ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, July 22, 2026

മാനത്ത് പട്ടം- അക്ഷരങ്ങളുടെ എഴുത്ത് രീതി

രണ്ടാമത്തെ പാഠത്തിലാണ് കൂട്ടക്ഷരം പരിചയപ്പെടുന്നത് ( ന്ന, ച്ച) മൂന്നാം പാഠത്തില്‍ കൂടുതല്‍ കൂട്ടക്ഷരങ്ങള്‍ വരുന്നു. കുട്ടിക്ക് ചെറു വാക്യങ്ങള്‍ എഴുതാന്‍ സഹായകമായതും ആവൃത്തി കൂടുതല്‍ വരുന്നതുമായ കൂട്ടക്ഷരങ്ങള്‍ക്കാണ് ആദ്യ പരിഗണന. ക്രിയാപദങ്ങള്‍ എഴുതുമ്പോള്‍ കൂട്ടക്ഷരങ്ങള്‍ ആവശ്യമായി വരും. ( നോക്കി, ചിരിച്ചു, വന്നു, എത്തി, വാങ്ങി, കണ്ടു, കെട്ടി എന്നിങ്ങനെ ഭൂതകാലക്രിയകളില്‍ കൂട്ടക്ഷരം വേണ്ടിവരും) ലിപി പരിഷ്കരണത്തിന്റെ ഭാഗമായി മലയാളത്തിന്റെ എഴുത്തുരീതി എന്ന പുസ്തകം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഏതെല്ലാം കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ഇട്ട് എഴുതണം എന്ന് വ്യക്തമാക്കുന്നു, ചന്ദ്രക്കലയില്ലാതെ എഴുതേണ്ടവയും. മുന്‍ ലിപി പരിക്ഷരണത്തില്‍ നിന്നും വ്യത്യാസം വന്നിട്ടുണ്ട്. അനുബന്ധമായി ആ ലിസ്റ്റ് നല്‍കുന്നു. അധ്യാപകര്‍ അത് അറിഞ്ഞിരിക്കുകയും കുട്ടികളുടെ മുമ്പാകെ എഴുതുമ്പോള്‍ ആ രീതി സ്വീകരിക്കുകയും വേണം.



വടയെ വടിയാക്കാമോ, കോഴയെ കോഴിയാക്കാമോ എന്ന രീതിയിലുള്ള ചിഹ്നം ചേര്‍ക്കല്‍ പ്രവര്‍ത്തനം പല അധ്യാപകരും ചെയ്യുന്നുണ്ട്. വട എന്ന വാക്ക് ഉല്പാദിപ്പിക്കുന്ന ആശയം ഉണ്ട്. ഒരിക്കലും വട വടിയാകില്ല. കോഴ കോഴിയും. ട+ ഇ അല്ല ടി. ട്+ ഇ ആണ്, ട്+അ ചേരുന്നതാണ് ട. ട്+ ആ ആണ് ടാ. യാന്ത്രികമായി ചിഹ്നം ചേര്‍ക്കുമ്പോള്‍ അവരറിയാതെ ട്+ അ+ ഇ എന്നതിലേക്ക് എത്തുന്നു. അക്ഷരോച്ചാരണഭാഷയാണ് മലയാളം. എഴുതുന്നതുപോലെ ഉച്ചരിക്കും. പൊ എന്ന് എഴുതുകയും പൊ എന്ന് ഉച്ചരിക്കുകയും ചെയ്യും. ചിഹ്നങ്ങള്‍ ചേര്‍ന്ന ഒറ്റ യൂണിറ്റാണ് അത്. കൂട്ടക്ഷരമായ ങ്ക എഴുതുമ്പോള്‍ അത് ങയും കയും ചേര്‍ന്നാണെന്ന് നാം കുട്ടികളോട് പറയാറില്ല.ണ്ട. ഞ്ച. മ്പ, ന്ധ. ന്ദ. ന്ത, ത്ന തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ ഇരട്ടിപ്പില്‍ നിന്നും വ്യത്യാസമുള്ളവയാണ്. അവയെ ഒറ്റ യൂണിറ്റായി നാം പരിചയപ്പെടുത്തുന്നതുപോലെ ചിഹ്നങ്ങള്‍ ചേര്‍ന്ന രീതിയില്‍ത്തന്നെ പരിചയപ്പെടുത്തണം. ഉച്ചാരണത്തില്‍ വരുന്ന മാറ്റവും ശ്രദ്ധിക്കണം, ഈ, ഊ, ഔ എന്നീ സ്വരങ്ങളോട് ചേര്‍ന്നുള്ള ചിഹ്നം സമാനമാണ്, ആദ്യത്തെ രണ്ടിടത്തും ദീര്‍ഘിപ്പിക്കാനാണ് ഉപയോഗിച്ചതെങ്കില്‍ ഒ ദീര്‍ഘിപ്പിക്കാന്‍ വേറെ ചിഹ്നം ഉപയോഗിച്ചു. ഇവിടെ ഒരു കുട്ടിപോലുെ ഈ, ഊ, ഔ എന്നിവയുടെ ചിഹ്നമാനതവെച്ച് സംശയം ചോദിക്കുന്നില്ല, കാരണം അവയോരോന്നിനെയും ഒറ്റയൂണിറ്റായാണ് നാം പരിചയപ്പെടുത്തിയത്. 










അനുബന്ധം


 

  • കൂട്ടക്ഷരങ്ങള്‍ പലസ്വഭാവത്തിലാണ്. ചിലത് വലത് വശത്ത് ആ അക്ഷരംചേര്‍ത്ത് വയ്കുന്നു ( മ്മ, ത്ത, ജ്ജ, ള്ള) 
  • ചിലതിന് അക്ഷരത്തിന്റെ പകുതി ചേര്‍ക്കുന്നു. (ന്ന, ഞ്ഞ) 
  • ചിലതില്‍ ചെറിയ ഒരു ഭാഗം മാത്രം ചേര്‍ക്കുന്നു,(ക്ക)മറ്റ് ചിലതില്‍ അതേ അക്ഷരം താഴെ ചേര്‍ക്കുന്നു ( ണ്ണ, പ്പ,സ്സ, ഗ്ഗ, ) 
  • അക്ഷരത്തിന്റെ ഭാഗം താഴെ ചേര്‍ക്കുന്ന കൂട്ടക്ഷരങ്ങളാണ് ദ്ദ, ട്ട എന്നിവ
  • ഇരട്ടിപ്പുകളിലെ മറ്റു കൂട്ടരാണ് യ്യ, വ്വ. ബ്ബ, ച്ച എന്നിവ.  
  • എന്നാല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ല്ല. തമിഴിലെ ല എടുത്ത് ഉപയോഗിച്ചിരിക്കുന്നു. 
  • വ്യത്യസ്തമായ രണ്ട് അക്ഷരങ്ങള്‍ ചേര്‍ന്നുള്ള കൂട്ടക്ഷരങ്ങളാണ് അടുത്ത ഇനം, വലതുഭാഗത്ത് വെല്‍ഡ് ചെയ്ത രീതിയിലും താഴെ എഴുതുന്ന രീതിയിലുമാണവ. 
  • കൂട്ടക്ഷരത്തെ അതിന്റെ ഉച്ചാരണവുമായി ശരിയായ രീതിയില്‍ ബന്ധപ്പിച്ച് അനുഭവം നല്‍കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് അക്ഷരത്തെറ്റ് വരാം. ണ്ട, ണ്ഠ, ഞ്ച, ഞ്ഛ, സ്ഥ, സ്ത, ജ്ഞ, ഞ്ജ, ന്ത, ന്ധ, ന്ദ, എന്നിങ്ങനെയുള്ളവ വരുന്ന വാക്കുകള്‍ എഴുതുമ്പോള്‍ കുട്ടികള്‍ക്ക് തെറ്റ് വരുന്നത് ശരിയായ ഉച്ചാരണാനുഭവം കിട്ടാത്തതിനാലാണ്. 

No comments: