ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 14, 2026

പറവ പാറി ആസൂത്രണക്കുറിപ്പ് പത്ത്

 വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍

1. സ്വതന്ത്രവായന

വായനക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു. 

  1. ഈ വായനപാഠത്തിന് ആറ് വരികളുണ്ട്. പെണ്‍കുട്ടിയുടെ കൈയിലിരിക്കുന്ന ആഹാരസാധത്തിന്റെ പേര് എത്രാമത്തെ വരിയിലാണ്? ( ഉത്തരം കണ്ടെത്തി വരിയുടെ നമ്പര്‍ മാത്രം ബുക്കില്‍ എഴുതുക )
  2. ആഹാരസാധനങ്ങളുടെ പേരില്ലാത്ത എത്ര വരികളുണ്ട്?ഏതൊക്കെ?
  3. ടീച്ചര്‍ നിര്‍ദേശിക്കുന്ന വരികള്‍ ആര്‍ക്കൊക്കെ വായിക്കാം? വരൂ വായിക്കൂ
  4. ഒരു വാക്കില്‍ വ ഒന്നാമതും മറ്റൊരു വാക്കില്‍ വ രണ്ടാമതും ആണ്. ഏതൊക്കെയാണ് ആ വാക്കുകള്‍? 

2 രചനാപ്രവര്‍ത്തനം


 ടീച്ചറും കുട്ടികളും ചേര്‍ന്ന് പാട്ട് പാടുന്നു. നമ്മള്‍ക്ക് ഈ പാട്ട് എഴുതിയാലോ?

  1. ആദ്യം വായ്ത്താരി എഴുതണം. ലാ ലാ ലാ
  2. ആരൊക്കെയാ പാടിയത്? പേര് പറയിക്കുന്നു, കനക, കവിത, ലതിക, പറവ
  3. പറവ പാടി എ​ന്ന് എഴുതാമോ?
  4. എഴുതിക്കഴിഞ്ഞാല്‍ ലതിക പാടി എന്ന് എഴുതാമോ?

 തുടര്‍ന്ന് ചാര്‍ട്ടില്‍ വായനപാഠം പ്രദര്‍ശിപ്പിച്ച് അവരവരെഴുതിയത് ശരിയാണോ എന്ന് കണ്ടെത്തി ശരിയെങ്കില്‍ ശരി ഇടുന്നു. തെറ്റിപ്പോയെങ്കില്‍ ശരിയാക്കി എഴുതുന്നു.

ടീച്ചര്‍ ഓരോ വാക്കും ചൂണ്ടി വായിക്കുന്നു. വീണ്ടും അവരവര്‍ വിലയിരുത്തിയത് ശരിയാണോ എന്ന് പരിശോധിക്കുന്നു 

3 ഭാഷണം

  • വീട്ടില്‍ വായിച്ചുകേട്ട ഒരു കഥ പറയാമോ? എല്ലാവര്‍ക്കും അവസരം.

4. കുഞ്ഞെഴുത്ത് പൂര്‍ത്തീകരണം

എല്ലാവരും പഠനക്കൂട്ടങ്ങളാകുന്നു. കുഞ്ഞെഴുത്തിലെ രേഖപ്പെടുത്തല്‍ എല്ലാവരും നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. ചിത്രങ്ങള്‍ക്ക് നിറം നല്‍കുന്നു. ബുക്കുകളുടെ പ്രദര്‍ശനം

5. വായനപാഠങ്ങളുടെ വായന

വായനപാഠങ്ങളിലെ വാക്യങ്ങള്‍ ( പാഠപുസ്തകത്തിലി്ല്ലാത്തത്)

  1. വട താ
  2. പാവ താ
  3. പറവ വാ
  4. റവ താ 
  5. തിന താ 
  6. പാടി വാ
  7. പാറി വാ
  8. കാട പാറി
  9. തിന വിതറി
  10. റവ വിതറി
  11.  വാ വാ വാ
  12. താ താ താ 
  13. കമല പാടി
  14. ലതിക പാടി
  15. കനക പാടി
  16. പറവ പാടി 

( ഇവ വായിപ്പിച്ചാണ് അക്ഷരബോധ്യച്ചാര്‍ട്ടില്‍ രേഖപ്പെടുത്തല്‍ നടത്തേണ്ടത്.)

6. പാട്ടരങ്ങ്. 

7. വിവരണം-പക്ഷികളെക്കുറിച്ച് പറയാം മേശപ്പുറത്ത് നിന്നും പക്ഷിച്ചിത്രങ്ങളിലൊന്നെടുത്ത് ആ പക്ഷിയെക്കുറിച്ച് മൂന്നോ നാലോ കാര്യം പറയുന്നു.

8.കുട്ടികളുടെ വിലയിരുത്തല്‍

  • ഈ പാഠത്തിലെ ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് എനിക്ക് ഇഷ്ടപ്പെട്ടത്? ക്ലാസ് ഡോക്യുമെന്റേഷന്‍ വീഡിയോ പ്രദര്‍ശിപ്പിക്കാം. പ്രധാന പ്രവര്‍ത്തനങ്ങള്‍ പറയിക്കാം. അതിന് ശേഷം ഇഷ്ടപ്പെട്ടത് പറയാം.
  • ഓരോരുത്തരും പറയുന്നു. കാരണവും

 

 

 

No comments: