‘ദേശീയ വിദ്യാഭ്യാസനയം‐ 2019’ കരടുരേഖയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം
ദേശാഭിമാനിയിൽ സംഘടിപ്പിച്ച ചർച്ചയുടെ പ്രസക്ത ഭാഗങ്ങളാണ് ആദ്യ ലക്കത്തില്‍ പങ്കിടുന്നത്
ഭരണഘടനാമൂല്യങ്ങളുടെ നിരാസം
ഡോ.
ജെ
പ്രസാദ‌് :
ഏത്
വിദ്യാഭ്യാസനയവും ആ രാജ്യത്തിന്റെ
ഭരണഘടനാമൂല്യങ്ങൾ
ഉയർത്തിപ്പിടിക്കുന്നതായിരിക്കണം.
സമത്വത്തിലധിഷ‌്ഠിതമായ
മതേതര സോഷ്യലിസ‌്റ്റ‌്
മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാകണം.
ഈ
റിപ്പോർട്ടിൽ എത്ര
അരിച്ചുപെറുക്കിയാലും
മതനി-രപേക്ഷത
എന്ന പദംപോലും കാണില്ല.
അവർ
മൂല്യങ്ങളെക്കുറിച്ചാണ‌്
പറയുന്നത‌്.
അധർമത്തിന്റെ
മുകളിൽ ധർമം സംസ്ഥാപനംചെയ്യുന്നതാണ‌്
അവരുടെ ആശയം.
എം എ ഖാദർ : രാജ്യത്തെ അടിസ്ഥാനതത്ത്വങ്ങളുടെ നിർവചനമായ ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളെ ഇല്ലാതാക്കുന്ന രീതിയിലാണ‌് ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടുരേഖ തയ്യാറാക്കിയിട്ടുള്ളത‌്. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ‌്റ്റ‌് മതനിരപേക്ഷ രാഷ്ട്രമാണെന്ന ഭരണഘടനവിഭാവത്തെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ‌് കരടുരേഖ തയ്യാറാക്കിയിട്ടുള്ളത‌്. 484 പേജുള്ള കരടുരേഖയുടെ ഒരുഭാഗത്ത‌് പോലും സോഷ്യലിസ്റ്റ‌്,- മതനിരപേക്ഷത, ജനാധിപത്യം എന്നീവാക്കുകൾ ഉപയോഗിച്ചിട്ടില്ല. 1976ൽ അടിയന്തരാവസ്ഥക്കാലത്താണ‌് സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ മേഖലയിൽ കൈകടത്താനായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വിദ്യാഭ്യാസത്തെ 42ാം ഭരണഘടനാഭേദഗതിയിലൂടെ കൺകറന്റ‌് ലിസ്റ്റിലേക്ക‌് മാറ്റുന്നത‌്. എന്നാൽ, കൺകറന്റ‌് ലിസ്റ്റിനെ പോലും അപ്രസക്തമാക്കുന്ന രീതിയിൽ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ പൂർണമായും കേന്ദ്രതാൽപ്പര്യങ്ങൾക്ക‌് അനുചിതമായി മാറ്റുന്ന തരത്തിലേക്കാണ‌് കരടുരേഖയുടെ ഉള്ളടക്കം. ഈ കരടുരേഖ നടപ്പാകുന്നതോടുകൂടി വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്ക‌് ഒരുതരത്തിലുള്ള അധികാരവുമില്ലാതാകുകയും കേന്ദ്രതാൽപ്പര്യത്തിൽ നിക്ഷിപ‌്തമായ കാര്യനിർവഹണ സമിതികൾ മുഴുവൻ തീരുമാനങ്ങളും കൈക്കൊള്ളുന്ന രീതിയിലേക്ക‌് ഇന്ത്യയിലെ വിദ്യാഭ്യാസരംഗം മാറുകയുംചെയ്യും.
സ‌്കൂൾ
കോംപ്ലക്സ്
എം എ ഖാദർ : രാജ്യത്തെ അടിസ്ഥാനതത്ത്വങ്ങളുടെ നിർവചനമായ ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളെ ഇല്ലാതാക്കുന്ന രീതിയിലാണ‌് ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടുരേഖ തയ്യാറാക്കിയിട്ടുള്ളത‌്. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ‌്റ്റ‌് മതനിരപേക്ഷ രാഷ്ട്രമാണെന്ന ഭരണഘടനവിഭാവത്തെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ‌് കരടുരേഖ തയ്യാറാക്കിയിട്ടുള്ളത‌്. 484 പേജുള്ള കരടുരേഖയുടെ ഒരുഭാഗത്ത‌് പോലും സോഷ്യലിസ്റ്റ‌്,- മതനിരപേക്ഷത, ജനാധിപത്യം എന്നീവാക്കുകൾ ഉപയോഗിച്ചിട്ടില്ല. 1976ൽ അടിയന്തരാവസ്ഥക്കാലത്താണ‌് സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ മേഖലയിൽ കൈകടത്താനായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വിദ്യാഭ്യാസത്തെ 42ാം ഭരണഘടനാഭേദഗതിയിലൂടെ കൺകറന്റ‌് ലിസ്റ്റിലേക്ക‌് മാറ്റുന്നത‌്. എന്നാൽ, കൺകറന്റ‌് ലിസ്റ്റിനെ പോലും അപ്രസക്തമാക്കുന്ന രീതിയിൽ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ പൂർണമായും കേന്ദ്രതാൽപ്പര്യങ്ങൾക്ക‌് അനുചിതമായി മാറ്റുന്ന തരത്തിലേക്കാണ‌് കരടുരേഖയുടെ ഉള്ളടക്കം. ഈ കരടുരേഖ നടപ്പാകുന്നതോടുകൂടി വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്ക‌് ഒരുതരത്തിലുള്ള അധികാരവുമില്ലാതാകുകയും കേന്ദ്രതാൽപ്പര്യത്തിൽ നിക്ഷിപ‌്തമായ കാര്യനിർവഹണ സമിതികൾ മുഴുവൻ തീരുമാനങ്ങളും കൈക്കൊള്ളുന്ന രീതിയിലേക്ക‌് ഇന്ത്യയിലെ വിദ്യാഭ്യാസരംഗം മാറുകയുംചെയ്യും.
ഡോ. ജെ പ്രസാദ‌് : സ്പെഷ്യൽ ഇക്കണോമിക‌്സ്കൂളുകൾ പോലെയുള്ള സ്കൂൾകോംപ്ലക്സാണ‌് ഉദ്ദേശിക്കുന്നത‌്. ലാഭകരമല്ലാത്ത സ‌്കൂളുകൾ പൂട്ടാനും പൊതുവിദ്യാലയങ്ങൾ ഏകോപിപ്പിച്ച‌് ‘സ‌്കൂൾ കോംപ്ലക‌്സുകൾ’ രൂപീകരിക്കാനുമുള്ള നിർദേശം സ്വകാര്യവിദ്യാഭ്യാസ ലോബിയെ സഹായിക്കും. ക്രമേണ ചെറിയ സ‌്കൂളുകൾ നാമാവശേഷമാകും.
എം എ ഖാദർ : 1964ൽ സ‌്കൂൾ വിദ്യാഭ്യാസ സംവിധാനത്തെ നവീകരിക്കുക എന്ന
ആശയത്തോടെയാണ‌് കോത്താരി കമീഷൻ സ‌്കൂൾ കോംപ്ലക‌്സിനെക്കുറിച്ച‌് പരാമർശിക്കുന്നത‌്. യഥാർഥ സാമൂഹ്യജീവിതത്തെ അടിസ്ഥാനമാക്കി വിദ്യാർഥികളെ നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ‌് കോത്താരി കമീഷൻ സ‌്കൂൾ കോംപ്ലക്സിനെ കാണുന്നത‌്. പരസ‌്പര സഹവർത്തിത്വത്തോടും സഹകരണത്തോടുംകൂടി വ്യത്യസ‌്ത സാഹചര്യങ്ങളിലുള്ള വിദ്യാർഥികളെ യഥാർഥ സാമൂഹ്യാന്തരീക്ഷവുമായിണക്കി വളർത്തിക്കൊണ്ടുവരാമെന്ന കമീഷന്റെ ഉദ്ദേശത്തിന്മേൽ കത്തിവയ‌്ക്കുന്ന രീതിയിലാണ‌് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കരടു രേഖ. ഒരു പ്രദേശത്തെ ചെറിയ ചെറിയ വ്യത്യസ‌്ത സ‌്കൂളുകളെ (പ്രാഥമിക സ‌്കൂൾ, ഹൈസ‌്കൂൾ, ടെക‌്നിക്കൽ സ‌്കൂൾ) കോർത്തിണക്കി നൂതനാശയങ്ങളെ വിദ്യാർഥികൾക്ക‌് പരിചയപ്പെടുത്തുക എന്നതാണ‌് കോത്താരി കമീഷൻ പ്രകാരം സ‌്കൂൾ കോംപ്ലക്സിന്റെ പ്രാഥമിക ഉദ്ദേശ്യമായി കാണുന്നത‌്.
ഈ ആശയത്തിലൂടെ ചെറിയ സ‌്കൂളുകൾക്കുപോലും അടച്ചുപൂട്ടൽ ഭീഷണി നേരിടാതെ പ്രവർത്തിക്കാനും അവയെ ഉയർന്ന നിലവാരത്തിലേക്ക‌് ഉയർത്താനും സാധിക്കും. എന്നാൽ, കരടുരേഖ പ്രകാരം കോത്താരി കമീഷൻ സംരക്ഷിക്കാനുദ്ദേശിച്ച ഒറ്റപ്പെട്ട സ‌്കൂളുകളെ ഒറ്റപ്പെടുത്തുകയും കാലക്രമേണ അവയെ അടച്ചുപൂട്ടുകയും ചെയ്യുന്നതരത്തിലാണ‌് സ‌്കൂൾ കോംപ്ലക്സ‌് മോഡൽ നടപ്പാക്കുന്നത‌്. ഒരു പ്രദേശത്തുള്ള വലിയ സ‌്കൂളിനെ കേന്ദ്രീകരിച്ച‌് ചുറ്റുമുള്ള ചെറിയ സ‌്കൂളുകൾ പ്രവർത്തിക്കണമെന്നാണ‌് സ‌്കൂൾ കോംപ്ലക്സിനെക്കുറിച്ച‌് കരടുരേഖയിൽ പറയുന്നത‌്. ഇപ്രകാരം പദ്ധതി മുന്നോട്ടുപോകുമ്പോൾ കാലക്രമേണ ചെറിയ സ‌്കൂളുകൾ നാമാവശേഷമാകുകയും ഇത്തരം സ‌്കൂളുകളെ ആശ്രയിച്ചിരിക്കുന്ന വിദ്യാർഥികൾ മറ്റ‌് പ്രൈവറ്റ‌് സ്ഥാപനങ്ങളിലേക്ക‌് പോകേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യും.
ത്രിഭാഷാപദ്ധതി
ഡോ.
ജെ
പ്രസാദ‌് :
പുതിയ
നയപ്രകാരം ഹിന്ദി പ്രചാരത്തിലില്ലാത്ത
സംസ്ഥാനങ്ങളിൽ പ്രാദേശികഭാഷയ്ക്കും
ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും
പഠിക്കണം.
ഹിന്ദി
സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ
ഹിന്ദിക്കും ഇംഗ്ലീഷിനുംപുറമെ
ഏതെങ്കിലും അംഗീകൃത പ്രാദേശികഭാഷയും
പഠിക്കണം.
മിഡിൽ
സ്‌കൂളിലെത്തുമ്പോൾ പഠിക്കുന്ന
ഭാഷ മാറ്റുന്നതിന് വിദ്യാർഥികൾക്ക്
അവസരമുണ്ടായിരിക്കും.
ഹിന്ദിപഠനം
അടിച്ചേൽപ്പിക്കുന്നുവെന്നാരോപിച്ച്
തമിഴ്‌നാട് അടക്കമുള്ള
സംസ്ഥാനങ്ങളിൽ പ്രതിഷേധമുണ്ടായി
എം
എഖാദർ:
പ്രൈമറി
തലത്തിൽ ഹിന്ദി ഉൾപ്പെടെ
ത്രിഭാഷാപദ്ധതിയും ഇത‌്
കൂടാതെ ഒരു ശ്രേഷ്‌ഠഭാഷയും
പഠിക്കണമെന്നാണ‌് കരടുരേഖയിൽ
പറയുന്നത‌്.
രാജ്യത്തെ
ഭാഷാവൈവിധ്യം അംഗീകരിക്കുന്നതിനുപകരം
ചില ഭാഷകൾ മനഃപൂർവം
വിദ്യാർഥികളുടെമേൽ
അടിച്ചേൽപ്പിക്കുന്ന നടപടി
ഗുണത്തേക്കാളറേ ദോഷമായിട്ടാണ‌്
മാറുക.
ചെറുപ്രായത്തിൽത്തന്നെ
മറ്റ‌് സമൂഹ–-ചരിത്ര–-ശാസ‌്ത്ര
കണക്ക‌് വിഷയങ്ങൾക്കുപുറമെ
നാല‌് ഭാഷ കൂടി പഠിക്കേണ്ടിവരുന്നത‌്
വിദ്യാർഥികളുടെമേൽ അധികസമ്മർദത്തിന‌്
ഇടയാക്കും.
സംസ‌്കൃതഭാഷയെ
എല്ലാവരിലേക്കും അടിച്ചേൽപ്പിക്കുക
എന്ന ഗൂഢലക്ഷ്യവുമായാണ‌്
ശ്രേഷ‌്ഠഭാഷാപഠനം കരടുരേഖയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത‌്.
ഇത്തരത്തിൽ
ത്രിഭാഷാപദ്ധതിയിലൂടെ മറ്റ‌്
സംസ്ഥാനങ്ങളിലേക്ക‌് ഹിന്ദി
ദേശീയതയും സംസ്കൃതത്തിലൂടെ
ഹൈന്ദവ ദേശീയതയും രഹസ്യമായി
നടപ്പാക്കാനുള്ള ഉപാധിയായിട്ടാണ‌്
കരടുരേഖ അവതരിപ്പിച്ചിരിക്കുന്നത‌്.വി പി സാനു: ത്രിഭാഷാ പദ്ധതി നിർദേശത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത് ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലും പാഠ്യപദ്ധതിയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ്. തമിഴ്‌നാട്ടിൽ ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞു.
ഗവേഷണ സർവകലാശാല
ഡോ.
ജെ
പ്രസാദ‌്:
ഉന്നതവിദ്യാഭ്യാസരംഗം
മൊത്തമായി മാറുകയാണ‌്.
റിസർച്ച‌്
യൂണിവേഴ‌്സിറ്റികളും ടീച്ചിങ്
യൂണിവേഴ‌്സിറ്റികളും വരുന്നു.
ഗവേഷകർക്കുവേണ്ടി
മാത്രമുള്ള യൂണിവേഴ‌്സിറ്റികൾ.
ഏത‌്
വിഷയത്തിൽ ഗവേഷണം ചെയ്യണമെന്ന‌്
ബന്ധപ്പെട്ടവർ നിശ്ചയിക്കുന്നു.
ഇന്നി-പ്പോൾ-
ട്രെയി-നി-ങ്--
സ്--കൂ-ളു-കളു-ണ്ട്-.-
ട്രെയി-നി-ങ്--
കോ-ളേജു-കളു-ണ്ട്-.-
യൂ-ണി-വേഴ്--സി-റ്റി-കളിൽ-
ട്രെയി-നി-ങ്--
ഡി-പ്പാർ-ട്ട്--മെന്റു-കളു-ണ്ട്-.-
ഇനി
ടീച്ചിങ് യൂണിവേഴ‌്സിറ്റികളാണ‌്
വരുന്നത‌്.
എം എ ഖാദർ : രാജ്യത്തെ ഗവേഷകമേഖലയെ പരിപൂർണമായും കൂച്ച‌് വിലങ്ങിടുന്ന നിർദേശങ്ങളാണ‌് കരടുരേഖയിലുള്ളത‌്. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത‌് പുതിയ നാഷണൽ റിസേർച്ച‌് ഫൗണ്ടേഷന്റെ രൂപീകരണത്തെക്കുറിച്ചാണ‌്. രാജ്യത്തെ മുഴുവൻ ഗവേഷണമേഖലയെയും ഒറ്റ കുടക്കീഴിൽ കൊണ്ടുവരുകയെന്നതാണ‌് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഏത‌് വിഷയത്തിൽ വിദ്യാർഥികൾ ഗവേഷണം നടത്തണം, എങ്ങനെ നടത്തണം, ഗവേഷണത്തിന‌് ആവശ്യമായ തുക എങ്ങനെ വിനിയോഗിക്കണം എന്നീ കാര്യങ്ങളിലെല്ലാം ഇവർക്ക‌് തീരുമാനമെടുക്കാൻ സാധിക്കും. അതിനോടൊപ്പംതന്നെ രാജ്യത്തെ ഗവേഷണത്തിനായി വിദേശ മുതലാളിത്തശക്തികളിൽനിന്ന‌് ഫണ്ട‌് ശേഖരണം നടത്താമെന്നും കരടിൽ പറയുന്നു. ഇത‌് രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നുമാത്രമല്ല, കാലക്രമേണ കേന്ദ്രസർക്കാരുകൾ ഗവേഷണമേഖലയിൽനിന്ന‌് പൂർണമായി പിന്മാറി കുത്തകവിദ്യാഭ്യാസലോബികൾ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക‌് മാറും. നാളെ നമ്മുടെ രാജ്യത്തിലെ വിദ്യാർഥികൾക്ക‌് ഗവേഷണവിദ്യാഭ്യാസമെന്നത‌് കിട്ടാക്കനിയായി മാറുമെന്ന‌് ചുരുക്കം.
പരീക്ഷാനടത്തിപ്പ്
സ്വകാര്യ കമ്പനികൾക്ക്എം എ ഖാദർ : രാജ്യത്തെ ഗവേഷകമേഖലയെ പരിപൂർണമായും കൂച്ച‌് വിലങ്ങിടുന്ന നിർദേശങ്ങളാണ‌് കരടുരേഖയിലുള്ളത‌്. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത‌് പുതിയ നാഷണൽ റിസേർച്ച‌് ഫൗണ്ടേഷന്റെ രൂപീകരണത്തെക്കുറിച്ചാണ‌്. രാജ്യത്തെ മുഴുവൻ ഗവേഷണമേഖലയെയും ഒറ്റ കുടക്കീഴിൽ കൊണ്ടുവരുകയെന്നതാണ‌് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഏത‌് വിഷയത്തിൽ വിദ്യാർഥികൾ ഗവേഷണം നടത്തണം, എങ്ങനെ നടത്തണം, ഗവേഷണത്തിന‌് ആവശ്യമായ തുക എങ്ങനെ വിനിയോഗിക്കണം എന്നീ കാര്യങ്ങളിലെല്ലാം ഇവർക്ക‌് തീരുമാനമെടുക്കാൻ സാധിക്കും. അതിനോടൊപ്പംതന്നെ രാജ്യത്തെ ഗവേഷണത്തിനായി വിദേശ മുതലാളിത്തശക്തികളിൽനിന്ന‌് ഫണ്ട‌് ശേഖരണം നടത്താമെന്നും കരടിൽ പറയുന്നു. ഇത‌് രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നുമാത്രമല്ല, കാലക്രമേണ കേന്ദ്രസർക്കാരുകൾ ഗവേഷണമേഖലയിൽനിന്ന‌് പൂർണമായി പിന്മാറി കുത്തകവിദ്യാഭ്യാസലോബികൾ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക‌് മാറും. നാളെ നമ്മുടെ രാജ്യത്തിലെ വിദ്യാർഥികൾക്ക‌് ഗവേഷണവിദ്യാഭ്യാസമെന്നത‌് കിട്ടാക്കനിയായി മാറുമെന്ന‌് ചുരുക്കം.
വി
പി സാനു:
വിദ്യാഭ്യാസരംഗത്തുനിന്ന്
സർക്കാർ പിൻവാങ്ങുന്നതാണ്
നാമിന്ന് കാണുന്നത്.
അധ്യയനംമുതൽ
പരീക്ഷാനടത്തിപ്പുവരെ സമ്പൂർണ
കോർപറേറ്റ് നിയന്ത്രണത്തിലേക്കാണ്
പോക്ക്.
ഹിന്ദി
മാതൃഭാഷയായ ഉത്തർപ്രദേശ്,
ബിഹാർ,
രാജസ്ഥാൻ
എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദി
പരീക്ഷയിൽ കൂട്ടത്തോൽവിയുണ്ടായത്
അടുത്തിടെയാണ്.
ഈ
പരീക്ഷകളുടെ നടത്തിപ്പ്
ഒരു സ്വകാര്യ ഏജൻസിക്കായിരുന്നു.
തെലങ്കാനയിൽ
ശ്രീചൈതന്യ,
നാരായണ
ഇൻസ്‌റ്റിറ്റ്യൂട്ടുകളിലെ
നൂറുകണക്കിന് വിദ്യാർഥികൾ
ആത്മഹത്യചെയ്‌തതും ഇതിനോട്
ചേർത്തുവായിക്കണം.
പരീക്ഷകളുടെ
അതിപ്രസരം
വി
പി സാനു:
സ്‌കൂൾ
തലം മുതൽ വിദ്യാർഥികളിൽ
അമിതഭാരം അടിച്ചേൽപ്പിക്കാൻ
ഇടയാക്കുന്ന നിർദേശങ്ങൾകൂടി
ഉൾക്കൊള്ളുന്നതാണ് പുതിയ
വിദ്യാഭ്യാസനയം.
പരീക്ഷകളുടെ
എണ്ണം പരമാവധി വർധിപ്പിക്കുന്നതിലൂടെയാണ്
വിദ്യാഭ്യാസനിലവാരം
ഉയർത്താനാകുകയെന്ന തലതിരിഞ്ഞ
സമീപനമാണ് പ്രശ്‌നം.
അഞ്ചാം
തരത്തിലും എട്ടാംതരത്തിലും
ഏകീകൃത മാതൃകയിൽ പരീക്ഷകൾ
നടത്തും എന്നാണ് പറയുന്നത്.
ഒമ്പതുമുതൽ
12 വരെ
ക്ലാസുകളിൽ സെമസ്റ്റർ സിസ്റ്റം
നടപ്പാക്കാനും നിർദേശമുണ്ട്.
അങ്ങനെ
വരുമ്പോൾ ഈ നാല് വർഷത്തിനിടെ
കുട്ടികൾ എട്ട് വലിയ പരീക്ഷകൾ
എഴുതേണ്ടതായി വരും.
സ്‌കൂൾ
കുട്ടികളിൽ ഇത്ര വലിയ ഭാരം
അടിച്ചേൽപ്പിക്കുന്നതിന്
ഒരു ന്യായീകരണവുമില്ല.
പത്ത്,
പ്ലസ്‌ടു,
മൂന്നുവർഷ
ബിരുദം എന്ന നിലവിലെ സമ്പ്രദായം
മാറ്റി പുതിയ രീതി അവതരിപ്പിക്കാനുള്ള
ഈ നീക്കം വലിയ പ്രത്യാഘാതങ്ങൾ
ക്ഷണിച്ചുവരുത്തും.
സ്‌കൂൾ
വിദ്യാഭ്യാസം പൂർത്തിയാക്കാതെയുള്ള
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്
രാജ്യത്ത് ഇന്നും പ്രധാനപ്രശ്‌നമാണ്.
കൊഴിഞ്ഞുപോക്ക്
കുറയ്‌ക്കുന്ന കാര്യത്തിൽ
കേരളം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും
മറ്റ് പല സംസ്ഥാനങ്ങളിലെയും
സ്ഥിതി ഇതല്ല.
പരീക്ഷകളുടെ
അധികഭാരം കൊഴിഞ്ഞുപോക്ക്
വർധിപ്പിക്കാനേ ഉപകരിക്കൂ.
ഇത്
ഏറ്റവുമധികം ബാധിക്കുക
സാമൂഹ്യമായി പിന്നോക്കം
നിൽക്കുന്ന വിഭാഗങ്ങളെയാണ്.
ഗ്രാമീണ‐പിന്നോക്ക
മേഖലകളിലെയും പിന്നോക്ക
വിഭാഗങ്ങളിലെയും കുട്ടികളെ
അരികുവൽക്കരിക്കുന്നതാകും
ഫലം.
കമ്പനിവൽക്കരണം
ഡോ.
ജെ
പ്രസാദ‌്:
അഞ്ച്
വശങ്ങളുടെ തന്ത്രങ്ങളുമായാണ്
അവർ മുന്നോട്ടുപോകുന്നത്-.
ആദ്യംതന്നെ
ആത്മീയവൽക്കരണം,
ദേശീയവൽക്കരണം,
ഭാരതീയവൽക്കരണം
എന്നിവ കൊണ്ടു വന്നു.
പിന്നീട്
വർഗീയവൽക്കരണം.
അവസാനമായിട്ട്
കൊണ്ടുവന്നത് കോർപറേറ്റ്
വൽക്കരണമാണ്.-
ഇപ്പോൾ
വിദ്യാഭ്യാസമേഖലയിൽ കമ്പനി
നിയമം നടപ്പാക്കിവരികയാണ്.
ചുരുക്കി
പ്പറഞ്ഞാൽ കോർപറേറ്റുകൾക്കുവേണ്ടി
കോർപറേറ്റുകളാൽ തയ്യാറാക്കിയ
കോർപറേറ്റ് വിദ്യാഭ്യാസ
നയരേഖയാണിത‌്.-
വി പി സാനു: പ്രൊഫഷണൽ കോഴ്‌സുകളുടെ അതിപ്രസരം വിദ്യാഭ്യാസ‐തൊഴിൽ മേഖലയിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. മുമ്പ‌് അടിസ്ഥാന വിഷയങ്ങളിൽ വിദ്യാഭ്യാസം നേടിയ ഉദ്യോഗാർഥികളെ ജോലിക്ക് തെരഞ്ഞെടുത്താൽ അവർക്ക് ആ സ്ഥാപനത്തിലെ ജോലിക്കാവശ്യമായ പ്രത്യേക പരിശീലനം നൽകിയിരുന്നത് അതത് കമ്പനികളായിരുന്നു. എന്നാൽ, ഇന്ന് ഓരോ കമ്പനിക്കും ആവശ്യമായ തൊഴിൽനൈപുണ്യം നേടുക എന്നതും വിദ്യാർഥികളുടെ ബാധ്യതയായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള തൊഴിൽ നൈപുണ്യ പരിശീലനത്തിനായി നിരവധി സ്വകാര്യസ്ഥാപനങ്ങൾ രംഗത്തുണ്ട്. അവരുടെ ഫീസ് നൽകാൻ സാമ്പത്തികശേഷിയില്ലാത്ത വിദ്യാർഥികൾക്കായി സ്വകാര്യബാങ്കുകളിൽ നിന്ന് വായ്‌പ ലഭിക്കും. പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്‌പയെടുത്താലും തിരിച്ചടവ് ഈടാക്കുന്നതിന് നിയോഗിക്കപ്പെടുക റിലയൻസ് പോലുള്ള കുത്തകകളാണ്. ഇത്തരത്തിൽ വിദ്യാഭ്യാസരംഗത്ത് സമ്പൂർണമായ വാണിജ്യവൽക്കരണമാണ് അരങ്ങേറുന്നത്. ഈ പ്രക്രിയയിലൂടെ തൊഴിലവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്ത 24 മണിക്കൂറും തൊഴിലെടുക്കാൻ തയ്യാറുള്ള ഉൽപ്പന്നങ്ങളായാണ് വിദ്യാർഥികൾ പുറത്തുവരുന്നത്. വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിലൂടെയും വാണിജ്യവൽക്കരണത്തിലൂടെയും ഇത്തരമൊരു തൊഴിൽസേനയെ കോർപറേറ്റുകൾക്ക് ലഭ്യമാക്കുക എന്ന അജൻഡ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം.
ഓൺലൈൻ
കോഴ‌്സ‌് പരീക്ഷവി പി സാനു: പ്രൊഫഷണൽ കോഴ്‌സുകളുടെ അതിപ്രസരം വിദ്യാഭ്യാസ‐തൊഴിൽ മേഖലയിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. മുമ്പ‌് അടിസ്ഥാന വിഷയങ്ങളിൽ വിദ്യാഭ്യാസം നേടിയ ഉദ്യോഗാർഥികളെ ജോലിക്ക് തെരഞ്ഞെടുത്താൽ അവർക്ക് ആ സ്ഥാപനത്തിലെ ജോലിക്കാവശ്യമായ പ്രത്യേക പരിശീലനം നൽകിയിരുന്നത് അതത് കമ്പനികളായിരുന്നു. എന്നാൽ, ഇന്ന് ഓരോ കമ്പനിക്കും ആവശ്യമായ തൊഴിൽനൈപുണ്യം നേടുക എന്നതും വിദ്യാർഥികളുടെ ബാധ്യതയായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള തൊഴിൽ നൈപുണ്യ പരിശീലനത്തിനായി നിരവധി സ്വകാര്യസ്ഥാപനങ്ങൾ രംഗത്തുണ്ട്. അവരുടെ ഫീസ് നൽകാൻ സാമ്പത്തികശേഷിയില്ലാത്ത വിദ്യാർഥികൾക്കായി സ്വകാര്യബാങ്കുകളിൽ നിന്ന് വായ്‌പ ലഭിക്കും. പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്‌പയെടുത്താലും തിരിച്ചടവ് ഈടാക്കുന്നതിന് നിയോഗിക്കപ്പെടുക റിലയൻസ് പോലുള്ള കുത്തകകളാണ്. ഇത്തരത്തിൽ വിദ്യാഭ്യാസരംഗത്ത് സമ്പൂർണമായ വാണിജ്യവൽക്കരണമാണ് അരങ്ങേറുന്നത്. ഈ പ്രക്രിയയിലൂടെ തൊഴിലവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്ത 24 മണിക്കൂറും തൊഴിലെടുക്കാൻ തയ്യാറുള്ള ഉൽപ്പന്നങ്ങളായാണ് വിദ്യാർഥികൾ പുറത്തുവരുന്നത്. വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിലൂടെയും വാണിജ്യവൽക്കരണത്തിലൂടെയും ഇത്തരമൊരു തൊഴിൽസേനയെ കോർപറേറ്റുകൾക്ക് ലഭ്യമാക്കുക എന്ന അജൻഡ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം.
എം
എ ഖാദർ :
കരടുരേഖയിൽ
ഏറ്റവും കുടുതൽ ഊന്നൽ നൽകുന്ന
ഒരു മേഖലയാണ‌് ഓൺലൈൻ കോഴ‌്സുകളുടെ
സാധ്യതയും പരീക്ഷകളെ ഓൺലൈൻ
സംവിധാനങ്ങളിലേക്ക‌്
മാറ്റുന്നതും.
ഇത‌്
സാധ്യമാകുന്നതോടുകൂടി
വിദ്യാർഥികൾക്ക‌് കേവലം
വീടുകളിലിരുന്ന‌് പഠിക്കാം
എന്ന സവിശേഷതയാണ‌് അവർ
പറയുന്നത‌്.
കേൾക്കാൻ
നല്ല രസമുള്ള കാര്യമാണെങ്കിലും
ഇത‌് നടപ്പാകുന്നതോടുകൂടി
രാജ്യത്ത‌് അധ്യാപക വർഗംതന്നെ
ഇല്ലാതാകുമെന്നതാണ‌് വസ‌്തുത.
വിദ്യാർഥികൾ
ഒരു സാമൂഹ്യഅറിവുമില്ലാതെ
കേവലം ഗുളികകൾ അരച്ച‌്
കുടിക്കുന്ന ഉപകരണങ്ങളായി
ഇതിലൂടെ മാറും.
ഓൺലൈൻ
വിദ്യാഭ്യാസം ലഭ്യമാകുന്ന
പൊതുവിദ്യാഭ്യാസ സംവിധാനം
നമ്മുടെ രാജ്യത്ത‌് എത്രത്തോളം
പ്രാപ‌്തമാണെന്നതുകൂടി
കണക്കിലെടുക്കുമ്പോൾ നാളെ
പണമുള്ളവന്റെ മക്കൾ മാത്രം
പഠിച്ചാൽമതിയെന്ന സ്ഥിതി
വിശേഷമുണ്ടാകും.
ഇപ്പോൾ
രാജ്യത്തെ ഒട്ടുമിക്ക
പ്രവേശനപരീക്ഷകളും ഓൺലൈൻ
സംവിധാനത്തിലൂടെയാണ‌്
നടക്കുന്നത‌്.
കേന്ദ്ര
സർവകലാശാലകളിലേക്കും
നെറ്റ‌് ഉൾപ്പെടെയുള്ള
പൊതുപ്രവേശന പരീക്ഷകളും
ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ‌്
നടത്തുന്നത‌്.
ഇത്തരം
പരീക്ഷകളുടെ മുഴുവൻ നടത്തിപ്പ‌്
സ്വകാര്യ കമ്പനികൾക്കാണ‌്
സർക്കാർ നൽകുന്നത‌് .
അതീഭീമമായ
തുകയാണ‌് ഇതിലൂടെ ഓരോ
പരീക്ഷകൾക്കായി സർക്കാർ
നൽക്കുന്നത‌്.
സ്വകാര്യ
കമ്പനികൾ കൂടുതൽ തുക
ആവശ്യപ്പെടുമ്പോൾ വിദ്യാർഥികളുടെ
അപേക്ഷാഫീസ‌് ഉയർത്തുകയാണ‌്
സർക്കാർ ചെയ്യുന്നത‌്.
രഹസ്യ
അജൻഡ
ഡോ.
ജെ
പ്രസാദ‌് :
കസ്തൂരി
രംഗന്റെ പേരിൽ തയ്യാറാക്കപ്പെട്ട
ഒരുറിപ്പോർട്ടാണ് ഇപ്പോൾ
ചർച്ചയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
ഭാഷയും
സാഹിത്യവും മനോഹരമായി
ഉപയോഗിച്ചൊരു റിപ്പോർട്ടാണ്.
പക്ഷേ,
ഒരു
സാധാരണ പൗരൻ ഇതി ന്റെ പിന്നിലുള്ള
കെണികൾ മനസ്സിലാക്കാതെ സാധാരണ
രീതിയിൽ വായിച്ചുതുടങ്ങിയാൽ
വല്യ കുഴപ്പമില്ലെന്ന്
തോന്നും.
പക്ഷേ
ഇത് മനസ്സിരുത്തി വായിച്ചാൽ
ഓരോ വിദ്യാഭ്യാസപ്രവർ-ത്തകനും
ഇതിനകത്ത് ഉപയോഗിച്ചിരിക്കുന്ന
ഓരോ പദങ്ങൾക്കും (സാങ്കേതിക
പദങ്ങൾ-
അല്ലാത്തത‌്-)
രഹസ്യ
അജൻഡയുള്ളതായി കാണാൻ സാധിക്കും.
ഇതിന്റെ
ഒരു ഭാഗം പരിശോധിക്കുമ്പോൾ
ഇത് ഹിന്ദുരാഷ്ട്ര സങ്കൽപ്പം
സാധിപ്പിക്കാനുള്ള എല്ലാ
പശ്ചാത്തലവും ഭംഗിയായി
നിർവഹിക്കുന്നു.
അതിൽത്തന്നെ
ഇതിനായി ഭാരതീയസംസ്കാരത്തെയും
സംസ്കൃതഭാഷയെയുമാണ് കൂടുതലായിട്ട്
ഉപയോഗിക്കുന്നത് .100
വർഷം
കൊണ്ട് ഹിന്ദുരാഷ്ട്രം
നടപ്പാക്കുക എന്ന വീക്ഷണവുമായാണ്
1925 ൽ
ആർ എസ് എസ് രൂപീകരിച്ചത്.
അതായത്
2025 ആകുമ്പോഴേക്കും
ഹിന്ദുരാഷ്ട്രം എന്ന ആശയം
മുഴുവനാക്കുക.
ഏകാധിപത്യവൽക്കരണം
ഡോ.
ജെ
പ്രസാദ‌് :
1976ന്
ശേഷം വിദ്യാഭ്യാസം കൺകറന്റ‌്
ലിസ്റ്റിലാണ്;
42ാം
ഭരണഘടന ഭേദഗതിയിലൂടെ.
ഇത്
വായിച്ചുനോക്കിയാൽ സ്റ്റേറ്റിന്
പ്രത്യേകം ചെയ്യാനായിട്ട്
ഒന്നുമില്ലെന്ന് കാണാം.
എല്ലാ
കാര്യങ്ങളും പ്രധാനമന്ത്രിയും
ടീമും തീരുമാനിക്കുന്നതുപോലെയാണ്.ഇന്നിപ്പോൾ
ഇതിന്റെ എല്ലാ സംവിധാനങ്ങളും
പ്രധാനമന്ത്രി എന്ന ഒറ്റ
വ്യക്തി നയിക്കും.
അതിന്
എംഎച്ച് ആർഡിയെ പോലും
വിശ്വാസമില്ലാതായിരിക്കുന്നു.
എല്ലാ
വിദ്യാഭ്യാസസ്ഥാപനങ്ങളും
എൻജിനിയറിങ്ങാണെങ്കിലും
മെഡിക്കൽ ആണെങ്കിലും എല്ലാം
ഒരൊറ്റ ഭരണാധികാരിയുടെ കീഴിൽ
വരുന്നു.
പിന്നീട്
വിദ്യാഭ്യാസരംഗത്ത് ആർക്ക്
എന്തുവേണമെന്ന് തീരുമാനിക്കാനുള്ള
അധികാരം പ്രധാനമന്ത്രിയുടെ
ഓഫീസിനായിരിക്കും.
എം എ ഖാദർ : നമ്മുടെ രാജ്യത്ത‌് വിദ്യാഭ്യാസത്തിനായി കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം (എംഎച്ച‌്ആർഡി) നിലവിലുണ്ട‌്. ഇത‌് കൂടാതെ ഉന്നതവിദ്യാഭ്യാസത്തിനായി യൂണിവേഴ‌്സിറ്റി ഗ്രാന്റ‌് കമീഷനുമുണ്ട‌്(യുജിസി). യുജിസിയുടെ കീഴിലായി 14 കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട‌്. എന്നാൽ, ഇവയെല്ലാം അപ്രത്യക്ഷമാക്കി പ്രധാനമന്ത്രി അധ്യക്ഷനായി രാഷ‌്ട്രീയ ശിക്ഷാ ആയോഗ‌് എന്ന അപ്പെക‌്സ‌് ബോഡിക്കാകും ഇനി രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ മേഖലയുടെയും കടിഞ്ഞാണെന്നാണ‌് കരടുരേഖയിൽ പറയുന്നത‌്. അധികാരവികേന്ദ്രികരണത്തെ മുഴുവൻ അപ്രസക്തമാക്കി എല്ലാ അധികാരങ്ങളും പ്രധാനമന്ത്രി എന്ന ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിക്കുക എന്നതാണ‌് രാഷ‌്ട്രീയ ശിക്ഷാ ആയോഗിന്റെ ലക്ഷ്യം. അതായത‌് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എംഎച്ച‌്ആർഡി മന്ത്രാലയത്തെപോലും വിശ്വാസമില്ലെന്ന‌്. രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ അനിവാര്യമായ സ്വാതന്ത്ര്യത്തിന‌് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ‌് രാഷ‌്ട്രീയ ശിക്ഷാ ആയോഗും ഇതിന്റെ കീഴിൽ വരുന്ന കാര്യനിർവഹണസമിതികളും പ്രവർത്തിക്കാൻപോകുന്നത‌്. രാഷ‌്ട്രീയ ശിക്ഷാ ആയോഗിന്റെ സമിതിയിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നത‌് കേവലം പേരിനുമാത്രമാണ‌്. ഓരോ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ വ്യത്യസ‌്തമാണെന്നിരിക്കെ ഇത്തരം സമിതി മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുമ്പോൾ അത‌് രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ തച്ചുടയ‌്ക്കുന്നതരത്തിലാകും പ്രവർത്തിക്കുക.
എം എ ഖാദർ : നമ്മുടെ രാജ്യത്ത‌് വിദ്യാഭ്യാസത്തിനായി കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം (എംഎച്ച‌്ആർഡി) നിലവിലുണ്ട‌്. ഇത‌് കൂടാതെ ഉന്നതവിദ്യാഭ്യാസത്തിനായി യൂണിവേഴ‌്സിറ്റി ഗ്രാന്റ‌് കമീഷനുമുണ്ട‌്(യുജിസി). യുജിസിയുടെ കീഴിലായി 14 കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട‌്. എന്നാൽ, ഇവയെല്ലാം അപ്രത്യക്ഷമാക്കി പ്രധാനമന്ത്രി അധ്യക്ഷനായി രാഷ‌്ട്രീയ ശിക്ഷാ ആയോഗ‌് എന്ന അപ്പെക‌്സ‌് ബോഡിക്കാകും ഇനി രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ മേഖലയുടെയും കടിഞ്ഞാണെന്നാണ‌് കരടുരേഖയിൽ പറയുന്നത‌്. അധികാരവികേന്ദ്രികരണത്തെ മുഴുവൻ അപ്രസക്തമാക്കി എല്ലാ അധികാരങ്ങളും പ്രധാനമന്ത്രി എന്ന ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിക്കുക എന്നതാണ‌് രാഷ‌്ട്രീയ ശിക്ഷാ ആയോഗിന്റെ ലക്ഷ്യം. അതായത‌് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എംഎച്ച‌്ആർഡി മന്ത്രാലയത്തെപോലും വിശ്വാസമില്ലെന്ന‌്. രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ അനിവാര്യമായ സ്വാതന്ത്ര്യത്തിന‌് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ‌് രാഷ‌്ട്രീയ ശിക്ഷാ ആയോഗും ഇതിന്റെ കീഴിൽ വരുന്ന കാര്യനിർവഹണസമിതികളും പ്രവർത്തിക്കാൻപോകുന്നത‌്. രാഷ‌്ട്രീയ ശിക്ഷാ ആയോഗിന്റെ സമിതിയിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നത‌് കേവലം പേരിനുമാത്രമാണ‌്. ഓരോ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ വ്യത്യസ‌്തമാണെന്നിരിക്കെ ഇത്തരം സമിതി മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുമ്പോൾ അത‌് രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ തച്ചുടയ‌്ക്കുന്നതരത്തിലാകും പ്രവർത്തിക്കുക.
ടെക‌്നോ
മിലിട്ടറി ക്യാപ്പിറ്റലിസം
ഉന്നതവിദ്യാഭ്യാസം ആഗോളവൽക്കരിക്കപ്പെടുകയാണ‌്. സാംസ‌്കാരികമായി അനേകം വൈരുധ്യങ്ങളുള്ള ഒരു രാജ്യമാണ‌് ഇന്ത്യ. ഈ വൈരുധ്യങ്ങളെ ഏകീകരിക്കുക എന്നത‌് ഭരിക്കുന്നവരുടെ രാഷ്ട്രീയ ആവശ്യമായി മാറുമ്പോഴാണ‌് അവിടെ ഫാസിസം ഉണ്ടാകുന്നത‌്. രാജ്യത്തെമ്പാടും ഒരേ രീതിയിൽ വിദ്യാഭ്യാസം കൊണ്ടുവരാനുള്ള ശ്രമം ഇതിന്റെ ഭാഗംതന്നെയാണ‌്.
ഉന്നതവിദ്യാഭ്യാസം ആഗോളവൽക്കരിക്കപ്പെടുകയാണ‌്. സാംസ‌്കാരികമായി അനേകം വൈരുധ്യങ്ങളുള്ള ഒരു രാജ്യമാണ‌് ഇന്ത്യ. ഈ വൈരുധ്യങ്ങളെ ഏകീകരിക്കുക എന്നത‌് ഭരിക്കുന്നവരുടെ രാഷ്ട്രീയ ആവശ്യമായി മാറുമ്പോഴാണ‌് അവിടെ ഫാസിസം ഉണ്ടാകുന്നത‌്. രാജ്യത്തെമ്പാടും ഒരേ രീതിയിൽ വിദ്യാഭ്യാസം കൊണ്ടുവരാനുള്ള ശ്രമം ഇതിന്റെ ഭാഗംതന്നെയാണ‌്.
അന്താരാഷ്ട്രനിലവാരത്തിനനുസരിച്ച‌്,
കമ്പോളമൂല്യമുള്ള
അറിവിന്റെ സമാഹരണം.
ടെക‌്നോ
മിലിട്ടറി ക്യാപ്പിറ്റലിസം
എന്ന‌് വേണം ഇതിനെ വിളിക്കാൻ.
മൂലധനവ്യവസ്ഥയുടെ
ഏറ്റവും വലിയ രൂപമായ ശാസ്ത്ര–-
സാങ്കേതിക
വിദ്യയിലടിസ്ഥാനമാക്കിയുള്ള
അറിവിനായിരിക്കും പ്രാധാന്യം.
കോർപറേറ്റുകൾക്കുവേണ്ടി
റോബോട്ടുകൾക്ക‌് സമാനമായ
തൊഴിലാളികളെ സൃഷ്ടിച്ചെടുക്കുക
എന്നതായിരിക്കും ലക്ഷ്യം.
അമേരിക്കൻ
സാമ്പത്തികശാസ്ത്രജ്ഞനായ
മൈക്കൽ പെരൽമാൻ തന്റെ ‘സ്റ്റീൽ
ദിസ‌് ഐഡിയ’ എന്ന പുസ‌്തകത്തിൽ
ബൗദ്ധികാവകാശങ്ങളെക്കുറിച്ച‌്
പറഞ്ഞിരിക്കുന്നത‌് ‘കോർപറേറ്റ‌്
കോൺഫിസ‌്ക്കേഷൻ ഓഫ‌്
ക്രിയേറ്റിവിറ്റി’ എന്നാണ‌്.
അതായത‌്
ക്രിയാത്മകതയുടെ കോർപറേറ്റ‌്
പടിച്ചടക്കൽ.
ഇതുതന്നെയാണ‌്
ഉന്നതവിദ്യാഭ്യാസത്തിലെ
പുതിയ പരിഷ‌്കാരങ്ങളും
ലക്ഷ്യമിടുന്നത‌്.
വരുന്ന 10
വർഷത്തിനുള്ളിൽ
18നും
25നും
ഇടയിൽ പ്രായമുള്ളവരുടെ ശതമാനം
53 കടക്കും
എന്നാണ‌് റിപ്പോർട്ടുകൾ.
ഉന്നതവിദ്യാഭ്യാസത്തെ
കേന്ദ്രീകൃതമാക്കുന്നതിന‌്
പകരം കോർപറേറ്റുകളുടെ സഹായത്തോടെ
എല്ലാ വിദ്യാർഥികൾക്കും
പരിശീലനത്തിനുള്ള അവസരം
നൽകും. ഇതിലൂടെ
മികവ് കൂടിയവരുടെ വിലപേശലുകൾ
ഒഴിവാക്കാനാകും.
അങ്ങനെ
കോർപറേറ്റുകാർക്കുവേണ്ടി
മുഴുവൻ കഴിവും സമയവും ഉപയോഗിക്കാൻ
എല്ലാ ഉദ്യോഗാർഥികളും
തയ്യാറാകുന്ന അവസ്ഥയുണ്ടാക്കുക.
ഗവേഷണാത്മകതയും
ക്രിയാത്മകതയും കൂടുതലുള്ള
കുട്ടികളെ ഗ്രാമങ്ങളിൽനിന്ന‌്
കണ്ടെത്താനും സാധിക്കും.
ഇവരെയും
കോർപറേറ്റ‌് അടിമകളാക്കി
മാറ്റുക.
ഇതിനൊക്കെ
അനുകൂലമായി നിൽക്കുന്ന
അധികാരികളെയാണ‌് കോർപറേറ്റുകൾക്കാവശ്യം.
ഇതിനെതിരെ
ഓരോ സംസ്ഥാനങ്ങളും സമരോന്മുഖമായി
പ്രവർത്തിക്കണം.
(
No comments:
Post a Comment