PM SHRIയുടെ ആറ് സ്തംഭങ്ങളിലെ ആദ്യ സ്തംഭം 1: പാഠ്യപദ്ധതി, അധ്യാപനശാസ്ത്രം, വിലയിരുത്തൽ എന്നതാണ്. 12 ഇനങ്ങളാണ് അതിലുള്ളത്. അക്കാദമിക സ്വഭാവമുള്ളതിനാലാണ് അവ വിശദമായി പരിശോധിക്കുന്നത്. ഓരോ ഇനത്തിന്റെയും പേരും പി എം ശ്രീ ഫ്രെയിം വര്
1. പ്രീ-സ്കൂൾ വിദ്യാഭ്യാസം/ബാലവാടിക (ECCE)യിലെ പിന്തുണ (പേജ് 9)
2. നൂതനമായ അധ്യാപനരീതികൾ നടപ്പിലാക്കുന്നതിനുള്ള ബോധന പഠന സാമഗ്രികൾ (പേജ്11)
4. ശേഷി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ (പേജ്15)
5. സമഗ്ര റിപ്പോർട്ട് കാർഡ് (പേജ്17)
6. സ്കൂൾ റെഡിനസ് മൊഡ്യൂൾ (പേജ്18)
7. ടീച്ചർ റിസോഴ്‌സ് മെറ്റീരിയൽ/ആക്ടിവിറ്റി ഹാൻഡ്‌ബുക്ക് (പേജ് 20)
8. രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ (RAA) (പേജ്21)
9. സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നിവിടങ്ങളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആമുഖം (പേജ്23)
10. ലൈബ്രറി (പേജ്26)
11. സ്പോർട്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ (പേജ്27)
12. നൂതനാശയപരിപാടികള് (പേജ്29)
ആദ്യത്തെ നാലെണ്ണം രണ്ട് പോസ്റ്റുകളിലായി വിശകലനം ചെയ്തിരുന്നു. ബാക്കിയാണ് ഇവിടെ ചര്ച്ച ചെയ്യുന്നത്.
5, സമഗ്ര പുരോഗതിരേഖ ( Holistic Report card for Students)
വൈജ്ഞാനിക, വൈകാരിക, മനശ്ചാലക മേഖലകളിലെ ഓരോ പഠിതാവിന്റെയും പുരോഗതി/അതുല്യത കാണിക്കുന്ന സമഗ്രമായ, 360-ഡിഗ്രി, ബഹുമുഖ റിപ്പോർട്ട്.വിദ്യാർത്ഥികളുടെ സ്കൂൾ വർഷങ്ങളിലൂടെയുള്ള വളർച്ച ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതിന് AI-അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും (NEP ഖണ്ഡിക 4.35). അധ്യാപകർക്കായി HPC-യെക്കുറിച്ചുള്ള ഓറിയന്റേഷൻ നടത്തുകയും രക്ഷിതാക്കളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികൾ നടത്തുകയും ചെയ്യും. ഒരു വിദ്യാർത്ഥിക്ക് ₹ 20 വീതം (HPC യുടെ ഫോർമാറ്റ് വികസിപ്പിക്കുന്നതിനുള്ള സംസ്ഥാന വിഹിതം ₹ 5.00 യും ഇതില് ഉൾപ്പെടുന്നു).
ഓരോ കുട്ടിക്കും വേണ്ടി SCERT ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് രൂപകൽപ്പന ചെയ്യണം.എല്ലാ വിദ്യാർത്ഥികളും അവരുടെ വികസന തുടർച്ചയിൽ വിജയം നേടുകയും പുരോഗമിക്കുകയും ചെയ്യുന്നുവെന്ന് സ്കൂൾ ഉറപ്പാക്കണം.പിയർ ലേണിംഗ് സ്ഥാപനവൽക്കരിക്കപ്പെടണം. പിയർ, സ്വയം വിലയിരുത്തൽ സാങ്കേതങ്ങൾ മനസ്സിലാക്കുകയും സംയോജിപ്പിക്കുകയും ചെയ്യണം.
( വിശകലനം എസ് സി ഇ ആര് ടി തയ്യാറാക്കണം എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല് കേരളകരിക്കുലത്തിന് അനുസരിച്ച് തയ്യാറാക്കാനാകും. കരിക്കുലത്തിലെ പഠനലക്ഷ്യങ്ങള്/ പഠനനേട്ടങ്ങള് പ്രകാരമാണ് തയ്യാറാക്കുക. പി എം ശ്രീ ബ്ലൂമിന്റെ ടാക്സോണമി പ്രകാരമാണ് മണ്ഡലങ്ങള് തിരുമാനിച്ചിരിക്കുന്നത്. കേരളം അങ്ങനെയല്ല. സാമൂഹികജ്ഞാനനിര്മിതി പ്രകാരം ഉയര്ന്ന ചിന്താ പ്രക്രിയകള്ക്കും മനോഭവാങ്ങള്ക്കും നൈപുണികള്ക്കും പ്രാധാന്യം നല്കിയിരിക്കുന്നു, രണ്ട് പഠനസിദ്ധാന്തങ്ങളെ ആധാരമാക്കുന്നതിനാല് കേരളത്തിലെ കരിക്കുലം പിന്തുടരുന്ന വിദ്യാലയങ്ങളില് മറ്റൊന്ന് തിരുകി കയറ്റാന് കഴിയില്ല. ദേശീയകരിക്കുലം (എന് സി ഇ ആര്ടിയുടെ) ആയിരിക്കണമെന്ന് പി എം ശ്രീ നിര്ബന്ധിക്കുന്നുമില്ല)
6. എല്ലാ ഒന്നാം ക്ലാസുകളിലും സ്കൂൾ സന്നദ്ധതാ മൊഡ്യൂൾ
ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടി 3 മാസത്തെ കളി അടിസ്ഥാനമാക്കിയുള്ള സ്കൂൾ സന്നദ്ധത/ മൊഡ്യൂൾ - ഇതിൽ പ്രതിമാസ മൂല്യനിർണ്ണയ ചട്ടക്കൂട് ഉൾപ്പെടുത്തണം, (NEP ഖണ്ഡിക 2.5).എന്ന് പി എം ശ്രീ പറയുന്നു.
( വിശകലനംകേരളത്തില് പ്രീപ്രൈമറി, അംഗന്വാടി അനുഭവമുള്ളവരാണ് ഒന്നാം ക്ലാസില് ചേരുന്ന ബഹുഭൂരിപക്ഷവും. അതിനാല്ത്തന്നെ മൂന്ന് മാസത്തെ സന്നദ്ധതാ പരിപാടി ആവശ്യമില്ല. കേന്ദ്രം വിദ്യാലയ പ്രവേശ് എന്ന പരിപാടിയിലൂടെ എസ് എസ് കെ വഴി ഇത് നടപ്പിലാക്കുന്നുണ്ട്. കേരളത്തില് ഒന്നൊരുക്കം എന്ന പേരില് പത്ത് ദിവസം ഈ വര്ഷം നടപ്പിലാക്കിയതും ഇതാണ്. അതായത് കേരളീയ സാഹചര്യത്തിന് അനുസരിച്ച് മാറ്റി. നിലവില് എല്ലാ ഒന്നാം ക്ലാസുകളിലും നടപ്പിലാക്കിയ പദ്ധതി പി എം ശ്രീ വിദ്യാലയങ്ങളില് പുതുതായി നടപ്പിലാക്കുന്ന പരിപാടിയല്ലല്ലോ)
7. അധ്യാപക വിഭവസാമഗ്രി/പ്രവർത്തന കൈപ്പുസ്തകം ( Teacher Resource Material/Activity Handbook)
ഏഴാമത്തെ ഇനം അധ്യാപകർക്ക് അവരുടെ നൂതനമായ അധ്യാപനരീതികളെ പഠന നേട്ടങ്ങളുമായും അതത് ക്ലാസിന്റെ നിലവാരവുമായും ശേഷികളുമായും യോജിപ്പിക്കുന്നതിന് സഹായകമായ അധ്യാപക മാനുവലുകൾ, പ്രവർത്തന കൈപ്പുസ്തകങ്ങൾ, റിസോഴ്‌സ് മെറ്റീരിയലുകൾ എന്നിവ നൽകുക. സ്കൂൾ അധ്യാപകരാൽ ചെലവില്ലാത്ത, കുറഞ്ഞ ചെലവിലുള്ള, സ്വയം ചെയ്യേണ്ട (DIY) തരം TLM തയ്യാറാക്കൽ. പ്രൈമറി/അപ്പർ പ്രൈമറി തലത്തിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകനും ₹ 200 വരെ. PAB-ക്ക് സമർപ്പിക്കുന്ന സംസ്ഥാന നിർദ്ദിഷ്ട നിർദ്ദേശം അനുസരിച്ച് ആവശ്യകതയെ ആശ്രയിച്ച് ₹ 150 വരെ അധിക സഹായം നൽകാവുന്നതാണ്. സെക്കൻഡറി/സീനിയർ സെക്കൻഡറി തലത്തിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകനും ₹ 200 വരെ. PAB-ക്ക് സമർപ്പിക്കുന്ന സംസ്ഥാന നിർദ്ദിഷ്ട നിർദ്ദേശം അനുസരിച്ച് ആവശ്യകതയെ ആശ്രയിച്ച് ₹ 300 വരെ അധിക സഹായം നൽകാവുന്നതാണ്.
( അധ്യാപകര്ക്ക് നല്കുന്ന കൈപ്പുസ്തകം ആര് തയ്യാറാക്കുന്നതാണ് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്. ഇപ്പോള്ത്തന്നെ ധാരാളം വിഭവങ്ങള് കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. അവ ഓണ്ലൈനില് ലഭ്യവുമാണ്. എസ് സി ഇ ആര് ടിയും കേരളത്തിലെ അധ്യാപകര്ക്ക് കൈപ്പുസ്തകങ്ങള് തയ്യാറാക്കുന്നുണ്ട്. പി എം ശ്രീ വിദ്യാലയങ്ങള്ക്ക് വേണ്ടി മാത്രം അവ തയ്യാറാക്കേണ്ട കാര്യമില്ല. ഏത് കരിക്കുലമാണോ കേരളം മുഴുവന് നടപ്പിലാക്കുന്നത്, അതിന്റെ ഫലപ്രദമായ വിനിമയത്തിന് ആവശ്യമായ റിസോഴ്സ് മെറ്റീരിയല് തയ്യാറാക്കണം. പി എം ശ്രീയില് നിര്ദേശിച്ച തുക തീരെ അപര്യാപ്തവുമാണ്. ₹ 200 എന്നത് നാല് ചാര്ട്ടും പശയും മാര്ക്കര് പേനയും വാങ്ങുമ്പോള്ത്തന്നെ തീരും. വളരെ നാമമാത്രമായ തുക വകയിരുത്തി ഏതെ വലിയ കാര്യം ചെയ്യുന്നതായി നടിക്കുകയാണ് പി എം ശ്രീയുടെ രേഖ. എസ് എസ് കെ വഴി എല്ലാ അധ്യാപകര്ക്കും കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും നല്കാന് കേന്ദ്രം തയ്യാറാകണം.)
h. Rashtriya Avishkar Abhiyan (RAA)
RAA യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് (6 മുതൽ XII വരെയുള്ള ക്ലാസുകളിൽ) ശാസ്ത്ര-ഗണിത പഠനം പ്രോത്സാഹിപ്പിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ ഇതിൽ ഉൾക്കൊളളുക: ഗണിതശാസ്ത്ര ചിന്തയെ കൂടുതൽ ആസ്വാദ്യകരവും ആകർഷകവുമാക്കുന്ന പസിലുകളുടെയും ഗെയിമുകളുടെയും പതിവ് ഉപയോഗം ഉൾപ്പെടെ വിവിധ നൂതന രീതികളിലൂടെ, അടിസ്ഥാന ഘട്ടത്തിൽ തുടങ്ങി, സ്കൂൾ വർഷങ്ങളിലുടനീളം ഗണിതശാസ്ത്രത്തിനും കമ്പ്യൂട്ടേഷണൽ ചിന്തയ്ക്കും കൂടുതൽ ഊന്നൽ നൽകും. RAA യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അപ്പർ പ്രൈമറി മുതൽ സീനിയർ സെക്കണ്ടറി വരെയുള്ള ക്ലാസുകളിൽ (6 മുതൽ XII വരെയുള്ള ക്ലാസുകളിൽ) ശാസ്ത്ര-ഗണിത പഠനം പ്രോത്സാഹിപ്പിക്കുക. ഇനിപ്പറയുന്നവയിൽ ഉൾക്കൊളളുക: ശാസ്ത്രീയ മനോഭാവവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചിന്തയും; സർഗ്ഗാത്മകതയും നൂതനത്വവും (NEP ഖണ്ഡിക 4.23)കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് എന്നിവ ഉൾപ്പെടുന്ന യഥാർത്ഥ ജീവിതാനുഭവങ്ങളുമായും ഗണിതശാസ്ത്ര ചിന്തയുമായും ബന്ധപ്പെട്ട സന്തോഷകരമായ ഗണിതശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഗണിത അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കൽ. (NEP ഖണ്ഡിക 4.25).ഒരു കിറ്റിന് ₹ 10,000 വരെയുള്ള ശാസ്ത്ര, ഗണിത കിറ്റുകൾ (ഈ വ്യവസ്ഥയുടെ 50% സ്കൂൾ/അധ്യാപക തല പ്രവർത്തനങ്ങൾക്കായിരിക്കാം). സയൻസ് ഉൾപ്പെടെയുള്ള വിഷയാധിഷ്ഠിതവും പ്രോജക്ട് അധിഷ്ഠിതവുമായ ക്ലബ്ബുകളും സർക്കിളുകളും 25 ൽ കൂടുതൽ കുട്ടികളുള്ള സർക്കിളുകളും ഗണിത സർക്കിളുകളും ഒരു സർക്കിളിന് ₹ 21 മുതൽ 5000 വരെ. ഒരു വിദ്യാർത്ഥിക്ക് ₹ 500 വരെ എക്സ്പോഷർ സന്ദർശനങ്ങൾ അല്ലെങ്കിൽ സംസ്ഥാനം/യുടി PAB-യിൽ സമർപ്പിച്ച ആക്ഷൻ പ്ലാൻ അനുസരിച്ച്. പ്രമുഖ വിദഗ്ധരുടെ മെന്ററിംഗ് ₹ 10,000 വരെ (ദേശീയ വിദഗ്ധർക്ക് ₹ 5,000 വരെയും അന്താരാഷ്ട്ര വിദഗ്ധർക്ക് ₹ 10,000 വരെയും).
( വിശകലനം -സമഗ്രശിക്ഷ വരുന്നതിന് മുമ്പ് അതായത് സര്വ്വ ശിക്ഷാ അഭിയാന് കാലത്ത് ആരംഭിച്ചതാണ് ഈ പദ്ധതി. അതിനാല് പുതുമയുള്ളതല്ല. ഗലീലിയോ ലിറ്റില് സയന്റിസ്റ്റ് പരിപാടി, ഗണിത ലാബ്, ശാസ്ത്രപാര്ക്ക്, സാമൂഹികശാസ്ത്രപാര്ക്ക് തുടങ്ങിയവ അങ്ങനെ വന്നവായാണ്, ശാസ്ത്രക്ലബ്ബുകള് കേരളത്തില് ഇപ്പോള്ത്തന്നെ പ്രവര്ത്തിക്കുന്നുണ്ട്. ദേശീയ വിദഗ്ദര്ക്ക് അയ്യായിരം രൂപയും അന്താരാഷ്ട്ര വിദഗ്ദര്ക്ക് പതിനായിരം രൂപയും ആണ്. അവരൊക്കെ വിമാനത്തില് വരുന്നവരാണ്. അയ്യായിരം രൂപയ്ക് ആര് വരും? സംഘപരിവാറിന്റെ വിദഗ്ധരെയാണോ ലക്ഷ്യമിടുന്നത്? ശാസ്ത്രം പുരാണത്തിലുണ്ടെന്ന് പറയുന്നവര്? അത്തരം ആളുകളെ വിളിക്കില്ല എന്ന് തീരുമാനിക്കണം, ഇത്തരം പഴുതുകള് കാണുമ്പോള് അവ അടയ്കാനാണ് ശ്രമിക്കേണ്ടത്)
i. സെക്കൻഡറി, സീനിയർ സെക്കണ്ടറി മേഖലകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കൽ.
അധ്യാപകർക്കും / സ്കിൽ പരിശീലകർക്കും 10 ദിവസം വരെ ഇൻഡക്ഷൻ പരിശീലനവും 05 ദിവസം വരെ സർവീസ് പരിശീലനവും, നിലവിലുള്ള തൊഴിലധിഷ്ഠിത പരിശീലകർക്ക് DIET-കൾ/SCERT/NCERT/PSSCIVE എന്നിവയിൽ പ്രസക്തമായ ജോലി റോളുകളിൽ പുനർപരിശീലനം നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളെ പ്രാദേശിക ചില്ലറ വ്യാപാരികൾ, കരകൗശല വിദഗ്ധർ, മറ്റ് അനൗപചാരിക സൂക്ഷ്മ സംരംഭങ്ങൾ എന്നിവയിൽ ഇന്റേൺ ചെയ്യാൻ പ്രോത്സാഹിപ്പിക്കും. ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, 3-ഡി പ്രിന്റിംഗ്, ഐഒടി, ടെക്നോളജി, ഡാറ്റ അനലിറ്റിക്, സ്പേസ് ടെക്നോളജി, ബിസിനസ് ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ്, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക അറിവിന്റെയും ഭാവി സാങ്കേതികവിദ്യകളുടെയും വികസനവുമായി ബന്ധപ്പെട്ട അവസരങ്ങൾ ഇതോടൊപ്പം നൽകും.
സാമ്പത്തിക മാനദണ്ഡങ്ങൾ:
ഉപകരണങ്ങൾ/ഉപകരണങ്ങൾക്ക് ആവർത്തിക്കാത്ത ഫണ്ട് ഒരു ജോലിക്ക് ഒരു സ്കൂളിന് ₹ 5.00 ലക്ഷം വരെ (ഒറ്റത്തവണ ഗ്രാന്റ്).
ആവർത്തനസ്വഭാവമുള്ളത് -പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥിക്ക് ₹ 600/- വരെ മൂല്യനിർണ്ണയത്തിന്റെയും സർട്ടിഫിക്കേഷന്റെയും ചെലവ്.
ലാബ് സ്ഥാപിച്ചിട്ടുള്ള ഹബ് സ്‌കൂളുകൾക്ക് ഒരു സ്‌പോക്ക് (spoke) സ്‌കൂളിന് ₹ 5.00 ലക്ഷം വരെ അധിക തുക നൽകും..
സ്പോക്ക് സ്കൂളുകളിൽ നിന്ന് ഹബ് സ്കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിന്, സ്പോക്ക് സ്കൂളുകളിൽ ഒരു വിദ്യാർത്ഥിക്ക് പ്രതിവർഷം ₹ 3,000 വരെ നൽകാം. അധ്യാപകർ/നൈപുണ്യ പരിശീലനം ഒരു ട്രെയിനിക്ക് പ്രതിദിനം ₹ 300-500 എന്ന നിരക്കിൽ.
(വിശകലനം
കേരള കരിക്കുലം വിഭാവനം ചെയ്യുന്നതരത്തിലേ കേരളത്തിലെ വിദ്യാലയങ്ങളില് ഇത് നടപ്പിലാക്കാനാകൂ. ഹബ്, സ്പോക് മാതൃക എന്നതൊക്കെ എത്രമാത്രം സംഘാടനവും മറ്റും ആവശ്യമായി വരുന്നവയാണ്. പ്രായോഗികമായാല് നന്ന്)
j. Library
ലൈബ്രറി ഗ്രാന്റിന് താഴെ പറയുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുന്നു:
a. പ്രൈമറി തലം വരെയുള്ള സ്കൂളുകൾക്ക് ₹ 5,000 വരെ.
b. അപ്പർ പ്രൈമറി വരെയുള്ള സ്കൂളുകൾക്ക് ₹ 13,000 വരെ.
c. സെക്കൻഡറി സ്കൂളുകൾക്ക് ₹ 15,000/- വരെ.
d. സീനിയർ സെക്കൻഡറി സ്കൂളുകൾക്ക് ₹ 20,000/- വരെ.
k. Sports and Physical Education
ആവർത്തിക്കാത്തത്: കളിസ്ഥലം വികസിപ്പിക്കുന്നതിന് ₹ 5 ലക്ഷം വരെ, ഔട്ട്ഡോർ/ഇൻഡോർ സ്പോർട്സ്, ഗെയിംസ് സൗകര്യങ്ങൾ (ഒറ്റത്തവണ ഗ്രാന്റ്). ആവർത്തിക്കുന്ന സമയം: കായിക ഉപകരണങ്ങൾക്കും അധിക സൗകര്യങ്ങൾക്കും ₹ 50,000 വരെ. സ്പോർട്സ്/യോഗ അധ്യാപകർ/പരിശീലകർ എന്നിവരുടെ പങ്കാളിത്തത്തിന് ₹ 1.00 ലക്ഷം വരെ.
ആദ്യ വർഷം മുതൽ തന്നെ ഈ ഗ്രാന്റ് നൽകാവുന്നതാണ്.
( മുകളില് സൂചിപ്പിച്ച ഇനങ്ങളെല്ലാം പരിശോധിച്ചാല് കേരളത്തിന് അനിവാര്യമായ ഒന്നാണ് പി എം ശ്രീ എന്ന് പറയാനാകില്ല. കാലിത്തൊഴുത്ത് പോലുള്ള ഉത്തരേന്ത്യന് വിദ്യാലയങ്ങള്ക്ക് ഈ ഫണ്ട് വലിയൊരു ആശ്വാസമാകുമായിരിക്കും. അനവാര്യല്ലത്ത ഒന്ന് അടിച്ചേല്പ്പിക്കുന്നത് എന്തിനായിരിക്കും? എന് സി ഇ ആര് ടി സിലബസ് പിന്തുടരുന്ന സംസ്ഥാനങ്ങളില് പി എം ശ്രീയിലൂടെ വളരെ ശക്തമായ രീതിയില് ആ കരിക്കുലത്തിന് വഴങ്ങുന്ന എല്ലാം ഒരുക്കിയെടുക്കാനാകും, പ്രധാനമായ ഇനം കരിക്കുലം തന്നെ. അവിടെ സംസ്ഥാനകരിക്കുലം അനുവദിക്കും എന്ന ഓപ്ഷന് ഉപയോഗിച്ച് ദേശീയ കരിക്കുലത്തെ മാറ്റി നിറുത്തുകയാണ് വേണ്ടത്)
അടുത്ത പോസ്റ്റില് നൂതനാശയ പ്രവര്ത്തനങ്ങള് ചര്ച്ച ചെയ്യാം. ഒപ്പം പരിശീലനസാമഗ്രികളിലൂടെ കാവി ആശയങ്ങളിലേക്കുള്ള വാതില് തുറന്നിടുന്ന തന്ത്രവും
( തുടരും)
ഉഴുന്നുവടയും പി എം ശ്രീയും തമ്മിലെന്ത്?
മസാല ദോശയ്ക്ക് ഓർഡർ ചെയ്താൽ ഒരു ഉഴുന്നുവട അതിൻ്റെ കൂടെ വരും.
അത് നമ്മൾ ആവശ്യപ്പെട്ടതല്ല.
വേണ്ട എന്നു പറഞ്ഞാൽ തിരികെ എടുക്കും.
ഉഴുന്നുവട തിന്നാലേ മസാല ദോശ തരൂ എന്ന് ഹോട്ടലുടമ
ആ തോന്നിയവാസത്തെ വകവച്ചു കൊടുക്കില്ല.
ഇതു പോലെ ഒരു തോന്നിയവാസമാണ് പി എം ശ്രീ നടപ്പിലാക്കിയിലെ സമഗ്ര ശിക്ഷയുടെ ഫണ്ട് അനുവദിക്കൂ എന്ന് ബിജെപി സർക്കാർ പറയുന്നതിലും കാണാനാവുക.
കേരളത്തിലെ ബി ജെ പി ക്കാരും കേരളത്തിനെതിരായ ഈ നിലപാടിന് കൈയടിക്കുകയാണ്.
സൗജന്യ യൂണിഫോം വേണ്ട കുട്ടികളോടാണ് ഇവരുടെ പ്രതികാരം.
ഭിന്നശേഷിക്കാരായ മക്കളോടാണ് ഇവരുടെ ക്രൂരത.
ഗോത്ര വിഭാഗം വിദ്യാർഥികളുടെ പഠനം മുടക്കാനാണ് ഇവർ ശ്രമിക്കുന്നത്.
അതിനാൽ പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ ശത്രുപക്ഷത്ത് ബിജെപിയുടെ നിലപാടുകളും നയങ്ങളുമാണെന്ന് ഉറക്കെ പറയേണ്ടിയിരിക്കുന്നു.
മാധ്യമങ്ങൾ അങ്ങനെ പറയില്ല.
പി എം ശ്രീ നിർബന്ധിച്ചേൽപ്പിക്കുന്ന ഉഴുന്നുവടയാണ്.
No comments:
Post a Comment