ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 25, 2026

ഒന്നാം ടേം മികവുകള്‍ ഒന്നഴക് മികവുകള്‍

 ചിത്രങ്ങളും കുറിപ്പുകളും സംസാരിക്കും. ഒന്നാം ടേമിലെ മൂന്ന് പാഠങ്ങള്‍. അതിലെ ശ്രദ്ധേയമായ കാഴ്ചകളും അനുഭവങ്ങളും പങ്കിടുകയാണ്   l

1. കൊട്ടാരക്കര ഠൌണ്‍ യു പി സ്കൂള്‍.

 

✨നാട്ടിലുളള കളികളെക്കുറിച്ച് അന്വേഷിച്ചറിയുന്നു. പരിചിതമായ കളികളുടെ പ്രത്യേകതകള്‍ പറയുന്നു. 

 

✨പല പ്രായക്കാര്‍ ഏര്‍പ്പെടുന്ന കളികള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്തുന്നു. 


✨കളികളില്‍ പങ്കെടുത്ത എല്ലാവരുമായി സൗഹൃദം തുടര്‍ന്നും നിലനിറുത്താന്‍ കഴിയുന്നു. ✨കളികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും കഴിയുന്നു. ഈ പഠനലക്ഷ്യങ്ങൾ നേടുന്നതിനായി ആദ്യം കുട്ടികൾക്കറിയാവുന്ന കളികൾ ഓരോരുത്തരും . ഫുട്ബോൾ ഓട്ട മത്സരം തുടങ്ങി കുട്ടികൾ ക്ലാസ്‌റൂമിൽ കളിക്കുന്ന പീ... കാ ... ച്ചൂ.... വരെ കുട്ടികൾ പറഞ്ഞു. അതിൽ പലതും ടീച്ചറിന് അറിയാത്തതായിരുന്നു. ആ കളികൾ എങ്ങനെയെന്ന് കുട്ടികൾ പറഞ്ഞ് കളി അവതരിപ്പിച്ചു കാണിച്ചു. കളികൾ *പാട്ടുപാടി കളിക്കുന്നവയുണ്ട് * റൂമിൽ കളിക്കുന്നവയുണ്ട് * പുറത്ത് കളിക്കുന്നവ * ഉപകരണങ്ങൾ വേണ്ടവ * വേണ്ടാത്തവ * 2 പേർ കളിക്കുന്നത് * ഗ്രൂപ്പായി കളിക്കുന്നത് * കളിനിയമങ്ങൾ * ജയവും തോൽവിയും

കുട്ടികൾ പരിചയപ്പെട്ട കളികളുടെ ചിത്രീകരണം 

 2

സൂക്ഷ്‌മ പേശീ വികാസത്തിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ

 

 3

എല്ലാ ആഴ്ചയും കുട്ടികൾ ക്ലാസ് വായന കൂടാരത്തിൽ നിന്നും പുസ്തകങ്ങൾ കൊണ്ടുപോയി രക്ഷിതാവിൻ്റ സഹായത്തോടെ വായിക്കുന്നു .ടീച്ചർ ആഴ്ചയിൽ ഒരു പുസ്തകം പരിചയപ്പെടുത്തി മാതൃകാ കഥാവതരണം നടത്തുന്നു. കുട്ടികൾക്ക് കഥ അവതരിപ്പിക്കുന്നതിനുള്ള അവസരവും നൽകുന്നു

കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.

കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.

ജൂൺ 19 ന് വായനോത്സവം ഉദ്ഘാടനം ചെയ്തു. അന്നുമുതൽ എല്ലാ വെള്ളിയാഴ്ചയും ക്ലാസ് വായനക്കൂടാരത്തിൽ നിന്ന്  വീട്ടിലെ വായനകൂട്ടിലേക്ക് പുസ്തകങ്ങൾ കൊണ്ടുപോകുന്നു. രക്ഷിതാക്കൾ കഥ വായിച്ചു കേൾപ്പിക്കുന്നു. കേട്ടകഥകൾ കുട്ടികൾ ക്ലാസിൽ അവതരിപ്പിക്കുന്നു. കഥ പറയുന്ന വീഡിയോ ഗ്രൂപ്പിലിടുന്നു. വീട്ടിൽ ഇതിനവസരം കിട്ടാത്ത കുട്ടികളെ പരിഗണിച്ച് ആഴ്ചയിൽ ഒരു കഥ ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.

പാഠഭാഗവുമായി പല കഥകളെയും  ബന്ധിപ്പിക്കാൻ കുട്ടികൾക്ക് കഴിയുന്നു. മാനത്തെ പാൽക്കിണ്ണത്തിൽ _പട്ടി കുരച്ചപ്പോൾ പൂച്ച പേടിച്ചു.  പട്ടി പട്ടത്തെ  പേടിപ്പിച്ചത് കുട്ടികൾ ഈ അവസരത്തിൽ ഓർത്തെടുത്തു .
പൂച്ചമ്മയും കുഞ്ഞിപ്പൂച്ചയും കൊലുസിട്ടത് എലികൾക്ക് കാര്യമായി അതിൻ്റെ കാരണം കുട്ടികൾ കണ്ടെത്തി. ഇനി എലിയെ പിടിക്കാൻ പോകുമ്പോൾ കൊലുസ് ഊരിവച്ചിട്ട് പോകാൻ പൂച്ചകളോട് പറഞ്ഞിട്ടുണ്ട്.  

4

ഇംഗ്ലീഷ് Skit അവതരണം
Honk...... Honk......
Toot ....... Toot... 

 

5

രണ്ടാമത്തെ യൂണിറ്റ് വിലിയിരുത്തൽ പ്രവർത്തനം .
കുഞ്ഞുബുക്ക്

 

6

ക്ലാസിലൊരു പൂന്തോട്ടം.

 

7

ചങ്ങലവായന

 8

പൂക്കളെ പരിചയപ്പെട്ടൽ


മണത്ത്, തൊട്ട് , കണ്ടറിയൽ
തരം തിരിക്കൽ


വരികൾ കൂട്ടിച്ചേർക്കൽ
അത്തപൂക്കളം നിർമ്മാണം

 9

തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു

 

10

മുട്ടത്തോടു കൊണ്ടുള്ള കൗതുക വസ്തുക്കൾ

11

ഒന്നാണ് നമ്മൾ
ദൃശ്യാവിഷ്കാരം

 

12

മുട്ടത്തോട് ഭാരം താങ്ങുമോ ?

 

13

 എഡിറ്റിംങ്
ഒന്നാമത്തെ യൂണിറ്റിന് ശേഷം കുട്ടികൾ പരിചയപ്പെട്ട വാക്യങ്ങൾ സ്റ്റിക്കി പേപ്പറ്റിൽ എഴുതി ചാർട്ടിലൊട്ടിക്കുന്നു. ടീച്ചറെഴുത്ത് നോക്കി കുട്ടികൾ സ്വയം എഡിറ്റിംങ് നടത്തുന്നു

14

മരമേ മരമേ പുന്നാരേ 
തരുമോ കൊച്ചു കളിപ്പാട്ടം?

കുട്ടികൾക്ക് തെങ്ങ് കൊടുത്ത കളിപ്പാട്ടങ്ങൾ

15

കുട്ടികൾ തനിയെ ചോദ്യങ്ങൾ വായിച്ച് ഉത്തരമെഴുതുന്നു. വിലയിരുത്തൽ സൂചകങ്ങൾ കുട്ടികളെ പരിചയ പ്പെടുത്തിയശേഷമായിരുന്നു. എഴുത്ത്.

16

പാട്ടരങ്ങ് (ആർപ്പോ ഇർറോ )

 ഓണത്തിന് കുട്ടികൾ പഠിച്ച പാട്ടുകൾ ഉൾപ്പെടുത്തി പാട്ടരങ്ങ് .  


2. MDUPS വെള്ളാറ മേമല പത്തനംതിട്ട. 

ഒന്നാം ക്ലാസിലെ രണ്ടാം പാഠഭാഗമായ പൂവ് ചിരിച്ചു എന്ന പാഠവുമായി ബന്ധപ്പെട്ട കുട്ടികൾ


തയ്യാറാക്കിയ കുഞ്ഞുപുസ്തകം ആണ് ഇത്. പൂവ് ചിരിച്ചു എന്ന പാഠത്തിലെ കുഞ്ഞിച്ചെടിയുടെ കഥ ക്രമത്തിൽ ചിത്രം വരച്ചു എഴുതി തയ്യാറാക്കുന്നവയാണ് കുഞ്ഞു പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ വരുന്നത്. ഓരോ സന്ദർഭത്തിന്റെയും ചിത്രം വരയ്ക്കുകയും അതിനു താഴെയായി അടിക്കുറിപ്പ് എഴുതുകയും ചെയ്യുന്നു. ഓരോ ചിത്രം നോക്കി അതിനു താഴെയായി ആ ചിത്രത്തിനെ അടിസ്ഥാനമാക്കി എഴുതുന്ന വാക്കുകൾ കുട്ടികൾക്ക് തനി എഴുതുവാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്.

ഒന്നാം ക്ലാസ്സ്‌ മലയാളം  3പാഠം മാനത്ത് പട്ടം എന്ന പാഠഭാഗവും ആയി ബന്ധപ്പെട്ട്  കളർ പേപ്പർ ഉപയോഗിച്ച് പൂമരം കൊളാഷ് നിർമാണപ്രവർത്തനം ക്ലാസ്സ്‌റൂമിൽ നടത്തിയപ്പോൾ 

മാനത്തു പട്ടം എന്ന പാഠവുമായി ബന്ധപ്പെട്ട് വിവിധ  ഭാവങ്ങളിൽ ഉള്ള പട്ടത്തിനെ വരച്ചു നിറം നൽകുന്ന പ്രക്രിയയിൽ ഏർപ്പെടുന്ന കുരുന്നുകൾ 🥰
ഓരോരുത്തർക്കും അറിയാവുന്ന ഭാവങ്ങൾ വരച്ചു നിറം നൽകയും പരസ്പരം ചിത്രങ്ങൾ കൈ മാറി വിലയിരുത്തൽ നടത്തുകയും ചെയ്തു 

3. മുരുക്കുമണ്‍ യു പി എസ്

പറവ പാറി പാഠഭാഗം കഴിഞ്ഞപ്പോൾ നടത്തിയ കൂട്ടെഴുത്ത്  പ്രവർത്തനം. (ബോർഡെഴുത്തിന്

പകരം )
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും
മാർക്കർ  ഉപയോഗിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ പരിഹാരിക്കാനും . വൈറ്റ്ബോർഡിൽ കൂട്ടമായി എഴുതണമെങ്കിൽ നിരവധി പേനകൾ വേണം. 
ചാർട്ട് പേപ്പർ നീളത്തിൽ ഒട്ടിച്ച് നൽകി.
 ചാർട്ടിൽ പെൻസിൽ ഉപയോഗിച്ച് ഇരു വശത്തുമിരുന്ന് ഒരേ സമയം കുട്ടികൾ എഴുതി.
പരിചയിച്ച വാക്യങ്ങളും വാക്കുകളും.
എഴുതിയ ശേഷം ടീച്ചർ എഡിറ്റിംഗിനുള്ള പൊതു നിർദ്ദേശം നൽകി. സഹപാഠികൾ എഴുതിയതിൽ
 പ്രശ്നമുള്ള ഭാഗം അവർ തന്നെ വട്ടം വരച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു.

ചാർട്ടിൽ ഇരു വശത്ത് നിന്നും എഴുതിയതിനാൽ നേരെ പിടിക്കുമ്പോൾ കുറച്ചു പേരുടെ എഴുത്ത് തലതിരിഞ്ഞു കാണും. അത് അടുത്ത തവണ പരിഹരിക്കും മധ്യത്തിലൂടെ നെടുകെ വരയിട്ട് എഴുത്തിന് ശേഷം നെടുകെ മുറിക്കും.

4. എ.യു.പി.എസ്. പനമണ്ണ

ഭാഷാപഠനത്തെ കൂടുതൽ ആസ്വാദ്യകരവും അനുഭവസമ്പന്നവുമാക്കുന്നതിനായി   *ഒറ്റപ്പാലം സബ്ജില്ലയിലെ    എ.യു.പി.എസ്. പനമണ്ണയിൽ* നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പ്രവർത്തനമാണ്
 *കഥ പറയാം* 

 

കഥാവേളയിൽ ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ നസീമയാണ് തന്റെ സഹപാഠികൾക്ക് കഥ അവതരിപ്പിക്കുന്നത്. 
🟥ക്ലാസ് ലൈബ്രറിയിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും ലഭിക്കുന്ന കഥാപുസ്തകം വീട്ടിലെത്തി അമ്മയോടൊപ്പം വായിക്കുകയും കഥ മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് നസീമ ക്ലാസിൽ എത്തി കൂട്ടുകാർക്ക് ഭാവസമ്പന്നമായി കഥ അവതരിപ്പിച്ചത്.

🟥ആരംഭഘട്ടത്തിൽ കുട്ടികൾക്ക് കഥ പറയുമ്പോൾ ചെറിയ മടിയും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നു. 
🟥പലരും കഥയുടെ ആശയക്രമം പാലിക്കാതെയും, മുഖഭാവമോ ശബ്ദവ്യത്യാസങ്ങളോ ഇല്ലാതെയും കഥ പറയാൻ ശ്രമിക്കുമായിരുന്നു. 
🟣എന്നാൽ ഈ പ്രവർത്തനം ക്ലാസിൽ നിരന്തരമായി നടപ്പിലാക്കിയതിന്റെ ഫലമായി കുട്ടികളിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 
🟣ഇന്ന് അവർ കഥയിലെ കഥാപാത്രങ്ങൾക്കനുസരിച്ച് മുഖഭാവങ്ങൾ പ്രകടിപ്പിച്ചും, ശബ്ദത്തിൽ ആവശ്യമായ ഉയർച്ച–താഴ്ചകൾ ഉൾപ്പെടുത്തിയും, സംഭവങ്ങൾ ക്രമാനുസൃതമായി അവതരിപ്പിച്ചും കഥയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ പഠിച്ചുവരുന്നു.

 *ഈ പ്രവർത്തനത്തെ വിലയിരുത്താം* 

ഈ പ്രവർത്തനം ഒന്നാം ക്ലാസിലെ ഭാഷാ പഠന ലക്ഷ്യങ്ങളുമായി വളരെ നന്നായി യോജിക്കുന്ന ഒരു സമഗ്ര ഭാഷാപഠന പ്രവർത്തനമാണ്. 
 *പ്രവർത്തനത്തിന്റെ ശക്തമായ വശങ്ങൾ* 
1. വായനയിൽ നിന്ന് വാചികാവതരണത്തിലേക്കുള്ള സ്വാഭാവിക പുരോഗതി. കുട്ടി ആദ്യം കഥ വായിക്കുന്നത് കേൾക്കുന്നു, മനസ്സിലാക്കുന്നു, തുടർന്ന് സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു. അതിനാൽ കേൾവിയും ആശയഗ്രഹണവും ഭാഷണവും പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു.
2. കുടുംബത്തിന്റെ പങ്കാളിത്തം. അമ്മയോടൊപ്പം കഥ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് വീട്ടിലെ ഭാഷാപഠനാന്തരീക്ഷം ശക്തിപ്പെടുത്തുന്നു. സ്കൂളും വീടും ചേർന്നുള്ള പഠനമാതൃകയാണ് ഇത്.
3. അനുഭവാധിഷ്ഠിത പഠനം. കുട്ടി കഥ കേട്ട് ആവർത്തിക്കുകയല്ല, കഥയെ സ്വന്തം അനുഭവമാക്കി അവതരിപ്പിക്കുകയാണ്. അതിലൂടെ ഭാഷയുടെ അർത്ഥതലവും ആശയഗ്രഹണവും മെച്ചപ്പെടുന്നു.
4. വാചികഭാഷയുടെ സമഗ്ര വികസനം
വ്യക്തമായ ഉച്ചാരണം
ശബ്ദത്തിലെ ഉയർച്ച–താഴ്ചകൾ
മുഖഭാവങ്ങളും ആംഗ്യങ്ങളും
ആശയങ്ങളുടെ ക്രമാനുസൃത അവതരണം
ആത്മവിശ്വാസം
ഇവയെല്ലാം ഒരുമിച്ച് വളരുന്നു.
5. സൃഷ്ടിപരതയും ഭാവാവിഷ്കാരവും. കഥയിലെ കഥാപാത്രങ്ങളായി മാറി അവതരിപ്പിക്കുമ്പോൾ കുട്ടികളുടെ സങ്കൽപ്പശേഷിയും നാടകീയ അവതരണശേഷിയും വികസിക്കുന്നു.
6. കേൾവിശേഷിയും വളരുന്നു കഥ അവതരിപ്പിക്കുന്ന കുട്ടിക്കൊപ്പം കേൾക്കുന്ന കുട്ടികളും ശ്രദ്ധയോടെ കേൾക്കാനും ചോദ്യങ്ങൾ ചോദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും പഠിക്കുന്നു.

ഈ പ്രവർത്തനം കുട്ടികളിൽ വികസിപ്പിക്കുന്നത്:
✅വായനാശീലം
✅കഥാഗ്രഹണശേഷി
✅സംസാരനൈപുണി
✅പദസമ്പത്ത്
✅അവതരണശേഷി
✅ആത്മവിശ്വാസം
✅വേദിഭയം കുറയൽ
✅സഹപാഠി പഠനം (Peer Learning)
✅ആശയവിനിമയ നൈപുണി

 *കൂടുതൽ സമ്പുഷ്ടമാക്കാൻ കഴിയുന്ന ചില സാധ്യതകൾ* 
🔆കഥയ്ക്ക് ശേഷം സഹപാഠികൾക്ക് രണ്ട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുക.
🔆കഥയുടെ ഇഷ്ടപ്പെട്ട ഭാഗം കുട്ടികൾ ചിത്രമായി വരയ്ക്കുക.
🔆കഥയ്ക്ക് മറ്റൊരു അവസാനം കുട്ടികൾ ചിന്തിച്ച് പറയുക.
🔆കഥാപാത്രാഭിനയം (Role Play) ഉൾപ്പെടുത്തുക.
🔆അവതരണത്തിന് ശേഷം കൂട്ടുകാർ "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം..." എന്ന രീതിയിൽ പ്രതികരണം പങ്കുവയ്ക്കുക.
🔆ഓരോ കുട്ടിയുടെയും പുരോഗതി രേഖപ്പെടുത്തുന്ന ലളിതമായ Storytelling Portfolio തയ്യാറാക്കുക.
🌈🌈🌈🌈🌈🌈 *മൊത്തത്തിലുള്ള വിലയിരുത്തൽ* 
"കഥ പറയാം" എന്ന പ്രവർത്തനം ഒരു കഥ പറയൽ പരിപാടി മാത്രമല്ല; വായന, ആശയഗ്രഹണം, സംസാരശേഷി, ഭാവാവിഷ്കാരം, ആത്മവിശ്വാസം, കുടുംബപങ്കാളിത്തം എന്നിവയെ സമന്വയിപ്പിക്കുന്ന ഒന്നാം ക്ലാസിലെ മികച്ച ഭാഷാപഠന മാതൃകയാണ്. നിരന്തര പരിശീലനത്തിലൂടെ കുട്ടികളുടെ ഭാഷാപരമായും സാമൂഹികമായും വൈകാരികമായും ഉണ്ടായ മാറ്റം ഈ പ്രവർത്തനത്തിന്റെ വിജയത്തെ വ്യക്തമാക്കുന്നു. കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ വ്യാപകമായി നടപ്പിലാക്കപ്പെടുന്ന  മാതൃകാപരമായ പ്രവർത്തനമായി ഇതിനെ വിശേഷിപ്പിക്കാം.


ക്ലാസ് മുറിയിലെ വിവിധ വായനാപ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭാഷാപ്രാവീണ്യവും നിരീക്ഷണശേഷിയും ശ്രദ്ധേയമായി വളർന്നു. അക്ഷരങ്ങളും ചിഹ്നങ്ങളും കാണുമ്പോൾ അവ തിരിച്ചറിയാനും, അവയുടെ സഹായത്തോടെ വാക്കുകൾ വായിക്കാനും, പഠിച്ച കാര്യങ്ങൾ ഓർത്തെടുത്ത് സ്വതന്ത്രമായി അവതരിപ്പിക്കാനും കുട്ടികൾക്ക് സാധിക്കുന്നുണ്ട്. അധ്യാപകന്റെ സഹായത്തോടെ ആരംഭിച്ച വായനാപ്രവർത്തനങ്ങൾ ക്രമേണ കുട്ടികൾ സ്വതന്ത്രമായി ചെയ്യാൻ തുടങ്ങിയത് ഒന്നാം ടേമിലെ പ്രധാനപ്പെട്ട മികവുകളിലൊന്നാണ്. പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ കാണിച്ച താൽപര്യവും ആവേശവും അവരുടെ ഭാഷാപഠനത്തെ കൂടുതൽ മികവുറ്റതാക്കി.
മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി പാട്ടുകൾ പഠിക്കുകയും താളത്തിനൊത്ത് പാടുകയും ചുവടുകൾ വെക്കുകയും ചെയ്തത് കുട്ടികൾക്ക് ഏറെ സന്തോഷകരമായ അനുഭവമായി. പാട്ടുകളിലൂടെ വാക്കുകളും ഭാഷയും എളുപ്പത്തിൽ സ്വായത്തമാക്കാനും, താളവും ലയവും ആസ്വദിക്കാനും കുട്ടികൾക്ക് സാധിച്ചു. പാട്ടുകൾ കേൾക്കുകയും ഏറ്റുപാടുകയും താളത്തിനനുസരിച്ച് ശരീരചലനങ്ങൾ നടത്തുകയും ചെയ്തതിലൂടെ കുട്ടികളുടെ ആത്മവിശ്വാസവും അവതരണശേഷിയും വർധിച്ചു. ഒരുമിച്ച് പാടിയും ചുവടുവെച്ചും കൂട്ടുകാരുമായി സഹകരിച്ചും കുട്ടികൾ പഠനത്തെ ആഘോഷമാക്കി മാറ്റി.

വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സംസാരശേഷിയും കേൾവിശേഷിയും നിരീക്ഷണപാടവവും പ്രകടിപ്പിക്കാൻ അവസരമൊരുക്കി. ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സ്വതന്ത്രമായി പങ്കാളികളാകാനും സാധിച്ചു. പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികളുടെ ആവേശം ഈ ടേമിലെ പഠനയാത്രയെ കൂടുതൽ മനോഹരമാക്കി.

ഭാഷാപഠനത്തോടൊപ്പം ഗണിതപഠനവും കുട്ടികൾക്ക് കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലളിതവും രസകരവുമാക്കി. വൃത്തം, ത്രികോണം, ചതുരം തുടങ്ങിയ വിവിധ ആകൃതികൾ കുട്ടികൾ തിരിച്ചറിയുകയും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്തു. ചുറ്റുപാടുകളിൽ കാണുന്ന വിവിധ വസ്തുക്കളിലെ ആകൃതികളെ കണ്ടെത്തി അവയെ പേരുപറഞ്ഞ് തിരിച്ചറിയാനും കുട്ടികൾക്ക് സാധിച്ചു. പഠിച്ച ആകൃതികളുമായി ബന്ധപ്പെട്ട വിവിധ കളികളിലും പ്രവർത്തനങ്ങളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

കളികളിലൂടെയും അനുഭവങ്ങളിലൂടെയും പഠിച്ച ഗണിതാശയങ്ങൾ കുട്ടികളുടെ മനസ്സിൽ കൂടുതൽ ഉറപ്പിക്കാൻ സാധിച്ചു. നിറമുള്ള വസ്തുക്കൾ ഉപയോഗിച്ചും കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ആകൃതികൾ തിരിച്ചറിഞ്ഞും കുട്ടികൾ ഗണിതപഠനത്തെ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റി. പഠനത്തോടൊപ്പം കളിയും സന്തോഷവും കൂട്ടിച്ചേർന്നപ്പോൾ ഗണിതപഠനം കുട്ടികൾക്ക് കൂടുതൽ എളുപ്പവും താൽപര്യകരവുമായി.

ഇങ്ങനെ ഭാഷയും പാട്ടും ചലനവും കളിയും ഗണിതവും സമന്വയിപ്പിച്ച വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾ ഒന്നാം ടേമിൽ മികച്ച പഠനാനുഭവങ്ങൾ സ്വന്തമാക്കി. മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ വായിക്കുന്നതിലും, അധ്യാപിക പറയുന്ന വാക്കുകൾ ശ്രദ്ധയോടെ കേട്ട് അവ തിരിച്ചറിഞ്ഞ് ശരിയായി കണ്ടെത്തി ഒട്ടിക്കുന്നതിലും, പാട്ടുകൾ താളത്തിനൊത്ത് പാടുന്നതിലും, വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലും, ആകൃതികൾ തിരിച്ചറിഞ്ഞ് അവയുമായി ബന്ധപ്പെട്ട ഗണിതപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും കുട്ടികൾ മികച്ച മികവ് പ്രകടിപ്പിച്ചു.

കളിച്ചും ചിരിച്ചും പാടിയും വായിച്ചും കേട്ടറിഞ്ഞും കണ്ടെത്തിയും അനുഭവിച്ചറിഞ്ഞും മുന്നേറുന്ന നമ്മുടെ ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളുടെ ഒന്നാം ടേമിലെ മികവുറ്റ പഠനാനുഭവങ്ങളുടെ മനോഹരമായ ചില നിമിഷങ്ങളാണ് മുകളിലയച്ച ചിത്രങ്ങളിലൂടെ പങ്കുവെക്കുന്നത്. 🌸📚✨

5. ജി  എൽ പി  എസ് കലക്റ്റീവ് ഫാം മുതുകാട്, കോഴിക്കോട്

രണ്ടാം യൂണിറ്റ് പൂർത്തിയായപ്പോൾ പഠിച്ച വാക്കുകളും വാക്യങ്ങളും ഓർത്തെഴുതുമോ  എന്ന്

നോക്കി. അതിനായി കുഞ്ഞു വിത്തിന്റെ കഥ അവരെക്കൊണ്ട് വീണ്ടും പറയിച്ചു. ഓരോ ഭാഗവും ചിത്രം വരച്ച് വാക്യങ്ങൾ എഴുതിച്ചു. ആവേശത്തോടെ കഥ പറഞ്ഞുകൊണ്ട് എല്ലാ വാക്യങ്ങളും തനിച്ചെഴുതിയ സന്തോഷം എനിക്കും എന്റെ മക്കൾക്കും.

6. GLPS Edanad






കുറിപ്പ് തന്നില്ല


7. ഗവ.. ജെ. ബി. എസ്. നെയ്യാറ്റിൻകര

 ടിഷ്യൂ പേപ്പർ പുഴു നിർമാണം... ഒന്നാം ക്ലാസ്... 
ദേശാടകരാം കിളികൾ ഒരിക്കൽ.... പക്ഷികളുടെ മുഖം മൂടികളുമായി നെയ്യാറ്റിൻകര ഗവ. ജെ. ബി എസിലെ ഒന്നാം ക്ലാസിലെ കൂട്ടുകാർ 

കൂട്ടുകാർ ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങളുമായി വീട്ടിലേക്ക്... 7/8/2026
"ഒന്നാം ക്ലാസിലെ കൂട്ടുകാരുടെ വായനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാദിവസവും പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു കഥാപുസ്തകം ക്ലാസിൽ പരിചയപ്പെടുത്തുകയും ആ പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും.(കഥാനേരം.)പരിചയപ്പെടുത്തുന്ന പുസ്തകം ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കും.
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ പരിചയപ്പെട്ട കഥാപുസ്തകങ്ങളിൽ നിന്നും അവർ ആവശ്യപ്പെടുന്നഒരു പുസ്തകം വീട്ടിലെ വായനയ്ക്കായി കൊടുത്തയക്കാറുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രക്ഷിതാക്കളുടെ സഹായത്തോടുകൂടി പുസ്തകം പരിചയപ്പെടുകയും പുസ്തകക്കുറിപ്പ് ഒന്നോ രണ്ടോ വരികളിൽ തയ്യാറാക്കി വരാനും ആവശ്യപ്പെടാറുണ്ട്.
ക്ലാസിൽ 29 കുട്ടികൾ ഉണ്ട്. ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികൾക്ക് അവധി ദിവസങ്ങളിൽ പുസ്തകം വായിച്ചു കൊടുക്കാറുണ്ട്.
നാലഞ്ചു കുട്ടികൾ ലഘു കഥാപുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുന്നുണ്ട്. പുസ്തക കുറിപ്പുകൾ രണ്ടോ മൂന്നോ വരികളിൽ എഴുതി വായിക്കുന്ന കുട്ടികളുമുണ്ട്.
ഭാഷണത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ചിത്ര വായനയിലൂടെ സ്വതന്ത്രമായി പറയാനും ലഘു ചോദ്യങ്ങളിലൂടെ പുസ്തകത്തിലെ ആശയം മനസ്സിലാക്കി കൊടുക്കാനും രക്ഷിതാക്കൾ ശ്രമിക്കുന്നുണ്ട്.
ഭാഷണത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് ചോദ്യങ്ങളിലൂടെയുള്ള കഥാപുസ്തക പരിചയം വളരെയധികം ഫലപ്രദമായി തോന്നുന്നു.
പുസ്തകം കുട്ടികൾ തെരഞ്ഞെടുക്കുന്നത് പല രീതിയിലാണ്. ചില കുട്ടികൾ മുഖചിത്രം നോക്കി എടുക്കുന്നു.
പുസ്തകം മറിച്ചു നോക്കി അകത്തെ ചിത്രങ്ങളുടെ ഭംഗി കണ്ട് എടുക്കുന്ന കൂട്ടുകാരുമുണ്ട്.
ക്ലാസിൽ പരിചയപ്പെടുത്തി കൊടുത്തിട്ടുള്ള പുസ്തകങ്ങൾ വീട്ടിലെ വായനക്ക് കൊണ്ടുപോകാനുള്ള താല്പര്യമാണ് കൂടുതലായി കണ്ടു വരുന്നത്.
കുട്ടികൾക്ക് ഓരോ യൂണിറ്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പരിചയപ്പെടുത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്.
കൂട്ടുകാരുടെ ജന്മദിനത്തിന് ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരാറുണ്ട്.
കൂടാതെ കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ധാരാളം പുസ്തകങ്ങൾ വാങ്ങിയും ക്ലാസ് ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
പുസ്തക വായന ജീവിത ദിനചര്യയുടെ ഭാഗമാക്കുന്നതിൽ ഞാൻ ആനന്ദം കൊള്ളുന്നു."
സമഗ്ര ഭാഷാ പഠന റീതിയിലെ മുഖ്യ ഇനമാണ് ഇഷ്ടമുള്ള ലഘുബാലസാഹിത്യ കൃതികൾ വായിക്കുക എന്നത്.
തുടക്കം രക്ഷിതാക്കളുടെ വായിച്ചു കേൾപ്പിക്കൽ, പിന്നെ കുട്ടികളുടെ ചിത്ര വ്യാഖ്യാന വായന, തുടർന്ന് സംയുക്ത വായന. അത് കഴിഞ്ഞ് സഹായവായന. ഒടുവിൽ സ്വതന്ത്ര വായന.
നിലവാരത്തിന് അനുസരിച്ച് പുസ്തകം വിദ്യാലയത്തിൽ ഉണ്ടാകണം.
ശ്യാമ ടീച്ചർ മാതൃകയാണ്
ഓണാശംസക്കാർഡ് നിർമാണം

 മൂല്യനിർണയ പ്രവർത്തനങ്ങൾക്ക് ശേഷം ക്ലാസിൽ ഇരുന്ന് കൂട്ടുകാർ തയാറാക്കിയത്.


8. കെ വി യു യുപിഎസ് മനക്കുളങ്ങര
ഡയറിയെ ഡിജിറ്റൽ രൂപത്തിൽ ആക്കൽ*

1. ഇമേജ് സ്കാനിംഗും ഡിജിറ്റൈസേഷനും
കൈയെഴുത്തും ചിത്രവുമുള്ള പേജിന്റെ വ്യക്തമായ ഫോട്ടോ എടുത്തു.
​ കുട്ടികൾ കൈകൊണ്ട് എഴുതിയ മലയാളം വരികൾ ടൈപ്പ് ചെയ്ത അക്ഷരങ്ങളാക്കി മാറ്റി.
​2. ടെക്സ്റ്റ് തിരുത്തലും എഡിറ്റിംഗും
​കൈയെഴുത്തിലെ അക്ഷരത്തെറ്റുകൾ കണ്ടുപിടിച്ച്, ആവശ്യപ്പെട്ട വരികൾ കൃത്യമായ മലയാളം ഫോണ്ടിലേക്ക് മാറ്റി.
​3. ഇമേജ് ക്ലീനിംഗും ഡിസൈനിംഗും
​പശ്ചാത്തലം വൃത്തിയാക്കൽ: നോട്ട്ബുക്കിന്റെ വരകളും മറ്റ് പാടുകളും നീക്കം ചെയ്ത് പ്ലെയിൻ വൈറ്റ് (Plain White) ബാഗ്രൗണ്ട് നൽകി.
​ചിത്രത്തിന് വ്യക്തത നൽകൽ: കുട്ടികൾ വരച്ച ചിത്രം മാഞ്ഞുപോകാതെ അതേപടി നിലനിർത്തി, അതിന്റെ ലൈനുകൾക്ക് കൂടുതൽ ക്ലിയരിറ്റിയും നിറങ്ങൾക്ക് വ്യക്തതയും നൽകി.
​പേജ് ഡിസൈൻ: മുകളിൽ ഹെഡറായി തീയതിയും , അതിനു താഴെ ടൈപ്പ് ചെയ്ത വാചകങ്ങളും, അതിനു താഴെ വരച്ച ചിത്രവും വച്ച് ഒരു യഥാർത്ഥ ഡിജിറ്റൽ പേജ് പോലെ ലേഔട്ട് ചെയ്തു.
​4. കൊളാഷ് നിർമ്മാണം (Collage Creation)
​ഡിജിറ്റൈസ് ചെയ്ത പുതിയ ചിത്രവും, ഒറിജിനൽ കൈയെഴുത്ത് ചിത്രവും വശങ്ങളിലായി (Side-by-Side) ക്രമീകരിച്ചു.
​ചുവടെ പേര് ചേർക്കൽ (Footer Text): കൊളാഷിന്റെ ഏറ്റവും താഴെയായി ഒരു വരിയിൽ കുട്ടിയുടെ പേരും ക്ലാസും സ്കൂളിന്റെ പേരും വ്യക്തമായ ഫോണ്ടിൽ ചേർത്ത് നൽകി.
ഡയറി എഴുതി തുടങ്ങിയിട്ട് 2 ദിവസമെ ആയിട്ടുള്ളു.
ദിവസവും തിരഞ്ഞെടുക്കുന്ന ഡയറികൾ ഡിജിറ്റൽ രൂപത്തിലാക്കാമെന്ന് കരുതുന്നു. ഇത് ക്ലാസ്സ് ഗ്രൂപ്പിൽ കൊടുക്കും. കുട്ടികൾക്ക് റീഡിങ് കാർഡ് പോലെ വായിക്കുവാനായി ഡയറിയും ഉപയോഗപ്പെടുത്തുന്നു.





പട്ടം കണ്ട കാഴ്ചകൾ
മാനത്ത് പട്ടം എന്ന ഒന്നാം ക്ലാസിലെ മൂന്നാം പാഠഭാഗത്തിൽ പട്ടം ആകാശത്തിലൂടെ പറക്കുമ്പോൾ താഴെ കണ്ട കാഴ്ചകൾ  എന്തെല്ലാം ആണെന്ന് എഴുതുന്ന പ്രവർത്തനം ഉണ്ട്.മാനത്ത് പട്ടം എന്ന പാഠഭാഗം എടുത്തതിനുശേഷം പട്ടം കണ്ട കാഴ്ചകൾ എഴുതുന്നതിനായി കുട്ടികൾക്ക് കളർ പേപ്പർ മുറിച്ചു നൽകി. കുട്ടികൾ സ്വന്തമായി പട്ടം കണ്ട കാഴ്ചകൾ എഴുതി. 


9. ജി എല്‍ പി എസ് വാളകം


10. GBLPS NAYYUR

മാനത്ത് പട്ടം.പട്ടം നിർമാണം&പൂമരം


11. മാവിലായി നോർത്ത് എൽ.പി.

പൂവ് ചിരിച്ചു

  

12. എ എൽ പി സ്‌കൂൾ, അമ്പലപ്പാറ, ഒറ്റപ്പാലം, പാലക്കാട് ജില്ല

പ്രകൃതിയെ അനുഭവിച്ചുള്ള പഠനം.
ചുറ്റുപാടുമുള്ള പൂക്കൾ ശേഖരിച്ച് കുട്ടികൾ എത്തി.
എത്ര തരം പൂക്കൾ ഉണ്ട് എന്ന് കണ്ടെത്താനാണ്.
ഇതളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാമോ?
അതിന് ശേഷം നിറത്തിൻ്റെ അടിസ്ഥാനത്തിൽ
പിന്നെ വലുതും ചെറുതുമായി ക്രമീകരിച്ചു
മണമുള്ളവയും ഇല്ലാത്തവയും കണ്ടെത്തി.
ഒന്നാം ക്ലാസിലെ രണ്ടാം
യൂണിറ്റ് :
പൂവ് ചിരിച്ചു
പ്രവർത്തനത്തിന്റെ പേര് : തരം തിരിക്കാം

🌹പൂക്കൾ നിരീക്ഷിച്ചും ചിത്രങ്ങൾ വിശകലനം ചെയ്തു പൂക്കളുമായി ബന്ധപ്പെട്ട കണ്ടെത്തിയ സവിശേഷതകളുടെ അടിസ്ഥാനത്തിൽ പൂക്കളെ തരംതിരിക്കുന്നു പട്ടികപ്പെടുത്തുന്നു
എന്നതാണ് നേടേണ്ട കഴിവ്.
🌹 പൂക്കൾ വിശകലനം ചെയ്ത് നിറം, വലിപ്പം, ഇതളുകളുടെ എണ്ണം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൂക്കളിൽ വൈവിധ്യമുണ്ടെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു കുട്ടികൾ
🌹പൂക്കൾ എല്ലാം ഒരുപോലെയല്ല.
പൂക്കൾ വ്യത്യാസപ്പെട്ടിരിക്കുന്നു
 (നിറം , മണം, വലിപ്പം, ഇതളുകളുടെ എണ്ണം തുടങ്ങിയവയിൽ) 
ക്ലാസിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു പൂക്കളെ തൊട്ടറിഞ്ഞു
മണ ത്തറിഞ്ഞു
പിന്നെ കണ്ടറിവ് 
പഞ്ചേന്ദ്രിയാനുഭവം

പ്രവർത്തനത്തിന്റെ പേര്   പുതു കളികൾ


▫️നാട്ടിലുള്ള കളികളെ കുറിച്ച് അന്വേഷിച്ചറിയുന്നു പരിചിതമായ കളികളുടെ പ്രത്യേകതകൾ പറയുന്നു
▫️പലപ്രായക്കാർ ഏർപ്പെടുന്ന കളികൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുന്നു
▫️കളികൾ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും കഴിയുന്നു
ഓല കൊണ്ടുണ്ടാക്കിയ ധാരാളം കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കുട്ടികൾ വിവിധ കളികളിൽ ഏർപ്പെട്ടു
വ്യത്യസ്തങ്ങളായ കളിപ്പാട്ടങ്ങളാണ് അവർ ഉണ്ടാക്കിയത്
കളിപ്പാട്ടങ്ങൾ പരസ്പരം പങ്കിട്ടും കളിപ്പാട്ടങ്ങൾ ഉപയോഗിക്കാതെയും  പലതരം  കളികളിൽ കുട്ടികൾ ഏർപ്പെട്ടു

ടോക്കണുകൾ ഉപയോഗിച്ച് തയാറാക്കിയ പൂക്കളം

13. മാച്ചേരി ന്യൂ യു പി സ്കൂൾ , കണ്ണൂർ നോർത്ത്

കുട്ടികൾക്ക് ഇത്തരം സീലുകൾ നോട്ടിൽ പതിപ്പിച്ചു നൽകുന്നു.

കുട്ടികൾ നിറം നൽകുന്നു.
തുടർന്ന് ചിത്രവുമായി ബന്ധപ്പെട്ട വാക്യങ്ങൾ ചർച്ചയിലൂടെ രൂപീകരിക്കുന്നു..
രൂപീകരിക്കുന്ന വാക്യങ്ങളിൽ ക്ലാസിൽ പരിചയപ്പെട്ട അക്ഷരങ്ങളും ചിന്ഹങ്ങളും മാത്രം ഉള്ളതാണെന്ന് അധ്യാപകൻ ഉറപ്പ് വരുത്തുന്നു.
കുട്ടികൾ വാക്യങ്ങൾ എഴുതുന്നു.
തത്സമയം വിലയിരുത്തുന്നു.
സഹായ മില്ലാതെ എഴുതുന്ന കുട്ടികൾക്ക് ചിത്രത്തിന് ഇടത് ഭാഗത്തായി സ്റ്റാർ ഇട്ട് നൽകുന്നു..

  



14. എ എം യു പി എസ് പാറയ്കല്‍

(ആശയാവതരണ രീതിയിൽ നിന്നും അകന്നു പോകുന്നവർക്ക് ദിശാബോധം നൽകുന്ന രചനകളാണിവ. ഇനി മുതൽ ആശയാവതരണ രീതി എന്നതിന് പകരം *സമഗ്ര ഭാഷാ പഠന രീതി* എന്നാണ് പറയുക.
വാക്കിൽ ആശയമില്ലെ എന്ന് ചിലർ തർക്കിക്കുന്നു. പദാവതരണ രീതി, വാക്യാവതരണ രീതി, കഥാവതരണ രീതി, സമഗ്രഭാഷാ പഠന രീതി എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് തർക്കത്തിന് കാരണം.
ഈ അവ്യക്തത മൂലം ഒന്നാം ക്ലാസിലെ പല ഗ്രൂപ്പുകളിലും പദ ചക്രവും അക്ഷര വേട്ടയും പരമ്പരാഗത ചോദ്യ മാതൃകകളും ആഘോഷിക്കുന്നു.
ഇവിടെയാണ് പട്ടത്തെക്കുറിച്ചുള്ള ഈ പാട്ട് പ്രസക്തമാകുന്നത്.
സമഗ്ര ഭാഷാ പഠനത്തിൽ കുട്ടിയുടെ ചിന്തയും ആശയങ്ങളും വിലമതിക്കണം.
പലപ്പോഴും നമ്മൾ മുൻകൂട്ടി നിശ്ചയിക്കുന്ന വാക്യങ്ങൾ എഴുതുന്നതിനാണ് മുൻഗണന.
അവിടെ ചിന്ത ടീച്ചറുടേതാണ്. കുട്ടിക്ക് കൂട്ടിച്ചേർക്കാൻ എപ്പോഴും അവസരം നൽകണം
സാധ്യമായ സന്ദർഭങ്ങളിലെല്ലാം.
ഈ പാട്ട് വിപുലീകരണം അങ്ങനെയുള്ള പ്രവർത്തനമാണ്)

സമഗ്രഭാഷാ പഠനരീതിയിൽ ഇത്തരം പാട്ടുകൾ "ശരി/തെറ്റ്" എന്ന സമീപനത്തിൽ അല്ല, "അംഗീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന" സമീപനത്തിലാണ് കൈകാര്യം ചെയ്യേണ്ടത്. ക്ലാസിൽ ഇങ്ങനെ ചെയ്യാം:
1. എഴുത്തുകാരനെ ആദരിക്കുക
ആദ്യം കുട്ടിയെ അഭിനന്ദിക്കുക.
"അബ്ദുള്ള പട്ടത്തിന് പുതിയ വിശേഷണങ്ങൾ ചേർത്തല്ലോ." "ഷസ ഫാത്തിമ പട്ടത്തെ ചിരിക്കുന്നതായി സങ്കൽപ്പിച്ചല്ലോ. അത് മനോഹരമായ ആശയമാണ്."
2. കുട്ടിയെ വായിപ്പിക്കുക
ഓരോ കുട്ടിയും സ്വന്തം പാട്ട് ക്ലാസിൽ അവതരിപ്പിക്കട്ടെ. മറ്റുള്ളവർ കേൾക്കട്ടെ.
3. അഭിപ്രായങ്ങൾ പങ്കിടുക
മറ്റു കുട്ടികളോട് ചോദിക്കാം:
"ഈ പാട്ടിൽ നിനക്കിഷ്ടപ്പെട്ട വരി ഏതാണ്?"
"എന്തുകൊണ്ടാണ് അത് ഇഷ്ടപ്പെട്ടത്?"
"നീ ആയിരുന്നെങ്കിൽ വേറെ എന്ത് വരി ചേർക്കുമായിരുന്നു?"
ഇത് വിമർശനമല്ല, ആസ്വാദനമാണ്.
4. താരതമ്യം ഒഴിവാക്കുക
"ആരുടെ പാട്ടാണ് നല്ലത്?" എന്ന ചോദ്യത്തിന് പകരം,
"രണ്ടു പാട്ടുകളിലും എന്തൊക്കെ വ്യത്യസ്ത ആശയങ്ങളുണ്ട്?" എന്ന് ചോദിക്കുക.
5. ക്ലാസ് പാട്ട് നിർമ്മിക്കുക
എല്ലാവരുടെയും പാട്ടുകളിൽ നിന്ന് ഓരോ മനോഹരവരി തിരഞ്ഞെടുത്ത് ഒരു "നമ്മുടെ ക്ലാസ് പട്ടംപാട്ട്" ഉണ്ടാക്കാം. അപ്പോൾ ഓരോ കുട്ടിക്കും തന്റെ സംഭാവനയുടെ മൂല്യം അനുഭവപ്പെടും.
6. പ്രദർശിപ്പിക്കുക
കുട്ടികളുടെ യഥാർത്ഥ കൈയെഴുത്ത് മാറ്റാതെ ക്ലാസ് ഭിത്തിയിലും വായനാമൂലയിലും പ്രദർശിപ്പിക്കുക. പേരും സ്കൂളും ചേർത്ത് പ്രദർശിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.
7. അധ്യാപക പ്രതികരണം
ചുവന്ന മഷിയിൽ തെറ്റുകൾ തിരുത്തുന്നതിന് പകരം ചെറിയ കുറിപ്പുകൾ എഴുതാം:
🌟 "നല്ല ഭാവന."
🌟 "പുതിയ ആശയം."
🌟 "പട്ടത്തെ മനോഹരമായി വർണിച്ചു."
🌟 "സ്വന്തം അനുഭവം ചേർത്തു."
🌟 "താളം നന്നായി നിലനിർത്തി."
ഇത്തരം അംഗീകാരം കുട്ടികളെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കും.
സമഗ്രഭാഷാ പഠനത്തിൽ ഒരു പ്രധാന തത്വമുണ്ട്:
 *കുട്ടികളുടെ എഴുത്ത് ആദ്യം അംഗീകരിക്കണം;* പിന്നീട് സംഭാഷണത്തിലൂടെയും കൂടുതൽ വായനയിലൂടെയും ഭാഷ സ്വാഭാവികമായി വികസിപ്പിക്കണം. ആദ്യ പ്രതികരണം എപ്പോഴും പ്രോത്സാഹനമായിരിക്കണം; തിരുത്തൽ അല്ല.


കുട്ടിയുടെ തെറ്റ് അധ്യാപകൻ ചൂണ്ടിക്കാണിക്കാം; പക്ഷേ തിരുത്തൽ കഴിയുന്നത്ര കുട്ടി തന്നെ കണ്ടെത്തുകയും ചെയ്യുകയും വേണം. ആവശ്യമെങ്കിൽ കൂട്ടുകാരും പുസ്തകങ്ങളും വാക്കുചാർട്ടുകളും സഹായികളാകാം.

കുട്ടിക്ക് ഉത്തരം പറഞ്ഞുകൊടുക്കാതെ ഭാഷയെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുക എന്നതാണ് ലക്ഷ്യം.

ഉദാഹരണത്തിന്:

1. "ചേലുള്ള" – "ചെറിയ"

ഇങ്ങനെ ചോദിക്കാം:

"ചേലുള്ള' എന്നും 'ചെറിയ' എന്നും തുടങ്ങുന്ന അക്ഷരങ്ങൾ ഒന്നു നോക്കൂ. രണ്ടും ഒരുപോലെയാണോ?"

അല്ലെങ്കിൽ,

"ഈ രണ്ട് വാക്കുകളും 'ചെ' എന്നാണ് തുടങ്ങുന്നത്. നിന്റെ എഴുത്തിൽ രണ്ടിടത്തും അതുപോലെയാണോ?"

ഇതിലൂടെ കുട്ടി തന്നെ അക്ഷരവിന്യാസം പരിശോധിക്കും.

2. "പറകുന്ന" – "പറക്കുന്ന"

പുസ്തകത്തിലെ "പറന്നു", "പറക്കുന്ന" എന്നീ വാക്കുകൾ കണ്ടെത്താൻ പറയാം.

"ഈ രണ്ട് വാക്കുകൾ ഒന്നു താരതമ്യം ചെയ്യാമോ?"

3. "കാക്ക കണ്ടു" ചേർക്കുക

ഇത് വളരെ നല്ല അധ്യാപനതന്ത്രമാണ്.

പാട്ട് ഇങ്ങനെ വായിക്കാം:

വീട് കണ്ടു

കാട് കണ്ടു

കാക്ക കണ്ടു

ശേഷം ചോദിക്കാം:

"കാക്ക കണ്ടു എന്ന് പറയുമ്പോൾ കേൾക്കാൻ എങ്ങനെയുണ്ട്? വേറെ ഒരു വരി പറഞ്ഞാൽ കൂടുതൽ താളമുണ്ടാകുമോ?"

പറക്കുന്ന കാക്ക

എന്ന് ഉച്ചരിക്കാമോ?

ക്ക ഏതാണ്.

പറകുന്ന പട്ടം എന്ന വാക്യത്തിൽ എന്തെങ്കിലും മാറ്റം വേണ്ടതുണ്ടോ?

കുട്ടി കണ്ടെത്തുന്നില്ലെങ്കിൽ കു വിന് അടിവരയിട്ട് ശ്രദ്ധിപ്പിക്കാം

സഹപാഠികൾക്കും ഇടപെടാം.

രചന മെച്ചപ്പെടുത്തൽ മാത്രമല്ല കുട്ടിയുടെ സ്വയം പരിശോധനാ ശേഷി വികസിപ്പിക്കലുമാണ് നടക്കുന്നത്

    

15. കെ എം ജി എം എസ് യു പി എസ് ഇരിണാവ്


ടീച്ചർ മാനത്ത് പട്ടം എന്ന കഥാപാഠം അവതരിപ്പിക്കുകയാണ്. കുട്ടികൾ പട്ടമായി സങ്കല്പിച്ച് ആകാശത്തു നിന്നുള്ള കാഴ്ചകൾ കാണുന്നു
"പട്ടം ആകാശത്ത് നിന്ന് താഴേക്ക് നോക്കിയപ്പോൾ എന്തൊക്കെയായിരിക്കും കണ്ടത്?"
കുട്ടികൾ കാഴ്ചകൾ വിളിച്ചു പറയുന്നു : മരം, പുഴ,
കുളം,
കിളി,
പൂമരം
...
"ഇതിൽ ഏതാണ് ഏറ്റവും ഭംഗിയുള്ള കാഴ്ച?
കുട്ടികൾ: 'പൂമരം'
"പൂമരത്തിൽ എന്തെല്ലാം നിറത്തിലുള്ള പൂക്കൾ കണ്ടിട്ടുണ്ട്?"
"നമ്മുടെ വീട്ടിലോ സ്കൂളിലോ പൂമരം ഉണ്ടോ?"
"കാറ്റ് വീശുമ്പോൾ പൂക്കൾ എങ്ങനെ കാണും?"
കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു
നമ്മൾക്ക് പൂമരം ഉണ്ടാക്കിയാലോ?
എങ്ങനെ?
പ്രതികരണങ്ങൾ
ശേഷം ടീച്ചർ തയ്യാറാക്കിയ കൊളാഷ് മാതൃക കാണിക്കുന്നു.
നമുക്കും ചെറിയ ചെറിയ നിറക്കടലാസ് കഷണങ്ങൾ കീറി ഒട്ടിച്ച് മനോഹരമായ ഒരു പൂമരം ഉണ്ടാക്കിയാലോ തുടർന്ന് കടലാസ് എങ്ങനെ കീറണം, പശ എങ്ങനെ പുരട്ടണം, എങ്ങനെ ഒട്ടിക്കണം എന്നിവ ടീച്ചർ മാതൃകയായി കാണിച്ചുകൊടുത്ത് കുട്ടികളെ പ്രവർത്തനത്തിലേക്ക് നയിച്ചു
പൂമരം (കൊളാഷ്)
പഠനലക്ഷ്യങ്ങൾ
🔴 കടലാസ് കീറുക, ഒട്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സൂക്ഷ്മ പേശീവികസനം നേടുന്നു.
🔴 നിർദ്ദേശങ്ങൾ പാലിച്ച് മനോഹരമായ ഒരു കൊളാഷ് നിർമ്മിക്കുന്നു.
🔴 സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നു.
പ്രവർത്തനം
ടീച്ചർ തയ്യാറാക്കിയ പൂമരത്തിന്റെ കൊളാഷ് മാതൃക കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
തുടർന്ന് ഓരോ കുട്ടിയോടും ഒരു വലിയ മരം വരയ്ക്കാൻ നിർദ്ദേശിച്ചു.
കുട്ടികൾ തറയിൽ വട്ടത്തിൽ ഇരുന്നു. ചുവപ്പ്, മഞ്ഞ, റോസ് നിറങ്ങളിലുള്ള കടലാസുകൾ ചെറിയ കഷണങ്ങളായി കീറി. തുടർന്ന് മരത്തിന്റെ മുകൾഭാഗത്ത് പശ തേച്ച് കടലാസ് കഷണങ്ങൾ ഒട്ടിച്ച് പൂക്കൾ രൂപപ്പെടുത്തി.
ബ്രൗൺ ക്രയോൺ ഉപയോഗിച്ച് മരത്തിന്റെ തടി നിറം നൽകി ചിത്രത്തിന് പൂർണത നൽകി.
പ്രവർത്തനത്തിനിടെ എല്ലാ കുട്ടികളും ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും പങ്കെടുത്തു.
കടലാസ് കീറൽ, ഒട്ടിക്കൽ, നിറം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അവരുടെ സൂക്ഷ്മ പേശീവികസനവും സൃഷ്ടിപരമായ കഴിവുകളും വളർത്താൻ ഈ പ്രവർത്തനം സഹായകമായി.
കെ എം ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ ഇരിണാവ്
 

16. വെള്ളിനേഴി ജി എൽ പി എസ്

വെള്ളിനേഴി ജി എൽ പി യിലെ ഒന്നാം ക്ലാസ്സിലെ കുഞ്ഞുപട്ടങ്ങൾ മാനത്തൂടെ ഒരു യാത്ര പോയി. പലതും കണ്ട അവർക്ക്  പൂമരം വളരെ ഇഷ്ടമായി. പൂമരം നിർമ്മിക്കാൻ ഞങ്ങൾ ക്ലാസ്സ്‌ മുറിയുടെ ചുമർ ഉപയോഗിച്ചു.

 സന്നദ്ധതപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ എന്റെ മരം  കൊളാഷ് മുൻപ് ചെയ്ത് അനുഭവം ഉള്ളതിനാൽ ഇപ്രാവശ്യം മറ്റൊരു അനുഭവം നൽകിയാലോ എന്ന് ആലോചിച്ചപ്പോഴാണ് ഫാബ്രിക് പെയിന്റും പച്ചക്കറിയും ഉപയോഗിച്ച് ഇത്തരം ഒരു സാധ്യത മനസ്സിൽ വന്നത്.

മരത്തിന്റെ ഔട്ട്ലൈനും ഇലകളും വരച്ച ശേഷം ഉരുളക്കിഴങ്ങിൽ പൂവിന്റെ ചിത്രം വെട്ടി നൽകിയത് കുഞ്ഞുമക്കൾ പെയിന്റിൽ മുക്കി പൂമരം നിർമ്മിച്ചു. എല്ലാവർക്കും പുതിയ ഒരു അനുഭവമായതിനാൽ വളരെ ഇഷ്ടപ്പെട്ടു.

  


17. GLPS മാരാർകുളം, ചെറായ, കോങ്ങാട്

യൂണിറ്റ് 3 മാനത്ത് പട്ടം

പ്രവർത്തനം:-പൂമല കൊളാഷ് നിർമ്മാണം

ലക്ഷ്യം:-

*സൂക്ഷ്മപേശി വികസനത്തിന് സഹായകമാവുന്ന രീതിയിൽ പല തരത്തിൽ കടലാസ് കീറുക,മുറിക്കുക,ചുരുട്ടുക, ഒട്ടിക്കുക എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ

*മനോഹരമായ കൊളാഷ് നിർമ്മിക്കൽ

പട്ടമായി പറന്നപ്പോൾ പട്ടം കണ്ട കാഴ്ചകളെ കുറിച്ച് ചർച്ച.

പൂമരം കണ്ടു

പൂമല കണ്ടു.

(സ്കൂൾ തുറന്ന ആദ്യ നാളുകളിൽ പൂമരം നിർമ്മിച്ചിട്ടുണ്ട്. ഇലകൾക്ക് വിരലുകളുടെ പ്രിൻ്റ് വച്ചുകൊണ്ടും പൂക്കൾ വർണ്ണക്കടലാസുകളിൽ നിന്നും കൈ കൊണ്ട് കീറിയെടുത്തും ഒട്ടിച്ചുകൊണ്ട്)

പൂമല നിർമ്മിച്ചാലോ എന്നു ചോദിച്ചു കൊണ്ട് പ്രവർത്തനത്തിലേക്ക് കടന്നു.

🎈1,2,3,4 എന്ന് എണ്ണിക്കൊണ്ട് കുട്ടികളെ നാല് പേരുള്ള ഗ്രൂപ്പുകളാക്കി മാറ്റി ക്ലാസിൽ ഓരോ ഭാഗത്ത് ഇരുത്തി

🎈ചുവപ്പ്,നീല,വയലറ്റ്,റോസ്, ഓറഞ്ച്,മഞ്ഞ എന്നിങ്ങനെ നിറങ്ങളുള്ള കളർ പേപ്പറുകൾ നൽകി.

🎈കൈകൾ കൊണ്ട് കീറി പൂക്കൾ ഉണ്ടാക്കി വച്ചു.

🎈ശേഷം ഒരു ചാർട്ടിനെ നാല് കഷ്ണമാക്കി മുറിച്ച് മലയുടെ ഔട്ട്ലൈൻ വരച്ച് കുട്ടികൾക്ക് നൽകി.

ഒപ്പം പശയും നൽകി.

🎈നാലു ഗ്രൂപ്പുകളും പൂമല നിർമ്മാണം മനോഹരമായി പൂർത്തിയാക്കി.


18  ജി. എൽ .പി .എസ്  ആനക്കാംപൊയിൽ  മുക്കം സബ് ജില്ല

കഥാ വേളയിലെ ചില നിമിഷങ്ങൾ....

വായിച്ചതോ കേട്ടതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെ സ്വന്തം വാക്കുകളിൽ


കുട്ടികൾ  സദസ്സിനു മുൻപിൽ അവതരിപ്പിക്കുന്ന പ്രവർത്തനമാണ് കഥാ വേള. ക്ലാസിൽ ബെഞ്ച് അടുപ്പിച്ച് വെച്ച് ഉണ്ടാക്കിയ താൽക്കാലിക സ്റ്റേജിലാണ് കുട്ടികൾ കഥ പറയാറ്. (കഴിഞ്ഞ വർഷം സ്‌കൂൾ കലാമേളയ്ക്ക് കഥ പറയൽ മത്സരത്തിനായി കഥ നന്നായി പഠിച്ച് വന്ന കുട്ടിക്ക് സഭാകമ്പം കാരണം കഥ പറയാൻ കഴിഞ്ഞില്ല അതിന് പരിഹാരമായാണ് കഴിഞ്ഞ വർഷം മുതൽ ക്ലാസ് റൂമിൽ സ്റ്റേജ് ഒരുക്കാൻ തീരുമാനിച്ചത്). ഈ വർഷം കഥാ വേള തുടങ്ങിയപ്പോൾ സ്‌റ്റേജിൽ കയറി പറയാൻ പലർക്കും മടിയായിരുന്നു. ഓരോ ദിവസവും 3 കുട്ടികൾക്കാണ് കഥ പറയാൻ അവസരം . ഓരോ ദിവസവും പറയേണ്ടവരുടെ ലിസ്റ്റ് ക്ലാസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്റ്റേജിൽ കയറി കഥ പറയാൻ എല്ലാവർക്കും ആവേശമാണ്. അവർ പറയേണ്ട ദിവസമല്ലെങ്കിലും ഇന്ന് ഞാൻ കഥ പറഞ്ഞോട്ടെ ടീച്ചർ എന്ന് ചോദിച്ച് അവർ വരുന്നത് കാണുമ്പോൾ എന്തെ നില്ലാത്ത സന്തോഷമാണ് എനിക്ക് ഉണ്ടാവാറ്. ജൂൺ 19 ന് വായനാ ദിന ഉദ്ഘാടന വേളയിൽ ഒന്നാം ക്ലാസിലെ കുട്ടികളോട് ആരോടെങ്കിലും ഒരു കഥ പറയാൻ പറഞ്ഞപ്പോൾ ഒട്ടും മടിയില്ലാതെ സദസ്സിനെ അഭിമുഖീകരിച്ച് അദ്വൈത് കഥ പറഞ്ഞത് മറ്റൊരു വലിയ സന്തോഷം.     

19 ഗവ. ന്യൂ എൽ പി എസ് ഇരവിപുരം

കളിപ്പാട്ട നിർമ്മാണ ശില്പശാല

20. GLPS പലകപ്പറമ്പിൽ, മങ്കട, മലപ്പുറം

  

21 എ യു പി എസ് അഴിയന്നൂർ, കടമ്പഴിപ്പുറം, പാലക്കാട്






  





  





  





  





  





  





  





  





  





  





  





  





  





  





  





  





  





  











































 




Saturday, August 1, 2026

പി എം ശ്രീ അനിവാര്യമോ? 2

 

പി എം ശ്രീ മുന്നോട്ട് വക്കുന്ന പ്രവര്‍ത്തനപരിപാടിയിലെ ആറ് സ്തംഭങ്ങളില്‍ പെട്ട ഒന്നാം സ്തംഭത്തിലെ ( പാഠ്യപദ്ധതി, ബോധനശാസ്ത്രം, വിലയിരുത്തല്‍ ) രണ്ടിനങ്ങള്‍ മുന്‍പോസ്റ്റില്‍ ചര്‍ച്ച ചെയ്തു.

പഠനപരിപോഷണപരിപാടിയാണ് ( Learning Enhancement Programme (LEP)/Remedial teaching) മൂന്നാമതായി വരുന്നത്. സര്‍വ്വശിക്ഷാ അഭിയാനിലൂടെ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണിത്. അതായത് ഒന്നരപതിറ്റാണ്ടായി കേരളത്തിന് പരിചിതം. പരിഹാരബോധനമെന്നത് വിദ്യാഭ്യാസത്തില്‍ എല്ലാ കാലത്തും ഉപയോഗിച്ച തന്ത്രമാണ്. പേരുകള്‍ മാറുമെന്ന് മാത്രം.
പി എം ശ്രീ വിദ്യാലയങ്ങളില്‍ നിര്‍ദേശിക്കുന്ന ഈ പരിപാടിയിൽ താഴെപ്പറയുന്ന നാല് മേഖലകൾ ഉൾപ്പെടുന്നു.
a. വിദ്യാർത്ഥികളുടെ പഠനശേഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലാസ്റൂം അധിഷ്ഠിത ഇടപെടലുകൾ ( Classroom based interventions) - അതായത്, ലിസ്റ്റുചെയ്ത പഠന നേട്ടങ്ങൾ നേടുന്നതിന് പ്രവർത്തനാധിഷ്ഠിതവും പ്രായോഗികവുമായ അനുഭവ/കല-സംയോജിത/കായിക-സംയോജിത പഠനം. ഇവിടെ, തുടര്‍ച്ചയായ പുരോഗതി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ അധ്യാപകർ ഓരോ മേഖലയിലും വിദ്യാർത്ഥിയുടെ അക്കാദമിക് പുരോഗതി ( Student Academic Progress) രേഖപ്പെടുത്തണം.
b.ക്ലാസ് മുറികളിലെ അക്കാദമിക് സമ്പുഷ്ടീകരണം( Academic enrichment in classrooms)-ഇത് ഗ്രൂപ്പ് ഗവേഷണം, ഗ്രൂപ്പ് വർക്ക്, പോർട്ട്‌ഫോളിയോകൾ, വിദ്യാർത്ഥികളുടെ അവതരണങ്ങൾ, സംവാദങ്ങൾ, ക്വിസുകൾ, ലൈബ്രറി പുസ്തകങ്ങൾ, അധിക വായന, പ്രോജക്റ്റ്-വർക്ക് തുടങ്ങിയ വിവിധ ഇടപെടലുകളിലൂടെ ക്ലാസ്റൂമുകൾക്കപ്പുറത്ത് വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
c. വ്യക്തിഗത പഠന ഇടപെടലുകൾ ( Individualised learning interventions) പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കും, പ്രത്യേകിച്ച് പ്രത്യേക അധ്യാപകർ, തെറാപ്പിസ്റ്റുകൾ, സഹപാഠികളുടെ പഠനം, രക്ഷാകർതൃ/സന്നദ്ധപ്രവർത്തക പങ്കാളിത്തം മുതലായവയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ മന്ദഗതിയിലുള്ള പഠിതാക്കൾക്കുമായി ( slow learners) നടപ്പിലാക്കുന്നത്.
d. ക്ലാസ് മുറികൾക്കപ്പുറം അക്കാദമിക് സമ്പുഷ്ടീകരണം (Academic enrichment beyond classrooms) - വിഷയാധിഷ്ഠിതവും പ്രോജക്ട് അധിഷ്ഠിതവുമായ സർക്കിളുകൾ (Topic-centered and Project-based Circles) ഓൺലൈനിലും ഓഫ്‌ലൈനിലും സ്കൂൾ തലങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. സയൻസ് സർക്കിളുകൾ, ഗണിത സർക്കിളുകൾ, സംഗീതം & നൃത്തം പ്രകടന സർക്കിളുകൾ, ചെസ്സ് സർക്കിളുകൾ, കവിതാ സർക്കിളുകൾ, ഭാഷാ സർക്കിളുകൾ, നാടക സർക്കിളുകൾ, ഡിബേറ്റ് സർക്കിളുകൾ, സ്പോർട്സ് സർക്കിളുകൾ, ഇക്കോ-ക്ലബ്ബുകൾ, ഫോട്ടോഗ്രാഫി ക്ലബ്ബുകൾ, സോഷ്യൽ-സർവീസ് ക്ലബ്ബുകൾ, ഡിജിറ്റൽ ക്ലബ്ബുകൾ, ഹെറിറ്റേജ് ക്ലബ്ബുകൾ, സാഹിത്യ ക്ലബ്ബുകൾ, കലാ ക്ലബ്ബുകൾ, ആരോഗ്യ & ക്ഷേമം ക്ലബ്ബുകൾ/യോഗ ക്ലബ്ബുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
സ്കൂൾ അധിഷ്ടിത പ്രോജക്ടിന് സാമ്പത്തിക സഹായം നൽകും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ ഇടപെടൽ ലഭ്യമാകും,
വിശകലനം
( പഠനപരിപോഷണ പരിപാടി പി എം ശ്രീയില്‍ വന്നത് കൊണ്ട് മാത്രം ഏതിര്‍ക്കപ്പെടേണ്ടതില്ല. ഇപ്പോള്‍ തന്നെ സമഗ്രഗുണമേന്മാ പരിപാടിയുടെ കീഴില്‍ പഠനപിന്തുണപരിപാടി കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അതിനെ കൂടുതല്‍ വ്യവസ്ഥപ്പെടുത്തിയാല്‍ മതിയാകും. ഓരോ കുട്ടിയും ഓരോ യൂണിറ്റാണെന്ന് രവീന്ദ്രനാഥ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ പ്രഖ്യാപിച്ചതാണ്. എന്നിട്ടും ഇ ഗ്രേഡുകാര്‍ ഉണ്ടായി. അപ്പോഴാണ് ഇ ഗ്രേഡില്‍ കുട്ടികള്‍ വരുന്ന സാഹചര്യം ഒഴിവാക്കാനായി മന്ത്രി ശിവന്‍കുട്ടി പരിപാടികള്‍ പ്രഖ്യാപിക്കുന്നത്. അക്കാദമിക മാസ്റ്റര്‍ പ്ലാനും വ്യക്തിഗത മാസ്റ്റര്‍പ്ലാനും നിര്‍ദ്ദേശിക്കപ്പെട്ടു. പി എം ശ്രീ മുന്നോട്ട് വെക്കുന്നതിനേക്കാള്‍ ഉയര്‍ന്ന മാനമുള്ളതാണ് വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍. പക്ഷേ അത് നടപ്പിലാക്കുന്നതില്‍ വിദ്യാലയങ്ങളും അധ്യാപകരും എത്രകണ്ട് മുന്നേറി എന്നതില്‍ സംശയമുണ്ട്. അധ്യാപകര്‍ നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് പഠനം നടത്തണം. അത് കണ്ടെത്തി പരിഹരിക്കണം. പി എം ശ്രീയില്‍ നിര്‍ദേശിച്ചാലും നിലവില്‍ അധ്യാപകര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. എസ് സി ഇ ആര്‍ടി പോലുള്ള സ്ഥാപനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ പറ്റൂ, അത്തരം സ്ഥാപനങ്ങളുടെ ജാഗ്രതക്കുറവ് പി എം ശ്രീ പോലുള്ളവയുടെ ഇടപെടലിന് പഴുതുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒരു കാര്യം ഉറപ്പ് പറയാം. പരിഹാരബോധനവും പഠനപരിപോഷണപരിപാടിയും ഫണ്ടിംഗ് കേന്ദ്രിതമായി ആലോചിക്കേണ്ടവയല്ല. പഞ്ചായത്തുകള്‍ അക്കാദമിക ശില്പശാലകള്‍ നടത്തി വിദ്യാലയങ്ങളെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ സാഹചര്യങ്ങളാണെന്ന് എസ് എസ് കെയും മനസ്സിലാക്കണം.)
ശേഷി(Competency) അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് നാലാമത്തെ ഇനം
ഓരോ സ്കൂളിനും ₹ 25,000 വരെ സഹായം നല്‍കും. ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, എല്ലാ തലങ്ങളിലുമുള്ള വിലയിരുത്തൽ ആശയപരമായ ധാരണയെയും യഥാർത്ഥ ജീവിത സാഹചര്യങ്ങളിലേക്ക് അറിവിന്റെ പ്രയോഗത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും, പി എം ശ്രീ സ്കൂളുകളിൽ സ്വീകരിക്കുന്ന അധ്യാപനരീതിയും വിലയിരുത്തലും കൂടുതൽ അനുഭവപരവും സമഗ്രവും കഴിവിനെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കും.
വിശകലനം
( വിദ്യാലയാധിഷ്ഠിത വിലയിരുത്തലിന് പ്രാധാന്യം നല്‍കുന്ന സമീപനമാണ് പി എം ശ്രീ നിര്‍ദ്ദേശിക്കുന്നത്. ഓരോ വിദ്യാലയവും അവരവരുടെ വിലയിരുത്തല്‍ രീതി വികസിപ്പിക്കണം. ആശയപരമായി സ്വീകാര്യമാണെങ്കിലും പ്രായോഗികമായി പ്രശ്നങ്ങളുണ്ട്. കേരള പാഠ്യപദ്ധതി ചട്ടക്കൂട് പേജ് 192മുതല്‍ 204 വരെ വിലയിരുത്തലിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പഠനത്തിനായുള്ള വിലയിരുത്തല്‍, വിലയിരുത്തല്‍ തന്നെ പഠനം, പഠനത്തിനെ വിലയിരുത്തല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ കേന്ദ്രവും കേരളവും നിര്‍ദേശിക്കുന്നുണ്ട്. കേരളത്തിന്റെ രേഖയില്‍ ജ്ഞാനനിര്‍മിതിയെ പോഷിപ്പിക്കുന്ന വിലയിരുത്തല്‍ എന്ന ഭാഗം കാമ്പുള്ളതാണ്. കുട്ടിയുടെ പഠനതടസ്സങ്ങള്‍ കണ്ടെത്തി അനുയോജ്യമായ തന്ത്രങ്ങള്‍ വികസിപ്പിച്ച് കൈത്താങ്ങ് നല്‍കി ചേര്‍ത്ത് പിടിക്കണം എന്ന സമീപനമാണ് പ്രതിഫലിക്കുന്നത്. എല്ലാ കുട്ടികളെയും പഠനമികവിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. വിലയിരുത്തല്‍ സൂചകങ്ങള്‍ കുട്ടിയുമായി ചര്‍ച്ച ചെയ്ത് വികസിപ്പിക്കണമെന്ന ഏറ്റവും ഉയര്‍ന്ന ജനായത്ത സങ്കല്പവും കെ സി എഫിലുണ്ട്. പി എം ശ്രീ രേഖയില്‍ പറയുന്നതിനേക്കാള്‍ ഒരു പടി മുന്നിലാണ് കെ സി എഫിലെ നിര്‍ദ്ദേശങ്ങള്‍. അതിനാല്‍ കെ സി എഫിലെ നിര്‍ദേശങ്ങളില്‍ നിന്നും താഴേക്ക് പോകേണ്ട ഒരു കാര്യവുമില്ല. അത് പ്രായോഗികമാക്കാനുള്ള കര്‍മ്മപദ്ധതി എസ് സി ഇ ആര്‍ ടി തയ്യാറാക്കണമെന്നു മാത്രംഃ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുകയും വേണം)
( തുടരും)

പി എം ശ്രീ അനിവാര്യമോ? ഭാഗം ഒന്ന്

എന്താണ് പി എം ശ്രീയിലൂടെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കണമെന്ന് പറയുന്ന പ്രവര്‍ത്തനങ്ങള്‍?
PM SHRI SCHOOLS Framework on School Transformation-Part 2
Implementation and Programmatic Guidelinesല്‍ ആണ് അവ വിശദമാക്കുന്നത്.
പലരും അത് വായിച്ചിട്ടുണ്ടാകണമെന്നില്ല.
രണ്ടാം പേജിലാണ് ചട്ടക്കൂടിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. അത് കാവി അക്ഷരങ്ങളില്‍ ഇങ്ങനെ കുറിക്കുന്നു
"ചട്ടക്കൂട് അനുശാസനസ്വഭാവത്തിലുള്ളതല്ല (not prescriptive) മറിച്ച് സൂചന നൽകുന്ന (suggestive) സ്വഭാവമുള്ളതാണ്. സ്കൂൾ പരിവർത്തനം ഓരോ സ്കൂളിനും വ്യത്യസ്തമായിരിക്കാം, സ്കൂൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പരിവർത്തനം പ്രാപ്തമാക്കുന്ന ഒരു വിഭവസ്രോതസ്സായി ഈ ചട്ടക്കൂട് ഉപയോഗിക്കാൻ കഴിയും. മികവിന്റെ അതുല്യതയ്കായി NEP യുടെ ഉദ്ദേശ്യം കേന്ദ്രസ്ഥാനത്ത് നിലനിർത്തിക്കൊണ്ട്, ഏതെങ്കിലും ഏകതാനമാക്കല്‍ / ഏകീകൃതവൽക്കരണം / കർക്കശമായ ഘടന അനുവദിക്കുന്നില്ല.
ഇത് ഒരു വികസിച്ചുകൊണ്ടിരിക്കുന്ന രേഖയാണ്, ഇത് സംസ്ഥാനം / യു ടി / കെവിഎസ് / എൻവിഎസ് എന്നിവയുടെ ആവശ്യകതകൾ, പ്രാദേശിക സാഹചര്യം എന്നിവ അനുസരിച്ച് ഏത് ഘട്ടത്തിലും പരിഷ്കരിക്കാനോ മാറ്റാനോ ഏത് ഘട്ടത്തിലും കഴിയും."
( വായനക്കാര്‍ക്ക് വ്യാഖ്യാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. ഞാന്‍ വ്യാഖ്യാനിക്കുന്നില്ല)
പേജ് നമ്പര്‍ ഒമ്പത് മുതലാണ് പി എം ശ്രീ സ്കൂളുകളുടെ പ്രോഗ്രാമാറ്റിക്, സാമ്പത്തിക മാനദണ്ഡങ്ങൾ വിവരിക്കുന്നത്. തുടക്കം വഴക്കത്തെക്കുറിച്ച് സൂചിപ്പിച്ചാണ്.
"പി എം ശ്രീ സ്കൂളുകളുടെ സ്കൂളുകളുടെ പ്രോഗ്രാമാറ്റിക്, സാമ്പത്തിക മാനദണ്ഡങ്ങൾ ആറ് സ്തംഭങ്ങൾക്ക് കീഴിലുള്ള ഇടപെടലുകളായിട്ടാണ് നൽകുന്നത്. ഈ പ്രോഗ്രാമാറ്റിക്, സാമ്പത്തിക മാനദണ്ഡങ്ങൾ പരിണമിച്ചുകൊണ്ടിരിക്കുന്ന രേഖയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, ഇത് സംസ്ഥാന/ യു ടി/ കെവിഎസ്/ എൻവിഎസ് എന്നിവയുടെ ആവശ്യകതകളും പ്രാദേശിക സാഹചര്യവും അനുസരിച്ച് പരിഷ്കരിക്കാനോ മാറ്റാനോ കഴിയും. പ്രോഗ്രാം അപ്രൂവൽ ബോർഡിലെത്തുന്ന (പിഎബി) ഘട്ടത്തിൽ അംഗീകൃത സാമ്പത്തിക വിഹിതത്തിനുള്ളിൽ നിന്നുകൊണ്ട് പദ്ധതിയിൽ ഏതെങ്കിലും ഇടപെടലുകൾ ( interventions) സൃഷ്ടിക്കാനോ ഏതെങ്കിലും മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ മന്ത്രാലയത്തിന്/ ഗവേണിംഗ് കൗണ്‍സിലിന് (GC) കഴിയുന്ന രീതിയിലുള്ള വഴക്കം ഉണ്ടായിരിക്കും."
ഒന്നാം സ്തംഭത്തിലെ ആദ്യ ഇനം Curriculum, Pedagogy and Assessment ആണ്. എന്തെല്ലാമാണ് അതില്‍ വരിക എന്ന് നോക്കാം.
1.പ്രീപ്രൈമറി വിദ്യാഭ്യാസം.
പ്രൈമറി സ്കൂളുകളിൽ അംഗൻവാടികള്‍ക്ക് സഹ-സ്ഥാനം നല്‍കല്‍.
● നിലവിലുള്ള പ്രൈമറി സ്കൂളുകളിൽ ബാലവാടികയുടെ ഒന്നാം വർഷം ആരംഭിക്കുന്നതിന് (NEP ഖണ്ഡിക 1.6) മുൻഗണന നൽകല്‍.
● ഒന്ന് മുതല്‍ മൂന്ന് വയസുകാര്‍ക്കുള്ള ബാലവാടിക/3–6 പ്രായക്കാര്‍ക്കുള്ള പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനായി ശക്തിപ്പെടുത്തൽ ഘടകത്തിന് കീഴിൽ അധിക ക്ലാസ് മുറികളുടെ ആവശ്യകത (ACR), ടോയ്‌ലറ്റുകൾ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ നൽകല്‍
ബാലവാടിക/പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് പ്രതിവർഷം ഒരു സ്കൂളിന് ₹ 2.00 ലക്ഷം വരെ ആവർത്തനസ്വഭാവമുള്ള ഗ്രാന്റായി നല്‍കും, കൂടാതെ 1.5 ലക്ഷം രൂപയുടെ അധിക സഹായം.
സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയലുകൾ, തദ്ദേശീയ കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, കളി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഒരു കുട്ടിക്ക് പ്രതിവർഷം ₹ 500 വരെ നൽകും.
● സർക്കാർ സ്കൂളുകളിലെയും സഹ-സ്ഥാപിത അംഗൻവാടികളിലെയും പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് കെട്ടിടത്തെ പഠനോപകരണാക്കുന്ന BaLaസവിശേഷതകള്‍, ശിശു സൗഹൃദ ഫർണിച്ചർ, ഔട്ട്ഡോർ കളിസ്ഥല സാമഗ്രികൾ എന്നിവയ്ക്കായി ഒരു സ്കൂളിന് ₹ 3.00 ലക്ഷം വരെ ആവര്‍ത്തന സ്വഭാവമില്ലാത്ത ഗ്രാന്റ്.
( അംഗനവാടികളെ വിദ്യാലയങ്ങളുമായി ബന്ധപ്പിക്കുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നാം ക്ലാസിലെ പ്രവേശനനിരക്ക് ആഗ്രഹിച്ച നിലയിലെത്താത്തതിനാലാണ്. കേരളത്തില്‍ ഒന്നാം ക്ലാസ് പ്രവേശനപ്രായത്തിലുള്ള എല്ലാ കുട്ടികളും സ്കൂളില്‍ എത്തുന്നുണ്ട്. മാത്രമല്ല മിക്ക വിദ്യാലയങ്ങളിലും പ്രീപ്രൈമറി പ്രവര്‍ത്തിക്കുന്നുണ്ട്. പി ടി എ നടത്തുന്ന പ്രീപ്രൈമറികള്‍ക്ക് സംസ്ഥാനം അംഗീകാരം നല്‍കുന്നില്ല. അതിനാല്‍ നടത്തിപ്പ് ചെലവ് പി ടി എ ഏറ്റെടുക്കുന്നു. പി എം ശ്രീ പദ്ധതി പ്രകാരം പ്രീപ്രൈമറി നടത്തിപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കും. പി എം ശ്രീ 2027ല്‍ അവസാനിച്ചാല്‍ അത് തുടരുമോ? ഒരു ഉറപ്പുമില്ല. കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രീപ്രൈമറി അനുഭവം കിട്ടുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ് പി എം ശ്രീയ്കുള്ള ബദല്‍. സംസ്ഥാനതലത്തില്‍ കരിക്കുലം ഉണ്ടാക്കുകയും അണ്‍ എയ്ഡഡ് സ്വഭാവത്തോടെ കുട്ടികളില്‍ നിന്നും ഫീസീടാക്കി തന്നിഷ്ടപ്രകാരം അശാസ്ത്രീയമായ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിന് വിദ്യാലയങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയുമാണിപ്പോള്‍. അത് അവസാനിപ്പിക്കാന്‍ പി എം ശ്രീ പദ്ധതിക്ക് കഴിയില്ല)
രണ്ടാമത്തെ ഇടപെടലായി സൂചിപ്പിക്കുന്നതാണ്
നൂതനമായ അധ്യയന രീതികൾ നടപ്പിലാക്കുന്നതിനുള്ള ബോധന-പഠന സാമഗ്രികൾ എന്നതാണ്.
പഠന നേട്ടങ്ങളുമായി ( learning outcomes) പൊരുത്തപ്പെടുന്ന പഠന സാമഗ്രികൾ -കോർ ടിഎൽഎം,
വായന, ആശയഗ്രഹണം, സംഖ്യ എന്നിവയിൽ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വർക്ക്ഷീറ്റുകൾ, വർക്ക്ബുക്കുകൾ, ക്വിസുകൾ മുതലായവയടങ്ങുന്ന സപ്ലിമെന്ററി ഗ്രേഡഡ് മെറ്റീരിയൽ,
വൈജ്ഞാനികവും മറ്റ് മേഖലകളിലുമുള്ള വിവിധ കഴിവുകളും കഴിവുകളും നേടുന്നതിന് സഹായകമായ കളിപ്പാട്ടങ്ങൾ, പസിലുകൾ, പാവകൾ, ഗെയിമുകൾ, ബോർഡ് ഗെയിമുകൾ, കഥാ പുസ്തകങ്ങൾ, ഉപകഥകൾ, തമാശകൾ, പ്രാദേശിക റൈമുകൾ, പ്രാദേശിക നാടോടി ഗാനങ്ങൾ/ഐതിഹ്യങ്ങൾ, കലയും കരകൗശലവും, ഓൺലൈൻ ആക്‌സസ് മുതലായവ ചേരുന്ന സപ്ലിമെന്ററി ടിഎൽഎം എന്നീ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചാണ് പഠനബോധന സാമഗ്രികള്‍ വേണമെന്ന് പറയുന്നത്.
സാമ്പത്തിക മാനദണ്ഡം നോക്കാം. പ്രൈമറി തലത്തില്‍ ഒരു കുട്ടിയൊന്നിന് പ്രതിവർഷം ₹ 500 വരെ സഹായം. ഇതിന്റെ 50% സ്കൂൾ/അധ്യാപക തല പ്രവർത്തനങ്ങൾക്കായിരിക്കാം. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണം ലഭിക്കും.
( പ്രാദേശിക ഭാഷയിലാണ് ബോധനപഠനസാമഗ്രികള്‍ ഉണ്ടാക്കേണ്ടത്. അതത് വിദ്യാലയങ്ങളില്‍ രൂപപ്പെടണം. സംഭവിക്കുക കേന്ദ്രീകൃതമായി ഉല്പാദിപ്പിച്ച് വിതരണം ചെയ്യലാകും. ഓരോ വിദ്യാലയത്തിന്റെയും തനിമയും സര്‍ഗാത്മകതയും പ്രയോജനപ്പെടുത്തണം. അധ്യാപകര്‍ക്ക് പഠനബോധനസാമഗ്രികള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി ടീച്ചര്‍ ഗ്രാന്റ് നല്‍കിയിരുന്നു. അഞ്ഞൂറ് രൂപയായിരുന്നു ലഭിച്ചിരുന്നത്. അത് നിറുത്തലാക്കിയ കേന്ദ്രസര്‍ക്കാരാണ്. എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ അധ്യാപകരും പഠിപ്പിക്കുന്നതിന് പഠനോപകരണം ആവശ്യമാണ്. അതിന്റെ നിര്‍മ്മാണത്തിന് ചെലവു് വരും. സ്വന്തം കൈയില്‍ നിന്നും പണമെടുത്ത് പഠനോപകരണം നിര്‍മ്മിക്കണമെന്ന് പറയാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ആവശ്യത്തിന് പഠനോപകരണങ്ങള്‍ എല്ലാ ക്ലാസുകളിലും എല്ലാ വിഷയത്തിലും ഉറപ്പാക്കാനുള്ള പരിപാടി എന്ത്? പി എം ശ്രീ വിദ്യാലയത്തില്‍ മാത്രം മതിയോ? ഒരു ബ്ലോക്കിലെ രണ്ട് വിദ്യാലയങ്ങളില്‍ ഇത്തരം വലിയ സൗകര്യം അനുവദിക്കുന്നതിലൂടെ സമീപവിദ്യാലയങ്ങള്‍ വെല്ലുവിളി നേരിടുകയില്ലേ? ക്രമേണ അവ ദുര്‍ബലമാവുകയില്ലേ? മുഴുവന്‍ വിദ്യാലയങ്ങളെയും ശക്തിപ്പെടുത്തുക എന്ന പൊതുസമീപനവുമായി പി എം ശ്രീ പുറം തിരിഞ്ഞ് നില്‍ക്കുന്നുണ്ട്. പ്രദര്‍ശിപ്പിച്ച് മേനി പറയാന്‍ കുറച്ച് വിദ്യാലയങ്ങള്‍ സൃഷ്ടിച്ചാല്‍ അത് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളെയും പരിഗണിക്കുന്നതാണ് എന്ന് പറയാനാകില്ല)
( തുടരും)

 

NEPയും SSKയും

സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതിയായ സമഗ്ര ശിക്ഷാ പദ്ധതി 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി സംയോജിപ്പിച്ച് 2021-22 മുതൽ 2025-26 വരെ നീട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നതിനാണിത്. NEPയിലെ 86 ഖണ്ഡികകളിലെ ആശ്യങ്ങള്‍ സമഗ്രശിക്ഷയില്‍ ഉദ്ഗ്രഥിിച്ചിട്ടുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.
• Supporting 5+3+3+4 pedagogic structure
• National Mission of Foundational Literacy and Numeracy- NIPUN BHARAT• Support for OOSC in age group of 16- 19 years
• Holistic Progress Card (HPC)• Activities of PARAKH
• Introduction of tracking of learning outcomes as well as transition of children
• Support for Social Audit• Separate stipend for CWSN girl child
• Enhanced provision for self defence training of girls
• Induction of qualified counsellors at
secondary and senior secondary level• Provision for identification of CWSN and
Resource Centre at block level,
• Language Teachers• Expansion of schooling facilities from pre-primary to senior secondary level including Residential Hostels, KGBVs etc.,
Capacity building of teachers (50 Hrs CPD)• Provision for Hub and Spoke model in
vocational education
• Bagless days and internships
• Support for Assessment Cells in SCERT etc.• Provision for Smart classroom and support for DIKSHA
അവലംബം-SAMAGRA SHIKSHA- An Integrated Scheme for School Education, FRAMEWORK FOR IMPLEMENTATION
അപ്പോള്‍ എന്താണ് പി എം ശ്രീയിലെ പ്രശ്നം?
പി എം ശ്രീ പദ്ധതി എന്‍ ഇ പി പ്രകാരമുള്ള കരിക്കുലം പിന്തുടരണമെന്ന് ആവശ്യപ്പെടുന്നു.
എന്‍ സി ഇ ആര്‍ ടി കരിക്കുലമോ എന്‍ ഇ പി അടിസ്ഥാനമാക്കി വികസിപ്പിച്ച സംസ്ഥാനകരിക്കുലമോ ആയിരിക്കണം.
ഒരു സംസ്ഥാനത്തിന്റെ കുറച്ച് വിദ്യാലയങ്ങളില്‍ മാത്രമായി പ്രത്യേക കരിക്കുലം പ്രായോഗികമാണോ?
അല്ല. പി എം ശ്രീ പയലറ്റ് പരിപാടിയാണെന്ന് കരുതണം. സമഗ്രശിക്ഷയുടെ അടുത്ത ഘട്ടത്തില്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. അതുമായി ബന്ധപ്പെട്ട രേഖകളില്‍ എന്‍ ഇ പി നടപ്പിലാക്കുക എന്നത് തന്നെയാണ് ലക്ഷ്യം എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.തന്നെയുമല്ല 2022ല്‍ ആരംഭിച്ച് അടുത്ത വര്‍ഷം തീരുന്ന പദ്ധതിയുടെ അവസാനസമയത്താണ് കേരളം ഒപ്പിടുന്നത്. പ്രത്യേക കരിക്കുലം വികസിപ്പിക്കാനുള്ള സമയമില്ല. ചെയ്യാനാകുന്നത് കേരളത്തിലെ കരിക്കുലത്തെ ദേശീയകരിക്കുലത്തേക്കാള്‍ മികച്ചതാക്കുകയും അത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കരിക്കുലത്തിന് വേണ്ടി വാദിക്കുകയുമാണ്. താരതമ്യം ചെയ്തല്ലാതെ ഏത് കരിക്കുലമാണ് മെച്ചപ്പെട്ടത് എന്ന് എങ്ങനെ പറയും? കേന്ദ്രം നിര്‍ദേശിക്കുന്ന കരിക്കുലം പിന്തുടരുന്ന പല സംസ്ഥാനങ്ങളും അഖിലേന്ത്യാ നിലവാര പരീക്ഷയില്‍ കേരളത്തെക്കാള്‍ ബഹുദൂരം പിന്നിലുമാണ്.
ഒരു സംസ്ഥാനം പി എം ശ്രീ പദ്ധതി പ്രകാരം പണം വാങ്ങിയിട്ട് അവര്‍ പറയുന്നത് നടപ്പിലാക്കിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക?
സംസ്ഥാനത്തെ പിരിച്ചുവിടാനൊന്നും കേന്ദ്രത്തിന് കഴിയില്ല. നിര്‍വഹണപുരോഗതി വിലയിരുത്തി ഫണ്ട് തടയാം. ഫണ്ട് അനുവദിച്ചാലും പല തവണകളായിട്ടാണ് തരിക. ആദ്യഗ‍ഡു ഫലപ്രദമായി വിനിയോഗിച്ചതായി തെളിവ് സഹീതം രേഖ നല്‍കിയാലേ അടുത്ത ഗഡു തരികയുള്ളൂ. ഉദാഹരണമായി സ്റ്റാഴ്സ് പദ്ധതിയില്‍ 526കോടി അനുവദിച്ചെങ്കിലും ഒന്നാം ഗ‍ഡു മാത്രമാണ് അനുവദിച്ച വര്‍ഷം എസ് എസ് കെ കേരളയ്ക്ക് ലഭിച്ചത്. ധനവിനിയോഗ സ്റ്റേറ്റ്മെന്റ് മാര്‍ച്ചില്‍ കൊടുത്തത് കാരണം അടുത്ത സാമ്പത്തിക വര്‍ഷത്തെ കണക്കില്‍ പെടുത്തിയാണ് രണ്ടാം ഗഡു നല്‍കിയത്. അതായത് പണം വൈകിപ്പിക്കാനോ തരാതിരിക്കാനോ കേന്ദ്രത്തിന് ഒരോ ന്യായങ്ങള്‍ കണ്ടെത്താനാകും.
എന്താണ് പരിഹാരം?
ദേശീയ സംസ്ഥാന തലങ്ങളിൽ സംഘപരിവാർ ശക്തികളെ ദുർബലപ്പെടുത്തുക എന്നതാണ്.
ഇന്ത്യ മുഴുവൻ വർഗീയവത്കരിക്കാനുള്ള നീക്കത്തെ അങ്ങനെ കാണണം.
2
NEP Implementation Status കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ചോദിച്ചിട്ടുണ്ട്. അവരുടെ സങ്കല്പ പ്രകാരം സമഗ്രശിക്ഷയുടെ ഫണ്ട് NEP നടപ്പിലാക്കാനുള്ളതാണ്.
ചുവടെ കൊടുത്തിരിക്കുന്ന NEP 2020 based Initiatives/ Activities ഓരോന്നിനും State response and status നല്‍കണം. അതായത് പി എം ശ്രീയില്‍ മാത്രമായി NEPഇനി ഒതുങ്ങില്ല എന്ന് അര്‍ഥം. 31ഇനങ്ങളും വായി്ച്ച് നോക്കൂ,
1 Implementation of 5+3+3+4 (15 years) Curricular and pedagogical structure of school education
2 Initiatives undertaken to ensure Learning Outcomes and Quality
3 Integration of OoSC into mainstream education
4 Status of Initiation of Balvatikas
5 Foundational Numeracy and Literacy (FLN) : Implementation of NIPUN BHARAT Mission
6 Status of Jaadui Pitara (adopted /adapted)
7 Vidya Pravesh
8 Status of Implementation of Age of Admission as 6 years for Class-1
9 Implementation of NCF-FS
10 Implementation of NCF-SE
11 Status of Development of Textbooks aligned to NCF/SCF
12 Medium of Instruction in all four stages as per NEP
13 Languages adopted for promoting Multilingualism
14 Number and % of schools providing education in the mother tongue up to at least Grade 5
15 Languages being selected for Middle and Secondary levels as R1,R2,R3?
16 Vocational/ Skill Education in Schools
17 Notification and guidelines issued for 10 Bagless Days
18 New Age Skill modules in Curriculum (CBSE introduced various Skill Modules like coding, Data Science, AR, VR, etc., for students).
19 Status of Development and Implementation of Skill Modules (Digital , Environmental and Financial Literacies)
20 If the state has transformed any Assessments practices for NEP 2020 implementation?
21 Use of Holistic Progress Card (HPC)
22 Integration of ICT in teaching and learning practices
23 Status of NISHTHA and DIKSHA usage for teachers and principals across school stages.
24 Use of PM e-Vidya channels
25 Operationalisation of Vidya Samiksha Kendra
26 Status of APAAR ID creation
27 RTE Entitlements 12(1) (c)
28 Status of notification of National Professional Standards for Teachers (NPST) Guidelines
29 Mentoring framework developed on lines with National Mentoring Mission (NMM)
30 School Standard Setting Authority
31 NEP 2020 Task Force established or not?
കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ള കാര്യമാണെന്ന് ചുരുക്കം. ഇതിന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ടാകാം. അല്ലെങ്കില്‍ കൊടുക്കാതിരിക്കാം. ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തില്‍ ഒഴിയാം. എന്നാല്‍ ഫണ്ട് കിട്ടിയാല്‍ ഒഴിയാനാകില്ല.
 

പി എം ശ്രീ അനിവാര്യമോ? -3

 PM SHRIയുടെ ആറ് സ്തംഭങ്ങളിലെ ആദ്യ സ്തംഭം 1: പാഠ്യപദ്ധതി, അധ്യാപനശാസ്ത്രം, വിലയിരുത്തൽ എന്നതാണ്. 12 ഇനങ്ങളാണ് അതിലുള്ളത്. അക്കാദമിക സ്വഭാവമുള്ളതിനാലാണ് അവ വിശദമായി പരിശോധിക്കുന്നത്. ഓരോ ഇനത്തിന്റെയും പേരും പി എം ശ്രീ ഫ്രെയിം വര്

1. പ്രീ-സ്കൂൾ വിദ്യാഭ്യാസം/ബാലവാടിക (ECCE)യിലെ പിന്തുണ (പേജ് 9)
2. നൂതനമായ അധ്യാപനരീതികൾ നടപ്പിലാക്കുന്നതിനുള്ള ബോധന പഠന സാമഗ്രികൾ (പേജ്11)
3. ലേണിംഗ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം (LEP)/റെമഡിയൽ ടീച്ചിംഗ് (പേജ്13)
4. ശേഷി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ (പേജ്15)
5. സമഗ്ര റിപ്പോർട്ട് കാർഡ് (പേജ്17)
6. സ്കൂൾ റെഡിനസ് മൊഡ്യൂൾ (പേജ്18)
7. ടീച്ചർ റിസോഴ്‌സ് മെറ്റീരിയൽ/ആക്ടിവിറ്റി ഹാൻഡ്‌ബുക്ക് (പേജ് 20)
8. രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ (RAA) (പേജ്21)
9. സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നിവിടങ്ങളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആമുഖം (പേജ്23)
10. ലൈബ്രറി (പേജ്26)
11. സ്പോർട്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ (പേജ്27)
12. നൂതനാശയപരിപാടികള്‍ (പേജ്29)
ആദ്യത്തെ നാലെണ്ണം രണ്ട് പോസ്റ്റുകളിലായി വിശകലനം ചെയ്തിരുന്നു. ബാക്കിയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
5, സമഗ്ര പുരോഗതിരേഖ ( Holistic Report card for Students)
വൈജ്ഞാനിക, വൈകാരിക, മനശ്ചാലക മേഖലകളിലെ ഓരോ പഠിതാവിന്റെയും പുരോഗതി/അതുല്യത കാണിക്കുന്ന സമഗ്രമായ, 360-ഡിഗ്രി, ബഹുമുഖ റിപ്പോർട്ട്.വിദ്യാർത്ഥികളുടെ സ്കൂൾ വർഷങ്ങളിലൂടെയുള്ള വളർച്ച ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതിന് AI-അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും (NEP ഖണ്ഡിക 4.35). അധ്യാപകർക്കായി HPC-യെക്കുറിച്ചുള്ള ഓറിയന്റേഷൻ നടത്തുകയും രക്ഷിതാക്കളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികൾ നടത്തുകയും ചെയ്യും. ഒരു വിദ്യാർത്ഥിക്ക് ₹ 20 വീതം (HPC യുടെ ഫോർമാറ്റ് വികസിപ്പിക്കുന്നതിനുള്ള സംസ്ഥാന വിഹിതം ₹ 5.00 യും ഇതില്‍ ഉൾപ്പെടുന്നു).
ഓരോ കുട്ടിക്കും വേണ്ടി SCERT ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് രൂപകൽപ്പന ചെയ്യണം.എല്ലാ വിദ്യാർത്ഥികളും അവരുടെ വികസന തുടർച്ചയിൽ വിജയം നേടുകയും പുരോഗമിക്കുകയും ചെയ്യുന്നുവെന്ന് സ്കൂൾ ഉറപ്പാക്കണം.പിയർ ലേണിംഗ് സ്ഥാപനവൽക്കരിക്കപ്പെടണം. പിയർ, സ്വയം വിലയിരുത്തൽ സാങ്കേതങ്ങൾ മനസ്സിലാക്കുകയും സംയോജിപ്പിക്കുകയും ചെയ്യണം.
( വിശകലനം എസ് സി ഇ ആര്‍ ടി തയ്യാറാക്കണം എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ കേരളകരിക്കുലത്തിന് അനുസരിച്ച് തയ്യാറാക്കാനാകും. കരിക്കുലത്തിലെ പഠനലക്ഷ്യങ്ങള്‍/ പഠനനേട്ടങ്ങള്‍ പ്രകാരമാണ് തയ്യാറാക്കുക. പി എം ശ്രീ ബ്ലൂമിന്റെ ടാക്സോണമി പ്രകാരമാണ് മണ്ഡലങ്ങള്‍ തിരുമാനിച്ചിരിക്കുന്നത്. കേരളം അങ്ങനെയല്ല. സാമൂഹികജ്ഞാനനിര്‍മിതി പ്രകാരം ഉയര്‍ന്ന ചിന്താ പ്രക്രിയകള്‍ക്കും മനോഭവാങ്ങള്‍ക്കും നൈപുണികള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു, രണ്ട് പഠനസിദ്ധാന്തങ്ങളെ ആധാരമാക്കുന്നതിനാല്‍ കേരളത്തിലെ കരിക്കുലം പിന്തുടരുന്ന വിദ്യാലയങ്ങളില്‍ മറ്റൊന്ന് തിരുകി കയറ്റാന്‍ കഴിയില്ല. ദേശീയകരിക്കുലം (എന്‍ സി ഇ ആര്‍ടിയുടെ) ആയിരിക്കണമെന്ന് പി എം ശ്രീ നിര്‍ബന്ധിക്കുന്നുമില്ല)
6. എല്ലാ ഒന്നാം ക്ലാസുകളിലും സ്കൂൾ സന്നദ്ധതാ മൊഡ്യൂൾ
ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടി 3 മാസത്തെ കളി അടിസ്ഥാനമാക്കിയുള്ള സ്കൂൾ സന്നദ്ധത/ മൊഡ്യൂൾ - ഇതിൽ പ്രതിമാസ മൂല്യനിർണ്ണയ ചട്ടക്കൂട് ഉൾപ്പെടുത്തണം, (NEP ഖണ്ഡിക 2.5).എന്ന് പി എം ശ്രീ പറയുന്നു.
( വിശകലനംകേരളത്തില്‍ പ്രീപ്രൈമറി, അംഗന്‍വാടി അനുഭവമുള്ളവരാണ് ഒന്നാം ക്ലാസില്‍ ചേരുന്ന ബഹുഭൂരിപക്ഷവും. അതിനാല്‍ത്തന്നെ മൂന്ന് മാസത്തെ സന്നദ്ധതാ പരിപാടി ആവശ്യമില്ല. കേന്ദ്രം വിദ്യാലയ പ്രവേശ് എന്ന പരിപാടിയിലൂടെ എസ് എസ് കെ വഴി ഇത് നടപ്പിലാക്കുന്നുണ്ട്. കേരളത്തില്‍ ഒന്നൊരുക്കം എന്ന പേരില്‍ പത്ത് ദിവസം ഈ വര്‍ഷം നടപ്പിലാക്കിയതും ഇതാണ്. അതായത് കേരളീയ സാഹചര്യത്തിന് അനുസരിച്ച് മാറ്റി. നിലവില്‍ എല്ലാ ഒന്നാം ക്ലാസുകളിലും നടപ്പിലാക്കിയ പദ്ധതി പി എം ശ്രീ വിദ്യാലയങ്ങളില്‍ പുതുതായി നടപ്പിലാക്കുന്ന പരിപാടിയല്ലല്ലോ)
7. അധ്യാപക വിഭവസാമഗ്രി/പ്രവർത്തന കൈപ്പുസ്തകം ( Teacher Resource Material/Activity Handbook)
ഏഴാമത്തെ ഇനം അധ്യാപകർക്ക് അവരുടെ നൂതനമായ അധ്യാപനരീതികളെ പഠന നേട്ടങ്ങളുമായും അതത് ക്ലാസിന്റെ നിലവാരവുമായും ശേഷികളുമായും യോജിപ്പിക്കുന്നതിന് സഹായകമായ അധ്യാപക മാനുവലുകൾ, പ്രവർത്തന കൈപ്പുസ്തകങ്ങൾ, റിസോഴ്‌സ് മെറ്റീരിയലുകൾ എന്നിവ നൽകുക. സ്കൂൾ അധ്യാപകരാൽ ചെലവില്ലാത്ത, കുറഞ്ഞ ചെലവിലുള്ള, സ്വയം ചെയ്യേണ്ട (DIY) തരം TLM തയ്യാറാക്കൽ. പ്രൈമറി/അപ്പർ പ്രൈമറി തലത്തിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകനും ₹ 200 വരെ. PAB-ക്ക് സമർപ്പിക്കുന്ന സംസ്ഥാന നിർദ്ദിഷ്ട നിർദ്ദേശം അനുസരിച്ച് ആവശ്യകതയെ ആശ്രയിച്ച് ₹ 150 വരെ അധിക സഹായം നൽകാവുന്നതാണ്. സെക്കൻഡറി/സീനിയർ സെക്കൻഡറി തലത്തിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകനും ₹ 200 വരെ. PAB-ക്ക് സമർപ്പിക്കുന്ന സംസ്ഥാന നിർദ്ദിഷ്ട നിർദ്ദേശം അനുസരിച്ച് ആവശ്യകതയെ ആശ്രയിച്ച് ₹ 300 വരെ അധിക സഹായം നൽകാവുന്നതാണ്.
( അധ്യാപകര്‍ക്ക് നല്‍കുന്ന കൈപ്പുസ്തകം ആര് തയ്യാറാക്കുന്നതാണ് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. ഇപ്പോള്‍ത്തന്നെ ധാരാളം വിഭവങ്ങള്‍ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. അവ ഓണ്‍ലൈനില്‍ ലഭ്യവുമാണ്. എസ് സി ഇ ആര്‍ ടിയും കേരളത്തിലെ അധ്യാപകര്‍ക്ക് കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കുന്നുണ്ട്. പി എം ശ്രീ വിദ്യാലയങ്ങള്‍ക്ക് വേണ്ടി മാത്രം അവ തയ്യാറാക്കേണ്ട കാര്യമില്ല. ഏത് കരിക്കുലമാണോ കേരളം മുഴുവന്‍ നടപ്പിലാക്കുന്നത്, അതിന്റെ ഫലപ്രദമായ വിനിമയത്തിന് ആവശ്യമായ റിസോഴ്സ് മെറ്റീരിയല്‍ തയ്യാറാക്കണം. പി എം ശ്രീയില്‍ നിര്‍ദേശിച്ച തുക തീരെ അപര്യാപ്തവുമാണ്. ₹ 200 എന്നത് നാല് ചാര്‍ട്ടും പശയും മാര്‍ക്കര്‍ പേനയും വാങ്ങുമ്പോള്‍ത്തന്നെ തീരും. വളരെ നാമമാത്രമായ തുക വകയിരുത്തി ഏതെ വലിയ കാര്യം ചെയ്യുന്നതായി നടിക്കുകയാണ് പി എം ശ്രീയുടെ രേഖ. എസ് എസ് കെ വഴി എല്ലാ അധ്യാപകര്‍ക്കും കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും നല്‍കാന്‍ കേന്ദ്രം തയ്യാറാകണം.)
h. Rashtriya Avishkar Abhiyan (RAA)
RAA യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് (6 മുതൽ XII വരെയുള്ള ക്ലാസുകളിൽ) ശാസ്ത്ര-ഗണിത പഠനം പ്രോത്സാഹിപ്പിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ ഇതിൽ ഉൾക്കൊളളുക: ഗണിതശാസ്ത്ര ചിന്തയെ കൂടുതൽ ആസ്വാദ്യകരവും ആകർഷകവുമാക്കുന്ന പസിലുകളുടെയും ഗെയിമുകളുടെയും പതിവ് ഉപയോഗം ഉൾപ്പെടെ വിവിധ നൂതന രീതികളിലൂടെ, അടിസ്ഥാന ഘട്ടത്തിൽ തുടങ്ങി, സ്കൂൾ വർഷങ്ങളിലുടനീളം ഗണിതശാസ്ത്രത്തിനും കമ്പ്യൂട്ടേഷണൽ ചിന്തയ്ക്കും കൂടുതൽ ഊന്നൽ നൽകും. RAA യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അപ്പർ പ്രൈമറി മുതൽ സീനിയർ സെക്കണ്ടറി വരെയുള്ള ക്ലാസുകളിൽ (6 മുതൽ XII വരെയുള്ള ക്ലാസുകളിൽ) ശാസ്ത്ര-ഗണിത പഠനം പ്രോത്സാഹിപ്പിക്കുക. ഇനിപ്പറയുന്നവയിൽ ഉൾക്കൊളളുക: ശാസ്ത്രീയ മനോഭാവവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചിന്തയും; സർഗ്ഗാത്മകതയും നൂതനത്വവും (NEP ഖണ്ഡിക 4.23)കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് എന്നിവ ഉൾപ്പെടുന്ന യഥാർത്ഥ ജീവിതാനുഭവങ്ങളുമായും ഗണിതശാസ്ത്ര ചിന്തയുമായും ബന്ധപ്പെട്ട സന്തോഷകരമായ ഗണിതശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഗണിത അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കൽ. (NEP ഖണ്ഡിക 4.25).ഒരു കിറ്റിന് ₹ 10,000 വരെയുള്ള ശാസ്ത്ര, ഗണിത കിറ്റുകൾ (ഈ വ്യവസ്ഥയുടെ 50% സ്കൂൾ/അധ്യാപക തല പ്രവർത്തനങ്ങൾക്കായിരിക്കാം). സയൻസ് ഉൾപ്പെടെയുള്ള വിഷയാധിഷ്ഠിതവും പ്രോജക്ട് അധിഷ്ഠിതവുമായ ക്ലബ്ബുകളും സർക്കിളുകളും 25 ൽ കൂടുതൽ കുട്ടികളുള്ള സർക്കിളുകളും ഗണിത സർക്കിളുകളും ഒരു സർക്കിളിന് ₹ 21 മുതൽ 5000 വരെ. ഒരു വിദ്യാർത്ഥിക്ക് ₹ 500 വരെ എക്സ്പോഷർ സന്ദർശനങ്ങൾ അല്ലെങ്കിൽ സംസ്ഥാനം/യുടി PAB-യിൽ സമർപ്പിച്ച ആക്ഷൻ പ്ലാൻ അനുസരിച്ച്. പ്രമുഖ വിദഗ്ധരുടെ മെന്ററിംഗ് ₹ 10,000 വരെ (ദേശീയ വിദഗ്ധർക്ക് ₹ 5,000 വരെയും അന്താരാഷ്ട്ര വിദഗ്ധർക്ക് ₹ 10,000 വരെയും).
( വിശകലനം -സമഗ്രശിക്ഷ വരുന്നതിന് മുമ്പ് അതായത് സര്‍വ്വ ശിക്ഷാ അഭിയാന്‍ കാലത്ത് ആരംഭിച്ചതാണ് ഈ പദ്ധതി. അതിനാല്‍ പുതുമയുള്ളതല്ല. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടി, ഗണിത ലാബ്, ശാസ്ത്രപാര്‍ക്ക്, സാമൂഹികശാസ്ത്രപാര്‍ക്ക് തുടങ്ങിയവ അങ്ങനെ വന്നവായാണ്, ശാസ്ത്രക്ലബ്ബുകള്‍ കേരളത്തില്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ വിദഗ്ദര്‍ക്ക് അയ്യായിരം രൂപയും അന്താരാഷ്ട്ര വിദഗ്ദര്‍ക്ക് പതിനായിരം രൂപയും ആണ്. അവരൊക്കെ വിമാനത്തില്‍ വരുന്നവരാണ്. അയ്യായിരം രൂപയ്ക് ആര് വരും? സംഘപരിവാറിന്റെ വിദഗ്ധരെയാണോ ലക്ഷ്യമിടുന്നത്? ശാസ്ത്രം പുരാണത്തിലുണ്ടെന്ന് പറയുന്നവര്‍? അത്തരം ആളുകളെ വിളിക്കില്ല എന്ന് തീരുമാനിക്കണം, ഇത്തരം പഴുതുകള്‍ കാണുമ്പോള്‍ അവ അടയ്കാനാണ് ശ്രമിക്കേണ്ടത്)
i. സെക്കൻഡറി, സീനിയർ സെക്കണ്ടറി മേഖലകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കൽ.
അധ്യാപകർക്കും / സ്കിൽ പരിശീലകർക്കും 10 ദിവസം വരെ ഇൻഡക്ഷൻ പരിശീലനവും 05 ദിവസം വരെ സർവീസ് പരിശീലനവും, നിലവിലുള്ള തൊഴിലധിഷ്ഠിത പരിശീലകർക്ക് DIET-കൾ/SCERT/NCERT/PSSCIVE എന്നിവയിൽ പ്രസക്തമായ ജോലി റോളുകളിൽ പുനർപരിശീലനം നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളെ പ്രാദേശിക ചില്ലറ വ്യാപാരികൾ, കരകൗശല വിദഗ്ധർ, മറ്റ് അനൗപചാരിക സൂക്ഷ്മ സംരംഭങ്ങൾ എന്നിവയിൽ ഇന്റേൺ ചെയ്യാൻ പ്രോത്സാഹിപ്പിക്കും. ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, 3-ഡി പ്രിന്റിംഗ്, ഐഒടി, ടെക്നോളജി, ഡാറ്റ അനലിറ്റിക്, സ്പേസ് ടെക്നോളജി, ബിസിനസ് ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ്, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക അറിവിന്റെയും ഭാവി സാങ്കേതികവിദ്യകളുടെയും വികസനവുമായി ബന്ധപ്പെട്ട അവസരങ്ങൾ ഇതോടൊപ്പം നൽകും.
സാമ്പത്തിക മാനദണ്ഡങ്ങൾ:
ഉപകരണങ്ങൾ/ഉപകരണങ്ങൾക്ക് ആവർത്തിക്കാത്ത ഫണ്ട് ഒരു ജോലിക്ക് ഒരു സ്കൂളിന് ₹ 5.00 ലക്ഷം വരെ (ഒറ്റത്തവണ ഗ്രാന്റ്).
ആവർത്തനസ്വഭാവമുള്ളത് -പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥിക്ക് ₹ 600/- വരെ മൂല്യനിർണ്ണയത്തിന്റെയും സർട്ടിഫിക്കേഷന്റെയും ചെലവ്.
ലാബ് സ്ഥാപിച്ചിട്ടുള്ള ഹബ് സ്‌കൂളുകൾക്ക് ഒരു സ്‌പോക്ക് (spoke) സ്‌കൂളിന് ₹ 5.00 ലക്ഷം വരെ അധിക തുക നൽകും..
സ്പോക്ക് സ്കൂളുകളിൽ നിന്ന് ഹബ് സ്കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിന്, സ്പോക്ക് സ്കൂളുകളിൽ ഒരു വിദ്യാർത്ഥിക്ക് പ്രതിവർഷം ₹ 3,000 വരെ നൽകാം. അധ്യാപകർ/നൈപുണ്യ പരിശീലനം ഒരു ട്രെയിനിക്ക് പ്രതിദിനം ₹ 300-500 എന്ന നിരക്കിൽ.
(വിശകലനം
കേരള കരിക്കുലം വിഭാവനം ചെയ്യുന്നതരത്തിലേ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇത് നടപ്പിലാക്കാനാകൂ. ഹബ്, സ്പോക് മാതൃക എന്നതൊക്കെ എത്രമാത്രം സംഘാടനവും മറ്റും ആവശ്യമായി വരുന്നവയാണ്. പ്രായോഗികമായാല്‍ നന്ന്)
j. Library
ലൈബ്രറി ഗ്രാന്റിന് താഴെ പറയുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുന്നു:
a. പ്രൈമറി തലം വരെയുള്ള സ്കൂളുകൾക്ക് ₹ 5,000 വരെ.
b. അപ്പർ പ്രൈമറി വരെയുള്ള സ്കൂളുകൾക്ക് ₹ 13,000 വരെ.
c. സെക്കൻഡറി സ്കൂളുകൾക്ക് ₹ 15,000/- വരെ.
d. സീനിയർ സെക്കൻഡറി സ്കൂളുകൾക്ക് ₹ 20,000/- വരെ.
k. Sports and Physical Education
ആവർത്തിക്കാത്തത്: കളിസ്ഥലം വികസിപ്പിക്കുന്നതിന് ₹ 5 ലക്ഷം വരെ, ഔട്ട്ഡോർ/ഇൻഡോർ സ്പോർട്സ്, ഗെയിംസ് സൗകര്യങ്ങൾ (ഒറ്റത്തവണ ഗ്രാന്റ്). ആവർത്തിക്കുന്ന സമയം: കായിക ഉപകരണങ്ങൾക്കും അധിക സൗകര്യങ്ങൾക്കും ₹ 50,000 വരെ. സ്പോർട്സ്/യോഗ അധ്യാപകർ/പരിശീലകർ എന്നിവരുടെ പങ്കാളിത്തത്തിന് ₹ 1.00 ലക്ഷം വരെ.
ആദ്യ വർഷം മുതൽ തന്നെ ഈ ഗ്രാന്റ് നൽകാവുന്നതാണ്.
( മുകളില്‍ സൂചിപ്പിച്ച ഇനങ്ങളെല്ലാം പരിശോധിച്ചാല്‍ കേരളത്തിന് അനിവാര്യമായ ഒന്നാണ് പി എം ശ്രീ എന്ന് പറയാനാകില്ല. കാലിത്തൊഴുത്ത് പോലുള്ള ഉത്തരേന്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് ഈ ഫണ്ട് വലിയൊരു ആശ്വാസമാകുമായിരിക്കും. അനവാര്യല്ലത്ത ഒന്ന് അടിച്ചേല്‍പ്പിക്കുന്നത് എന്തിനായിരിക്കും? എന്‍ സി ഇ ആര്‍ ടി സിലബസ് പിന്തുടരുന്ന സംസ്ഥാനങ്ങളില്‍ പി എം ശ്രീയിലൂടെ വളരെ ശക്തമായ രീതിയില്‍ ആ കരിക്കുലത്തിന് വഴങ്ങുന്ന എല്ലാം ഒരുക്കിയെടുക്കാനാകും, പ്രധാനമായ ഇനം കരിക്കുലം തന്നെ. അവിടെ സംസ്ഥാനകരിക്കുലം അനുവദിക്കും എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ദേശീയ കരിക്കുലത്തെ മാറ്റി നിറുത്തുകയാണ് വേണ്ടത്)
അടുത്ത പോസ്റ്റില്‍ നൂതനാശയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാം. ഒപ്പം പരിശീലനസാമഗ്രികളിലൂടെ കാവി ആശയങ്ങളിലേക്കുള്ള വാതില്‍ തുറന്നിടുന്ന തന്ത്രവും
( തുടരും)
ഉഴുന്നുവടയും പി എം ശ്രീയും തമ്മിലെന്ത്?
മസാല ദോശയ്ക്ക് ഓർഡർ ചെയ്താൽ ഒരു ഉഴുന്നുവട അതിൻ്റെ കൂടെ വരും.
അത് നമ്മൾ ആവശ്യപ്പെട്ടതല്ല.
വേണ്ട എന്നു പറഞ്ഞാൽ തിരികെ എടുക്കും.
ഉഴുന്നുവട തിന്നാലേ മസാല ദോശ തരൂ എന്ന് ഹോട്ടലുടമ
ശഠിച്ചാലാ?
ആ തോന്നിയവാസത്തെ വകവച്ചു കൊടുക്കില്ല.
ഇതു പോലെ ഒരു തോന്നിയവാസമാണ് പി എം ശ്രീ നടപ്പിലാക്കിയിലെ സമഗ്ര ശിക്ഷയുടെ ഫണ്ട് അനുവദിക്കൂ എന്ന് ബിജെപി സർക്കാർ പറയുന്നതിലും കാണാനാവുക.
കേരളത്തിലെ ബി ജെ പി ക്കാരും കേരളത്തിനെതിരായ ഈ നിലപാടിന് കൈയടിക്കുകയാണ്.
സൗജന്യ യൂണിഫോം വേണ്ട കുട്ടികളോടാണ് ഇവരുടെ പ്രതികാരം.
ഭിന്നശേഷിക്കാരായ മക്കളോടാണ് ഇവരുടെ ക്രൂരത.
ഗോത്ര വിഭാഗം വിദ്യാർഥികളുടെ പഠനം മുടക്കാനാണ് ഇവർ ശ്രമിക്കുന്നത്.
അതിനാൽ പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ ശത്രുപക്ഷത്ത് ബിജെപിയുടെ നിലപാടുകളും നയങ്ങളുമാണെന്ന് ഉറക്കെ പറയേണ്ടിയിരിക്കുന്നു.
മാധ്യമങ്ങൾ അങ്ങനെ പറയില്ല.
പി എം ശ്രീ നിർബന്ധിച്ചേൽപ്പിക്കുന്ന ഉഴുന്നുവടയാണ്.