ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, July 23, 2026

മാനത്ത് പട്ടം വായനപാഠങ്ങള്‍

 

1.ത്ത , ട്ട എന്നിവയ്ക് ഊന്നല്‍, മ, ന, പ, റ, വ,ന്ന എന്നീ അക്ഷരങ്ങള്‍ക്കും ഉ, ആ, ഉ്, അം എന്നിവയുടെ ചിഹ്നങ്ങള്‍ക്കും പുനരനുഭവം. പരിചയപ്പെടുത്താത്ത ഒരക്ഷരവും ഇല്ല
2. പൂവ് ചിരിച്ചു എന്ന പാഠത്തിലെ അക്ഷരങ്ങള്‍ക്ക് പുനരനുഭവം, പട്ടത്തെ കൂടി കഥാപാത്രമാക്കി. ആര്, ആടി,പൂത്ത, ചെടി ,നിന്നത് എന്നീ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. ഉ, ഊ എന്നീ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍ ( പൂത്ത, വണ്ട്,കുരുവി, പൂത്തു  ) വണ്ട്, കണ്ടു എന്നതില്‍ ണ്ടയുടെ പുനരനുഭവം. 
3. ണ്ട, ട്ട, എന്നിവയ്ക് ഊന്നല്‍ ( കണ്ട്, കണ്ടുനിന്ന, വണ്ട്, പാട്ട്, കൂട്ടുകൂടി) കൂട്ടുകൂടിയില്‍ ടയും ട്ടയും വരുന്നു. ഉ, ഊ എന്നിവയുടെ ചിഹ്നങ്ങളും) ഒന്നും രണ്ടും പാഠങ്ങളിലെ അക്ഷരങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും പുനരനുഭവം. അക്ഷരം ഉറപ്പിക്കലല്ല, അക്ഷരം ഉറയ്കലാണ് വേണ്ടത്. അക്ഷം ഉറയ്കാന്‍ നിരന്തരം ഇത്തരം വായനപാഠങ്ങള്‍ നല്‍കണം. യാന്ത്രികമായ പദനിര്‍മ്മാണമാണ് ഇപ്പോഴും പല അധ്യാപകരും പിന്തുടരുന്നത്. അത് അവര്‍ ഉപേക്ഷിക്കാത്തത് അവരുടെ ക്ലാസില്‍ ആ രീതി പിന്തുടര്‍ന്നിട്ടും അക്ഷരം സ്വായത്തമാക്കാത്ത കുട്ടികള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതുകൊണ്ടാണ്. ആ പരാജയം മറച്ച് വെയ്കാന്‍ ‍ഞാനെത്ര ശ്രമിച്ചു എന്ന് കാണിക്കാനുള്ള കാപട്യവും അതിലുണ്ട്. ആത്മാര്‍ഥതയെ മാനിക്കുന്നു. പരാജയപ്പെട്ട വഴികളിലൂടെ വീണ്ടും പോകാതിരിക്കുക.
4. ളയ്ക്ക് ഊന്നല്‍. (കിളി, കുളം, കുളത്തിലുണ്ട്) ണ്ടയുടെ പുനരനുഭവം, രണ്ടാം യൂണിറ്റിലെ ഴയുടെ പുനരനുഭവം, ഉ, എ, ഇ, ഈ, ഉ്,ആ, അം എന്നീ ചിഹ്നങ്ങള്‍ക്ക് പുനരനുഭവം, എയുടെ ചിഹ്നവും രയും പരസ്പരം മാറിപ്പോകുന്ന കുട്ടികള്‍ക്ക് വായനത്തെളിവ് ( താഴെയുണ്ട് മരം)
5. ണ്ട, ട്ട, ള, എന്നീ അക്ഷരങ്ങള്‍ക്ക് പുനരനുഭവം, ഒന്ന്, രണ്ട് പാഠങ്ങളിലെ അക്ഷരങ്ങള്‍ക്ക് പുനരനുഭവം
6. എന്റെ പാട്ട് എന്നച് മൊഴിക്കിലുക്കത്തില്‍ മുന്‍വര്‍ഷം ഉള്‍പ്പെടുത്തിയിരുന്നു. വാക്കുകള്‍ ചേര്‍ത്ത് പാട്ട് നീട്ടാനുള്ള പ്രവര്‍ത്തനമാണിത്. ഏ സ്വരത്തിന്റെ ചിഹ്നത്തിന് ഊന്നല്‍. ക്ക എന്ന കൂട്ടക്ഷരത്തിന് പുനരനുഭവം ( നോക്കൂ, കാക്കേ) കുട്ടികള്‍ക്ക് ഏറെ പ്രശ്നമുള്ളതാണ് ഓ, ഏ എന്നിവയുടെ ചിഹ്നങ്ങള്‍, അവ പരസ്പരം മാറിപ്പോകും. അവ രണ്ടും ഒരേ വാക്യത്തില്‍ വരുന്ന വിധം ക്രമീകരിച്ച് നല്‍കുകയാണ് താരതമ്യം ചെയ്ത് തിരിച്ചറിയാന്‍ സഹായകം. നോക്കൂ കാക്കേ, നോക്കൂ ആടേ, നോക്കൂ മുത്തേ, നോക്കൂ തത്തേ എന്നിവയിലെല്ലാം രണ്ട് ചിഹ്നങ്ങളും വരുന്നു. ത്ത എന്നതിന് പുനരനുഭവം 
7. ള, ള്ള എന്നിവ ഈ പാഠത്തിലാണ് അവയ്ക് പുനരനുഭവം. ഇതളുള്ള എന്ന വാക്കില്‍ ള, ള്ള എന്നിവ അടുത്തടുത്തുവരുന്നു. കിളിയേ, നിറമുള്ല, രുചിയുള്ള എന്നിവയും ള, ള്ള എന്നിവയ്ക് ഊന്നല്‍ നല്‍കുന്നവയാണ്. ഏ സ്വരത്തിന്റെ ചിഹ്നത്തിന് ധാരാളം പുനരനുഭവം, സ്വാഭാവികമായി വരികയാണ്. തേനുണ്ടോ, തേനുണ്ടേ എന്നിവയിലൂടെ ഓ, ഏ എന്നിവയുടെ ചിഹ്നസാന്നിധ്യം ആശയം മാറ്റുന്നതും വ്യക്തമാക്കും. ഇ യ്ക്ക് ഒരു പുനരനുഭവ സന്ദര്‍ഭം,
8. ട്ട, ത്ത, ണ്ട, ക്ക, ള്ള എന്നീ കൂട്ടക്ഷരങ്ങള്‍ക്ക് പുനരനുഭവം, ഏ സ്വരത്തിന്റെ ചിഹ്നത്തിനും.

9. ഈ വായനപാഠത്തില്‍ ഔന്റെ ചിഹ്നം കടന്നുവന്നിട്ടുണ്ട്. അത് പിശകാണ്. പച്ചക്കറിത്തോണിയിലാണ് ഔ ന്റെ ചിഹ്നം പരിചയപ്പെടുത്തുന്നത്. 
10. ഒ, ഓ എന്നിവയുടെ ചിഹ്നങ്ങളില്‍ അവ്യക്തതയുള്ളവര്‍ക്കാണ് ഇത്( പൊട്ടിയ, പൊട്ടി, വഴിയിലാണോ, പുഴയിലാണോ, കാട്ടിലാണോ, കൂട്ടിലാണോ). ണയ്ക്ക് ഊന്നലുള്ള വായനപാഠം.
11. പേടിച്ചോടി എന്ന വാക്കില്‍ ഏ, ഓ എന്നിവയുടെ ചിഹ്നങ്ങള്‍.  ആ, ഇ, എ, ഉ,ഉ്, ഒ, ഓ, ഏ എന്നിവയുടെ ചിഹ്നങ്ങള്‍, ഇയ്ക്ക് പുനരനുഭവം, ല്‍, ന്‍ എന്നീ ചില്ലുകള്‍.കുട്ടികള്‍ക്ക് കുഞ്ഞപുസ്തകം തയ്യാറാക്കുന്നതിനുള്ള മാതൃകയായും ഈ വായനപാഠം ഉപയോഗിക്കാം.
12. ങ്ങയ്ക്ക് പുനരനുഭവം, വെള്ളം പൊങ്ങി, ചെടി മുങ്ങി, ല്‍, ര്‍, ന്‍ എന്നീ ചില്ലുകള്‍ക്ക് പരിഗണന. കുട, കൂടി, പൂവ്, വന്നു എന്നിങ്ങനെ ഉ, ഊ സ്വരചിഹ്നങ്ങള്‍ക്കും പൊങ്ങി, പോയി എന്നിങ്ങനെ ഒ, ഓ ചിഹ്നങ്ങള്‍ക്കും പുനരനുഭവം.
13, 14 എന്നിവ സംഭാഷണപ്പാട്ടാണ്. ഏ, ഓ എന്നീ ചിഹ്നങ്ങള്‍ക്ക് പരിഗണന. ങ്ങ, ട്ട, ച്ച, ന്ന, ള്ള എന്നീ കൂട്ടക്ഷരങ്ങള്‍ക്ക് പുനരനുഭവം,

15. ല്‍ എന്ന ചില്ലിന് ഊന്നല്‍. 
16.ര്‍ എന്ന ചില്ലിന് ഊന്നല്‍, ഓ, ഏ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് പുനരനുഭവം, ണ്ട, ക്ക, ത്ത,പ്പ എന്നീ കൂട്ടക്ഷരങ്ങള്‍ക്ക് പുനരനുഭവം
ല്‍, ര്‍ എന്നീ ചില്ലുകള്‍, ണ്ട, പ്പ, ട്ട, ത്ത എന്നീ കൂട്ടക്ഷരങ്ങള്‍, ഒ , ഓ സ്വരങ്ങളുടെ ചിഹ്നങ്ങള്‍
ആടിയോടി, കളിയാടീടാം സംയുക്തപദവായനാപരിശീലനം
കുഞ്ഞുപുസ്തകം തയ്യാറാക്കാം. വായിച്ച് സ്വന്തമായി ചിത്രം വരച്ച് സ്വന്തം വരികളും ചേര്‍ത്ത് എഴുതാം.

 റീഡിയയുടെ പരസ്യം

  • 3600 രൂ മുഖവില വരുന്ന 36 പുസ്തകങ്ങളും
  • ഒന്നിച്ചെടുത്താൽ 2520 രൂ. മാത്രം

🟣🔻

  •  വാ വാവാവേ വായിക്കാം 1600 രൂ മുഖവിലയുള്ള 16 പുസ്തകങ്ങൾ മാത്രം എങ്കിൽ 1120 രൂപ അടയ്ക്കുക

🟣🔻

  •  കിലുകിലുക്കം കഥ കിലുക്കം 12 പുസ്തകങ്ങൾ 1200 രൂപ മുഖവില. 
  • അവമാത്രം എങ്കിൽ 840 രൂ അടച്ചാൽ മതി.

🟣🔻

  • 800 രൂ മുഖവിലയുള്ള 8 ഇംഗ്ലീഷ് ബാലസാഹിത്യ കൃതികൾ അടങ്ങിയ  World of worder words മാത്രം എങ്കിൽ 560 രൂ അടയ്ക്കുക

🟥🟥🟥🟥🟥🟥🟥🟥🟥🟣
ഗൂഗിൾ പേ ചെയ്യേണ്ട നമ്പർ
: 9633482216 
👆
ഈ വാട്സാപ്പ് നമ്പറിൽത്തന്നെ വിലാസവും ( പിൻ കോഡ്, ഫോൺ നമ്പർ സഹിതം ) സ്ക്രീൻ ഷോട്ടും പങ്കിടുക
 

No comments: