ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, September 5, 2011

പൊതു വിദ്യാലയത്തെ ശക്തിപ്പെടുത്തിയ അധ്യാപകര്‍ അവാര്‍ഡു നേടുമ്പോള്‍ ആഹ്ലാദിക്കണം


1988 -കരുനാഗപ്പള്ളി സര്‍ക്കാര്‍ യു പി സ്കൂളിനു ഉത്സവം
അവരുടെ പ്രിയ എച് എം രഘുനാഥന്‍ മാഷ്‌
മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്കാരം നേടി. ഒരു സ്കൂളില്‍ ഒരു അദ്ധ്യാപകന്‍ അവാര്‍ഡ് നേടുമ്പോള്‍ ഒരു പ്രവര്‍ത്തന സംസ്കാരം അവിടെ നട്ടു വളര്ത്തുന്നുണ്ടാകണം..
എങ്കില്‍ മാത്രമേ ആ നേട്ടം നിലനില്‍ക്കൂ ..(പല സ്കൂളുകളിലും അവാര്‍ഡ് ജേതാക്കള്‍ അങ്ങനെ ചെയ്യാറില്ല .
അവരോടെ അവസാനിക്കും )

കരുനാഗപ്പള്ളി സ്കൂളില്‍ പിന്നീട് വന്ന എല്ലാ അധ്യാപകരും രഘു നാഥന്‍ മാഷ്‌ തുടങ്ങി വെച്ച മികവിന്റെ പാത തുടര്‍ന്നു
2007 -2008 വീണ്ടും കരുനാഗപ്പള്ളി സ്കൂള്‍ ഉത്സവത്തിമിര്‍പ്പില്‍ .
അവരുടെ പ്രിയ അദ്ധ്യാപകന്‍ ശ്രീകുമാര്‍ സംസ്ഥാന അധ്യാപക അവാര്‍ഡ്  നേടി .
ഇപ്പോള്‍
വീണ്ടും സ്കൂള്‍ ആഹ്ലാദിക്കുന്നു ...ഒരു സ്കൂളില്‍ നിന്നും അധ്യാപകര്ക്കു വീണ്ടും വീണ്ടും അവാര്‍ഡ് .അതു ആരെയാണ് പ്രചോദിപ്പിക്കാത്തത്  ?                           
സ്കൂളിലേക്ക്  ഒരു യാത്ര
നാല് വര്ഷം മുമ്പ് കരുനാഗപ്പള്ളി സര്‍ക്കാര്‍ യു പി സ്കൂളിനെ കുറിച്ചു ടി വി വാര്‍ത്ത നല്‍കി
"കുട്ടികളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ അഡ്മിഷന്‍ ക്ലോസ് ചെയ്തു."
അന്ന് ഈ വാര്‍ത്ത എന്നെ ആകര്‍ഷിച്ചു.
ഞാന്‍ ആ സ്കൂളിനെ കുറിച്ചു പഠിക്കാന്‍ തീരുമാനിച്ചു. സ്കൂളില്‍ എത്തി
നാല്പതു ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ പെടുന്നു .പത്ത് ശതമാനം പരമ ദരിദ്രര്‍ .
അറുപത്തഞ്ചു ശതമാനം രക്ഷിതാക്കളും മത്സ്യ ബന്ധന വിപണന തൊഴിലില്‍ .


1984 വര്ഷം 299 കുട്ടികള്‍ .പത്ത് വര്ഷം കഴിഞ്ഞപ്പോള്‍ സ്ഥിതി എന്താണ്? 96 -97 വര്ഷം 1049 വിദ്യാര്‍ഥികള്‍
DPEP വിവാദങ്ങള്‍ ഈ പൊതു വിദ്യാലയതെയും ബാധിച്ചു  .പ്രതിരോധ സമിതിയുടെ പേരില്‍ പൊതു വിദ്യാലയങ്ങല്‍ക്കെതിരെ ഒരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ നടത്തിയ പ്രതിലോമ സമരം കുട്ടികളുടെ പ്രവേശന തോതില്‍ ഇടിവുണ്ടാക്കി.
2007 -08 വര്ഷം  വീണ്ടും കുതിച്ചുചാട്ടം കുട്ടികള്‍ 1127 !
സമീപത്തുള്ള മറ്റു പതിനൊന്നു വിദ്യാലയങ്ങള്‍ .അവയില്‍ മിക്കതും പ്രതിസന്ധി നേരിടുമ്പോള്‍ ഈ യു പി സ്കൂള്‍ പൊതു മനസ്സില്‍ ഇടം നേടി
പി ടി എ
കരുനാഗപ്പള്ളി കവലയില്‍ വിശ്രമിക്കാനുള്ള ഇടം സ്കൂള്‍ വരാന്ത. വഴി യാത്രക്കാര്‍  സ്കൂള്‍ കോമ്പൌണ്ട് സ്വന്തമാക്കി
മദ്യപാനികള്‍ രാത്രിയും ഒഴിവു ദിനങ്ങളും
സ്കൂളില്‍ ആഘോഷിക്കാന്‍ ഒത്തു കൂടി .ആകെ അലങ്കോലം .
 പി ടി എ പ്രസിടന്റ്റ് പോലീസുകാരന്‍ ആയാല്‍ എന്തുമാറ്റം ഉണ്ടാകും.? അത്ഭുതം.സ്കൂളില്‍ കൂടിയുള്ള അനാവശ്യ സഞ്ചാരം നിയന്ത്രിക്കപ്പെട്ടു വെള്ളം അടിക്കാര്‍ ഒഴിഞ്ഞു
സ്കൂളിനു വേലി ഉണ്ടായി സ്കൂള്‍ പച്ചപിടിക്കാന്‍ തുടങ്ങി. പി ടി എ യുടെ സഹകരണം സ്കൂളിനെ വളര്‍ത്തി. സ്കൂള്‍ തിരിച്ചും അവരെ സന്തോഷിപ്പിച്ചു
80 % രക്ഷിതാക്കളും നല്ല പഠനം കിട്ടുന്നതിനാലാണ് ഈ സ്കൂളില്‍ കുട്ടികളെ ചേര്‍ക്കുന്നത് എന്ന് പറഞ്ഞു.
കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്ന സ്കൂളാണ് ഇതെന്ന് അവര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികളുടെ പഠനത്തെ കുറിച്ച് രക്ഷിതാക്കളെ നിരന്തരം അറിയിക്കുന്ന അധ്യാപകരാണ് സ്കൂളില്‍ ഉള്ളത് എന്നു എന്പതു ശതമാനം രക്ഷിതാക്കള്‍ . .
അഞ്ച് തവണ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് നേടിയ സ്കൂള്‍.
മൂന്ന് വര്‍ഷം കൊണ്ട് ഏഴു ഡിവിഷനുകള്‍ വര്‍ദ്ധിച്ച സ്കൂള്‍
വിജയ രഹസ്യം രഘുനാഥന്‍ മാഷ്‌ പറയുന്നു.."രക്ഷിതാക്കളെ
ഈ വിദ്യാലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളികള്‍ ആക്കി. അതു പോലെ അധ്യാപകര്‍ ഈ സ്കൂളില്‍ സ്വന്തം മക്കളെ പഠിപ്പിച്ചു മാതൃക കാട്ടി"
മൊയ്തീന്‍ കുഞ്ഞു  മാഷ്‌ പറയുന്നത് അധ്യാപകരുടെ സമര്‍പ്പിത പ്രവര്‍ത്തനത്തെ കുറിച്ചാണ് .
കൂട്ടായ്മ  ഒഴിവു ദിനങ്ങളിലും കൂടാനുള്ളതാനെന്നു തെളിയിച്ച സ്കൂളാണ്

മികവുകള്‍ ഏറെ
1998 മുതല്‍ ഈ സ്കൂള്‍ ശാസ്ത്ര  പ്രോജക്ടുകളില്‍ സംസ്ഥാന പുരസ്കാരങ്ങള്‍ നേടുന്നു.
എല്ലാ മേഖലകളിലും ജില്ലാ പുരസ്കാരങ്ങള്‍ .
സ്കൂള്‍  വാര്‍ഷികത്തില്‍ പുരസ്കാരങ്ങള്‍ നേടിയ കുട്ടികളെ അനുമോടിക്കള്‍ ചടങ്ങുണ്ട്.ആ നോട്ടീസില്‍ നൂറു കുട്ടികളുടെ എങ്കിലും പേര്‌ കാണും.
അക്കാദമിക നിലവാരത്തിലും പിന്നില്‍ അല്ല എന്നു സ്കൂള്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായി.
എസ് ആര്‍ ജി ചര്‍ച്ചയില്‍ പങ്കാളി ആയപ്പോഴും ബോധ്യപ്പെട്ടു
ശ്രീകുമാറിന് ദേശീയ പുരസ്കാരം
കരുനാഗപ്പള്ളി സ്കൂളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീകുമാര്‍ ഈ വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡ് നേടി


ഇപ്പോള്‍ അദ്ദേഹം പ്രമോഷന്‍ കിട്ടി മറ്റൊരു സ്കൂളില്‍ ആണ് അവിടെയും ഈ വര്‍ഷം ഡിവിഷനുകള്‍ കൂടി. മാഷ്‌ ആ സ്കൂളില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍  സമൂഹം  നല്‍കിയ അവാര്‍ഡ് ആണിത് .ശ്രീകുമാര്‍ സാമൂഹിക ശാസ്ത്ര അധ്യാപകനാണ്. ശാസ്ത്ര ഗവേഷണ പ്രോജക്ടുകളില്‍ അദ്ദേഹം മാതൃകകള്‍ സൃഷ്ടിക്കുന്നു എല്ലാ അധ്യാപകര്‍ക്കും മാതൃക .വീടുകളില്‍ നിന്നും ടി വി സെറ്റുകള്‍ ശേഖരിച്ചു ക്ലാസുകളില്‍ ലൈവ് ലേണിംഗ് പ്രോഗ്രാം ഒരുക്കിയ ശ്രീകുമാര്‍ പ്രാദേശിക ചാനലുകളെ പ്രയോജനപ്പെടുത്തി സ്കൂളിലെ കുട്ടികളുടെ കഴിവുകള്‍ സമൂഹവുമായി പങ്കിട്ടു.
കേരളത്തില്‍ നടപ്പിലാക്കിയ ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പ്രോഗ്രാം ശ്രീകുമാറിന്റെ കൂടി സംഭാവനയാണ്.
സംസ്ഥാന തല ട്രൈ ഔട്ട് കരുനാഗപ്പള്ളിയില്‍ ആയിരുന്നു .ശാസ്ത്ര സഹവാസ ക്യാമ്പിന്റെ ഭാഗമായി ആ സ്കൂളില്‍ നടത്തിയ ഫോണ്‍ ഇന്‍ പ്രോഗ്രാം വിദഗ്ധരുമായി ആശയ വിനിമയം നടത്തി പഠനത്തില്‍ ഏര്‍പ്പെടുന്ന പുതിയ മാതൃക ആയി.
അന്നത്തെ വിദ്യാഭ്യാസ മന്ത്രി സമയം അനുവദിച്ചിരുന്നു.പക്ഷെ  അദ്ദേഹത്തിന്റെ തിരക്ക് കാരണം ലൈനില്‍ കിട്ടിയില്ല. കുട്ടികള്‍ തിരക്കിന്റെ കാരണം മനസ്സിലാക്കി .രാത്രി ഒമ്പതരയ്ക്ക് മന്ത്രി  ആ സ്കൂളിലേക്ക് വിളിച്ചു. ക്ഷമാപണത്തോടെ  ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ പങ്കാളിയായി. ഇങ്ങനെ വിവിധ തുറകളില്‍ ഉള്ളവര്‍ സഹകരിച്ചും പ്രോത്സാഹിപ്പിച്ചും സ്കൂള്‍ വളര്‍ന്നു .അവരുടെ സന്ദര്‍ശക ഡയറി കേരളത്തിലെ അക്കാദമിക സംരഭങ്ങളെ സമൂഹം എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ തെളിവാണ്.

പത്ര വാര്‍ത്ത കൂടി വായിക്കൂ


അധ്യാപകമികവിന് ദേശീയപുരസ്കാരം


കരുനാഗപ്പള്ളി: അധ്യാപന മികവിന് അംഗീകാരമായി ശ്രീകുമാറിന് ദേശീയപുരസ്കാരം. കരുനാഗപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപകന്‍ ആര്‍ ശ്രീകുമാറിനാണ് ഈ വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡ്. സ്കൂളിലെ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താന്‍ നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ശ്രീകുമാറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ ചേരുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാപാട്ടില്‍ പുരസ്കാരം സമ്മാനിക്കും. ഇരുപത്തിനാല് വര്‍ഷമായി അധ്യാപനരംഗത്തുള്ള ശ്രീകുമാര്‍ ചവറ ചിറ്റൂര്‍ യുപി സ്കൂള്‍ , കരുനാഗപ്പള്ളി യുപിജി സ്കൂള്‍ എന്നിവിടങ്ങളില്‍ ശാസ്ത്ര ഗവേഷണ പ്രോജക്ടുകളുടെ ഗൈഡായും ശാസ്ത്രമേള കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയമേളകളില്‍ മികച്ച നേട്ടവും കരസ്ഥമാക്കി. യുപിജി സ്കൂളിലെ കുട്ടികളെ ശാസ്ത്രമേളയ്ക്കായി അന്താരാഷ്ട്രതലത്തില്‍ വരെ എത്തിച്ചിട്ടുണ്ട്. ശ്രീകുമാറിന്റെ അക്ഷീണമായ പരിശ്രമമായിരുന്നു ഇതിന് പിന്നില്‍ . സ്കൂളിലെ വിവിധ മേഖലകളിലായി മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളിലും ശ്രീകുമാര്‍ മുന്നിലുണ്ട്. രക്തദാനം, സുനാമി ദുരിതാശ്വാസം, പരിസ്ഥിതി, ജലസംരക്ഷണം, റെഡ്ക്രോസ് തുടങ്ങി എല്ലാ മേഖലയിലും സജീവസാന്നിധ്യമാണ് ഈ അധ്യാപകന്‍ . ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പരിസ്ഥിതി ഗവേഷണ പാഠങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2007-08ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച റിസര്‍ച്ച് ഗൈഡിനുള്ള പരുസ്കാരങ്ങളും നേടി. ജില്ലയിലെ മികച്ച ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍ , ജെആര്‍സി ഉപജില്ലാ കണ്‍വീനര്‍ , ഇന്റര്‍ റെഡ്ക്രോസ് സൊസൈറ്റി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സാഹിത്യരംഗം മാസികയില്‍ സോപാനം ശ്രീകുമാര്‍ എന്ന പേരില്‍ കവിത എഴുതാറുണ്ട്.  
ദേശീയ അവാര്‍ഡു നേടിയ ഡല്‍ഹിയിലെ ഒരു അധ്യാപികയെ കൂടി പരിചയപ്പെടാം. ഇവിടെ ക്ലിക്ക് ചെയ്യൂ ..

 
 ========================
ഗ്രാഫിക്  ഒര്‍ഗനൈസേഴ്സ്  അടുത്ത  ലക്കത്തില്‍  തുടരും
========================

5 comments:

drkaladharantp said...

രാധാകൃഷ്ണനെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരം

ബത്തേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് രാധാകൃഷ്ണന് അര്‍ഹതയ്ക്കുള്ള അംഗീകാരം. ചെട്യാലത്തൂര്‍ ഗവ. എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ എസ് രാധാകൃഷ്ണനാണ് ഇത്തവണ പ്രൈമറി വിഭാഗത്തില്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്. . . 2007ല്‍ പ്രധാനാധ്യാപകനായി ജോലിക്കയറ്റം ലഭിച്ചതോടെയാണ് നാലുവശവും ഘോരവനത്താല്‍ ചുറ്റപ്പെട്ട കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചെട്യാലത്തൂര്‍ സ്കൂളിലെത്തിയത്. വയനാടന്‍ ചെട്ടിമാരും ആദിവാസികളും കൂടുതലായി താമസിക്കുന്ന മുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഈഗ്രാമത്തിലെ ഏകവിദ്യാലയമാണിത്.
2001-06 ലെ യുഡിഎഫ് ഭരണത്തില്‍ അനാദായകരം എന്ന പേരില്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ജില്ലയിലെ 56 സ്കൂളുകളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു.
അധ്യാപകര്‍ കൃത്യമായി സ്കൂളില്‍ എത്താത്തത് മൂലം പഠനനിലവാരം മോശമായതിനാല്‍ ഇവിടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചു. ആനക്കാടിന് നടുവിലായതിനാല്‍ നിയമനം ലഭിക്കുന്ന അധ്യാപകര്‍ ചാര്‍ജെടുക്കാതെയും ചാര്‍ജെടുക്കുന്നവര്‍ മാസങ്ങള്‍ക്കകം സ്ഥലം മാറ്റം വാങ്ങിപ്പോവുകയോ ആണ് ചെയ്തിരുന്നത്. ഇതിനിടെയാണ് രാധാകൃഷ്ണന്‍ പ്രധാനാധ്യാപകനായി എത്തുന്നത്. സ്കൂളില്‍ നിന്നും എട്ട് കി.മീ അകലെ താമസിക്കുന്ന അദ്ദേഹം മുണ്ടക്കൊല്ലിയില്‍ നിന്നും ബസ് കയറി അഞ്ച് കി. മീ അകലെ പാട്ടവയല്‍ ചങ്ങല ഗെയ്റ്റില്‍ ബസിറങ്ങി രണ്ടര കി. മീ വനപാതയിലൂടെ ഒറ്റയ്ക്ക് നടന്നാണ് മുടങ്ങാതെ സ്കൂളില്‍ കൃത്യസമയത്തെത്തി വൈകുന്നേരം മടങ്ങുന്നത്. കാട്ടാനയും കാട്ടുപോത്തും കരടിയുമെല്ലാം വിഹരിക്കുന്നതാണ് ഈ വനപാത. ഏത് പ്രതികൂല കാലാവസ്ഥയിലും ഇദ്ദേഹം സ്കൂളില്‍ നടന്നെത്തുന്നത് നാട്ടുകാര്‍ക്ക് അത്ഭുതമുളവാക്കുന്നതാണ്.
കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനൊപ്പം അവരുടെ മറ്റ് കാര്യങ്ങളിലും ഈ ഗുരുനാഥന്‍ ശ്രദ്ധാലുവാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളില്‍ ആരെങ്കിലും സ്കൂളിലെത്തിയില്ലെങ്കില്‍ ഇദ്ദേഹം അവരുടെ വീടുകളിലും കോളനികളിലും എത്തി വിവരം തിരക്കും. അസുഖം ബാധിച്ച കുട്ടികളെയും രക്ഷിതാക്കളെയും സ്വന്തം കൈയില്‍ നിന്നും കാശു മുടക്കി ആശുപത്രികളിലെത്തിക്കും. മുണ്ടക്കൊല്ലിയില്‍ വീടിന് സമീപത്തെ കോളനികളിലും ഇതേ ശ്രദ്ധയുണ്ട്. ശമ്പളമായി കിട്ടുന്ന തുകയുടെ വലിയൊരു ഭാഗവും ഇത്തരം സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് ചെലവഴിക്കുന്നത്. സ്കൂളില്‍ ഉച്ചക്കഞ്ഞിക്കു പകരം ചോറ് നല്‍കാനും ഇദ്ദേഹം സ്വന്തം കൈയില്‍ നിന്നും പണം ചെലവഴിച്ചു.
ചെറുകിട കര്‍ഷകന്‍ കൂടിയായ രാധാകൃഷ്ണന്‍ സ്കൂളിലേക്ക് വരുമ്പോള്‍ സഞ്ചിയില്‍ കുട്ടികള്‍ക്കായി പഴം, ചേമ്പ്, ചേന, തേങ്ങ, കാച്ചില്‍ തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളും കരുതും. കാട്ടാനക്കൂട്ടങ്ങള്‍ക്കും ഒറ്റയാനും മുന്നില്‍പ്പെട്ട് പലപ്പോഴും ഓടുന്നതിനിടെ വീണ് പരിക്കേറ്റെങ്കിലും ഈ അധ്യാപകന്റ നിശ്ചയദാര്‍ഡ്യത്തിന് മാറ്റമൊന്നുമില്ല.

drkaladharantp said...

കാടിന്റെ മക്കളെ പഠിപ്പിക്കാന്‍ പുഴയും കുന്നും താണ്ടി മാത്യുമാഷ്‌


അഗളി: മാത്യുമാഷിന് അധ്യാപനം ജീവിതസമര്‍പ്പണമാണ്. അതുകൊണ്ടുതന്നെയാണ് തുച്ഛമായ ശമ്പളമായിട്ടും ഏകാധ്യാപക വിദ്യാലയത്തില്‍ ആദിവാസിക്കുരുന്നുകള്‍ക്ക് അറിവുപകരാന്‍ ആവേശത്തോടെ എത്തുന്നത്. അട്ടപ്പാടി മല്ലീശ്വരന്‍മുടിയുടെ താഴ്‌വരയിലുള്ള താഴെഅബണ്ണൂരിലെ വിദ്യാലയത്തിലെത്താന്‍ മണിക്കൂറോളം നടക്കണം. എന്നിട്ടും ഒരുദിവസംപോലും മുടങ്ങാതെ ഇദ്ദേഹം സ്‌കൂളില്‍ ഹാജരാവും.

മണ്ണാര്‍ക്കാട് ആനമൂളിക്കുസമീപം പാങ്ങോടാണ് മാത്യുവിന്റെ വീട്. ഇവിടെനിന്ന് അരമണിക്കൂര്‍ നടന്നാലെ അട്ടപ്പാടിയിലേക്കുള്ള ബസ്‌സ്റ്റോപ്പായ ആനമൂളിയിലെത്തൂ. ബസ്‌കയറി രാവിലെ 8.45ന് അട്ടപ്പാടി പാറക്കുളത്തിറങ്ങുന്ന ഇദ്ദേഹം പിന്നീടൊരു നടത്തമാണ്. ഭവാനിപ്പുഴയുംകടന്ന് ആനക്കല്ലിലെത്തി അവിടുന്ന് ഒറ്റയടിപ്പാതയിലൂടെ കുത്തനെയുള്ള കുന്നുകയറിവേണം അബണ്ണൂരിലെത്താന്‍. കുന്നുകേറി മടുക്കുമ്പോള്‍ സമീപത്തെപാറയില്‍ പത്തുമിനിട്ട് വിശ്രമം. വീണ്ടും നടത്തം. അങ്ങനെ ഒരുമണിക്കൂറോളം നടന്ന് അബണ്ണൂരിലെത്തുമ്പോഴേക്കും ഏറെ ക്ഷീണിച്ചിരിക്കും. അധ്യാപകജോലിയോടുള്ള ഇഷ്ടംമാത്രമാണ് തന്നെ ഇപ്പോഴും ഇവിടെ പിടിച്ചുനിര്‍ത്തുന്നതെന്ന് മാത്യുമാഷ് അഭിമാനത്തോടെ പറയുന്നു.

22 കുട്ടികളാണ് അബണ്ണൂരിലെ ഏകാധ്യാപക വിദ്യാലയത്തിലുള്ളത്. ഇവര്‍ക്ക് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ പാഠങ്ങള്‍ മാത്യുമാഷ് പഠിപ്പിക്കുന്നു.

ഏഴുവര്‍ഷംമുമ്പ് മാത്യുമാഷ് ഊരിലെത്തുമ്പോള്‍ 37 കുട്ടികളാണ് സ്‌കൂളില്‍പോകാതെ ഉണ്ടായിരുന്നത്. ഇവരെ സ്‌കൂളിലെത്തിച്ച് പഠിപ്പിക്കുന്നതിന് ഒട്ടേറെ പരിശ്രമങ്ങള്‍ വേണ്ടിവന്നു. ഇപ്പോള്‍ ഒരുകുട്ടിപോലും ഇവിടെ സ്‌കൂളില്‍പോവാതെ വെറുതെ നടക്കുന്നില്ല.
ഏകാധ്യാപക വിദ്യാലയത്തില്‍നിന്ന് കിട്ടുന്ന 3500 രൂപ ശമ്പളം ഇദ്ദേഹത്തിന്റെ ജീവിതച്ചെലവിന് ഒട്ടും തികയുന്നില്ല. സുഖമില്ലാതെ കിടക്കുന്ന ഭാര്യയുടെ ചികിത്സയ്ക്കും മൂന്നുമക്കളുടെ പഠനത്തിനുമുള്ള പണം കണ്ടെത്താന്‍ ഇദ്ദേഹം ഏറെ പാടുപെടുന്നു.
ജില്ലയില്‍ 31 ഏകാധ്യാപക വിദ്യാലയമുള്ളതില്‍ 23 എണ്ണവും അട്ടപ്പാടിയിലാണ്. 15 വര്‍ഷത്തോളമായി 3500 രൂപ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഏകാധ്യാപകരുടെ കഷ്ടപ്പാട് സര്‍ക്കാര്‍ കാണുമെന്ന പ്രതീക്ഷയിലാണ് മാത്യു.

msntekurippukal said...

പിടീഎ അല്ലെങ്കില്‍ നാട്ടുകാരുടെ ശ്രദ്ധ വേണ്ടപോലെ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്കൂളല്ല എന്തു ചപ്പും നന്നാവും.അതാണിന്ന് നാടിനാവശ്യവും ഇന്നില്ലാത്തതും

ജനാര്‍ദ്ദനന്‍.സി.എം said...

മാഷ് എഴുതിയ പോസേറ്റും കമന്രിലുള്ള അനുബന്ധങ്ങളും വായിച്ചു.വായിച്ചു വളരെയേറെ സന്തോഷിക്കുന്നു.എന്നാല് അവാര്ഡ് കിട്ടിയ
എല്ലാവരും അതിന് അര്ഹരാണെന്നു കരുതുന്നുണ്ടോ
അവാര്ഡ് നിര്ണയരീതി സുതാര്യമാണെന്നു വിശ്വസിക്കുന്നുണ്ടോ

drkaladharantp said...

പ്രിയ എം എസ്.ജനാര്‍ദനന്‍ മാഷ്‌,
അവാര്‍ഡ് സമൂഹം നല്കണം
അതു സ്കൂളിനു നേട്ടം ഉണ്ടാക്കാന്‍ വഴി ഒരുക്കണം
ഇന്നത്തെ അവാര്‍ഡ് രീതി അര്ഹതയില്ലാത്തവരെയും നല്ല അധ്യാപകരായി ലേബല്‍ ചെയ്യുന്നു
ഭരിക്കുന്ന പക്ഷം സ്വാധീനം ചെലുത്തുന്നതായി ആക്ഷേപം ഉണ്ട്
അവാര്‍ഡ് തട്ടിക്കൂട്ടി എടുക്കുന്ന വിരുതന്മാരും ഉണ്ട്
അതു കൊണ്ടാണ് പൊതു വിദ്യാലയത്തെ ശക്തിപ്പെടുത്തിയവരാണോ എന്നു സമൂഹം പരിശോധിക്കേണ്ടത്
പലപ്പോഴും അവാര്‍ഡ് കിട്ടുമ്പോഴാണ് ഹോ ഇങ്ങനെ ഒരാള്‍ സ്കൂളില്‍ ഉണ്ടെന്നു പോലും അറിയുക
കാസ്ര്ഗോടുള്ള എന്‍റെ നല്ല ചില അധ്യാപകര്‍ അവര്‍ അവാര്‍ഡിന് അപേക്ഷിക്കുകയില്ല .അപേക്ഷിച്ച് നേടേണ്ട എന്നവര്‍ കരുതുന്നു
അവര്‍ക്ക് നാട്ടുകാരുടെ പിന്തുണ