‍ച്ചയാണ് നടക്കുന്നത്
അതായത്
  • വിദ്യാലയത്തിലുളള എല്ലാ അധ്യാപകരും സംരക്ഷണയജ്ഞത്തില്‍ പങ്കെടുക്കേണ്ടതില്ല . മാറി നില്‍ക്കണം.
  • ജനപ്രതിനിധികളില്‍ ഒരു വിഭാഗവും മാറി നില്‍ക്കണം
  • രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകും ജീവനക്കാരും സാധാരണക്കാരും സംരക്ഷണയജ്ഞത്തില്‍ പങ്കെടുക്കണമെങ്കില്‍ മക്കളോ പേരക്കുട്ടികളോ പൊതുവിദ്യാലയത്തിലായിരിക്കണം
പൊതുവിദ്യാലയത്തിന്റെ സംരക്ഷണത്തില്‍ മതിലു തീര്‍ത്തുളള ഈ സമീപനം എത്രമാത്രം ഗുണകരമാകും?
ജനാധിപത്യമതേതര കേരളത്തെ പടുത്തുയര്‍ത്താനുളള പൊതുവിദ്യാഭ്യാസം എന്നതിനു മങ്ങലുണ്ടാകരുത്
പൊതുവിദ്യാഭ്യാസമെന്നാല്‍ കെട്ടിടമോ തസ്തികയോ അല്ല. അത് എല്ലാവരേയും ഒന്നിച്ചിരുത്തി മികവുറ്റ പാഠങ്ങള്‍ നല്‍കുന്ന സംവിധാനമാണ്.
എവിടെയോ കുറേ നല്ല അധ്യാപകര്‍ പാടുപെട്ടതുകൊണ്ടു മാത്രമാണ് ഇത്രയും കാലം പൊതുവിദ്യാലയങ്ങള്‍ പിടിച്ചു നിന്നത്. ആ അധ്യാപകരുടെ സംഖ്യ വര്‍ധിപ്പിക്കണം. മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തു എന്ന ഒറ്റക്കാരണമല്ല. മറിച്ച് വിദ്യാലയത്തെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ചെയ്തവരാണ് വഴികാട്ടികള്‍.
  • അധ്യാപനത്തിന്റെ ആനന്ദം കുട്ടികളുടെ പഠനത്തിളക്കത്തിലൂടെ ആസ്വദിക്കണം
  • കുട്ടികളുടെ നേട്ടം സമൂഹത്തിലെത്തിക്കണം. സമൂഹത്തില്‍ അത് ചര്‍ച്ചയാകണം.
  • ആ ചര്‍ച്ച അവബോധത്തില്‍ മാറ്റം വരുത്തും. തിരുത്തല്‍ പ്രക്രിയ ആരംഭിക്കും.
  • ആശയപരവും അനുഭവപരവുമായ തെളിച്ചം പ്രധാനമാണ്.
സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമമാരംഭിച്ചു. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
അതിന്റെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്നവര്‍ പരമാവധി ആളുകളെ കൂടെക്കൂട്ടാന്‍ പരിശ്രമിക്കണം.
സമൂഹത്തിലെ എല്ലാ തിന്മകളേയും അവസാനിപ്പിച്ചിട്ടേ ഇത്തരം പ്രവര്‍ത്തനം അരംഭിക്കാവൂ എന്നില്ല.
4
ക്രിയാത്മകമായി ചിന്തിക്കൂ
കോലഞ്ചേരിയിലെ ടീച്ചേഴ്സ് ക്ലബ് പൊതുവിദ്യാലയങ്ങളില്‍ മക്കളെ പഠിപ്പിക്കുന്നവരുടെ കൂട്ടായ്മയാണ് . അങ്ങനെ ഒരു സംഘടനയുണ്ട്. അവര്‍ അക്കാദമിക കോണ്‍ഗ്രസ് നടത്തുന്നു.ഹെഡ്മാസ്റ്റേഴ്സ് ഫോറവുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അണ്‍ എയ്ഡഡില്‍ മക്കളെ വിട്ട പ്രഥമാധ്യാപകര്‍ പങ്കെടുക്കേണ്ടതില്ല എന്നവര്‍ പറയുന്നില്ല. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ച് കൂടുതല്‍ അധ്യാപകരേയും സമൂഹത്തെയും ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കു പകരം പ്രത്യക്ഷ വിമര്‍ശനവുമായി രംഹത്തുവരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നു പരിശോധിക്കണം.

 പാതി ഇരുള്‍മൂടിയ അവബോധമുളളവരെ തിരുത്താന്‍ കഴിയും. തിരുത്തലിന്റെ പ്രക്രിയ പ്രധാനമാണ്.

8 comments:

dietsheeja said...

എന്തു നല്ല പഠനം ഒന്ന് നമിച്ചോട്ടെ ഒരു ബിഗ് സല്യൂട്ട്

socialwayanad said...

പൊതു വിദ്യാലയം മികവിന്റെ കേന്ദ്രങ്ങളാകുമ്പോൾ വരും എല്ലാവരും....ആ ഒരു ദിനം സൃഷ്ടിക്കാൻ കൂട്ടായ്മ ഒരുക്കാം .പൊതുജനം കൂടുതൽ വിദ്യാലയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എല്ലാം വഴിയേ വന്നോളും....

നാരായണന്‍മാഷ്‌ ഒയോളം said...

പൊതുവിദ്യാലയങ്ങളെ തളര്‍ത്തുക എന്നതിന് ഊന്നല്‍ നല്‍കുന്ന മനസ്ഥിതിയുളളതിനാലും പൊതുവായതൊന്നും നന്നാവില്ല എന്ന ധാരണ പുലര്‍ത്തുന്നതിനാലും സാധ്യതയുടെ വാതില്‍തുറക്കാത്തവരുണ്ട്.
ഫേസ് ബുക്ക് ചര്‍ച്ചകളില്‍ നിന്നും ചിലത് .....
ഈ അഭിപ്രായങ്ങൾ പറഞ്ഞവരൊക്കെ പൊതു വിദ്യാലയങ്ങളെ തളർത്താൻ ശ്രമിക്കുന്നവരാണെന്ന ധ്വനി കലാധരൻമാഷുടെ എഴുത്തിൽ ഉണ്ടോ?എങ്കിൽ... ഒന്നും പറയാനില്ല..
ഇവർ ചെയ്യുന്നതെന്തൊണെന്ന് ഇവർക്കറിയാം .. സമൂഹത്തിനറിയാം.. അറിവും തിരിച്ചറിവും ഇവർക്കുമുണ്ട്... പൊതു വിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ ഇവർ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ചൂണ്ടുവിരലിന്റെ പഴയ ഏടുകളിലും, സ്വന്തം / സ്കൂൾ ബ്ലോഗുകളിലും, സോഷ്യൽ മീഡിയകളിലും കാണാം..

നാരായണന്‍മാഷ്‌ ഒയോളം said...

പൊതുവിദ്യാലയങ്ങളെ തളര്‍ത്തുക എന്നതിന് ഊന്നല്‍ നല്‍കുന്ന മനസ്ഥിതിയുളളതിനാലും പൊതുവായതൊന്നും നന്നാവില്ല എന്ന ധാരണ പുലര്‍ത്തുന്നതിനാലും സാധ്യതയുടെ വാതില്‍തുറക്കാത്തവരുണ്ട്.
ഫേസ് ബുക്ക് ചര്‍ച്ചകളില്‍ നിന്നും ചിലത് .....
ഈ അഭിപ്രായങ്ങൾ പറഞ്ഞവരൊക്കെ പൊതു വിദ്യാലയങ്ങളെ തളർത്താൻ ശ്രമിക്കുന്നവരാണെന്ന ധ്വനി കലാധരൻമാഷുടെ എഴുത്തിൽ ഉണ്ടോ?എങ്കിൽ... ഒന്നും പറയാനില്ല..
ഇവർ ചെയ്യുന്നതെന്തൊണെന്ന് ഇവർക്കറിയാം .. സമൂഹത്തിനറിയാം.. അറിവും തിരിച്ചറിവും ഇവർക്കുമുണ്ട്... പൊതു വിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ ഇവർ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ചൂണ്ടുവിരലിന്റെ പഴയ ഏടുകളിലും, സ്വന്തം / സ്കൂൾ ബ്ലോഗുകളിലും, സോഷ്യൽ മീഡിയകളിലും കാണാം..

drkaladharantp said...

മാഷേ
സ്പേസിംഗിന്റെ പ്രശ്നമാണത്.
മേലേയുള്ളതിനു ശേഷമുള്ള അടുത്ത ഖണ്ഡികയാണ്.
ചർച്ചകളുടെ സ്വഭാവം സൂചിപ്പിക്കാൻ നൽകിയതാണ്.
തെറ്റിദ്ധാരണ ഉളവാക്കാത്ത രീതിയിൽ ക്രമീകരിക്കും

wayanadan said...

മാഷെ
മാഷിന് പോലും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടി വന്നിട്ടുണ്ടല്ലോ? . പിന്നെ കല്ലടക്കാര്‍ ചെയ്തത് മറ്റു പലയിടത്തും ആളുകള്‍ -സര്‍ക്കാര്‍ വിദ്യാലയത്തില്‍ മക്കളെ വിടുന്നവരും അല്ലാത്തവരും-പറയാറുള്ള കാര്യമാണ്. ഇത്തരം ഒരു വമ്പിച്ച പദ്ധതി വരുമ്പോള്‍ ഈ വിധത്തിലുള്ള ചര്‍ച്ചയും വരുന്നത് സ്വാഭാവികം മാത്രം. അത്തിലെ താല്പര്യമാണ് ചര്‍ച്ചക്ക് വെക്കേണ്ടത്‌. പക്ഷെ അത് നമ്മുക്ക് തിരിച്ചറിയാന്‍ മാര്‍ഗമില്ല.ആ നാട്ടിലാണ് സര്‍ ചൂണ്ടിക്കാട്ടിയ അര്‍ത്ഥത്തില്‍ ചര്‍ച്ച നടക്കേണ്ടത്‌.
ഇനി ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ ആര്‍ക്കും ആവില്ല. ഈ യജ്ഞത്തിന്റെ ഭാഗമായ മാറ്റം ഉണ്ടാക്കി തീര്‍ക്കാന്‍ ഓരോ സര്‍ക്കാര്‍ വിദ്യലയതിലെയും ഓരോ അധ്യാപകരും മുന്നിട്ടിറങ്ങണം. അതിനര്‍ത്ഥം അണ്‍ ഏയ്‌ഡദില്‍ ഉള്ള മാഷുമാരുടെ മക്കളെ മാറ്റി ചേര്‍ത്തിട്ട് മതിഎന്നല്ല. സാധിക്കുമെങ്കില്‍ നടക്കട്ടെ. ാആത്മാര്തമായാണ് ശ്രമമെങ്കില്‍ തീര്‍ച്ചയായും നാടും കൂടെപ്പോരും. ഈ യജ്ഞമ വിജയിക്കും.

wayanadan said...

മാഷെ
മാഷിന് പോലും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടി വന്നിട്ടുണ്ടല്ലോ? . പിന്നെ കല്ലടക്കാര്‍ ചെയ്തത് മറ്റു പലയിടത്തും ആളുകള്‍ -സര്‍ക്കാര്‍ വിദ്യാലയത്തില്‍ മക്കളെ വിടുന്നവരും അല്ലാത്തവരും-പറയാറുള്ള കാര്യമാണ്. ഇത്തരം ഒരു വമ്പിച്ച പദ്ധതി വരുമ്പോള്‍ ഈ വിധത്തിലുള്ള ചര്‍ച്ചയും വരുന്നത് സ്വാഭാവികം മാത്രം. അത്തിലെ താല്പര്യമാണ് ചര്‍ച്ചക്ക് വെക്കേണ്ടത്‌. പക്ഷെ അത് നമ്മുക്ക് തിരിച്ചറിയാന്‍ മാര്‍ഗമില്ല.ആ നാട്ടിലാണ് സര്‍ ചൂണ്ടിക്കാട്ടിയ അര്‍ത്ഥത്തില്‍ ചര്‍ച്ച നടക്കേണ്ടത്‌.
ഇനി ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ ആര്‍ക്കും ആവില്ല. ഈ യജ്ഞത്തിന്റെ ഭാഗമായ മാറ്റം ഉണ്ടാക്കി തീര്‍ക്കാന്‍ ഓരോ സര്‍ക്കാര്‍ വിദ്യലയതിലെയും ഓരോ അധ്യാപകരും മുന്നിട്ടിറങ്ങണം. അതിനര്‍ത്ഥം അണ്‍ ഏയ്‌ഡദില്‍ ഉള്ള മാഷുമാരുടെ മക്കളെ മാറ്റി ചേര്‍ത്തിട്ട് മതിഎന്നല്ല. സാധിക്കുമെങ്കില്‍ നടക്കട്ടെ. ാആത്മാര്തമായാണ് ശ്രമമെങ്കില്‍ തീര്‍ച്ചയായും നാടും കൂടെപ്പോരും. ഈ യജ്ഞമ വിജയിക്കും.

wayanadan said...

ഒന്നുക്കൂടി
നിലവിലെ ലോകക്രമത്തില്‍ വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം(കക്ഷിയല്ല) പ്രചരിപ്പിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരെ പഠിപ്പിക്കാന്‍ കഴിയേണ്ടതുണ്ട് സാര്‍.