ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, September 17, 2011

അധ്യാപക ബാങ്കിലേക്കുള്ള നിക്ഷേപം -അക്കൌണ്ട് തുറക്കാന്‍ ക്യൂ ഉണ്ടോ ?

"ഗോപി മാഷ്‌ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപകനാണ്.  അല്പം സംഘടനാ പ്രവര്‍ത്തനവും ഉണ്ട്. കലാപരിപാടികള്‍ പലതാണ്.അധ്യാപക പരിശീലനം ബഹിഷ്കരിക്കും. നാളിതുവരെ പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ല. നൂറു രൂപ പരിശീലനം ! മറ്റുള്ളവരെ പരിഹസിക്കും.ക്ലസ്ടര്‍ കഴിഞ്ഞു അല്പം ഊര്ജവുമായി മറ്റുള്ളവര്‍ വരുമ്പോള്‍ സ്റാഫ് റൂമില്‍ കസറും.നിരുല്സാഹപ്പെടുത്തി ഒരു പരുവമാക്കും. മോട്ടിവേറ്റ് ചെയ്യാന്‍ മാഷുടെ കഴിവേ! ബി ആര്‍ സി ട്രൈനര്മാര്‍ ക്ലാസ് കാണാന്‍ വന്നാല്‍ അരിശം. ക്ലാസില്‍ മാഷേ കാണില്ല. കെ ഇ ആറില്‍ പറഞ്ഞിട്ടുണ്ടോ എന്നാ ചോദ്യം.അശരീരി വാക്യം കേട്ടു അവര്‍ മടങ്ങും. .
എന്ത് പറയാന്‍ ? ഈ വര്‍ഷം മാഷുടെ ഡിവിഷന്‍ പോയി.
മാഷേ ബാങ്കില്‍ നിക്ഷേപിക്കും.
മാഷിനു ഒരു ബി ആര്‍ സി ട്രൈനറുടെ കുപ്പായമെങ്കിലും കിട്ടണേ എന്നാ പ്രാര്‍ത്ഥന.
എന്നിട്ട് വേണം അധ്യാപകരെ പരിശീലിപ്പിക്കാന്‍ ..ബാങ്കിലേക്ക് കൂടുതല്‍ പേര്‍ക്ക് വഴിയൊരുക്കാന്‍ !.?"
നാട്ടില്‍ പ്രചരിക്കുന്ന ഈ കഥ അതിശയോക്തി കലര്ന്നതാവാം.
(ഈ കുറിപ്പില്‍ ചില ചിന്തകള്‍ പങ്കു വെക്കുകയാണ് .സര്‍ക്കാരിന്റെ അന്തിമ ഉത്തരവ് വരുമ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയോടെ.)
അധ്യാപക ബാങ്ക്
അധ്യാപക ബാങ്ക് എന്ന ആശയം ചില പഞ്ചായത്തുകള്‍  നടപ്പിലാക്കിയിട്ടുണ്ട്. 

ടീച്ചേഴ്‌സ് ബാങ്കിലേക്ക് അപേക്ഷിക്കാം
പത്തനാപുരം: പട്ടാഴി ഗ്രാമപ്പഞ്ചായത്തില്‍ 'ടീച്ചേഴ്‌സ് ബാങ്കി'ലേക്ക് ദിവസവേതനവ്യവസ്ഥയില്‍                     അധ്യാപകരെ ആവശ്യമുണ്ട്. ടി.ടി.സി.പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ആഗസ്ത്      ഒന്നിന് പട്ടാഴി പഞ്ചായത്ത് ഓഫീസില്‍ നടക്കും. july-29                                                                                                                       


അധ്യാപകര്‍ ഏതെങ്കിലും കാരണവശാല്‍ ലീവ് എടുക്കേണ്ടി വന്നാല്‍ കുട്ടികള്‍ക്ക് അധ്യയന നഷ്ടം ഉണ്ടാകാതിരിക്കാന്‍ ദിവസ വേതനാടിസ്ഥാനത്ത്തില്‍ അധ്യാപകരെ  ബാങ്കില്‍ നിന്നും നിയമിക്കും. ബാങ്കിന്റെ പ്രവര്‍ത്തന പരിധി പഞ്ചായത്ത്. വിദ്യാഭ്യാസ അവകാശ നിയമം കുട്ടികള്‍ക്ക് നിര്‍ദ്ദിഷ്ട  സാധ്യായ മണിക്കൂര്‍ /ദിനങ്ങള്‍ ഉറപ്പാക്കണം എന്നു പറയുന്നു. അതിനാല്‍ ബാങ്ക് സങ്കല്‍പം കുട്ടികളുടെ അവകാശ പക്ഷത്ത് നിന്നും സ്വാഗതം ചെയ്യപ്പെടണം.
അധ്യാപക പക്ഷത്ത് നിന്നു നോക്കിയാല്‍ ലീവ് എടുക്കുന്നവരെ  കാത്തു ഊഴം പാലിച്ചു ബാങ്കില്‍ കിടക്കേണ്ടി വരുമോ ? എന്ന സംശയം.
ഇനി മേല്‍ സംരക്ഷിതാധ്യാപകര്‍ ഇല്ലത്രെ. സര്‍ക്കാര്‍ മേഖലയില്‍ സംരക്ഷണം നല്‍കില്ല.ഇതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതും സ്വാഗതം ചെയ്യപ്പെടുമോ ?.(സര്‍ക്കാരിന്റെ ഉത്തരവുകള്‍ നിരന്തരം ലഘിക്കുന്ന മാനേജ്മെന്റുകള്‍ വരുത്തി വെക്കുന്ന പൊല്ലാപ്പുകള്‍.)
സംരക്ഷണം നിക്ഷേപം .ഈ വാക്കുകള്‍ക്കു ഒരേ അര്‍ത്ഥമല്ല.
ബാങ്കില്‍ ആരൊക്കെ ?

  • സംരക്ഷിതാധ്യാപകര്‍ -3083
  • ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവര്‍ -2920
  • ഈ വര്‍ഷം കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ പുറത്താകാന്‍ ഇടയുള്ളവര്‍ -4500
ബാങ്കില്‍ നിന്നുള്ള നിയമനം എങ്ങനെ ?
പ്രോടക്ടട്  എന്ന പദം ഇനിമേല്‍ ഇല്ല.അധ്യാപക ബാങ്കിലെ അധ്യാപകര്‍ എന്നാണു പുതിയ വിലാസം. ബാങ്ക് സംബന്ധിച്ച ഓരോ കാര്യവും അതിന്റെ വിശകലനത്തോടെ അവതരിപ്പിക്കുന്നു.
ഓരോ സ്കൂളിലും ഉണ്ടാകുന്ന താല്‍ക്കാലിക ഹ്രസ്വ കാല ഒഴിവുകളില്‍  ബാങ്കില്‍ നിന്നും അധ്യാപകരെ നിയമിക്കും. ( ഒരു മാസത്തെ ഒഴിവാനെങ്കിലോ  ? ശമ്പള രീതി . .ഇന്ക്രിമെന്റ് ..?)
  • വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഉണ്ടാകുന്ന അധിക പ്രധാമാധ്യാപക തസ്തിക പ്രകാരം 1322 (LP) ,1325 (UP)പേരെ നിയമിക്കും (എസ് എസ് എ പ്രകാരം സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമാണ് അധിക തസ്തികയ്ക്കുള്ള ഫണ്ട് അനുവദിച്ചിട്ടുള്ളത്.സ്വകാര്യ സ്കൂളുകളില്‍ ഏതു ഫന്ന്ട് ?എങ്ങനെ അധിക തസ്തിക ?)
  • 641 പേരെ എസ് എസ് എ യില്‍ ബി ആര്‍ സി ട്രെയിനര്‍ മാരായി  നയമിക്കും( അധ്യാപക പരിശീലനത്തിനുള്ള പറ്റിയ റിസോഴ്സ് പെഴ്സന്‍ ആണോ ഇവരെല്ലാം.? പരിശീലനത്തിന്റെ ഗുണനിലവാരം വിമര്‍ശിച്ചു നടന്നവര്‍ എന്ത് പറയുന്നു?)
  • അധ്യാപക വിദ്യാര്‍ഥി അനുപാത കുറയ്കുന്നതിന്റെ ഫലമായി 3136 പേരെ  കൂടി  ബാങ്കില്‍  നിന്നും  നിയമിക്കാനാകും (വിശദമായ പരിശോധന ആവശ്യം ചില ചിന്തകള്‍ താഴെ കൊടുക്കുന്നുണ്ട്.)
  • എച്  എം  പ്രമോഷന്‍  ,ബി  ആര്‍  സി  ട്രെയിനര്‍മാരുടെ  ഒഴിവു  ഇവ  ഉണ്ടാകുമ്പോള്‍  അധ്യാപക  ബാങ്കില്‍  നിന്നാവും  നിയമനം .( ബി ആര്‍ സി ട്രൈ നര മാരുടെ ഒഴിവു എന്നത് കൊണ്ടു എന്താണ് അര്‍ത്ഥമാക്കുന്നത് ? എച് എം പ്രമോഷന്‍ എല്‍ പി യു പി സ്കൂളില്‍ എങ്ങനെ പുതിയ തസ്തിക ഉണ്ടാക്കും?. പെന്‍ഷന്‍ വഴിയല്ലാതെ .അധിക തസ്തിക ആണെങ്കില്‍ അത് നേരത്തെ സൂചിപ്പിച്ചു.)
  • 2752 അധ്യാപകരെ  സ്പെഷ്യലിസ്റ്റ്  അധ്യാപകരായി  നിയമിക്കും . ശമ്പളം പ്രതിമാസം  - 14400 (സ്ഥിര വരുമാനം.തുക കൂടില്ല. എസ എസ് എ അനുവദിച്ച തുക ഇത്രമാത്രം.അതായത് വലിയ വിഭജനം വരുന്നു.കുറ അധ്യാപകര്‍ സ്കൂളില്‍ പുതിയ ഡിവിഷന്‍ ഉണ്ടാകുന്നതിന്റെ ഫലമായി കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളം വാങ്ങും .ചിലര്‍ 144OO . മറ്റു ചിലര്‍ താല്‍കാലിക ഒഴിവുകളില്‍ കിട്ടുന്നടിനങ്ങള്‍ക്ക് ദിവസക്കൂലിക്കാര്‍ .ഒരു പക്ഷെ സര്‍ക്കാര്‍ ഏറ്റവും നല്ല ഉത്തരവിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുമായിരിക്കും.)
  • 1297 പേരെ  രണ്ടു  മാസത്തെ  പരിശീലനത്തിന്  അയക്കും( പരിശീലന കാലയളവിലെ ശമ്പളം ഏതു ഫണ്ടില്‍ നിന്ന് കൊടുക്കും.?എസ് എസ് എ യില്‍ ഇല്ല.പരിശീലനം  കഴിഞ്ഞാലോ ? ഇതിനും ഉത്തരം കണ്ടെത്തുമായിരിക്കും )
സംസ്ഥാനത്തെ സ്കൂളുകളുടെ എണ്ണം ഇങ്ങനെ. അതില്‍ സ്വകാര്യ എയിഡട്‌ സ്കൂളുകളിലെ  അധ്യാപക വിദ്യാര്‍ഥി  അനുപാതം കുറയുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു തസ്തികയില്‍ സംരക്ഷണം നല്‍കാമെന്നാണ് മാനേജ്മെന്റുകള്‍ അവസാനം സമ്മതിച്ചത്.
Type
Higher Secondary Schools
High Schools
Upper Primary Schools
Lower Primary Schools
Total
Government
757
1066
899
2528
5250
Private Aided
669
1429
1870
3979
7947
Unaided
419*
379
217
267
1282

1845
2874
2986
6774
14479
ഹയര്‍ സെക്കണ്ടറി ഒഴിവാക്കിയുള്ള എഴായിരത്തോളം സ്കൂളുകളില്‍ എത്ര എണ്ണത്തില്‍ ഇങ്ങനെ പുതിയ ഡിവിഷനുകള്‍ ഉണ്ടാകുമെന്ന് കണ്ടെത്തെണ്ടാതുണ്ട്. കുട്ടികളുടെ എണ്ണം പ്രതിവര്‍ഷം കുറയുന്നു.എല്‍ പി വിഭാഗത്തില ആണ് കൂടുതല്‍ കുറവ്. അനുപാതം മാറ്റുമ്പോള്‍ എല്‍ പി വിഭാഗത്തിലെ ഡിവിഷനുകളില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും പ്രധാനമാണ്.
Year
High Schools
Upper Primary Schools
Lower Primary Schools
Total
2007-08
14.39
14.69
17.18
46.26
2008-09
14.27
14.53
16.66
45.46
2009-10
14.43
14.24
15.91
44.58
2010-11
14.54
13.93
15.04
43.51
സംരക്ഷിത അധ്യാപകരുടെ എണ്ണം എല്ലാ ജില്ലകളിലും ഒര്റെ പോലെ അല്ല. 2009-2010 ലെ കണക്കു പ്രകാരം കണ്ണൂരാണ് കൂടുതല്‍ സംരക്ഷിത അധ്യാപകര്‍ ഉള്ളത്. കോഴിക്കോടും കൊല്ലവും തൃശൂരും തൊട്ടു പിന്നില്‍ ഉണ്ട് പട്ടിക നോക്കുക
സംരക്ഷിത അധ്യാപകര്‍  -2009-2010
1 Thiruvananthapuram -       148
2 Kollam -                             348
3 Pathanamthitta -                104
4 Alappuzha -                       188
5 Kottayam -                          92
6 Idukki -                               34
7 Ernakulam -                      213
8 Thrissur -                          302
9 Palakkad -                        178
10 Malappuram -                 234
11 Kozhikkode -                  475
12 Wayanad -                        25
13 Kannur -                         502
14 Kasaragod -                      75
TOTAL -                           2918

അവലംബം -Economic Review 2010
ഇവരില്‍ 52 .95 % പി ഡി ടീചെര്ഴ്സ് ആണ്‌ .പ്രൈമറി തലത്തിലെ ഡിവിഷന്‍ നിര്‍ണായകം ആകുന്നു.
അനാദായകരം  എന്ന പേരില്‍ അറിയപ്പെടുന്ന സ്കൂളുകളും പരിഗണിക്കണം.ഇവിടെ അനുപാതം കുറച്ചാലും ഡിവിഷനുകള്‍ കൂടില്ല.
കണ്ണൂരില്‍ ആണ് ഇത്തരം സ്കൂളുകള്‍ കൂടുതല്‍ (484 nos). 24.35%.
സ്വകാര്യ മേഖലയിലെ 85.92% അണ്‍ എക്നോമിക് സ്കൂളുകളും പ്രൈമറി സ്കൂളുകള്‍ ആണ്‌.സര്ക്കാര മേഖലയിലെ അനാദായ വിദ്യാലയങ്ങളില്‍ പ്രൈമറി സ്കൂളുകള്‍  76.04% വരും
Uneconomic Schools
പത്തനം തിട്ട ,കോട്ടയം ,കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ആണ്‌ സ്വകാര്യ മേഖലയില്‍ ഈ വിഭാഗം സ്കൂളുകള്‍ കൂടുതല്‍ .എല്‍ പി വിഭാഗം കണ്ണൂരില്‍ വളരെ കൂടുതല്‍. സര്‍ക്കാര്‍ മേഖലയില്‍ പത്തനം തിട്ടയും കോട്ടയവും എരനാകുളവും മുന്നില്‍.
എന്താണ് ഈ പട്ടിക നല്‍കുന്ന സൂചന.?

1.മലപ്പുറം ,വയനാട് ജില്ലകളില്‍ ആണ്‌ അനാദായ പട്ടികയിലുള്ള  സ്കൂളുകള്‍ കുറവുള്ളതെന്നു പട്ടികയില്‍ നിന്നും മനസ്സിലാക്കാം. അതായത് ഈ ജില്ലകളില്‍ സ്കൂളുകളില്‍ കുട്ടികള്‍ ഉണ്ട് .അനുപാതം കുറച്ചാല്‍  കൂടുതല്‍ ഗുണം കിട്ടുന്ന ജില്ലകള്‍ ഇവയായിരിക്കാം.

2. കണ്ണൂരിലെ നാനൂറ്റി ഇരുപത്തി ഒന്‍പതു എല്‍ പി സ്കൂളുകളില്‍  പുതിയ ഡിവിഷനുകള്‍ ഉണ്ടാകില്ല.അവിടെ പുതിയ പോസ്റ്റും ഉണ്ടാകില്ല.ബാങ്ക് ജില്ലാ അടിസ്ഥാനത്തില്‍ അല്ല ഉപജില്ല അടിസ്ഥാനത്തില്‍ ആണ്‌ വരുന്നതെങ്കില്‍ ഈ സ്കൂളുകളില്‍ നിന്നും പുറത്ത്  പോയവര്‍ എങ്ങനെ സംരക്ഷിക്കപ്പെടും? 

3. കണ്ണൂര്‍ ജില്ലാ പോലെ ഓരോ ജില്ലയും എടുത്തു സവിശേഷതകള്‍ പരിഗണിച്ചു നയം രൂപീകരിചില്ലെങ്കില്‍ അധ്യാപക ബാങ്ക് ലക്‌ഷ്യം നേടാതെ പോകാം.
4. കാതലായ പ്രശനം പുതിയ ഡിവിഷനുകളുടെ പ്രയോജനം ആര്‍ക്കു എന്നതില്‍ ആണ്‌.?
ആകെ അധ്യാപകരില്‍  68.99% വും സ്വകാര്യ മേഖലയില്‍ ആണെന്നോര്‍ക്കണം.

  .
അധ്യാപക സംഘടനകളുടെ പ്രതികരണം
ജി എസ് ടി യു, കെ പി എസ് ടി യു എന്നീ സംഘടനകള്‍ പാക്കേജിനെ സ്വാഗതം ചെയ്തു പല ജില്ലകളിലും ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി
കെ എസ്ടി എ ജനറല്‍ സെക്രടറി ഒരു വിശകലനാത്മക ലേഖനം എഴുതി അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വിദ്യാഭ്യാസ പാക്കേജ് സ്വപ്നവും യാഥാര്‍ഥ്യവും


അധ്യാപക പാക്കേജ് വികലം: സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയന്‍



മലപ്പുറം: എല്ലാ വിഭാഗം അധ്യാപക സംഘടനകളുമായും ചര്‍ച്ചചെയ്യാതെ വികലമായ രീതിയില്‍ അധ്യാപക പാക്കേജ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രൈവറ്റ് സ്കൂള്‍ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമായി യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് രണ്ടുമാസത്തെ പരിശീലനം നല്‍കി സ്പെഷ്യലിസ്റ്റ് വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും കമ്മിറ്റി പ്രസ്താവിച്ചു. യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ടി കെ രാഘവന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം ജയകൃഷ്ണന്‍ , യൂനുസ് മുസ്ല്യാരകത്ത്, അബ്രഹാം ജോസഫ്, ജോണ്‍സണ്‍ , കെ എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. 

ജില്ലാ   തല ആഡിറ്റ് ആന്‍റ്   മോനിട്ടരിംഗ് കമ്മറ്റി
  • മൂന്നു  വര്ഷം  കൂടുമ്പോള്‍  വിലയിരുത്തണം 
  • നിര്‍ദിഷ്ട  ഗ്രേഡ്  കിട്ടിയില്ലെങ്കില്‍  സ്വന്തം  ചിലവില്‍  പരിശീലനത്തിന്  പോകണം 
  • വീണ്ടും  പഠിപ്പിക്കണമെങ്കില്‍  വിലയിരുത്തലിനു  വിധേയരാകണം
അധ്യാപക പാക്കേജു ഗുണനിലവാരം ഉയര്‍ത്താനുള്ള പാക്കെജാനെന്നു പറയുന്നു.അതു കൊണ്ട് അധ്യാപകരുടെ കാര്യ ക്ഷമത ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളും ഉണ്ട് അതു  വിവാദം ഉണ്ടാക്കിയിരിക്കുന്നു
  • ആരുമേ മോണിട്ടര്‍ ചെയ്യേണ്ട എന്ന് ഒരു  പക്ഷക്കാര്‍ (എല്ലാത്തിനെയും എതിര്‍ത്തു ശീലം )
  • DIET,BRC തുടങ്ങിയ ഉത്തരവാദിത്വപ്പെട്ടവര്‍ മോണിട്ടര്‍ ചെയ്‌താല്‍ മതി എന്ന് മറ്റൊരു വിഭാഗം
  • സ്കൂള്‍ മാനെജ്മെന്റ് കമ്മിറ്റി മോനിടര്‍ ചെയ്യണമെന്നു കേന്ദ്രം
എന്തായാലും അധ്യാപന കാര്യക്ഷമത വര്‍ദ്ധിപ്പിക്കണം.അതിനു മോനിട്ടരിംഗ് നല്ലതാണ്.
നന്നായി ജോലി ചെയ്യുന്നവര്‍ക്ക് ആരെയും ഭയക്കേണ്ടതില്ല
പക്ഷെ ആഗോള തലത്തില്‍ അധ്യാപകരെ പിരിച്ചു വിടാനുള്ള ഉപാധി എന്ന നിലയില്‍ ആണ്‌ ഇത്തരം പരിശോധനകള്‍
ഈ ബ്ലോഗില്‍ അമേരിക്കയിലെ ഈ വര്‍ഷത്തെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും ഈ പരിപാടി തുടങ്ങിയിട്ടുണ്ട്
എന്റെ എഭിപ്രായം :-അധ്യാപകരില്‍ എല്ലാവരിലും കഴിവ് ഒരു പോലെ അല്ല.കുട്ടികളില്‍ എന്നാ പോലെ.കാരണം അവര്‍ മനുഷ്യരാണ്.
ആവശ്യമായ പിന്തുണയും പ്രചോദനവും നല്‍കി അവരെ മുന്നോട്ടു കൊണ്ട് വരിക എന്ന സമീപനം ആണ് സ്വീകരിക്കേണ്ടത്
ക്ലസ്റര്‍ പരിശീലനം, ഓ എസ് എസ്,പ്രാദേശിക കൂട്ടായ്മകള്‍,മികവിനുള്ള ഇടപെടലുകള്‍,സ്കൂള്‍ അക്കാദമിക ഗ്രൂപ്പ് ശാക്തീകരണം, സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാം, സ്വയം വിലയിരുത്തല്‍ സൂചകങ്ങള്‍ വികസിപ്പിക്കല്‍, സാമൂഹിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കല്‍,അനുഭവങ്ങള്‍ പങ്കിടുന്നത്നു വിവിധ രീതികള്‍ വികസിപ്പിക്കല്‍,ഓണ്‍ ലൈന്‍ റിസോഴ്സ് ലഭ്യമാക്കല്‍ ഇങ്ങനെ പലതും ചെയ്യാം
ഇവിടെ ചില അധ്യാപക സംഘടനകള്‍ എല്ലാത്തിനും പുറം തിരിഞ്ഞു നില്‍ക്കും അവരുടെ മാര്‍ഗവും ശരിയല്ല.
അമേരിക്കന്‍ മാര്‍ഗവും

ഹരിയാന,അമേരിക്കന്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ( Haryana proposes teacher evaluation )

( അമേരിക്കയില്‍ നിന്നും മനോജ്‌ ചൂണ്ടുവിരലിന്  കമന്റിട്ടു. കമന്റ്  ബോക്സില്‍ അതു വായിക്കുക)
പത്ര വാര്‍ത്തകള്‍
പത്രങ്ങള്‍ പല വീക്ഷണങ്ങളില്‍ വാര്‍ത്തകള്‍ കൊടുത്തു അവയുടെ ശീര്‍ഷകങ്ങള്‍ സൂചനകള്‍ തരുന്നുണ്ട്
ചില പത്രങ്ങള്‍ അതിശയോക്തിപരമായ റിപ്പോര്‍ടുകള്‍ കൊടുക്കുന്നു
അനുകൂലവും പ്രതികൂലവുമായ റിപ്പോര്‍ടുകള്‍
അവ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
 
വിദ്യാഭ്യാസ പാക്കേജ് ഗവ.സ്കൂളിലേക്ക് 2500 ഓളം പേര്..സംരക്ഷിതരെ പിന്‍വലിക്കും. മാധ്യമം
 കെ.ഇ.ആര്‍. ഭേദഗതി ചെയ്യും; രണ്ടാമത്തെ ഡിവിഷന് 40 


അധ്യാപക പാക്കേജ് അധ്യാപക സംരക്ഷണ പാക്കെജാണോ ?
മാനേജ്മെന്റുകളെ സംരക്ഷിക്കുന്ന പാക്കേജ് ആണോ ?
കുട്ടിയുടെ അവകാശം സംരക്ഷിക്കുന്ന പാക്കേജ് ആണോ ?
സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്ന പാക്കേജ് ആണോ ?
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കികൊണ്ട് പാക്കേജ് സമഗ്രമായി  അവതരിപ്പിക്കാമായിരുന്നു
അവകാശം ഭാഗികമാവരുതല്ലോ
അധ്യാപക സംഘടനകളും മാനേജ് മേന്റുകളും ചര്‍ച്ചയില്‍ പങ്കെടുത്തു
സമൂഹത്തിനും അവസരം നല്‍കണം അവര്‍ക്കും അഭിപ്രായം ഉണ്ടാകും.

14 comments:

Manoj മനോജ് said...

പെട്ടെന്ന് ഓര്‍മ്മ വന്നത് http://en.wikipedia.org/wiki/Substitute_teacher

"സമൂഹത്തിനും അവസരം നല്‍കണം അവര്‍ക്കും അഭിപ്രായം ഉണ്ടാകും."

ഇതാണ് ശരി.

“ഇവിടെ ചില അധ്യാപക സംഘടനകള്‍ എല്ലാത്തിനും പുറം തിരിഞ്ഞു നില്‍ക്കും അവരുടെ മാര്‍ഗവും ശരിയല്ല.“

അമേരിക്കയിലും സ്ഥിതി അത് തന്നെ. യൂണിയനുകള്‍ സമ്മതിക്കുന്നില്ല.

പക്ഷേ പോകുന്നത് ആര്‍ക്കെന്ന് അമേരിക്ക തന്നെ തെളിവായി മുന്നില്‍ നില്‍ക്കുന്നു. ഒബാമ അമേരിക്കയിലെ സ്കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ അമേരിക്കന്‍ കുട്ടികളേക്കാള്‍ വളരെ മുന്നിലാണ് എന്നും അടുത്ത തലമുറയ്ക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ ലോകത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കുക എളുപ്പമല്ല എന്നും ഒബാമ പറയുകയുണ്ടായി. കുട്ടികളുടെ നിലവാരം ഉയര്‍ത്തണം അതിന് വേണ്ടി അധ്യാപകര്‍ അവരുടെ കഴിവുകള്‍ പുറത്തെടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടുതല്‍ വായനയ്ക്ക് http://www.ed.gov/blog/2011/03/lets-fix-no-child-left-behind/

സ്കൂളുകള്‍ പണം ഉണ്ടാക്കുവാനുള്ളതല്ല എന്ന് മാനേജ്മെന്റുകളെ “മനസ്സിലാക്കി” കൊടുക്കേണ്ടത് സര്‍ക്കാരുകളാണ്. അധ്യാപക നിയമനങ്ങളില്‍ കോഴ വാങ്ങിക്കാത്തവര്‍ വിരലില്‍ എണ്ണുവാന്‍ മാത്രമായി മാറിയിരികുന്നു. അങ്ങിനെ നിയമിതരായ അധ്യാപകരോട് നന്നായി പഠിപ്പിക്കണം എന്ന് പറയുന്നവരെ പുറം കാലിന് അടിച്ച് വെളിയില്‍ കളയുന്നുവെങ്കില്‍ അവരെ തെറ്റ് പറയുവാന്‍ ആകുമോ? പരീക്ഷ പേപ്പറുകള്‍ നോക്കുവാന്‍ പോലും മെനക്കെടാതെ അവ നോക്കാന്‍ കോണ്ട്രാക്റ്റ് കൊടുക്കുന്ന അധ്യാപകരുടെ എണ്ണം കൂടുന്നു എങ്കില്‍ അതിന് കാരണം മാനേജ്മെന്റിന് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്ന സര്‍ക്കാരുകളാണ് ഈ വാങ്ങലുകളെ എതിര്‍ത്ത് ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ന്‍ഗ്ഗാത്ത സമൂഹമാണ്.

ശക്തമായ നിയമം കൊണ്ട് വരുവാനുള്ള നട്ടെല്ല് ഏതെങ്കിലും സര്‍ക്കാരുകള്‍ കാട്ടുമെന്ന് പ്രതീക്ഷിക്കാം. അത് വരെ സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങള്‍ നിലനില്‍ക്കുമെന്നും പ്രതീക്ഷിക്കാം :)

പി.എസ്സ്.സി. ടെസ്റ്റ്/ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞ് നിയമിതരാകുന്ന ക്രീം അധ്യാപകരാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എത്തിപ്പെടുക. എന്നിട്ട് എന്ത് കൊണ്ട് അവര്‍ പരാജയപ്പെടുന്നു എന്നും എന്നാല്‍ അണ്‍-എയിഡഡ് സ്കൂളുകളിലെ അധ്യാപകര്‍ വിജയമാകുന്നു എന്നും ഇനിയെങ്കിലും മനസ്സിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നമ്മളും.

ടീച്ചേര്‍ഴ്സ് ഇവാല്യുവേഷന്‍ നടപ്പില്‍ വന്നാല്‍‌, ജോലി കിട്ടിയാല്‍ പിന്നെ റിട്ടയര്‍ ചെയ്യുന്നത് വരെ പഠിപ്പിച്ചില്ലേലും പ്രശ്നമില്ല എന്ന് വിചാരിക്കുന്ന ഭൂരിപക്ഷം അധ്യാപകരുടേയും മനസ്ഥിതി മാറും. പക്ഷേ ഒരു പ്രശ്നമുണ്ടാകുവാനിടയുള്ളത് മൂല്യനിര്‍ണയം നടത്തി തങ്ങള്‍ക്ക് എതിര്‍പ്പുള്ളവരെ പുറത്താക്കി പുതിയവരെ നിയമിച്ച് കൂടുതല്‍ കാശ് ഉണ്ടാക്കാന്‍ മാനേജ്മെന്റുകള്‍ ശ്രമിക്കുമെന്നതാണ്. അതിനാല്‍ ഇതിന് ലൂപ്പ് ഹോളുകളില്ലാത്ത ഒരു നിയമം ആണ് നമുക്ക് വേണ്ടത്.

ട്യൂഷന്‍ സെന്റര്‍ നടത്തുന്ന യുവജനതയ്ക്ക് തിരിച്ചടി കിട്ടുമെന്ന് അറിയാമെങ്കിലും വരും തലമുറയുടെ വളര്‍ച്ചയ്ക്ക് ഉപരിയായി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ശക്തമായ നടപടികള്‍ വേണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

കേന്ദ്ര വിദ്യാഭ്യാസ ബില്ലിനെ മറികടക്കാന്‍ ന്യൂനപക്ഷ പദവി പോലുള്ളവ ചൂണ്ടി കാട്ടുന്ന പിന്തരിപ്പന്മാരുടെ തലയ്ക്ക് കിഴ്ക്ക് കൊടുത്ത് മൂലയ്ക്കിരുത്തുവാനുള്ള ആര്‍ജവം കാട്ടുന്നിടത്തേ നമ്മുടെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടുകയുള്ളൂ!

drkaladharantp said...

പ്രിയ മനോജ്‌
അവിടെ സ്കൂളുകള്‍ പൂട്ടുന്ന വാര്‍ത്തകള്‍ ന്യൂ യോര്‍ക്ക്‌ ടൈംസ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു .സഭ നടത്തുന്ന സ്കൂളുകള്‍
അങ്ങനെ എങ്കില്‍ അവിടെ സ്വകാര്യ സ്കൂളുകള്‍ എല്ലാം നിലവാരം ഉള്ളതാണെന്ന് പറയാമോ ?
സ്കൂളുകള്‍ക്ക് കൊടുക്കുന്ന ഗ്രാന്റ് ആയുധമാക്കിയാണ് ഭരണകൂടങ്ങള്‍ അവിടെ അധ്യാപക വിലയിരുത്തല്‍ അടിചെല്പ്പിച്ചത്
പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകരുടെ പരാതി കുട്ടികളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കണം എന്നായിരുന്നു.
അധ്വാനത്തിന്റെ അളവ് നിശ്ചയിക്കളിലെ ശാസ്ത്രീയത.
ഒരു കുട്ടിയും പിന്നിലാവരുത് എന്ന മുദ്രാവാക്യം രണ്ട് വര്‍ഷം മുമ്പ് കേരളം മുന്നോട്ടു വെച്ചു
ഭൂരിപക്ഷം അധ്യാപക സംഘടനകള്‍- അതു കേട്ട ഭാവം നടിച്ചില്ല
അക്കാദമിക അജണ്ട സംഘടനകള്‍ ഇന്ന് പരിഗണിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ആലോചിക്കാതെ കാര്യങ്ങള്‍ നന്നാവില്ലെന്നു തോന്നുന്നു.

Manoj മനോജ് said...

ശരിയാണ് അമേരിക്കയിലെ നിലവാര തകര്‍ച്ചയ്ക്ക് മറ്റൊരു വശം കൂടിയുണ്ട്. അമേരിക്കന്‍ സ്കൂളുകളില്‍ പഠിക്കുന്ന ഏഷ്യന്‍ വംശജര്‍ക്ക് നിലവാര തകര്‍ച്ചയില്ല എന്ന് കാണാം. ഒന്ന് കൂടി വ്യക്തമാക്കിയാല്‍ നമ്മുടെ നാട്ടിലെ പോലെ കുട്ടികളെ കുത്തി ഇരുത്തി പഠിപ്പിക്കുന്ന രക്ഷിതാക്കളല്ല അമേരിക്കയിലുള്ളത്. നിര്‍ബന്ധിച്ചാല്‍ കുട്ടികള്‍ പോലീസിനെ വിളിക്കും :) എന്നാല്‍ ഏഷ്യന്‍ വംശജരില്‍ ഭൂരിപക്ഷവും തങ്ങള്‍ പഠിച്ചത് തങ്ങളുടെ കുട്ടികളില്‍ നടപ്പിലാക്കുന്നതിനാല്‍ അവര്‍ രക്ഷപ്പെടുന്നു. നിലവാര തകര്‍ച്ചയില്ല.

എന്നാല്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നിലേയ്ക് കൊണ്ട് വരുവാന്‍ ഉള്ള പരിപാടികള്‍ ഉണ്ട്. പക്ഷേ നമ്മുടെ പോലെ തന്നെ നിശ്ചിത മണിക്കൂര്‍ “ജോലി” യൂണിയനുകള്‍ നേടിയെടുത്തിരിക്കുന്നു. മുന്‍പ് ചൂണ്ടി കാട്ടിയത് പോലെ യൂണിയനുകളെ തളയ്ക്കുവാണ്‍ ഭരണകൂടങ്ങള്‍ ഇത് ഒരു നല്ല ആയുധമായി തെരഞ്ഞെടുത്തിട്ടുണ്ട്.

എന്നാല്‍ സ്കൂളിലെ അധ്യാപകരുടെ നിലവാരം നോക്കിയപ്പോള്‍ അധ്യാപനം മോശമെന്ന് കാണാം. നമ്മുടെ നാട്ടിലെ പോലെ വേറെ സ്കൂളില്‍ പോകാമെന്ന് വെച്ചാല്‍ താമസം മാറ്റണം. താമസിക്കുന്ന അതാത് പ്രദേശത്തെ സ്കൂളിലേ പഠിക്കുവാന്‍ കഴിയൂ. കുട്ടികളുടെ ഭാവി നോക്കുന്നവര്‍ പലരും നല്ല സ്കൂള്‍ ഡിസ്ട്രിക്റ്റ് നോക്കിയാണ് താമസിക്കുന്നത്. ടാക്സ് കൂടുതല്‍ കൊടുക്കണമെങ്കിലും.

കുട്ടികളുടെ സാമ്പത്തിക-പിന്നോക്ക അവസ്ഥ ഒരു മുടന്തന്‍ ന്യായമായേ ഞാന്‍ കാണുന്നുള്ളൂ. ഒരു അധ്യാപകന്റെ ചലഞ്ച് എന്ന് പറയുന്നത് പഠിക്കുവാന്‍ മിടുക്കരായവരെ പഠിപ്പിക്കുക എന്നതല്ലല്ലോ :) അധ്യാപനം എന്നത് ഫാക്റ്ററിയിലെ പോലെ ഒരു നിശ്ചിത മണിക്കൂറില്‍ മാത്രം ഒതുക്കാവുന്ന ഒന്നാണോ?

സര്‍ക്കാരുകള്‍ക്ക് യൂണിയനുകളെ നിയന്ത്രിക്കുവാന്‍ കഴിയാതെ ഇരിക്കുന്ന സമയത്താണ് സാമ്പത്തിക മാന്ദ്യം രക്ഷയുടെ രൂപത്തില്‍ എത്തിയത്. പല സ്കൂളുകളിലും അധ്യാപകരെ പിരിച്ച് വിട്ടു. ഇനിയും പിരിച്ച് വിടും. യൂണിയനുകളുടെ ആവശ്യം ഇവിടെയാണ്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗതലവന്മാരും തങ്ങളുടെ ശമ്പളം കൂട്ടിയിട്ട് അധ്യാപകരെ പുറത്താക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ഇവിടെ കാണുവാന്‍ കഴിയുന്നത്. അത് അംഗീകരിക്കുവാന്‍ കഴിയില്ലല്ലോ :)

എന്നാല്‍ വിദ്യാര്‍ത്ഥികളെ ശക്തരാക്കുവാനുള്ള മാര്‍ഗ്ഗം അധ്യാപകര്‍ കണ്ട് പിടിക്കണം. നേരത്തെ സൂചിപ്പിച്ചത് പോലെ അമേരിക്കയിലെ സാമൂഹിക സാഹചര്യം വിദ്യാര്‍ത്ഥികളെ പഠനത്തിന് നിര്‍ബന്ധിക്കുവാന്‍ അധ്യാപകര്‍ക്ക് ആവില്ല. ക്ലാസ്സിലെ ടെസ്കില്‍ ചൂരല്‍ കൊണ്ട് ശബ്ദമുണ്ടാക്കിയതിന് പോലീസിനെ വിളിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്യിപ്പിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത് എന്ന് ഓര്‍ക്കുക!

എന്നാല്‍ കേരളത്തില്‍ അത്തരം സാമൂഹ്യ അവസ്ഥ ഇപ്പോഴില്ല. ശിക്ഷിക്കരുതെന്ന് ഇപ്പോള്‍ നിയമം കടുപ്പമാക്കിയെങ്കിലും. എന്നാല്‍ വിദ്യാര്‍ത്ഥികളെ പഠനത്തിലേയ്ക്ക് കൊണ്ട് വരുന്ന കരിക്കുലവും, സിലബസ്സും ഇപ്പോള്‍ കേരളത്തിന് അനുഗ്രഹമാണ്. അത് മുതലെടുത്ത് വിജയത്തിലെത്തിക്കേണ്ടത് അധ്യാപകരോടൊപ്പം രക്ഷിതാക്കള്‍ കൂടിയാണ്. കേരളത്തിലെ സ്കൂളുകളില്‍ ഇപ്പോള്‍ നടക്കുന്ന ആക്റ്റീവ് പഠനത്തെ കുറിച്ചുള്ളവ ചൂണ്ടുവിരലില്‍ വായിക്കുമ്പോള്‍ ശരിക്കും ഭാവിയെ കുറിച്ച് പ്രതീക്ഷ നല്‍കുന്നുണ്ട്.

എന്നാല്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടുവളച്ച് ഓഛാനിക്കുന്നത് കാണുമ്പോള്‍‌!!!

അണ്‍‌-എയിഡഡ് സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കിട്ടുക എന്ന ലക്ഷ്യം മാത്രമേ മാനേജ്മെന്റിനുള്ളൂ (അമേരിക്കയിലും ഇത് തന്നെ). അതിന് അവര്‍ അധ്യാപകരെ കൂലി കുറച്ച് മാക്സിമം പണിയെടുപ്പിക്കുന്നു. അത് അംഗീകരിക്കുവാന്‍ കഴിയില്ല.

മറ്റൊന്ന് കൂടി സൂചിപ്പിക്കുവാന്‍ തോന്നുന്നത് വിദ്യാര്‍ത്ഥികളുടെ വിജയം ആഘോഷിക്കുമ്പോള്‍ നാം കാണാതെ പോകുന്നത് അവര്‍ പഠിച്ച ട്യൂഷന്‍ ക്ലാസ്സുകളിലെ “അധ്യാപകരെയാണ്”.

vinod kumar perumbala said...

really i wondered.

venugopal b s said...

അധ്യാപകന്റെ തൊഴിലും കുട്ടികളുടെ മികവും ഒരുപോലെ പ്രധാനപ്പെട്ടതാണ് .
ഇവ രണ്ടും മെച്ച്ചപ്പെടുത്താനുള്ള പരിശ്രമമാണ് വേണ്ടത്

drkaladharantp said...

എല്ലാ പ്രഥമ അധ്യാപകരെയും ക്ലാസ് ചാര്‍ജില്‍ നിന്നും അഴിവാക്കും എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്.എസ എസ എ മാനദണ്ഡം അതിനു അനുവദിക്കുന്നില്ല. ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന പുതിയ തസ്തികയാണ് മറ്റൊരിനം. 150 കുട്ടികളില്‍ കൂടുതലുള്ള എല്‍. പിയിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലുമാണ് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതിന് പകരമായി പുതിയ അധ്യാപകരെ നിയമിക്കാം. ഈയിനത്തില്‍ എല്‍ .പിയില്‍ 33.05 കോടിയും യു.പിയില്‍ 33.87 കോടിയും അധ്യാപകരുടെ ശമ്പളത്തിനായി കേന്ദ്രം അനുവദിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമേ ഈ ഫണ്ട് ഉപയോഗിക്കാന്‍ കഴിയൂ.ഫലത്തില്‍ മൂന്നു തരാം എച് എം ഉണ്ടാകും.
ക്ലാസ് ചാര്‍ജുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ എച് എം,
കുട്ടികള്‍ കൂടുതല്‍ ഉണ്ടെങ്കിലും ക്ലാസ് ചാര്‍ജില്‍ നിന്നുമൊഴിവാക്കാത്ത സ്വകാര്യ സ്കൂള്‍ എച് എം
മറ്റു സ്കൂളുകളിലെ എച് എം
(ഈ വിവേചനം കേരളം അനുവദിക്കുമോ.ഇത് മാറി കടക്കാന്‍ ഫണ്ട് വേണം എന്പതു കോടി രൂപാ പ്രതിവര്‍ഷം അധികം കണ്ടെത്തണം .ധനവകുപ്പ് വഴി ഒരുക്കുമോ ?)
എല്ലാ വര്‍ഷവും കേന്ദ്രം പണം അനുവദിച്ചാല്‍ മാത്രമേ സ്ഥിരത ഉണ്ടാകൂ.

ARIVU said...

സര്‍, ആരെന്കിലും അധ്യാപകനെ വിലയിരുത്തി ഗുണനിലവാരം നിശ്ചയിക്കണം എന്നതിന് എന്തിനാണ്` ഇനിയും ഒരു വിട്ടുവീഴ്ച?!!!!!!! ശാക്തീകരണവും, തത്സമയ സഹായവുമൊക്കെ പരീക്ഷിക്കാന്‍ തുടങ്ങിയിട്ട് വര്ഷം പതിനഞ്ചായി!!! എന്തുനേടി? താല്പര്യമുള്ളവര്‍ കഴിവുകള്‍ വര്ദ്ധിപ്പിച്ചു.വര്ദ്ധിപ്പിചുകൊണ്ടിരിക്കുന്നു. ഇല്ലാത്തവരുടെ കാര്യം തഥൈവ! മൂല്യനിര്ണയം വന്ന് ഇവനൊക്കെ ഒന്നു പുറത്തുപോകാമെന്കില്‍ ഈ രമ്ഗം കുറെ രക്ഷപെടും. ഒപ്പം സര്ക്കാരിന്റെ ജനപക്ഷ നയങ്ങളുടെ സ്ഥാനം ഒട്ടും കുറച്ചു കാണുന്നില്ല. അത് അനുരൂപപ്പെടുത്തിയ ചരിത്ര സമരങ്ങളെ ഓര്ക്കുന്നതിനോടൊപ്പം വര്ത്തമാന കാല പ്രവര്ത്തനങ്ങളെ ആശങ്കയോടെ സമീപിക്കുകയും ചെയ്യുന്നു

drkaladharantp said...

അജിത്‌

കൂടുതല്‍ സുതാര്യത സമൂഹം ആഗ്രഹിക്കുന്നുണ്ട്.അതിനു പുരം തിരിഞ്ഞു നില്‍ക്കാന്‍ വളരെക്കാലം കഴിയില്ല.

ആധുനിക സാങ്കേതിക വിദ്യ സഹായിക്കും

ഒരു സ്കൂളില്‍,ക്ലാസില്‍ എന്ത് നടക്കുന്നുവെന്നു സമൂഹം അറിയട്ടെ രാജസ്ഥാനില്‍ നിന്നുള്ള ഈ വാര്‍ത്ത വായിക്കൂ.

രാജസ്ഥാനിലെ ബുദാനിയ ഗ്രാമം ഇനി 24 മണിക്കൂറും ഓണ്‍ലൈനില്‍
ജയ്പൂര്‍: 24 മണിക്കൂറും ഓണ്‍ലൈന്‍ എന്ന സങ്കല്‍പം ഇന്ന് അത്ര പുതുമയല്ല. എന്നാല്‍ രാജസ്ഥാനിലെ ഒരു സാധാരണ ഗ്രാമം പക്ഷേ ഓണ്‍ലൈനായി ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു. 'ബുദാനിയ' എന്ന കൊച്ചു ഗ്രാമമാണ് ഓണ്‍ലൈനായി മാറുന്നത്. പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ബുദാനിയ ഗ്രാമപഞ്ചായത്താണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് സ്‌കൂളുകള്‍, ആസ്പത്രികള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്തിന് റോഡ് പോലും ഇനി 24 മണിക്കൂറും ലൈവിലായിരിക്കും.

പഞ്ചായത്തിന്റെ വെബ്‌സൈറ്റിലൂടെ ഈ ഗ്രാമത്തില്‍ നടക്കുന്ന എന്തും ആര്‍ക്കും എപ്പോഴും വീക്ഷിക്കാം. സര്‍പാഞ്ച്(പഞ്ചായത്ത് പ്രസിഡന്റ്) രണ്‍ധീര്‍ സിങ്ങാണ് ബുദാനിയയെ ഓണ്‍ലൈനാക്കി ഗിന്നസ് ബുക്കിലിടം നേടാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍. 8000 പേരാണ് ബുദാനിയയിലെ ജനസംഖ്യ. പഞ്ചായത്തിന്റെ എല്ലാ രേഖകളും കഴിഞ്ഞ വര്‍ഷം തന്നെ ഓണ്‍ലൈനാക്കിയിരുന്നു.

വില്ലേജ് കൗണ്‍സില്‍ യോഗങ്ങള്‍ പോലും വെബ് സൈറ്റിലൂടെ കാണാം. പദ്ധതിയുടെ അവസാന ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ മാസം അവസാനത്തോടെ 20 സി.സി.ടി കാമറകള്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. പഞ്ചായത്ത് കെട്ടിടങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഗവണ്‍മെന്റ് പ്രൈമറി-മിഡില്‍ സ്‌കൂളുകള്‍, വെറ്റിനറി-ആയുര്‍വേദ ആസ്പത്രികള്‍, ഐ.ടി സെന്റര്‍, മിനി ബാങ്ക് എന്നിവയെല്ലാം ഇനി കാമറ കണ്ണിലായിരിക്കും. രണ്ടാം ഘട്ടമായി മറ്റ് സമീപ ഗ്രാമങ്ങളിലേക്കുള്ള റോഡുകളും, ബസ്സ് സ്റ്റാന്‍ഡും, മറ്റ് പൊതുസ്ഥലങ്ങളും കാമറയുടെ നിരീക്ഷണത്തിലാക്കുമെന്ന് രണ്‍ധീര്‍ സിങ് പറഞ്ഞു.

സി.സി.ടി.വി കാമറകളും മറ്റും സ്ഥാപിക്കാന്‍ ഗ്രാമീണര്‍ തന്നെയാണ് സംഭാവന നല്‍കിയതെന്നതാണ് പദ്ധതിയിലെ ശ്രദ്ധേയമായ കാര്യം. വെബ്‌സൈറ്റിലൂടെ 24 മണിക്കൂറും ഓണ്‍ലൈനാകുക എന്നത് ഗ്രാമീണരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നത് തന്നെ വലിയ അധ്വാനം വേണ്ടി വന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതി യാഥാര്‍ഥ്യത്തിലാകുന്നതോടെ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും, ജില്ലാ കളക്ടര്‍ക്കും ഗവണ്‍മെന്റ് ഓഫീസുകളില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടോ തുടങ്ങിയവ നേരിട്ട് കാണാനും കഴിയും. ഏതായാലും സര്‍ക്കാര്‍ ജീവനക്കാരൊക്കെ കൃത്യസമയത്ത് ഓഫീസിലെത്തുകയും ജോലി ചെയ്യുക എന്നതൊക്കെ വലിയ കാര്യമാണെന്ന് ഗ്രാമീണര്‍ പറയുന്നു
(mathrubhumi)

drkaladharantp said...

അധ്യാപകപാക്കേജിന്റെ നേട്ടം മാനേജുമെന്റുകള്‍ക്കായി -എന്‍.പി.ടി.എ.

21 Sep 2011


കോഴിക്കോട്: ജോലിനഷ്ടപ്പെട്ടവരും നിയമനാംഗീകാരം ലഭിക്കാത്തവരുമായ അധ്യാപകരുടെ ദുരിതം അകറ്റാന്‍ വേണ്ടി പ്രഖ്യാപിച്ച പാക്കേജ് ഇപ്പോള്‍ മാനേജ്മന്റുകള്‍ക്കുള്ളതായി മാറിയെന്ന് നോണ്‍പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമിതികുറ്റപ്പെടുത്തി.

അധ്യാപക-വിദ്യാര്‍ഥി അനുപാതം 1: 30 ആയികുറയ്ക്കുബോള്‍ ഉണ്ടാവുന്ന അധിക തസ്തികകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് ജോലിനഷ്ടപ്പെട്ട അധ്യാപകര്‍ക്ക് നിയമനം നല്‍കുമെന്നായിരുന്നു മുന്‍തീരുമാനം. ഇപ്പോള്‍ ഈ തസ്തികകളില്‍ മാനേജുമെന്റുകള്‍ക്ക് നിയമനം നടത്താന്‍ അധികാരം നല്‍കുന്നതിലൂടെ പാക്കേജ് തന്നെ അട്ടിമറിക്കപ്പെടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. പി. എം. അഷ്‌റഫ്, എ. ശിവദാസന്‍, വി.കെ. വിനോദ്, സി.രജനി, കെ. സുബിദ, കെ. വി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

BRCPALAKKAD said...

keralam evidekkanu pokunnath

RANJITH ADAT said...

(----150 കുട്ടികളില്‍ കൂടുതലുള്ള എല്‍. പിയിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലുമാണ് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതിന് പകരമായി പുതിയ അധ്യാപകരെ നിയമിക്കാം. ഈയിനത്തില്‍ എല്‍ .പിയില്‍ 33.05 കോടിയും യു.പിയില്‍ 33.87 കോടിയും അധ്യാപകരുടെ ശമ്പളത്തിനായി കേന്ദ്രം അനുവദിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമേ ഈ ഫണ്ട് ഉപയോഗിക്കാന്‍ കഴിയൂ.ഫലത്തില്‍ മൂന്നു തരാം എച് എം ഉണ്ടാകും.
ക്ലാസ് ചാര്‍ജുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ എച് എം,
കുട്ടികള്‍ കൂടുതല്‍ ഉണ്ടെങ്കിലും ക്ലാസ് ചാര്‍ജില്‍ നിന്നുമൊഴിവാക്കാത്ത സ്വകാര്യ സ്കൂള്‍ എച് എം
മറ്റു സ്കൂളുകളിലെ എച് എം
(ഈ വിവേചനം കേരളം അനുവദിക്കുമോ.ഇത് മാറി കടക്കാന്‍ ഫണ്ട് വേണം എന്പതു കോടി രൂപാ പ്രതിവര്‍ഷം അധികം കണ്ടെത്തണം .ധനവകുപ്പ് വഴി ഒരുക്കുമോ ?---)

@ കലാധരന്‍.ടി.പി.

അത് ശരിയല്ലല്ലോ മാഷേ ... ഞാന്‍ മനസ്സിലാക്കിയിടത്തോളം നേരത്തെ സൂചിപ്പിച്ച പോലെ 150 കുട്ടികളില്‍ കൂടുതലുള്ള എല്‍. പിയിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലും വിദ്യാഭ്യാസാവകാശ നിയമ പ്രകാരം ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ സ്കൂള്‍ എന്നോ എയ്ഡഡ് സ്കൂള്‍ എന്നോ വ്യത്യാസമില്ലാതെ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കും. ഇതിന് പകരമായി പുതിയ അധ്യാപകരെ നിയമിക്കാം.അല്ലാതെ മൂന്നു തരം ഹെഡ്മാസ്റ്റര്‍മാരൊന്നും ഉണ്ടാവില്ല.

drkaladharantp said...

പ്രിയ രഞ്ജിത്
ഞാന്‍ എഴുതിയത് എസ് എസ് എ ഫണ്ട് അനുവദിച്ച കാര്യമാണ്
രഞ്ജിത്ത് പറയുന്നത് വിശാല അടിസ്ഥാനത്തില്‍ ആണ് .
കേന്ദ്രം ഒരിക്കലും സ്വകാര്യ സ്കൂളിനു ഫണ്ട് നല്‍കാറില്ല. സംശയം ഉണ്ടെങ്കില്‍ ഈ വര്‍ഷത്തെ എസ് എസ് എ പ്ലാന്‍ നോക്കാം. കേന്ദ്രത്തിന്റെ ഗൈഡ് ലൈന്‍ നെറ്റില്‍ കിട്ടും.ഏതെങ്കിലും സ്വകാര്യ സ്കൂളിനു എസ് എസ് എ കമ്പ്യൂട്ടര്‍ നല്‍കിയതായി അറിവുണ്ടോ ? കൊടുക്കാന്‍ പറ്റില്ല.അതു പോലെ ഇക്കാര്യവും .)
ഫണ്ട് എസ് എസ് എ ,ആര്‍ എം എസ് എ ഇവയില്‍ നിന്നും കണ്ടെത്തും എന്നു പറഞ്ഞാല്‍ അനുവദിക്കുന്ന ഫണ്ട് എന്നാണ് അര്‍ഥം.അതു വക മാറ്റാന്‍ ആവില്ല.
അധ്യാപകരുടെ തസ്തിക സംബന്ധിച്ച് എസ് എസ് എ മാനദണ്ഡം ഇങ്ങനെ (ദേശീയ ഗൈഡ് ലൈന്‍ പേജ് 160,161) അടിവര ബോള്‍ഡ് ഇവ ഞാന്‍ കൊടുത്തത് .
For Classes I to V
i Two teachers for up to sixty children
ii Three teachers for 61-90 children
iii Four Teachers for 91-120 children
iv Five teachers for 121-200 children
v One Head Teacher, other than the five
teachers, if the number of children
exceeds 150

For Classes VI to VIII
1) At least one teacher per class so that
there shall be at least one teacher each
for (i) Science and Mathematics; (ii)
Social Studies, (iii) Languages.
2) At least one teacher for every thirty-five
children.
3) Where admission of children is above
one hundred, there will be:
i) A full time Head Teacher,
ii) Part time instructors for
a. Art Education,
b. Heal th and Phys ical
Education; and
c. Work Education

drkaladharantp said...

വിദ്യാഭ്യാസ പാക്കേജിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം-കെ.പി.എസ്.ടി.യു.
ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.യു. ആലപ്പുഴ റവന്യു ജില്ലാ കമ്മിറ്റി അറിയിച്ചു. എല്ലാവിഭാഗം അധ്യാപകരും ഇതിനെ സ്വാഗതം ചെയ്തു. പാക്കേജിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും അധ്യാപകസംഗമവും മാവേലിക്കരയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.

drkaladharantp said...

വിദ്യാഭ്യാസ പാക്കേജ്: കെ.എസ്.ടി.എ. പ്രക്ഷോഭത്തിലേക്ക്
: 23 Sep 2011

കൊല്ലം:വിദ്യാഭ്യാസ പാക്കേജ് 97 വരെ സംരക്ഷണമുണ്ടായിരുന്ന 72,000 അധ്യാപകരുടെ കൂടി ജോലിസ്ഥിരത ഇല്ലാതാക്കിയെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ആരോപിച്ചു. തൊഴില്‍ സംരക്ഷിക്കാന്‍ കഴിയാത്ത പാക്കേജില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ മുന്നറിയിപ്പ് നല്‍കി.

പാക്കേജിനെ മാനേജര്‍മാര്‍ക്ക് കോഴ വാങ്ങാന്‍ സഹായിക്കുന്ന ഒന്നാക്കി മാറ്റി. പ്രൊട്ടക്ടഡ് അധ്യാപകരെ സംരക്ഷിക്കാനുള്ള 1:1 എന്ന അനുപാതവും ഇല്ലാതാക്കി. 10,503 അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. യു.പി.സ്‌കൂളില്‍ എട്ടാംക്ലാസ് വരുന്നതോടുകൂടി നിലവിലുള്ള പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ അധ്യാപകരായി തരംതാഴേ്ത്തണ്ടിവരും.

സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ തസ്തികകള്‍ നിര്‍ത്തലാക്കി വിദ്യാഭ്യാസ ഓഫീസുകളില്‍ നിലനിര്‍ത്താനാണ് നിര്‍ദ്ദേശം. കൂടാതെ സ്ഥിരം തസ്തികയിലുണ്ടായിരുന്ന ഇത്തരം അധ്യാപകരെ വിവിധ സ്‌കൂളുകളില്‍ വിന്യസിച്ച് തൊഴില്‍സ്ഥിരത ഇല്ലാത്തവരായി മാറ്റും. തസ്തികയില്ലാതെ ടീച്ചേഴ്‌സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കാന്‍ ധനകാര്യവകുപ്പും അക്കൗണ്ടന്റ് ജനറലും അനുവദിക്കാന്‍ സാധ്യതയില്ല. പുനര്‍വിന്യസിക്കാന്‍ കഴിയാത്ത പതിനായിരക്കണക്കിന് അധ്യാപകരാണ് പാക്കേജ് നടപ്പാക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്-ഷാജഹാന്‍ ചൂണ്ടിക്കാട്ടി.