കെയിസ് ഒന്ന്.അപ്പു
അറിവുളളവരോട് അന്വേഷിക്കണം
ആരാണ് അറിവുളളയാള്‍
പാചകക്കാരി
പാചകക്കാരി അധ്യാപികയാകുന്നു. അവരുടെയടുത്തേക്കു പഠിക്കാന്‍ പോകുന്നു .
തീരുമാനം ക്ലാസില്‍
കൂടെ എന്തെല്ലാം അന്വേഷിക്കണം?
ഗണിതപരമായ ചിന്തയക്കു പ്രാധാന്യം
അടുത്ത ദിവസത്തെ കഞ്ഞി വെപ്പിനു നേതൃത്വം കുട്ടികള്‍ക്ക്.അതിന്റെ ആസൂത്രണം.ഗണിത ക്രിയകള്‍ . പ്രഥമാധ്യാപികയ്ക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്കല് അളന്നെടുക്കാന്‍ ചുമതല .
പാചകക്കാരിയുടെ മേല്‍ നോട്ടം.
അടുത്ത ചോദ്യം
ജീവിതം ,വിമര്‍ശനാവബോധം എന്നിവ ഗണിതാധ്യാപിക ലക്ഷ്യമിടണം .പുതിയ സജീവ പാഠങ്ങള്‍ നിര്‍മിക്കണം .
രാവിലെ കുട്ടികള്‍ എല്ലവരും എത്തി .അപ്പുവും .അവന്റെ വയറു കാലി . ഉച്ചക്കഞ്ഞിസമയം വരെ എങ്ങനെ പിടിച്ചു നില്ക്കും? വല്ലാത്ത ക്ഷീണം. അസംബ്ലിക്കു നില്‍ക്കുമ്പോഴും പ്രതിജ്ഷ ചൊല്ലുമ്പോഴും അവന് ആലോചനയിലായിരുന്നു. അമ്മ പട്ടിണി മാറ്റാന്‍ പെടുന്ന പാട്. കുട്ടികള്‍ പ്രസംഗിക്കുന്നു. അധ്യാപകന്റെ അറിയിപ്പ് കലോത്സവത്തിനു പണം കൊടുക്കണം. പണം ...!
ക്ലാസ് തുടങ്ങി .വളരെ ശ്രദ്ധയോടെ എല്ലാം പഠിക്കണം. അതവന്റെ ആഗ്രഹം. ചിലപ്പോഴൊക്കെ തളര്‍ച്ച തടസ്സമാകുന്നു. പതിനൊന്നു കഴിഞ്ഞു. ഇനി രണ്ടു പീരിയഡ് കൂടി .. നാലാം പീരീഡു തുടങ്ങിയപ്പോള്‍ പ്യൂണ്‍ അറിയിപ്പുമായി വന്നു . ഇന്നുച്ചവരെയേ ക്ലാസുളളൂ. പാചകക്കാരിക്കു അസൂഖം. ഉച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതല്ല.
അപ്പു എന്താണ് അപ്പോള്‍ ആലോചിച്ചിട്ടുണ്ടാവുക?
ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിങ്ങളുടെ ക്ലാസിലായിരുന്നു ഈ കുട്ടി എങ്കില്‍ എങ്ങനെ പ്രതികരിക്കുമെന്നാ കരുതുന്നത് ?
ഇതില്‍ എതാണ് സംഭവിക്കുക?
എന്തു കൊണ്ട് നാലാമത്തെ രീതി ആലോചനയില്‍പ്പോലും വരുന്നില്ല?
|
കെയിസ് രണ്ട്- രമ
രമ
വീട്ടിലെത്തിയപ്പോള്‍ ആകെ പുകില്
അച്ഛന് കഞ്ഞിക്കലം എടുത്ത് മുറ്റത്തെറിഞ്ഞു.
അമ്മ കരയുന്നു
എത്ര പ്രയാസപ്പെട്ടാ രണ്ടു കിലോ അരി വാങ്ങിയത് ? എന്നിട്ടിപ്പോ കണ്ടില്ലേ.. എല്ലാം നശിപ്പിച്ചു..
ഉച്ചക്കഞ്ഞിയുടെ പിന്‍ബലത്തില്‍ ഒരു രാവ് തളളി നീക്കണം.അവള് ആലോചിച്ചു .
രമയുടെ പാഠപുസ്തകത്തിലിരുന്നു ആരോ കരഞ്ഞു
|
കെയിസ് മൂന്ന് സുമി
സുമി ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ രോഗികള്‍ ക്യൂ നില്ക്കുന്നു. ഉച്ചക്ക് സൗജന്യമായി കഞ്ഞി കൊടുക്കുന്നു. ആരുടെയോ ഓര്‍മദിനം . ക്യൂവില്‍ നൂറിലേറെ ആളുകള്‍ കാണും. ഒരു നേരത്തെ ആഹാരം ഇവര്‍ക്കു വലിയ കാര്യം .
സുമി അമ്മയോടു ചോദിച്ചു അമ്മേ ഒരു കഞ്ഞിക്കു എത്ര രൂപയാ?
|
ഒരു കഞ്ഞിക്കു എത്ര രൂപയാ? അവള് ടീച്ചറോട് ചോദിച്ചു .ഉച്ചക്കഞ്ഞിക്കണക്ക് പഠിപ്പിക്കുന്ന നാലാം ക്ലാസിലെ ടീച്ചര്‍ കൈ മലര്‍ത്തി.ടീച്ചര്‍ക്ക് ആ ചോദ്യത്തിനു ഡി പ്ലസ് പോലും കിട്ടിയില്ല.
മുകളില്‍ ബോക്സില്‍ കൊടുത്ത മൂന്നു സംഭവങ്ങള്‍ക്കു ക്ലാസിലെ ഗണിതപഠനവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
നാലാം ക്ലാസില്‍ ഉച്ചക്കഞ്ഞിക്കണക്ക് പഠിപ്പിക്കാനുണ്ട്.അതു കുട്ടികളുടെ ജീവിതത്തെ തിരിച്ചറിയാന്‍ സഹായകമാണോ?
നാലാം ക്ലാസില്‍ ഉച്ചക്കഞ്ഞിക്കണക്ക് പഠിപ്പിക്കാനുണ്ട്.അതു കുട്ടികളുടെ ജീവിതത്തെ തിരിച്ചറിയാന്‍ സഹായകമാണോ?
ആദ്യം സൂചിപ്പിച്ച പോലെയയുളള കെയ്സുകള് അറിയാവുന്ന അധ്യാപിക പാര്‍വതിയുടെ കഥ മാറ്റും .കഞ്ഞിയുടെ മൂല്യം അറിയുന്ന രീതിയില്‍ അവതരിപ്പിക്കും .എന്നിട്ട് സുമി ചോദിച്ച ചോദ്യം ക്ലാസിനു മുമ്പില്‍ വെക്കും.
ഒരു കഞ്ഞിയുടെ വില എത്രയെന്നു നോക്കൂ (2012 ഒക്ടോബര്‍ മാസത്തെ വില )
ഒരു കഞ്ഞിയുടെ വില എത്രയെന്നു നോക്കൂ (2012 ഒക്ടോബര്‍ മാസത്തെ വില )
കുട്ടികളുടെ മുമ്പില്‍ ഭക്ഷണം -അതിന്റെ വില പ്രശ്നം ആകണം .അതിന്റെ ഗണിതം പ്രധാനം ആണ് .ഭക്ഷണം പാഴക്കുംപോള് അവരോര്‍ക്കണം അതിന്റെ മൂല്യം .
- ഒരു കിലോ അരി കൊണ്ട് എത്ര കഞ്ഞിയുണ്ടാക്കാം ?
- ഊണാണ് നല്കുന്നതെങ്കില് എത്ര ഊണു്?
- കഞ്ഞി വെക്കുന്നതിനു എത്ര രൂപ ചെയവു വരും?
- ഒരു കിലോ അരിക്ക് എത്ര കിലോ പയറു വേണ്ടി വരും?
അറിവുളളവരോട് അന്വേഷിക്കണം
ആരാണ് അറിവുളളയാള്‍
പാചകക്കാരിപാചകക്കാരി അധ്യാപികയാകുന്നു. അവരുടെയടുത്തേക്കു പഠിക്കാന്‍ പോകുന്നു .
തീരുമാനം ക്ലാസില്‍
കൂടെ എന്തെല്ലാം അന്വേഷിക്കണം?
- നമ്മുടെ വിദ്യാലയത്തില്‍ ഒരു ദിവസം കഞ്ഞി വെക്കുന്നതിനറെ വിവരങ്ങള്‍
- ഒരു മാസത്തെ ചലവ്
- വിറക്
- പാചകക്കൂലി
- അരിയും മറ്റും കൊണ്ടുവരുന്നതിനുളള വാഹനച്ചെലവ്
- എണ്ണ, മുളക്, ഉപ്പ്, കടുക്, കറിവേപ്പില തുടങ്ങിലവയ്കുളള ചെലവ്
- പാത്രം കഴുകുന്നതിനുളള പൊടി
- അരിയുടെ കമ്പോള വില
- പയറിന്റെ കമ്പോള വില
- ഒരു ദിവസം എത്ര അരി വെക്കണമെന്നു കണക്കു കൂട്ടുന്ന രീതിയും
ഗണിതപരമായ ചിന്തയക്കു പ്രാധാന്യം
അടുത്ത ദിവസത്തെ കഞ്ഞി വെപ്പിനു നേതൃത്വം കുട്ടികള്‍ക്ക്.അതിന്റെ ആസൂത്രണം.ഗണിത ക്രിയകള്‍ . പ്രഥമാധ്യാപികയ്ക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്കല് അളന്നെടുക്കാന്‍ ചുമതല .
പാചകക്കാരിയുടെ മേല്‍ നോട്ടം.
അടുത്ത ചോദ്യം
- കഞ്ഞിക്കുളള അരിയും പയറും ഒരു മാസത്തെ ഓരോരുത്തര്‍ക്കും വീട്ടില്‍ കൊണ്ടു പോകാന്‍ അനുവദിച്ചാല്‍ ഒരാള്‍ക്ക് എത്ര കാണും?
- കെയ്സ് ഒന്നിലെ അപ്പുവിന്റെപ്രശ്നം - അവകാശമായി കിട്ടിയ അരി നിഷേധിക്കാമോ?
- സ്കൂളില്‍ ചിലദിവസങ്ങളില്‍ വരാതിരിക്കുന്ന കുട്ടികളുടെ അരി വിഹിതം എന്ത് ചെയ്യും?
- എങ്ങനെ ആണ് ഇതിന്റെ കണക്കു സൂക്ഷിക്കുക ?
- റേഷന്‍ സമ്പ്രദായം വരാന്‍ കാരണം എന്താ?
- സൌജന്യ വിദ്യാഭ്യാസം സമൂഹത്തിന്റെ കടമ .എന്തെല്ലാം സൌജന്യങ്ങള്‍ ഇനിയും കുട്ടികള്‍ക്ക് കിട്ടണം ?
ജീവിതം ,വിമര്‍ശനാവബോധം എന്നിവ ഗണിതാധ്യാപിക ലക്ഷ്യമിടണം .പുതിയ സജീവ പാഠങ്ങള്‍ നിര്‍മിക്കണം .





