ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, September 13, 2011

സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകളുടെ ധിക്കാരങ്ങള്‍

അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നത് സംബന്ധിച്ചും നിലവിലുള്ള അധികാധ്യാപകരെ വിന്യസിക്കുന്നത് സംബന്ധിച്ചും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 24/3/2011 ജി  ഓ  (ms) 90/11 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നിയോഗിക്കപ്പെട്ട കമ്മറ്റി (അംഗങ്ങള്‍ -ചീഫ് സെക്രടറി, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രടറി , പൊതു വിദ്യാഭ്യാസ സെക്രടറി ) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ  പ്രസക്ത ഭാഗങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു (2011 ആഗസ്റ്റ്‌ 12 വെള്ളി ) അതിനെ ആധാരമാക്കിയാണ് ഈ കുറിപ്പ്

റിപ്പോര്‍ട്ടില്‍ സംരക്ഷിത വിഭാഗത്തില്‍  അധ്യാപകര്‍ വരുന്നതിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്നുണ്ട് . അതു പരിശോധിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്മെന്റുകള്‍ കാണിക്കുന്ന ധിക്കാരം മനസ്സിലാകും

സര്‍ക്കാര്‍ കാലം കാലങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ മാനേജര്‍മാര്‍ ലംഘിക്കുകയും അവഗണിക്കുകയും ചെയ്തത് മൂലമാണ് 2920 അധ്യാപകര്‍ സമ്പളം ഇല്ലാതെ തുടരേണ്ട അവസ്ഥ ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു
സര്‍ക്കാരിന്റെ ഉത്തരവുകള്‍ ലംഘിക്കുക, കൊടിയ കള്ളത്തരം കാണിക്കുക ,യോഗ്യത പോലും ഇല്ലാത്തവരെ നിയമിക്കുക തുടങ്ങിയവയാണ് കലാപരിപാടി. തൊഴില്‍ സേനയിലെ ബാഹുല്യം നന്നായി ചൂഷണം ചെയ്യുന്നുണ്ട്. എന്നിട്ട് ഇപ്പോള്‍ അധ്യാപക ബാങ്കിനെതിരെ അണിനിരക്കുകയുമാണ് .മത സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളും ഇതില്‍ പെടും .വിശ്വാസത്തെ മൂലധനമാക്കി സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കലാണ് ചെയ്യുന്നത് എന്നു കേരളീയര്‍ക്കറിയാം .എങ്കിലും വിശ്വാസികള്‍ വിശ്ശ്വസിച്ചു മാത്രം ശീലിച്ചു പോയതിനാല്‍ ഈ അനീതിക്കെതിരെ അതു തെറ്റാനെന്നൊരു വാക്ക് പോലും ആത്മഗതമായി പോലും ഉയര്ത്തുന്നുമില്ല .
ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍

ആകെ  ഉള്ളവര്‍ 3615 
 1. യോഗ്യത  ഇല്ലാത്തവര്‍-8
 2. സീനിയര്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കാത്തത് മൂലം അംഗീകാരം കിട്ടാത്തവര്‍-------------------------------208
 3. കെ ഇ ആറിലെ വ്യവസ്ഥകള്‍ ലംഘിച്ചു നിയമിക്കപ്പെട്ടവര്‍-----------------------------------------------------303
 4. കോടതി വ്യവഹാരങ്ങള്‍ അപ്പീലുകള്‍ മൂലം അംഗീകാരം ലഭിക്കാത്തവര്‍--------------------------------114
 5. പൂര്‍ണമായ വിവരം ലഭിക്കാത്തവര്‍-38
 6. മാനെജ്മെന്റ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ (നിയമനം നടത്താനുള്ള അവകാശം തന്നെ തര്‍ക്കത്തില്‍ )----------24
ഇങ്ങനെ ഉള്ളവര്‍ ആകെ --------------------------------------695
ബാക്കിയുള്ളവര്‍ ------------------------------------------------2920
 ബാക്കിയുള്ളവരെ ഒന്ന് തരം തിരിച്ചു നോക്കാം 
3615 - 695 =29202920 പേരില്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ടോ?
 • വ്യാജ അഡ്മിഷന്‍ നടത്തി തസ്തിക ഉണ്ടാക്കിയതായി  സൂപ്പര്‍ ചെക്ക് സെല്‍ കണ്ടെത്തിയവര്‍---------------- 109 
 • അണ്‍ എക്നോമിക് സ്കൂളുകളില്‍ പ്രോട്ടക്ടഡു     അധ്യാപകരെ മാത്രമേ നിയമിക്കാവൂ എന്ന കെ ഇ ആറിലെ വ്യവസ്ഥ ലംഘിച്ചു നിയമനം ------374
 • പുതുതായി ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ പ്രോട്ടക്ടഡു    അധ്യാപകരെ മാത്രമേ നിയമിക്കാവൂ എന്ന  സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു നിയമനം --------------------------------------------------------------------249
 • 1 :1 എന്ന ക്രമത്തില്‍ പ്രോട്ടക്ടഡു  അധ്യാപകരെയും പുതിയ അധ്യാപകരെയും നിയമിക്കാം എന്ന ബോണ്ട് സമര്‍പ്പിക്കാത്തത്  മൂലം അംഗീകാരം ലഭിക്കാത്തവര്‍ -1817
 • അധിക ഡിവിഷനുകളിലെ നിയമനവുമായി ബന്ധപ്പെട്ടു 2006 -07 -ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുള്ള നിയമനം --------------------371
യോഗ്യത ഇല്ലാത്തവരെ നിയമിക്കല്‍ . ഇല്ലാത്ത കുട്ടികളുടെ പേര് എഴുതി വെച്ച് ഡിവിഷന്‍ ഉണ്ടാക്കല്‍ , സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പുല്ലു വില കല്പിച്ചുള്ള അനംഗീകൃത നിയമനം ..ഇതൊക്കെ നടക്കുന്നത് ഈ കേരളത്ത്തിലാനെന്നോര്‍ക്കണം .എന്നിട്ട് അവര്‍ക്ക് സംരക്ഷണം .?
ചര്‍ച്ചയ്ക്കുള്ള ചോദ്യങ്ങള്‍
 1. അധ്യാപക നിയമനം പി എസ് സി ക്കു വിടണം എന്നു പറയുന്നത്  ഒരിക്കലും നടക്കാത്ത കാര്യമായി കേരളം കരുതുന്നത് രാഷ്ട്രീയ ഭീരുത്വം മൂലമാണോ?
 2. അംഗീകൃത വ്യവസ്ഥകള്‍ ലംഘിച്ചു നിയമനം നടത്താനുള്ള പ്രചോദനം മാനേജ്മെന്റുകള്‍ക്ക് എവിടുന്നു കിട്ടി?
 3. പൊതു ഖജനാവില്‍ നിന്നും ശമ്പളം കൊടുക്കുമ്പോള്‍ ഒരു നിയന്ത്രണവും വേണ്ടേ?
 4. പുറത്തുള്ള തൊഴില്‍ രഹിതരായ ധനശേഷി കുറഞ്ഞവര്‍ക്ക് (കോഴ കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ) അധ്യാപക ബാങ്ക് ഒരു പ്രതിബന്ധം ആകുമോ? ഫലത്തില്‍ അവസരങ്ങള്‍ കുറയുമോ?
 5. സംവരണം അടക്കമുള്ള കാര്യങ്ങള്‍ അധ്യാപക ബാങ്കിന് ബാധകമാണോ ?
 6. "ഇപ്പോഴുള്ള അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച  പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാലും വീണ്ടും ഉത്തരവുകളുടെ ലംഘനവും അനധികൃത നിയമനങ്ങളും തുടരും "എന്ന് റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടുന്നു .അതി ഭീകരമായ അവസ്ഥയല്ലേ ഇത്.?
 7. "സ്വകാര്യ സ്കൂള്‍ തസ്തികകള്‍ സംബന്ധിച്ച് യാതൊരു സുതാര്യതയും ഇല്ലെന്നും "റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .(സുതാര്യത ഇല്ലാത്ത എര്പാടിനു മാപ്പ് കൊടുക്കാമോ? സംഘടിത അധ്യാപക പ്രസ്ഥാനം,യുവജന പ്രസ്ഥാനം, നവോഥാന പാരമ്പര്യം ഉള്ള സംഘങ്ങള്‍ ,രാഷ്ട്രീയ പാര്‍ടികള്‍ എന്നിവരെല്ലാം പരാജയപ്പെടുന്ന ഇടം ഇതാണ്.) ആരാണ് തുണ എന്ന ചോദ്യം ബാക്കി . അധികാരത്തിന്റെ തണല്‍ മാനേജ്മെന്റിനും  തണല്‍ ഇല്ലാത്ത ജീവിതം സമൂഹത്തിനും!
 8. മത സമുദായ നേതൃത്വമേ, നിങ്ങള്‍ കുംബസരിക്കാരുണ്ടോ ?നിങ്ങള്ക്ക്  സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുന്നുണ്ടോ? ഉദ്ബോധനങ്ങള്‍ നടത്തുമ്പോള്‍ ആത്മവഞ്ചനയുടെ  ഒരു കത്തി കരള്‍ ഭേദിക്കുന്നത്  നിങ്ങള്‍ എങ്ങനെ താങ്ങുന്നു ?
 9. കേരളത്തിലെ കമ്മ്യൂണിസം ചൂണ്ടിക്കാട്ടി സര്‍വവിധ തോന്നിയവാസങ്ങളും  നടത്താം എന്ന ചരിത്രാനുഭവം വിവേകം നശിപ്പിച്ചുവോ ? ഗാന്ധി മാര്‍ഗത്തിലും ഇത് അനുവദനീയമോ ?
 10. പണ്ട് ചെയ്ത നന്മകള്‍ ഇന്നത്തെ തിന്മയ്ക്കു തണലാക്കാം എന്ന് ഏതു വിശ്വാസ പ്രമാണത്തിലാണ്  ഉള്ളത് ?
(നീതിപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുന്ന മാനേജ്മെന്റുകളെ ഈ ലേഖനം വിചാരണ ചെയ്യുന്നില്ല എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ )

പ്രോട്ടക്ഷനെ  കുറിച്ച് ഒരു സാമന്യ ധാരണ ഉണ്ട്
ഒരു അദ്ധ്യാപകന്‍  /അധ്യാപിക നിയമാനുസൃതം നിയമിക്കപെടുന്നു. അംഗീകാരം ലഭിച്ച നിയമനം.പിന്നീട് ഡിവിഷന്‍ ഫാള്‍ മൂലം തസ്തിക നഷ്ടപ്പെടുന്നു.അധ്യാപക്ന്റെതല്ലാത്ത്ത കുറ്റം കാരണമുള്ള ഈ തൊഴില്‍ നഷ്ടം സാമൂഹിക ബാധ്യത ആയി കാണുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.ഈ സമീപനം പുരോഗമനപരമായ ഒരു ദര്‍ശനത്തിന്റെ ഫലം ആണ്.
പക്ഷെ ഇന്ന് നടക്കുന്നതെന്താണ്.?അനംഗീകൃതമായ നിയമനങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് .യുക്തി രഹിതമായ സംരക്ഷണം നേടുന്നത് യഥാര്‍ത്ഥത്തില്‍ മാനെജര്മാരാന്. അധ്യാപക സംഘടനകള്‍ സംരക്ഷണത്തിനു വേണ്ടി വാദിക്കുമ്പോള്‍ നീതിക്ക് വേണ്ടിയും കൂടി അത് പക്ഷം പിടിക്കണം. നാം റിപ്പോര്‍ട്ട് വായിച്ചു അന്തം വിട്ടിരിക്കുകയാണ് .നിയമങ്ങളെ കാറ്റില്‍ പറത്തുന്ന മാനേജര്‍മാര്‍  സൃഷ്ടിച്ച വിപത്തുകള്‍  .അവ ഒഴിവാക്കുകയാണോ അവസരങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിക്കുകയാണോ വേണ്ടത് ?
അധ്യാപക ബാങ്കിനോടുള്ള മാനെജ്മെന്റ് നിലപാടുകള്‍ ഇങ്ങനെ :-

അധ്യാപക നിയമന പാക്കേജിനെ എതിര്‍ക്കും -മാര്‍ പവ്വത്തില്‍         

 30 Aug 2011

കോട്ടയം: വിദ്യാഭ്യാസ വകുപ്പു നിര്‍ദേശിച്ചിരിക്കുന്ന അധ്യാപക നിയമന പാക്കേജിന്റെ പലഭാഗങ്ങളും            നിയമത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍                എഡ്യുക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഈ നിര്‍ദേശം സഹായിക്കൂ. ന്യൂനപക്ഷ താത്പര്യങ്ങളും                  അവഗണിക്കപ്പെട്ടു. എല്ലാ തലങ്ങളിലുമുള്ള വിശദമായ പഠനങ്ങള്‍ക്കും കൃത്യമായ                                        കൂടിയാലോചനകള്‍ക്കുംശേഷം മാത്രമെ അധ്യാപക നിയമന പാക്കേജിനു രൂപം നല്‍കാവൂ -മാര്‍ ജോസഫ്      പവ്വത്തില്‍ പറഞ്ഞു                                                                                                                                      .                 

വിദ്യാഭ്യാസരംഗത്തെ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുകയും എല്ലാവര്‍ക്കും           സൗജന്യമായി നല്ല വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്ഥാപനങ്ങളെ                  വളര്‍ത്തുന്നതിനുപകരം സര്‍ക്കാരിന്റെ വിദ്യാലയങ്ങളാക്കി മാറ്റി ദേശസാല്‍ക്കരണത്തിനുള്ള നീക്കമാണ്        ഇപ്പോഴത്തെ പാക്കേജില്‍ കാണാന്‍ കഴിയുന്നത് -അദ്ദേഹം ആരോപിച്ചു.                                                      

അധ്യാപക നിയമന പാക്കേജ് അംഗീകരിക്കില്ലെന്ന് കെ.സി.ബി.സി


 27 Aug 2011കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നപരിഹാരത്തിനായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അധ്യാപക നിയമന പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍. അധ്യാപക നിയമന പാക്കേജ് അപര്യാപ്തമാണെന്ന് കൊച്ചി പി.ഒ.സിയില്‍ ചേര്‍ന്ന കത്തോലിക്കാ കോര്‍പ്പറേറ്റ് സ്‌കൂള്‍ മാനേജര്‍മാരുടെ സമ്മേളനം വിലയിരുത്തി.

ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാക്കേജ് അവ്യക്തവും സംരക്ഷിത അധ്യാപകരെ സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതുമാണ്. പഠനത്തിനും കൂടിയാലോചനകള്‍ക്കും ശേഷമേ സര്‍ക്കാര്‍ പാക്കേജുമായി മുന്നോട്ടുപോകാവൂവെന്നും ജനാധിപത്യ മര്യാദയനുസരിച്ച് മാനേജ്‌മെന്റുകളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരെ നിയമിക്കാനുള്ള മാനേജ്‌മെന്റിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ സഭ അംഗീകരിക്കില്ല. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, കത്തോലിക്കാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളായ ഫാ. മാത്യു ചന്ദ്രക്കുന്നേല്‍, ഫാ.ജോസ് കരിവേലിക്കല്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അധികാരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല- മാനേജേഴ്‌സ് അസോ.

മലപ്പുറം: വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ മറവില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അധികാര അവകാശങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുവാന്‍ അനുവദിക്കില്ലെന്ന് കേരള പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എം. പരമേശ്വരന്‍ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് കാടാമ്പുഴ മൂസ്സഹാജി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി നാസര്‍ എടരിക്കോട്, കെ.വി.കെ. പൂക്കോയ തങ്ങള്‍, പാലേമാട് ഭാസ്‌കരപിള്ള, വി. കുമാരന്‍ എഴുത്തച്ഛന്‍, സൈനുല്‍ ആബിദ് പട്ടര്‍കുളം, എം. മോഹനകൃഷ്ണന്‍, പി. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.

മാനേജര്‍മാരുടെ അധികാരത്തില്‍ കൈ കടത്തുന്നതിന് രൂപവത്കരിക്കുന്ന ടീച്ചേഴ്‌സ് ബാങ്ക് അംഗീകരിക്കേണ്ടതില്ലെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
-
പ്രൊട്ടക്റ്റഡ് അധ്യാപകരെ ഏറ്റെടുക്കുമെന്ന് മാനേജര്‍മാര്‍

മലപ്പുറം: അധ്യാപക - വിദ്യാര്‍ഥി അനുപാതം 1:30ഉം 1:35ഉം ആക്കിയ ശേഷം പുറത്തുനില്‍ക്കുന്ന മുഴുവന്‍ അധ്യാപകരെയും കേരളത്തിലെ സ്കൂള്‍ മാനേജര്‍മാര്‍ ഏറ്റെടുക്കുമെന്ന് കേരള പ്രൈവറ്റ് (എയിഡഡ്) സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് നിയമിച്ച അധ്യാപകരുടെ അംഗീകാരം നിയമന തീയതി മുതല്‍ അംഗീകരിക്കണം. വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ മറവില്‍ മാനേജര്‍മാരുടെ അവകാശങ്ങള്‍ കവരുന്ന ടീച്ചേഴ്സ് ബാങ്ക് അംഗീകരിക്കില്ലെന്നും കണ്‍വന്‍ഷന്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അവകാശങ്ങള്‍ കവര്‍ന്നെടുക്കരുത്

ഇരിട്ടി:വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് ആകരുതെന്ന് തലശ്ശേരി അതിരൂപതാ ജാഗ്രതാ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിന് വരുത്തുന്ന പല പരിഷ്‌കാരങ്ങളും ഭരണഘടനാ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിലുള്ള കടന്നുകയറ്റവും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് കെ.സി.ബി.സി. ഐക്യ ജാഗ്രത കമ്മീഷന്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭം, അധ്യാപക നിയമനങ്ങള്‍, വിദ്യാര്‍ഥി പ്രവേശനം എന്നീ കാര്യങ്ങളിലുള്ള അവകാശം കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് ജാഗ്രതാ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

--------------------------------------------------------
ഈ കുറിപ്പിനോടുള്ള പ്രതികരണ ലേഖനങ്ങള്‍ ആകാം .അത് ചൂണ്ടുവിരല്‍ പ്രകാശിപ്പിക്കും.ഇ മെയില്‍ ചെയ്യുന്നതാണ് ഉചിതം.tpkala@gmail.com
 
പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു
പ്രസക്തമാണെന്നു കരുതുന്നുവെങ്കില്‍  ചര്‍ച്ച സമൂഹത്തില്‍ നടത്താന്‍ താങ്കള്‍ മുന്നിട്ടിറങ്ങും എന്നും പ്രതീക്ഷിക്കുന്നു. .പരിചയമുള്ള ഇ മെയില്‍ വിലാസക്കാര്‍ക്ക് ഈ പോസ്റ്റിലെ ഉള്ളടക്കം അയച്ചു കൊടുത്തുകൊണ്ട് സംവാദം വളര്‍ത്താം.
ഈ ചര്‍ച്ചയ്ക്കു ശേഷം -അധ്യാപക ബാങ്ക് -അതിന്റെ വിശദാംശങ്ങളും വിശകലനങ്ങളും ചര്‍ച്ച ചെയ്യാനും ചൂണ്ടു വിരല്‍ ആഗ്രഹിക്കുന്നു.
==============================================
അറിയിപ്പ്: ഗ്രാഫിക് ഓര്‍ഗനൈസര്‍ പരമ്പര ഈ ചര്‍ച്ചകള്‍ക്ക് ശേഷം തുടരും

19 comments:

ഇ.എ.സജിം തട്ടത്തുമല said...

“മത സമുദായ നേതൃത്വമേ, നിങ്ങള്‍ കുംബസരിക്കാരുണ്ടോ ?നിങ്ങള്ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുന്നുണ്ടോ? ഉദ്ബോധനങ്ങള്‍ നടത്തുമ്പോള്‍ ആത്മവഞ്ചനയുടെ ഒരു കത്തി കരള്‍ ഭേദിക്കുന്നത് നിങ്ങള്‍ എങ്ങനെ താങ്ങുന്നു ?“

ഹഹഹ! എങ്കില്പിന്നെ ഈ മതങ്ങൾതന്നെ അവർ ഉപേക്ഷിക്കേണ്ടതല്ലേ? ആളുകളെ പറ്റിയ്ക്കാനും ചൂഷണം ചെയ്യാനും അവശ്യമെന്നു തോന്നുമ്പോൾ സമൂഹത്തെയും പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്കാരെ വിരട്ടാനുമൊക്കെ ഉപയോഗിക്കാൻ മതം പോലെ പറ്റിയ മറ്റേത് സാധനമുണ്ട്?

പിന്നെ യോഗ്യതയില്ലാത്തവരെ താൽക്കാലികമായി നിയമിക്കുന്ന പതിവ് വ്യാപകമാണ്. വെറും പ്ലസ്ടൂക്കാരനെ ഹയർസെക്കണ്ടറി കണക്കദ്ധ്യാപകനായി നിയമിച്ച ഒരു മാനേജ്മെന്റ് സ്കൂൾ എനിക്കറിയാം.കുറഞ്ഞവേതനം നൽകുവാനാകും എന്നതാണ് മാനദണ്ഡം. പഠിപ്പിക്കാനുള്ള കഴിവല്ല. പിന്നെ മറ്റൊന്ന് കൂട്ടത്തിൽ പറയാതെയും വയ്യ; യോഗ്യത നേടിയവരിലും നല്ലൊരു പങ്ക് പ്രത്യേകിച്ച് യോഗ്യതയൊന്നും ഇല്ലാത്തവർക്ക് തുല്യമാണെന്ന് പറയുന്നതിൽ സാറിനു വിഷമമൊന്നുമില്ലല്ലോ! പഠിപ്പിക്കാനുള്ള മാനദണ്ഡം മാത്രമാണ് അംഗീകൃത യോഗ്യത. പഠിപ്പിക്കാനുള്ള കഴിവ് ഒരു യോഗ്യതയായി സർക്കാർ സ്കൂളുകളിലും സ്വീകരിച്ച് കാണുന്നില്ല എന്ന വിമർശനം ഉണ്ട്. അത് പാരലൽ കോളേജുകളെ കണ്ട് പഠിക്കണം. ക്ലാസ്സ് മോശമായാൽ ഇനി അറിയിച്ചിട്ട് വന്നാൽ മതിയെന്ന് പറഞ്ഞ സന്തോഷമായി പിരിച്ചു വിടും.ഡോക്ടറേറ്റ് നേടിയ ആളായാൽ പോലും! സർക്കാർ സ്കൂളുകളിൽ അത് പറ്റില്ലല്ലോ!മറ്റൊന്ന് ആധുനിക സാങ്കേതിക വിദ്യകളോടൊക്കെ ഭൂരിപക്ഷം അദ്ധ്യാപകരും വിമുഖത കാണിക്കുന്നത് ഗൌരവപൂർവ്വം കാണേണ്ടതാണ്. വിഷയവുമായി ബന്ധപ്പെടാത്ത കാര്യങ്ങൾ പറഞ്ഞെങ്കിൽ സോറി! ഈ കള്ള റ്റി.സി വച്ച് ഡിവിഷൻ നിലനിർത്തി അദ്ധ്യാപകരെ സംരക്ഷിക്കുന്ന ഏർപ്പാട് ചില സർക്കാർ സ്കൂളുകളിലും ഉണ്ട്. സർക്കാർ സ്കൂളൂകൾ കുട്ടികളുടെ എണ്ണം നോക്കി നിലനിർത്തേണ്ടതല്ല. കുട്ടികൾ കുറഞ്ഞാലുംസർകാർ സ്കൂളികളെയും അദ്ധ്യാപകരെയും സംരക്ഷിക്കുവാനുതകുന്ന നിയമം വരണം. ആരെ ഭയന്നിട്ടാണ് മുൻസർക്കാർ പോലും അത് ചെയ്യാതിരുന്നത്? അതല്ലേ എണ്ണത്തിൽ കള്ളക്കളി നടത്തേണ്ടിവരുന്നത്?

ഷാജി said...

ശരിക്കും ഞെട്ടിപ്പോയി. ഇങ്ങനെയൊക്കെയാണ് അദ്ധ്യാപകനിയമനങ്ങൾ എന്നറിഞ്ഞിരുന്നില്ല. മാനേജുമെന്റുകളുടെ അമിതസ്വാതന്ത്ര്യം നിയന്ത്രിക്കേണ്ടതു തന്നെയാണ്. പക്ഷെ ആരതു ചെയ്യും? അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആർക്കാണുള്ളത്? ചോദ്യം ചെയ്യാനറിയാത്ത അനുയായികളുടെ പിൻബലത്തിൽ മതമേലധികാരികൾ നമ്മുടെ ഭാവിക്കു വിലപേശുമ്പോൾ ഇതിനെ തുറന്നു കാട്ടാനുള്ള ഏതു ചെറിയ ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇപ്പോൾ കിട്ടിയ വിവരങ്ങൾ പരമാവധി ആളുകളിലേക്കെത്തിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. ചൂണ്ടുവിരലിന് നന്ദി. ഇത്രയും വിവരങ്ങൾ കൈമാറിയതിന്.

കലാധരന്‍.ടി.പി. said...

സജിം.ഷാജി,
,ഞെട്ടിപ്പോകുന്ന സത്യങ്ങള്‍ നമ്മില്‍ നിന്നും മറച്ചുവെക്കാന്‍ ഇതു വരെ കഴിഞ്ഞല്ലോ.
.മുപ്പത്തെട്ടു പേരുടെ നിയമനം സംബന്ധിച്ച് പൂര്‍ണമായ വിവരം പോലും വകുപ്പിന് ലഭിച്ചില്ല/കൊടുത്തില്ല എന്നു റിപ്പോര്‍ട്ട് .എന്തൊരു അസുഖകരമായ അവസ്ഥ.കമ്മറ്റി അംഗങ്ങള്‍ ചില്ലരക്കാര്‍ അല്ലെന്നു ഓര്‍ക്കണം.എന്നിട്ടും..
ചര്‍ച്ച തുടരട്ടെ ,തുടക്കമിട്ടതിനു നന്ദി

balaramapuram brc said...

Well done it is our kerala education's commercial reality.
G.prakash,TVPM

velicham said...

Ee poochakal inganeyokke aanu eliye pidikkunnathennu nattilellavarkkum nerathe thanne ariyamallo sir. pakshe manikettan thyyarayathinu abhinandanangal!Thakla labham nokkunna rashtreeyakkarum service samghadanakalumanu ithinu vazhivachathu.enthayalum ee charcha oru mattathinu vazhi vaykkum enna pratheekshayode.....biji varghese

sobhayude chinthakal said...

അധ്യാപക പാക്കേജ് അംഗീകരിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ പറഞ്ഞു.. പത്രങ്ങള്‍ മറിച്ചും പറയുന്നു.
അല്ല, ഈ മനജുമെന്റുകള്‍ക്ക് നിയമങ്ങളൊന്നും ബാധകമല്ലേ? നിയമ വിരുദ്ധമായി നടത്തുന്ന നിയമനങ്ങള്‍ക്ക് അംഗീകാരം കിട്ടില്ല എന്ന് ഉറപ്പായാല്‍ പിന്നെയും അതിനു മുതിരുമോ? ഇതിപ്പോ അവര്‍ക്കും അറിയാം എന്തായാലും കുഴപ്പമില്ലെന്ന്. ശമ്പളം കൊടുക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിക്കട്ടെ ആദ്യം.

കലാധരന്‍.ടി.പി. said...

നവനീത് കൃഷ്ണന്‍ ഈ ചര്‍ച്ചയില്‍ പങ്കിടാന്‍ കിഴക്ക് നോക്കിയന്ത്രം ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.
എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം
Navaneeth Krishnan S http://kizhakkunokkiyandram.blogspot.com/2008/06/blog-post_13.html


സത്യനാരായണന്‍.വി.എം.(കാസര്ഗോഡ് )ഇങ്ങനെ എഴുതി
സര്‍,
ഇതൊരു ആഗോള പ്രതിഭാസം മാത്രമാണ്. ഉദ്യോഗസ്ഥ- രാഷ്ട്രീയ പരസ്പര സഹായ സഹകരണ സംഘം! ഒറ്റക്കൊറ്റക്ക്‌ പ്രതികരിച്ചാല്‍ അവര്‍ നമ്മെ തകര്‍ക്കും. ബി.എല്‍. ഒ. പണിയില്‍ എനിക്കിത് കുറെയേറെ അനുഭവിക്കെണ്ടിവന്നതാണ്.സംഘമായാല്‍ കുറെയേറെ മറ്റംഗല്‍ വരുത്താന്‍ സാധിക്കുമായിരിക്കും.(ഹസാരെ സ്റ്റൈലില്‍.) പുതിയനിയമം വന്നാലും അതൊരു സമ്പൂര്‍ണ മരുന്നാവാന്‍ വഴികാണ്‌ന്നില്ല.
ചര്‍ച്ചകള്‍ തുടരട്ടെ. സമൂഹത്തില്‍ പുതിയോരവബോധം ഉണ്ടാവട്ടെ. നീതിനിഷ്ടമായ പുതിയൊരു സമൂഹത്തെ പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാമല്ലോ! ചര്‍ച്ച തുടങ്ങിവേച്ചതിനു നന്ദി!

v.s. bindu -പ്രതികരണം ഇങ്ങനെ-

റിപ്പോര്‍ട്ടുകള്‍ പരണത്തിരിക്കുകയും വേണ്ടുന്നവര്‍ തോന്ന്യാസം കാട്ടുകയും ചെയ്യുന്നതാണ് ഇന്നത്തെ ധാര്‍മികത.
സ്വകാര്യ മാനേജ് മെന്റുകളുടെ നിയമനം പി. എസ്.സി ക്ക് വിടാന്‍ ഏതു സര്‍ക്കാരാണ് താല്‍പ്പര്യം കാട്ടിയത് ?
കെ.സി.ബി സി യും മറ്റും ഇത്രയും ധിക്കാരം കലര്‍ന്ന നിലപാടുകള്‍ എടുക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തോടാനെന്നു നാം ഓര്‍ക്കണം .
രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്ന നിലപാടാണ് നിയമനവും പി.എസ്.സി യുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നത് .കെ.ഇ.ആര്‍ പരിഷ്ക്കരണം എന്നത് ഇനി എപ്പോള്‍ ആര് നടത്തും? അതോ അലിഖിത നിയമമാണോ അത്?കോഴ എന്നത് പഠിക്കാനായാലും ജോലിക്കായാലും കൊടുക്കുന്നതും വാങ്ങുന്നതും കൈയ്യാമം വയ്ക്കപ്പെടാംഒരു മതവും എതിര്‍ക്കില്ല. ആ മതം മനുഷ്യന് വേണ്ടി ഉള്ളതാണെങ്കില്‍ .
premjith .p. വി പറയുന്നു -
അധ്യാപക നിയമനത്തില്‍ ജാതി മത ശക്തികളുടെ ഇടപെടല്‍ പ്രകടമാണ് . ഇത്തരം ശക്തികളുടെ തലപ്പതുള്ളവര്‍ക്ക് ഓശാന പാടുന്നവര്‍ക്കും അധികാര ശക്തിയുള്ളവര്‍ക്കും വേണ്ടിയുള്ളതായി ഇത്തരം നിയമനങ്ങള്‍ . ഇടയ്ക്ക് ഒരാള്‍ ഇങ്ങനെ പ്രതികരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി "എന്റ്റെ ഇളയ മകന്‍ പഠിക്കാന്‍ അല്പം മോശമാണ് അവനെ BEd നു വിടണം ".പഠിക്കാന്‍ മോശമായവര്ക് ഉള്ളതാണോ അധ്യാപകവൃത്തി ?
സമൂഹത്തിന്‍റെ ഇത്തരത്തിലുള്ള വിലയിരുത്തലുകളും ധാരണകളും മാറണമെങ്കില്‍ ആത്മാര്‍ഥതയും കഴിവുമുള്ളവരെ ഈ രംഗത്തേയ്ക് ആകര്‍ഷിക്കണം
അതിന് അധ്യാപക ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പ് അനുയോജ്യമാക്കണം .പഠിക്കാനുള്ള മനസ്സും നല്ല മനോഭാവവും പ്രവര്‍ത്തന താല്പര്യമുള്ളവരെയും കണ്ടെത്തണം .
ഇപ്പോള്‍ സെ പരീക്ഷയിലൂടെ ജയിച്ച കുട്ടികളെ വല വീശി പിടിച്ചാണ് ടി ടി സി യ്ക് എത്തിക്കുന്നത് . ചില ജാതി മത യുവജന സംഘടനകളില്‍ പ്രവര്‍ത്തന പാരമ്പര്യമുറെങ്കില്‍ ജോലി ഉറപ്പ് ....ഇതാണോ ഒരു മതേതര രാഷ്ട്രത്തിലെ ഭാവി സമൂഹത്തിനെ വാര്‍ത്തെടുക്കുന്ന അധ്യാപകനെ തെരഞ്ഞെടുക്കാനുള്ള criteria ?

Lipi Ranju said...

ഷാജി ചേട്ടന്‍ തന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. ഈ പോസ്റ്റ്‌ ബ്ലോഗില്‍ മാത്രം ഒതുങ്ങേണ്ടതല്ല... ഇത്രയേറെ വിവരങ്ങൾ നല്‍കുന്ന ഈ പോസ്റ്റിനു നന്ദി...

കലാധരന്‍.ടി.പി. said...

വെളിച്ചം,ശോഭയുടെ ചിന്തകള്‍ ,ലിപി ,സത്യനാരായണന്‍, ബിന്ദു, പ്രേംജിത്ത്,ബാലരാമപുരം ബി ആര്‍ സി .
ചര്‍ച്ച മുന്നോട്ടു .
ഷാജി ചെയ്തത് പോലെ ഇ മെയില്‍ വിലാസത്തില്‍ ലിങ്ക് കൊടുത്തു ചര്‍ച്ച വ്യാപകമാക്കാം ...
അധ്യാപക പാക്കേജു -ഇന്നലെ ചര്‍ച്ച
മാനേജര്‍മാര്‍ക്ക് ശുഷ്ക്കാന്തി.
കൂടുതല്‍ പോസ്റ്റ്‌ ഉണ്ടാകുമല്ലോ
മൂത്രപ്പുരകള്‍ പണിയണം എന്ന് കോടതി പറഞ്ഞപ്പോള്‍ ഈ ശുഷ്ക്കാന്തി കണ്ടില്ല
വിദ്യാഭ്യാസ അവകാശവും ഒരു കള്ളച്ചിരി സമ്മാനിച്ചല്ലോ .
ബാങ്ക് .. കാത്തിരിക്കാം
ഇനി മേല്‍ പ്ര്രോട്ടക്ടട് അധ്യാപക വര്‍ഗം ഉണ്ടാകില്ല.
ബാങ്കിലെ "നിക്ഷേപിതാധ്യാപകര്‍ "
അവരുടെ ഉത്തര വാദിത്വം മുഴുവന്‍ മാനേജ്മെന്റുകള്‍ ഏറ്റെടുക്കുമോ
ചര്‍ച്ചയില്‍ നിന്നും അത് വ്യക്തമല്ല

GLEN PRAKASH.V.L said...

Ct¸mÄ F´m-bn,-F-bvUUv kvIqÄ amt\-PÀam-cpsS Ioi-hoÀ¸n-¡m³ ]pXn-sbm-cp-]m-t¡-Pv.-kÀ¡mÀ i¼-f-¯n\v \mWw-sI-s«mcp hn]-Wn.-A-[ym-]-IÀ¡v hne-Iq-Sp¶p kzÀ®-¯n-s\m-¸w.20 e£w,25 e£w ,30 e£w.-I-¨-hSw Xs¶ apJy-e-£yw.

jayasree.k said...

പുതുതായി ഉണ്ടാകുന്ന മുഴുവന്‍ നിയമനങ്ങളും അധ്യാപക ബാങ്കില്‍ നിന്നാകണം ,ഈ വര്ഷ്ത്തെ നിയമനങ്ങള്‍ അംഗീകരിക്കില്ല .....മുതലായ കരട് അധ്യാപക പാക്കേജിലെ വ്യവസ്ഥകളില്‍ നമ്മള്‍ പ്രതീക്ഷിച്ച പോലെ തന്നെ സര്ക്കാ ര്‍ വെള്ളം ചേര്ക്കാങന്‍ പോകുന്നു എന്നാണ് ഇന്നത്തെ പത്രവാര്ത്ത്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
കരട് അധ്യാപക പാക്കേജിലെ നിര്ദേഥശങ്ങളോട് മാനേജ്മെന്റുകള്‍ യോജിക്കാതെ വന്നതു കൊണ്ടാണത്രേ സര്ക്കാ ര്‍ വിട്ടുവീഴ്ച് ചെയ്തത്.ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് മുന്പ്ജ സര്ക്കാീരിന്റെ മുന്കൂഴര്‍ അനുമതി വാങ്ങണം .അനുമതി ചോദിച്ചാല്‍ 48
മണിക്കൂറിനുള്ളില്‍ സര്ക്കാാര്‍ തീരുമാനം എടുക്കും.48 മണിക്കൂറിനുള്ളില്‍ അനുമതി നല്കി്യില്ലെങ്കില്‍ അനുമതി ലഭിച്ചതായി മാനേജ്മെന്റുകള്ക്ക് കണക്കാക്കമാത്രേ !എത്ര വിചിത്രമായ തീരുമാനം !!!ഇത് പറയാന്‍ ഉളുപ്പില്ലാത്ത വിദ്യാഭ്യാസ മന്ത്രിയെ കിട്ടിയ നമ്മള്‍ തികച്ചും ഭാഗ്യവതികള്‍!
കുട്ടികളുടെ അവകാശനിയമം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഇത്തരം നീക്കങ്ങള്ക്കെ തിരെ ഒരു അധ്യാപക സംഘടനകളും പ്രതികരിച്ചു കണ്ടില്ല .
ഇതിനെതിരെ പ്രതികരിക്കാന്‍ ചൂണ്ടുവിരല്‍ മുന്നോട്ടുവന്നാല്‍ കൂടെ നില്ക്കാന്‍ ഞങ്ങള്‍ ഉണ്ടാവും ,തീര്ച്ച്

നാരായണന്‍മാഷ്‌ ഒയോളം said...

കലാധരന്മാഷ് ,
നമുക്ക് ചര്‍ച്ചകള്‍ നടത്തി കാലം കഴിക്കാം..അധ്യാപക ബാങ്കില്‍ നിക്ഷേപം വര്‍ദ്ധിക്കട്ടെ...അത് അവിടെ കിടക്കുമ്പോള്‍ ത്തന്നെ മാനേജര്‍മാര്‍ വിദേശ നിക്ഷേപം സ്വീകരിച്ചു കീശ വീര്‍പ്പിച്ചു കൊളളും! 48 മണിക്കൂര്‍ മാത്രം കാത്തിരുന്നാല്‍ മതി..കാര്യങ്ങള്‍ അതിവേഗം ബഹുദൂരം തന്നെ..'താന്‍ ചെയ്യേണ്ട കാര്യം,ചെയ്യേണ്ട സമയത്ത്,ചെയ്യേണ്ട പോലെ ചെയ്തില്ലെങ്കില്‍' ഇതല്ല ഇതിലപ്പുറവും നടക്കും..അപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് നമുക്ക് ഉറക്കെ വിളിച്ചു പറയാം..''നമ്മളൊന്നും കണ്ടില്ലേ....''

കലാധരന്‍.ടി.പി. said...

നാരായണന്‍ മാഷ്‌
ബാങ്ക് ഏതു ജില്ലയില്‍ പ്രവര്‍ത്തിക്കുമെന്ന് പരിശോധിക്കണം
പത്തനം തിട്ട പോലുള്ള ജില്ലകളില്‍ അനുപാതം 1:15 ആക്കിയാല്‍ പോലും മിക്ക സ്കൂളുകളിലും ഡിവിഷന്‍ കൂടില്ല
ഡിവിഷന്‍ പോയ ചില സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ ജില്ലയിലെ ബാങ്ക് ഗുണം ചെയ്യില്ല. എട്ടും പത്തും പേര്‍ പുറത്ത് പോയ സ്കൂളുകള്‍ ഉണ്ട് .
മാനേജര്‍ മാര്‍ക്ക് സന്തോഷം. പെന്ഷനാകുന്ന ഒരു ഒഴിവില്‍ മാത്രം ഇനി മേല്‍ നികത്തല്‍ ഇങ്ങനെ അനാഥ അധ്യാപകരെ വെച്ചു
ബാക്കി.. സ്വന്തം..
ഏപ്പോഴും ധനിക ന്യൂനപക്ഷം വിജയിക്കുന്നു

പ്രേമന്‍ മാഷ്‌ said...

സ്വന്തംലാഭവിഹിതത്തില്‍ നിന്ന് ശമ്പളം നല്‍കുന്ന സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ നിയമനം നടത്തുന്നത് പി എസ് സി യും സഹകരണ പരീക്ഷാ ബോര്‍ഡുമാണ്. പൊതുഖജനാവില്‍ നിന്ന് ശമ്പളങ്ങളും മറ്റു ആനുകൂല്യങ്ങളും നല്‍കപ്പെടുന്ന മാനേജ്മെന്റ് സ്കൂളുകളില്‍ ഇപ്പോഴും ലക്ഷങ്ങള്‍വാങ്ങി മാനേജര്‍മാരാണ് നിയമനം നടത്തുന്നത് എന്നത് മറ്റൊരു സമൂഹത്തിനു ഇന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. മാത്രമല്ല മാനേജര്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നാളെ സര്‍ക്കാര്‍ സ്കൂളുകളില്‍ വരാനിടയുള്ള ഒഴിവുകളും അവര്‍ നികത്താനാണ് സാധ്യത.
അണ്ണാഹസാരെ ഉപവാസം കിടക്കേണ്ടത് ഇവിടെക്കൂടി ആണ്.

കലാധരന്‍.ടി.പി. said...

പ്രിയ സിദ്ദിക്ക്
അധ്യാപക ബാങ്കിനെ കുറിച്ച് കടുത്ത ആശങ്ക പലരും പ്രകടിപ്പിക്കുന്നു.
നിക്ഷേപിത അധ്യാപകര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകുമോ?
പ്രതി ദിന ശമ്പളക്കാരാകുമോ
എസ് എസ് എ ഫണ്ട് അനുവദിക്കുന്ന പ്രതിമാസ വേതനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരുമോ
പായ്ക്ക് ചെയ്യുകയാണോ തുടങ്ങിയ വിവരങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടും.

പ്രിയ പ്രേമന്‍ മാഷ്‌
ഇവിടെ സ്വകാര്യ മേനെജ്മെന്റ്റ് എന്നാല്‍ ന്യൂനപക്ഷം എന്ന സമവാക്യം.
ന്യൂനപക്ഷം എന്നാല്‍ ധനിക വിശ്വാസ ചൂഷകര്‍..
അവര്‍ക്ക് സേവനം അയല്‍ക്കാരനോടല്ല.സ്വന്തം ഖജനാവിനോട്
മതാത്മക വിദ്യാഭ്യാസത്തിന്റെ അടിത്തറ ഒരുക്കാന്‍ ഈ പള്ളിക്കൊടങ്ങളും ആശ്രിത ജീവനക്കാരും വേണം
അവരല്ലേ നിയമസഭയിലേക്ക് ആറ്‌ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത്!?
പി എസ് സി എന്ന് പറയുന്നത് പബ്ലിക് സര്‍വീസാ. അത് വിശുദ്ധപിതാക്കള്‍ അനുവദിക്കുന്നില്ല.
സാമൂഹിക കാഴ്ചപ്പാടുള്ള മതബോധം ഉണ്ടാകണം..
നാല്‍പ്പത്തെട്ടു മണിക്കൂറിന്റെ വേഗത
ഒരു സൂചനയാണ് ..

rajanbose said...

....സ്വകാര്യ സ്കൂള്‍ നിയമനം ....ജന്മാവകാശം ...ആരുണ്ടിവിടെ ചോദിയ്ക്കാന്‍???...അതിവേഗം ....ബഹുദൂരം ...48 മണിക്കൂറിനകം ...ഒരു ഉളുപ്പുമില്ലാതെ മന്ത്രിയുടെ പത്രസമ്മേളനം ..ഇതാരുടെ ഭാഷയാണ് .ഉടമയുടെയോ ? അടിമയുടെയോ ????.....

കലാധരന്‍.ടി.പി. said...

GEO DAVIS DAVIS to meBahumanapatta masha,
teachers packagena pattiyulla vivaragal chöondu
viralil vayichu. Jan packagena pratheekshayoda wait chayunna
alayirunnu. Paksha vasthuthakal arijapol managementukalku valam
vakunna ee nadapadi sakthamayi ethirknam ennanu enta abirayam.
Niyamanusrathamallatha pala niyamanagalum chuluvil sariyakanulla alupa
vaziyayi package maran padilla. Niyamanusrutham joliyil kayari
kuttikaluda kuravumoolam purathaya ella adypakrkum pakage upakaraprada
makanam. ....malayalam type chayan ariyathathu moolamanu igana
ayachathu dayavu chaythu ksmikanam. Snahapoorvam Geo.Davis.k ,
kunnamkulam

കലാധരന്‍.ടി.പി. said...

പിള്ളയുടെ സ്കൂളിലെ ക്രമക്കേട് മറയ്ക്കാന്‍ മന്ത്രിതല നീക്കം

കൊട്ടാരക്കര: ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വിവിഎച്ച്എസില്‍ നടന്ന വന്‍ അഴിമതി മൂടിവയ്ക്കാന്‍ മന്ത്രിതലത്തില്‍ നീക്കം നടക്കുന്നതായി ആക്ഷേപം. കൃത്രിമ രേഖയുണ്ടാക്കി അധ്യാപക- അനധ്യാപക നിയമനം നടത്തിയ സംഭവവും ഉച്ചക്കഞ്ഞി വിതരണത്തിലെ ക്രമക്കേടുകളുമൊക്കെ മൂടിവയ്ക്കാന്‍ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണ് അറിയുന്നത്. സ്കൂളില്‍ കൃത്രിമം നടന്നതായി വിജിലന്‍സ് ആന്‍ഡ് ആന്റി കറക്ഷന്‍ വിഭാഗം കണ്ടെത്തുകയും അനധികൃതമായി നിയമിച്ചവരെ പുറത്താക്കുകയും ചെയ്തിരുന്നു. സ്കൂളില്‍ 59 ഡിവിഷനിലായി 2471 കുട്ടികളുണ്ടെന്ന് 2007 ജൂലൈയില്‍ നടന്ന തലയെണ്ണലില്‍ കണ്ടെത്തിയിരുന്നു. 124 കുട്ടികള്‍ സ്കൂളില്‍ അന്നേദിവസം ഹാജരുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ 78 അധ്യാപകര്‍ക്കും ഏഴ് അനധ്യാപകര്‍ക്കും സ്കൂളില്‍ ജോലിചെയ്യാന്‍ അനുമതി ലഭിച്ചു. എന്നാല്‍ , അനധികൃത നിയമനം സംബന്ധിച്ച പരാതിയില്‍ സൂപ്പര്‍ ചെക്കിങ് സെല്‍ 2007 സെപ്തംബര്‍ 25നു നടത്തിയ പരിശോധനയില്‍ 461 കുട്ടികളുടെ കുറവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് 12 പേരുടെ നിയമനം റദ്ദ്ചെയ്തു. 1:40 എന്ന അധ്യാപക- വിദ്യാര്‍ഥി അനുപാതപ്രകാരം 18 പേരാണ് പുറത്താകേണ്ടിവന്നത്. എന്നാല്‍ , സൂപ്പര്‍ ചെക്കിങ്സെല്‍ പരിശോധനയ്ക്കു ശേഷവും ആറുപേര്‍ നിലനിന്നു. സ്കൂള്‍ മാനേജരായ പിള്ള ഹെഡ്മാസ്റ്ററെയും നൂണ്‍ഫീഡിങ് ചുമതലയുള്ള അധ്യാപകനുമെതിരെ നടപടി എടുപ്പിച്ച് വിഷയത്തില്‍നിന്ന് തലയൂരി. എന്നാല്‍ , സ്കൂള്‍ മാനേജര്‍ക്കെതിരെയുള്ള കുറ്റപത്രം ഇപ്പോഴും പുറംലോകം കണ്ടിട്ടില്ല. അനധികൃത നിയമനം നടത്തിയതുവഴി സര്‍ക്കാരിനുണ്ടായ നഷ്ടം ഹെഡ്മാസ്റ്ററുടെ ശമ്പളത്തില്‍നിന്ന് ഈടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിരമിച്ച അധ്യാപകരുടെ ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടുമില്ല. ഇതിനെതിരെ മാനേജരും ഹെഡ്മിസ്ട്രസും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സൂപ്പര്‍ ചെക്കിങ് സെല്‍ വീണ്ടും സ്കൂളില്‍ നടത്തിയ പരിശോധനയില്‍ 862 കുട്ടികളുടെ കുറവ് കണ്ടെത്തി. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെ നോണ്‍ ടെക്നിക്കല്‍ സ്റ്റാഫും ധനവകുപ്പും നടത്തിയ ചെക്കിങ്ങില്‍ 617 കുട്ടികളുടെ കുറവ് കണ്ടെത്തി. ഇതിന് ഉത്തരവാദികളായ മാനേജ്മെന്റിനും ഹെഡ്മിസ്ട്രസിനുമെതിരെ നടപടി എടുക്കണമെന്ന നിര്‍ദേശവും വന്നു.
19-Sep-2011- beshabhimani

കലാധരന്‍.ടി.പി. said...

നഷ്ടത്തിലായ’ സ്കൂളുകള്‍ വില്‍പനക്ക്; വാങ്ങാന്‍ ആവശ്യക്കാരേറെ
(09/20/2011 - 22:02 madhyamam)

കൊല്ലം: സര്‍ക്കാര്‍ പട്ടികയില്‍ ലാഭകരമല്ലാതായ എയ്ഡഡ് സ്കൂളുകള്‍ വ്യാപകമായി വില്‍പനക്ക്. കുട്ടികള്‍ പോലും ഉപേക്ഷിച്ചുപോയ ഈ സ്കൂളുകള്‍ വാങ്ങാന്‍ ആവശ്യക്കാരേറെ. കുട്ടികള്‍ കുറഞ്ഞത് പുതിയ നിയമനങ്ങള്‍ക്ക് സാധ്യതയില്ലാതാക്കിയതോടെ സ്കൂളും സ്ഥലവും വിറ്റ് കാശാക്കുകയാണ് പഴയ മാനേജര്‍മാരെങ്കില്‍ സ്കൂള്‍ മെച്ചപ്പെടുത്തി പുതിയ നിയമനം നടത്തി ലാഭമുണ്ടാക്കുകയാണ് പുതിയ മാനേജര്‍മാരുടെ ലക്ഷ്യം. ഒരു യു.പി സ്കൂള്‍ നിയമനത്തിനുള്ള റേറ്റ് 10 ലക്ഷം വരെ ആയതാണ് നഷ്ട സ്കൂളുകള്‍ക്ക് പ്രിയമേറാന്‍ കാരണം. സംസ്ഥാന സര്‍ക്കാറിന്‍െറ പുതിയ വിദ്യാഭ്യാസ പാക്കേജിലെ നിയമനനിയന്ത്രണം പുതിയ മാനേജര്‍മാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും അധ്യാപക -വിദ്യാര്‍ഥി അനുപാതം 1:30 ആക്കിയത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. പുതിയ അനുപാതം വരുന്നതോടെ ഓരോ സ്കൂളിലും നിലവിലുള്ളതിന്‍െറ മൂന്നിലൊന്ന് അധ്യാപക തസ്തിക കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോര്‍പറേറ്റ് മാനേജ്മെന്‍റുകളുടേതല്ലാത്ത, വ്യക്തികളുടെയോ സംഘടനകളുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് ഏറെയും വിറ്റുപോകുന്നത്. വിദ്യാഭ്യാസ മേഖലയുമായി കാര്യമായ ബന്ധമില്ലാത്ത പുതുപണക്കാരും അതോടൊപ്പം നിയമവിധേയമല്ലാത്ത പണം കൈവശമുള്ളവരും സ്കൂളുകള്‍ വാങ്ങാനെത്തുന്നുണ്ട്.തിരുവിതാംകൂര്‍, കൊച്ചി മേഖലകളെക്കാള്‍ മലബാര്‍ പ്രദേശങ്ങളിലാണ് സ്കൂള്‍ വില്‍പന കൂടുതലും നടക്കുന്നത്. ഒറ്റയടിക്ക് 30 ലേറെ സ്കൂളുകള്‍ ഒരാള്‍ തന്നെ മലബാര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഈയിടെ വാങ്ങി. വന്‍തോതില്‍ പണമിറക്കി സ്കൂളുകള്‍ വാങ്ങുന്നവരുടെ സാമ്പത്തിക സ്രോതസ്സിനെകുറിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണത്തിന് ഒരുങ്ങുകയാണെന്ന സൂചനയുമുണ്ട്. പുതിയ മാനേജര്‍മാര്‍ ദൂരെസ്ഥലങ്ങളിലേക്ക് പോലും ബസുകള്‍ അയച്ച് കുട്ടികളെ കൊണ്ടുവന്ന് സ്കൂളുകള്‍ മെച്ചപ്പെടുത്തുന്നുണ്ട്. എന്നാല്‍, മുന്‍ധാരണയില്ലാതെ സ്കൂള്‍ വാങ്ങി കൈപൊള്ളിയവരുമുണ്ട്. സ്കൂള്‍ മെച്ചപ്പെട്ട്, കുട്ടികള്‍ കൂടുകയും പുതിയ തസ്തിക വരികയും ചെയ്താലും കുട്ടികള്‍ കുറവായ അവസ്ഥയില്‍ പുറത്തുപോയ സംരക്ഷിത അധ്യാപകരെ നിയമിക്കേണ്ടിവരുന്നതാണ് പുതിയ മാനേജര്‍മാരുടെ തലവേദന. ഇതിന് പുറമെ, വിദ്യാഭ്യാസ ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ സ്കൂളുകള്‍ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥ അറിയാതെ സ്കൂളുകള്‍ വാങ്ങിയവരും വെട്ടിലാവുന്നുണ്ട്. അതേസമയം രക്ഷാകര്‍ത്താക്കള്‍ക്കടക്കം സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് നല്ല രീതിയില്‍ പണമിറക്കി മെച്ചപ്പെടുത്തിയ സ്കൂളുകളുടെ ‘സല്‍പ്പേര്’ നിലനിര്‍ത്താന്‍ മാനേജര്‍മാര്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും സമ്മര്‍ദത്തിലാക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയിലടക്കം നോക്കിയെഴുതാനും മറ്റ് കൃത്രിമം നടത്താനും സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്നതിന്‍െറ പേരില്‍ പരീക്ഷാ ഡ്യൂട്ടി ഒഴിവാക്കാന്‍ ഈ കാലയളവില്‍ അവധിയെടുക്കുന്ന പ്രധാനാധ്യാപകരുമുണ്ട്. പൊതു ആവശ്യത്തിനെന്നുകരുതി പലരും സൗജന്യമായി വിട്ടുകൊടുത്തതടക്കമുള്ള സ്ഥലങ്ങളാണ് പല സ്കൂളുകള്‍ക്കുമുള്ളത്. ഇത് വന്‍വിലയ്ക്ക് നല്‍കി ലാഭമുണ്ടാക്കുന്നതിന്‍െറ സാംഗത്യവും ചോദ്യംചെയ്യപ്പെടുന്നുണ്ട്.