പതനംതിട്ട ജില്ലയിലെ പല പൊതു വിദ്യാലയങ്ങളിലും സ്ഥിതി ഇതാണ് .അതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല .ഒരു കുട്ടി മാത്രമുള്ള ക്ലാസ് ,അവിടുത്തെ അധ്യയനം എങ്ങനെ ആണ് എന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ചില അധ്യാപകര്‍ പറയുന്നു :-
"ക്ലാസ് ഒരു രസോം ഇല്ലേ.. ഒരാളെ വെച്ച് എങ്ങനെ പഠിപ്പിക്കാന്‍ ? "
ഈ ചിന്തയുടെ ഫലമോ കുട്ടികള്‍ കുറവുള്ള ക്ലാസുകളിലെ കുട്ടികള്‍ അറിവിലും കുറവുള്ളവരായി തീരുന്നു(തീര്‍ക്കുന്നു ).
അങ്ങനെയുള്ള സ്കൂളുകള്‍ എനിക്കറിയാം
ഇടുക്കിയിലെ മാത്യു സാര്‍ പറഞ്ഞ അനുഭവം ഇങ്ങനെ :-. ഒരു സ്കൂള്‍ .ക്ലാസുകളില്‍ ഒന്നോ രണ്ടോ കുട്ടികള്‍ വീതം.
അധ്യാപിക ക്ലാസില്‍ കയറി. ഹാജര്‍ വിളിച്ചു. പിന്നെ ബോര്‍ഡില്‍
എഴുതി പഠിപ്പിച്ചു. ഇടവേളയ്ക്കു ബെല്ലടിച്ചു . കുട്ടികള്‍ പുറത്തേക്കു
.അധ്യാപകര്‍ ചായ കുടിക്കാന്‍ സ്റാഫ് റൂമിലേക്കും
മാത്യു സാര്‍ ചോദിച്ചു..
മാത്യു സാര്‍ ചോദിച്ചു..
- എന്തിനാ ടീച്ചര്‍മാരെ ഈ സ്കൂളില്‍ ഹാജര്‍ വിളിക്കുന്നെ.? ഒറ്റ നോട്ടത്തില്‍ അറിയാമല്ലോ ഒറ്റക്കുട്ടി വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ? ( ഇവര്‍ വീട്ടിലും ഹാജര്‍ പുസ്തകം സൂക്ഷിക്കുമോ?)
- ബോര്‍ഡില്‍ എഴുതണോ കുട്ടിയെ ചേര്‍ത്ത് നിറുത്തി പറഞ്ഞു കൊടുത്തു കൂടെ.?
- ചായ സമയം ഇവരെ കൂടി വിളിച്ചു കുടുംബം പോലെ ഒന്നിച്ചു കഴിച്ചു കൂടെ?
ക്ലാസ് പിടി എ വിളിക്കില്ല. രണ്ടു പേര്‍ക്കായി എന്ത് ക്ലാസ് പി ടി എ ?
കുട്ടികളെ കുറിച്ചും നല്ല അറിവില്ല ...
. മാത്യു സാറിന്റെ മനസ്സില്‍ സ്നേഹം ഉണ്ട്. മാഷ് നല്ലൊരു മനുഷ്യന് .അത് കൊണ്ട് സ്നേഹത്തിന്റെ അഭാവം പെട്ടെന്ന് കാണാന്‍ കഴിഞ്ഞു .
പറഞ്ഞു വരുന്നത് ഒറ്റക്കുട്ടി ക്ലാസുകളുടെ അകം മനസ്സ് എങ്ങനെ ആയിരിക്കും എന്നാണല്ലോ .
ഇത് ഒരു കെയിസ് സ്റ്റഡി .പതനം തിട്ടയില്‍ നിന്നും
ആദര്‍ശിന്റെ മാത്രം ക്ലാസ്
ഞാന്‍ ആദര്‍ശ് ....അപ്പു എന്ന് വിളിക്കും ..എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രമേ ഉള്ളൂ .........അല്ല സാറും ഉണ്ട്
1 സാര്‍ എന്റെ വീട്ടില്‍
സാര്‍ എന്റെ വീട്ടില്‍
വന്നു .അച്ഛനെ കാണാന്‍ .
അച്ഛന് സുഖമില്ലായിരുന്നു .
അച്ഛന് സുഖമില്ലായിരുന്നു .
2 പഠന യാത്ര
കുറച്ചുനേരം കഴിഞ്ഞു
ഞങ്ങള്‍ മണ്ണാരമല കാണാന്‍ പോയി .ചേട്ടന്മാരും വന്നു.എന്നോട് ഒരുപാടു
ചോദ്യങ്ങള്‍ സാര്‍ ചോദിച്ചു.ചേട്ടന്മാര് ഉത്തരം പറഞ്ഞപ്പോള്‍ സാറ്
സമ്മതിച്ചില്ല
മണ്ണാരമല അമ്പലത്തിനു മുന്പില് ഞാന്‍ നിന്നപ്പോള്‍ സാര്‍ എന്റെ ഫോട്ടോ പിടിച്ചു .
3 സാര്‍ എന്റെ കൂട്ടുകാരന്
എന്റെ ക്ലാസ് നല്ല രസം . കളിക്കാനും പഠിക്കാനും സാര്‍ കൂടും .
4. എനിക്ക് സാര്‍ എല്ലാം തരും .
നിറം പഠിക്കുവാ .......ഒത്തിരി സി ഡി കിട്ടിയിട്ടുണ്ട്............അതിന്മേല് കളര്‍ അടിക്കുവാ .
|
| ഇപ്പോള്‍ എങ്ങനെയുണ്ട്? |
..5 എഴുത്ത്
പുള്ളിക്കുട .....ഒന്ന് എഴുതി നോക്കട്ടെ!
ഞാന്‍ എഴുതുന്നത് ഒട്ടിക്കാനും മറ്റും വലിയ സ്ക്രീന്‍ ഉണ്ട് .
| എണ്ണം സാറ് പറഞ്ഞു . ഞാന്‍ കുട വരച്ചു ........ആദ്യം എണ്ണം തെറ്റി ...........വട്ടം വരച്ചു എണ്ണം ശരിയാക്കി |
9 കമ്പ്യൂട്ടര്‍ എനിക്കും
ഇന്ന് രാവിലെ ഞങ്ങള്‍ കമ്പ്യൂട്ടര്‍ മുറിയിലായിരുന്നു.
ഓരോന്നിന്റെയും പേര് സാര്‍ പറഞ്ഞു തന്നു.
എന്നെക്കൊണ്ട് പടം വരപ്പിച്ചു.
പിന്നെ എ ബി സി ഡി ഞാന്‍ എഴുതി .കട്ടയില്‍ ഞെക്കുമ്പോള്‍ അക്ഷരം വരും.
10. എന്റെ സ്വന്തം പാഠങ്ങള്‍
ഇന്നലെ ഞാന്‍ ആശുപത്രിയില്‍ പോയി.................ദേഹത്ത് വേദന ...............
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സാര്‍ ബോര്‍ഡില്‍ എഴുതി
| എന്നെക്കൊണ്ട് വായിപ്പിച്ചു |
| "സാറ് പറയുന്ന വാക്കുകള്‍ കാണിച്ചു കൊടുക്കുന്ന കളിയാ " |
| 'ഇവരും എന്തോ പറയുകയാണല്ലോ ?' എന്താവും പറയുന്നത് എന്ന് എന്നോട് ചോദിച്ചു. |
| ആനയ്ക്ക് പേര് വേണമെന്ന് ഞാന്‍ പറഞ്ഞു എഴുതി വെയ്ക്കാന്‍ സാര്‍ പറഞ്ഞു.ഞാനിട്ട പേര് കണ്ടോ?കൊള്ളാമോ? |
ഞാന്‍ അനയായതാ ..
കൊള്ളാമോ?
| രണ്ടാം ക്ലാസ്സുകാര്‍ 'ആന കറുത്തതാ എന്നുപറഞ്ഞു. സാറ് സ്പോഞ്ചില്‍ മഷി മുക്കി തന്നു .തേക്കാന്‍ പറഞ്ഞു.ഞാന്‍ തേച്ചു .കൊമ്പും കറുപ്പിച്ചു.കറുത്തകൊമ്പോ?പേപ്പര്‍ ഒട്ടിച്ചു സര് കൊമ്പ് വെളുപ്പിച്ചു |
11. വര്‍ക്ക് ഷീറ്റ്
സാറിന്നു കഥ പറയുന്ന സമയത്ത് ചില പേപ്പറും തന്നു .
നിറം നല്‍കാനും എണ്ണാ നും എഴുതാനും പറഞ്ഞു .
കണക്കു പഠിക്കാന്‍ വള്ളം .........ഇത് ഒരെണ്ണം ഞാനുണ്ടാക്കിയതാ
| . | . |

























