ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, December 30, 2010

ദല്‍ഹിയിലെ ഗ്രാമ വിദ്യാലയത്തില്‍..

ദല്‍ഹിയിലെ ഗ്രാമ വിദ്യാലയം കാണാന്‍ പുറപ്പെടുമ്പോളിത്രയുംപ്രതീക്ഷിച്ചിരുന്നില്ല.
സ്കൂള്‍ മുറ്റത്തു ഞങ്ങളെ എതിരേറ്റതു ഉത്സവാന്തരീക്ഷേം.കുങ്കുമക്കുറി തൊട്ടു വരവേല്‍ക്കല്‍.ചെണ്ട മേളം.ആര്‍പ്പുവിളി.ഹര്‍ഷാരവം.ക്രിസ്മസ് അവധിയായിട്ടും ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്മനസ്സു കാട്ടിയ ആ വിദ്യാലയം പെങ്കുട്ടികള്‍ക്കുള്ളത്-.കന്യാ വിദ്യാലയം.

ഇത് മികവിന്റെ ആലയം.
ഇരുപത്തഞ്ചു വര്ഷം മുമ്പ് പതിനാറു ശതമാനമായിരുന്നു പത്താം ക്ലാസ് വിജയം.ക്രമേണ അതുയര്‍ത്തി കൊണ്ട് വന്നു.തൊണ്ണൂറ്റിയെട്ടില്‍ നാല്പതു ശതമാനമാക്കി.രണ്ടായിരത്തി ആറില്‍ തൊണ്ണൂറ്റി രണ്ടിലെത്തി
ഇപ്പോള്‍ രണ്ടു വര്‍ഷമായി നൂറിന്റെ പൊലിമയില്‍.
അക്കാദമിക നിലവാരമാണ് മികവിന്റെ പ്രധാന സൂചിക.
പൊരുതി നേടിയത് കാത്തു സൂക്ഷിക്കും.

ഭൂ മാഫിയ ദില്ലിയില്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ല.അവര്‍ സ്കൂളിന്റെ സ്ഥലം സ്വന്തമാക്കാന്‍ പുറപ്പെട്ടു.സാധാരണക്കാരുടെ വിദ്യാലയം പതറി.ദളിതയായ ഹെഡ് മിസ്ട്രസ് പതറിയില്ല.ചെറുത്തു നിന്നു .കരുത്തു സമാഹരിച്ചു.കൂടെ നില്‍ക്കാന്‍ ക്രമേണ ആളുണ്ടായി.സമൂഹം പിന്തുണ നല്‍കിയത് ടീച്ചറുടെ പ്രതി ബദ്ധതയ്ക്ക് .കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്നതൊക്കെ അവര്‍ കാണുന്നുണ്ടായിരുന്നു .മാഫിയ തോറ്റു മടങ്ങി.
ടീച്ചര്‍ പറഞ്ഞു ഡിപ്പാര്‍ട്ട്മെന്റ് സഹായിച്ചില്ല...എങ്കിലും..ആ അപൂര്‍ണ വാക്യത്തില്‍ ഇശ്ചാശക്തി..
വിദ്യാലയം ആകര്‍ഷകം
വിദ്യാലയം ആകര്‍ഷകം ആകുന്നതു അകം കുളിരും അനുഭവം നല്‍കുമ്പോഴാണ്.ചായപ്പോലിമയിലല്ല .ആയിരത്തി തൊള്ളായിരത്തി പതിനഞ്ചു കുട്ടികള്‍,അറുപത്തിരണ്ടു അധ്യാപകര്‍.ഇവരെ കോര്‍ത്തിണക്കി സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും പൊന്‍ നൂല്‍ ...
പെണ്‍കുട്ടികളുടെ കണ്ണുകളില്‍ ആത്മവിശ്വാസം.അധ്യാപരോടൊപ്പം തികഞ്ഞ സ്വാതന്ത്ര്യത്ത്തോടെ അവര്‍ ആടുകയും പാടുകയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു.
അധ്യാപികമാര്‍ക്കും ഒരു സങ്കോചവുമില്ല .ഡോ: സ്റ്റെല്ലടീച്ചര്‍ (എച്.എം ) മുന്‍പില്‍ .
അവര്‍ ഞങ്ങളുടെ മുമ്പാകെ ആംഗ്യ പ്പാട്ട് പാടി നൃത്തം വെച്ചു.സഹാധ്യാപികമാരും കൂടി.ഞങ്ങളെയും ക്ഷണിച്ചു.കുട്ടികളും കൂടി.
ഇതാണ് സ്കൂള്‍.ഒറ്റ മനസ്സ്.
(എച് എം ആയാല്‍ പിന്നെ പലരും മറ്റൊരു ലോകത്താണ്.ഭരണം കെട്ടിയിറക്കിയ മനസ്സുള്ള നടത്തിപ്പുകാര്‍.)_
സ്നേഹമാണ് കൂട്ടായ്മുടെ ശക്തി എന്ന് ഡോ: സ്റ്റെല്ലടീച്ചര്‍ തെളിയിക്കുന്നു.
ബാല (ബില്ടിംഗ് ആസ് ലേണിംഗ് എയിഡ്)
സ്കൂളില്‍ ഏതു ക്ലാസില്‍ ചെന്നാലും അതു രൂപകല്‍പന ചെയ്തതിന്റെ പിന്നിലെ സര്‍ഗാത്മക ചിന്ത മിന്നുന്നത് കാണാം.ക്ലാസ് നിലവാരം അനുസരിച്ച് ചുവരുകള്‍ പഠന സൌഹൃദപരം.
ജനാലകളും കതകുകളും ഫാനും മറ്റുപകരണങ്ങളും ഗണിതം പഠനത്തിനും ചിത്ര കലാ വിദ്യാഭ്യാസത്തിനും ശാസ്ത്ര പഠനത്തിനും അനുയോജ്യമാക്കിയിരിക്കുന്നു.
ഒരു ക്ലാസില്ചെന്നാല്‍ ആകാശവിസ്മയം .നീലയില്‍ പ്രപഞ്ച കാഴചകള്‍..
മറ്റൊരു ക്ലാസില്‍ പരിണാമത്തിന്റെ കഥ.ഇനിയുമൊരിടത്ത് ഭൂമിയുടെ രഹസ്യങ്ങള്‍..
കുഞ്ഞുങ്ങളുടെ കണ്ണിലൂടെ
പ്രൈമറി ക്ലാസില്‍ ടീച്ചര്‍മാര്‍ക്കുള്ള മേശ പല രൂപത്തിലാണ് ആമയും മാങ്ങയും പൂവും ഒക്കെയായി അവതാരം.ക്ലാസ് ആകെ കുട്ടിത്തമുള്ളതാക്കുന്നത് കുഞ്ഞുങ്ങളുടെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്.
കുട്ടികളുടെ അന്വേഷണ വാസനയെ മുതലാക്കുന്ന ഇനങ്ങള്‍ കണ്ടു.പച്ച ചതുരത്തില്‍ ധാരാളം ബിന്ദുക്കള്‍.അവ യോജിപ്പിച്ച് ഓരോ ദിവസവും പുതിയ രൂപങ്ങള്‍ നിര്‍മിക്കണം.അത് വീടാകാം.കിളിയാകാം ഗണിത രൂപങ്ങളാകാം.ഓരോ ദിവസവും വെല്ലുവിളി ‍.പുതിയ ഒന്നിന്റെ പിറവി.ഒരിടത്ത് മരങ്ങളുടെ വലിയ കട്ട് ഔട്ട്.അത് കുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ ഉള്ളത്. അനുഭവത്തിന്റെ തീവ്രത കൂട്ടാന്‍ ഇതാണ് വഴി.താല്പര്യം നില നിറുത്താനും ശ്രദ്ധ പിടിച്ചെടുക്കാനും.
അലമാരയില്‍ വിവിധ കളിപ്പാട്ടങ്ങള്‍.അതോ പഠനോപകരണങ്ങളോ?
താക്കോല്‍ കൊളുത്ത്തിയിടുന്നതിനു പോലും ഗണിത രൂപങ്ങളുടെയും ജീവി വര്‍ഗങ്ങളുടെയും കട്ട് ഔട്ടുകള്‍

സ്കൂള്‍ എന്നാല്‍ എന്താണ്?
അറിവ് കുത്തി നിറയ്ക്കുന്ന,കപടമായ അച്ചടക്കത്തിന്റെ മേനി പറയുന്ന സ്ഥാപനമല്ലെന്നു ഈ സ്കൂള്‍ വിളംബരം ചെയ്യുന്നു.
  • ടീം വര്‍ക്ക്
  • പ്രതിബദ്ധത
  • സ്ഥിരോത്സാഹം
  • ഓരോ വര്‍ഷവും കൂടുതല്‍ ഉയരത്തിലേക്ക്
  • മികവു ലക്ഷ്യമല്ല പ്രയാണ മാര്‍ഗം തന്നെ എന്നുള്ള കരുതല്‍.
  • സര്‍ഗാത്മകത
  • സ്നേഹം
  • ആത്മവിശ്വാസം
  • ഇശ്ചാശക്തി
  • സമൂഹത്തെ അണി നിരത്താനുള്ള കഴിവ്
അംഗീകാരങ്ങള്‍

  • സ്റ്റെല്ല ടീച്ചറെ തേടി ദേശീയ പുരസ്കാരം
  • മികച്ച സ്കൂളിനുള്ള അവാര്‍ഡുകള്‍
  • നല്ല അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ സഹാധ്യാപകര്‍ക്കും
  • അധ്യാപക മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ ഓരോ വര്‍ഷവും
  • ഇതിലും വലിയ പുരസ്കാരമാണ് ഓരോ വര്‍ഷവും അവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍.
( ദില്ലി വിശേഷങ്ങള്‍ പങ്കിടുന്നത് നൂറ്റമ്പതാം ലക്കം ചൂണ്ടു വിരല്‍)

No comments: