ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 8, 2023

11. ഒന്നാം ക്ലാസ് ക്ലസ്റ്റർ അധ്യാപകർ എങ്ങനെ വിലയിരുത്തുന്നു?

1

ഇന്നത്തെ ക്ലസ്റ്റർ മികച്ച അനുഭവമായിരുന്നു . 

സചിത്ര ബുക്ക് സംയുക്ത ഡയറി ഇതുവരെയുള്ള പ്രവർത്തനവിലയിരുത്തലുകൾ നടന്നു.

അടുത്ത പാഠത്തിന്റെ ഫ്രെയിമുകൾ നിർമ്മിച്ചു (ഗ്രൂപ്പ് അടിസ്ഥാനത്തിൽ )അത് ക്ലാസ്സിൽ എങ്ങനെയാണ് പ്രസന്റ് ചെയ്തതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു .അവധിക്കാല പരിശീലനത്തിൽ ഒരു പുസ്തകങ്ങളും സംയുക്ത ഡയറിയും രചനയും എല്ലാം പറഞ്ഞു തന്ന അറിവുകൾ ഇപ്പോൾ എങ്ങനെയാണെന്നും അതിലൂടെ കുട്ടികൾക്കുണ്ടായ മാറ്റവും നമുക്ക് അറിയാം.

സംയുക്ത ഡയറിയിൽ സങ്കൽപ്പങ്ങൾ ചേരുമ്പോൾ അത് മികച്ച അനുഭവമാകുമെന്ന് കരുതുന്നു. ഓരോ സെഷനും മികച്ച രീതിയിൽ പകർന്നു നൽകിയ വീണ ട്രനും ആശ ട്രനും നന്ദി ..

 ചവറ ഉപജില്ല, കൊല്ലം

2

പ്രിയമുള്ളവരേ, 

അവധിക്കാല അധ്യാപക സംഗമത്തിനും, അതിന്റെ തുടർച്ചയായ ഈ ക്ലസ്റ്ററും Rp ആവാൻ സാധിച്ചു. ഈ ക്ലസ്റ്ററിലൂടെ രചനോൽത്സവം, ബാലസാഹിത്യ കൃതി, കൂടാതെ ലേഖന രചനയിൽ ഇനിമുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ ബോധ്യമായതായി അധ്യാപകർ അഭിപ്രായപ്പെട്ടു. തുടർന്ന് പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ സിമുലേറ്റ് ചെയ്തത് പ്രയോജനപ്രദമായതായി പറഞ്ഞു. കൂടാതെ അവധിക്കാല അധ്യാപക പരിശീലനത്തിൽപങ്കെടുക്കാൻ സാധിക്കാതിരുന്നപ്പോൾ, ഈ വർഷം ചേർന്ന് ഒരുപറ്റം അധ്യാപകർക്ക് സചിത്ര ബുക്കിനെക്കുറിച്ചും സംയുക്ത ഡയറിയെക്കുറിച്ചും പിന്തുണാ ബുക്കിനെക്കുറിച്ചും ഉള്ള സംശയങ്ങൾ മാറ്റി കൊടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നി. കൂടാതെ ഇംഗ്ലീഷും ഗണിതവും ഉൾപ്പെടുത്തിയത് വളരെ പ്രയോജനം ചെയ്തതായി അഭിപ്രായപ്പെട്ടു.

ഒന്നാം ടേം അവസാനിച്ചപ്പോഴേക്കും ഒന്നാം തരക്കാരെ രചയിതാക്കൾ ആക്കി മാറ്റാൻ സാധിച്ചതിൽ ആത്മസംതൃപ്തിയും അധ്യാപകരുടെ വാക്കുകളും പ്രകടമായി. അവധിക്കാല പരിശീലനത്തിൽ നേടിയ അറിവുകൾ രാകി മിനുക്കി പുതിയ കൂട്ടുകെട്ടുകൾ ക്ലാസ്സ് മുറികളിൽ പ്രാവർത്തികമാക്കി വിജയിപ്പിക്കാം എന്ന ശുഭ പ്രതീക്ഷയും പങ്കുവച്ചു അധ്യാപകർ പിരിഞ്ഞപ്പോൾ ഇതിന്റെ ഒരു ഭാഗമാകാൻ സാധിച്ചതിൽ സംതൃപ്തിയും സന്തോഷവും കൂടി ഇവിടെ പങ്കുവയ്ക്കുന്നു ....

ജൂബി ജോർജ്.

സെന്റ്. ജോസഫ് യു. പി സ്കൂൾ കൂവപ്പള്ളി.

കാഞ്ഞിരപ്പള്ളി.

3

 ഇന്നത്തെ ക്ലാസ്സിൽ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ചത് വളരെ നല്ല കാര്യമായി തോന്നി. മലയാള പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം ചെയ്യുന്നുണ്ട് . അതുപോലെ തന്നെ ഗണിതാശയങ്ങളും വളരെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്നും മറ്റും ഞങ്ങളിൽ എത്തിച്ച ആർപി മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇംഗ്ലീഷിനും ഇതുപോലെ വ്യത്യസ്ത പരിപാടികൾ പ്രതീക്ഷിക്കുന്നു.

പ്രവീണ.വി

ജി.യു.പി സ്കൂൾ തത്തമംഗലം

4

 തുഷാര: ഇന്നത്തെ അധ്യാപക പരിശീലനം വളരെ പ്രയോജനപ്രദമായിരുന്നു . എല്ലാ പ്രവർത്തനങ്ങളും പാഠാനുബന്ധ പ്രവർത്തനങ്ങൾ ആയിരുന്നു . നിർമ്മാണ പ്രവർത്തനങ്ങൾ ധാരാളമുള്ളതിനാൽ ക്ലാസ് വളരെ സജീവമായിരുന്നു. ആർ. പി മാരുടെ നിരന്തരം ഇടപെടൽ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾക്ക് വളരെ സഹായകമായിരുന്നു. 👍👍👍👏🏽👏🏽👏🏽

5

ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു.എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച പ്രവർത്തനങ്ങളായിരുന്നു. കുട്ടികളിൽ ഗണിതാശയങ്ങൾ വ്യത്യസ്തമായും ലളിതമായും അവതരിപ്പിക്കാമെന്നും പറഞ്ഞു തന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഉള്ളിലെ കഴിവുകൾ ഉണർത്താനും അതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സഹായകമായിരുന്നു.' ഭാഷാ പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം നൽകുന്നുണ്ട്. ഈ ആശയങ്ങൾ ഞങ്ങളിൽ എത്തിച്ചു Rp മാർക്ക് വളരെ നന്ദി . ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു .

അനു. എ

ജി.വി.എൽ.പി.എസ് ചിറ്റൂർ

പാലക്കാട്

6

 ഭാഷാ ഗണിതം ഇംഗ്ലീഷ് എന്നീ മുൻ വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള ഇന്നത്തെ ക്ലാസ്സ് നന്നായിരുന്നു ആർ പി മാർ വളരെ രസകരമായി അവതരിപ്പിച്ചു  ഗണിതത്തിൽ പ്രകൃതി പഠന സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് മനസ്സിലാക്കാൻ സാധിച്ചു

രേഖ. എം.കെ

Glpspudunagaramcentral

7

ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു. ആർപി മാർ വളരെ മികച്ച രീതിയിൽ തന്നെ ആശയങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു. ഗണിതം വളരെ രസകരമായ രീതിയിൽ പ്രകൃതിയോട് അടുത്ത് കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാമെന്ന് കാണിച്ചുതന്നു. എല്ലാ വിഷയങ്ങളിലും ഇന്നത്തെ അധ്യാപക പരിശീലനം വളരെ മികച്ചതായിരുന്നു.

സജിത. എസ്

ജിയുപിഎസ് ചിറ്റൂർ



8

വിവിധ വിഷയങ്ങൾ ഒന്നാം ക്ലാസ്സിൽ എങ്ങനെ ഫലപ്രദമാകും എന്ന് രസകരമായ പ്രവർത്തനങ്ങളിലൂടെ തന്ന RP മാർക്ക് അഭിനന്ദനങ്ങൾ. നന്ദി.

 ലാംഷിമോൾ സി.കെ

ജിബിയുപിഎസ് തത്തമംഗലം

9

ഇന്നത്തെ അധ്യാപക സംഗമത്തിലെ ആദ്യത്തെ പ്രവർത്തനം മുതൽ യാതൊരുവിധത്തിലുമുള്ള എത്തിക്കൽ നീട്ടലുമില്ലാതെ ഉദ്ദേശിച്ച പഠനാശയം കുട്ടികളിൽ എത്തിക്കാനുള്ള വിവിധ പഠനതന്ത്രങ്ങൾ പരിചയപ്പെടുത്തി. ക്ലാസ്സിൽ അവലംബിക്കാൻ സാധിക്കുന്ന വ്യത്യസ്തമായ നിർമ്മാണ പ്രവർത്തനങ്ങളും പ്രകൃതിയോട് ഇണങ്ങിയ പ്രവർത്തനങ്ങളും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച RP മാർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

ശ്രീഷ്മ. വി

ജിവിഎൽപിഎസ്, ചിറ്റൂർ

10

എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള ഇന്നത്തെ ക്ലാസ് വ്യത്യസ്ത അനുഭവമായിരുന്നു. തുടക്കം മുതൽ അവസാനം വരെ ബോറടിച്ചില്ല. ആർപി മാർക്ക് അഭിനന്ദനങ്ങൾ.സുമജ. എ

ജി.എൽ.പി.എസ്. പാലത്തുള്ളി

11

നല്ല കഴിവുള്ള RP യുടെ നേതൃത്വത്തിൽ പ്രവർത്തനാധിഷ്ഠിത പരിശീലനം - അതി ഗംഭീരം .👏🙏

ജ്യോതി ടീച്ചർ

ജി.യു പി.എസ്. തത്തമംഗലം

പാലക്കാട് ജില്ല.

12

 ആദ്യമായി ആണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ എനിക്ക് കിട്ടുന്നത്... ഞങ്ങൾക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികളായി കണ്ടു കൊണ്ട് അതോടൊപ്പം അതിനനുസൃതമായ ഉത്തരങ്ങൾ മറ്റ് അധ്യാപകർ നൽകുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. 'തോരണം' എന്ന ഭാഗത്ത് നമ്മൾ എല്ലാവരും തെറ്റ് ചെയ്യുന്നു, എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യം കൂടി ഇന്ന് നിങ്ങൾക്ക് ലഭിക്കുകയുണ്ടായി ...മൊത്തത്തിൽ ആദ്യത്തെ അനുഭവം തന്നെ ഇത്രയും രസകരമാക്കി മാറ്റിയ 2 അധ്യാപകർക്കും നന്ദി..

ശാലിനി 

വി.പി.എൽ. പി. എസ് കരിങ്കരപ്പുള്ളി

13

ഇന്നത്തെ ക്ലസ്റ്റർ യോഗം വളരെ ഉപകാരപ്രദമായിരുന്നു ഗണിതം, ഇംഗ്ലീഷ് , ഭാഷ എന്നിവ ഉൾപ്പെടുത്തിയ പഠന പ്രവർത്തനങ്ങൾ വളരെ നന്നായിരുന്നു 

ദീപ പി.എസ്

ജിഎൽപിഎസ് എണ്ണപ്പാടം

👆പാലക്കാട്‌ ജില്ല ചിറ്റൂർ brc

14

SRGക്കു വന്നപ്പോ വല്ലാത്ത ആശങ്കയും ഉണ്ടായിരുന്നു, ആദ്യ ദിവസം ഒറ്റക്ക് പാലക്കാട് വന്നപ്പോൾ വേറെ ആരും ഇല്ലേന്നു ചോദിച്ചപ്പോൾ പ്രയാസവും.. ഇതൊക്കെ എങ്ങനെ DRG എടുക്കും ന്നുള്ള വേവലാതിയും...പക്ഷെ പരിശീലനം കഴിഞ്ഞു പോവുമ്പോ DRG എടുക്കാൻ ഉള്ള ആത്മവിശ്വാസം കിട്ടിയിരുന്നു,,രണ്ടാമത്തെ ദിവസം ഹരി മാഷേകൂടെ കിട്ടി..

DRG ക്കു സഹായിക്കാൻ ജില്ലയിൽ നിന്ന് പരിചയ സമ്പത്ത് ഉള്ള 2അധ്യാപകരെയും കൂട്ടി വളരെ മികച്ച രീതിയിൽ DRG പരിശീലനം നൽകി, ക്ലസ്റ്റർ തലം അധ്യാപകരുടെ ഫീഡ്‌ബാക്ക് ഇൽ മനസ് നിറഞ്ഞു ... എല്ലാ വിഷയങ്ങളും രസകരമായി ഒട്ടും വിരസത ഇല്ലാതെ എടുത്തു എന്ന് എല്ലാരും പറഞ്ഞു... മുതിർന്ന അധ്യാപകർ ഒക്കെയും പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ module ആണ് .. പരിശീലനം ആണെന്നാണ്....

വളരെ ആസ്വദിച്ചു തന്നെ ഓരോ സെഷനും എടുക്കാൻ സാധിച്ചു..ക്ലാസ്സ് കഴിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി 🙏🙏🙏

തുഷാര. കെ

പരിശീലകൻ

Brc ചിറ്റൂർ

പാലക്കാട് ജില്ല. 🔴🔴

15

Beena Vasudevan KLM: ഇന്ന് ഈ വർഷത്തെ ആദ്യത്തെ ക്ലസ്റ്റർ ക്ലാസ്സ്‌ കൂടുകയുണ്ടായി. മലയാളം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു. ആദ്യത്തെ സെക്ഷനിൽ ഓണപരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ടതായിരുന്നു. ചോദ്യപേപ്പർ വിശകലനവും മുൻ ചോദ്യപേപ്പറിൽ നിന്നുള്ള വ്യത്യാസവും ചർച്ച ചെയ്തു. സചിത്ര ബുക്കുമായി ബന്ധപ്പെടുത്തി ഉള്ളതായിരുന്നു ചോദ്യപേപ്പറിലെ പ്രവർത്തനങ്ങൾ. പിന്നീട് ഏതൊക്കെ രീതിയിൽ കുട്ടിയിലേക്ക് ആശയങ്ങൾ എത്തിക്കാം എന്നതിനുതകും വിധത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഉത്സവം എന്ന ആശയംകുട്ടികളിലേക്ക് എത്തിക്കുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങളിലൂടെ തോരണം നിർമ്മിക്കുന്നു. തോരണം കെട്ടി എന്ന് എഴുതുകയും ചെയ്യുന്നു.


ഗണിതത്തിൽ സംഖ്യാബോധം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വർക്ക് ഷൈൻ നൽകിയ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ആവിഷ്കരിച്ചിരുന്നു.

  ഇംഗ്ലീഷിൽ ഒരു ഡിസ്ക്രിപ്ഷൻ എഴുതുമ്പോൾ അത് എങ്ങനെയായിരിക്കണം എന്നും അതിനെ വിലയിരുത്തേണ്ട സൂചകങ്ങൾ എന്തൊക്കെയാണെന്നും വളരെ വ്യക്തമായി തന്നെ പറഞ്ഞുതരികയായിരുന്നു. പാർക്ക് എന്ന വാക്ക് അവതരിപ്പിക്കുകയും പാർക്കിൽ എന്തെല്ലാമുണ്ടെന്ന് പറയുകയും ആ വാക്കുകൾഎഴുതിയത് ചാർട്ടിൽ ഒട്ടിക്കാനും അവസരം നൽകി. പാർക്ക് എന്ന ആശയം കുട്ടികളിൽ എത്തിക്കാനായി പാർക്കിന്റെ ഒരു സ്റ്റിൽ മോഡൽ ചെയ്തു.അത് വളരെ രസകരമായിരുന്നു.


ഇന്നത്തെ ക്ലാസ്സ് വളരെ പ്രയോജനകരമായിരുന്നു. അധ്യാപകർ നല്ല രീതിയിൽ തന്നെ എല്ലാ ഭാഗവും ഞങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.

16

ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു.എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച പ്രവർത്തനങ്ങളായിരുന്നു. കുട്ടികളിൽ ഗണിതാശയങ്ങൾ വ്യത്യസ്തമായും ലളിതമായും അവതരിപ്പിക്കാമെന്നും പറഞ്ഞു തന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഉള്ളിലെ കഴിവുകൾ ഉണർത്താനും അതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സഹായകമായിരുന്നു .ഈ ആശയങ്ങൾ ഞങ്ങളിൽ എത്തിച്ചു Rp മാർക്ക് വളരെ നന്ദി .

അനീഷ് ചന്ദ്ര : BRC പെരുമ്പാവൂർ👆

17

ഇന്നത്തെ ക്ലസ്റ്റർ നന്നായിരുന്നു ഗണിതത്തിന്റെയും ഇംഗ്ലീഷിന്റെയും കാര്യങ്ങൾ നമ്മുടെ ക്ലാസ്സ് റൂമിൽ നടക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചൊക്കെ പറഞ്ഞു തന്നു മലയാളംഅടുത്ത പാഠത്തിന്റെ സചിത്ര പുസ്തകം പരിചയപ്പെടുത്തി കൂടുതൽ കാര്യങ്ങൾ ചെയ്തു. ഡയറിയും സചിത്രപാഠപുസ്തകവും അതിലൂടെ രചനോത്സവത്തിൽ എത്തിയ നല്ല അനുഭവങ്ങൾ ഉള്ള കുറെ ടീച്ചേഴ്സ് ഷെയർ ചെയ്തു അപ്പോഴും പത്തിരുപത് ശതമാനം ട്രാൻസ്ഫർ ഒക്കെ ആയിട്ട് വന്നവർ ഇതൊന്നും തുടങ്ങാത്തവർ ഉണ്ട് . ചേർത്തല നന്നായിട്ട് പോകുന്ന ഒരു ബാച്ച് ആയിരുന്നു 

ശക്തമായ മോണിറ്ററിങ്ങ് കൂടെ വേണം സർ. പുതിയ വർക്കായി അതൊക്കെ പിന്നെ നമ്മൾ ഇന്ന് ചേർത്ത ഡയറിയുടെ തലോ മാറിയത് സാങ്കൽപ്പികം ആയതെല്ലാം വളരെ ഭംഗിയായിട്ട് പറഞ്ഞുതന്നു ഓരോ മാസവും ഒരു ക്ലസ്റ്റർ ഉണ്ടെങ്കിൽ കുറച്ചുകൂടെ പ്രാവർത്തിക മായേനേ''വളരെ നന്നായിട്ട് പോകുമ്പോൾ എന്തിനും തയ്യാറായിട്ടുള്ള 75 ശതമാനം പേർ . ചെറിയൊരു ശതമാനം എങ്ങനെ ഇതെല്ലാം കൂടെ ചെയ്യൂ o എന്ന മനോഭാവത്തിൽ ഇരിക്കുന്ന അധ്യാപകരും ഉണ്ടായിരുന്നു

ശ്രീപ്രിയ

18

 +91 6238 925 818:

 നമസ്കാരം സർ ഇന്നത്തെ ക്ലസ്റ്റർ പരിശീലന അനുഭവം 4 മാസത്തിനുശേഷമോ ഓരോ അധ്യാപകർക്കും പറയാൻ ഉണ്ടായിരുന്നത് വേറിട്ടതായിരുന്നു . ഗണിതം ഇംഗ്ലീഷ് വിഷയധിഷ്ഠിതം ആയിരുന്നു മൊഡ്യൂൾ. ഗണിതശേഷി നേടാൻ കുട്ടികളെ എങ്ങനെ തല്പരരാക്കണമെന്ന് മനസിലാക്കാൻ കഴിഞ്ഞു. 🙏🙏🙏


19

ഇന്നത്തെ ക്ലാസ്സിൽ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ചത് വളരെ നല്ല കാര്യമായി തോന്നി. മലയാള പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ഗണിതാശയങ്ങളും വളരെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്നും മറ്റും ഞങ്ങളിൽ എത്തിച്ച RP മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇംഗ്ലീഷിനും ഇതുപോലെ വ്യത്യസ്ത പരിപാടികൾ പ്രതീക്ഷിക്കുന്നു.

പ്രവീണ.വി

ജി.യു.പി സ്കൂൾ തത്തമംഗലം


20

 ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു.എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച പ്രവർത്തനങ്ങളായിരുന്നു. കുട്ടികളിൽ ഗണിതാശയങ്ങൾ വ്യത്യസ്തമായും ലളിതമായും അവതരിപ്പിക്കാമെന്നും പറഞ്ഞു തന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഉള്ളിലെ കഴിവുകൾ ഉണർത്താനും അതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സഹായകമായിരുന്നു.' ഭാഷാ പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം നൽകുന്നുണ്ട്. ഈ ആശയങ്ങൾ ഞങ്ങളിൽ എത്തിച്ചു Rp മാർക്ക് വളരെ നന്ദി . ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു .

അനു. എ

ജി.വി.എൽ.പി.എസ് ചിറ്റൂർ, പാലക്കാട്

21

ബിന്ദു: സംയുക്ത ഡയറി സചിത്രം എന്നിവയെക്കുറിച്ചുള്ള ക്ലാസ് അനുഭവങ്ങൾ എല്ലാവരും വലിയ താൽപ്പര്യത്തോടെ പങ്കുവെച്ചു   ഗണിത ക്ലാസ് പുതിയ ഒരു ഉണർവ്വേകി സന്തോഷകരമായ ഒരു അനുഭവം തന്നെയായിരുന്നു

21

: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഫസ്റ്റ് ടേം കഴിഞ്ഞപ്പോഴേക്കും കുട്ടികളെ സ്വതന്ത്രവായനയിലേക്കും എഴുത്തിലേക്കും നയിച്ച സചിത്ര പുസ്തകം, സംയുക്ത ഡയറി, വായനോത്സവം, ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന രചനോത്സവം എന്നിവ വളരെയധികം പങ്കു വഹിച്ചെന്ന് വളരെ സന്തോഷത്തോടെയാണ് പങ്കുവച്ചത്. സചിത്ര പുസ്തകത്തിന്റെ മാതൃകയിൽ ഇംഗ്ലീഷും കണക്കും സചിത്രമാക്കി വർ അവരുടെ രീതികൾ പങ്കു വച്ചു. ഗണിതത്തിലെ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ELPS ഘട്ടങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നതെന്നും അതിന് ഇനി പ്രത്യേകം തയ്യാറെടുപ്പുകൾ വേണ്ടായെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

: D. Baju

N Paravur,

EKM👆


22

+91 95677 47519: സചിത്ര നോട്ടുബുക്ക് ക്ലാസിൽ പ്രാവർത്തികമാക്കിയപ്പോൾ ഉണ്ടായ നേട്ടങ്ങളും പ്രതിബന്ധങ്ങളും ചർച്ച ചെയ്തു. ഗണിത ശേഷികൾ കൈവരിക്കുന്നതിന് സചിത്ര രീതി എങ്ങനെ പ്രാവർത്തികമാക്കാം എന്ന് വർക്ക്ഷീറ്റ് ചെയ്ത് മനസ്സിലാക്കാൻ സാധിച്ചു. ഇംഗ്ലീഷ് ന്റെ സാധ്യത കൂടി ചർച്ചയായെങ്കിലും വ്യക്തത വന്നില്ല. രക്ഷിതാക്കളും കൂടി ശക്തമായി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇംഗ്ലീഷ് ഭാഷാ ശേഷികൾ നേടാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നതിന് സഹായകമായ മികവുറ്റ മൊഡ്യൂൾ ഉടനെ പ്രതീക്ഷിക്കുന്നു.

23

പരീക്ഷയും, ഉത്തരക്കടലാസ് അവലോകനവും നടന്നു.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുക്കാത്ത ഉത്തരങ്ങൾ കുട്ടികൾക്ക് പ്രയാസമായെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ വന്നു . ഗണിത ചോദ്യങ്ങൾ അതിലളിതമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.


സംയുക്ത ഡയറി വളരെ നല്ല രീതിയിൽ കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്ത സന്തോഷം എല്ലാവരും പങ്കുവെച്ചു .

കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിൽ കുട്ടികൾ വായിക്കാനും എഴുതാനും പ്രാപ്‌തി നേടുന്നുണ്ടെന്നും രക്ഷിതാക്കളുടെ പിന്തുണ കാര്യമായി ലഭിക്കുമെന്നും കുട്ടികൾ വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്നും വിലയിരുത്തപ്പെട്ടു.

നസീമ. വി.പി

ജി.എൽ.പി.എസ്. കിഴക്കമ്പലം

കോലഞ്ചേരി

എറണാകുളം

24

+91 97474 61630: ഗണിത പ്രകൃതിശക്തികൾ സംയുക്ത സങ്കൽപ്പിക്കടയറി ചുറ്റുപാടുള്ള വസ്തുക്കൾ ഉപയോഗിച്ച് ഗണിതം എങ്ങനെ രസകരമാക്കാം എന്നതിനെക്കുറിച്ച് മനസ്സിലായി

 25

ഇന്നത്തെ ക്ലസ്റ്റർ മീറ്റിംഗ് വളരെ മികച്ച ഒരു അനുഭവമായിരുന്നു. സംയുക്ത ഡയറിയും സചിത്രപാഠപുസ്തകവും എന്റെ ക്ലാസിലെ കുട്ടികൾക്ക് ഒത്തിരി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . രക്ഷിതാക്കൾ വിളിച്ചു പറയാറുണ്ട് അവർ ബസ്സിന്റെ ബോർഡ്, കിട്ടുന്ന പേപ്പർ എന്നിവ വായിക്കാൻ ശ്രമിക്കുന്നുവെന്ന്.

      ഇന്ന് ഉൾപ്പെടുത്തിയ ഗണിത ഇംഗ്ലീഷ് പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു . ഭാഷാ പഠനത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഇനി ഗണിത പഠനത്തിലും ഇംഗ്ലീഷ് പഠനത്തിലും സാധ്യമാകുമെന്ന് വിശ്വസിക്കുന്നു.

 ശ്രീജ എം എസ്

 ജി എൽപിഎസ് മലയാറ്റൂർ

 അങ്കമാലി സബ്ജില്ല

 എറണാകുളം


26

 ഇന്നത്തെ ക്ലസ്റ്ററിൽ ആദ്യം കൈകാര്യം ചെയ്ത വിഷയം ഗണിതമാണ്. ഗണിതാശയ രൂപീകരണ ഘട്ടങ്ങൾ ഓരോന്നും പാലിച്ച് പഠിപ്പിക്കേണ്ട രീതി മനസിലാക്കാൻ സാധിച്ചു. ഓരോന്നും വിശദമാക്കി പറഞ്ഞു തന്നു. ഈ രീതിയിൽ ഗണിതം പഠിച്ചാൽ കുട്ടികൾക്ക് രസകരവും ഉത്സാഹവുമായിരിക്കും. മറക്കുകയുമില്ല . ഇംഗ്ലീഷ് വിഷയത്തിൽ word wall എന്നത് വ്യത്യസ്തമായി തോന്നി. മലയാളത്തിൽ സചിത്ര പുസ്തകം, സംയുക്ത ഡയറി എഴുതുന്നതിന് പുറമേ രചനോത്സവം, സാങ്കൽപ്പിക ഡയറി എന്നിവ എഴുതുന്നതിനെക്കുറിച്ച് പറഞ്ഞു. കുട്ടികളുടെ ചിന്തകൾ വളരാനും അവ പ്രകടിപ്പിക്കാനും കഴിയുന്നതാണ് ഇത്തരം (പവർത്തനങ്ങൾ. ഇന്ന് പറഞ്ഞ് തന്ന കാര്യങ്ങൾ എല്ലാം തന്നെ എന്റെ കുഞ്ഞുങ്ങളിലും ചെയ്യാൻ ശ്രമിക്കും. ക്ലാസ് എടുത്ത സാറിനും ടീച്ചർമാർക്കും നന്ദി. 

അനുബീഗം. എ. വാത്തികുളം. എൽപി സ്കൂൾ.മാവേലിക്കര

27

 അനുഭവങ്ങൾ അറിവുകൾ ആകുമ്പോൾ, ക്ലാസ്സ് മുറികൾ സജീവമാകും... പുതിയ പഠന രീതികൾ, അദ്ധ്യാപകന്റെ ചിന്തകളെ ഉണർത്തും. തനത് ക്ലാസ്സ് മുറികളിൽ രൂപപ്പെടും.. ഈ അധ്യയന വർഷം ഒന്നാം ക്ലാസ്സിനെ പുതിയ വാക്കുകൾ നൽകി പരിശീലിപ്പിച്ചു... അതിന് ഗുണങ്ങളും ഏറെയും ഒപ്പം ചില പരിമിതികളും... 

എല്ലാം പരിഹരിച്ചു മുന്നോട്ടു കൊണ്ട് പോകാൻ നമുക്ക് കഴിയും.. പരിപൂർണ വിജയം സാധ്യമല്ലെങ്കിലുംതൃപ്തി ഉണ്ടാകും... ഈ ക്ലസ്റ്റർ നൽകിയത് വ്യത്യസ്തമായ കുറച്ചു അറിവ് നിർമ്മാണരീതികൾ,, 

ഒട്ടും അതൃപ്തി ഇല്ലാതെ,പൂർണമായി ക്ലാസ്സിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു.. RPs ഏറ്റവും നന്നായി അവർ റോൾ കൈകാര്യം ചെയ്തു.. സമയം തീർന്നല്ലോ ന്നൊരു വിഷമം മാത്രം... ഇനിയും സംഗമം ഉണ്ടാകണം. സുഹൃത്തുക്കളെ കാണാൻ, വിഷയങ്ങളെ ആഴത്തിൽ അറിയാൻ, ഈ ആവശ്യം ആണ്. ആക്റ്റീവ് ആയി ഈ ഗ്രൂപ്പ് ഉണ്ടാകണം... 

ശാലിനി

മാവേലിക്കര



28

+91 81368 62518: സർ, ഇന്നത്തെ ക്ലസ്റ്റർ നല്ലതായിരുന്നു. പക്ഷെ ക്ലാസ്സിൽ നടക്കുന്ന സചിത്ര പുസ്തകവും അതിനെ തുടർന്നുള്ള കാര്യങ്ങളും ചർച്ച ചെയ്തില്ല അത് പ്രതീക്ഷിച്ചു


+91 96458 86146: ഇന്നത്തെ ക്ലസ്റ്ററിൽ സചിത്ര സംയുക്ത സംഘൽപ്പിക ഡയറി പറഞ്ഞു.


29

ഇന്നത്തെ ക്ലസ്റ്റർ മികച്ച അനുഭവമായിരുന്നു. സചിത്ര ബുക്ക് സംയുക്ത ഡയറി ഇതുവരെയുള്ള പ്രവർത്തനവിലയിരുത്തലുകൾ നടന്നു.

അടുത്ത പാഠത്തിന്റെ ഫ്രെയിമുകൾ നിർമ്മിച്ചു (ഗ്രൂപ്പ് അടിസ്ഥാനത്തിൽ )അത് ക്ലാസ്സിൽ എങ്ങനെയാണ് എല്ലാവരും പ്രസന്റ് ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു .അവധിക്കാല പരിശീലനത്തിൽ സചിത്ര ബുക്കും സംയുക്ത ഡയറിയും രചനയും എല്ലാം ഒരു പറഞ്ഞു തന്ന അറിവുകൾ എന്നാൽ ഇപ്പോൾ നമുക്ക് ഓരോന്നും എങ്ങനെയാണെന്നും അതിലൂടെ കുട്ടികൾക്കുണ്ടായ മാറ്റവും അറിയാം.

30

ഇന്നത്തെ അധ്യാപക പരിശീലനം വളരെ പ്രയോജനം ഉള്ളതായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് കുറെ കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞു .ഭാഷയെ പോലെ തന്നെ ഗണിതവും ഇംഗ്ലീഷും എങ്ങനെ ചെയ്യാം എന്ന് പ്രവർത്തനങ്ങളിലൂടെ പഠിപ്പിക്കുകയും ചെയ്തു.സചിത്ര സംയുക്ത സാങ്കൽപിക ഡയറിയെ കുറിച്ച് പറയുകയും ചെയ്തു .സചിത്ര പുസ്തകം സംയുക്ത ഡയറി ഇവയെ കുറിച്ചുള്ള അവലോകനം നടത്തുകയും ചെയ്തു . ഇന്നത്തെ പ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ ചെയ്യുവാൻ എല്ലാ അധ്യാപകർക്കും സാധിച്ചു . 

ടെസ്സി തോമസ്,

MSC LPS, ഊട്ടുപറമ്പ്, മാന്നാർ.

31

നിലമ്പൂർ ബി ആർ സിയിൽ നിന്നും കിട്ടിയ നാല് പ്രതികരണങ്ങൾ:

എ

നമസ്ക്കാരം 🙏

ഇന്നത്തെ ക്ലാസ്സ് വളരെ നന്നായിരുന്നു. ഗണിതം, ഇംഗ്ലീഷ് എന്നിവ ഏതെല്ലാം രീതിയിൽ കുട്ടികളിൽ എത്തിക്കാം എന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്നും മനസിലാക്കാൻ സാധിച്ചു. പ്രകൃതിശേഷികൾ, സചിത്രപുസ്തകം, സംയുക്ത ഡയറി ഇവയിലൂടെ കടന്നുപോകാൻ ക്ലാസിലൂടെ സാധിച്ചു .ആർപി മാർക്ക് ക്ലാസ്സ് നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്.🙏🙏

ബി

ഇന്നത്തെ അധ്യാപക സംഗമം മൂന്നു വിഷയങ്ങളും ഉൾപ്പെടുത്തി(MAL, ENG, MATHS) നടന്നത് ഒന്നായിരുന്നു... തുടക്കക്കാരായ എനിക്കെല്ലാം ഇനി മുന്നോട്ടുള്ള യാത്ര എങ്ങിനെയെല്ലാം ആവാം എന്ന് സംഗമത്തിലൂടെ അറിയാൻ കഴിഞ്ഞു... ഇനിയും ഒരുപാട് പഠിക്കാനുണ്ട് . ഇത്തരം അധ്യാപക സംഗമങ്ങളിലൂടെ ഞങ്ങളുടെ കഴിവുകളെ ഉയർത്താൻ സഹായിക്കുന്ന പ്രിയപ്പെട്ട ആർപിമാരോടും ഇതിന്റെ നേതൃത്വം പറയുന്നു. . സചിത്രപുസ്തകവും സംയുക്ത ഡയറിയുമെല്ലാം മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്.. ഇംഗ്ലീഷിൽ ഡിസ്ക്രിപ്ഷൻ എന്ന ആശയത്തിൽ എന്തെല്ലാം ഉൾപ്പെടുത്താം എന്നും ഗണിതത്തിൽ പല ആശയങ്ങളും എങ്ങനെ ബന്ധിപ്പിക്കാം എന്നതിന്റെ എല്ലാ ശേഷികളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ELPS എന്ന ആശയത്തിലൂടെ പഠനം മുന്നോട്ട് പോകുന്നതുമെല്ലാം അറിയാൻ കഴിഞ്ഞു..

സി

ഇന്നത്തെ അധ്യാപക പരിശീലനം വളരെ നല്ലതായിരുന്നു. . കുട്ടികളിൽ സംഖ്യാബോധവും സംഖ്യാ വ്യാഖ്യാനവും ഉറപ്പിക്കാൻ ഈ പ്രവർത്തനങ്ങൾ വളരെ നല്ലതാണ്. ഇന്നത്തെ പരിശീലനത്തിൽ ഗണിതത്തിന് നല്ല പ്രാധാന്യം കൊടുത്തതു പോലെ തോന്നി. ഗണിതം ക്ലാസിൽ ലളിതമായി അവതരിപ്പിക്കുന്നതിന് സഹായകമായ ധാരാളം കാര്യങ്ങൾ ഇന്നത്തെ പരിശീലനത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും സെഷനുകളും വളരെ നല്ലതായിരുന്നു. സമയം കുറവായിരുന്നെങ്കിലും (ഇംഗ്ലീഷ്, മലയാളം, സെഷനുകൾ) ലഭ്യമായ സമയം ഫലപ്രദമായി വിനിയോഗിച്ച് കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ആർപി മാർ ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും എടുത്തു പറയേണ്ടതായിട്ട് എനിക്ക് തോന്നിയത് കടലാസുകൾ കൊണ്ടുണ്ടാക്കിയ നിർമ്മാണ പ്രവർത്തനങ്ങളായിരുന്നു.കുട്ടികൾക്ക് യാതൊരു പ്രയാസവും ഉണ്ടാക്കാതെ ഇത്തരം പ്രവർത്തനങ്ങൾ ക്ലാസിൽ ചെയ്യാൻ ഈ പ്രവർത്തനങ്ങൾ നന്നായി സഹായിക്കും. അതുപോലെ ഗണിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മികവുറ്റതായിരുന്നു

ഡി

 രമ്യ ടീച്ചറും അനു ടീച്ചറും നയിച്ച അധ്യാപക പരിശീലനം വളരെ മികച്ചതായി തോന്നി. ഗണിതത്തിൽELPS സാധ്യതകളെക്കുറിച്ച് വീണ്ടുമൊന്ന് ഓർത്തെടുത്ത് ക്ലാസ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള ഉണർവ് ക്ലാസിലൂടെ ലഭിച്ചു - അതുപോലെ മലയാളത്തിലും സചിത്ര പുസ്തകങ്ങൾ, സംയുക്ത ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഉതകുന്ന ടിപ്സ് ക്ലാസിൽ ലഭിച്ചു . യി രു ന്നത് ഇനിവരുന്ന പാഠത്തിലെ ഒരു തീം എടുക്കുന്നതല്ലായിരുന്നോ എന്നൊരു സംശയം .അതു പോലെ ഇംഗ്ലീഷ് ചോദ്യപേപ്പർ ഡിസ്കഷനിൽ എന്തായിരുന്നു ഉദേശമെന്നും വ്യക്തമായില്ല അവിടെ ഒരു സംശയം വന്നതൊഴിച്ചാൽ ക്ലസർ പരിപൂർണ വിജയമായി തോന്നി

-രമ്യ: Brc നിലമ്പൂർ



32

ഇന്ന് നടന്ന ഒന്നാം ക്ലാസ്സിലെ ട്രെ യിനിങ്ങിൽ ഒന്നാം ടേമിലെ ഉത്തരം ശീട്ട് വിലയിരുത്തൽ നടത്തി. അതോടൊപ്പം അടുത്തമലയാളത്തിന്റെ ഒരുമയുടെ ഓണം എന്ന പാഠത്തിന്റെ രൂപീകരണ പാഠം തയ്യാറാ ക്കി.

രചനോത്സവത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെ സർഗ്ഗാ ൽ‍മ രചയിതാക്കൾഎന്ന് പറഞ്ഞു. രചനോത്സവം ഭംഗിയായി തുടരുന്ന അദ്ധ്യാപകർ അനുഭവം പറഞ്ഞു. തുടർന്നുള്ള പാഠങ്ങളിൽ സംയുക്ത സാങ്കൽപിക ഡയറി, രചനോത്സവം, ബാലസാഹിത്യകൃതികൾ ഇവയിലൂടെ കടന്നുപോകണമെന്നും ടീച്ചർ പറഞ്ഞു.

 ജൂബി ടീച്ചറും ലേ ഖീടീച്ചറും ഭംഗിയായി ക്ലാസുകൾ എടുത്തു. ഇംഗ്ലീഷ് റോസ് മേരിടീച്ചർ ആണ് പഠിപ്പിച്ചത്. ഉത്തരക്കടലാസ് വിലയിരുത്തൽ നടത്തി. ഓരോ ചോദ്യത്തിന്റെയും സൂചകങ്ങൾ അനുസരിച്ചു വിലയിരുത്തി. തുടർന്ന് പാർക്ക് എന്ന തീം അടിസ്ഥാനമാക്കി ഗ്രൂപ്പിൽ സ്റ്റിൽ മോഡൽ അദ്ധ്യാപകർ അവതരിപ്പിച്ചു.

തുടർന്ന് ഗണിതമാലിനി ടീച്ചർ പഠിപ്പിച്ചു. എല്ലാവരും പൂന്തോട്ടം നിർമ്മിച്ചു. വിവിധ ഗണിതാശയങ്ങൾ അതിലൂടെ മനസിലാക്കാൻ സാധിച്ചു.

AEO, BPO എന്നിവർ ക്ലാസുകൾ സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി.3,6,9ക്ലാസ്സുകളിൽSEAS പരീക്ഷകൾ നടത്തുമെന്ന് ഷൈലജ മാഡം അറിയിച്ചു. വളരെ ഭംഗിയായി കോഴ്സുകൾ അവസാനിച്ചു. എല്ലാ Rp മാരോടും നന്ദി അറിയിക്കുന്നു. നമുക്ക് ലഭിച്ച അറിവിന്റെ വെളിച്ചം നമ്മുടെ കുഞ്ഞു മക്കൾക്കു പകരാൻ അദ്ധ്യാപകരായ നമുക്കു കഴിയട്ടെ കടകൾ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

 ഷേർളി

Cms lps, പൊൻകുന്നം, കാഞ്ഞിരപ്പള്ളി



33

സംയുക്ത ഡയറി സചിത്രം എന്നിവയെക്കുറിച്ചുള്ള ക്ലാസ് അനുഭവങ്ങൾ എല്ലാവരും വലിയ താൽപ്പര്യത്തോടെ പങ്കുവെച്ചു ഗണിത ക്ലാസ് പുതിയ ഒരു അനുഭവം സന്തോഷകരമായ ഒരു അനുഭവം തന്നെയായിരുന്നു     

പി ബിന്ദു 

എ എം എൽ പി സ്കൂൾ ചേങ്ങോട്ടൂർ

33

ഇന്നത്തെ ക്ലസ്റ്റർ മീറ്റിംഗ് വേറിട്ടൊരു അനുഭവമായിരുന്നു. ഗണിതം, ഇംഗ്ലീഷ്, ഭാഷ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് ഇതിലെ ഓരോ പ്രവർത്തനങ്ങളും ELPS ലൂടെയാണ് കടന്നുപോകുന്നതെന്ന് ബോധ്യം വന്നു. ഗണിതാശയങ്ങൾ പ്രകൃതി സൗഹൃദമായി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ എങ്ങനെ ചെയ്യാമെന്ന് ബോധ്യം വന്നു. കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ പ്രത്യേകിച്ച് ഗോത്രവിഭാഗം കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ സചിത്ര പുസ്തകം വിജയകരമാണെന്ന് പല അധ്യാപകരും അഭിപ്രായപ്പെട്ടു . എന്റെ ക്ലാസിൽ വളരെയധികം വികസിപ്പിച്ച പുസ്തകമാണ് സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഇന്നത്തെ കോഴ്സ് ചെയ്ത RP മാർക്ക് അഭിനന്ദനങ്ങൾ👍🥰🥰🥰

 റീന. സി.എ., ജി.എച്ച്.എസ്. അതിരാറ്റു കുന്ന്

വയനാട്


 നിറമുള്ള ക്ലസ്റ്റർ മനോഹരം തന്നെ. എല്ലാവരുടെയും ഭാഗം നല്ല രീതിയിൽ കൈകാര്യം ചെയ്തു. കഠിനാധ്വാനം ചെയ്ത് ഇനി വയ്യേ എന്ന് തളർന്നിരിക്കുന്ന ചിലർക്കെങ്കിലും ഉർജമാണ് ഇത്തരം ക്ലസ്റ്ററുകൾ എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.മാത്രമല്ല പരസ്പരം പങ്കുവയ്ക്കുവാനും സ്വയം വിലയിരുത്തുവാനും കൂട്ടിച്ചേർക്കുവാനും മെച്ചപ്പെടുത്തുവാനുമുള്ള നല്ലൊരവസരമായി എല്ലാവരും ഇതിനെ കാണുന്നു.തൃപ്തിക്കുറവുള്ള ഒരു മുഖവും കണ്ടെത്താൻ കഴിഞ്ഞില്ല. ഇനിയും ഇത്തരം കൂടിച്ചേരലുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏ബാലുശ്ശേരി ബി ആർ സി

 കോഴിക്കോട്


Beena Vasudevan KLM: ഇന്നത്തെ ക്ലസ്റ്റർ മീറ്റിംഗിൽ ഭാഷ, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളായിരുന്നു. ഒന്നാം പാദവാർഷിക യുടെ മൂല്യനിർണയം സംബന്ധിച്ച കാര്യങ്ങളിൽ ചോദ്യപേപ്പർ കിട്ടിയ കുട്ടികളുടെ അനുഭവം, പരീക്ഷയെക്കുറിച്ചുള്ള രക്ഷിതാവിന്റെ പ്രതികരണം എന്നിവയെക്കുറിച്ച് ചർച്ച നടത്തി. സചിത്ര ബുക്കുമായി കുട്ടിക്ക് പരിചയമുള്ള പ്രവർത്തനങ്ങളായിരുന്നു മൂല്യ നിർണയത്തിൽ കൂടുതലും. മൂല്യ നിർണ്ണയത്തിൽ ടീച്ചേഴ്സിനുണ്ടായ അനുഭവവും ചർച്ചയിൽ വന്നു. തുടർന്ന് ഭാഷയുമായി ബന്ധപ്പെട്ട ഒരു പാട്ട് ഒരു ഗ്രൂപ്പുകാർ അവതരിപ്പിച്ചത് ക്ലാസിൽ ഒരു ഉത്സവ പ്രതീതി തന്നെ ഉണ്ടാക്കി. തുടർന്ന് കുട്ടിയുടെ ഉത്സവ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാനായി നമുക്ക് ക്ലാസിൽ എന്തൊക്കെ ഒരു ചർച്ച നടത്തി. പേപ്പർ നൽകി തോരണം നിർമ്മിച്ചു. ഇതിൽ ഭാഷയോടൊപ്പം ഗണിത ആശയവും ഉൾപ്പെട്ടു.ഗ്രൂപ്പുകൾ തിരിച്ച് ഫ്രൈമുകൾ നൽകി. ഇതോടൊപ്പം തന്നെ സചിത്ര സംയുക്ത ഡയറി, രചനോത്സവം . വിപുലീകരണ പാഠത്തിൽ നിന്ന് ലഘുബാല സാഹിത്യ കൃതികൾ എന്നിവയെപ്പറ്റിയുള്ള Trs വ്യക്തമായ ധാരണകൾ നൽകുന്നു. അടുത്ത സെഷൻ ഗണിതമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സംഖ്യാബോധം ഉറപ്പിക്കൽ ELPS എന്ത് . വർക്ക് ഷൂസിന്റെ ഉപയോഗം എന്നിവയും കുട്ടിയെ എങ്ങനെ ലളിതമായി ഗണിത പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാം എന്ന് ധാരണ നൽകി. ഇംഗ്ലീഷ് ക്ലാസ്സിൽ ചോദ്യപ്പേപ്പർ വിശകലനം നടന്നു. തുടർന്ന് പാർക്ക് എന്ന് എഴുതിയ ചാർട്ട് പ്രദർശിപ്പിക്കുകയും ഇതിൽ നമുക്ക് പാർക്കിൽ പരിചയമുള്ള സാധനങ്ങളുടെ പേരുകൾ എഴുതി ഒട്ടിക്കാനും പാർക്കിന്റെ സ്റ്റിൽ മോഡൽ അവതരിപ്പിക്കാനും പറഞ്ഞു.എല്ലാവരും ഈ രണ്ടു പ്രവർത്തനങ്ങളും രസകരമായി ചെയ്തു. ഇത്രയുമായിരുന്നു ഇന്നത്തെ സെഷൻ . ഈ ക്ലാസ് വളരെ നല്ല രീതിയിൽ രസകരമായി അവതരിപ്പിച്ച രണ്ടു ടീച്ചേഴ്സിനും നന്ദി പറഞ്ഞു കൊണ്ട്
രജനി .വി
ഗവ: എൽ. പി എസ് . വരവിള
BRC .കരുനാഗപള്ളി
 ബീന വാസുദേവൻ കെ.എൽ.എം. 
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ക്ലസ്റ്റർ തല പരിശീലനം നടന്നു. ഭാഷാ ഗണിതം ഇംഗ്ലീഷ് എന്നീ മൂന്നു വിഷയങ്ങളും ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യത്തെ സെഷനിൽ ഭാഷാ ചോദ്യപേപ്പറിന്റെ വിശകലനമായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി സചിത്ര നോട്ടുബുക്കുമായി ബന്ധപ്പെടുത്തിയായിരുന്നു ചോദ്യങ്ങൾ എന്ന് അഭിപ്രായപ്പെട്ടു. അടുത്ത സെഷൻ 4ാം യൂണിറ്റ് എങ്ങനെ ക്ലാസ്സിൽ അവതരിപ്പിക്കണമെന്നു ള്ളതായിരുന്നു. അതിനായി ഗ്രൂപ്പ് തിരിച്ച് 10 ഫ്രെയിമുകളും വീതിച്ചു നൽകി. സന്നദ്ധയെഴുത്ത്, ടീച്ചറെഴുത്ത്, ബുക്കിലെഴുത്ത്, പിന്തുണാ നടത്തം, രൂപീകരണ പാഠം, വായനയുടെ വിവിധ ഘട്ടങ്ങൾ, സചിത്ര നോട്ടുബുക്കിന്റെ സാധ്യത എന്നിവ ഉൾപ്പെടുത്തി പാഠാസൂത്രണം തയ്യാറാക്കി അവതരിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളുടെയും അവതരണം മികച്ചതായിരുന്നു.ഒന്നാം ടേമിൽ നിന്ന് രണ്ടാം ടേമിലേക്ക് എത്തുമ്പോൾ സചിത്ര , സംയുക്ത സാങ്കൽപിക ഡയറി, രചനോത്സവം വിപുലീകരണ പാഠത്തിൽ നിന്ന് ലഘു ബാലസാഹിത്യകൃതിയിലേക്ക് എത്തിക്കണം. മാതൃക തയ്യാറാക്കി ആർ, പി മാർ പ്രദർശിപ്പിച്ചു. അടുത്ത സെഷൻ ഗണിതമായിരുന്നു. പ്രക്രിയാ ശേഷികൾ. ELPS ന്റെ പ്രാധാന്യം എന്നിവ ക്ലാസ്സിൽ ചർച്ച ചെയ്തു. സംഖ്യാബോധം ഉറപ്പിക്കുന്നതിനായി നൽകാവുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, വർക്ക് ഷീറ്റ് എന്നിവ ക്ലാസ്സിൽ നൽകി. തുടർന്ന് ഇംഗ്ലീഷിന്റെ സെഷനായിരുന്നു. ചോദ്യപേപ്പർ വിശലനം നടന്നു. ഡിസ്ക്രിപ്ഷൻ വിലയിരുത്തേണ്ട സൂചകങ്ങൾ കണ്ടെത്തി. സൂചകങ്ങൾ, ആർപി ചാർട്ടിൽ പ്രദർശിപ്പിച്ചു. പാർക്കിൽ ഉൾപ്പെടുന്ന വാക്കുകൾ കണ്ടെത്താനും ആ പാർട്ടിയിൽ എഴുതി ഒട്ടിക്കാനും അവസരം നൽകി. പാർക്കിന്റെ ഒരു സ്റ്റിൽ മോഡൽ ക്ലാസ്സിൽ രൂപീകരിച്ചു. ഇന്നത്തെ ക്ലസ്റ്റർ വേറിട്ടൊരനുഭവമായിരുന്നു. സംഖ്യാബോധം ഉറപ്പിക്കുന്നതിനായി നൽകാവുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, വർക്ക് ഷീറ്റ് എന്നിവ ക്ലാസ്സിൽ നൽകി. തുടർന്ന് ഇംഗ്ലീഷിന്റെ സെഷനായിരുന്നു. ചോദ്യപേപ്പർ വിശലനം നടന്നു. ഡിസ്ക്രിപ്ഷൻ വിലയിരുത്തേണ്ട സൂചകങ്ങൾ കണ്ടെത്തി. സൂചകങ്ങൾ, ആർപി ചാർട്ടിൽ പ്രദർശിപ്പിച്ചു. പാർക്കിൽ ഉൾപ്പെടുന്ന വാക്കുകൾ കണ്ടെത്താനും ആ പാർട്ടിയിൽ എഴുതി ഒട്ടിക്കാനും അവസരം നൽകി. പാർക്കിന്റെ ഒരു സ്റ്റിൽ മോഡൽ ക്ലാസ്സിൽ രൂപീകരിച്ചു. ഇന്നത്തെ ക്ലസ്റ്റർ വേറിട്ടൊരനുഭവമായിരുന്നു. സംഖ്യാബോധം ഉറപ്പിക്കുന്നതിനായി നൽകാവുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, വർക്ക് ഷീറ്റ് എന്നിവ ക്ലാസ്സിൽ നൽകി. തുടർന്ന് ഇംഗ്ലീഷിന്റെ സെഷനായിരുന്നു. ചോദ്യപേപ്പർ വിശലനം നടന്നു. ഡിസ്ക്രിപ്ഷൻ വിലയിരുത്തേണ്ട സൂചകങ്ങൾ കണ്ടെത്തി. സൂചകങ്ങൾ, ആർപി ചാർട്ടിൽ പ്രദർശിപ്പിച്ചു. പാർക്കിൽ ഉൾപ്പെടുന്ന വാക്കുകൾ കണ്ടെത്താനും ആ പാർട്ടിയിൽ എഴുതി ഒട്ടിക്കാനും അവസരം നൽകി. പാർക്കിന്റെ ഒരു സ്റ്റിൽ മോഡൽ ക്ലാസ്സിൽ രൂപീകരിച്ചു. ഇന്നത്തെ ക്ലസ്റ്റർ വേറിട്ടൊരനുഭവമായിരുന്നു.
മിനി. ഒ 
എസ്.എൻ.വി. എൽ.പി എസ്. കോഴിക്കോട്. കരുനാഗപ്പള്ളി ബി.ആർ.സി.



ഇന്ന് നടന്ന ക്ലസ്റ്ററിൽ കിട്ടിയ ഗണിത ആശയങ്ങളെല്ലാം മുൻപേ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. സംഖ്യകൾ പഠിപ്പിക്കാനായി ഇലകൾ ഉപയോഗിക്കുന്നത് ആദ്യ ടേമിൽ തന്നെ കിട്ടിയിരുന്നെങ്കിൽ കൂടുതൽ പ്രയോജനപ്രദമായിരുന്നേനെ. നമുക്ക് കഴിഞ്ഞ ക്ലസ്റ്ററിൽ സുപരിചിതരായ രേഖ ടീച്ചർ റോസ്മേരി ടീച്ചർ ജൂബി ടീച്ചർ എന്നിവരോടൊപ്പം തന്നെ മാലിനി ടീച്ചറും ആശയങ്ങൾ വെളിവാക്കി തരുന്നതിൽ വളരെയേറെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്, എല്ലാം കൃത്യമായി നമ്മിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. തോരണം തൂക്കി എന്ന ചെറിയ വാക്യം എഴുതുന്നത് ക്ലാസിൽ എളുപ്പമാണെങ്കിലും അധ്യാപകരുടെ മുന്നിൽ അത് എഴുതുമ്പോൾ കുട്ടികളെക്കാളും പരുങ്ങലായിരുന്നു. അത്തരം സാഹചര്യങ്ങളിൽ പോലും സാരമില്ല കുട്ടികളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു ചെയ്യൂ എന്ന് പറഞ്ഞു അവർ തന്ന പിന്തുണ ഒന്ന് മാത്രം മതി RP മാർ നമുക്ക് പ്രോത്സാഹനവും പിന്തുണയും മനസ്സിലാക്കാൻ. രാവിലത്തെ സെഷൻ കൂടുതലും നിർമ്മാണ പ്രവർത്തനങ്ങൾ ആയതിനാൽ വളരെ രസകരമായി തന്നെ മുന്നോട്ടുപോയി. പലരുടെയും വിവിധങ്ങളായ സർഗാത്മകത പ്രകടമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മാലിനി ടീച്ചർ നേതൃത്വം നൽകി. മലയാളത്തിന്റെ ഭാഗമാണ് കുറച്ചുകൂടി വെല്ലുവിളി ഉയർത്തുന്നത് എന്ന് തോന്നി. സംയുക്ത ഡയറിയും സചിത്ര പുസ്തകത്തോടും ഒപ്പം തന്റെ കുട്ടികളുടെ ബാലസാഹിത്യകൃതികളും അവരുടെ കുട്ടിക്കഥകളും രചനോത്സവവും എല്ലാം വലിയ വെല്ലുവിളി തന്നെയാണ്. പാഠഭാഗത്തിന്റെ പേര് പോലെ തന്നെ, ഉള്ളതുകൊണ്ട് നമുക്ക് ഓണം ആഘോഷിക്കാം. കുട്ടികളുടെ രചനകൾക്ക് നമ്മളാൽ കഴിയുന്ന പിന്തുണ നൽകി അവരുടെ ഭാവനയും ഭാഷാശേഷിയും കൂട്ടുന്നതിൽ എല്ലാ അധ്യാപകർക്കും കഴിയട്ടെ. ഇംഗ്ലീഷിന്റെ ക്ലാസ് നല്ല രീതിയിൽ തന്നെ റോസ്മേരി ടീച്ചർ എടുത്തു. അതിൽ ഒരു വൈരുദ്ധ്യം തോന്നിയത് കുട്ടികൾക്ക് ഉത്തരത്തിനേക്കാളും റെസ്പോൺസിന് പ്രാധാന്യം നൽകണമെന്ന് പറയുമ്പോൾ തന്നെ വിരാമചിഹ്നം കൂടി ഇനി പരിഗണിക്കണം എന്ന് പറഞ്ഞതിലാണ്. ഭാഷാ പരീക്ഷയിലെ ഡിസ്ക്രിപ്ഷൻ എങ്ങനെയാണ് കുട്ടിയിലേക്ക് എത്തിക്കേണ്ടത്, കുട്ടിയെ എങ്ങനെയാണ് ഉത്തരത്തിലേക്ക് നയിക്കേണ്ടത് എന്നതിന് മികച്ച രീതികൾ മനസ്സിലാക്കാൻ സാധിച്ചു. ഇനിയും ഇതുപോലെയുള്ള ഓറിയന്റേഷൻ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. എല്ലാ RP മാർക്കും നന്ദി 💐💐

ആതിര GLPS പുഞ്ചവയൽ
[8/10 3:04 PM] +91 97477 19049: Brc kanjirappally

Saturday, October 7, 2023

10. ഒന്നാം ക്ലാസുകാർ എഴുതുകയാണ്

 സാൻവിയ ഗിരീഷ്, എരമം നോർത്ത് എൽ.പി.സ്കൂൾ, പയ്യന്നൂർ (ഒന്നാം ക്ലാസ് ) എഴുതിയ കുറിപ്പാണ് ഇത്. ക്ലാസ് ചുവരിലുള്ള ചിത്രത്തെ ആസ്പദമാക്കി 


രചനോത്സവത്തിൻ്റെ ഭാഗമായി നൽകിയ ചിത്രങ്ങളിൽ നിന്ന് സാധ്യത തിരിച്ചറിഞ്ഞ ടീച്ചർ ഇതുവരെ പ്രയോജനപ്പെടുത്താതെ പോയ ചിത്രത്തിന് മോക്ഷം നൽകുകയായിരുന്നു.

ഇതും ആശയാവതരണ രീതി പിന്തുടരുന്ന ക്ലാസിൻ്റേതാണ്

Friday, October 6, 2023

9. ബംഗാൾ സ്വദേശിനി ഒന്നാം ക്ലാസിൽ മലയാളം എഴുതുമോ?

 ബ്രിഷ്ടി മലയാളിയല്ല.  ബംഗാൾ സ്വദേശിനി.


നന്നായി മലയാളം എഴുതും, 

വായിക്കും

 റ, ര, ഴ, ള, ല ഈ അക്ഷരങ്ങൾ കുറച്ചു പ്രശ്നം ഉണ്ടായിരുന്നു. 

ഇപ്പോൾ വായിച്ചു വായിച്ച് അതു മാറ്റം വന്നു

ഒന്നാം ക്ലാസിൽ രചനോത്സവം എന്നൊരു പരിപാടി വിദ്യാലയങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

ചിത്രത്തെ ആസ്പദമാക്കി സ്വതന്ത്ര സർഗാത്മക സൃഷ്ടി നടത്തുന്ന പ്രവർത്തനം.

ഒന്നാം ചിത്രത്തെ ആസ്പദമാക്കിയുള്ള രചനോത്സവ രചനകളുടെ നാലു വാല്യം ഇതിനോടകം PDF രൂപത്തിൽ പ്രകാശിതമായി. 800  ഒന്നാം ക്ലാസുകാർ പങ്കാളികളായി.

ഇത് രണ്ടാം ചിത്രത്തെ പ്രമേയമാക്കിയത്.ചിത്രം ചുവടെ.

ആശയാവതരണരീതിയാണ് ക്ലാസിൽ.




Monday, September 18, 2023

141. സംതൃപ്തം ഒന്നാം ക്ലാസ്

 

അവധിക്കാല പരിശീലനത്തിൻ്റെ ശില്പശാല SCERT യിൽ നടക്കുകയാണ്. റിപ്പോർട്ടിംഗ് സമയത്ത് ഒന്നാം ക്ലാസിലെ ടീം അംഗങ്ങൾ പറഞ്ഞു: "ആർ പി കുപ്പായമിടുന്നത് ക്ലാസുകളിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുവാനാണ്. അതിന് കഴിയുംവിധം അധ്യാപകരെ സജ്ജമാക്കാൻ കഴിയുന്നില്ലെങ്കിൽ, മാറ്റം പ്രകടമാകുന്നില്ലെങ്കിൽ വർഷാവർഷം RP മാരുടെ വേഷം അണിയുന്നതെന്തിന്? ഈ വർഷം ഈ പരിശീലനം ഒന്നാം ക്ലാസിൽ ഒരു മാറ്റവും വരുത്തുന്നില്ലെങ്കിൽ ഞങ്ങൾ ഇനി റിസോഴ്സ് പേഴ്സൺസായി തുടരില്ല"ഞങ്ങൾക്ക് വെല്ലുവിളികൾ ഏറെയായിരുന്നു. അതിനാൽ
  • വിശദമായ പ്രക്രിയാ കുറിപ്പുകളും പിന്തുണാ സാമഗ്രികളും തയ്യാറാക്കി (300 പേജ്)
  • ഒരു വിഷയത്തിൽ ( മലയാളം) മാത്രം കേന്ദ്രീകരിച്ചു.
  • തെളിവധിഷ്ഠിതമായി സെഷൻ നയിക്കാൻ തീരുമാനിച്ചു. കുട്ടികളെ വച്ചുള്ള ക്ലാസ്, ആധികാരികരഖകൾ എന്നിവ ഉപയോഗിച്ചു
  • പ്രക്രിയാ ഘട്ടങ്ങളുടെ സൂക്ഷ്മതയിൽ അതീവ ശ്രദ്ധ പുലർത്തി.
  • ഗവേഷണാത്മകമായി കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു
  • SRG, DRG, BRCതല പരിശീലനങ്ങളെ അക്കാദമികമായി എങ്ങനെ പിന്തുണയ്ക്കാമെന്ന് ആലോചിച്ചു. റിസോഴ്സ് പേഴ്സൺസിൻ്റെ വാട്സാപ്പ് കൂട്ടായ്മ  ഓരോ തലം കഴിയുമ്പോഴും വിപുലീകരിച്ചു കൊണ്ടിരുന്നു
  • അവ്യക്തതകൾ, സംശയങ്ങൾ, വിമർശനങ്ങൾ, വിയോജിപ്പുകൾ ,നിർദ്ദേശങ്ങൾ എന്നിവ ഈ വേദികളിൽ ഉന്നയിക്കപ്പെടുകയും ബോധ്യപ്പെടുന്ന തരത്തിൽ വിശദീകര പിന്തുണ നൽകുകയും ചെയ്തു.
  • ഏപ്രിൽ 29 മുതൽ മെയ് അവസാനം വരെ സംസ്ഥാന റിസോഴ്സ് ടീം ഈ കൂട്ടായ്മകളെ സജീവമാക്കി നിറുത്തി. വിനിമയ ചോർച്ചകൾ എന്നിട്ടും ഉണ്ടായി. ഒന്നാം ക്ലാസ് അനുഭവമില്ലാത്ത റിസോഴ്സ് പേഴ്സൺസ് പരിശീലകരായി നിയോഗിക്കപ്പെട്ടതിനാൽ അവരെയും സജ്ജമാക്കേണ്ടി വന്നു.
  • അവധിക്കാല പരിശീലനം തീരാറായപ്പോൾ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കണം എന്ന നിർദ്ദേശം ഉയർന്നു വന്നു. ജൂൺ മുതൽ മറ്റെല്ലാ പണികളും മാറ്റി വച്ചാൽ മാത്രമേ ഈ വേദികളിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയൂ. എന്തായാലും തുടരാൻ തീരുമാനിച്ചു
  • ഒന്നാം ക്ലാസിലെ അധ്യാപകരെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളും പങ്കാളിത്തവും
  1. ഗവേഷണാത്മക അധ്യാപക വേദി -975
  2. Aഒന്നാനാം കുന്നിന്മേൽ - 1000 
  3. B ഒന്നാനാം കുന്നിന്മേൽ - 1023
  4. C ഒന്നാനാം കുന്നിന്മേൽ - 171
  5. A ഒന്നേ ഒന്നേ- 635
  6. B ഒന്നേ ഒന്നേ _1010
  7. C ഒന്നേ ഒന്നേ -918
  8. ഒന്നാം രാഗം - 521
  9. ഒന്നിച്ചുയരാം - 603
  10. ഒന്നാം മാനം - 517
ആകെ 7373
ആകെ പ്രൈമറി സ്കൂളുകൾ 6817 ആണ്.ഒന്നാം ക്ലാസിൽ പതിനായിരം അധ്യാപകർ ഉണ്ടെന്ന് കണക്കാക്കിയാൽ സംസ്ഥാനത്തെ 70% ത്തോളം അധ്യാപകരാണ് ഈ കൂട്ടായ്മകളിൽ പങ്കാളികളാകാൻ സന്നദ്ധരായത്.
  • തുടർ പിന്തുണ അവർ ആഗ്രഹിക്കുന്നു
  • പരിശീലനം പോസിറ്റീവായ മനോഭാവം സൃഷ്ടിച്ചു
  • ഒന്നാം ക്ലാസിൽ അവർ മുൻ വർഷം വരെ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആഗ്രഹം
  • ഒരു പങ്കിടൽ വേദിയുടെ അനിവാര്യത
ഈ കൂട്ടായ്മകൾക്ക് പുറമേ ഹലോ അഡ്മിൻ, അനുഭവക്കുറിപ്പുകൾ, പാട്ടുപൂക്കളം, ഒന്നാം ക്ലാസിലെ ഡയറികൾ (2), രചനാ ശില്പശാല, കലവറ ഒന്നാം ക്ലാസ് ,ഒന്നാം ക്ലാസ് രേഖകൾ എന്നിങ്ങനെ ഗ്രൂപ്പുകളും രൂപീകരിച്ചു. 

നവ മാധ്യമഗ്രൂപ്പിലെ പ്രവർത്തനം ഒരു ടേം പൂർത്തീകരിച്ചപ്പോൾ പങ്കാളികളിൽ നിന്നും ഫീഡ്ബാക്ക് ശേഖരിച്ചു. അത് ചുവടെ.

അവരുടെ കണ്ണിലെ തിളക്കം എന്നെ ഏറെ സന്തോഷിപ്പിച്ചു

സർ, 

പറയാതിരിക്കാൻ വയ്യ. ഞങ്ങളുടെ CPTA വെള്ളിയാഴ്ചയായിരുന്നു. രണ്ട് ശില്പശാലകളിൽ പങ്കെടുത്ത് മടങ്ങുമ്പോഴും രക്ഷിതാക്കളിൽ പലരും ചില ആശങ്കകളും സംശയങ്ങളും ബാക്കിയാക്കിയാണ് മടങ്ങിയത്. എന്നാൽ ഇന്നലെ CPTA കഴിഞ്ഞ് പോകുമ്പോഴുള്ള അവരുടെ കണ്ണിലെ തിളക്കം എന്നെ ഏറെ സന്തോഷിപ്പിച്ചു. മുൻപൊന്നും സംയുക്ത ഡയറിയെ കുറിച്ചും സചിത്ര പുസ്തകത്തെപ്പറ്റിയും അഭിപ്രായങ്ങൾ പറയാതിരുന്നവർക്ക് ഇന്നലെ അതെക്കുറിച്ചു ഒത്തിരി പറയാനുണ്ടായിരുന്നു. അവരുടെ സഹായമില്ലാതെ

  • കുട്ടികൾ ഡയറി എഴുതി തുടങ്ങിയതും
  • തിരുത്തലുകൾ ഇഷ്ടപ്പെടാത്തവർ തെളിവെടുത്തു എഴുതുന്നതും
  • നന്നായി ചിത്രം വരയ്ക്കുന്നതും
  • കളർ ചെയ്യുന്നതും...അങ്ങനെ.. അങ്ങനെ..എന്നാൽ എന്നെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതും മറ്റൊരു രക്ഷിതാവിന്റെ അഭിപ്രായമായിരുന്നു.

'ഈ സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുറച്ച് മുന്നേ തുടങ്ങിയിരുന്നെങ്കിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന, ഇപ്പോഴും സ്വന്തമായി വായിക്കാൻ നന്നേ പാടുപെടുന്ന അവരുടെ മുതിർന്ന കുട്ടി എളുപ്പത്തിൽ മെച്ചപ്പെട്ടേനെ എന്ന്.'

അദ്ധ്യാപന രംഗത്ത് തുടക്കക്കാരിയും ഒന്നാം ക്ലാസ്സിൽ മുൻപരിചയവുമില്ലാത്ത ഞാൻ തെല്ല് ആശങ്കയോടെ തന്നെയായിരുന്നു ക്ലാസ്സിലേക്ക് പോയത്.

എന്നാൽ ഇന്ന് എന്റെ കുട്ടികളിലുണ്ടായ മാറ്റവും അവരുടെ രക്ഷിതാക്കളുടെ സന്തോഷവും എന്റെ ആശങ്കളെയെല്ലാം തന്നെ അസ്ഥാനത്താക്കിയിരിക്കുന്നു. 🙏🙏

Sariga C V

GMLPS Ponmundam South

Tanur

Malappuram

2

അക്ഷരമില്ലാതെ ഉയർന്ന ക്ലാസുകളിൽ എത്തുന്ന കുട്ടികൾ എന്നത് ഒരു പഴങ്കഥയാക്കട്ടെ..

പാഠഭാഗവും സചിത്ര പുസ്തകവും സമന്വയിപ്പിക്കുന്നത് വളരെ നന്നായി. 

രൂപീകരണ പാഠത്തിനു ശേഷം പാഠപുസ്തകത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ആദ്യം മുതൽ എടുക്കുന്നതുപോലെ തോന്നിയിരുന്നു. 

അത് സമയനഷ്ടമല്ലേ? എങ്കിലും പാഠാവതരണവും കുട്ടികളുടെ  വായനയും കഴിഞ്ഞവർഷത്തേക്കാൾ വേഗത്തിൽ ആയി എന്ന് പറയാതെ വയ്യ.  നിർമാണ ഉൽപ്പന്നങ്ങൾ പുസ്തകത്തിൽ ഒട്ടിക്കുന്നത് കുട്ടികൾക്ക്  താല്പര്യ ജനകവും ആകർഷകവും ആണെങ്കിലും അതിന്റെ പങ്ക് ഏറെയും ശില്പശാലയിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് അവകാശപ്പെട്ടതാണ്. നേരെമറിച്ച് ചിത്രം വരയിലും നിറം കൊടുക്കലിലും നമുക്ക് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ആകും.

കുട്ടിയുടെ  മനസ്സിലെ ആശയത്തിനും ഭാവനയ്ക്കും അനുസരിച്ചാണ് അവൻ ചിത്രം വരയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആശയഗ്രഹണത്തിനും ആശയപ്രകടനത്തിനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ഓരോ ഫ്രെയിമിന്റെയും പ്രക്രിയ കുറിപ്പ് ലഭ്യമാക്കുന്നത് അധ്യാപകരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഒരു ഏകീകൃത അധ്യാപന രീതി സാധ്യമാക്കുകയും ചെയ്യും. ഈ കൂട്ടായ്മയും ഒപ്പം നമ്മുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും. അക്ഷരമില്ലാതെ ഉയർന്ന ക്ലാസുകളിൽ എത്തുന്ന കുട്ടികൾ എന്നത് ഒരു പഴങ്കഥയാക്കട്ടെ..

മിനി കെ

കെ എസ് എൽ പി എസ് എം ജി കാവ്


3

രൂപീകരണ പാഠവും പാഠപുസ്തകവും തമ്മിൽ ശരിക്കും ബന്ധപ്പെടുത്തേണ്ട തുണ്ട്

  • മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കൊല്ലം ഒന്നാം ക്ലാസ്സിൽ നടപ്പാക്കിയ ഗവേഷണാത്മക പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതു തന്നെ എന്ന കാര്യത്തിൽ സംശയമില്ല .
  • വായന, ലേഖനം എന്നിവയിൽ ഏറ്റവും ഉയർന്ന തലത്തിൽ കുട്ടികളെ എത്തിക്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട് .

എങ്കിലും 30 ൽ കൂടുതൽ കുട്ടികളുള്ള ഒരു ഒന്നാം ക്ലാസ്സിൽ ഈ രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ കടന്നുപോകുക എന്നത് ഒരു അധ്യാപികയെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്നം തന്നെയാണ്. ഇത്തരത്തിലുള്ള ഒരു പഠനരീതി പ്രാവർത്തികമാക്കുമ്പോൾ ഇനിയെങ്കിലും ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം , പാഠങ്ങളുടെ ബാഹുല്യം എന്നീ പ്രശ്നങ്ങളിൽ  ഉന്നതതലങ്ങളിൽ ചർച്ച നടക്കേണ്ടതും  ഉചിതമായ നടപടികൾ ഉണ്ടാവേണ്ടതും ആകുന്നു.

കുട്ടികൾ കൂടുതലുള്ള ഒരു ക്ലാസ്സിൽ ഒരിക്കലും ഒരു അധ്യാപികയ്ക്ക് റിലാക്സ് ചെയ്തുകൊണ്ട് ആസ്വാദ്യകരമായ അധ്യാപനം സാധ്യമാവുന്നില്ല എന്നത് തുറന്നുപറയാൻ പലരും മടിക്കുന്നു. നമ്മുടെ മുന്നിൽ കുട്ടികൾ ധാരാളം ആണെങ്കിലും ഒരു രക്ഷിതാവ് അവന്റെ ഒന്നാം ക്ലാസുകാരനായ ഒരു കുട്ടിയെയാണ് നമ്മുടെ മുന്നിലേക്ക് അയക്കുന്നത് . ആ കുട്ടിയെ കുറിച്ച് ആ രക്ഷിതാവിനുള്ള പ്രതീക്ഷകൾ വളരെയധികമാണ്.

1️⃣രൂപീകരണ പാഠവും പാഠപുസ്തകവും തമ്മിൽ ശരിക്കും ബന്ധപ്പെടുത്തേണ്ടതുണ്ട് രൂപീകരണ പാഠങ്ങളിലൂടെ വന്ന കഥാനുഭവം അവസാനഘട്ടത്തിൽ എത്തുകയും തുടർന്ന് പാഠത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ആദ്യം മുതൽ എന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ഇത് എങ്ങനെ വേണമെന്ന് പറയാൻ അറിവില്ല. പാഠത്തിൽ നിന്നും രൂപീകരണ പാഠം ഉണ്ടാക്കുക സാധ്യമാണോ?

ഫ്രെയിമുകളെല്ലാം പൂർത്തിയാക്കിയതിനു ശേഷം പാഠം തുടങ്ങുക എന്ന രീതി ശരിയാവുന്നില്ല .തുടക്കം മുതൽ തന്നെ പാഠഭാഗവുമായി പൊരുത്തപ്പെടുത്തി കൊണ്ടു തന്നെ പോകുന്നത് നന്നാവും എന്ന് തോന്നുന്നു.

2️⃣സചിത്ര പുസ്തകത്തിലേയ്ക്ക് ആവശ്യമായ മെറ്റീരിയലുകൾ അത്യാവശ്യം തന്നെയാണ്.എങ്കിലും തുടർച്ചയായുള്ള ശില്പശാലകളും നിർമ്മാണ പ്രവർത്തനങ്ങളും സാധ്യമാവാതെയും വരുന്നു

3️⃣രൂപീകരണ പാഠങ്ങളുടെ ദൈർഘ്യം കുറയ്ക്കാൻ പറ്റില്ലേ ?

4️⃣ വായനാസാമഗ്രികൾ  ലഭ്യമാകണം.ഇത് ഉദ്ദേശിച്ച രീതിയിൽ വിജയം കാണണമെങ്കിൽ വായന ക്ലാസ് റൂമിൽ തന്നെ നടക്കണം എന്നാകുന്നു. കാരണം രക്ഷിതാക്കളുടെ സഹകരണം കുറഞ്ഞുവരുന്നു.

5️⃣, 7️⃣ വായന -  ലേഖന പ്രവർത്തനങ്ങൾ വളരെ നല്ലതാണ്.

8️⃣ഫ്രെയിം തിരിച്ചുള്ള പ്രക്രിയ കുറിപ്പുകൾ വളരെ സഹായകമാണ്.ഇനിയും അങ്ങനെ തന്നെ വേണം എന്നാണ് അഭിപ്രായം. ആത്മവിശ്വാസത്തോടെ ക്ലാസ് എടുക്കാൻ ഇത്തരത്തിലുള്ള പാഠങ്ങൾ വളരെ സഹായിക്കുന്നു

9️⃣കഥകൾ വളരെ താല്പര്യത്തോടെ തന്നെയാണ് കുട്ടികൾ ഏറ്റെടുത്തത് .അത് തുടരുന്നതിൽ സന്തോഷം .

⏸️ഈ കൂട്ടായ്മ തീർച്ചയായും നില നിൽക്കുക തന്നെ വേണം.

ഷീബ ടി എം

ജി എൽ പി എസ് ചാത്തമംഗലം

കോഴിക്കോട്


4

SRG meeting, CRC, BRC... ഇങ്ങനെ കിട്ടിയിരുന്ന അക്കാഡമിക അറിവുകൾ എല്ലാം ഈ കൂട്ടായ്മയിൽ നിന്നു കിട്ടുന്നു

  • രൂപീകരണപാഠങ്ങളിൽ പാഠപുസ്തക അവതരണം എപ്പോൾ എന്ന് വ്യക്തമാക്കിയാൽ നല്ലതാണ്.
  • ഒരു യൂണിറ്റിന് മുന്നോടിയായി ഒരു ശില്പശാല ആകാം.
  • രൂപീകരണ പാഠങ്ങൾ വേണം.
  • വായനാ സാമഗ്രി വളരെ ഫലപ്രദം.
  • ലേഖനപ്രവർത്തനങ്ങൾ ക്ലാസ്സ്‌റൂം സാധ്യതക്കു അനുയോജ്യമായ രീതിയിൽ നടത്താൻ അദ്ധ്യാപകർക്കു കഴിയും.
  • സംയുക്ത ഡയറി നിലവിലുണ്ട്.
  • പുതിയ ലേഖനപ്രവർത്തനവുമാകാം.
  • വായന -വിവിധ ഘട്ടങ്ങൾ വേണം.
  • പ്രക്രിയാകുറിപ്പുകൂടി ഉണ്ടായാൽ വളരെ സന്തോഷം.
  • കഥകൾ തുടരണം.
  • കുട്ടികളുടെ മികവുകൾ പങ്കിടാം.
  • മുൻ വർഷങ്ങളെക്കാൾ വളരെ മെച്ചമാണ്.

SRG meeting, CRC, BRC... ഇങ്ങനെ കിട്ടിയിരുന്ന അക്കാഡമിക അറിവുകൾ എല്ലാം ഈ കൂട്ടായ്മയിൽ നിന്നു കിട്ടുന്നു. കളയിക്കാവിള മുതൽ കാസറഗോഡ് വരെയുള്ള 1ക്ലാസ്സ്‌ അധ്യാപകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഈ കൂട്ടായ്മ DPEP കാലഘട്ടത്തിനു ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച അധ്യാപക കൂട്ടായ്മയാണ്. ദയവായി ഇത് തുടരണം.

Jaya. S, (Teacher)

St. Andrew's Lps.Karumkulam. Neyyattinkara, Tvpm.


5

എല്ലാ അധ്യാപകർക്കും വഴികാട്ടിയായ ഈ കൂട്ടായ്മ നിലനിർത്തണം

പ്രിയപ്പെട്ട കലാധരൻ സാറിനും ടീമിനും.. 🙏        എല്ലാ അധ്യാപകരും ഒന്നടങ്കം  ആത്മസംതൃപ്തിയോടെ കുട്ടികളുടെ മികവിനെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അവരെ ഇതിന് പ്രാപ്തരാക്കിയത് ഈ കൂട്ടായ്മ ഒന്നു മാത്രമാണ്.

  • ഫ്രെയിം തിരിച്ചുള്ള പ്രക്രിയ കുറിപ്പുകളും കൃത്യമായ നിർദ്ദേശങ്ങളും വായന സാമഗ്രികളും രൂപീകരണ പാഠങ്ങളും ഈ കൂട്ടായ്മയിലൂടെ ലഭ്യമാക്കിയതാണ് ഈ ഗവേഷണാത്മക പ്രോജക്റ്റിന്റെ  വിജയം.
  • യഥാസമയം ഇവയൊന്നും ലഭ്യമല്ലായിരുന്നുവെങ്കിൽ ഈ പ്രോജക്ട് ഒരിക്കലും ലക്ഷ്യം കാണില്ലായിരുന്നു.
  • ഈ രീതി പിന്തുടർന്ന് വന്ന എല്ലാ വിദ്യാലയങ്ങളിലും ഒരു ഏകീകൃത അധ്യയന രീതി കൊണ്ടുവരാൻ ഈ കൂട്ടായ്മയിലെ പങ്കിടൽ കൊണ്ട് സാധ്യമായി.
  • ഈ ഗ്രൂപ്പ് നിർജീവമായാൽ ഇതിലെ ഭൂരിഭാഗം അധ്യാപകരും ഇപ്പോൾ തുടരുന്ന ഈ രീതിയിൽ നിന്ന് പുറകോട്ട് പോകും എന്നതിൽ ഒരു സംശയവും ഇല്ല.
  • അതുകൊണ്ട് എല്ലാ അധ്യാപകർക്കും വഴികാട്ടിയായ ഈ കൂട്ടായ്മ നിലനിർത്തണമെന്ന അഭ്യർത്ഥനയോടെ..

 മിനി കെ,

 കലാസമിതി എൽ പി സ്കൂൾ, എം ജി കാവ്,

 തൃശ്ശൂർ.

6

ആത്മ സംതൃപ്തി തോന്നുന്നു

ഈ വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ പിന്നീടുമ്പോൾ , വിലയിരുത്തൽ പൂർത്തിയാകുമ്പോൾ ഒരു ആത്മ സംതൃപ്തി തോന്നുന്നു. ഒരു കാലത്ത് ഇംഗ്ലീഷ്, കുട്ടികളെ സംബന്ധിച്ച് ബാലികേറാമല ആയിരുന്നു. അതുപോലെ തന്നെയാണ് ഇന്ന് മലയാളത്തിന്റെ അവസ്ഥ. പക്ഷേ ഈ രീതിയിൽ മുന്നോട്ടു പോയാൽ അതിൽ മാറ്റം വരും എന്നത് ഉറപ്പാണ്. പരീക്ഷ വേളയിൽ പല കുട്ടികളും സ്വയം ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതുന്നത് കണ്ടപ്പോൾ ഒരു ചെറിയ അഭിമാനമൊക്കെ തോന്നി. ഈ രീതിയിലുള്ള പഠനവും ഈ ഗ്രൂപ്പും വളരെ വലിയ രീതിയിൽ ഒരു അധ്യാപിക എന്ന നിലയിൽ എന്നെ ഉയർത്തുന്നതിൽ സ്വാധീനം ചെലുത്തി.

  • രണ്ടാം ടേമിലും ഈ ഒരു support പ്രതീക്ഷിക്കുന്നു.
  • സംശയങ്ങ പരസ്പരം കൈമാറി മാറ്റാനും ഒക്കെ ഈ ഗ്രൂപ്പ് സഹായകമാണ്.

ഈ ടേമിൽ കുഞ്ഞുങ്ങൾക്ക് ചിത്രകഥകൾ പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് തോന്നുന്നു അത് പങ്കിടാം. സ്വതന്ത്രവായന കാർഡുകൾ പ്രയോജനം ചെയ്തിരുന്നു. ഈ സഹായം ആവോളം പ്രതീക്ഷിക്കുന്നു

നന്ദി സാറിനും ടീമിനും.

Sreejadevi

Kuttemperoor UPS

Mannar

Chengannoor

Aalappuzha

7

രൂപീകരണപാഠവും പാഠപുസ്തകവും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയാണ് നല്ലതെന്ന് തോന്നുന്നു. 

 സചിത്ര പുസ്തകത്തിലേക്കാവശ്യമായ സാമഗ്രികൾ തയ്യാറാക്കാൻ ശില്പശാലകൾ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ശില്പശാലകൾ വഴി സാമഗ്രികൾ ഉണ്ടാക്കുകയാണെങ്കിൽ കുട്ടികളുടെ ക്ലാസ്സ്റും പ്രവർത്തനങ്ങൾക്ക് (സചിത്ര പുസ്തകത്തിന്)ഏകീകൃത സ്വഭാവം കൈവരും.

രൂപീകരണ പാഠത്തിൽ പാഠപുസ്തകത്തിലെ വാക്കുകൾക്ക് തെളിവ് പകരുന്ന തരത്തിലായാൽ നന്നാവുകയില്ലേ ( പുസ്തകം ലിങ്ക് ചെയ്യുമ്പോൾ )

വായന സാമഗ്രി അധിക വായനക്ക് ആവശ്യമാണ്

ടീച്ചറെഴുത്ത്, കുട്ടിയെഴുത്ത്, പിന്തുണാ ബുക്കിലെഴുത്ത് ബോർഡെഴുത്ത് ഇങ്ങനെയുള്ള ലേഖന പ്രവർത്തനങ്ങൾ എല്ലാം നല്ലതാണ് പക്ഷേ സമയ പരിമിതി പ്രശ്നമുണ്ടാക്കുന്നു.

സംയുക്ത ഡയറി തുടരാം . രചനോത്സവവും ആകാം

ഒന്നാം യൂണിറ്റ് പോലെ വിശദമായതല്ലെങ്കിലും frame തിരിച്ച് രൂപീകരണ പാഠം നൽകിയാൽ നന്നായിരിക്കും

രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതും പങ്കു വെക്കുന്നതും അധ്യാപകരായ നമ്മൾക്ക് ഊർജ്ജം നൽകും

നമ്മുടെ ഈ കൂട്ടായ്മ എന്തുകൊണ്ടും നല്ലതാണ്. തുടരണം

  • ഈ വർഷം കുട്ടികൾക്ക് ആദ്യ ടേമിൽ തന്നെ സ്വതന്ത്ര രചനക്ക് അവസരം ലഭിച്ചു. അതും അവർ പരിചയിച്ച അക്ഷരങ്ങളും വാക്കുകളും പ്രയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രവർത്തനം കൂടിയായപ്പോൾ മക്കൾക്കും സന്തോഷം അധ്യാപകർക്ക് ആശ്വാസവുമായി.

കുട്ടികൾ 25 ൽ കൂടുതലായ ക്ലാസ്സുകളിൽ സമയ പരിമിതി വലിയൊരു പ്രശ്നമാണ്. ഒട്ടിക്കലും എഴുത്തും വരുമ്പോൾ എല്ലാ പ്രക്രിയകളും പൂർത്തീകരിക്കാൻ വിഷമമാണ്. സ്കിപ്പ് ചെയ്ത് പോകുമ്പോൾ മാനസിക വിഷമം അനുഭവപ്പെടുന്നു. അതോടൊപ്പം പിന്നോക്കക്കാരെയും  ചേർത്തുപിടിക്കണം . അങ്ങനെ വരുമ്പോൾ ഭാഷാ പ്രവർത്തനത്തിന് കൂടുതൽ സമയം വേണം. മറ്റു വിഷയങ്ങളുടെ സമയം അപഹരിക്കപ്പെടേണ്ടി വരുന്നു.

മൂന്നാം യൂണിറ്റിൽ കുട്ടികളുടെ സർഗാത്മകപ്രവർത്തനങ്ങൾ (കുട്ടിക്കവിത) പങ്കിടാൻ പറ്റിയാൽ നല്ലതായിരിക്കും

ഉഷാകുമാരി കെ.സി.

ഏര്യം വിദ്യാമിത്രം യുപി സ്കൂൾ

മാടായി സബ് ജില്ല

കണ്ണൂർ


8

ലേഖന പ്രവർത്തനങ്ങൾ അതേ പടി തുടരുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു

രൂപീകരണ പാഠങ്ങൾ കുറേ പിന്നിട്ടതിനു ശേഷം പാഠ ഭാഗത്തേക്ക് കടക്കുന്നതിനു പകരം രണ്ടും തുടക്കത്തിലേ ലിങ്ക് ചെയ്തുകൊണ്ടുപോകുന്ന തരത്തിലായിക്കൂടെ?

ശില്പശാലയിൽ സചിത്ര പുസ്തകത്തിലേക്കാവശ്യമായ സാമഗ്രികൾ തയ്യാറാക്കിയാൽ ക്ലാസ് ഒരു തടസവുമില്ലാതെ കൊണ്ടുപോകാൻ സാധിക്കുമല്ലോ.

ലേഖന പ്രവർത്തനങ്ങൾ അതേ പടി തുടരുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഒരു ദിവസം കുട്ടി സ്വായത്തമാക്കിയ അക്ഷരങ്ങളുടേയും ചിഹ്നങ്ങളുടേയും എഴുത്തു രൂപം പ്രയോഗിക്കാനും അത് ഒന്നുകൂടി മനസിൽഉറപ്പിക്കാനുമുള്ള അവസരമാണല്ലോ ബോർഡെഴുത്ത്. പാദവാർഷിക പരീക്ഷയിൽ അതിന്റെ ഗുണം കാണാനുണ്ട്.

സ്വതന്ത്ര രചനയ്ക്ക് രചനോത്സവം കൂടിയാവാം.

വയനാ പ്രക്രിയ അതുപോലെ തന്നെയാവാം. താളാത്മക വായന ചില സന്ദർഭങ്ങളിൽ ഒഴിവാക്കാമെന്നു തോന്നുന്നു.

രണ്ടാം യൂനിറ്റിൽ ലഭിച്ച പോലെ പൊതു നിർദേശങ്ങൾ ലഭിച്ചാൽ ഒരധ്യാപികയ്ക്ക് പ്രക്രിയാ കുറിപ്പുകൾ തയ്യാറാക്കാവുന്നതേയുള്ളൂ. ഏതെല്ലാം ഘട്ടങ്ങളിലൂടെ കടന്നുപോകണമെന്ന് ഒന്നാം യൂനിറ്റിൽ വ്യക്തമായതാണല്ലോ.

രക്ഷിതാക്കളുടെ പ്രതികരണങ്ങൾ സ്വീകരിക്കുന്നതും പങ്കുവയ്ക്കുന്നതും നല്ലതാണ്. അവരുടെ തൃപ്തിയാണല്ലോ നമ്മുടെ വിജയം. കുട്ടികളുടെ അഭിപ്രായങ്ങളുമാവാം.

കൂട്ടായ്മ എന്നും നല്ലതാണ്. അധ്യാപികയ്ക്ക് സ്വയം വിലയിരുത്താനും മെച്ചപ്പെടാനും തന്റെ കുട്ടികളെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

മുൻ വർഷത്തേതുമായി തട്ടിച്ചു നോക്കുമ്പോൾ വായനയിലും ലേഖനത്തിലും ഈ രീതി ഒരു പടി മുന്നിൽത്തന്നെ . കുട്ടികൾ ഒഴുക്കോടെ ഭാവാത്മകമായി വായിക്കുന്നു. തെറ്റില്ലാതെ എഴുതുന്നു.

മറ്റു വിഷയങ്ങളുടെ സമയം അപഹരിക്കരുതെന്നു പറഞ്ഞാലും ഭാഷാ പ്രവർത്തനങ്ങൾക്കു വേണ്ടി സമയം അപഹരിക്കപ്പെടുന്നു. ഇതൊരു വലിയ പ്രശ്നമാണ്.

രാധാമണി. സി.വി.

ഐ.എ.എൽ.പി.എസ്. ബേക്കൽ.

ബേക്കൽ സബ് ജില്ല.

കാസറഗോഡ്.


9

അടുത്ത ഘട്ടം സചിത്ര പുസ്തകം സ്വതന്ത്രരചനകളിലേക്ക് മാറണമെന്നാണ് എൻ്റെ അഭിപ്രായം. 

വളരെ സംതൃപ്തിയോടെ ഒന്നാം ടേം പൂർത്തിയാക്കി. ആത്മനിർവൃതി തന്നെയാണ്. 

കുക്കു, കിറ്റി, മനസ്സ് ,പൂമ്പാറ്റ എന്നൊക്കെ പേരിട്ട് അവർ അവരെ ആവിഷ്ക്കരിച്ച് ഡയറിയെ ഹൃദയത്തോട് ചേർത്തു.

 സ്വന്തമായി തയാറാക്കിയ മഴ രചനകൾ വായനക്കാർഡുകളും

ചിത്രകഥയും ഒക്കെ കുട്ടികളെസ്വതന്ത്ര വായനയിലേക്കും രചനയിലേക്കും സ്വാഭാവികമായി എത്തിച്ചേരാൻ സഹായകമായി.

ഓണം എന്ന ആഘോഷവുമായി ബന്ധപ്പെട്ട പാട്ടുപൂക്കളം മലരും മണവും എന്ന പാഠത്തിലേക്ക് നല്ലൊരു മുന്നൊരുക്കമായി .

വളരെ ആസ്വദിച്ചാണ് അവർ പാട്ടുപൂക്കളം ഏറ്റെടുത്തത്. അടുത്ത ഘട്ടം സചിത്ര പുസ്തകം സ്വതന്ത്രരചനകളിലേക്ക് മാറണമെന്നാണ് എൻ്റെ അഭിപ്രായം. 

ആശയം സ്വയം ചിത്രവും നിർമ്മാണവുമൊക്കെയായി ആവിഷ്ക്കരിക്കട്ടെ.' 

ഈ ഗ്രൂപ്പിൽ സമയാസമയങ്ങളിൽ ലഭ്യമാകുന്ന പിന്തുണ വളരെ വലുതാണ് നന്ദി... 

കലാധരൻ സാർ.🥰🥰 മറ്റ് അദ്ധ്യാപക സുഹൃത്തുക്കൾക്കും.

ആരോഗ്യപരമായ വിമർശനങ്ങളും മാതൃകകളുമൊക്കെയായി നയിക്കുന്ന ടീമിന് നന്ദി

ജയന്തി.മലപ്പുറം


10

സ്വന്തമായി കുട്ടികൾ ചോദ്യങ്ങൾ വായിക്കുന്നു. ഉത്തരം എഴുതുന്നു. ഡയറി എഴുത്ത് കുട്ടിയുടേത് മാത്രമായി എന്നു തന്നെ വേണമെങ്കിൽ പറയാം.

  • ആദ്യം തന്നെ പറയാനാഗ്രഹിക്കുന്നത് മുൻ വർഷവുമായി താരതമ്യം ചെയ്താൽ നേട്ടങ്ങൾ മാത്രമെ സാർ പറയാൻ ഉള്ളൂ.
  • സ്വന്തമായി കുട്ടികൾ ചോദ്യങ്ങൾ വായിക്കുന്നു.
  • ഉത്തരം എഴുതുന്നു.
  • ഡയറി എഴുത്ത് കുട്ടിയുടേത് മാത്രമായി എന്നു തന്നെ വേണമെങ്കിൽ പറയാം.
  • പാoപുസ്തകങ്ങൾ ഇപ്പോൾ ഒരു പ്രശ്നമേയല്ല
  • രൂപീകരണ പാഠങ്ങൾ പാഠ പുസ്തകത്തിലേക്ക് കുട്ടികളെ അതിവേഗത്തിൽ എത്തിക്കുന്നുണ്ട്.
  • മുൻവർഷങ്ങളെ അപേക്ഷിച്ച് ആത്മ സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഉയരത്തിലാണ് സാർ.
  • രണ്ടാം ടേമിൽ സ്വതന്ത്രരചന പ്രോത്സാഹിപ്പിക്കാനായി ചിത്രങ്ങളിൽ നിന്നും കുട്ടികൾ കഥകൾ വികസിപ്പിക്കട്ടെ.
  • മൂന്നാം ടേം ആകുമ്പോഴത്തേക്കും കുട്ടി സ്വന്തമായി കഥകൾ എഴുതാൻ പ്രാപ്തരാകും എന്നൊരു വിശ്വാസമുണ്ട്.
  • വായന, ലേഖനം എന്നിവയുടെ ഘട്ടങ്ങൾ രണ്ടാം ടേമിലും തുടരട്ടെ.
  • ഔദ്യോഗിക സംവിധാനത്തെ വിശ്വാസത്തിലെടുക്കുക പ്രയാസമായതിനാൽ ഈ കൂട്ടായ്മ ഇങ്ങനെ തന്നെ തുടരട്ടെ.
  • കുട്ടികൾ എഴുതുന്ന ചിത്രകഥകൾ പതിപ്പാക്കി പൊതുസമൂഹത്തിൽ പങ്കിടാം.
  • കഥകൾ ലഭ്യമാക്കുന്നത് നല്ലതു തന്നെ എങ്കിലും കൊച്ചു പുസ്തകങ്ങളിൽ നിന്നും കുട്ടി അവനിഷ്ടപ്പെട്ടത് വായിക്കുന്നതാകും നല്ലത്.
  • നിർമ്മാണ പ്രവർത്തനവും ശില്പശാലയും ഇതേ രീതിയിൽ തുടരേണ്ടതില്ല.
  • ഫ്രെയിം തിരിച്ച് പ്രക്രിയാ കുറിപ്പുകൾ ആവശ്യമില്ല
  • സ്വതത്ര വായനാ സാമഗ്രികൾ വളരെ നല്ലതായിരുന്നു. കുട്ടികൾ താൽപര്യത്തോടെ  സ്വന്തമായി വായിച്ചിരുന്നു.
  • എന്റെ സ്കൂളിൽ രണ്ടു ഡിവിഷനുകളിലായി 51 കുട്ടികളുണ്ട്. ഇവരിൽ 5 പേരെ വിചാരിച്ച പുരോഗതിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്ന വിഷമം നിലനിൽക്കുന്നുണ്ടെങ്കിലും ഇത്രയും ആത്മനിർവൃതിയുള്ള ഒന്നാം ടേം ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ചാരിതാ ർത്ഥ്യത്തോടെ പറയട്ടെ. കലാധരൻ സാറിനും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും.

Aruva teacher

HIAUPS Chithari

Bekal

Kasaragod

മുകളിലെ വിലയിരുത്തൽ നൽകിയ തിരിച്ചറിവുകളിൽ നിന്ന് മുന്നോട്ടു വക്കുന്ന നിർദ്ദേശങ്ങൾ

  1. കേരളത്തിലെ അധ്യാപകർക്ക് തുടർച്ചയായ അക്കാദമിക പിന്തുണ ആവശ്യമാണ്. വിഷയാധിഷ്ഠിത നവ മാധ്യമ കൂട്ടായ്മകൾ അക്കാദമിക സംവിധാനങ്ങളുടെ നേതൃത്വത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിക്കാവുന്നതാണ്.
  2. ജില്ലാ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന കൂട്ടായ്മകളും ഉണ്ടാകണം
  3. ഓരോ യൂണിറ്റിൻ്റെ വിനിമയവും പ്രവർത്തനാധിഷ്ഠിതമായും ഫലമുറപ്പാക്കുന്ന വിധത്തിലും ആക്കി മാറ്റാൻ സഹായകമായ ഇടപെടലുകൾ  നടത്തണം
  4. തെളിവുകൾ ശേഖരിച്ച് പങ്കിടുക പ്രധാനമാണ്.
  5. കോർ ടീം അംഗങ്ങളുടെ ചെറു ഗ്രൂപ്പ് നിരന്തരം അവലോകനം നടത്തണം
  6. ഒരു വർഷത്തെ ഒന്നായി കണ്ടുള്ള പരിശീലന ലക്ഷ്യങ്ങൾ തീരുമാനിക്കണം
  7. ഓരോ ടേമിലേക്കും ലക്ഷ്യം നിർണയിക്കുകയും വേണം .
  8. പുതിയ സാധ്യതകൾ തേടുക എന്നത് ഒരു സംസ്കാരമായി മാറണമെങ്കിൽ സ്വയം വിമർശനത്തിൻ്റെ വിനയം സ്വീകരിക്കണം.

 കുറിപ്പ് 1

ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഒന്നാം ക്ലാസിൽ കാര്യങ്ങൾ ഭംഗിയായി നടക്കുന്നതിന് നിരവധി ഇടപെടലുകൾ ഉണ്ടായി. അതിന് പൂരകമാകും വിധം അക്കാദമിക ധാര സജീവമാക്കി നിറുത്താൻ കഴിയുന്ന ഒരു മാതൃക വികസിച്ചു വരേണ്ടതുണ്ടായിരുന്നു. പ്രായോഗികമായി അത് സാധ്യമാണ്.ഒരു റിസോഴ്സ് ടീമിനെ  TA, DA പരിഗണനയില്ലാതെ സന്നദ്ധ സേവനത്തിന് സജ്ജമാക്കിയാൽ.