ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 14, 2019

ശുഹൈബ ടീച്ചറുടെ രണ്ടാം ക്ലാസ്


നല്ലൂര്‍ നാരായണ ബേസിക് സ്‌കൂള്‍ രണ്ടാം ക്ലാസ് ബി.ഡിവിഷനിലെ 28 കുരുന്നുകളുടെ ടീച്ചറാണ് ശുഹൈബ . ഈ വര്‍ഷമാണ് രണ്ടാം ക്ലാസിന്റെ ചുമതല കിട്ടിയത്. അതിനാല്‍ ടീച്ചര്‍ക്കും പുതുമ. കൗതുകങ്ങളുടെ കുഞ്ഞുലോകത്ത് ഒരുമാസം കടന്നുപോയിരിക്കുന്നു. ടീച്ചര്‍ ഇടയ്കിടെ വിളിക്കും. ഓരോരോ വിശേഷങ്ങള്‍ പറയാന്‍. അതെല്ലാം എഴുതിവെക്കാന്‍ ഞാന്‍ പറഞ്ഞു. ടീച്ചറുടെ ഡയറിയായി അത് രൂപപ്പെട്ടു. ആ അധ്യാപികക്ക് ജൂണ്‍മാസം അഭിമാനിക്കാനെന്തുണ്ട്? ടീച്ചറുടെ കുറിപ്പുകളിലൂടെ പോകാം
അതെ, രണ്ടാം ക്ലാസിലും പ്രവേശനോത്സവം!
അതെ, അങ്ങനെയായിരുന്നു ഞങ്ങളുടെ രണ്ടാം ക്ലാസും ആരംഭിച്ചത്. പ്രവേശനോത്സവത്തോടെ.. അക്ഷര ലോകത്തേക്കു വന്നുകയറുന്ന കുരുന്നുകളെ വരവേല്‍ക്കുന്നതാണ് എല്ലാ വര്‍ഷത്തേയും പതിവ്. അത് ഒന്നാം ക്ലാസിലെ കുട്ടികളുടെ മാത്രം സൗഭാഗ്യം. എന്നാല്‍ നല്ലൂര്‍ നാരായണ സ്‌കൂളിലെ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ ഞങ്ങള്‍ക്ക് രണ്ടാം ക്ലാസിലും പ്രവേശനോത്സവമുണ്ടായിരുന്നു. ഒന്നാം ക്ലാസില്‍ നിന്ന് രണ്ടിലേക്ക് ജയിച്ചു കയറിയവര്‍ മാത്രമല്ലല്ലോ അവിടുത്തെ അതിഥികള്‍. പുതുതായി രണ്ടാം ക്ലാസില്‍ വന്നു കയറിയവര്‍ക്കും  ഉത്സവാന്തരീക്ഷത്തോടെ ക്ലാസ് തുടങ്ങിയത് ആവേശമായി.. പായസം മാത്രമായിരുന്നില്ല അവിടെ വിതരണം ചെയ്തത്തീരെ ചെറിയൊരു കാര്യമാണെങ്കിലും അതുമതിയായിരുന്നു ഞങ്ങളിലെ ആഹ്ലാദവും ആവേശവും ഉയരത്തിലെത്താന്‍.
കുരുന്നുകള്‍ സംഘാടകരാകുന്നു
ദേവ്‌നയും ദിയയും ഇയാന്‍ ഹസനും  ഇജ്‌ലാനും മൃദുലും മുഹമ്മദ് മുര്‍ഷിയും മുഹമ്മദ് അഫ്‌ലഹും നെസിലും അതിന്റെ സംഘാടകരായി
റിഷാനയും ഷഹല ഫാത്തിമയും നിഷാനയും  തഹാനിയയും യാസീനും  ഹാറൂണും സിയയും റസലും കുരുന്നുകളിലെ കാര്യദര്‍ശികളായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ആവേശക്കാഴ്ചയുമായി.
പരിസ്ഥിതിദിനവും കഴിഞ്ഞായിരുന്നല്ലോ സ്‌കൂള്‍ തുറന്നത്. പരിസ്ഥിതി പാഠവും പ്രവേശനോത്സവവും അന്ന് ഞങ്ങള് ഒന്നിച്ചു പഠിച്ചു. ശരിക്കും ആഘോഷിച്ചു. പരിസ്ഥിതി ദിനത്തിലെ പ്രമേയവും സന്നദ്ധതാപ്രവര്‍ത്തനവും മരമായിരുന്നു.
അക്ഷരം അമ്മയാണ്, അറിവും
കുട്ടികളുടെ പേരുകള്‍ അവര്‍ തന്നെ കടലാസില്‍ എഴുതി.  രക്ഷിതാക്കളുടെ സഹായത്തോടെ മുന്‍കൂട്ടി തയാറാക്കിയ ഇലകളില്‍ എഴുതിയായിരുന്നു തുടക്കം. ക്ലാസില്‍ പുതുതായി വന്ന അതിഥി ആയിഷ ഉദ്ഘാടനം ചെയ്തു.
പിന്നീട് കുട്ടികളെല്ലാം കിരീടം വെച്ച പൂമ്പാറ്റകളായി മാറി.  അറിവിന്റെ  ആകാശത്ത് പാറിപ്പറക്കുന്ന കുഞ്ഞു ശലഭങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ  തണച്ചില്ലകളാണെവയെന്നു ബോധ്യപ്പെടുത്തുന്ന ചിത്രീകരണം അവതരണത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമായി. പ്രതീക്ഷയും പ്രത്യാശയും രക്ഷിതാക്കള്‍ക്ക് പകര്‍ന്നു  നല്‍കിയ പരിപാടിയായി. കഴിഞ്ഞ അധ്യാപകശില്‍പശാലകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടു ഉരുത്തിരിഞ്ഞ ആശയങ്ങളായിരുന്നു ആവിഷ്കാരമായി മാറിയത്
മറ്റു അധ്യാപകര്‍ ആശംസകളുമായെത്തി. മാത്രമല്ല മരത്തിനോട് കിന്നാരം പറയുകയും കാമറകണ്ണുകളാല്‍ തങ്ങളുടെ സാന്നിധ്യവും രേഖപ്പെടുത്തി.
അമ്മ എന്ന പദം എഴുതിയ കാര്‍ഡ് നല്‍കി. ആ പദം ഉപയോഗിച്ച് ഇഷ്ടമുള്ള വാക്യങ്ങള്‍ സൃഷ്ടിക്കാന്‍ പറഞ്ഞു. അതിലൂടെ അവരുടെ ആശയവും അവതരണവും ഭാവനയും മനസിലാക്കുകയായിരുന്നു ഉദ്ദേശം
28 കുട്ടികളില് 13പേര്‍ മാത്രം ഒന്നാം ദിനം വാക്യങ്ങള്‍ കൊണ്ടുവന്നു. ഗ്രൂപ്പില്‍ പങ്കിട്ടു ചര്‍ച്ച ചെയ്തു. രണ്ടാം ദിനവും സ്വന്തമായി വാക്യങ്ങള്‍ ഉണ്ടാക്കി അവ ക്ലാസി ല്‍ അവതരിപ്പിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. മികച്ചതായിരുന്നു കുട്ടികളുടെ പ്രകടനം. തുടക്കക്കാരുടെ പതര്‍ച്ചയോ മടിയോ പലരും പ്രകടിപ്പിച്ചില്ല.
എന്നാല്‍ സഹജമായ നാണം ചിലരെയൊക്കെ പിന്നോട്ട് വലിക്കുകയും ചെയ്തുആരെയും നിരാശരാക്കായില്ല.
മികവ് ഫോള്‍ഡര്‍
പിന്നീട് ഓരോ കുട്ടികളുടെയും മികവും മെച്ചപ്പെടുത്തേണ്ട മേഖലയും കണ്ടെത്തി. അവരുടെ മികവും തികവും കുറവും കണ്ടെത്തി.
രേഖപ്പെടുത്തിയ രീതി
1. ഒരോ കുട്ടിയുടേയും പേരെഴുതിയ ഫോള്‍ഡര്‍ ഫയല്‍ ലാപ്‌ടോപ്പില്‍ ഉണ്ടാക്കി.കൂടാതെ ഒരോ പഠനനേട്ടത്തിനും ക്ലാസിന്റെ മൊത്തമായ ഒരു ഫോള്‍ഡറും രൂപപ്പെടുത്തി
2. ഒരോ കുട്ടിയുടേയും പഠനനേട്ടത്തിന്റെ ഗുണതാസൂചകങ്ങള്‍ വെച്ചു വിലയിരുത്തി.
അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വര്‍ക്ക്ഷീറ്റുകള്‍ നിര്‍മ്മിക്കുകയും,കൂടാതെ കളിത്തോണി, കളിപ്പാട്ടം പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത് മെച്ചപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തുതൃപ്തികരമായി അനുഭവപ്പെട്ടു.
കൂടുതല്‍ ശ്രദ്ധ വേണ്ടകുട്ടികളുടെ രക്ഷിതാക്കളുമായി ഫോണില്‍  സംസാരിച്ചു
(തുടരും)

No comments: