ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, May 11, 2017

പ്രകൃതിയെ ഒന്നാം ക്ലാസുകാര്‍ എങ്ങനെ പഠനോപകരണമാക്കും? 1

ഈ വര്‍ഷത്തെ ഒന്നാം ക്ലാസ് അധ്യാപകപരിശീലനം സര്‍ഗാത്മകമായ അധ്യാപനാലോകനകള്‍ക്ക് വഴിയൊരുക്കി.
ഗണിതപഠനത്തിലാണ് ഏറെ മുന്നോട്ട് പോയത്
സംഖ്യാബോധം ഉണ്ടാക്കുന്നതിനായി സാധാരണ ക്ലാസില്‍ സംഖ്യാസൂര്യന്‍ വരയ്കുകയോ മഞ്ചാടിക്കുരു പോലെ ചില വസ്തുക്കള്‍ ഉപയോഗിക്കുകയോ ആണ് ചെയ്യുക
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ആലോചന നടക്കുന്ന വര്‍ഷമാണ്
കാമ്പസിനെ പാഠപുസ്തകമാക്കണം
കുട്ടിയുടെ പഠനം ക്ലാസിനു പുറത്തേക്ക് വ്യാപിക്കണം
ചുറ്റു പാടുകളില്‍ നിന്നും ഗണിതം പഠിക്കണം
പ്രകൃതി നടത്തം പ്രീപ്രൈമറിയിലെ ഒരിനമാണ്. ഒന്നാം ക്ലാസിലെത്തുമ്പോള്‍ അതില്ലാതാകുന്നു. പ്രകൃതിയില്‍ നിന്നും അടര്‍ത്തി മാറ്റി പഠിപ്പിക്കാന്‍ തുടങ്ങുന്നതിന്‍റെ ആദ്യ പാഠങ്ങളാണ് പലപ്പോഴും ഒന്നിലേത്.
ഈ പരിമിതി മറികടക്കണം
പ്രകൃതിനടത്തം തിരികെ വരണം
ഒന്നാം ക്ലാസില്‍
ആ നടത്തത്തിനു ലക്ഷ്യങ്ങള്‍ തീരുമാനിക്കാം
കുട്ടിയുടെ ജിജ്ഞാസയെ ഉണര്‍ത്താം.
ചില ചോദ്യങ്ങളാകാം
  • ഒരു ഓലയില്‍ എത്ര ഓലക്കാലുകള്‍,
  • വാഴയില്‍ എത്ര ഇലകള്‍,
  • പൂവില്‍ എത്ര ഇതളുകള്‍ ,
  • ഒരു കുലയില്‍ എത്ര പൂക്കള്‍,
  • ഏത് കുലയില്‍ കൂടുതല്‍ പൂക്കള്‍ / മാങ്ങകള്‍,
  • ഒരു പടലയില്‍ എത്ര പഴം,
  • കറിവേപ്പിലകളിലെ ചെറുപിരിവുകളായുളള ഇലകളുടെ എണ്ണം എത്രയാ?
ഇത്തരം ചോദ്യങ്ങള്‍ ഓരോ പ്രകൃതി നടത്തത്തിനു മുമ്പായും നടക്കണം
ഇതിനു ഉത്തരം കണ്ടെത്തുന്നതൊപ്പം മറ്റു പ്രകൃതി പാഠങ്ങളും ഉണ്ടാകണം.
ശേഖരണവും നടക്കണം. അവ ക്ലാസില്‍ പ്രയോജനപ്പെടുത്താം
നോക്കൂ മച്ചിങ്ങ ഉപയോഗിച്ചുളള സംഖ്യാബോധ നിര്‍മിതി


 കുട്ടികള്‍ തന്നെ വ്യത്യസ്തരീതികളില്‍ ബന്ധിപ്പിക്കും. നാലിന്റെ സാധ്യതകള്‍ നോക്കുക. അഞ്ചിന്‍റെയോ? ആറെത്രവിധം ?ഇത്തരം നിര്‍മാണം നടന്നു കഴിഞ്ഞാല്‍  എണ്ണണം 2+ 2+ 2 എന്ന രീതിയിലാണ് ചുവടെയുളള ചിത്രത്തിലെ ആദ്യത്തെത് ഒരാള്‍ എണ്ണുക 1+2+3 എന്ന രീതിയില്‍ രണ്ടാമത്തേത് എണ്ണും. വ്യത്യസ്ത രീതികളില്‍ ആറ് അവതരിപ്പിക്കപ്പെടുകയാണ്. നിര്‍മിച്ചു കഴിഞ്ഞാല്‍ അത് ബുക്കില്‍ വരയ്കണം. സംഖ്യ എഴുത്തുമാകാം.


 
അധ്യാപകര്‍ ആസൂത്രണഘട്ടത്തില്‍ ഇത്തരം രൂപരേഖ വരച്ച് സാധ്യത ബോധ്യപ്പെട്ടുപോകുന്നത് നല്ലത്

ഈ മച്ചിങ്ങകൊണ്ട് വേറെയും ഉപയോഗങ്ങള്‍ ക്ലാസ് പഠനത്തില്‍ ഉണ്ട്.
  എല്‍ പി തലത്തില്‍ ഗണിതാശയരൂപീകരണത്തിന് കേരളത്തിന്‍റെ ജൈവവൈവിധ്യസാധ്യതകള്‍  ഇങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന് ഓരോരുത്തരും ആലോചിക്കുമല്ലോ.
..............................................................
അടുത്ത ലക്കത്തില്‍
പൂമ്പാറ്റ നിരീക്ഷണത്തിന് മുന്നൊരുക്ക ചിത്രീകരണം  എങ്ങനെ?

No comments: