മേഖല
1:
സ്വതന്ത്രവായനയും
വായനക്കൂടാരവും
|
വയനാമാസാചരണത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും ഒന്നാം ക്ലാസില്‍ വായനോത്സവം ആരംഭിക്കും. ഈ വര്‍ഷം അക്കാദമിക മാസ്ററര്‍ പ്ലാനിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
ലക്ഷ്യങ്ങള്‍
1.
ഒന്നാം
ക്ലാസിലെ മുഴുവന്‍കുട്ടികളെയും
ലഘുബാലസാഹിത്യകൃതികള്‍
സ്വതന്ത്രമായി വായിക്കാന്‍
കഴിവുള്ളവരാക്കുക
2.
ചെറുപ്പം
മുതല്‍ വായനാശീലം വളര്‍ത്തിയെടുക്കാനുള്ള
അവസരം വീട്ടിലും വിദ്യാലയത്തിലും
സൃഷ്ടിക്കുക
3.
കുട്ടികളുടെ
വായനപരിപോഷിപ്പിക്കുന്നതിനായി
രക്ഷിതാക്കളെ സജ്ജമാക്കുക
4.
വായനയുമായി
സര്‍ഗാത്മക ആവിഷ്കാരങ്ങളെ
ബന്ധിപ്പിച്ച് വായനാതാല്പര്യം
വളര്‍ത്തുക
പ്രവര്‍ത്തനം
|
നിര്‍വഹണ
കാലം
|
പ്രവര്‍ത്തന
വിശദാംശങ്ങള്‍
|
1.
ക്ലാസ്
പിടി എ-
ശില്പശാല
(
വായന)
|
ജൂണ്‍
|
ക്ലാസ്
പി ടി എയില്‍ വായനയുടെ
വാര്‍ഷിക പദ്ധതി അവതരിപ്പിക്കുന്നു.
ഭാവാത്മക
വായന,
സംയുക്തവായന,
വായനയും
ആവിഷ്കാരവും എന്നിവ
അനുഭവമാക്കുന്നു. വീട്ടിലും
ക്ലാസിലും വായനക്കൂടാരം
എന്ന ആശയം അവതരിപ്പിക്കുന്നു,
|
2.
കുട്ടിക്കുടുക്ക
|
ജൂണ്‍
- ഡിസംബര്‍
|
സ്വന്തമായി
സ്വരൂപിച്ച പണം കൊണ്ട്
പുസ്തകം വാങ്ങുന്ന ശീലം
ചെറുപ്പത്തിലേ വളര്‍ത്തുന്നതിനാണ്
ഈ പ്രവര്‍ത്തനം. വീട്ടിലൊരു
വായനക്കൂടാരം എന്ന ആശയം
സാക്ഷാത്കരിക്കുന്നതിനായി
എല്ലാ ഒന്നാം ക്ലാസുകാർക്കും
കുട്ടിക്കുടുക്ക നൽകല്‍ കുട്ടിക്കുടുക്കയിൽ
ഒരു രൂപ നിക്ഷേപിച്ച്
വീടുകളില്‍ ഉദ്ഘാടനം മൂന്നാം
ടേമില്‍ സംഘടിപ്പിക്കുന്ന
സ്കൂള്‍ തല പുസ്തകമേളയില്‍
നിന്നും സ്വന്തമായി പുസ്തകം
വാങ്ങുന്നതിനാണ് കുട്ടിക്കുടുക്ക.
|
3.
വീട്ടുവായന
|
ജൂണ്‍
മുതല്‍
|
വായനോത്സവത്തിന്റെ
ഭാഗമായി വീടുകളില്‍
രക്ഷിതാക്കള്‍ പുസ്തകം
വായിച്ചുകേള്‍പ്പിക്കല്‍ പുസ്തകത്തെപരിചയപ്പെടുത്തിക്കൊണ്ട്
കുട്ടിയും രക്ഷിതാവും
വായിക്കുന്ന വീഡിയോ ക്ലാസ്സ്
ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും
മറ്റും ഷെയർ ചെയ്യല്‍. ആഴ്ചയിൽ
ഒരു ദിവസം ഒരുകുട്ടിയും
രക്ഷിതാവും (പറ്റുന്നവർ
)
ഒരു
പുസ്തകം ചേർന്ന് വായിക്കാൻ
വീടുകളിലേക്ക് നൽകല്‍
|
4.
ടീച്ചറുടെ
കഥാവതരണം
|
ജൂണ്‍,
ജൂലൈ,
ആഗസ്റ്റ്
|
ആദ്യ
ക്ലാസുകള്‍ മുതല്‍ തന്നെ
ധാരാളം വ്യത്യസ്തങ്ങളായ
കഥകൾ വായിച്ചുകേൾക്കാനുള്ള
അവസരം ഒരുക്കല്‍.
കഥകളുടെ
വ്യത്യസ്തരീതിയിലുള്ള
അവതരണം. കഥകൾ
വീട്ടിലെത്തി രക്ഷിതാക്കളുമായി
പങ്കുവയ്ക്കുന്നതിനും ആശയ
ചോർച്ചയില്ലാതെ കേട്ട കഥകൾ
പറയുന്നതിനും കുട്ടികൾക്ക്
അവസരം
ടീച്ചര്‍
എല്ലാ ആഴ്ചയിലും നിശ്ചിതദിവസം
കഥാപുസ്തകവായന നടത്തല്‍
|
5.
വായനോത്സവം
-കഥവേള
|
ജൂണ്‍,
ജൂലൈ
|
വായനദിനം
മുതൽ ക്ലാസിൽ രാവിലെ കഥവേള
.
ഒരു
ദിവസം ഒരു കുട്ടി ഒരു കഥ
എന്ന രീതിയിൽ അവതരിപ്പിക്കല്‍.
ആദ്യഘട്ടത്തിൽ
കുട്ടി ചിത്രം നോക്കി കഥ
സ്വന്തം ഭാഷയിൽ ആശയതുടർച്ചയോടെ
പറയുന്നു.
രണ്ടാം
ഘട്ടത്തിൽ കുട്ടികൾ സ്വയം
പരിചിതാക്ഷരങ്ങൾ ചേർന്ന
കഥ ഭാവത്മകമായി വായിക്കുന്നു
|
6.
ചിത്രത്തില്‍
നിന്നും കഥ  | | എന്താണ് കാണുന്നത്? എന്തിനാണ് കൂടിയത്? ഇനി എന്താണ് സംഭവിക്കുക? |
|
ആഗസ്റ്റ്,
സെപ്തംബര്‍
|
|
7.
ഓൺലൈൻ
വായനോത്സവം
|
ജൂൺ
ജൂലൈ
|
|
8.
വായനോത്സവം
-
സംയുക്ത
വായന
|
ജൂണ്‍
19
മുതല്‍
|
രക്ഷിതാവും
കുട്ടിയും ചേർന്നുള്ള വായന.
രക്ഷിതാവ്
കഥ വായിച്ച് കൊടുക്കുമ്പോൾ
കുട്ടിയും ചിത്രം നോക്കി
കഥ പറയുന്നു.
തുടർന്ന്
കുട്ടി കുട്ടിയുടെ ഭാഷയിൽ
കഥ ചിത്രം നോക്കി ആശയതുടർച്ചയോടെ
അവതരിപ്പിക്കുന്നു.
ഇതിന്റെ
വീഡിയോസും രക്ഷിതാക്കൾ
ഗ്രൂപ്പിൽ ഇടുന്നു.
|
9.
വളരുന്ന
ക്ലാസ് ലൈബ്രറി/
വായനക്കൂടാരം.
|
ജൂണ്‍
മുതല്‍
|
ജൂൺ
മാസത്തിലെ ക്ലാസ് പിടി എയിലെ
പ്രധാന അജണ്ടകളിലൊന്ന്
ക്ലാസ് ലൈബ്രറി വിപുലീകരിക്കലും
വായനാമൂല സജ്ജീകരണവും.
ക്ലാസ്
ലൈബ്രറിയിലേക്ക് മുഴുവൻ
രക്ഷിതാക്കളും കുട്ടിക്കഥകളും
കവിതകളും അടങ്ങിയ പുസ്തകങ്ങൾ
സംഭാവന ചെയ്യല്‍.
ലളിതമായ
വായനകാർഡുകൾ പ്രിൻ്റൗട്ട്
എടുത്ത് ലാമിനേറ്റു ചെയ്തു
സജ്ജീകരിക്കല്‍. എല്ലാമാസവും
അധികം പേജുകളില്ലാത്തതും
അധികം എഴുത്തുകൾ ഇല്ലാത്തതുമായ
കുട്ടിക്കഥകളും കുട്ടിപ്പാട്ടുകളും
ബാല മാസികകളും വായനക്കാർഡുകളും
സംഘടിപ്പിച്ച് ലൈബ്രറി
വിപുലീകരിക്കല്‍
|
10.
വായനോത്സവം
-കഥക്കുറിപ്പ്.
|
ജൂണ്‍
മുതല്‍
|
വായന
പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം
കുട്ടികളുടെ ലേഖന ശേഷി
മെച്ചപ്പെടുത്താൻ ജൂൺ മുതൽ
ഒന്നാം ക്ലാസിൽ നടത്തുന്ന
പ്രവർത്തനമാണ് കഥക്കുറിപ്പ്.
ആദ്യഘട്ടത്തിൽ
രക്ഷിതാവാണ് കഥക്കുറിപ്പ്
എഴുതുന്നത്.
കുട്ടിക്ക്
കഥ വായിച്ച് കൊടുത്തതിനു
ശേഷം കുട്ടിയെ അടുത്തിരുത്തി
കഥക്കുറിപ്പെഴുതുന്നു.
കഥക്കുറിപ്പിൽ
കഥയുടെ പേര്,
എഴുതിയ
ആളുടെ പേര്,
കഥ
വായിച്ച തീയ്യതി,
കഥയിലെ
കഥാപാത്രങ്ങൾ ഇഷ്ടപ്പെട്ട
കഥാഭാഗം എന്നിവ എഴുതുന്നു.തുടർന്ന്
കുട്ടി കഥയിലെ ഇഷ്ടപ്പെട്ട
ഭാഗത്തിന്റെ ചിത്രം
വരയ്ക്കുന്നു.
രക്ഷിതാവ്
ചിത്രത്തിന് അടിക്കുറുപ്പെഴുതുന്നു. രണ്ടാം
ഘട്ടത്തിൽ സംയുക്ത രചന
രീതിയാണ്.
രക്ഷിതാവും
കുട്ടിയും ചേർന്നുള്ള
എഴുത്ത്.
നവംബർ
മാസം ആകുമ്പോഴേക്ക് കുട്ടികൾ
സ്വയം എഴുതുന്നു.
ക്ലാസിലെ
മുഴുവൻ കുട്ടികളും കഥക്കുറിപ്പ്
എഴുതണം. ഓരോ
മാസവും ഏറ്റവും കൂടുതൽ
പുസ്തകം വായിച്ച്
കഥക്കുറിപ്പെഴുതിയവരുടെ
ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകൾ
തയ്യാറാക്കി പങ്കിടല്‍.
|
11.
കുഞ്ഞുപുസ്തകവും
വായനച്ചാർട്ടും
|
രണ്ടാം
ടേം
|
ഓരോ
കുട്ടിക്കും വേണ്ടി ഓരോ
കുഞ്ഞു പുസ്തകങ്ങൾ A4
ഷീറ്റ്
ഉപയോഗിച്ച്.
അതിന്റെ
പുറം ചട്ടയിൽ കുട്ടികളുടെ
ഫോട്ടോ പതിപ്പിക്കണം.
ആ
പുസ്തകങ്ങൾ ഒരു ചാർട്ടിൽ
ക്രമീകരിക്കും.
ചാർട്ടിനു
വായനച്ചാർട്ട് എന്ന് പേര്
. ഓരോ
കുട്ടിയുടെ കുഞ്ഞുപുസ്തകത്തിലും
അവർ
വായിച്ച് കഥക്കുറിപ്പെഴുതിയ
പുസ്തകങ്ങളുടെ പേരും തീയതിയും
എഴുതി വെക്കുന്നു. ഇത്
അവർ വായിച്ച പുസ്തകങ്ങൾ
ഏതൊക്കെയാണെന്ന് കൃത്യമായി
മനസ്സിലാക്കാം പ്രോത്സാഹനസമ്മാനം
നല്‍കാനും ഈ ചാര്‍ട്ട്
പ്രയോജനപ്പെടുത്താം.
|
12.
ചുമരുകളില്‍
വായനസാമഗ്രികള്‍
|
ജൂണ്‍
മുതല്‍
|
ക്ലാസിലെ
ചുമരുകൾ ചിത്രങ്ങൾ കൊണ്ട്
മനോഹരമായ ചാർട്ടുകളും വായന
കാർഡുകൾ കൊണ്ടും സമൃദ്ധമാക്കും.
ഓരോ
ദിവസവും ക്ലാസിൽ വിനിമയം
ചെയ്യുന്ന കുഞ്ഞെഴുത്തിലെ
പ്രവർത്തനങ്ങൾ ചാർട്ടിൽ
വരച്ച് കുട്ടികളുടെ മുന്നിൽ
വച്ച് എഴുതി പൂർത്തിയാക്കുന്നു.
ശേഷം
അത് ചുമരിൽ പതിപ്പിക്കുന്നു.
ഇത്
കുട്ടികൾ വായനാ സാമഗ്രി
ആക്കി മാറ്റുന്നു.
ഒഴിവുസമയങ്ങൾ
കുട്ടികൾ കുട്ടിക്കൂട്ടങ്ങളുടെ
സഹായത്തോടെ സ്കെയിൽ ഉപയോഗിച്ച്
ചാർട്ടിൽ തൊട്ടു വായിക്കല്‍.
|
13.
വായനക്കൂടാരം
പ്രയോജനപ്പെടുത്തി പാഠവിനിമയം
|
ജൂണ്‍
മുതല്‍
|
ഓരോ
പാഠം വിനിമയം ചെയ്യുമ്പോഴും
അതത് പാഠഭാഗങ്ങളിലെ തീമുകൾ
അടിസ്ഥാനമാക്കിയുള്ള കഥകൾ
പ്രത്യേകം തിരഞ്ഞെടുത്തു
ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കല്‍.
ഉദാഹരണം:
പറവകൾ-
(വേടനും
പ്രാവുകളും),
പൂവ്-
(അഹങ്കാരിയായ
റോസാ പൂവ്),
വിനോദം-
(നൂൽ
പൊട്ടിയ പട്ടം),
വളർത്തു
ജീവി-
(കിങ്ങിണി
പശു),
കൂട്-(അമ്മക്കുരുവിയുടെ
വീട്),
ആഹാരം-
(വികൃതിക്കുട്ടനായ
നെയ്യപ്പം),
വെള്ളം-
(മഴ
മഴ),
പഴങ്ങൾ-
(മാന്ത്രിക
പഴങ്ങളുടെ കൃഷി),
വീട്-
(കുട്ടിപ്പുര),
വാഹനം-
(പറക്കുന്ന
കാർ),
വസ്ത്രം-
(മാന്ത്രിക
കോട്ട്),
കൃഷി-
(ബുദ്ധിമാനായ
കൃഷിക്കാരൻ),
ചെറുജീവികൾ-
(പ്രാവും
ഉറുമ്പും) ആ
പുസ്തകങ്ങള്‍ വായിച്ച്
തീമുമായി ബന്ധപ്പെട്ട്
അവതരണങ്ങള്‍ നടത്തല്‍.
|
14.
പ്രതിദിന
വായന പാഠങ്ങൾ
|
ജൂണ്‍
മുതല്‍
|
എല്ലാ
ദിവസവും ക്ലാസിൽ ചർച്ചചെയ്യുന്ന
പാഠഭാഗവുമായി ബന്ധപ്പെട്ട
വായന പാഠങ്ങൾ ക്ലാസ് ഗ്രൂപ്പിൽ
പങ്കിടല്‍.
അത്
കുട്ടികൾ വായിച്ച് വോയിസ്
ഗ്രൂപ്പിൽ പങ്കിടല്‍.
ഊഴമനുസരിച്ച്
ഒന്നോ രണ്ടോ കുട്ടികളെ
കൊണ്ട് ക്ലാസിൽ വായന കാർഡ്
ഓരോ ദിവസവും വായിപ്പിക്കല്‍.
കളർ
പ്രിന്റ് എടുത്ത് ചുമരിൽ
പതിപ്പിക്കല്‍.
|
15.
ബാലമാസികകളുടെ
ഉപയോഗം
|
ജനുവരി
|
ബാല
മാസികകളുടെ ഏതാനം കോപ്പികൾ
വാങ്ങുകയും അത് കുട്ടികൾക്ക്
മാറിമാറി വീട്ടിൽ കൊണ്ടു
പോകാനുള്ള അവസരം ഉണ്ടാക്കുകയും,
അതിൽ
നിന്നും ഇഷ്ടമുള്ള കഥകളോ
പാട്ടുകളോ എഴുതാനുള്ള
അവസരങ്ങൾ ഉണ്ടാക്കുകയും
ചെയ്യല്‍. ബാലമാസിക
രണ്ട് ദിവസം വീട്ടില്‍
സൂക്ഷിക്കാനും വായിക്കാനും
ക്രമീകരണം.
ആകെ
ബാലസമാസികകളുടെ എണ്ണം
അനുസരിച്ച് വിതരണക്രമം
തീരുമാനിക്കല്‍.
നാല്
ബാലമാസികകളാണ് ഉള്ളതെങ്കില്‍
ഒരു ദിവസം നാലുപേർ കൊണ്ടുപോകും.
രണ്ട്
ദിവസം കഴിഞ്ഞ് വേറെ നാലുപേർ.
രക്ഷിതാക്കളുടെ
സഹായം വലിയ ആവശ്യമില്ല.
കുട്ടികൾ
തനിയെ വായിക്കുകയും എഴുതുകയും
ചെയ്യണം.
|
16.
പുസ്തകമേള
|
ജനുവരി
/
ഫെബ്രുവരി
|
ക്ലബ്ബുകളും
പൂർവാധ്യാപക സംഘടനയും സംഭാവന
ചെയ്യുന്ന പൈസയും എല്ലാ
കുട്ടികളും കുടുക്കയില്‍
ഇട്ട പണവും കൂട്ടിച്ചേര്‍ക്കുന്നു.
അതിനാല്‍
മുഴുവന്‍ കുട്ടികള്‍ക്കും
പുസ്തകം വാങ്ങാം.
നാല്പത്
ശതമാനം കിഴിവില്‍ ബാലസാഹിത്യകൃതികള്‍
നല്‍കുന്ന ബാലസാഹിത്യ
ഇന്‍സ്ററിറ്റ്യൂട്ട്
പോലെയുള്ള പ്രസാധകരില്‍
നിന്നും പുസ്തകം സമാഹരിക്കുന്നു കുട്ടികൾക്ക്
നിശ്ചിത എണ്ണം പുസ്തകം
തിരഞ്ഞെടുക്കാം.
( പുസ്തകം
എങ്ങനെയാണ് തിരഞ്ഞെടുക്കുക?
രീതി
പരിചയപ്പെടുത്തണം) രക്ഷിതാക്കള്‍ക്കും
നാട്ടുകാര്‍ക്കും പുസ്തകം
വാങ്ങാനും അവസരം. തുടര്‍ന്നുള്ള
ദിവസങ്ങളില്‍ പുതുപുസ്തകം
വായിച്ച് പുസ്തകച്ചര്‍ച്ച.സർഗ്ഗ
വേള പിരീഡുകളില്‍ ബാലസാഹിത്യകൃതികൾ
വായന.
|
17.
വായനയും
ആവിഷ്കാരവും
|
ജൂണ്‍
മുതല്‍
|
റീഡേഴ്സ
തീയറ്റര്‍,
ലഘുനാടകം,
ഏകാഭിനയം,
മുഖംമൂടി
വച്ചുള്ള കഥാവതരണം,
ഭാവാത്മക
വായന തുടങ്ങി വിവിധ രീതികളില്‍
വായിച്ച കഥകളെ ആവിഷ്കരിക്കല്‍.
എല്ലാമാസവും.
|
ഓരോ യൂണിറ്റ് കഴിയുമ്പോഴും ഈ ഇനങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് അവലോകനം ചെയ്യണം. ടീച്ചിംഗ് മാന്വല്‍ പോലെ പ്രതിമാസ ആസൂത്രണ രേഖയുണ്ടെങ്കിലേ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ നിര്‍വഹണം ഫലപ്രദമാകൂ.
No comments:
Post a Comment