ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, September 20, 2011

ഗണിതപഠനവും ആനുകാലിക സംഭവങ്ങളും (പെട്രോള്‍ വിലവര്‍ദ്ധനവും )-1

ആധികാരിക  പഠനം (authentic learning ) എന്നത് ആധുനിക വിദ്യാഭ്യാസം  സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്.യഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിച്ചു പഠിപ്പിക്കുക .ആനുകാലിക സംഭവങ്ങളെയും സമൂഹം ഉപയോഗിക്കുന്ന സാമഗ്രികളെയും കലര്‍പ്പില്ലാതെ പ്രയോജനപ്പെടുത്തുക .ലോകത്തെ അതിന്റെ സങ്കീര്‍ണതയില്‍ തന്നെ പരിചയപ്പെടുത്തുക.അറിവിനെ അതിന്റെ സാമൂഹിക  സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റത്തെ കാണുക  .ഇവയൊക്കെ പ്രധാനം .തത്വത്തില്‍ നാം ഇത് അന്ഗീകരിക്കും പക്ഷെ നടപ്പാക്കില്ല. അധ്യാപകര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ.അല്ലെങ്കില്‍ പാ0പുസ്തകത്തിന്റെ  അടിമകള്‍ ആകേണ്ടി വരും  .ചിലപ്പോള്‍ സമൂഹം വിമര്‍ശനം ഉന്നയിചെന്നും വരാം. പല കാഴ്ചപ്പാടുകളില്‍ നിന്നും ഒരു പ്രശ്നത്തെ സമീപിക്കുക സങ്കുചിത താല്‍പ്പര്യക്കാര്‍ക്ക് ഒരിക്കലും സുഖം നല്‍കുന്ന സമീപനം അല്ലല്ലോ. അവരവര്‍ മാത്രം ശരി എന്നാ നിലപാടിനപ്പുരം മറുഭാഗത്തും ശരി കണ്ടേക്കാം എന്ന് കരുതണം.മുന്‍ വിധികളെ ഒഴിവാക്കണം.
പഠനപ്രവര്ത്തനം, ആശയം ,സംസ്കാരം ഇവ പരസ്പര ബന്ധിതമാണ്.
ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ കുട്ടിക്ക് പരിഹരിക്കാന്‍ കഴിയണം. അവയില്‍ ഇടപെട്ടും ചിന്തിച്ചു മാത്രമേ ഇത് സാധ്യമാകൂ.
ഗണിതം ജീവിതം
ഇപ്പോള്‍ കത്തി നില്‍ക്കുന്ന ആനുകാലിക സംഭവം ഏതാണ്? അതിനെ എടുത്താലോ?
പെട്രോള്‍ വില വര്‍ദ്ധനവ്‌ .എല്ലാവരെയും ബാധിക്കുന്ന പ്രശനം.എല്ലാ പാര്‍ടികളും വിയോജിക്കുന്നു.
അത് തന്നെ ആകട്ടെ ഗണിത പഠനത്തിനു ഉള്ള ജീവിത പ്രശനം.
പെട്രോള്‍ വില വര്‍ദ്ധനവും അതിന്റെ കാരണങ്ങളും ഫലവും പഠിക്കാന്‍ തീരുമാനിക്കണം.
ഒന്നോ രണ്ടോ ആഴ്ച പഠന കാലയളവായി തീരുമാനിക്കാം
കുട്ടികളുടെ പങ്കാളിത്തത്തോടെ പഠന മേഖലകള്‍ തീരുമാനിക്കാം
എവിടുന്നൊക്കെ വിവരങ്ങള്‍ ശേഖരിക്കാം എന്ന് തീരുമാനിക്കാം
കണ്ടെത്തിയ വിവരങ്ങള്‍ അവര്‍ പരിശോധിക്കണം . 
Trivandrum Petrol Price = 69.52 per Rs/Ltr
Most Recent price change date: Friday, September 16, 2011
 
Trivandrum Petrol Price = 66.2 per Rs/Ltr
Historical price change date: Friday, July 01, 2011
 
Trivandrum Petrol Price = 67.13 per Rs/Ltr
Historical price change date: Sunday, May 15, 2011
 
Trivandrum Petrol Price = 61.75 per Ltr
Historical price change date: Sunday, January 16, 2011
 
പത്രങ്ങള്‍ ആധികാരിക പഠന സാമഗ്രികള്‍ 
 മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ കൊണ്ട് വരാം
1. ഒരു ബാരല്‍ അസംസ്കൃത എണ്ണക്ക് ഇപ്പോഴത്തെ മൂല്യമനുസരിച്ച് 5170 രൂപയാണ്  ചെലവാകുന്നത്. ഒരു ബാരല്‍ എന്നുപറഞ്ഞാല്‍ ഏതാണ്ട് 158.99 ലിറ്ററാണ്.
ഒരു ലിറ്ററിന് ഏതാണ്ട് 52 പൈസ സംസ്കരണചെലവ് ആകുമെന്നാണ് എണ്ണക്കമ്പനികള്‍തന്നെ നല്‍കുന്ന കണക്ക്.
ഇത്കൂടി ചേര്‍ത്താല്‍ ആകെ ചെലവ് 5252 രൂപ. ഒരു ബാരല്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ചാല്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആകെ അളവ് ഏതാണ്ട് 167 ലിറ്ററോളം വരും.(  8.32 ലിറ്റര്‍ അധികം. സംസ്കരണ നേട്ടം എന്നാണ് വ്യവസായഭാഷയില്‍ ഇതിന് പറയുന്നത്.)
ഒരു ബാരല്‍ ക്രൂഡ്ഓയില്‍നിന്ന് 73.81 ലിറ്റര്‍ പെട്രോള്‍ ആണ് കിട്ടുന്നത്. വര്‍ധനക്ക് മുമ്പുള്ള നിരക്കനുസരിച്ച് ഇതില്‍നിന്നുള്ള വരുമാനം ഏതാണ്ട് (73.81x66 =.........). രൂപയാണ്
ഒരു ബാരലില്‍നിന്ന് കിട്ടുന്ന ഡീസല്‍ വിറ്റാല്‍ (34.82x44=......)  രൂപ കിട്ടും.
വിമാന ഇന്ധനം വിറ്റാല്‍ കിട്ടുന്ന 905 രൂപ (15.5x58.45) കൂടിയാകുമ്പോള്‍ വരുമാനം ......... രൂപയാകും. പുതുക്കിയ പെട്രോള്‍വില പ്രകാരം ഇത് 7538 രൂപയായി ഉയരും.
സംസ്കരണത്തിനടക്കം 5252 രൂപ ചെലവാകുമ്പോഴത്തെ കണക്കാണിത്.
പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും പുറമേ നിരവധി ഉല്‍പ്പന്നങ്ങള്‍ ക്രൂഡോയില്‍ സംസ്കരിക്കുമ്പോള്‍ കിട്ടുന്നുണ്ട്. ഇവയുടെ വിപണിവിലകൂടി കണക്കിലെടുത്താല്‍ ലാഭം ഇരട്ടിയോളമാകും.
" ലാഭം ഇരട്ടിയോളമാകും". ഈ നിഗമനം ശരിയാണോ ?

2. ചരക്ക് നീക്കത്തിനുള്ള ചെലവ് കഴിച്ചാലും ഇതില്‍ വന്‍ കുറവൊന്നുമുണ്ടാകുന്നില്ല. ഫര്‍ണസ് ഓയില്‍ (8.7 ലിറ്റര്‍), ദ്രവീകൃത വാതകം (7.9 ലിറ്റര്‍), സ്റ്റില്‍ ഗ്യാസ് (7.9 ലിറ്റര്‍) കരി (6.81) റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ (4.92 ലിറ്റര്‍), പെട്രോകെമിക്കല്‍ ഫീഡ്സ്റ്റോക്സ് (4.54 ലിറ്റര്‍) ലൂബ്രിക്കന്‍ഡ് (1.89 ലിറ്റര്‍), മണ്ണെണ്ണ (0.75 ലിറ്റര്‍) മറ്റ് ഉല്‍പ്പന്നങ്ങള്‍ (1.13 ലിറ്റര്‍) എന്നിവയാണ് ഒരു ബാരല്‍ അസംസ്കൃത എണ്ണയില്‍നിന്ന് ലഭിക്കുന്നത്.
വിവിധ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വഴി എണ്ണക്കമ്പനികള്‍ക്ക് വര്‍ഷം 1.22 ലക്ഷം കോടി നഷ്ടമുണ്ടാകുമെന്ന ഒൗദ്യോഗിക കണക്കുകള്‍ പൊളിച്ചെഴുതുന്നതാണ് ഈ വിവരങ്ങള്‍. നഷ്ടങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 10091 കോടിയും ഭാരത് പെട്രോളിയം 1537 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 1700 കോടിയും ലാഭമുണ്ടാക്കിയെന്നാണ് ഈ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നത്.
 
3. ഒരു ബാരല്‍ ക്രൂഡോയിലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍
 1. പെട്രോള്‍ -73.81 ലിറ്റര്‍
 2. ഡീസല്‍ -34.82 ലിറ്റര്‍
 3. ജെറ്റ്ഫ്യൂവല്‍- 15.5 ലിറ്റര്‍
 4. ഫര്‍ണസ്ഓയില്‍- 8.7 ലിറ്റര്‍
 5. ദ്രവ വാതകം- 7.19 ലിറ്റര്‍
 6. സ്റ്റില്‍ ഗ്യാസ്- 7.19 ലിറ്റര്‍
 7. കരി-  6.81 ലിറ്റര്‍
 8.  ബിറ്റുമിന്‍- 4.92 ലിറ്റര്‍
 9. പെട്രോകെമിക്കല്‍
 10. ഫീഡ്സ്റ്റോക്സ-്  4.54 ലിറ്റര്‍
 11. ലൂബ്രിക്കന്‍ഡ് -1.89 ലിറ്റര്‍
 12. മണ്ണെണ്ണ -0.75 ലിറ്റര്‍
 13. മറ്റ് ഉല്‍പ്പന്നങ്ങള്‍- 1.13 ലിറ്റര്‍.
ആകെ അത്ര ലിറ്റര്‍ ഉല്‍പ്പന്നങ്ങള്‍ ?.......... മുകളില്‍ സൂചിപ്പിച്ച സംസ്കരണ നേട്ടവുമായി പൊരുത്തപ്പെടുന്നുണ്ടോ ?

4.വില എങ്ങനെ ഇത്രയും ആയി ? 
മറ്റൊരു ലളിതമായ കണക്കു നെറ്റില്‍ നിന്നും കിട്ടും അത് ഇതാണ് 
ഒരു ബാരല്‍ ക്രൂഡ് ഓയിലിന് - Rs 5085 (112.5 $)
 • ഒരു ബാരലില്‍- 158.76 litres
 • ഒരു ലിറ്റര്‍ ക്രൂഡ് ഓയില്‍ വില- 32/litre
 • പെട്രോലായി മാറ്റുന്നതിനുള്ള സംസ്കരണ ചെലവ്- 52 paise
 • റിഫൈനറിയുടെ മൂലധന ചെലവ് - Rs 6
 • കടത്ത് ചെലവ് -Rs 6
 • ഡീലര്മാരുടെ  കമ്മീഷന്‍ -Rs 1.5
ഒരു ലിറ്ററിന് ആകെ എത്ര ചിലവായി ?
ഇപ്പോഴുള്ള വില ?
എത്ര ശതമാനം നികുതി ?

5. പഠനത്തിന്റെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുമ്പോള്‍ വിവിധ ഗ്രാഫിക് രീതികള്‍ സ്വീകരിക്കാം
ചുവടെ നല്കിയിട്ടുള്ളവയെ പുതിയ വില കൂടി ചേര്‍ത്ത് സമഗ്രമാക്കി അവതരിപ്പിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ എന്തെല്ലാം ഗണിത ശേഷി കൈവരിക്കും എന്ന് പരിശോധിക്കൂ

 അടുത്ത പട്ടണത്തിലെ പുതിയ വില വിവരം കൂടി ചേര്‍ത്ത് ഇതു പോലെ ഗ്രാഫ് തയ്യാറാക്കൂ
 പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയ ഘടകങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രീകരണം നോക്കൂ
നിങ്ങള്ക്ക് ഒരു പൈ ചാര്‍ട്ട് തയ്യാറാക്കാമോ
നികുതി സംബന്ധിച്ചുള്ള വിവരങ്ങളെ ജന പക്ഷത്ത് നിന്നും വിശകലനം ചെയ്യാം.നികുതി കുറച്ചാലും വില കുറയുമല്ലോ?
 മലേഷ്യയിലെ വിലവിവരം നോക്കൂ .ആ പ്രവണതയുമായി  ഇന്ത്യയെ താരതമ്യം ചെയ്യൂ 

എന്ത് കൊണ്ടാണ് ചില രാജ്യങ്ങളില്‍ വിലക്കുറവു ? അതു ഇവിടെയും സാധ്യമല്ലേ ?
Country $ per Gal. 2008 `/ ltr $ per Gal. 2009 `/ ltr $ per Gal. 2010 `/ ltr $ per Gal. 2011 `/ ltr % Deviation from India, 2011
Doha, Qatar -- -- -- -- -- -- 0.83 8.25 -85%
Saudi Arabia 0.61 5.71 -- -- -- -- 0.85 8.53 -85%
UAE 1.70 15.95 1.81 18.61 -- -- 1.82 18.14 -68%
Malaysia 2.31 25.49 -- -- 2.04 20.99 2.42 24.11 -57%
Iran -- -- -- -- 2.48 25.49 2.58 25.53 -55%
Hongkong -- -- -- -- -- -- 3.00 29.86 -47%
China -- -- -- -- -- -- 3.77 37.31 -34%
USA 1.69 17.57 2.40 25.59 2.55 26.25 3.99 39.64 -30%
Pakistan 3.23 30.54 -- -- 3.03 31.43 4.00 39.22 -31%
Nairobi, Kenya -- -- -- -- -- -- 4.54 45.55 -19%
SriLanka 5.73 54.12 -- -- 4.00 40.60 4.81 47.04 -17%
Canada 2.62 26.59 -- -- 3.69 35.99 5.38 53.01 -6%
South Africa 4.58 44.08 5.00 52.58 -- -- 5.68 55.24 -2%
India 4.88 50.65 4.59 48.24 4.92 52.53 5.69 56.52 --

ചുവടെ കൊടുത്തിട്ടുള്ള ചലവു പട്ടിക നോക്കുക.നിങ്ങളുടെ നാട്ടിലെ ഒരാള്‍ക്ക്‌ പെട്രോള്‍ വില്വര്ധനവ്‌ മൂലം ഒരു വര്ഷം എത്ര അധിക ചെലവ് വരും ?
16th Sep 2011 - Pertol prices hiked by 3.14 Rs/Ltr

Petrol Price Calculator

Fuel-In City
Starting From
Traveling To
Bike /Car Mileage   

Trivandrum Petrol Price from trivandrum to varkala 

Total Distance = 52.553 KM

Trivandrum Petrol Price = Rs 69.52 per Rs/Ltr


Rs 73 Single trip Cost >> 1.05 Ltr Petrol consumed!
Rs 146 Daily (2 trips) >> 2.10 Ltr Petrol consumed!
Rs 3285 - 3650 Monthly (45-50 trips) >> 47.30 - 52.55 Ltr Petrol consumed!
Rs 39420 - 43800 Yearly (540-600 trips) >> 567.57 - 630.64 Ltr Petrol consumed!

Last Petrol Price Change: Friday, September 16, 2011

Trivandrum Diesel Price = Rs 44.55 per Rs/Ltr


Rs 47 Single trip Cost >> 1.05 Ltr Diesel consumed!
Rs 94 Daily (2 trips) >> 2.10 Ltr Diesel consumed!
Rs 2115 - 2350 Monthly (45-50 trips) >> 47.30 - 52.55 Ltr Diesel consumed!
Rs 25380 - 28200 Yearly (540-600 trips) >> 567.57 - 630.64 Ltr Diesel consumed!

ഇനിയും വിവരങ്ങള്‍ കിട്ടും
ആനുകാലികങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ട്
കണ്ടെത്തിയ വിവരങ്ങള്‍ ചാര്‍ട്ടുകളില്‍ ആക്കി ഒരു പ്രദര്‍ശനവും സംഘടിപ്പിക്കാം
സെമിനാര്‍ നടത്താം അതില്‍ രക്ഷിതാക്കളെയും പങ്കെടുപ്പിക്കാം
അപ്പോള്‍ ചുറ്റുപാടുമുള്ള പ്രശ്നങ്ങളെ ഗണിതപരമായി കാണാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ് കുട്ടികളില്‍ വളരുന്നത്‌ രക്ഷിതാക്കള്‍ മനസ്സിലാക്കും
ആധികാരിക പഠനം ഒരു പ്രത്യേക ശേഷിയില്‍ മാത്രം ഒതുങ്ങുന്നില്ല.ഗണിതവുമായി ബന്ധപ്പെട്ട ഒറ്റെര്‍ ആശയങ്ങള്‍ പഠിക്കുയും പ്രയോഗിക്കുകയും ചെയ്യേണ്ടി വരും .
അതു സന്ദര്‍ഭം ഡിമാന്റ് ചെയ്യുന്നതാണ്
ഇന്ധനം , സംസ്കരണം, നികുതി സംവിധാനം, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം കടന്നു വരുന്നു
ഒരു വിഷയത്തിന്റെ വേലിക്കെട്ടില്‍ ഒതുങ്ങുന്നുമില്ല
സ്ഥിതി വിവരക്കണക്കുകള്‍ ആധികാരികവും കാലികവും ആയതിനാല്‍ അവ ലോകത്തെ മനസ്സിലാക്കുന്നതില്‍ പ്രയോജനം ചെയ്യും
AUTHENTIC LEARNING സവിശേഷതകള്‍ നോക്കുക(വെബ് റിസോഴ്സുകളില്‍ നിന്നും എടുത്തത്)
അനുബന്ധം -1
 • Learning is real-world oriented and has value beyond the school setting.
 • Learning is often interdisciplinary.
 • Students use higher-order thinking skills and learn concepts as well as basic facts.
 • The classroom is learner centered and allows for a variety of learning styles.
 • Students have ownership of their learning.
 • Instruction uses hand-on approaches and is accessible for all learners.
 • Learning is active and student driven.
 • Teachers act as coaches or learning facilitators. They are one of many resources students may turn to for learning. Parents, outside experts, and community members may all serve as sources for learning.
 • Scaffolding allows students to receive help when they need it and allows them to work freely when they can accomplish tasks on their own.
 • Learning uses real-time data, which students investigate and from which they draw conclusions.
 • Students often work together and have opportunities for discussion as they work to solve the problem.
 • Students produce a product that is directed toward a real audience.
അനുബന്ധം -2
Authentic tasks

1. Authentic tasks have real-world relevance

Activities match as nearly as possible the real-world tasks of professionals in practice rather than decontextualised or classroom-based tasks.

2. Authentic tasks are ill-defined, requiring students to define the tasks and sub-tasks needed to complete the activity

Problems inherent in the tasks are ill-defined and open to multiple interpretations rather than easily solved by the application of existing algorithms. Learners must identify their own unique tasks and sub-tasks in order to complete the major task.

3. Authentic tasks comprise complex tasks to be investigated by students over a sustained period of time
Tasks are completed in days, weeks and months rather than minutes or hours, requiring significant investment of time and intellectual resources.

4. Authentic tasks provide the opportunity for students to examine the task from different perspectives, using a variety of resources
The task affords learners the opportunity to examine the problem from a variety of theoretical and practical perspectives, rather than a single perspective that learners must imitate to be successful. The use of a variety of resources rather than a limited number of preselected references requires students to detect relevant from irrelevant information.

5. Authentic tasks provide the opportunity to collaborate
Collaboration is integral to the task, both within the course and the real world, rather than achievable by an individual learner.

6. Authentic tasks provide the opportunity to reflect
Tasks need to enable learners to make choices and reflect on their learning both individually and socially.

7. Authentic tasks can be integrated and applied across different subject areas and lead beyond domain-specific outcomes
Tasks encourage interdisciplinary perspectives and enable diverse roles and expertise rather than a single well-defined field or domain.

8. Authentic tasks are seamlessly integrated with assessment
Assessment of tasks is seamlessly integrated with the major task in a manner that reflects real world assessment, rather than separate artificial assessment removed from the nature of the task.

9. Authentic tasks create polished products valuable in their own right rather than as preparation for something else
Tasks culminate in the creation of a whole product rather than an exercise or sub-step in preparation for something else.

10. Authentic tasks allow competing solutions and diversity of outcome
Tasks allow a range and diversity of outcomes open to multiple solutions of an original nature, rather than a single correct response obtained by the application of rules and procedures.

എന്താ പ്രതികരണം ?

 • സമാനമായ അനുഭവം ഉണ്ടോ പങ്കുവെക്കാന്‍?
 • കൂടുതല്‍ സാധ്യത ചൂണ്ടിക്കാട്ടാനുണ്ടോ ?
 • അധ്യാപകര്‍ക്ക് അക്കാദമിക സ്വാതന്ത്ര്യം നല്കണം എന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു ?
 • ആനുകാലിക  സംഭവങ്ങളിലൂടെ  ഗണിതാവബോധം എന്ന സമീപനം പ്രോല്സാഹിപ്പിക്കാമോ ?

8 comments:

രാജേഷ്‌ .എസ്.വള്ളിക്കോട് said...

ഈ പോസ്റ്റ്‌ ഒരു മികച്ച പഠന അനുഭവം
.അധ്യാപകന്‍റെ അക്കാദമിക സ്വാതന്ത്ര്യം, പരിശീലനങ്ങളുടെ പാച്ചിലില്‍ മറന്നുപോയ കാര്യം.ക്ലാസ് റൂം സാഹചര്യങ്ങള്‍ പരിഗണിച്ചു കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം നിഷേധിക്കുന്ന പരിശീലനങ്ങളും ആസൂത്രണ യോഗങ്ങളും വൈവിധ്യ ങ്ങള്‍ തിരയാനുള്ള അധ്യാപകന്‍റെ കരുത്തിനെ ചോര്ത്തുന്നുണ്ടോ?ചെറുതെങ്കിലുംസര്‍ഗ്ഗാത്മകമായി ജോലി ചെയ്യുന്ന
ഈ വിഭാഗത്തിലെ ചിലര്‍ തെളിച്ച നാളങ്ങള്‍ അല്ലേ പുതിയ പഠന രീതിക്ക് അംഗീകാരം നേടിത്തന്നത് .

കലാധരന്‍.ടി.പി. said...
This comment has been removed by the author.
കലാധരന്‍.ടി.പി. said...

രാജേഷ്‌
അന്വേഷകര്‍ ഉണ്ടെങ്കിലെ മുന്നോട്ടു പോകാന്‍ സാധിക്കൂ .എനിക്ക് വേണ്ടി എല്ലാം മുന്‍കൂട്ടി ചിന്തിച്ചു വെച്ചിട്ടുന്ടെന്നും ഞാന്‍ ആ പാളത്തിലൂടെ ഓടിയാല്‍ മതിയെന്നും കരുതുന്നവര്‍ അധ്യാപകരല്ല.
അവര്‍ അനുസരണ ഉള്ള തൊഴിലാളികളാണ്. അറിവിന്റെ നിര്മിതിയ്ല്‍ സ്വയം പങ്കെടുക്കാത്ത അനുകരന്ജീവിതം നയിക്കുന്നവര്‍. തനി ആവര്‍ത്തനം avare മുരടിപ്പിക്കും.ഇങ്ങനെ മുരടിച്ചു പോകുന്ന അധ്യാപക സമൂഹം അല്ലല്ലോ നാം ആഗ്രഹിക്കുന്നത്.
അക്കാദമിക സ്വാതന്ത്ര്യം എന്നത് കൂടുതല്‍ മുന്നോട്ടു പോകാനുള്ള സ്വാതന്ത്ര്യമാണ്.(ചിലര്‍ വാദിക്കുന്നത് പഴയതിലേക്ക് തരിച്ചു പോകാനുള്ള സ്വാതന്ത്ര്യമാണ്?!)
നമ്മുടെ ക്ലസ്ടരുകള്‍ സര്‍ഗാത്മകം ആകണമെങ്കില്‍ പുതിയ അന്വേഷണങ്ങള്‍ ഏറ്റെടുത്തവരുടെ അനുഭവം പങ്കിടാന്‍ ഇത്തിരി സമയം ഉപയോഗിക്കാന്‍ കഴിയണം. അത് സംഭവിക്കണമെങ്കില്‍ അധ്യാപകരെ നേരത്തെ ചുമതലപ്പെടുത്ത്തനം. എന്താ ആലോചിച്ചു കൂടെ?
ഗണിതപ0നവുമായി ബന്ധപ്പെട്ടു നമ്മള്‍ മലയാലപ്പുഴയില്‍ നടത്തിയ ആലോചനകള്‍ ഓര്‍ക്കുന്നുണ്ടോ?
മലയാലപ്പുഴ പഞ്ചായത്തിലെ ജനജീവിതവും ഗണിത പഠനവും
അന്ന് നാം മലയാല്പ്പുഴയിലെ ബസുകളുടെ സമയ വിവരം, വിവിധ സ്ഥലത്തേക്ക് ഉള്ള ദൂരം, യാത്രാ സമയം, വിവിധ വാഹനങ്ങളുടെ ചാര്‍ജ് താരതമ്യം.ബാങ്കുകള്‍ , ഭൂവിസ്തൃതി, വിവിധ തൊഴിലുകള്‍,കൂലി, ഉത്സവങ്ങളുടെ ഗണിതം, നിര്‍മാണ സാമഗ്രികള്‍ .കുടിവെള്ള വിതരണം..
പഞ്ചായത്തിന്റെ വരുമാനം,ചെലവിനങ്ങള്‍..ഇങ്ങനെ പഞ്ചായത്തിനെ പഠിക്കാന്‍ ഒപ്പം ഗണിതം പഠിക്കാന്‍ ..
ഇത്തരം ആലോചനകള്‍ നടക്കണമെങ്കില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ അക്കാദമിക കൂട്ടായ്മ വളര്‍ന്നു വരണം,

വിദ്യാരംഗം കലാസാഹിത്യവേദി,G.H.S.S. ആനമങ്ങാട് said...

itharam ganitha class labichal
aa kuttikalkku onam bumber onnumalla.
santhosham sir orupadu...

രജീഷ് നടുവത്ത് said...

അക്കാദമിക രംഗത്തെ പുതുമ മറ്റാരെക്കാളും മുന്‍പെ പങ്കുവെക്കാന്‍ അറിയാന്‍ ചൂണ്ടുവിരല്‍ ശ്രദ്ധിക്കുന്നു.അഭിനന്ദനം....

shine said...

ഗംഭീരമായിരിക്കുന്നു.ഈ രീതിയിലുള്ള സമീപനം മറ്റു വിഷയങ്ങളിലും സാധ്യമല്ലേ?സാമൂഹ്യ പ്രശ്നങ്ങള്‍ ക്ളാസു മുറികളില്‍ കൊണ്ട് വരുമ്പോള്‍ അതിന്റെ authenticity നഷ്ടപ്പെടാതിരിക്കുവാന്‍ അദ്ധ്യാപകന്‍ ഒരു മുഴുവന്‍ സമയ ഗവേഷകന്‍ ആകേണ്ടി വരും.ഗവേഷണം തന്നെയല്ലേ അധ്യാപകനെ വളര്‍ത്തുന്നത്?ഗവേഷണത്തില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് ഒരു അധ്യാപകനോട് ചോദിച്ചപ്പോള്‍ 'ഓ ഞാന്‍ ഇനി PhD എടുക്കുന്നില്ല". എന്നാണു മറുപടി പറഞ്ഞത്.ഗവേഷണമെന്നാല്‍ ഇവര്‍ക്ക് വ്യവസ്ഥാപിത PhD മാത്രം.അധ്യാപകന് ഏര്‍പ്പെടാവുന്ന അന്വേഷണത്തിന്റെ മഹാ സാധ്യതകളെ പ്പറ്റി ഇവര്‍ മനസ്സിലാക്കുന്നതെയില്ല .

കലാധരന്‍.ടി.പി. said...

സുഹൃത്തുക്കളെ
നിങ്ങളുടെ പ്രതികരണം അടുത്ത പോസ്റ്റിനു പ്രചോടകം.അതു കൂടി വായിക്കൂ
പ്രതികരണം അറിയിക്കൂ

MKERALAM said...

സത്യത്തിൽ ഇതാണ് യദ്ദേർത്ഥ പഠന രീതി. പക്ഷെ ഒരു കുഴപ്പമുണ്ട്. അറിവ് കുത്തകയാക്കാൻ പറ്റില്ല. അറിവിന്റെ കാപട്യ കുത്തകമുതലാളിത്തം ഏറ്റെടുത്താണല്ലോ നമ്മുടെ നാട്ടിൽ പലരും മേന്മ ചമയുന്നത്. അവർ തീർശ്ചയായും ഇതിനെ എതിർക്കും. പക്ഷെ മാറ്റത്തിനോടു കമിറ്റഡ് ആയ ഒരു ഭരണകൂടവും അദ്ധ്യാപകരും അതിനത്യാവശ്യമാണ്.

തീർശ്ചയായും ചൂണ്ടുവിരലും കലാധരനും ഈ ഫീൽഡിൽ സ്തുത്യർക്കമായ സമീപനങ്ങളാണ് കൈക്കൊള്ളുന്നത് എന്നുള്ളത് കേരളവിദ്യാഭ്യസത്തെകൂറിച്ച് അല്പം അഭിമാനത്തിനു വക തരുന്നു.