കേരളത്തിലെ
വിവിധജില്ലകളിലെ പ്രവേശനപ്രവണതകളാണ്
ചുവടെ. മുന്‍
വര്‍ഷങ്ങളിലിത്തരം
വാര്‍ത്തകളില്ലായിരുന്നു.
പൊതുവിദ്യാഭ്യാസ
മേഖലയിലെ ഉണര്‍വ് രക്ഷിതാക്കള്‍
മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.
അതിന്റെ
പ്രതിഫലനമാണിത്
- വൈത്തിരി ഉപജില്ലയിലെ 17 വിദ്യാലയങ്ങളിലെ ഒന്നാം ക്ളാസിൽ അഡ്മിഷൻ കഴിഞ്ഞ വർഷത്തെ എണ്ണം മറികടന്നു കഴിഞ്ഞു. മാറി ചേര്‍ന്നവര്‍ 376
-
കല്പറ്റ മുനിസിപ്പാലിറ്റി യിലെ. Unaided school കളിൽ. കൊഴിഞ്ഞ് പോക്ക് രൂക്ഷം. 6പൊതുവിദ്യാലയങ്ങളുലായി Unaided സ്കൂളുകളിലെ 91 കുട്ടികളെ മാറ്റിച്ചേര്ത്തു
-
മാനന്തവാടി ഉപജില്ലയില്‍ 3 അണ്‍എയ്ഡഡ് വിദ്യാലയങ്ങല്‍ പ്രവര്‍ത്തനമവസാനിപ്പിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അണ്‍എയ്ഡഡിനെ വിട്ട് എല്‍ പി യില്‍ 123ഉം യു പി യില്‍ 167ഉം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നു.
-
ആറ്റിങ്ങൽ BRC പരിധിയിൽ ഉൾപ്പെട്ട പൊതുവിദ്യാലയങ്ങളിൽ ഇന്നുവരെ 986 കുട്ടികൾCBSE ,UN AIDED വിദ്യാലയങ്ങളിൽ നിന്ന് വന്നു ചേർന്നു
-
മതിലകംBRC യിലെ മതിലകം പഞ്ചായത്തിൽ മാത്രം 223 കുട്ടികൾunaided ൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് ഈ മാസം വന്നു ചേർന്നു.മറ്റ് 4 പഞ്ചായത്തുകളിലും 78, 45,63,82 എന്ന രീതിയിൽ ചേർന്നതായി പ്രാഥമിക വിവരം.
-
തുറവുർ ഉപജില്ല (ആലപ്പുഴ ജില്ല) യിലെ എന്റെ ( Asokakumar Revathy ) വിദ്യാലയത്തിൽ 2മുതൽ 4 വരെ ക്ലാസുകളിലേക്ക് ഈ വർഷം 25 കുട്ടികൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വന്നു ചേർന്നു.
-
തൃശൂർ യു ആർ സി യിൽ 1300 സി ബി എസ് ഇ കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക്