ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, May 28, 2017

അണ്‍ എയ്ഡഡില്‍ നിന്നും തിരിച്ചൊഴുക്ക്, അധ്യാപകര്‍ക്ക് ഉത്തരവാദിത്തമേറുന്നു


കേരളത്തിലെ വിവിധജില്ലകളിലെ പ്രവേശനപ്രവണതകളാണ് ചുവടെ. മുന്‍ വര്‍ഷങ്ങളിലിത്തരം വാര്‍ത്തകളില്ലായിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഉണര്‍വ് രക്ഷിതാക്കള്‍ മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണിത്
 • വൈത്തിരി ഉപജില്ലയിലെ 17 വിദ്യാലയങ്ങളിലെ ഒന്നാം ക്ളാസിൽ അഡ്മിഷൻ കഴിഞ്ഞ വർഷത്തെ എണ്ണം മറികടന്നു കഴിഞ്ഞു. മാറി ചേര്‍ന്നവര്‍ 376
 • കല്പറ്റ മുനിസിപ്പാലിറ്റി യിലെ. Unaided school കളിൽ. കൊഴിഞ്ഞ് പോക്ക് രൂക്ഷം. 6പൊതുവിദ്യാലയങ്ങളുലായി Unaided സ്കൂളുകളിലെ 91 കുട്ടികളെ മാറ്റിച്ചേര്ത്തു
 • മാനന്തവാടി ഉപജില്ലയില്‍ 3 അണ്‍എയ്ഡഡ് വിദ്യാലയങ്ങല്‍ പ്രവര്‍ത്തനമവസാനിപ്പിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അണ്‍എയ്ഡഡിനെ വിട്ട് എല്‍ പി യില്‍ 123ഉം യു പി യില്‍ 167ഉം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നു.
 • ആറ്റിങ്ങൽ BRC പരിധിയിൽ ഉൾപ്പെട്ട പൊതുവിദ്യാലയങ്ങളിൽ ഇന്നുവരെ 986 കുട്ടികൾCBSE ,UN AIDED വിദ്യാലയങ്ങളിൽ നിന്ന് വന്നു ചേർന്നു
 • മതിലകംBRC യിലെ മതിലകം പഞ്ചായത്തിൽ മാത്രം 223 കുട്ടികൾunaided ൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് ഈ മാസം വന്നു ചേർന്നു.മറ്റ് 4 പഞ്ചായത്തുകളിലും 78, 45,63,82 എന്ന രീതിയിൽ ചേർന്നതായി പ്രാഥമിക വിവരം.
 • തുറവുർ ഉപജില്ല (ആലപ്പുഴ ജില്ല) യിലെ എന്റെ ( Asokakumar Revathy ) വിദ്യാലയത്തിൽ 2മുതൽ 4 വരെ ക്ലാസുകളിലേക്ക് ഈ വർഷം 25 കുട്ടികൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വന്നു ചേർന്നു.
 • തൃശൂർ യു ആർ സി യിൽ 1300 സി ബി എസ് ഇ കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക്
 • ചേർത്തല വെള്ളിയാകുളം ഗവ.യു.പി.സ്കൂളിൽ ഒന്നാം ക്ളാസിലേയ്ക്ക് 100 കുട്ടികൾ എൻറോൾ ചെയ്തു. മുൻ വർഷം 60 കുട്ടികളായിരുന്നു.
 • സെന്റ് മേരീസ് യു പി സ്കൂൾ പുല്ലിശ്ശേരിയിൽ കഴിഞ്ഞ വർഷത്തേക്കാൾ അറുപതിലധികം കുട്ടികൾ ഒന്നാം തരത്തിൽ കൂടി 165 കുട്ടികളായി
 • GLPG Sമൂത്തകുന്നം അൺ എക്കണോമിക് എന്ന അവസ്ഥയിൽ നിന്ന് മോചനം നേടി ഒന്നു മുതൽ 4 വരെ 103 കുട്ടികൾ -
 • കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് ALP യിൽ( മാനേജർ ജനകീയ സമിതിക്ക് ഒരു മാസം മുമ്പ് സ്കൂൾ കൈമാറിയത് )കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ 7 കട്ടികളായിരുന്നു. ഇതിനകം അത് 27 ആയി. ആകെ കഴിഞ്ഞ വർഷം 30 ൽ താഴെയായിരുന്നു. ഇപ്പോഴത് 60 കടന്നു
 • കൊല്ലം പട്ടത്താനം ഗവ: എസ്.എൻ.ഡി.പി.യു.പി സ്കൂളിൽ 706 കുട്ടികൾ. 203 പുതിയ
  കുട്ടികൾ. ഒന്നാം ക്ലാസിലേക്ക് 86 പുത്തൻ കുട്ടുകാർ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സഫലമാകുന്നു 
  •  ഗവ യു പി സ്കൂൾ കോങ്ങാട് ഇതുവരെ 358 പുതിയ കുട്ടികൾ എത്തി.അതിൽ 150നടുത്ത് കുട്ടികൾ അൺ എയിഡഡിൽ നിന്ന്. സന്തോഷം നൽകുന്ന കാര്യം അല്ലേ 
 • കൊല്ലം തേവള്ളി N.S.S.U.P.S മലയാളിസഭ അൺ ഇക്കണോമിക് അവസ്ഥ
  മറികടന്നിരിക്കുന്നു
  മാവേലിക്കര ഉപജില്ലയില്‍ ഇരുനൂറിലധികം കുട്ടികള്‍ അണ്‍ എയിഡഡില്‍ നിന്നും പൊതുവിദ്യാലയങ്ങളിലെത്തിയതായി ബി പി ഒ അറിയിച്ചു  
  • കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം 8-ാം ക്ലാസ്സിൽ മാത്രമായി 910 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് . 5-ാം ക്ലാസിലും, 9, 10 ക്ലാസുകളിലും പുതുതായി പ്രവേശനം നേടിയവർക്ക് പുറമേയാണിത്. ചിലപ്പോൾ സംസ്ഥാനത്തിലെ തന്നെ വലിയ അഡ്മിഷനുകളിൽ ഒന്നാവാം. മേപ്പയ്യൂരിലും തൊട്ടടുത്ത പേരാമ്പ്രയിലുമുള്ള ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം അവർ ഏറെക്കുറെ അടച്ചു പൂട്ടി

  • കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് CBSE യിൽ നിന്നും ഇതുവരെ വന്നുചേർന്നത് 159 കുട്ടികൾ

  • റിക്കാർഡ് അഡ്മിഷനുമായി പുതിയ പരിവേഷത്തോടെ കോളിയടുക്കം ഗവ: യു പി സ്‌ക്കൂൾ പ്രവേശനോത്സവത്തിലേക്ക് ---------------------------------------------------------------
   • കോളിയടുക്കം: റിക്കാർഡ് അഡ്മിഷനുമായി പുതിയ പരിവേഷത്തോടെ .കോളിയടുക്കം ഗവ:യു പി സ്‌ക്കൂൾ പ്രവേശനോത്സവത്തിലേക്ക്. 110 കുട്ടികളാണ് പുതുതായി ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്.വിദ്യാർത്ഥികളുടെ കണക്കെടുക്കുന്ന ജൂൺ 8 നകം ഇനിയും വിദ്യാർത്ഥികൾ എത്തുമെന്ന് സ്ക്കൂൾ അധികൃതർ പ്രതീക്ഷിക്കുന്നു. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിന്ന് വലിയ ഒഴുക്കാണ് ഉണ്ടായിട്ടുള്ളത്. 2 മുതൽ 7 വരെയുള്ള ക്ളാസുകളിൽ ചേർന്ന 50 ഓളം കുട്ടികൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നാണ് എത്തിയുട്ടുള്ളത്.
  • കല്യാശേരി മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 600 കുട്ടികൾ പൊതുവിദ്യാലയത്തിലെത്തും. 
   • ഈ  വർഷം ഒന്നാംതരത്തിൽ ഇതുവരെ 2065 കുട്ടികൾ പ്രവേശനം നേടി. സ്കൂൾ തുറക്കുന്നതോടെ സംഖ്യ കൂടും. കഴിഞ്ഞ വർഷം 1897 കുട്ടികളാണ് ഒന്നാംതരത്തിൽ ചേർന്നത്. 
   • മറ്റു ക്ലാസ്സുകളിലേക്ക് അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന്450 കുട്ടികളാണ് ചേർന്നത്. മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ടി.വി രാജേഷ് എംഎൽഎ നടപ്പിലാക്കിയ എന്റെ വിദ്യാലയം പൊതു വിദ്യാലയം ഗൃഹസന്ദർശന ക്യാമ്പയിൻ പൊതു സമൂഹം ഏറ്റെടുത്തതിന്റെ  സൂചനയാണ് വർധനവ.   
(കൂട്ടിച്ചേർക്കുക നിങ്ങളുടെ ജില്ലയിലെ പ്രവണതകൾ)
അണ്‍ എയ്ഡഡ് വിട്ട് തിരിച്ചൊഴുക്ക് ആരംഭിച്ചിരിക്കുന്നു, ഇത് അധ്യാപകരില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നു. പാലക്കാട് ബി ആര്‍ സിയില്‍ ചേര്‍ന്ന അധ്യാപകക്കൂട്ടായ്മയില്‍ ഞാന്‍ ഈ ചോദ്യം ഉന്നയിച്ചു. പുതിയ സാഹചര്യത്തില്‍ ചില ഉറപ്പുളള തീരുമാനങ്ങള്‍ നാം എടുക്കണ്ടതുണ്ട്. എന്തെല്ലാം ആകും അവ ? കുറിക്കുക. അവര്‍ കുറിച്ചതും പൊതു ധാരണയില്‍ എത്തിയതുമായ കാര്യങ്ങള്‍ ചുവടെ

 1. എന്റെ ക്ലാസിലെ എല്ലാവര്‍ക്കും പഠനനേട്ടം ഉറപ്പാക്കും .

   ഇത് ആലങ്കാരികമായ പറച്ചിലാകരുത്. ജൂണ്‍മുതല്‍ അനുഭവവേദ്യമാകണം. പഠനനേട്ടങ്ങള്‍ വ്യാഖ്യാനച്ച് ഓരോ പാഠത്തിന്റെയും സവിശേഷ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി മുന്‍ വര്‍ഷത്തെ അനുഭവത്തില്‍ നിന്നും കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കും. അന്ന് വേണ്ടത്ര തൃപ്തി നല്‍കാത്തവ പുതിയ രീതിയില്‍ അവതരിപ്പിക്കും
 2. പഠനപിന്നാക്കാവസ്ഥ പരിഹരിക്കും.
   പ്രീടെസ്റ്റ് നടത്തി കുട്ടികളുടെ അടിസ്ഥാന ശേഷീ നിര്‍ണയം ആദ്യവാരം തന്നെ നടത്തും. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിളക്കം മാതൃകയില്‍ ആസ്വാദ്യകരമായ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നല്‍കും. അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കൂടുതല്‍ വ്യക്തിഗത ശ്രദ്ധ നല്‍കും. എന്റെ ഇടപെടലുകള്‍ ഞാന്‍ കുറിച്ചുവെക്കും. ആത്മവിശകലനനവും സ്വയം വിലയിരുത്തലും നടത്തും
 3. ഐ ടി അധിഷ്ഠിത അധ്യാപനം ആരംഭിക്കും.
   ഐ ടി വിഭവങ്ങള്‍ സാമഹരിക്കും. കഴിയുമെങ്കില്‍ സ്വന്തമായി ലാപ്ടോപ്പ് വാങ്ങും. എന്റെ ക്ലാസ് ആധുനികസാങ്കേതിക വിദ്യാ സമ്പുഷ്ടമായിരിക്കും. പഴഞ്ചന്‍ എന്ന് എന്റെ ക്ലാസിനെ വിശേഷിപ്പിക്കാന്‍ അവസരം നല്‍കില്ല. ആശയരൂപീകരണത്തിന് വളരെ ശക്തമായ അനുഭവം ഒരുക്കും. ഐ ടി മേഖലയില്‍ എന്‍റെ പിന്നാക്കാവസ്ഥ പരഹരിക്കും. ഐ ടി അധിഷ്ഠിതപഠനത്തിനു പര്യാപ്തമായ അധ്യാപനക്കുറിപ്പുകള്‍ തയ്യാറാക്കും.
 4. ഓരോ കുട്ടിയെയും വിലയിരുത്തി സഹായിക്കും.
   ഓരോ കുട്ടിയുടെയും പ്രൊഫൈല്‍ തയ്യാറാക്കും. എനിക്ക് എന്റേതായ രീതി. ഓരോ കുട്ടിയുടെയും കഴിവുകളും പരമിതികളും ലിസ്റ്റ് ചെയ്യും. കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു മസൂഹത്തിലെ മറ്റുളളവരുടെ കഴിവുകള്‍ കൂടി ഞാന്‍ പ്രയോജനപ്പെടുത്തും. പരിമിതികള്‍ മറികടക്കുന്നതിന് കുട്ടിക്കൊപ്പം ഉണ്ടെന്ന് കുട്ടിക്ക് ബോധ്യം വരും. പിന്തുണാമേഖലകള്‍ ഓരോ കുട്ടിയുടെയും നിശ്ചയിക്കും. വരും വര്‍ഷം തീര്‍ത്തും വ്യത്യസ്തമായ അധ്യാപനം സംഭവിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ സമയം. എന്റെ ക്ലാസിന് ഇരുന്നൂറ് സാധ്യായ ദിനം ഞാന്‍ ഉറപ്പാക്കും.
 5. രക്ഷിതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കും ( ക്ലാസ് പി ടി എ).

   അതെങ്ങനെ? അവരവരുടെ കുട്ടിയുടെ കാര്യത്തിലാണ് ആദ്യ വിശ്വാസം. എന്താ വഴി? കുട്ടിയെക്കുറിച്ച് കരുതലുണ്ടെന്ന് രക്ഷിതാവിന് തോന്നണം. ഫോണ്‍ വിളിച്ച് പറയാം. പരാതികളല്ല. മികവുകള്‍, ക്ലാസില്‍ നടത്തിയ കാര്യങ്ങള്‍, വീട്ടിലിന്നു നടത്തേണ്ട കാര്യങ്ങള്‍.. കുട്ടിയുടെ ബുക്കില്‍ രക്ഷിതാവിന് ഒരു കുറിപ്പാകാം. പഠനനേട്ടങ്ങള്‍ അച്ചടിച്ച് നല്‍കാം. നേടിയവയുടെ ലിസ്റ്റ് നല്‍കാം. ക്ലാസ് പിടി എ തെളിവുകളുടെ ഉത്സവമാക്കാം. വിദ്യാലയപ്രവര്‍ത്തനങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കാം. പ്രശ്നപരഹരണത്തിന് കൂട്ടായ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാം. രണ്ടു മാസത്തിലൊരിക്കല്‍ ഭവനസന്ദര്‍ശനമാകാം. എന്റെ സുഹൃത്ത് സുബിന്‍ ഓരോ മാസവും കുട്ടികളുടെ വീടുകളില്‍ മാറി മാറി കുടുംബ പിടി എ നടത്തി വിജയിപ്പിച്ച കാര്യം എസ് എസ് എ പത്തനംതിട്ട ഡി പി ഒ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കൂടിയായ അദ്ദഹത്തെപ്പോലെ നിരവിധി പേര്‍ സഹകരിക്കാനുണ്ട്. സമയം കണ്ടെത്തണം.
 6. ഗവേഷണാത്മക അധ്യാപനം നടത്തും.
   എല്ലാ അക്കാദമിക പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരം കണ്ടെത്തപ്പെട്ടിട്ടില്ല. കാരണം കുട്ടികളും സാഹചര്യവും വ്യത്യസ്തമാണ്. അനുഭവതലം മാറിക്കൊണ്ടിരിക്കും. അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കണം. അത് ഉന്നതങ്ങളില്‍ നടക്കുമെന്ന് കരുതി വെറുതേ ഇരിക്കേണ്ട. കേരളത്തിലെ പല കാതലായ മാറ്റങ്ങള്‍ക്കും വഴിയൊരുക്കിയത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ നടത്തിയ അന്വേഷണങ്ങളാണ്. അതിനാല്‍ ഓരോ അധ്യാപികയും പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ ശ്രമിച്ചുകൊണ്ടേേേേയിരിക്കണം. അധ്യാപകസഹായിയുടെയോ പാഠപുസ്തകത്തിന്റെയോ അടിമകളാകരുത്. പഠനനേട്ടത്തെ മുന്‍നിറുത്തിയാകണം അന്വേഷണം. പറ്റിയ പഠനതന്ത്രങ്ങള്‍ വികസിപ്പിക്കല്‍, പഠനസമയ ദൈര്‍ഘ്യത്തിലെ പരീക്ഷണങ്ങള്‍, പഠനോപകരണ ഉപയോഗത്തിലെ നൂതനത്വം, പഠനസമാഗ്രികള്‍ രൂപകല്പന ചെയ്യല്‍, കുട്ടികളുടെ റോള്‍ പുതുക്കി നിര്‍ണയിച്ചുളള കൂട്ടുപഠനം, രക്ഷിതാക്കളെ അധ്യാപകിയുടെ സഹകാരിയാക്കല്‍, സമൂഹത്തെ പഠനവിഭവമാക്കല്‍ എന്നിങ്ങനെ എത്രയോ മേഖലകളില്‍ അന്വേഷണങ്ങളാകാം. സ്വയം പുതുക്കണ്ടേ?
 7. പഠനമികവുകള്‍ സമൂഹവുമായി പങ്കിടും.  
  എങ്ങനെ? വാട്സ് ആപ്പ് ഗ്രൂപ്പുകളാകാം. ക്ലാസിനാകാം. സ്കൂളിനാകാം. നവമാധ്യമങ്ങളെല്ലാം ഉപയോഗിക്കണം. ഷെയറിംഗ് എന്നത് പ്രധാനം. അങ്ങനെ ചെയ്യണമെങ്കില്‍ റിക്കാര്‍ഡ് ചെയ്യണം. ക്ലിക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കണം. മൊബൈലിലെ ക്യാം സ്കാനര്‍ ഉപയോഗിക്കണം. ക്ലാസിനകത്തെ വിസ്മയങ്ങള്‍, മികവുകള്‍ സമൂഹത്തിലേക്ക് പോകട്ടെ. അവരറിയട്ടെ. സമൂഹത്തില്‍ നിന്നും വിദ്യാലയ പ്രവര്‍ത്തനങ്ങളിലെത്ര പേരുടെ പങ്കാളിത്തം ആകാം. സമൂഹത്തിലേക്കിറങ്ങിച്ചെല്ലലുമാകാം. സ്കൂള്‍ പത്രം പത്രവാര്‍ത്തകള്‍, വേറിട്ട പ്രവര്‍ത്തനങ്ങള്‍, കോര്‍ണ്ര്‍ പി ടി എ, കുടുംബപിടിഎ, സ്കൂള്‍ തല ശില്പശാലകള്‍, പ്രദര്‍ശനങ്ങള്‍.. ആലോചിക്കൂ.
 8. സ്കൂളന്തരീക്ഷം അക്കാദമികമായി അകര്‍ഷകമാക്കല്‍
 9. ..........................
  അതെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവര്‍ഷങ്ങളിലെ അധ്യാപകര്‍ക്ക് ഒട്ടേറെ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. കാരണം അവരില്‍ കേരളം പ്രതീക്ഷ അര്‍പ്പിക്കുന്നു.  എസ് ആര്‍ ജി യോഗവും ടീച്ചിംഗ് മാന്വലും നിരന്തരവിലിയരുത്തില്‍ രേഖകളും ക്ലാസ് പി ടി എ മിനിറ്റ്സും കുട്ടികളുടെ നോട്ടു ബുക്കുകളും ക്ലാസിലെ ഉല്പന്നങ്ങളും അവയുടെ ചിട്ടയായ ക്രമീകരണവും ഫേസ്ബുക്കിലെ കുറിപ്പുകളും ഫോട്ടോകളും സംസാരിക്കും ദേ ഇവിടെ പൊതുവിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാന്‍ സമര്‍പ്പിച്ച ഒരു അധ്യാപിക ഉണ്ട്.
  അവര്‍ വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുത്തിയിരിക്കുന്നു. ആ ടീച്ചര്‍ മറ്റാരുമല്ല, നിങ്ങള്‍ തന്നെയാകും എന്നെനിക്ക് ഉറപ്പുണ്ട്. 
  കാരണം അക്കാദമിക അന്വേഷകരല്ലാത്ത അധ്യാപകരാരും ഈ ബ്ലോഗ് സന്ദര്‍ശിക്കാറില്ല എന്നതു തന്നെ.

  അനുബന്ധം - ഒന്ന്


  .............................................................................................................................................

അനുബന്ധം രണ്ട്
സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ നോട്ടീസ് അനുസരിച്ച് കരക്കക്കാവ് ദേവസ്വം കമ്മറ്റി തങ്ങളുടെ അംഗീകാരമില്ലാത്ത അൺ എയിഡ ഡ് സ്കൂൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു
( പിലിക്കോട് ഗ്രാമത്തില്‍
അനുബന്ധം മൂന്ന്
ഈ കുറിപ്പിലെ വിവരങ്ങള്‍ വിവിധ ഗ്രൂപ്പുകളുടെ വാട്സ് ആപ്പ് , ഫെയിസ് ബുക്ക് സന്ദേശങ്ങളില്‍ നിന്നും സമാഹരിച്ചത്. ഡി പി ഒമാര്‍, ബി പി ഒമാര്‍, അധ്യാപകപരിശീലകര്‍, അധ്യാപകര്‍ എന്നിവര്‍ നല്‍കിയത് . ഒരാഴ്ച മുന്പുളള വിവരങ്ങള്‍
കൃത്യമായ കണക്ക് ലഭിക്കുമ്പോള്‍ ഇതിലും കൂടുമെന്നും പറയുന്നു. 

7 comments:

ബിന്ദു .വി എസ് said...

അധ്യയന പുതു വര്ഷം ഔപചാരികമായി ആരംഭിക്കാന്‍ ഇനി ഏതാനും മണി ക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഊര്‍ജ്ജ ദായക മായ പോസ്റ്റ്‌ . മെട്ടീരിയല്‍ ശേഖരണം മഷിപ്പേന സജ്ജമാക്കള്‍ പലവിധ നോട്ടു ബുക്ക് ഒരുക്കല്‍ എന്നിങ്ങനെ അധ്യാപകരും ഒരുക്കം തുടങ്ങി .അക്കാദമിക നേട്ടങ്ങളുടെ സ്വപ്‌നങ്ങള്‍ നിരവധി .ഗണിതം ,സയന്‍സ് എന്നിവയില്‍ കുട്ടികളില്‍ കൂടി ഗവേഷണ മാതൃക വികസിപ്പിക്കാനുള്ള അന്വേഷണം .എല്ലാം സാധ്യമാകണം എന്ന ഉറച്ച തീരുമാനം .പൊതു വിദ്യാഭ്യാസ സംരക്ഷണത്തില്‍ ഭാഗഭാക്കാകാന്‍ ജാഗ്രത്തായ പിന്തുടര്ച്ചാ മാര്‍ഗങ്ങള്‍ .

Dr. P V purushothaman said...

ആവേശദായകമായ വാർത്തകൾ സമാഹരിച്ച് ചേർത്തതിന് പ്രത്യേകം നന്ദി.
ഇത് സ്കൂളുകളുടെ കാര്യം. ഇനിയും കൂട്ടിച്ചേർക്കാം.

ഒരു കാര്യം കൂടി ചെയ്യാമോ? സമൂഹത്തിൽ അംഗീകാരമുള്ള ആരുടെയൊക്കെ മക്കൾ / ചെറുമക്കൾ പൊതുവിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്? അത്തരമൊരു വിവരശേഖരണവുമാകാം. വലിയ മഹാന്മാർ മാത്രമല്ല. പ്രാദേശിക സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ളവർ.

kavyam said...

പൊതു വിദ്യാലയ ശാക്തീകരണത്തിന്റെ ശുഭ സുചനകൾ പകർന്നു തന്നതിന് നന്ദി.. പൊതു വിദ്യാലയ സംരക്ഷണ യജ്ഞം കേരളീയ സമൂഹം സ്വീകരിച്ചതിന്റെ അടയാളങ്ങൾ എല്ലായിടത്തും കാണാം. മാടായി സബ് ജില്ലയിൽ വൻ ഒഴുക്കാണ് പൊതുവിദ്യാലയങ്ങളിലേക്ക് കുഞ്ഞിമംഗലം സെൻട്രൽ യു.പി യിൽ ഒന്നാം ക്ലാസ്സിൽ 38 കുട്ടികൾ ചേർന്നു.മറ്റു ക്ലാസ്സുകളിലായി 42 കുട്ടികൾ പുതുതായി പ്രവേശനം നേടി. മാടായി ജി എം യു .പി 45/80, നരിക്കോട് ജിഎൻ യുപി 13/37, വെങ്ങര മാപ്പിള 51/81... ഇങ്ങനെ പോകുന്നു കണക്ക്.

kavyam said...

പൊതു വിദ്യാലയ ശാക്തീകരണത്തിന്റെ ശുഭ സുചനകൾ പകർന്നു തന്നതിന് നന്ദി.. പൊതു വിദ്യാലയ സംരക്ഷണ യജ്ഞം കേരളീയ സമൂഹം സ്വീകരിച്ചതിന്റെ അടയാളങ്ങൾ എല്ലായിടത്തും കാണാം. മാടായി സബ് ജില്ലയിൽ വൻ ഒഴുക്കാണ് പൊതുവിദ്യാലയങ്ങളിലേക്ക് കുഞ്ഞിമംഗലം സെൻട്രൽ യു.പി യിൽ ഒന്നാം ക്ലാസ്സിൽ 38 കുട്ടികൾ ചേർന്നു.മറ്റു ക്ലാസ്സുകളിലായി 42 കുട്ടികൾ പുതുതായി പ്രവേശനം നേടി. മാടായി ജി എം യു .പി 45/80, നരിക്കോട് ജിഎൻ യുപി 13/37, വെങ്ങര മാപ്പിള 51/81... ഇങ്ങനെ പോകുന്നു കണക്ക്.

KOYA MOOLAD said...

ഒരു നല്ല അധ്യയന വർഷത്തിനായി നമുക്ക് ഒന്നിച്ച് കൈകോർക്കാം..

KOYA MOOLAD said...

ഒരു നല്ല അധ്യയന വർഷത്തിനായി നമുക്ക് ഒന്നിച്ച് കൈകോർക്കാം..

Patriciai Josef said...

Best south Indian Tourist spot is Idukki, wheather it's a family trip, friends trip or couples trip, this is perfect place to forget your stress and stay calm for a period with the mother nature. I saw some of the photos in a daily Latest kerala News in Malayalam, that's when we started to plannin to go to Idukki as a family trip in our car It's really a refreshing tourist place to go! ENjoy your Summer holidays In Idukki and Stay Happy.