ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 28, 2014

സയന്‍സ് ഇന്‍ഷ്യേറ്റീവ് -ഹരിപ്പാട് മാതൃക

ആദ്യം ഈ വാര്‍ത്ത വായിക്കൂ..

നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' (' ലാബ് -2014')


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് , സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സഹകരണത്തോടെ എല്‍. പി മുതല്‍ ഹൈസ്ക്കൂള്‍ വരെയുള്ള മുഴുവന്‍ സ്കൂളുകളിലേയും സയന്‍സ് ലാബുകള്‍ ബഹുജനപിന്തുണയോടെ ശാക്തീകരിക്കുന്ന ലാബ് -2014 ജൂണ്‍ 16 മുതല്‍ ആരംഭിക്കും '.നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം സബ് ജില്ലയിലെ 58 സ്കൂളുകളും അവിടുത്തെ സയന്‍സ് ക്ലബ്ബുകളും അദ്ധ്യാപകരും പി.ടി.എ , എസ്.എം.സികള്‍ സമൂഹം എന്നിവരുടെ പിന്തുണയോടെയാവും പരിപാടി നടപ്പാക്കുക. 4 ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ പരിപാടിയുടെ ഓരോ ഘട്ടത്തിലും ശക്തമായ മോണിട്ടറിംഗും ഉണ്ടാകും. ഡയറ്റിന്റെ നേതൃത്വത്തില്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, എ.ഇ.ഒ , ബി.പി.ഒ തുടങ്ങിയവരടങ്ങുന്ന മോണിട്ടറിംഗ് വിഭാഗം സ്കൂളുകള്‍ സന്ദര്‍ശിക്കുകയും ലാബ് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഈ പരിപാടി പൂര്‍ത്തിയാകുന്നതോടെ ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലേയും ശാസ്ത്രലാബുകള്‍ പാഠപുസ്തകങ്ങള്‍ക്കനുസൃതമായി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയുടെ വിജയത്തിനായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എല്ലാവരുടേയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു.
                                 'ലാബ് -2014'- ഒന്നാം ഘട്ടം ടൈംടേബിള്‍
തീയതിപങ്കാളിത്തംപ്രവര്‍ത്തനം
ജൂണ്‍ 16അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ലാബ് ശുചീകരണം
ജൂണ്‍ 17അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍പഴകിയരാസവസ്തുക്കള്‍,
ഉപയോഗശൂന്യമായ ഉപകരണങ്ങള്‍
എന്നിവ വേര്‍തിരിക്കുന്നു
ജൂണ്‍ 18അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ഉപയോഗയോഗ്യമായ രാസവസ്തുക്കള്‍
ലേബല്‍ ചെയ്യുന്നു
ഉപകരണങ്ങള്‍ വൃത്തിയാക്കുന്നു
ജൂണ്‍ 19അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍രാസവസ്തുക്കളുടേയും
 ഉപകരണങ്ങളുടേയും
തരം തിരിക്കല്‍നിശ്ചിതസ്ഥലത്ത്
ക്രമീകരിക്കല്‍
ജൂണ്‍ 20അദ്ധ്യാപകര്‍യു.പിഎച്ച്.എസ് ക്ലാസ്സുകളിലെ
ശാസ്ത്ര പാഠപുസ്തകങ്ങളുമായ.
ബന്ധപ്പെട്ടഉപകരണങ്ങളും
 രാസവസ്തുക്കളും ഉണ്ടോയെന്ന്
പരിശോധിക്കുന്നു
ജൂണ്‍ 21അദ്ധ്യാപകര്‍പാഠപുസ്തകവുമായിബന്ധപ്പെട്ട്
ലാബില്‍ ഇല്ലാത്തവ ലിസ്റ്റ് ചെയ്യുന്നു
ജൂണ്‍ 23ഹെഡ്മാസ്റ്റര്‍ / ഹെഡ്മിസ്ട്രസ്വൈകിട്ട് 4 മണിക്കുമുമ്പായി ലാബില്‍
ഇല്ലാത്തവയുടെ ലിസ്റ്റ്
എ.ഇ.ഒയില്‍ എത്തിക്കുന്നു

ആരാണ് സയന്‍സ് ഇന്‍ഷ്യേറ്റീവ്? എന്താണ് അത്?
അവരുടെ കുറിപ്പ് നോക്കൂ


ഹരിപ്പാട്ടുകാരായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി അറിവുപങ്കുവെയ്ക്കാന്‍ താല്പര്യമുള്ളവരുമായ സുമനസ്സുകളെ ക്ഷണിക്കുന്നു
___________________________________________________
ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രപഠനനിലവാരവും കുട്ടികളുടെ ശാസ്ത്രബോധവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 3 വര്‍ഷക്കാലമായി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് പൊതുവിദ്യാലയങ്ങളില്‍ ( സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങള്‍ ) നിരവധിപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്നു. സ്കൂളുകളിലെ ശാസ്ത്രപരിപാടികളിലെ വൈവിദ്ധ്യവും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ അവരുടെ വൈദഗ്ദ്യം സൗദന്യമായി നല്‍കാന്‍ തയ്യാറായത് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍പഠിക്കുന്ന സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ശാസ്ത്രത്തെ പരിചയപ്പെടുത്താന്‍ സഹായകരമായിട്ടുണ്ട്. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ കഴിയുന്ന , ഹരിപ്പാട്ടുകാരായ നിരവധിപേരുണ്ട്. അറിവ് പകരാനുള്ള ഞങ്ങളുടെ ഈ ശ്രമത്തിന് അവരുടെ പിന്തുണകൂടി ആവശ്യമുണ്ട്. ഉന്നതമായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ,സാധാരണക്കാരായ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ താല്പര്യമുള്ളവര്‍ ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി info@scientia.org.in അല്ലെങ്കില്‍ scienceinitiative@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. -സയന്‍സ് ഇനിഷ്യേറ്റീവ് 
_____________________________________________
Teaching is not a profession, It is a mission
_____________________________________________
Visit:www.scientia.org.in
ഹരിപ്പാട്ടുകാരായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി അറിവുപങ്കുവെയ്ക്കാന്‍ താല്പര്യമുള്ളവരുമായ സുമനസ്സുകളെ ക്ഷണിക്കുന്നു
___________________________________________________
ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രപഠനനിലവാരവും കുട്ടികളുടെ ശാസ്ത്രബോധവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 3 വര്‍ഷക്കാലമായി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് പൊതുവിദ്യാലയങ്ങളില്‍ ( സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങള്‍ ) നിരവധിപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്നു. സ്കൂളുകളിലെ ശാസ്ത്രപരിപാടികളിലെ വൈവിദ്ധ്യവും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ അവരുടെ വൈദഗ്ദ്യം സൗദന്യമായി നല്‍കാന്‍ തയ്യാറായത് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍പഠിക്കുന്ന സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ശാസ്ത്രത്തെ പരിചയപ്പെടുത്താന്‍ സഹായകരമായിട്ടുണ്ട്. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ കഴിയുന്ന , ഹരിപ്പാട്ടുകാരായ നിരവധിപേരുണ്ട്. അറിവ് പകരാനുള്ള ഞങ്ങളുടെ ഈ ശ്രമത്തിന് അവരുടെ പിന്തുണകൂടി ആവശ്യമുണ്ട്. ഉന്നതമായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ,സാധാരണക്കാരായ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ താല്പര്യമുള്ളവര്‍ ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി info@scientia.org.in അല്ലെങ്കില്‍ scienceinitiative@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. -സയന്‍സ് ഇനിഷ്യേറ്റീവ് 
_____________________________________________
Teaching is not a profession, It is a mission
_____________________________________________
Visit:www.scientia.org.in
ഹരിപ്പാട്ടുകാരായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി അറിവുപങ്കുവെയ്ക്കാന്‍ താല്പര്യമുള്ളവരുമായ സുമനസ്സുകളെ ക്ഷണിക്കുന്നു
___________________________________________________
ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രപഠനനിലവാരവും കുട്ടികളുടെ ശാസ്ത്രബോധവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാല് വര്‍ഷക്കാലമായി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് പൊതുവിദ്യാലയങ്ങളില്‍ ( സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങള്‍ ) നിരവധിപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്നു. സ്കൂളുകളിലെ ശാസ്ത്രപരിപാടികളിലെ വൈവിദ്ധ്യവും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ അവരുടെ വൈദഗ്ദ്യം സൗദന്യമായി നല്‍കാന്‍ തയ്യാറായത് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍പഠിക്കുന്നസാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ശാസ്ത്രത്തെ പരിചയപ്പെടുത്താന്‍ സഹായകരമായിട്ടുണ്ട്. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ കഴിയുന്ന , ഹരിപ്പാട്ടുകാരായ നിരവധിപേരുണ്ട്. അറിവ് പകരാനുള്ള ഞങ്ങളുടെ ഈ ശ്രമത്തിന് അവരുടെ പിന്തുണകൂടി ആവശ്യമുണ്ട്. ഉന്നതമായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ,സാധാരണക്കാരായ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ താല്പര്യമുള്ളവര്‍ ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി info@scientia.org.in അല്ലെങ്കില്‍ scienceinitiative@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. -സയന്‍സ് ഇനിഷ്യേറ്റീവ് 
  •  കുട്ടികളുടെ ശാസ്ത്രപഠനത്തെ സഹായിക്കുന്നതിനൊപ്പം ശാസ്ത്രാദ്ധ്യാപകര്‍ക്ക് അദ്ധ്യാപനത്തെ കൂടുതല്‍മെച്ചപ്പെടുത്താനും അറിവുപങ്കുവെയ്ക്കാനുമുള്ളപൊതുവേദിയായി ഇതുമാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ശാസ്ത്രാദ്ധ്യാപനം മെച്ചപ്പെടണമെന്ന് ആഗ്രമുള്ള ആര്‍ക്കും ഇതില്‍ പങ്കാളികളാവാം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാം 5,6,7 ക്ലാസ്സുകളിലെ ശാസ്ത്രപുസ്തകങ്ങളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ധ്യാപനത്തെ മികവുറ്റതാക്കാനുള്ള വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇതിലേക്ക് സ്വാഗതംinfo@scientia.org.in
സയന്‍സ് ഇന്‍ഷ്യേറ്റീവിന്റെ ചില പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകസംഘം നെയ്യാര്‍ഡാം ,തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവ സന്ദര്‍ശിച്ചു. സംഘത്തില്‍ പതിനേഴോളം പേര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സയന്‍സ് ഇനിഷ്യേറ്റീവ് ആരംഭിച്ച വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
_____________________________________________
Teaching is not a profession, It is a mission
 റേഡിയോ സയന്‍ഷ്യ
ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെ വിജ്ഞാന പ്രസരണ സംവിധാനമാണ്  ഇന്റര്‍നെറ്റ് റേ‍ഡിയോ ആയ റേഡിയോ സയന്‍ഷ്യ.  ക്ലാസ്സുകള്‍ ,ഡോക്യുമെന്ററികള്‍ , പ്രഭാഷണങ്ങള്‍ തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മമെച്ചപ്പെടുത്തുന്നതിനു സഹായകരമായ വിവരങ്ങള്‍ ലോകത്തെമ്പാടും എത്തിക്കുകയെന്ന ദൗത്യമാണ് ഞങ്ങള്‍ ഇതിലൂടെ ചെയ്തുവരുന്നത്. കേരളത്തില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭം ആയിരിക്കും ഇതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളിലെ ശാസ്ത്രവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സയന്‍സ് ഇനിഷ്യേറ്റീവ്  2013 ജനുവരി 26 ന് ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ ആണ് റേഡിയോ സയന്‍ഷ്യ

 ശാസ്ത്ര
വീയപുരം : ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് , കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 1 മുതല്‍ 28 വരെ നീണ്ടുനിന്ന ശാസ്ത്ര -2014 വീയപുരം ഗവ.എച്ച്.എസ്സില്‍ സമാപിച്ചു. സമാപന സമ്മേളനം നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി .ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.എസ് .എം.സി ചെയര്‍മാന്‍ സി. പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ഗവ.എഞ്ചിനിയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ കെ.എസ് .സിബി വിസ്മയിപ്പിക്കുന്നശാസ്ത്രം മാനവപുരോഗതിക്ക് എന്നവിഷയത്തില്‍ പ്രഭാഷണം നടത്തി.
യോഗത്തില്‍ സബ് ജില്ലാതല ശാസ്ത്രമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാസ്ത്രമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ശങ്കരനാരായണന്‍ ( സെന്റ് തോമസ് എച്ച്.എസ് , കാര്‍ത്തികപ്പള്ളി ) ,അന‍സില്‍ റഹ്മാന്‍ ( ഗവ.എച്ച്.എസ് വീയപുരം )ആര്യ ( സെന്റ് മേരീസ് യു.പി.എസ് കാരിച്ചാല്‍ ) ജെ. അനുപമ ( നടുവട്ടം വി.എച്ച്. എസ്.എസ് ) എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. യോഗത്തില്‍ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ,ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.ആര്‍ വിശ്വംഭരന്‍ , സീനിയര്‍ അസിസ്റ്റന്റ് തോമസ് മാത്യുസ് , സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്, എസ്.എം.സി വൈസ് ചെയര്‍മാന്‍ ഹാഷിം എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര്‍ വിനോദിനി യോഗത്തില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മിനിമോള്‍ കൃതജ്ഞതയും രേഖപ്പെടുത്തി


ഇതുപോലെ ഓരോ പ്രദേശത്തും ഓരോ വിഷയത്തിലും അധ്യാപകക്കൂട്ടങ്ങള്‍ ഉണ്ടാകട്ടെ. താഴെ നിന്നും വളര്‍ത്തിയെടുക്കുന്ന ആവശ്യാധിഷ്ടിത കര്‍മപരിപാടികളുമായി ഗുണനിലവാരമുയര്‍ത്താന്‍ മുന്നോട്ട്. സര്‍ഗാത്മക അക്കാദമിക ഇടപെടലുകള്‍ ഉണ്ടാകട്ടെ. ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ അതത് പ്രദേശത്തുളള സാധ്യത കണ്ടെത്തൂ..
നമ്മുക്ക് ഇവരെ അനുമോദിക്കാം

4 comments:

tuzhuvath@gmail.com said...

അഭിനന്ദനങ്ങൾ!!

Science Initiative said...
This comment has been removed by the author.
Science Initiative said...

സര്‍,എഴുതിയത് വായിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഞങ്ങള്‍ കൂടുതല്‍ മികവാര്‍ന്ന പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. ഈ ജൂണ്‍ 28 ന് ബഡ്ഢിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയില്‍ നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും സയന്‍സ് ഇനിഷ്യേറ്റീവും ചേര്‍ന്ന് സബ് ജില്ലയിലെ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി. സബ് ജില്ലയിലെ ഹയര്‍സെക്കന്ററി ഒഴികെയുള്ള 85 ശതമാനത്തിലധികം സ്കൂളുകളിലും ജൂണ്‍ 13 നകം സയന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കുകയും ഓണ്‍ലൈന്‍ രജിസ്ടേഷന്‍ നടത്തുകയും ചെയ്തു. ജൂലയ് 5 ന് സബ് ജില്ലതലത്തില്‍ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാക്കളുടെ പരിശീലനം തുടങ്ങും. കഴിഞ്ഞവര്‍ഷത്തേപ്പോലെ തന്നെ ഹയര്‍സെക്കന്ററി അദ്ധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള സയന്‍സ് ഹെല്‍പ്പ് ഡസ്ക്കും ഉണ്ടാകും. കഴിഞ്ഞവര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുത്ത 5 കുട്ടികള്‍ സ്റ്റേറ്റ് തലത്തിലും ഒരാള്‍ ദേശീയതലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു പ്രത്യേകത മാസത്തില്‍ ഒരു ശനിയാഴ്ച സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കൂടാറുണ്ട്. അടിയന്തിര സന്ദര്‍ഭങ്ങള്‍ ഒഴികെ ശനിയാഴ്ചകളില്‍മാത്രമെ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കൂടാറുള്ളു. അങ്ങനെപോലും കുട്ടികളുടെ പഠനം നഷ്ടപ്പെടുവാന്‍ ‍ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സയന്‍സ് ഇനിഷ്യേറ്റീവ് എന്ന ആശയം 2010ല്‍ ക്ലസ്റ്ററില്‍ രൂപപ്പെട്ട ആശയമാണ്. ഇന്നത് കെട്ടുറപ്പുള്ള ഒരു സംവിധാനമായി മാറിക്കഴിഞ്ഞു.സാമൂഹ്യപ്രതിബദ്ധതയുള്ള 10 അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതില്‍ കൂടുതല്‍ പേരും അദ്ധ്യാപികമാരാണ്. സ്വയം സന്നദ്ധരായി മുന്നോട്ടു വന്നവരാണ്. നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്ഒരു ചോദ്യം ഉപയോഗിച്ച് സബ് ജില്ലയിലെ സ്കൂളുകളില്‍ ഒരേസമയം ക്വിസ് മത്സരം ഉള്‍പ്പെടെ നടത്താനാവും. സയന്‍സുമായി ബന്ധപ്പെട്ട പരിപാടികളുടെ നടത്തിപ്പിന് 99 ശതമാനവും ഓണ്‍ലൈന്‍സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുക.. സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപകരുടെ പിന്തുണയാണ് ഞങ്ങളുടെ വിജയത്തിനു പിന്നില്‍.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ www.scientia.org.in എന്ന ഞങ്ങളുടെ സൈറ്റില്‍ കയറി സയന്‍സ് ക്ലബ്ബ് പേജില്‍ ഇടതുവശത്തായി നല്‍കിയിരിക്കുന്ന 'സയന്‍സ് ഇനിഷ്യേറ്റീവിനേപ്പറ്റി കൂടുതല്‍ അറിയാന്‍' എന്നത് ഡൗണ്‍ ലോഡുചെയ്ത് വായിക്കാന്‍ അപേക്ഷ
- സി.ജി സന്തോഷ്.
സബ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ , സയന്‍സ് ഇനിഷ്യേറ്റീവ് ,
സെക്രട്ടറി , ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍

pushkin said...

ചങ്ങാതി ,
ഞങ്ങള്‍ കൊല്ലം ജില്ലയില്‍ താമസിക്കുന്നവര്‍ ആണ് .നിങ്ങളുടെ രീതികള്‍ ഇഷ്ട്ടപ്പെട്ടു .കൂടുതല്‍ അറിയണം എന്നുണ്ട് ,ഞങ്ങളുടെ സ്കൂളുകളില്‍ ഇതിനുവേണ്ടി നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നു .
പുഷ്കിന്‍ലാല്‍ .ജി (രക്ഷിതാവ് )
പാരിപ്പള്ളി ,
കൊല്ലം
pushkinlal@gmail.com