ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, December 8, 2010

പ്രഥമ അധ്യാപകര്‍ മറ്റു വിദ്യാലയങ്ങള്‍ കാണേണ്ടതുണ്ടോ

മികച്ച ആസൂത്രണവും സംഘാടനവും
അന്വേഷണവും നടത്തുന്ന നിരവധി പൊതു വിദ്യാലയങ്ങള്‍ കേരളത്തില്‍ ഉണ്ട്.

 • അവ പുതിയ പാത ഒരുക്കുന്നവയാണ്.
 • കുട്ടികളുടെ എല്ലാവിധ കഴിവും പരിപോഷിപ്പിക്കാന്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ നേടിയ വിദ്യാലയങ്ങള്‍.
 • അക്കാദമിക കൂട്ടായ്മ എങ്ങനെയാണ് വിദ്യാലയത്തിനുതിളക്കം ഏകുന്നതെന്ന് തെളിയിച്ചവര്‍
 • നാടിന്റെ അഭിമാനമായി മാറിയ വിദ്യാലയങ്ങള്‍.
 • അധ്യയന സംസ്കാരത്തിന്റെ വേറിട്ട കാഴ്ചകള്‍.

സ്വന്തം വിദ്യാലയത്തിന്റെ ചുറ്റു വട്ടത്തിനപ്പുറമുള്ള നന്മകള്‍ തേടാന്‍ ,അറിയാന്‍ ശ്രമിക്കുന്നതിലൂടെ
ഏതൊരു സ്കൂളിനും കൂടുതല്‍ ഉയരത്തിലെത്താന്‍ കഴിയും.

തുടങ്ങിയത് കൊല്ലംകാരാണ് .(ബ്രിട്ടനുമായി അക്കാദമിക കൂട്ടായ്മ സ്ഥാപിച്ച ,സംയുക്ത പഠന പ്രോജക്റ്റ് ചെയ്യുന്ന പതിനാറു വിദ്യാലയങ്ങള്‍ ).അവര്‍ കാസര്‍ ഗോടിനു പോയി ‌.സ്കൂളുകള്‍ സന്ദര്‍ശിച്ചു അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍.

തങ്കയം,കൂട്ടക്കാനി,ബാര,ബേക്കല്‍,നാലിലാം കണ്ടം, മുഴക്കോം,പാടിക്കല്‍, കാഞ്ഞിരപ്പോയില്‍...ഇങ്ങനെ മികവിന്റെ പാഠങ്ങള്‍ തീര്‍ത്ത വിദ്യാലയങ്ങള്‍ അവരെ സ്വീകരിച്ചു.പ്രചോദനം നല്‍കി.

കാസര്‍ കൊട് നിന്നും ഇരുപതു പ്രഥമ അധ്യാപകര്‍ തിരുവനന്തപുരം സ്കൂളുകള്‍ സന്ദര്‍ശിച്ചു.ചാല,പച്ച, അയിലം,നേമം,ശ്രീനിവാസപുരം,പേരൂര്‍...പങ്കുവക്കലിന്‍ പുതിയ പഠനാനുഭവം.
പിന്നീട് തിരുവനതപുരം ടീം പാലക്കാടെത്ത്തിയപ്പോള്‍ പത്തനം തിട്ടയില്‍ നിന്നും ഒരു സംഘം കസ്ര്ഗോടെത്തിയിരുന്നു.
കണ്ണൂരുകാര് ആലപ്പുഴയിലും അക്കാദമിക വിരുന്നു വന്നു.
ഇത് പുതിയ തുടക്കം
സര്‍വ ശിക്ഷാ അഭ്യാന്‍ ഈ വര്‍ഷ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനം

 • വിദ്യാല നേതൃത്വം പഠന സംസ്കാരത്തിന്റെ പ്രചാരകരാകല്‍
 • പ്രയോഗിച്ചു വിജയിപ്പിച്ച കാര്യങ്ങള്‍ നേരില്‍ കാണാന്‍,പഠിക്കാന്‍ അവസരം
 • കൂട്ടായ്മയുടെ കരുത്തു ബോധ്യപ്പെടാന്‍
 • പുതിയ ആശയങ്ങള്‍,അന്വേഷണങ്ങള്‍ക്ക് തെളിച്ചം, ഊര്‍ജം നല്‍കും.
 • സമൂഹത്തിന്റെ ഹൃദയത്തില്‍ എങ്ങനെ വിദ്യാലയങ്ങള്‍ ഇടം നേടുന്നുവെന്ന് തിരിച്ചറിയാന്‍.
 • ഇരു കൂട്ടര്‍ക്കും പ്രയോജനം.
 • പ്രഥമാ ധ്യാപക ശാക്തീകരനത്ത്തിന്‍ പുതിയ മാതൃക.
 • പങ്കെടുത്ത എല്ലാവര്ക്കും നല്ലതേ പറയാനുള്ളൂ
കാസര്‍ഗോഡ്‌ ചെന്നതിന്റെ അനുഭവം ബേക്കല്‍ സ്കൂള്‍ പങ്കിടുന്നു...

പത്തനംതിട്ടയിലെ പ്രധാനാധ്യാപികമാര്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം!

"പത്തനംതിട്ടജില്ലയില്‍ നിന്നും പ്രധാനാധ്യാപകരുടെ ഒരു സംഘം കാസര്‍ഗോഡ്‌ വരുന്നുണ്ട് ,സ്കൂളുകള്‍ കാണാന്‍ ..നിങ്ങളുടെ സ്കൂളും കൂട്ടത്തില്‍ ഉണ്ട്''-എസ്. എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വേണുമാഷ് പറഞ്ഞപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു, "മേളകളുടെ തിരക്കിലായതിനാല്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ചിട്ട കാണില്ല"-ഉള്ളകാര്യം തുറന്നു പറഞ്ഞിട്ടും മാഷ്‌ വിട്ടില്ല ,''അതും പഠനത്തിന്റെ ഭാഗമാണല്ലോ,സ്കൂള്‍ കാണുന്ന കൂട്ടത്തില്‍ അതും ആയ്ക്കോട്ടെ.എന്തായാലും എല്ലാ അധ്യാപികമാരും കുട്ടികളും സ്കൂളില്‍ ഉണ്ടാകുമല്ലോ ,അത് മതി''.
പിന്നെ തര്‍ക്കിച്ചില്ല ,സഹാധ്യാപികമാരോടു കാര്യം പറഞ്ഞു ''.കൊല്ലം ജില്ലയിലെ അധ്യാപകര്‍ വന്നതുപോലെ കുറച്ചു പേര്‍ കൂടി നമ്മുടെ സ്കൂള്‍ കാണാന്‍ വരുന്നു,മേളകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്ക് അറിയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും വേണം ''...
ഒരു കാര്യം പറയട്ടെ,ക്ലാസ്സിലേക്ക് ആര് വരുന്നതിലും അവര്ക്കു മുമ്പില്‍ ക്ലാസ് എടുക്കുന്നതിലും ഞങ്ങളുടെ അധ്യാപികമാര്‍ക്ക് യാതൊരു മടിയും ഇല്ല!
ക്ലാസ് പി.ടി.എ യോഗത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കു മുമ്പില്‍ അവര്‍ സ്ഥിരമായി ക്ലാസ്സെടുക്കാറണ്ടല്ലോ .
..

.......ക്ലാസ്സില്‍ ആരു വന്നാലും കുട്ടികള്‍ക്ക് വലിയ കാര്യമാണ്,എന്തു ചോദിച്ചാലും അവര്‍ പ്രതികരിക്കും .''.നിങ്ങള്‍ പത്തനംതിട്ട കണ്ടിട്ടുണ്ടോ?''ഉഷടീച്ചര്‍ ചോദിക്കേണ്ട താമസം ,നാലാം ക്ലാസ്സുകാരുടെ മറുപടി വന്നു '',ഉണ്ടല്ലോ'' ,-സത്യത്തില്‍ ഞാനൊന്ന് ഞെട്ടി ,ഇവരെപ്പോഴാ പത്തനംതിട്ട കണ്ടത്?അപ്പോഴേക്കും വിശദീകരണവും വന്നു '',കേരളത്തിന്റെഭൂപടത്തില്‍ പത്തനംതിട്ട കണ്ടല്ലോ ''.നിങ്ങളുടെ നിറയുന്ന ഭൂപടത്തില്‍ എവിടെയാ പത്തനംതിട്ട? '' ബി.ആര്‍.സി. ട്രെയിനര്‍ അസീസ്‌ മാഷ്‌ ചോദിക്കേണ്ട താമസം ജനിഷ ചാടിയേഴുന്നേറ്റു ,''ഇതല്ലേ ?'..........'

ഒന്നാം ക്ലാസ്സുകാര്‍ക്കും യാതൊരു പരിഭ്രമവും ഇല്ല ചുമര്ചിത്രങ്ങളിലെ ജീവികളെക്കുറിച്ചും വാഹനങ്ങ ളെ ക്കുരിച്ചുമെല്ലാം അവര്‍ വാചാലരായി.പുസ്തകത്തില്‍ എഴുതിയത് കാണിക്കാനായിരുന്നു ചിലര്‍ക്ക് താല്‍പ്പര്യം .....പൊന്നമ്മ ടീച്ചറും ,ഉഷാകുമാരി ടീച്ചറും ,മാത്യു മാഷുമെല്ലാം നിമിഷനേരം കൊണ്ടു അവരുടെ പരിചയക്കാരായി !
ഒന്നാം തരത്തിലെ പുത്തന്‍ ഫര്‍ണിച്ചറുകള്‍ ഒരുക്കുന്നതിന് വന്ന ചെലവ് ,വരച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിന്റെ യുക്തി, ബിഗ്‌ പിക്ചര്‍ പ്രയോജനപ്പെടുത്തുന്ന വിധം ,ധനസമാഹരണം...തുടങ്ങിയ കാര്യങ്ങളെക്കുരിച്ചെല്ലാം പ്രധാനാധ്യാപകര്‍ ഞങ്ങളോട് ചോദിച്ചു ...അവരുടെ വിദ്യാലയ വിശേഷങ്ങള്‍ ഞങ്ങളും ചോദിച്ചറിഞ്ഞു ..ഇത്തരം സൌഹൃദ സന്ദര്‍ശനങ്ങളുടെ പ്രസക്തിയും ഈ ആശയ വിനിമയം തന്നെയല്ലേ? ....

സ്കൂളിലെ സന്ദര്‍ശന പുസ്തകത്തില്‍ അവര്‍ ഇങ്ങനെ കുറിച്ചിട്ടു....
ഒരുകാര്യം കൂടി പറയട്ടെ ..ഞങ്ങളുടെ വിദ്യാലയത്തിന് എന്തെങ്കിലും മികവ് ആരെങ്കിലും കാണുന്നു വെങ്കില്‍ ,അത് ഞങ്ങളുടെ
കൂട്ടായ്മയുടെ വിജയമാണ്

No comments: