"ഓരോ ക്ലാസും മികവിലേക്ക്, ഓരോ കുട്ടിയും മികവിലേക്ക് "ഇതാണ് ഈ അധ്യയന വർഷത്തെ വന്മുകം
എളമ്പലിലാട് എം എൽ പി സ്കൂളിന്റെ മികവ് പദ്ധതി.
എളമ്പലിലാട് എം എൽ പി സ്കൂളിന്റെ മികവ് പദ്ധതി.
എന്തെല്ലാം പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്? എന്തിനെല്ലാം തുടക്കമായി ?
1. ഓരോ ടീച്ചറിനും SRG നോട്ട് ബുക്ക് (എന്റെ SRG നോട്ട് )
സാധാരണയായി
SRG കൂടുമ്പോഴാണ് അജണ്ട അറിയുക. അതിനാൽത്തന്നെ തത്സമയം തോന്നുന്നവയാണ്
തീരുമാനങ്ങൾ. വേണ്ടത്ര മുന്നൊരുക്കത്തോടെ എല്ലാവർക്കും ചിന്തിക്കാൻ അവസരം
നൽകി SRG സംഘടിപ്പിച്ചാലോ? SRG ശക്തമാവുകയാണ് അക്കാദമിക മികവുയുത്താൻ ആദ്യം
വേണ്ടതെന്ന് ഈ വിദ്യാലയം കരുതുന്നു.
എല്ലാ
വെള്ളിയാഴ്ചയും SRG . എല്ലാ ചൊവ്വാഴ്ചയും Teachrs watsap Group വഴി അജണ്ട
നൽകും. ഈ അജണ്ടയെ അടിസ്ഥാനമാക്കി ഓരോ ടീച്ചറുo തന്റെ കൈയിലുള്ള 'എന്റെSRG
നോട്ടിൽ ' ആസൂത്രണരേഖപ്പെടുത്തലുകൾ നടത്തി യോഗത്തിൽ അജണ്ട യോട്
പ്രതികരിക്കും. അവതരിപ്പിച്ച കാര്യങ്ങൾ പൊതു SRGമിനുട്ട്സിൽ
രേഖപ്പെടുത്തും. തീരുമാനങ്ങളും
സ്കൂളിലെ 5 അധ്യാപകർക്കും എന്റെ SRG നോട്ട് ഉണ്ട്.
ഈ പ്രവർത്തനത്തിലൂടെ ഓരോ ടീച്ചറും SRG യോഗത്തെ
ഗൗരവത്തിലെടുക്കുന്നതിനും, ചിട്ടയായ രീതിയിൽ പ്രവർത്തനങ്ങൾ
ക്രമീകരിക്കുന്നതിനും സാധിക്കുന്നുണ്ട്.
മേലടി BRC യുടെ മികച്ച SRG മിനുട്സ് ആയി ഞങ്ങളുടെ മിനുട്സ് തെരഞ്ഞെടുത്തിട്ടുണ്ട്.
പി.കെ.അബ്ദുറഹ്മാനാണ് കൺവീനർ.
2. ഓരോ ടീച്ചറിനും മാസാന്ത പ്രവർത്തന കലണ്ടർ.
ഓരോ
ക്ലാസ് ടീച്ചറും അവരുടെ 'എന്റെSRG നോട്ടിൽ' അടുത്ത മാസം തങ്ങളുടെ ക്ലാസിൽ
നടത്തുന്ന പ്രവർത്തനങ്ങൾ തിയ്യതി ക്രമം അനുസരിച്ച് തയ്യാറാക്കി SRG
യോഗത്തിൽ അവതരിപ്പിക്കുന്നു.
ക്ലാസിലെ പ0ന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ ഇവയെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കും.
ഓരോരുത്തരുടെയും ഈ കലണ്ടർ അടിസ്ഥാനമാക്കി ഓരോ ആഴ്ചയും SRG യോഗം ചേർന്ന് മികവുകൾ- പോരായ്മകൾ
ഇവ ചർച്ച നടത്തി വരുന്നു.
ഓരോ ടീച്ചറും ചിട്ടയായ രീതിയിൽ സ്ഥിരമായി പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്ത് സമയബന്ധിതമായി ക്ലാസ് റൂമിൽ പൂർത്തീകരിക്കുന്നുണ്ടോ എന്ന്
പരിശോധിക്കാനും, ഇല്ലെങ്കിൽ ആവശ്യമായ പിന്തുണാ സഹായങ്ങൾ SRG യോഗത്തിന്
നൽകാനും കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം.
ഓരോ ക്ലാസും ഓരോ കുട്ടിയും മികവിലേക്ക് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഈ പ്രവർത്തനം ഏറെ സഹായകമാകുന്നു.
ഓരോ മാസാവസാനവും ചേരുന്ന SRG യോഗത്തിലാണ് അടുത്ത മാസത്തെ പ്രവർത്തന കലണ്ടർ ഓരോ ടീച്ചറും അവതരിപ്പിക്കുന്നത്.
3 ' ഹോം ലൈബ്രറിയിൽ നിന്ന് പുസ്തക പ്രസാധനത്തിലേക്ക്...
കഴിഞ്ഞ
അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം
ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറി
വിദ്യാലയമായി ഈ വിദ്യാലയം മാറിയിരുന്നു;
ഇതിന്റെ
തുടർച്ചായി ഈ അധ്യയന വർഷം സ്കൂളിലെ ഓരോ കുട്ടിയും സ്വന്തം സ്വതന്ത്ര
സാഹിത്യ രചനകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന പുസ്തകങ്ങൾ ജനുവരി മാസം
പുറത്തിറക്കും.
പ്രത്യേക പ്രൊജക്ട് തയ്യാറാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഈ വർഷം പുതിയതായി ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.
4. സഹവര്‍ത്തിത മോണിറ്ററിംഗ്
H.M.
ന്റെ ക്ലാസ് മോണിറ്ററിംഗിന് പകരം SRG തീരുമാന പ്രകാരം വിവിധ ക്ലാസുകളിലെ
അധ്യാപകർ പരസ്പരം മാറി ക്ലാസ് മോണിറ്ററിംഗ് നടത്തി കണ്ടെത്തലുകൾ SRG യിൽ
അവതരിപ്പിക്കുന്നു.
5. CPTA വാട്സപ്പ് ഗ്രൂപ്പ്
SRG
മെയ് മാസം തീരുമാനിച്ച 'Daily Documentation' എന്ന പദ്ധതി അനുസരിച്ച് ഓരോ
ക്ലാസ് ടീച്ചറും CPTA watSap ഗ്രൂപ്പ് രൂപീകരിച്ച് ഓരോ ദിവസവും ക്ലാസിൽ
നടക്കുന്ന ഒരു പ്രവർത്തനമെങ്കിലും ആ ഗ്രൂപ്പിൽ അതാത് ദിവസം രാത്രിയോട് കൂടി
Post ചെയ്യണം.
ഗ്രൂപ്പ് പ്രവർത്തനം കാര്യക്ഷമമായി
നടക്കുന്നുണ്ടോ, ക്ലാസ് ടീച്ചർ Daily Document ചെയ്യുന്നുണ്ടോ തുടങ്ങിയ
കാര്യങ്ങൾ അറിയാൻ H.M,SRG കൺവീനർ എന്നിവരെ എല്ലാ ഗ്രൂപ്പിലും ഉൾപ്പെടുത്തി.
SRG യോഗത്തിൽ ഇവയുടെ വിലയിരുത്തലും നടക്കുന്നു.
6. ഓരോ ക്ലാസിലും മുഖ്യമന്ത്രിയും മന്ത്രിമാരും
ഓരോ ക്ലാസ്സിലും തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും തെരഞ്ഞെടുത്തു.
സ്കൂൾ പ്രധാനമന്ത്രിയെ ഇലക്ട്രോണിക് വോട്ടിoഗ് മെഷീന്റെ സഹായത്തോടെ യഥാർത്ത തെരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു.
7. എല്ലാ മാസവും പുസ്തക പരിശോധന*
SRG നിശ്ചയിച്ച സൂചകങ്ങൾ ഉപയോഗിച്ച് എല്ലാ മാസവും ഒന്നാം തിയ്യതി അധ്യാപകർ ക്ലാസുകൾ മാറി പുസ്തക പരിശോധന നടത്തി വരുന്നു.
കണ്ടെത്തിയ മികവുകൾ/പോരായ്മകൾ എന്നിവ കണ്ടെത്തി SRG യിൽ
അവതരിപ്പിക്കും, കണ്ടെത്തിയ പോരായ്മകൾ അടങ്ങിയ സ്ലിപ്പ് ക്ലാസ് ടീച്ചർക്ക്
കൈമാറി പോരായ്മകൾ പരിഹരിക്കാനുള്ള നിർദ്ദേശം നൽകും.
8. എല്ലാ ക്ലാസിലും നോളജ് ഹണ്ട്;
10. സ്കൂളിലെ ചടങ്ങുകളെല്ലാം കുട്ടികളുടെ നിയന്ത്രണത്തിൽ*
എല്ലാ ദിവസവും വൈകുന്നേരം ഒരു പൊതു വിജ്ഞാന ചോദ്യം നൽകുകയും അടുത്ത
ദിവസം പ്രത്യേക ബോക്സിൽ ഉത്തരം നിക്ഷേപിച്ച് പരിശോധന നടത്തി വിജയികൾക്ക്
സ്റ്റാർ നൽകി വരുന്നു.
9. ദിനാചരണങ്ങൾ ക്ലാസ് തലത്തിൽ..
സ്കൂൾ
തലത്തിൽ നടത്തി വരുന്ന പൊതുദിനാചരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
ഏർപ്പെടുത്തി ഓരോ ക്ലാസിലും ദിനാചരണങ്ങൾ നടത്തി വരുന്നു. ദിനാചരണ
പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഓരോ അധ്യാപകരും മാസാന്ത പ്രവർത്തന
കലണ്ടറിൽഉൾപ്പെടുത്തുന്നു.
സ്കൂളിൽ നടക്കുന്ന മിക്ക ചടങ്ങുകൾക്കും സ്വാഗതം, അദ്ധ്യക്ഷൻ, ആശംസ,
നന്ദി, എന്നിവയിലധികവും 3,4 ക്ലാസുകളിലെ കുട്ടികളാണ് ചെയ്യുന്നത്.
'ക്ലാസ് പി.ടി.എ.യോഗങ്ങളെല്ലാം അതാത് ക്ലാസുകളിലെ മുഖ്യ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്.
11. ക്ലാസ് തല തനത് പ്രവർത്തനങ്ങൾ.
----------- ------ ----- -----
ഓരോ
ക്ലാസിലും വ്യത്യസ്ഥ തരത്തിലുള്ള തനത് പ്രവർത്തനങ്ങൾ ക്ലാസ് തല പ്രവർത്തന
കലണ്ടറിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു. ഫലപ്രദമായി ഇവ നടക്കുന്നുണ്ടോ
എന്ന് SRG യോഗം ഓരോ ആഴ്ചയും വിലയിരുത്തുന്നു,
1 comment:
മികവിന്റെ കേന്ദ്രമാവാൻ സർവ്വ സജ്ജമായ ഈ കൊച്ചു വിദ്യാലയം ഒരു വർഷം നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ രംഗത്തെ കുലപതികളെപ്പോലും അസൂയപ്പെടുത്തുന്നതാണ്. അഭിനന്ദനങ്ങൾ!
Post a Comment