ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, September 1, 2011

സമയരേഖയും സമാന ചിത്രീകരണങ്ങളും-3



മീന്മുള്ള്  ഡയഗ്രം , വെന്‍ ഡയഗ്രാം, സമാനതാ ചിത്രീകരണം ,മനോ ഭൂപടം, കഥാ ചിത്രീകരണം ഇവ പരിചയപ്പെട്ടു ഇന്ന് മൂന്ന് തരം ഗ്രാഫിക് ഒരഗനൈസേഴ്സു കൂടി .അവ പരിചിതം ആയിരിക്കാം.ക്ലാസ് പ്രക്രിയ
ആലോചനയ്ക്ക് വെക്കുന്നു.
6.സമയരേഖ                                                                                                             
ക്ലാസില്‍ വളരെ യാന്ത്രികമായി ടൈം ലൈന്‍ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ട്
കാലത്തിന്റെ ക്രമം പാലിച്ചു സംഭവങ്ങളെ അടുക്കുക .അതില്‍ എന്ത് ചിന്തയുടെ തലം.? വിശകലനമോ വെല്ലുവിളിയോ ഇല്ല 
മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് പോലെ പകര്ത്തുക അല്ലല്ലോ വേണ്ടത് ?
അതില്‍ നമ്മുടെ
ക്രിയാത്മകത കൂടി ചേര്‍ക്കണം
1857               ..........                  .........              ..........                      1947

എങ്ങനെ സമയരേഖയെ നല്ലൊരു പഠനാനുഭവം ആക്കി മാറ്റാം? ഈ വഴിക്ക് ഞാന്‍ ആലോചിച്ചു
എന്‍റെ ആശയം പങ്കിടാം .നിങ്ങളുടെ അഭിപ്രായം കൂടി ചേര്‍ത്തു കൂടുതല്‍ സാധ്യതകള്‍ തുറക്കാം.
ഉദാഹരണം:-ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ സ്വാതന്ത്ര്യ ലബ്ദി വരെ ഉള്ള കാലം പരിഗണിക്കാം.നിശ്ചിത കാലയളവിനുള്ളില്‍ നടന്ന പ്രധാന സംഭവങ്ങള്‍ സമയ രേഖയില്‍ അടയാളപ്പെടുത്തണം .
സംഭവങ്ങള്‍ അവരവര്‍ തീരുമാനിക്കണം . (പ്രാധാന്യം ഓരോരുര്ത്തരും തീരുമാനിക്കട്ടെ)
രാജ്യത്തിനു ദോഷം ഉണ്ടാക്കിയ സംഭവങ്ങളും പ്രധാനപ്പെട്ടത് തന്നെ .അത്തരം കാര്യങ്ങള്‍ രേഖയുടെ അടി ഭാഗത്തും .രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രേഖയുടെ മുകള്‍ ഭാഗത്തും കുറിക്കാം
ഓരോ സംഭവങ്ങളുടെയും പ്രാധാന്യത്തില്‍ ഏറ്റ കുറച്ചില്‍ ഉണ്ടാകും .ബാര്‍ ഗ്രാഫ് പോലെ ഉയരം നല്‍കാം. ഏറ്റവും പ്രാധാന്യമുള്ളതിനു കൂടുതല്‍ ഉയരം.
ഇനി പ്രവര്‍ത്തനം വ്യക്തിഗതമായി നടത്തണം .അസൈന്മെന്റ് ആക്കി നല്‍കാം.

  • ഗ്രൂപ്പില്‍ പങ്കിടല്‍

  • സംഭവങ്ങള്‍ തെരഞ്ഞെടുത്തത്തിന്റെ യുക്തി ബോധ്യപ്പെടുത്തല്‍

  • പ്രാധാന്യം കൂടിയതും കുറഞ്ഞതും താരതമ്യം

  • അധിനിവേശ നയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

  • പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

  • ഗ്രൂപ്പ് കൂട്ടായി ആലോചിച്ചു ഒരു ടൈം ലൈന്‍ തയ്യാറാക്കി അവതരിപ്പിക്കല്‍ .

  • മറ്റുള്ളവരുടെ വിശകലനം .ചര്‍ച്ച .
ടൈം ലൈന്‍ വേറെ രീതിയിലും തയ്യാറാക്കാം .ഒരു മാതൃക നോക്കൂ. മുകളില്‍ സൂചിപ്പിച്ചപോലെ ഇതും വിശകലന ചിന്തയ്ക്ക് അവസരം ലഭിക്കും വിധം പ്രോസസ് ചെയ്യുമല്ലോ.

7.ഫ്ലോ ചാര്‍ട്ട്                                                                                                            
ക്രമാനുഗതമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു മറ്റു ഗ്രാഫിക് ഒര്‍ഗനൈസേഴ്സും ഉപയോഗിക്കുന്നു. അതില്‍ ഒന്നാണ് ഫ്ലോ ചാര്‍ട്ട്.
ചിത്രം നോക്കിയാല്‍ രീതി മനസ്സിലാകും.ആദ്യം നടന്നത് ആദ്യം എഴുതണം. ഓരോ ചതുരം ഓരോ സംഭവത്തിനു/ ഘട്ടത്തിന് .തുടക്കം മുതല്‍ ഒടുക്കം വരെയുള്ളത് സൂചിപ്പിക്കണം.

  





രണ്ട് രീതികള്‍ കൊടുക്കുന്നു . അവ ഒരേ സമയം ഒന്നിലേറെ സംഭവങ്ങള്‍ നടന്നത് രേഖപ്പെടുത്താന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്തത്,
ഓരോ ചതുരം വീതം താഴെ താഴെ കൊടുക്കുന്ന ലളിത രീതി ഉണ്ട്. 

ചുവടെ  നല്കിയതും  ഒരു  ഫ്ലോ  ചാര്‍ട്ട് ആണ്  .


ISM Installation

Double click ISM.rar >> Click Setup.exe & Install >> then click crack.exe >>go to c drive & open NETISM folder and find WINBKMGR.exe file >> right click the file and then send to and then Desktop (Create Shortcut) >> then click the shortcut in the desktop to make use of ISM
ഒരു പരീക്ഷക്കുറിപ്പില്‍  ഫ്ലോ ചാര്ട്ടിന്റെ സാധ്യത ആലോചിച്ചിട്ടുണ്ടോ . 
8.ചാക്രികചിത്രീകരണം                                                                                   
ഇതു പരിചിതം അതിനാല്‍ വിശദീകരിക്കുന്നില്ല.

3 comments:

premjith said...

നിര്മിച്ച അറിവിനെ പ്രകടിപ്പിക്കുവാനും വിശകലനം ചെയ്യുവാനും പറ്റിയ ഏറ്റവും നല്ല മാര്ഗങ്ങളാണ് ചുണ്ടുവിരല് പരിചയപ്പെടുത്തിയത് . ഇതു അധ്യാപകനും കുട്ടിക്കും ഒരു പോലെ പ്രയോജനം ചെയ്യും . ഇത്രയും സാധ്യതകള് ഞാന് ഒരിക്കലും ചിന്തിച്ചിരുന്നില്ല .പല സഹപ്രവര്ത്തകരെയും ഈ പോസ്റ്റിങ്ങ് പരിചയപ്പെടുത്താന് കഴിഞ്ഞു .ഫീസ് നല്കാതെ ഉള്ള ഒരു പഠനമായാണ് ഇതിനെ അവര് കാണുന്നത് .കോപ്പി എടുത്ത് സുക്ഷിക്കാനും പഠനപക്രിയകള്ക്കിടയില് ഉപയോഗിക്കാനും തയ്യാറാകുന്നത് മാറ്റങ്ങള്ക്കുള്ള സുചന തന്നെ .നിറഞ്ഞ മനസ്സോടെ അഭിനന്ദനം അറിയിക്കുന്നു

drkaladharantp said...

പ്രേംജിത്ത്
ഓരോ ഓര്‍ഗനൈസറും ഓരോ ക്ലാസിലും എങ്ങനെ എന്ന ചിന്തയാണ് നടക്കേണ്ടത്‌
ഓരോ വിഷയക്കാരും ആലോചിക്കണം
ടൈം ലൈന്‍ വരയ്ക്കുമ്പോള്‍ ഗണിതപരമായ പ്രയോഗ സന്ദര്‍ഭങ്ങളും ഉണ്ട്
ഒരു വര്‍ഷത്തിനു ഒരു സെ മി തോതില്‍ വരയ്കാന്‍ പറഞ്ഞാലോ ചരിത്ര പഠനത്തോടൊപ്പം ഗണിതവും കയറി വരും
ഇങ്ങനെ അന്വേഷിക്കൂ
ആശയങ്ങള്‍ പങ്കിടൂ

ARIVU said...

ഭാഷാവികാസ കാലഘട്ടങ്ങളെ പരിചയപ്പെടുത്തേണ്ടിവരുമ്പോള്‍ ഭാഷാധ്യാപകന് ടൈം ലൈനിന്റെ സഹായം തേടാം. ചരിത്രം കാലഘട്ടം സമ്ഭവങ്ങള്‍ ക്രൃതികള്‍ എല്ലാം ഉള്ച്ചേര്ന്ന് വരുന്നതുകാണാം. പാരമ്പര്യ കലകളെ പരിചയപ്പെടുത്തുന്ന അവസരത്തില്‍ നാലാം ക്ലാസ്സില്‍ അവയുടെ ഉത്ഭവം സുവര്ണ്ണകാലം തത്സമയസ്തിഥി എന്നിവ ചര്ച്ചചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രയോജനപ്രദമാണ്.