ആധുനിക പഠന സങ്കല്പങ്ങൾക്കിണങ്ങുന്ന ഇരിപ്പിടം
ഒടുവിൽ പ്രീതിക്കുളങ്ങര സ്കൂൾ അത് സാക്ഷാത്കരിച്ചത് കണ്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം
ഈ
ദൗത്യം ഏറ്റെടുത്ത സ്കൂളിനും അക്കാദമിക മനസോടെ ഉപകരണ നിർമിതിക്ക് ചുമതല
ഏറ്റെടുത്ത കൂവപ്പടി ബി.ആർ സി യിലെ ശീ ഡാമി പോളിനും അഭിനന്ദനങ്ങൾ
ഡാമി പല തവണ ചർച്ച ചെയ്തിരുന്നു.
പല രീതിയിൽ വിന്യസിക്കാം എന്നതാണ് ഈ ഇരിപ്പിടങ്ങളുടെ പ്രത്യേകത
എട്ടുപേർക്ക് വട്ടമേശ ചർച്ച നടത്താം
നാലു പേരുടെ കൂട്ടമാകാം
ആറുപേരുടെ ഗ്രൂപ്പാകാം
രണ്ടംഗ സംഘമാകാം
സഹവർത്തിത ഗ്രൂപ്പ് പ്രവർത്തനത്തിന് ഏറെ വഴങ്ങും
ആഞ്ഞിലിയിലാണ് തയ്യാറാക്കിയത്
ഓരോ കുട്ടിക്കും ഒന്നു വീതം
കുട്ടികൾക്ക് നീക്കാനാകുന്ന ത്രഭാരമേ ഉള്ളൂ
സ്ഥലസൗകര്യം ഏറെ ഉണ്ടാകും
അധ്യാപികക്ക് മോണിറ്റർ ചെയ്യാനും വ്യക്തിഗത ശ്രദ്ധക്കുമെല്ലാം സഹായകം
ഇരിപ്പിട സംവിധാനങ്ങളുടെ ഉദ്ഘാടനം ജൂലൈ എട്ട് ശനിയാഴ്ച
പ്രീതി കുളങ്ങര മറ്റൊരു മാതൃക കൂടി നമ്മൾക്ക് നൽകിയിരിക്കുന്നു.
3 comments:
ആശയം ആരുടേതായാലും ആകർഷണീയവും. അനുകരണീയവും. പ്രയോജനപ്രദവും ആണ് .
ഒരു യൂണിറ്റിന്‍റെ ചിലവിനെ ക്കുറിച്ചുകൂടി ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.
സ്കൂളിനു കിട്ടിയ പുരസ്കാരത്തുക കൊണ്ടാണ് ഇവ നിര്‍മിച്ചത്
ഡോ തോമസ് ഐസക്ക് മൂന്നു ക്ലാസുകളില്‍ കൂടി ഇത്തരം സംവിധാനം വാഗ്ദാനം ചെയ്തിട്ടുണ്ട്
കൂവപ്പടി ബി ആര്‍ സിയിലെ ഡാമിയാണ് നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. ഒരു ആഞ്ഞിലി എടുത്ത് അദ്ദഹേം നേട്ട് ചെയ്യിക്കുകയായിരന്നു.മ മുന്‍മാതൃകയില്ലാത്തതിനാല്‍ ചെലവ് അല്പം കൂടിയിട്ടുണ്ട്. ഡാമിയുടെ ഫോണ്‍ നമ്പര്‍ 9447218594
Post a Comment