ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, August 1, 2026

പി എം ശ്രീ അനിവാര്യമോ? 2

 

പി എം ശ്രീ മുന്നോട്ട് വക്കുന്ന പ്രവര്ത്തനപരിപാടിയിലെ ആറ് സ്തംഭങ്ങളില് പെട്ട ഒന്നാം സ്തംഭത്തിലെ ( പാഠ്യപദ്ധതി, ബോധനശാസ്ത്രം, വിലയിരുത്തല് ) രണ്ടിനങ്ങള് മുന്പോസ്റ്റില് ചര്ച്ച ചെയ്തു.

പഠനപരിപോഷണപരിപാടിയാണ് ( Learning Enhancement Programme (LEP)/Remedial teaching) മൂന്നാമതായി വരുന്നത്. സര്വ്വശിക്ഷാ അഭിയാനിലൂടെ കേരളത്തില് നടപ്പിലാക്കിയ പദ്ധതിയാണിത്. അതായത് ഒന്നരപതിറ്റാണ്ടായി കേരളത്തിന് പരിചിതം. പരിഹാരബോധനമെന്നത് വിദ്യാഭ്യാസത്തില് എല്ലാ കാലത്തും ഉപയോഗിച്ച തന്ത്രമാണ്. പേരുകള് മാറുമെന്ന് മാത്രം.
പി എം ശ്രീ വിദ്യാലയങ്ങളില് നിര്ദേശിക്കുന്ന ഈ പരിപാടിയിൽ താഴെപ്പറയുന്ന നാല് മേഖലകൾ ഉൾപ്പെടുന്നു.
a. വിദ്യാർത്ഥികളുടെ പഠനശേഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലാസ്റൂം അധിഷ്ഠിത ഇടപെടലുകൾ ( Classroom based interventions) - അതായത്, ലിസ്റ്റുചെയ്ത പഠന നേട്ടങ്ങൾ നേടുന്നതിന് പ്രവർത്തനാധിഷ്ഠിതവും പ്രായോഗികവുമായ അനുഭവ/കല-സംയോജിത/കായിക-സംയോജിത പഠനം. ഇവിടെ, തുടര്ച്ചയായ പുരോഗതി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ അധ്യാപകർ ഓരോ മേഖലയിലും വിദ്യാർത്ഥിയുടെ അക്കാദമിക് പുരോഗതി ( Student Academic Progress) രേഖപ്പെടുത്തണം.
b.ക്ലാസ് മുറികളിലെ അക്കാദമിക് സമ്പുഷ്ടീകരണം( Academic enrichment in classrooms)-ഇത് ഗ്രൂപ്പ് ഗവേഷണം, ഗ്രൂപ്പ് വർക്ക്, പോർട്ട്‌ഫോളിയോകൾ, വിദ്യാർത്ഥികളുടെ അവതരണങ്ങൾ, സംവാദങ്ങൾ, ക്വിസുകൾ, ലൈബ്രറി പുസ്തകങ്ങൾ, അധിക വായന, പ്രോജക്റ്റ്-വർക്ക് തുടങ്ങിയ വിവിധ ഇടപെടലുകളിലൂടെ ക്ലാസ്റൂമുകൾക്കപ്പുറത്ത് വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
c. വ്യക്തിഗത പഠന ഇടപെടലുകൾ ( Individualised learning interventions) പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കും, പ്രത്യേകിച്ച് പ്രത്യേക അധ്യാപകർ, തെറാപ്പിസ്റ്റുകൾ, സഹപാഠികളുടെ പഠനം, രക്ഷാകർതൃ/സന്നദ്ധപ്രവർത്തക പങ്കാളിത്തം മുതലായവയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ മന്ദഗതിയിലുള്ള പഠിതാക്കൾക്കുമായി ( slow learners) നടപ്പിലാക്കുന്നത്.
d. ക്ലാസ് മുറികൾക്കപ്പുറം അക്കാദമിക് സമ്പുഷ്ടീകരണം (Academic enrichment beyond classrooms) - വിഷയാധിഷ്ഠിതവും പ്രോജക്ട് അധിഷ്ഠിതവുമായ സർക്കിളുകൾ (Topic-centered and Project-based Circles) ഓൺലൈനിലും ഓഫ്‌ലൈനിലും സ്കൂൾ തലങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. സയൻസ് സർക്കിളുകൾ, ഗണിത സർക്കിളുകൾ, സംഗീതം & നൃത്തം പ്രകടന സർക്കിളുകൾ, ചെസ്സ് സർക്കിളുകൾ, കവിതാ സർക്കിളുകൾ, ഭാഷാ സർക്കിളുകൾ, നാടക സർക്കിളുകൾ, ഡിബേറ്റ് സർക്കിളുകൾ, സ്പോർട്സ് സർക്കിളുകൾ, ഇക്കോ-ക്ലബ്ബുകൾ, ഫോട്ടോഗ്രാഫി ക്ലബ്ബുകൾ, സോഷ്യൽ-സർവീസ് ക്ലബ്ബുകൾ, ഡിജിറ്റൽ ക്ലബ്ബുകൾ, ഹെറിറ്റേജ് ക്ലബ്ബുകൾ, സാഹിത്യ ക്ലബ്ബുകൾ, കലാ ക്ലബ്ബുകൾ, ആരോഗ്യ & ക്ഷേമം ക്ലബ്ബുകൾ/യോഗ ക്ലബ്ബുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
സ്കൂൾ അധിഷ്ടിത പ്രോജക്ടിന് സാമ്പത്തിക സഹായം നൽകും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ ഇടപെടൽ ലഭ്യമാകും,
വിശകലനം
( പഠനപരിപോഷണ പരിപാടി പി എം ശ്രീയില് വന്നത് കൊണ്ട് മാത്രം ഏതിര്ക്കപ്പെടേണ്ടതില്ല. ഇപ്പോള് തന്നെ സമഗ്രഗുണമേന്മാ പരിപാടിയുടെ കീഴില് പഠനപിന്തുണപരിപാടി കേരളസര്ക്കാര് നടപ്പിലാക്കുന്നുണ്ട്. അതിനെ കൂടുതല് വ്യവസ്ഥപ്പെടുത്തിയാല് മതിയാകും. ഓരോ കുട്ടിയും ഓരോ യൂണിറ്റാണെന്ന് രവീന്ദ്രനാഥ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കുമ്പോള് പ്രഖ്യാപിച്ചതാണ്. എന്നിട്ടും ഇ ഗ്രേഡുകാര് ഉണ്ടായി. അപ്പോഴാണ് ഇ ഗ്രേഡില് കുട്ടികള് വരുന്ന സാഹചര്യം ഒഴിവാക്കാനായി മന്ത്രി ശിവന്കുട്ടി പരിപാടികള് പ്രഖ്യാപിക്കുന്നത്. അക്കാദമിക മാസ്റ്റര് പ്ലാനും വ്യക്തിഗത മാസ്റ്റര്പ്ലാനും നിര്ദ്ദേശിക്കപ്പെട്ടു. പി എം ശ്രീ മുന്നോട്ട് വെക്കുന്നതിനേക്കാള് ഉയര്ന്ന മാനമുള്ളതാണ് വ്യക്തിഗത മാസ്റ്റര് പ്ലാന്. പക്ഷേ അത് നടപ്പിലാക്കുന്നതില് വിദ്യാലയങ്ങളും അധ്യാപകരും എത്രകണ്ട് മുന്നേറി എന്നതില് സംശയമുണ്ട്. അധ്യാപകര് നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് പഠനം നടത്തണം. അത് കണ്ടെത്തി പരിഹരിക്കണം. പി എം ശ്രീയില് നിര്ദേശിച്ചാലും നിലവില് അധ്യാപകര് നേരിടുന്ന പ്രയാസങ്ങള് പരിഹരിക്കപ്പെടുകയില്ല. എസ് സി ഇ ആര്ടി പോലുള്ള സ്ഥാപനങ്ങള് ഉണര്ന്ന് പ്രവര്ത്തിച്ചേ പറ്റൂ, അത്തരം സ്ഥാപനങ്ങളുടെ ജാഗ്രതക്കുറവ് പി എം ശ്രീ പോലുള്ളവയുടെ ഇടപെടലിന് പഴുതുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒരു കാര്യം ഉറപ്പ് പറയാം. പരിഹാരബോധനവും പഠനപരിപോഷണപരിപാടിയും ഫണ്ടിംഗ് കേന്ദ്രിതമായി ആലോചിക്കേണ്ടവയല്ല. പഞ്ചായത്തുകള് അക്കാദമിക ശില്പശാലകള് നടത്തി വിദ്യാലയങ്ങളെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ സാഹചര്യങ്ങളാണെന്ന് എസ് എസ് കെയും മനസ്സിലാക്കണം.)
ശേഷി(Competency) അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് നാലാമത്തെ ഇനം
ഓരോ സ്കൂളിനും ₹ 25,000 വരെ സഹായം നല്കും. ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, എല്ലാ തലങ്ങളിലുമുള്ള വിലയിരുത്തൽ ആശയപരമായ ധാരണയെയും യഥാർത്ഥ ജീവിത സാഹചര്യങ്ങളിലേക്ക് അറിവിന്റെ പ്രയോഗത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും, പി എം ശ്രീ സ്കൂളുകളിൽ സ്വീകരിക്കുന്ന അധ്യാപനരീതിയും വിലയിരുത്തലും കൂടുതൽ അനുഭവപരവും സമഗ്രവും കഴിവിനെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കും.
വിശകലനം
( വിദ്യാലയാധിഷ്ഠിത വിലയിരുത്തലിന് പ്രാധാന്യം നല്കുന്ന സമീപനമാണ് പി എം ശ്രീ നിര്ദ്ദേശിക്കുന്നത്. ഓരോ വിദ്യാലയവും അവരവരുടെ വിലയിരുത്തല് രീതി വികസിപ്പിക്കണം. ആശയപരമായി സ്വീകാര്യമാണെങ്കിലും പ്രായോഗികമായി പ്രശ്നങ്ങളുണ്ട്. കേരള പാഠ്യപദ്ധതി ചട്ടക്കൂട് പേജ് 192മുതല് 204 വരെ വിലയിരുത്തലിനെക്കുറിച്ചാണ് ചര്ച്ച ചെയ്യുന്നത്. പഠനത്തിനായുള്ള വിലയിരുത്തല്, വിലയിരുത്തല് തന്നെ പഠനം, പഠനത്തിനെ വിലയിരുത്തല് എന്നീ മൂന്ന് കാര്യങ്ങള് കേന്ദ്രവും കേരളവും നിര്ദേശിക്കുന്നുണ്ട്. കേരളത്തിന്റെ രേഖയില് ജ്ഞാനനിര്മിതിയെ പോഷിപ്പിക്കുന്ന വിലയിരുത്തല് എന്ന ഭാഗം കാമ്പുള്ളതാണ്. കുട്ടിയുടെ പഠനതടസ്സങ്ങള് കണ്ടെത്തി അനുയോജ്യമായ തന്ത്രങ്ങള് വികസിപ്പിച്ച് കൈത്താങ്ങ് നല്കി ചേര്ത്ത് പിടിക്കണം എന്ന സമീപനമാണ് പ്രതിഫലിക്കുന്നത്. എല്ലാ കുട്ടികളെയും പഠനമികവിലേക്ക് ഉയര്ത്താന് ലക്ഷ്യമിടുന്നു. വിലയിരുത്തല് സൂചകങ്ങള് കുട്ടിയുമായി ചര്ച്ച ചെയ്ത് വികസിപ്പിക്കണമെന്ന ഏറ്റവും ഉയര്ന്ന ജനായത്ത സങ്കല്പവും കെ സി എഫിലുണ്ട്. പി എം ശ്രീ രേഖയില് പറയുന്നതിനേക്കാള് ഒരു പടി മുന്നിലാണ് കെ സി എഫിലെ നിര്ദ്ദേശങ്ങള്. അതിനാല് കെ സി എഫിലെ നിര്ദേശങ്ങളില് നിന്നും താഴേക്ക് പോകേണ്ട ഒരു കാര്യവുമില്ല. അത് പ്രായോഗികമാക്കാനുള്ള കര്മ്മപദ്ധതി എസ് സി ഇ ആര് ടി തയ്യാറാക്കണമെന്നു മാത്രംഃ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുകയും വേണം)
( തുടരും)

No comments: